എന്റെ ചിന്തകൾ

Tuesday, April 5, 2011

ഈ പ്രാർത്ഥന ആരോട്?

അനന്തപുര് (ഹൈദരാബാദ്): ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്ന്ന് പുട്ടപര്ത്തിയിലെ ആസ്പത്രിയില് പ്രവേശിപ്പിച്ച ശ്രീസത്യസായിബാബയുടെ ആരോഗ്യസ്ഥിതിയില് നേരിയ പുരോഗതി. ബാബ വെന്റിലേറ്ററില്ത്തന്നെയാണുള്ളത്. ഇതേത്തുടര്ന്ന് രാജ്യത്തിന് അകത്തും പുറത്തുമുള്ള ബാബയുടെ വിശ്വാസികള് പ്രാര്ഥനയിലാണ്.
=======================

സായിബാബ എന്ന വ്യക്തിയോട് എനിക്ക് വിരോധമൊന്നുമില്ല, സായിബാബ എന്ന ദൈവത്തോട്, ആ സങ്കല്പത്തോട്, വിയോജിപ്പുണ്ട്, വിയോജിപ്പ് മാത്രമേയുള്ളൂ.

മാതൃഭൂമിയിൽ വന്ന വാർത്തയാണ് മുകളിൽ കൊടുത്തത്. സായിബാബയുടെ ആരോഗ്യനില അത്ര മെച്ചമല്ല, നേരിയ പുരോഗതിയുണ്ട്, ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്, പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട് എന്നൊക്കെ വാർത്തയുണ്ട്.

സാധിക്കാവുന്നിടത്തോളം അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വൈദ്യശാസ്ത്രം ശ്രമിക്കട്ടെ, ഓരോ മനുഷ്യജീവനും (എന്നല്ല, ഏതൊരു ജീവനും) അമൂല്യമാണ്, കാരണം ഓരോ ജീവിയ്ക്കും, അറിയാവുന്നിടത്തോളം, ഒരു ജീവനേയുള്ളൂ, അത് നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല. അന്നിലയ്ക്ക് സായിബാബയും അദ്ദേഹത്തിന്റെ ശരീരം അനുകൂലമായി പ്രതികരിയ്ക്കുംവരെ ജീവനോടെ തന്നെ തുടരട്ടെ.

പക്ഷെ, സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ വിശ്വാസികളുടെ നിലപാടെന്താണ്?
കുറച്ചുകാലം മുൻപ് ഓഫീസിൽ ഉച്ചഭക്ഷണത്തിനിടെ ഒരു സഹപ്രവർത്തക (തെലുഗു കുട്ടിയാണ്) സായിബാബയെക്കുറിച്ച് പറയുകയുണ്ടായി. ചർച്ചയ്ക്ക് തുടക്കമിട്ടത് ഞാനല്ലെങ്കിലും അതിൽ ഒരു കേൾവിക്കാരനായി ഞാനും ഇരുന്നു. ഒരു പാവം കുട്ടിയായതുകാരണം ഞാനായിട്ട് ഒന്നും പറഞ്ഞില്ല.

അവളുടെ അഭിപ്രായത്തിൽ ബാബ എന്നാൽ ദൈവം തന്നെയാണ്. ഈ ലോകത്ത് എന്തു നടക്കുന്നുവെന്നും ആരൊക്കെ വന്നുവെന്നും എല്ലാം അറിയുന്ന ദൈവം. ഭക്തരെ കാണുന്നമാത്രയിൽ തന്നെ അവരുടെ വിഷമങ്ങൾ എല്ലാം അറിയുന്ന ദൈവം. എല്ലാ സങ്കടങ്ങൾക്കും പരിഹാരം.

ഇപ്പോൾ ഇതേ ഭക്തർ പ്രാർത്ഥനയിലാണ് എന്നാണ് പത്രവാർത്ത.

ഇവർ എന്താണ് പ്രാർത്ഥിക്കുന്നത്?

പ്രാർത്ഥന സായിബാബയുടെ ആരോഗ്യത്തിനുവേണ്ടിയായിരിക്കാം, അദ്ദേഹത്തിന്റെ ആയുസ്സിനുവേണ്ടിയായിരിക്കാം, അസുഖം പെട്ടെന്ന് മാറേണമേ എന്നായിരിക്കാം.

അപ്പോഴൊരു കുഞ്ഞു സംശയം.

