എന്റെ ചിന്തകൾ

Thursday, April 1, 2010

യുക്തിവാദിയെന്നത്‌ വട്ടപ്പേരോ?

എന്റെ ഒരു കൂട്ടുകാരനുണ്ടായിരുന്നു, അവനൊരു വട്ടപ്പേരും (എന്താണെന്ന് പറയുന്നില്ല, ഒരുപക്ഷെ ആളെ ആരെങ്കിലും തിരിച്ചറിഞ്ഞെന്നുവരും). ആറാം ക്ലാസ്‌ മുതൽ പ്രീഡിഗ്രി വരെ ഞങ്ങൾ ഒന്നിച്ചാണ്‌ പഠിച്ചത്‌, സ്കൂളിൽ ആരോ അവനിട്ടതാണ്‌ ആ വട്ടപ്പേര്‌. അദ്ഭുതകരമെന്നു പറയട്ടെ, അവൻ കോഴിക്കോട്‌ ആർഇസിയിൽ ചേർന്നപ്പോഴും ആ പേര്‌ അവനെ തേടിയെത്തി, പ്രീഡിഗ്രി വരെ കൂടെപഠിച്ച ആരും കൂടെയില്ലാതെതന്നെ.


ഒരാൾക്ക്‌ വട്ടപ്പേരിടുന്നതിന്‌ രണ്ട്‌ ലക്ഷ്യങ്ങളേയുള്ളു, നിർഭാഗ്യവശാൽ രണ്ടും രണ്ടറ്റത്താണ്‌. ഒന്നുകിൽ ആരാധന, അല്ലെങ്കിൽ തീരാത്ത പക/വെറുപ്പ്‌/പരിഹാസം. ഒരു വ്യക്തിയുടെ രൂപമോ പെരുമാറ്റമോ പ്രത്യേകസിദ്ധികളോ ഒക്കെയാവാം വട്ടപ്പേരിന്‌ കാരണം. കരടി, മിന്നൽ, ഉടുമ്പ്‌, ഇടിയൻ എന്നിങ്ങിനെ ധാരാളം വട്ടപ്പേരുകൾ കാണാം. പ്രാദേശികമായി കാണുന്ന 'താര'ങ്ങളെയൊക്കെ മേൽപ്പറഞ്ഞ സവിശേഷതകളാൽ ഈ പേരുകൾ ചേർത്തുവിളിക്കും. ഈ വിളിയിലൂടെ നാട്ടുകാർ ആ വ്യക്തിയോടുള്ള തങ്ങളുടെ മനോഭാവമാണ്‌ അറിയിക്കുന്നത്‌. ചിലപ്പോൾ ശരിയായ പേരിനേക്കാൾ നാട്ടുകാർ അറിയുന്നതും ഈ വട്ടപ്പേരായിരിക്കും.
ചിലപ്പോഴെങ്കിലും അകാരണമായും ഒരു വ്യക്തിയെ വട്ടപ്പേരിട്ട്‌ വിളിച്ചുവെന്നുവരാം. ഒരിക്കൽ വീണാൽ ആ പേര്‌ മാറ്റിയെടുക്കാൻ ആ വ്യക്തി എത്രതന്നെ ശ്രമിച്ചാലും കാര്യമുണ്ടാവില്ല. പേരിടുന്നവർക്കും പ്രത്യേകിച്ചൊരു കാരണമുണ്ടാവണമെന്നില്ല, എന്തെങ്കിലും ഒരു ധാരണ മാത്രം മതി ആ പേര്‌ വീഴാൻഈയിടെയായി ധാരാളം കാണാറുള്ള ഒരു പരാമർശമാണ്‌ യുക്തിവാദികളെക്കുറിച്ച്‌. ബ്ലോഗിൽ ഞാൻ സജീവമായതിനുശേഷം യുക്തിവാദി എന്നത്‌ ഒരു വട്ടപ്പേരായും ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നിക്കുംവിധം ആണ്‌ പല പരാമർശങ്ങളും. തങ്ങൾക്ക്‌ എതിർപ്പുള്ള പലരേയും, പല സംഭവങ്ങളേയും യുക്തിവാദവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും കാണാറുണ്ട്‌. മുതലാളിത്തവും ഫാസിസവും കമ്മ്യൂണിസവും എന്നുവേണ്ടാ, ഈ ലോകത്തുള്ള സകല സംഭവങ്ങളും യുക്തിവാദികൾ ഏറ്റെടുക്കേണ്ടിവരുന്നു. ബുഷും സ്റ്റാലിനും ഹിറ്റ്ലറും ഒന്നിച്ച്‌, ഒരേ പോസ്റ്റിൽ, യുക്തിവാദികളായി അവതരിച്ചിട്ടുണ്ട്‌.

