എന്റെ ചിന്തകൾ

Thursday, June 24, 2010

പുരോഗമിക്കാനും "നോ ഒബ്‌ജെക്ഷൻ" സർട്ടിഫിക്കറ്റ്‌ വേണം.

മിസിസ്‌ കേരള സൗന്ദര്യമൽസരം നടക്കുന്നുവത്രെ. എവിടെവെച്ച്‌, എന്നാണ്‌ ഈ മൽസരം എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരമൊന്നും സൈറ്റിലില്ല (ഞാൻ കണ്ടില്ല, വേണ്ടവണ്ണം അരിച്ചുപെറുക്കാതിരുന്നതിനാലാവാം).
പക്ഷെ ഇതുകൊണ്ട്‌ എന്താണ്‌ സംഘാടകർ ഉദ്ദേശിക്കുന്നത്‌ എന്ന് അവർ "വളരേ വ്യക്തമായിത്തന്നെ" പറയുന്നുണ്ട്‌.

കൺസെപ്റ്റ്‌ എന്താണെന്ന് വ്യക്തമാക്കുന്ന വാചകം ഇങ്ങിനെ.


The Mrs Kerala Beauty Pageant is a celebration of women, symbolizing transformation of the Malayalee housewife from a meek individual with a conservative mindset to one with an achievement-oriented attitude
 
എത്ര നല്ല, സോറി, ഉദാത്തമായ സങ്കൽപം


സൗന്ദര്യമൽസരം നടത്തിയതുകൊണ്ട്‌ ഒരു സ്ത്രീ ഒതുങ്ങിക്കൂടുന്ന യാഥാസ്ഥിതിക മനസ്ഥിതിയിൽ നിന്നും പുരോഗമനചിന്തയും വിജയതൃഷ്ണയും ഒക്കെ നേടിയെടുക്കുമോ എന്നത്‌ വേറെ വിഷയം. ഒരുപക്ഷെ, അങ്ങിനെ ഒരു പബ്ലിക്‌ ഫോറത്തിൽ പങ്കെടുത്താൽ കുറച്ച്‌ ആത്മവിശ്വാസം ലഭിച്ചേയ്ക്കും എന്ന് കരുതാം.

സൈറ്റിൽ ഒന്ന് പരതിയാൽ കിട്ടുന്ന വേറൊരു ഐറ്റം ഉണ്ട്‌.

നിയമങ്ങൾ "ദേ ദിങ്ങിനെ" (നിയമാവലിയിലെ നാലാമത്തെ ഐറ്റം)
 
4. Each Contestant shall enclose a “No Objection Certificate” from her husband along with the application
 
ഇവിടെ നിയമപ്രശ്നം വല്ലതും ഉള്ളതായി അറിവില്ല. ഭാര്യ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഭർത്താവിന്റെ അനുവാദം കൂടിയേ തീരൂ എന്ന് നിയമം എവിടെയും പറയുന്നതായി കണ്ടിട്ടില്ല. സൗന്ദര്യമൽസരത്തിൽ പങ്കെടുത്തു എന്നുപറഞ്ഞ്‌ ഭർത്താവ്‌ സംഘാടകർക്കെതിരെ കേസ്‌ കൊടുക്കും എന്നതല്ല സംഘാടകരുടെ പ്രശ്നം.


പിന്നെ, കുടുംബപ്രശ്നങ്ങൾ ഒഴിവാക്കാനാണോ? പാവം സ്ത്രീ, സൗന്ദര്യമൽസരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഭർത്താവ്‌ മർദ്ദിച്ചാലോ? അപ്പോഴും "പരാതിയില്ല" സർട്ടിഫിക്കറ്റ്‌ എന്ത്‌ ഗുണം ചെയ്യാനാണ്‌? അത്‌ കൊടുത്തുകഴിഞ്ഞും ഭർത്താവിന്‌ അലമ്പുണ്ടാക്കാം.

Very simple....
പുരോഗമനചിന്തയ്ക്കും വിജയതൃഷ്ണയ്ക്കും ഒക്കെ ഭർത്താവിന്റെ സമ്മതം വേണം. എന്നുവെച്ചാൽ അങ്ങിനെ പരാതിയുള്ള ഭർത്താവുണ്ടെങ്കിൽ പഴയ മീക്ക്‌ ഇൻഡിവിഡ്വൽ വിത്ത്‌ കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ അതേപടി ഇരുന്നോട്ടെ എന്ന്. (മൂരാച്ചികളുടെ ഭാര്യമാർ വരണ്ടാ!!).
ഇനി അഥവാ അൽപസ്വൽപം അച്ചീവ്‌മന്റ്‌ ഓറിയന്റേഷൻ നേരത്തേ ഉള്ള ഭാര്യയാണെങ്കിലും ഭർത്താവ്‌ സമ്മതിച്ചാലേ ഭാര്യയ്ക്ക്‌ അത്‌ പ്രകടിപ്പിക്കാനാവൂ.


പുരോഗമിക്കാനും വേണമേ ഒരു കാലുപിടുത്തം. കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ ഉള്ളവർ പുരോഗമനപരിപാടി നടത്തിയാൽ ഇതുപോലിരിക്കും.

Outrageous, to say the least


OT: ഇത്‌ പ്രതികരണമായി ലേബൽ ചെയ്യുന്നില്ല. നർമ്മമെന്നോ മറ്റോ വിളിക്കാം. തനി മണ്ടന്മാരുടെ (അല്ലെങ്കിൽ മണ്ടികളുടെ) ചെയ്തികൾ അങ്ങിനെയല്ലേ വിലയിരുത്താവൂ.