ഇവരേത് ദൈവത്തെ വിളിച്ചാണ് പ്രാർത്ഥിക്കുന്നത്?
സായിബാബ ഭക്തരെ സംബന്ധിച്ചിടത്തോളം ദൈവം സായിബാബ തന്നെയാണ് (എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്). അപ്പോൾ ഈ ദൈവത്തിന്റെ ആയുസ്സിനുവേണ്ടിയുള്ള പ്രാർത്ഥന ആരോടായിരിക്കാം?
പ്രാർത്ഥന കേൾക്കേണ്ടയാൾ അസുഖമായി കിടപ്പാണ്, പ്രാർത്ഥന കേൾക്കുമോ എന്നുറപ്പൊന്നുമില്ല.
പ്രാർത്ഥനയാകട്ടെ, പ്രാർത്ഥന കേൾക്കേണ്ടയാളുടെ തന്നെ ആരോഗ്യത്തിനുവേണ്ടിയാണ്.

അപ്പോൾ ഈ ദൈവം പ്രാർത്ഥന കേട്ടു എന്നുതന്നെയിരിക്കട്ടെ, എന്തായിരിക്കാം ദൈവത്തിന്റെ തുടർനടപടി?

സ്വന്തം തടി രക്ഷിക്കലോ?
അതിനുപോലും സാധിക്കാത്ത ദൈവമാണോ ഭൂമി ഭരിക്കുന്ന ദിവ്യശക്തിയുള്ള അമാനുഷൻ?
മീശമാധവൻ സിനിമയിൽ മാധവൻ വിഗ്രഹം മോഷ്ടിക്കുമോ എന്ന സംശയം തോന്നിയ പൂജാരി പറയുന്ന ഡയലോഗ് ആണ് ഓർമ വരുന്നത്.


ഭഗവാനേ… നിന്നെ നീ തന്നെ കാത്തോളണേ


24 comments:

അപ്പൂട്ടൻ said...

ദൈവത്തെ രക്ഷിക്കാൻ അതേ ദൈവത്തോട് തന്നെ പ്രാർത്ഥിക്കുന്ന അവസ്ഥ. ഒരാളുടെ അസുഖാവസ്ഥയിൽ ചിരിക്കുന്നത് അപക്വമാണെങ്കിലും ഇതുകേട്ട് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

സ്വന്തം കാര്യങ്ങള്‍ വരുമ്പോള്‍ പല ദൈവങ്ങളും? നിസ്സഹായര്‍ ആകുന്നു. ഉടലോടെ ഉള്ള ഒരു സ്വര്‍ഗാരോഹണം ആയിരുന്നു വേണ്ടിയിരുന്നത്. ഇങ്ങനെ കിടന്നു നരകിക്കാതെ..!

മൻസൂർ അബ്ദു ചെറുവാടി said...

പക്ഷെ ഒരു തിരിച്ചറിവ് ഇനിയും സംഭവിക്കില്ല എന്നതല്ലേ സത്യം

Manoj മനോജ് said...

ട്രസ്റ്റിന്റെ അവകാശത്തിന് തല്ല് തുടങ്ങി കഴിഞ്ഞു പോലും!!! രജിനീഷിന്റെ മരണ ശേഷം സംഭവിച്ച “തല്ല്” പോലെ പുട്ടപര്‍ത്തിയില്‍ മാത്രമല്ല ഇങ്ങ് വള്ളിക്കാവില്‍ വരെ കാണേണ്ടി വരുമെന്നതാണ് ട്രാജഡി!!!

പുട്ടപര്‍ത്തി ട്രസ്റ്റില്‍ കഴിഞ്ഞ കൊല്ലമാണ് “സ്വന്തക്കാരനെ” എടുത്തത് എന്ന് വാര്‍ത്ത... അപ്പോള്‍ ഭൂമിയില്‍ നിന്ന് ഒഴിയേണ്ട സമയമായെന്ന് “ദൈവത്തിന്” തോന്നിയിരിക്കണം... സിര്‍ദ്ദി, പുട്ടപര്‍ത്തി, ഇനി മാണ്ടിയില്‍.... "പ്രേമ സായി”ക്കായി തിരയാം... പ്രാര്‍ത്ഥനയോടെ!

വി ബി എന്‍ said...

വെന്റിലേറ്ററില്‍ നിന്നൊന്നു ഇറങ്ങിക്കോട്ടേ, പിന്നെ അപ്പൂട്ടന്റെ കാര്യം പോക്കാ.. :)

ദൈവത്തോടാ ഗളി.... :))

Yasmin NK said...