ഇനി, സംഭവവുമായി യാതൊരു ബന്ധവും ഇതിനില്ലെങ്കിൽ പോലും ഒരു യുക്തിവാദിയെ അതിലേക്ക്‌ ബന്ധപ്പെടുത്തിയാൽ തീരാവുന്നതേയുള്ളു പ്രശ്നം. മറ്റൊരു മതവിഭാഗത്തെ നേരിട്ട്‌ കുറ്റം പറയാൻ പറ്റിയില്ലെങ്കിൽ അവിടെ ഒരു യുക്തിവാദിയെ ഫിറ്റ്‌ ചെയ്താൽ മതി, കാര്യം ക്ലീൻ. യുക്തിവാദി എന്തെങ്കിലും പറഞ്ഞാൽ തെറ്റ്‌ പറയാൻ ആളുണ്ടാവും (പക്ഷപാതിത്വം/പ്രീണനം), പറഞ്ഞില്ലെങ്കിൽ അവിടെയും കാണും കുറ്റം (പക്ഷപാതിത്വം/പ്രീണനം!!!!).

ഇത്രയൊക്കെ എഴുതാൻ കാരണം ഒരു ബ്ലോഗ്‌ വഴി എത്തിപ്പെട്ട മംഗളത്തിന്റെ സൈറ്റിൽ കണ്ട ലേഖനമാണ്‌. (ലിങ്ക്‌ അവസാനം കൊടുക്കാം, ഇല്ലെങ്കിൽ നിങ്ങൾ വായിക്കാതെ ഓടിയാലോ :))

സംഭവം തൊടുപുഴ കേസുമായി ബന്ധപ്പെട്ടതാണ്‌. ഒരു അദ്ധ്യാപകൻ ചോദ്യക്കടലാസിൽ മതനിന്ദാപരമായ ഒരു ചോദ്യം ഇട്ടു. ചിലർക്ക്‌ മതവികാരം വ്രണപ്പെട്ടു. അദ്ധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു. സസ്പെൻഷനായി, ലുക്കൗട്ട്‌ നോട്ടീസായി, വിവാദമായി.... ഇനി എന്താണാകാത്തത്‌?

മംഗളത്തിൽ ഈ ലേഖനം എഴുതിയത്‌ ആരാണെന്ന് അറിവില്ല. ലേഖകന്റെ പേര്‌ വെയ്ക്കാത്തത്‌ മംഗളം ഓൺലൈൻ എഡിഷന്റെ നയമാണോ എന്നറിയില്ല (ചോദിക്കാനോ കമന്റിടാനോ ഓപ്ഷൻ ഇല്ല), ഏതായാലും പേരില്ലാസുഹൃത്തിന്റെ ലോജിക്‌ നല്ല രസകരമായ ഒന്നാണ്‌.


അവിടെ എഴുതിയത്‌ അതേപടി കോപ്പി-പേസ്റ്റ്‌ ചെയ്യാൻ താൽപര്യമില്ല, വല്ല കോപ്പിറൈറ്റ്‌ പ്രശ്നങ്ങളുമുണ്ടോ എന്നറിയുകയുമില്ല. അതിനാൽ ഒരു രത്നച്ചുരുക്കം എഴുതാം.