കടപ്പാട്‌: കുളത്തിൽ കല്ലിട്ട കുരുത്തം കെട്ടവന്റെ പോസ്റ്റിന്‌. സൈറ്റിലേയ്ക്കുള്ള ലിങ്ക്‌ അവിടെനിന്നാണ്‌ ലഭിച്ചത്‌.
 

14 comments:

അപ്പൂട്ടൻ said...

സത്യം പറഞ്ഞാൽ ചിരിയാണോ ദേഷ്യമാണോ വന്നതെന്നറിയില്ല.

ഹരീഷ് തൊടുപുഴ said...

ഓഫ്:

http://kalyanasaugandikam.blogspot.com/2010/06/blog-post_21.html

താങ്കളൂടെ ഇ മെയിൽ അറിയില്ല..
മുകളിലുള്ള പോസ്റ്റിൽ ശ്രദ്ധിക്കുവാൻ താല്പര്യപ്പെടുന്നു..
ഓഫിനു ക്ഷമിക്കൂ..

അലി said...

നല്ല നർമ്മം!

Saritha said...

ഇപ്പൊ ദാ അവരുടെ കോണ്‍സെപ്റ്റ്ഉം റുളും വായിച്ചു കഴിഞ്ഞതെ ഉള്ളു. സത്യം പറഞ്ഞാല്‍ ചിരിക്കണോ ദേഷ്യപ്പെടാണോ അതോ കരയണോ എന്ന് അറിയാത്ത അവസ്ഥയില്‍ കുറെ നേരം ഇരുന്നു. പിന്നെ കുറെ ചിരിച്ചു. എന്തായാലും സംഭവം എനിക്ക് ക്ഷ ബോധിച്ചു. ഒന്ന് മത്സരിച്ചാലോ എന്നാ ഇപ്പൊ ആലോചിക്കണേ. ഭര്‍ത്താവ് സമ്മതപത്രം ഒപ്പിട്ടു തരുമോ ആവോ??

ഓഫ്‌: കുരുത്തം കെട്ടവന്റെ ബ്ലോഗ്‌ വഴിയാ കേട്ടോ ഞാന്‍ ഇവിടെ എത്തിയത് :).

മൈലാഞ്ചി said...

അപ്പൂട്ടന്‍ പറഞ്ഞപോലെ ചിരിക്കണോ ദേഷ്യപ്പെടണോ എന്നതല്ല, മറിച്ച് ചിരിക്കണോ കരയണോ എന്നതാണ് എന്റെ കണ്‍ഫ്യൂഷന്‍...

ആ കുരുത്തംകെട്ടോന്‍ കുളത്തില്‍ കല്ലിട്ടപ്പൊ വന്നുനോക്കിയതാ..

ഈ കല്ലും കുളത്തില്‍ തന്നെ വീണു

മൈലാഞ്ചി said...

നര്‍മം എന്നു വിളിച്ച് ഇതിന്റെ പഞ്ച് കളയല്ലേ പ്ലീസ്

Mohamed Salahudheen said...

:)

ഷൈജൻ കാക്കര said...

മിസിസ്സ്‌ തിരിച്ച്‌ വീട്ടിലേക്ക്‌ വന്നില്ലെങ്ങിലും “No Objection”. ഇതായിരിക്കും ഉദ്ദേശിച്ചത്‌...

Calvin H said...

കിങ്ങ് സിനിമയില്‍ ബൂട്ടി കോണ്ടസ്റ്റിനു ജഡ്ജായി പോണ വാണി വിശ്വനാഥിനോട് മമ്മൂട്ടി പറയണ ഒരു ഷോവനിസ്റ്റ് ഡയലോഗുണ്ടല്ലോ എന്താരുന്നത്? :)

chithrakaran:ചിത്രകാരന്‍ said...

സ്ത്രീകളെ കുടുബത്തിനകത്തുനിന്നും കുത്തി പുറത്തുചാടിക്കാനുള്ള വിപണിയുടെ താന്ത്രികവിദ്യകള്‍..!!!

വിലയില്ലാത്ത സ്ത്രീയെ വിലയിട്ട് വിപണിയിലെത്തിക്കാനുള്ള പെടാപ്പാടുകള്‍ വല്ലതും വാപൊളിച്ചു നോക്കിയിരിക്കുന്ന ജനത്തിനറിയുമോ ???

ഇതു കാശുള്ളവന്റെ ലോകമാണ്.
കാശില്ലാത്തവര്‍ക്ക് ഉരുക്കളെ വിറ്റ് കാശുണ്ടാക്കാമെന്ന
വിജയമന്ത്രം സൌജന്യമായി ലഭിക്കും.
മൂല്യബോധത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയോ ഉപയോഗപ്പെടുത്താതിരിക്കുകയോ ചെയ്യാം :)

മുക്കുവന്‍ said...

" The Organizers will not be held responsible for the loss of any personal belongings( including ?? ) during the grooming sessions or at any time during the pagean"

I liked the 14th rule :)

jayanEvoor said...

ഇഷ്ടുടു!

ഇതാണ് പുരോഗമനം! ശാക്തീകരണം!

shaji.k said...

എന്ത്! മിസ്‌ കേരള മത്സരത്തിലും പുരുഷമേധാവിത്വമോ ചായ്‌ ലജ്ജാവഹം. അമ്മ മലയാളി ആയാല്‍ മകളെ മലയാളി ആയി കണക്കുകൂട്ടില്ല ഇവിടെയും പുരുഷമേധാവിത്വം ഹ ഹ :)മിസ്‌ കേരള സിന്ദാബാദ്‌ :)-

മണിഷാരത്ത്‌ said...

നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്ക്റ്റിന്റെ ഒരു ഫോര്‍മറ്റ്‌ കൂടി ഇടാമായിരുന്നു....