കണ്ടാലും കൊണ്ടാലും പഠിക്കില്ല.

Salim PM said...

ഏതെങ്കിലും ഓരു സായി ഭക്തന്‍റെ വിശദീകരണത്തിനായി കാത്തിരിക്കുന്നു.

sijo george said...

ഇപ്പോൾ ആൾ ദൈവം.. മരിച്ചു കഴിയുമ്പോൾ ശരിക്കും ദൈവം. (യേശിക്രിസ്തുവും മരണ ശേഷമല്ലേ ദൈവമായത്..)

മുക്കുവന്‍ said...

ഒന്ന് കാഞ്ഞുകിട്ടിയാല്‍ രണ്ട് ദിവസം ഭജന കാ‍ണായിരുന്നു! സിരിക്കുട്ടന്‍ ഒരു ഗാനം സ്റ്റാര്‍ സിംഗറില്‍ കാചാ‍ാന്‍ വഴികാണുന്നുണ്ട്!

ചാർ‌വാകൻ‌ said...

ദൈവമറിയാതെ ഒന്നും തന്നെ നടക്കുന്നില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടും ഈ അപ്പൂട്ടനു മനസ്സിലാകില്ലല്ലോ ദൈവമേ..(ഹുസൈൻ സായിവിനെ മൻസ്സിൽ പോലും നീരീച്ചിട്ടില്ല)

ബിജു കെ. ബി. said...

ഇദ്ദേഹമെങ്ങാന്‍ "സമാധി"യായാല്‍ , ഒരു ആഴ്ചക്ക് ശേഷം പ്രതീക്ഷിക്കാവുന്ന ഒരു വാര്‍ത്ത..

"തന്റെ ആത്മാവിനെ നശ്വരമായ ദേഹത്തില്‍ നിന്നും ഏത് സമയത്ത്‌ മോചിപ്പിക്കണമെന്ന് ബാബ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു. തന്റെ ഏററവും അടുത്ത അനുചരന്മാരോടു ഇത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇത് രേഖപ്പെടുത്തിയ ഒരു കുറിപ്പ് അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതി ഭദ്രമായി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ കുറിപ്പ് ഇന്ന് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ സോമസായി ബാബ മാധ്യമങ്ങള്‍ക്ക് നല്‍കി. അദ്ദേഹത്തിന്റെ സമാധി സമയം കിറുകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇത് നേരത്തെ വെളിപ്പെടുത്താതിരുന്നത് , തന്റെ ഭക്തര്‍ വിഷമിക്കുന്നതു കാണുവാന്‍ ബാബക്ക് സഹിക്കുവാന്‍ കഴിയുമായിരുന്നില്ല എന്നത് കൊണ്ടാണെന്നും സോമസായി ബാബ പറഞ്ഞു."

bright said...

സായിബാബ ഉടനെയൊന്നും തട്ടിപ്പോകാന്‍ സാധ്യതയില്ല.താന്‍ തൊണ്ണൂറ്റാറാം വയസ്സിലാണ് മരിക്കുക എന്ന് ബാബ പ്രവചിച്ചിട്ടുണ്ടത്രേ.എന്തോ ആ കാര്യം ആരും ഇപ്പോള്‍ മിണ്ടുന്നില്ല. ജനിച്ചാല്‍ മരണമുണ്ട് എന്ന് ഒഴുക്കന്‍ മട്ടില്‍ വ്യാഖ്യാനിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്ന ഒരു വിശ്വാസിയെ കണ്ടു.മുന്‍പ് ബാബയുടെ പ്രവചനത്തേപ്പറ്റി അത്ഭുതത്തോടെ പറയുമ്പോള്‍ ഈ ന്യായമൊന്നും കേട്ടിട്ടുമില്ല.

Unknown said...

തന്റെ ആത്മാവിനെ നശ്വരമായ ദേഹത്തില്‍ നിന്നും ഏത് സമയത്ത്‌ മോചിപ്പിക്കണമെന്ന് ബാബ നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു

ബിജു.. ഇതല്ല, ഇതിലപ്പുറവും പ്രതീക്ഷിക്കാം.. മുതുകാട് ഇതൊക്കെ എത്രതവണ ചെയ്തിരിക്കുന്നു. ബാബ ചെയ്തതുപോലെയൊക്കെ അദ്ദേഹവും ചെയ്തിരുന്നെങ്കില്‍ പുട്ടപര്‍ത്തിയേക്കാല് വലിയൊരു ഭക്തിസാമ്രാജ്യം കേരളത്തില്‍ ഉണ്ടാകുമായിരുന്നു!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തന്റെ ദൈവ പട്ടം വേറെ ആര്‍ക്കെങ്കിലും ഏല്പിച്ചു പോയാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ദൈവത്തിന്റെ അനുയായികള്‍ തെണ്ടിപ്പോകും!