ലേഖകന്‌ ഒരു കാർഡ്‌ വന്നതാണ്‌ വിഷയം, അതിന്റെ തുടക്കം. കാർഡിന്റെ ഉള്ളടക്കം സഭ്യമല്ല, തർക്കമില്ലാത്ത വസ്തുതയാണ്‌.

പിന്നെ നേരെ തിരിയുന്നത്‌ തൊടുപുഴയിലെ സംഭവത്തിലേയ്ക്കാണ്‌.

ഏതായാലും, ലേഖകന്റെ ഭാഷയിൽ തൊടുപുഴ സംഭവം ഒരു ഒറ്റപ്പെട്ട കാര്യമല്ല, ഇതുപോലുള്ള മുസ്ലിം വിരോധം കുറേക്കാലമായി അദ്ദേഹം യുക്തിവാദികളിൽ നിന്നും അനുഭവിക്കുന്നതാണെന്നാണ്‌ പറഞ്ഞുവരുന്നതത്രെ.

ശരിഅത്ത്‌ വിവാദകാലത്തെ ഒരു സംഭവവും അദ്ദേഹം ഓർക്കുന്നുണ്ട്‌. അദ്ദേഹം പത്തുവർഷത്തെ സസ്പെൻഷനുശേഷം (അതെന്തിനാണെന്നറിയില്ല) തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ കാണുന്നത്‌ സാധാരണ സ്കൂൾ സമയത്തിനനുസരിച്ച്‌ അദ്ദേഹത്തിന്റെ സ്കൂൾ സമയവും ക്രമീകരിച്ചതായാണ്‌. അതിനാൽ മതപഠനം കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികൾക്ക്‌ ബുദ്ധിമുട്ടുകൾ. മതപഠനപുസ്തകങ്ങൾ കാണുന്നതുതന്നെ മറ്റ്‌ അദ്ധ്യാപകർക്ക്‌ വെറുപ്പായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. മദ്രസക്കാർ മുൻകൈയ്യെടുത്ത്‌ ആ പ്രശ്നം പരിഹരിച്ചു. നല്ലത്‌.

വലതുപക്ഷക്കാരോടൊപ്പം ഇടതുപക്ഷക്കാർക്കും ഇസ്ലാം വിരോധം ഉണ്ടെന്ന് അന്ന് മനസിലായെന്ന് അദ്ദേഹം പറയുന്നു, ചില ഉദാഹരണങ്ങളും.


വീണ്ടും തൊടുപുഴയിലേക്ക്‌.

ചോദ്യപ്പേപ്പറിലെ പരാമർശങ്ങൾ കാരണം ചില മുസ്ലിം സുഹൃത്തുക്കൾ പ്രകോപിതരാകുന്നു, സർക്കാർ ഇടപെടുന്നു, അദ്ധ്യാപകന്‌ സസ്പെൻഷൻ, കോളേജ്‌ അധികൃതർ മാപ്പു ചോദിക്കുന്നു. രംഗം ശാന്തമാകേണ്ടതാണ്‌.

പ്രശ്നം പിന്നെയും തുടരുന്നു. മുസ്ലിം രോഷം അടങ്ങുന്നില്ല. ഹിന്ദു വികാരങ്ങളും ഉയരാൻ സാധ്യതയുണ്ട്‌. അപ്പോഴാണ്‌ മുസ്ലിം വിഭാഗത്തിലെ വിവേകികളായ ചിലർക്ക്‌ കാര്യത്തിന്റെ ഗൗരവം മനസിലാകുന്നത്‌. അവർ ആർഎസ്‌എസ്‌ കേന്ദ്രത്തിൽ പോയി അനുരഞ്ജനം നടത്തി. എന്തിന്‌ അവരെ തമ്മിൽ തല്ലിക്കാൻ സെക്കുലർ സഖാക്കളെ അനുവദിക്കണം?

ഇനി ലേഖകന്റെ കൺക്ലൂഷൻ.

