യാത്രകൾ പൊതുവെ എനിക്കത്ര താല്പര്യമുള്ള കാര്യമല്ല. സാധിക്കുമെങ്കിൽ ഒരു കോണിൽ മടിപിടിച്ചിരിക്കാനാണ് താല്പര്യം. പക്ഷെ നാം കരുതുന്നതുപോലെത്തന്നെയാകണമെന്നില്ലല്ലൊ ജീവിതം, യാത്രകൾ അനിവാര്യമാകുന്നു.
ഈയടുത്തായി ക്യാമറ കുറേക്കൂടി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു ഞാൻ.
പല യാത്രകളിലായി ഞാൻ ക്യാമറാക്കണ്ണിലൂടെ കണ്ട ചില ദൃശ്യങ്ങളാണിവ. ബസിലും കാറിലും തീവണ്ടിയിലുമൊക്കെ ജനാലക്കടുത്തിരുന്ന് എടുത്തതാണിവ. കേരളവും തമിഴ്നാടും ബാംഗ്ലൂരുമൊക്കെയുണ്ടിതിൽ.
വാഹനത്തിന്റെ സ്പീഡ് മൂലം അത്ര നല്ല ചിത്രങ്ങളായി ഇവ വന്നിട്ടൊന്നുമില്ല. ഫോക്കസ് ചെയ്യാൻ പോലും സമയം കിട്ടിയിട്ടുമില്ല. എങ്കിലും, ചില ചെറിയ ശ്രമങ്ങൾ….വികസനം വരുന്ന വഴികൾ, പക്ഷെ ദൂരമേറെ താണ്ടാനുണ്ടിനിയും....
വികസനം വന്നുവന്ന് ഈ നിലയിലെത്തേണ്ടേ നമുക്ക്?
അങ്ങിനെ, കാര്യങ്ങൾ ഇവിടം വരെയെത്തി. പക്ഷെ മനുഷ്യാവസ്ഥകളോ???
സ്വപ്നങ്ങളൊരുപാട് ബാക്കിയെങ്കിലും മനുഷ്യൻ മുന്നോട്ട്....
നിലനിൽപ്പിന് അവന് അദ്ധ്വാനം മാത്രം
ഭാവി സ്വപ്നം കണ്ട് ചില യാത്രകൾ
ഭാവി വാഗ്ദാനം ചെയ്യുന്നവരും
ഇതിനിടയിൽ അക്ഷമയോടെ കാത്തിരിക്കുന്നവരും ഓട്ടപ്പാച്ചിലിലേർപ്പെടുന്നവരും
ഒരല്പം സാവകാശമുള്ളവരും...
ബാക്കിയായവ....
കൂട്ടിന് പ്രകൃതിയും
പ്രകൃതിയുടെ ശത്രുവും..
പിന്നെ അപ്പൂട്ടനും
10 comments:
നല്ല ചിത്രങ്ങള്‍
ഇത് തരക്കേടില്ല.
നല്ല ചിത്രങ്ങള്‍..ഏതാണ് കാമറ?
ഇഷ്ടായി
ചിത്രങ്ങളിലൂടെ നല്കാന് ശ്രമിച്ച ആശയങ്ങള്‍ കൊള്ളാം.
ചിത്രങ്ങള്‍ അത്ര മികവു പുലര്‍ത്തുന്നു എന്ന് അഭിപ്രായമില്ല.
കഥ പറയും ചിത്രങ്ങള്‍
ചിത്രങ്ങള്‍ പറയും കഥ !
കാലത്തിനനുസരിച്ച് മാറ്റുന്ന മനുഷ്യന്....മറക്കുന്ന പല കാര്യങ്ങള്‍
ചിത്രങ്ങളും അതിലൂടെ പറഞ്ഞ ആശയങ്ങളും ഇഷ്ടായി... (ഇന്നലെ ഒരു പോസ്റ്റില്‍ ഇട്ട ഒരു കമെന്റ് കണ്ടു, അതെഴുതിയ ആളോട് തോന്നിയ ബഹുമാനം കൊണ്ട് അതുവഴി ഒന്ന് വന്നു നോക്കിയതാ... വന്നത് വെറുതെയായില്ലാട്ടോ :)
aashamsakal............ PLS VISIT MY BLOG SUPPORT A SERIOUS ISSUE...............
Post a Comment