Anonymous said...

ഈ നേരത്ത് തമാശ പറയാന്‍ പറ്റുമോ എന്നറിയില്ല. എന്നാലും പറയാം. ആരെയും വിഷമിപ്പിക്കാനല്ല.

“നമ്മെയെല്ലാം പോലെ വളി വിടുന്ന ദൈവം”

പറഞ്ഞതു ഞാനല്ല കേട്ടോ.. താന്‍ ദൈവമാണെന്നവകാശപ്പെട്ട, ഫാത്തിമീ രാജവംശത്തില്‍പ്പെട്ട ഒരു രാജാവിനെപ്പറ്റി ഒരു സംഭാഷണ മധ്യേ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതാണ്.

സുശീല്‍ കുമാര്‍ said...

സായി ബാബ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കെല്‍പ്പില്‍ ഇനിയും ജീവിക്കട്ടെ...

പക്ഷേ, അയാളെ ദൈവമാക്കി ആരാധിച്ച, പ്രചരിപ്പിച്ച, അനുയായികള്‍ ഇനിയെന്നാണ്‌ പഠിക്കുക!!

സായിബാബയുടെ സൗഖ്യത്തിനായി സായിബാബയുടെ തന്നെ ചിത്രത്തിനു മുന്നില്‍ കിടന്നു പ്രാര്‍ത്ഥിക്കുന്ന ഒരു ഭക്തന്റെ ചിത്രം കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടു.

രോഗശാന്തിക്കായി ഭസ്മം നല്‍കി ഭക്തരെ അനുഗ്രഹിച്ച ബാബ ഏതായാലും തന്റെ ജീവനെ ഭസ്മത്തെ ഏല്പിച്ച് വെറുതെയിരിക്കാന്‍ തയാറായില്ല. ദൈവങ്ങളല്ല, മറിച്ച് ആധുനിക വൈദ്യശാസ്ത്രം തന്നെയാണ്‌ ദൈവങ്ങള്‍ക്കും ആശ്രയം എന്ന് കണ്ണുനിറയെ കണ്ടിട്ടും ഇവറ്റകള്‍ ചിത്രങ്ങള്‍ക്കുമുന്നില്‍ പ്രാര്‍ത്ഥന തുടരുന്നു. കഷ്ടം..

സുശീല്‍ കുമാര്‍ said...

ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച്യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്. ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.

സുശീല്‍ കുമാര്‍ said...

യുക്തിവാദീ പാളയം ഞെട്ടിത്തെറിച്ചപ്പോള്‍...

Abdul Khader EK said...

എന്‍റെ ഇന്‍ബോക്സില്‍ ലഭിച്ച ഒരു ഇ-മെയില്‍:

"ബിലാദുല്‍ അജാഇബ്” അഥവാ അത്ഭുതങ്ങളുടെ നാട് എന്ന് അറബികള്‍ ഇന്ത്യയെക്കുറിച്ച് പറയാറുണ്ട്. അതെ നമ്മുടെ രാജ്യത്തിന് എഴുതിയാലും പറഞ്ഞാലും തീരാത്ത ഒട്ടനവധി സവിശേഷതളുണ്ട്. ലോകത്തുള്ള എല്ലാ ഭൂപ്രകൃതിയും ഇന്ത്യയിലുണ്ട്. വന്‍പര്‍വ്വതനിരകളും, നിബിഢവനങ്ങളും, മരുഭൂമിയും പീഢഭൂമിയുംതാഴ്വരകളും സമതലങ്ങളും നദികളും മാഹാസമുദ്രവും തീരപ്രദേശങ്ങളും കടലും കായലും ഇന്ത്യക്ക് സ്വന്തം.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലനുഭവപ്പെടുന്ന എല്ലാ കാലാവസ്ഥകളും നമ്മുടെ രാജ്യം അനുഭവിക്കുന്നുണ്ട്. അത്യുഷ്ണവും അതിശൈത്യവും മിതശീതോഷ്ണവും ഹിമപാതവും മഴയും വരള്‍ച്ചയും വേനലില്‍ വെള്ളപ്പൊക്ക മുണ്ടാക്കുന്ന മഹാപ്രതിഭാസവും ഇന്ത്യയിലുണ്ട്. ചൂട് കൂടുന്തോറും മഞ്ഞുരുകി ഹിമാലയത്തില്‍ നിന്നുത്ഭവിക്കുന്ന ഗംഗയും ബ്രഹ്മപുത്രയും കരകവിഞ്ഞൊഴുകുന്നു.