മതമൗലികവാദികളേക്കാൾ വിശ്വാസികൾ പേടിക്കേണ്ടത്‌ മതേതരമൗലികവാദികളേയാണ്‌. തട്ടമിടാനും പൊട്ടുതൊടാനും മതേതരരുടെ അനുവാദത്തിനു തലകുനിക്കേണ്ടതിനാലാണ്‌ ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വം അസാധ്യമാകുന്നത്‌.

കാര്യം ക്ലീൻ.

ചില സംശയങ്ങൾ എന്റെ വക കൂടി കിടക്കട്ടെ. പ്രസ്തുതലേഖകൻ ഇത്‌ വായിക്കുമോ എന്നറിയില്ല, എന്നാലും....

1. തൊടുപുഴയിലെ അദ്ധ്യാപകൻ യുക്തിവാദിയാണോ? എനിക്കറിയില്ല, അറിയാവുന്നവർ പറയട്ടെ.
2. ഇദ്ദേഹത്തിന്‌ കിട്ടിയ കാർഡ്‌ എഴുതിയത്‌ യുക്തിവാദിയാണോ? പേര്‌ പറഞ്ഞിട്ടില്ല, അതിനാൽ എനിക്ക്‌ അറിയില്ല. പേരു പറഞ്ഞാൽ ചിലർക്കൊക്കെ ആളെ മനസിലാകും എന്ന് ലേഖകൻ പറയുന്നുണ്ട്‌. ഏതായാലും എംഎഫ്‌ ഹുസൈനെതിരെ വധഭീഷണി ഉയർന്നതിൽ പ്രത്യേകിച്ച്‌ തെറ്റൊന്നും തോന്നാത്ത, അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന വിശ്വാസമുള്ള ആരോ ആണ്‌ എഴുതിയത്‌ എന്ന് കരുതാം. അതെന്തായാലും, ഒരു പ്രഖ്യാപിത യുക്തിവാദി ആവാൻ ഇടയില്ല എന്നാണ്‌ എന്റെ വിലയിരുത്തൽ.
3. ലേഖകൻ പറയുന്ന മദ്രസാ-സംബന്ധമായ കാര്യങ്ങളിൽ പുസ്തകം വലിച്ചെറിയാനും മറ്റും മുതിർന്നത്‌ യുക്തിവാദികളാണോ?

4. തൊടുപുഴ സംഭവത്തിൽ ഉൾപ്പെട്ട അദ്ധ്യാപകൻ ഒരു കൃസ്തീയനാമമുള്ള വ്യക്തിയാണെന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്‌. അതിൽ മുസ്ലിം സംഘടനകൾ പ്രതിഷേധിക്കുന്നിടത്ത്‌ ബിജെപിയ്ക്ക്‌, ആർഎസ്‌എസിന്‌ എന്ത്‌ കാര്യം?
5. ഇതൊക്കെ പോകട്ടെ, ഇതിൽ യുക്തിവാദികളുടെ റോൾ എന്താണാവോ? മുസ്ലിം നേതാക്കൾ പ്രകടനം നടത്തിയപ്പോൾ ബിജെപിക്കാരോട്‌ പറഞ്ഞോ പോയി തല്ലുണ്ടാക്കാൻ? ഈ യുക്തിവാദികൾ ഇല്ലായിരുന്നെങ്കിൽ മുസ്ലിം നേതാക്കളും ആർഎസ്‌എസും ഭായി-ഭായി ആയി ഇരിക്കുമായിരുന്നോ? ഈ സംഭവത്തിൽ എന്ത്‌ പ്രകോപനമാണ്‌ സെക്കുലർ സഖാക്കൾ ഉണ്ടാക്കിയത്‌?
6. "സ്വാഭാവികമായും ഹിന്ദുത്വപ്രതികരണങ്ങളും ഉണ്ടാകാൻ പോകുന്നു" എന്ന് പറയുന്ന ലേഖകൻ അതേ ഖണ്ഡികയിൽ തന്നെ "നമ്മെ ഇരുകൂട്ടരേയും പ്രകോപിപ്പിക്കാൻ സെക്കുലർ സഖാക്കളെ എന്തിനനുവദിക്കണം" എന്നു പറയുന്നതിന്റെ ലോജിക്‌ എനിക്ക്‌ എത്രചിന്തിച്ചിട്ടും മനസിലായില്ല. Please help!!!

ഫൈനലി,


7. ഇതെഴുതിയ ആൾ ഏത്‌ മതവിഭാഗത്തിൽ പെട്ടയാളാണെന്ന് അറിയില്ല, ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വം എന്നൊരു പരിപാടി ഉണ്ടെന്ന് ലേഖകൻ വിശ്വസിക്കുന്നുണ്ടോ? ആ പറഞ്ഞ ഐറ്റം തന്നെയാണോ "എംഎഫ്‌ ഹുസൈനെ തിരിച്ചുവിളിക്കേണ്ടതായിരുന്നു" എന്ന ലേഖനം ഈ ലേഖകനെക്കൊണ്ട്‌ എഴുതിച്ചത്‌?

എനിക്കറിയില്ല, അറിയാത്തതുകൊണ്ട്‌ ചോദിക്കുകയാണ്‌, തെറ്റിദ്ധരിക്കല്ലേ

ലേഖനം വേണമെങ്കിൽ ഇവിടെ വായിക്കാം.

മറ്റൊരു മതവിഭാഗത്തെ കുറ്റപ്പെടുത്തിയാൽ മതവികാരം വ്രണപ്പെട്ടേയ്ക്കും. യുക്തിവാദികൾക്ക്‌ അങ്ങിനെ വ്രണപ്പെടില്ലായിരിക്കാം. ഏതായാലും എന്തും ചാരാവുന്ന ഒരു സാധനമാണ്‌ യുക്തിവാദം.

********************
അതെ, യുക്തിവാദി/യുക്തിവാദം എന്നത്‌ കടുത്ത മതവിശ്വാസികൾക്ക്‌ ഇന്നൊരു വട്ടപ്പേരാണ്‌, എതിർപ്പുള്ള ഏതു സംഭവത്തിനും ഏതു വ്യക്തിക്കും ചാർത്തിക്കൊടുക്കാവുന്ന വട്ടപ്പേര്‌.കുറിപ്പ്‌ - കുറച്ചുകാലമായി യുക്തിവാദികളെക്കുറിച്ച്‌ എഴുതിക്കാണുന്ന പരാമർശങ്ങൾ എന്നിലുണ്ടാക്കിയ ചിന്തകളാണ്‌ ഈ കുറിപ്പിൽ. പ്രത്യേകമായി ഏതെങ്കിലും സംഭവങ്ങൾക്ക്‌ വിശദീകരണം ചോദിച്ചാൽ തരാൻ എനിക്ക്‌ സാധിക്കില്ല. ഏതെങ്കിലും വ്യക്തിയേയോ സംഘടനയേയോ സംഭവത്തേയോ ന്യായീകരിക്കാനും ഞാനില്ല. എന്റെ ചിന്തകൾ എന്റേതാണ്‌, വിധേയത്വത്തിന്റേതല്ല.

101 comments:

അപ്പൂട്ടൻ said...

ഏത്‌ സംഭവവും ഏറ്റെടുക്കേണ്ടവരാണോ യുക്തിവാദികൾ? ഏത്‌ സാഹചര്യത്തിലും കുറ്റപ്പെടുത്താൻ എളുപ്പം ലഭ്യമാകുന്നതാണോ യുക്തിവാദം?

മിണ്ടിയാലും മിണ്ടാതിരുന്നാലും ഒരേ കുറ്റരോപണമേൽപ്പിക്കാൻ യുക്തിവാദികളെ മാത്രമേ ഇവർക്കു കിട്ടൂ എന്നുണ്ടോ?

എനിക്കറിയില്ല....