ഭൂമിയിലെ പറുദീസയായ കാശ്മീരും ദൈവത്തിന്റെ സ്വന്തം നാടായ കേരളവും (ഖൈറുല്ലാഹ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ ഉല്ലാസകേന്ദ്രങ്ങളാണ്. സാരെ ജഹാന്‍സെ അഛാ.. ഹിന്ദുസിതാന്‍ ഹമാരാ... ലോക ജനസംഖ്യയിലും നാം രണ്ടാമതാണ്. 121കോടി. നാനാത്വത്തില്‍ ഏകത്വമെന്നതാണ് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര. ഇത്രയധികം ഭാഷകള്‍ സംസാരിക്കുന്ന ഒരു നാട് ലോകത്തെവിടെയുമില്ല! എണ്ണമറ്റ ജാതികളും ഉപജാതികളും വര്‍ഗ്ഗങ്ങളും ഉപവര്‍ഗ്ഗങ്ങളുമുള്ള ഒരു നാട് വേറെ ഏതുണ്ട്? വിഭിന്ന സംസ്ക്കാരങ്ങളും വ്യത്യസ്ത വേഷഭൂഷാധികളും ! ഇത്രയധികം മതവിഭാഗങ്ങള്‍ ഒന്നിച്ചൊരുമിച്ച് വസിക്കുന്ന ഒരു പ്രദേശം ഭൂലോകെത്തെവിടെയാണുള്ളത്? ലോകത്തെല്ലായിടത്തുമുള്ളതും മറ്റെവിടെയും ഇല്ലാത്തതുമായ മതവിശ്വാസങ്ങളും വിഭാഗങ്ങളും ഇന്ത്യയിലുണ്ട്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും ആചരിക്കുവാനും അത് പ്രബോധനം ചെയ്യുവാനും ഓരോ ഇന്ത്യന്‍ പൗരനും സ്വാതന്ത്ര്യമുണ്ട്. അതാണ് ഇന്ത്യന്‍ മതേതരത്വം.

തുടരുന്നു...

Abdul Khader EK said...

ഇത്രയധികം ദൈവങ്ങള്‍ ആരാധിക്കപ്പെടുന്ന ഒരു രാജ്യം ലോകത്ത് ഇന്ത്യയല്ലാതെ വേറൊന്നില്ല. കല്ലുകരടു കാഞിരകുറ്റി മുതല്‍ മുള്ളു മുരടു മൂര്‍ഖന്‍ പാമ്പുവരെ എല്ലാം ഇവിടെ ആരാധിക്കപ്പെടുന്നു. പുണ്യ മൃഗങ്ങളും പുണ്യനദികളും പുണ്യ വൃക്ഷങ്ങളും പുണ്യ പുഷ്പങ്ങളും അവയ്ക്കെല്ലാം പുറമെ എമ്പാടും ആള്‍ദൈവങ്ങളും..!!! അമ്മയായും അപ്പനായും ബാബയായും ബീവിയായും അവര്‍ നമ്മുടെ രാജ്യത്ത് വിലസുന്നു.

പുട്ടപര്‍ത്തിയിലെ ആള്‍ ദൈവമായ ശ്രീ സത്യസായ ബാബയുടെ ഗുരുതരമായ ആരോഗ്യസ്ഥിതിയെ കുറിച്ചും ബാബ ഭക്തരുടെ ആശങ്കയെക്കുറിച്ചും ഞാന്‍ ഒരു അറബി സുഹൃത്തിനോട് സംസാര മദ്ധ്യേ പറഞ്ഞപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് അദ്ദേഹം പ്രതിവചിച്ചു.

യാ അല്ലാഹ്!! അല്‍ ഹിന്ദ്! ബിലാദുല്‍ അജാഇബ്!!
ദൈവത്തിന് രോഗമോ?! അതെ കുറുന്തോട്ടിക്ക് വാതം!