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
അപ്പൂട്ടാ, സമയോചിതമായ കുറിപ്പ്. പല സംശങ്ങളും ഞാനും പങ്കുവക്കുന്നു.

ഒരു സംശയം ചോദിച്ചോട്ടെ, ചോദ്യപ്പേപ്പര്‍ കണ്ടിട്ട് അതില്‍ എന്തു മത നിന്ദയാണ് താങ്കള്‍ക്ക് കാണാന്‍ കഴിഞ്ഞത്? എനിക്കൊന്നും കാണാന്‍ കഴിഞ്ഞില്ല, പിന്നെ പ്രകോപന പരം എന്നു വേണമെങ്കില്‍ പറയാം. അത് കേട്ട് ചാടി ഇറങ്ങാന്‍ മുസ്ലീങ്ങളായ ഒരു കൂട്ടം, കയ്യില്‍ തടഞ്ഞത് ഇതിലൊന്നും പെടാത്ത മൂന്നാമതൊരു വിഭാഗം. ഒരു പക്ഷെ മറ്റെന്തെങ്കിലും വിഷയത്തില്‍ പുകഞ്ഞുകൊണ്ടിരിന്ന തര്‍ക്കങ്ങള്‍ വല്ലതും ആവും തിടുപുഴയിലെ പ്രശ്നമെന്നാ എനിക്ക് തോന്നുന്നത്.

എന്തായാലും ഒരു ചോദ്യപ്പേപ്പറില്‍ “നായിന്റെ മോനെ” എന്നൊരു പ്രയോഗം വരുമ്പോഴേക്കും തകരുന്നതാണൊ പ്രസ്തുത ടീമുകളുടെ വിശ്വാസവും മറ്റും?

Anonymous said...

ഇപ്പോ ദാ ഇവിടെ ഞാൻ അനിലിനെ ‘നായീന്റെ മോനേ’ എന്ന് സനോണിയായി വിളിച്ചാൽ ഈ ബ്ലോഗിൽ എന്തായിരിക്കും പുകില് എന്ന് അനിലിനറിയാമോ? ഈ ബൂലോകത്ത് മഹാ തർക്കങ്ങൾ നടക്കുമ്പോഴും ആരും പരസ്പരം തെറിവിളിക്കാത്തതെന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എനിക്കൊന്നും കാണാമ്പാടില്ലാ പോലും.. ഒന്നു പോ ഇഷ്ടാ. ഒരു ജനം സ്വന്തത്തേക്കാൾ അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പുണ്യപുരുഷനെ സംസ്കാരമില്ലാത്ത ഭാഷയിൽ അധിക്ഷേപിക്കുമ്പോഴും അതൊക്കെ ചുമ്മാതെ കേട്ടു നിന്നോണം മുസ്ലിങ്ങൾ, പ്രതിഷേധത്തിന്റെ ഒരു സ്വരവും ഉയരാൻ പാടില്ലെന്നാണോ. മുസ്ലിങ്ങടെ വായമൂടിക്കെട്ടാഞ്ഞിട്ട് ഉറക്കം വരാത്തവരിൽ ഒരാളാണോ അനിലും? ഇത്തരം ഫാസിസ്റ്റ് ചിന്താഗതിയും ഉള്ളിൽ‌വെച്ച് മതേതരൻ കളിക്കുന്നവരെയാവും ലേഖകൻ ‘സെക്കുലർ സഖാക്കൾ’ എന്നു പറഞ്ഞത്.

തെറിവിളിച്ചാൽ പ്രതിഷേധിക്കാത്ത ആരെയെങ്കിലും നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടോ? തെറിവിളിക്കുന്നതോടുകൂടി തകരുന്നതല്ല ആരുടേയും വ്യക്തിത്വം. മറിച്ച് തന്നെ അവമതിക്കുന്നതിനെതിരെ പ്രതികരിക്കാതിരിക്കുന്നത് വ്യക്തിത്വത്തിന്റെ തകർച്ചയിലേക്കെത്തും.

ലേഖനത്തെ സംബന്ധിച്ച്,
ആ ലേഖകൻ ചെയ്യുന്നത് ക്രിസ്ത്യാനികൾക്കെതിരേ തിരിയുന്ന മനസ്സുകളുടെ വഴിമാറ്റിവിടലാണ്. താടി കത്തിയില്ലെങ്കിൽ താടി കത്തിച്ച് അതിൽ നിന്ന് പിന്നെ ബീഡികത്തിക്കാനുള്ള ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തിന്റെ ശ്രമമാണ് തൊടുപുഴയിൽ കണ്ടത്. അതിനു മുമ്പ് പത്തനം തിട്ടയിൽ കണ്ടതും. ക്രിസ്ത്യാനികൾക്കെതിരേ ഉയരാവുന്ന പ്രതിഷേധത്തെ ‘യുക്തിവാദികളിലേക്ക്’ തിരിച്ചുവിട്ട് തടി സലാമത്താക്കിക്കൊടുക്കുന്ന ഒരു ലേഖനമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കാര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കാൻ ഇതിനകം തന്നെ പഠിച്ചുപോയ മുസ്ലിങ്ങൾക്കിടയിൽ ഈ ജാതി ലേഖനങ്ങളൊന്നും ഏശുകേല അച്ചായാ.. എന്നേ പത്രലേഖകനോട് പറയാനുള്ളൂ.

ബ്ലോഗറോട് പറയാനുള്ളത്.
യുകതിവാദികൾ മാത്രമേ വളരെ മോശമായ പദപ്രയോഗങ്ങൾ മതസമൂഹങ്ങൾക്കു നേരേ നടത്താറുണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടാവാം ലേഖകൻ ചോദ്യലേഖകനെ യുക്തിവാദിയായി തെറ്റിദ്ധരിക്കാൻ കാരണം..

അനിലിനോട് ഒന്നൂടെ,
ആക്ഷേപിക്കപ്പെട്ടവർക്ക് എല്ലാം കാണാനാവുന്നുണ്ട്. ഇതൊക്കെ കാണണമെങ്കിൽ അല്പം അത്മാഭിമാനമൊക്കെ സ്വന്തമായിട്ടുണ്ടാവണം. ഹല്ലാതെ...

Anonymous said...

അപ്പുട്ടനും അനിൽ@ബ്ലോഗും യുക്തിവാദി എന്നതിലേറേ യോജിക്കുന്നത് മതവിരോധികൽ എന്നോ മുസ്ലിവിരോധികൾ എന്നോ ആയിരിക്കും. അപ്പുട്ടൻ തന്റെ വശം സ്ഥാപിച്ചെടുക്കാൻ കാണിക്കുന്ന പെടാപാടുകൽ കാണുംബോൾ യുക്തിവാദിയല്ല യുക്തിതീവ്രവാദിയാണോ എന്നു പോലും തോന്നാറുണ്ട്. അനിലും മോശമല്ല. കൂട്ടുകാരെയൊന്നും കണ്ടില്ല.

ഷെരീഫ് കൊട്ടാരക്കര said...