മറ്റുള്ളവരുടെ അസുഖം ഭേദമാക്കേണ്ടവനും രോഗശമനം നല്‍കേണ്ടവനുമല്ലേ ദൈവം! പ്രവാചകനായ ഇബ്രാഹിം (അ) പറഞ്ഞത് എത്ര സത്യം. “ഞാന്‍ രോഗിയായാല്‍ എന്റെ രോഗത്തിന് ശമനം നല്‍കുന്നവനാണ് എന്റെ ദൈവം”

തുടരുന്നു....

Abdul Khader EK said...

ആന്തരാവയവങ്ങള്‍ നേരാവണ്ണം പ്രതികരിക്കാത്തവിധം 85കാരനായ ബാബ കടുത്തപനിയും ശ്വാസതടസ്സവും മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങളായി ബാബവെന്റിലേറ്ററിലാണ്. അതിലേറെ വലിയ തമാശ ഈ വിവരം കാട്ടുതീ പോലെ പടര്‍ന്നതോടെ ബാബ ഭക്തന്മാര്‍ അക്രമാസക്തരായി അനന്തപൂര്‍ ജില്ലാ കലക്ടറുടെ കാറിന് നേരെ കല്ലെറിഞ്ഞു. ആശുപത്രിയിലേക്ക് ഇരച്ചു കയറിയ ഭക്തജനങ്ങളോട് ബാബക്ക് വേണ്ടി പ്രാത്ഥിക്കാന്‍ ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു!!

അവര്‍ ഇനി ആരോട് പ്രാര്‍ത്ഥിക്കണം?!

അവരുടെ ആഗ്രഹ സഫലീകരണത്തിനും, രോഗശമനത്തിനും മറ്റും മറ്റുമായി അവര്‍ നമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്ന അവരുടെ കണ്‍കണ്ട ദൈവമായ ബാബക്കാണ് ഈ ഗതി വന്നിരിക്കുന്നത്! പ്രപഞ്ചനാഥനായ ഏകദൈവത്തെ വിട്ട് എവിടെപ്പോയാലും മനുഷ്യന്‍ അങ്കലാപ്പിലകപ്പെടുന്നു.

“തീര്‍ച്ചയായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെ പ്പോലെയുള്ള ദാസന്മാര്‍ മാത്രമാണ്. എന്നാല്‍ നിങ്ങള്‍ അവരെ വിളിച്ചു പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. [വി.ഖുര്‍ആന്‍ 7:194]

ജനിക്കുകയും വളരുകയും രോഗിയാവുകയും തളരുകയും അവസാനം തനിക്ക് നിശ്ചയിക്കപ്പെട്ട അവധിയെത്തിയാല്‍ മരിക്കുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യനാണ് ശ്രീ സത്യസായി ബാബ.

അദ്ദേഹത്തിന്റെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ധാരാളമാളുകള്‍ക്ക് ഉപകാരങ്ങളും സഹായങ്ങളും ലഭിച്ചു വരുന്നുണ്ട്. ഒരു വലിയ മാനുഷിക ധര്‍മ്മമാണ് അതുമുഖേന അദ്ദേഹം നിറവേറ്റിവരുന്നത്.

പക്ഷേ അദ്ദേഹം ദൈവമല്ല. കേവലം ഒരു സൃഷ്ടിമാത്രം, അദ്ദേഹം ഒന്നും സൃഷ്ടിക്കുന്നില്ല.
“മനുഷ്യരെ ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിനായി അവരെല്ലാം ഒത്തു ചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.” [വി.ഖുര്‍ആന്‍ 22:73]

സുശീല്‍ കുമാര്‍ said...

കാംബ്രിയനില്‍ ദൈവം സൃഷ്ടി നടത്തി എന്ന ശ്രീ. എന്‍ എം ഹുസ്സൈന്റെ അല്പത്തവാദത്തെ തൊലിയുരിച്ചുകാണിക്കുന്ന ശ്രീ. രാജു വാടാനപ്പള്ളിയുടെ ലേഖനം "കാംബ്രിയന്‍ വിസ്ഫോടനവും സൃഷ്ടിവാദികളും" പ്രസിദ്ധീകരിച്ചു.

ജയരാജ്‌മുരുക്കുംപുഴ said...

thiricharivinte prashnanm thanneyanu...

പുന്നകാടൻ said...

മുസ്ലിം .........സഹിഷ്ണതയുടെ...കാണാപ്പുറങ്ങൾ.....
.http://punnakaadan.blogspot.com/