പ്രിയ അനോണീ, അപ്പൂട്ടന്റെ പോസ്റ്റിലെ അവസാന ഭാഗം കുറിപ്പിലെ അവസാന വാചകം
വായിക്കുക. അദ്ദേഹത്തിന്റെ അവകാശം അംഗീകരിക്കുക.താങ്കളുടെ അഭിപ്രായം പറയാനുള്ള താങ്കളുടെ അവകാശവും മാനിക്കപ്പെടട്ടെ. പക്ഷേ എല്ലാവരും കാണാതെ പോകൂന്ന ഒരു സത്യം ഇവിടെ സൂചിപ്പിക്കുന്നു.ഒരു കലാപം ഈ പുണ്യ നാട്ടിൽ ഉണ്ടാകണമെന്ന താൽപര്യത്തോടെ, വ്യവസ്താപിത നീക്കങ്ങളോടെ മറയുടെ പുറകിൽ നിന്നു പ്രവർത്തിക്കുന്നു ഒരു കുത്സിത ശ്രമം ലോകത്തിന്റെ പലഭാഗങ്ങളിലും സംഭവിക്കുന്നതു പോലെ ഇവിടെയും നടപ്പിൽ വരുത്താൻ അണിയറ നീക്കങ്ങൾ നടക്കുന്നുണ്ടു. അതു ഒരു പ്രത്യേക ലക്ഷ്യത്തോടെ ആണെന്നുള്ളതു തീർച്ച.അതിന്റെ അടയാളങ്ങൾ പലതും തിരിച്ചറിയാൻ കഴിയുന്നുമുണ്ടു. ഈ തിരിച്ചറിയൽ ഇന്നത്തെ തലമുറക്കു അനുഭവമാകില്ല.കാരണം എല്ലാവരും ഒരുമിച്ചു സൗഹൃദത്തോടെ ഒരുമയോടെ പരസ്പരം വിശ്വാസങ്ങളെ മാനിച്ചു നല്ല അയൽപക്കക്കാരായി കൊടുത്തും വാങ്ങിയും കഴിഞ്ഞിരുന്ന ഒരു നല്ലകാലം അവർ അനുഭവിച്ചിട്ടില്ലല്ലോ. അതു അനുഭവിച്ചവരാണു ഇവിടത്തെ മുൻ തലമുറ. ഇപ്പോൾ നടകുന്ന ഈ കുത്സിത ശ്രമങ്ങൾക്കു കാരണമായി ഈ നാട്ടിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നു അവർക്കു തീർച്ച ഉണ്ടു.എന്നാൽ ഭൂലോകത്തു മറ്റു ചില സ്ഥലങ്ങളിൽ സംഭവിച്ചിട്ടുമുണ്ടു. ലോകത്തു നടന്ന (നടത്തപ്പെട്ട) ഒരു പ്രത്യേക അത്യാഹിതത്തിനു ശേഷമാണു ഈ ചീത്ത ലക്ഷണങ്ങളും പതുക്കെ ഇവിടെക്കു വ്യാപിച്ചു തുടങ്ങിയതെന്നു പുറകോട്ടു ചിന്തിച്ചാൽ കാണാൻ കഴിയുന്നതാണു. ഭാരതത്തിൽ കുറച്ചു വർഷങ്ങൾക്കു മുമ്പു വർഗീയ കലാപങ്ങൾ പടർന്നു പിടിച്ചപ്പോഴും ഈ മലയാള മണ്ണു അതിനെ പ്രതിരോധിച്ചു. അന്നും ഈ സമുദായങ്ങളല്ലേ ഇവിടെ ഉണ്ടായിരുന്നതു.പണ്ടു കാലത്തെ സിനിമകൾ കണ്ടു നോക്കൂ.അന്നു ഒരു പ്രത്യേക സമുദായത്തിനെ വില്ലന്മാരായി അവതരിപ്പിക്കുന്ന പ്രവണത ഇല്ലായിരുന്നു. (നാട്ടിൽ നടക്കുന്നതാണല്ലോ സിനിമകും കഥക്കും പ്രചോദനം) പിന്നെ ഇപ്പോൾ മാത്രം ആൾക്കാർക്കു മാറ്റം വരാൻ ഇവിടെ എന്തെങ്കിലും സംഭവിച്ചോ?
ഒരു കോളേജു അദ്ധ്യാപകനു ബുദ്ധിയോടൊപ്പം നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകവും ഉണ്ടാകുമെന്നു നമ്മ പ്രതീക്ഷിക്കുന്നു.ഒരു പ്രത്യേക വിഷയത്തിന്മേൽ ലോകത്തു നടക്കുന്ന പ്രതിഷേധങ്ങൾ അദ്ദേഹത്തിനു മനസ്സിലായിട്ടുണ്ടെന്നും നമ്മുടെ അയൽ സംസ്ഥാനത്തു കുറച്ചു ദിവസങ്ങൾക്കു മുമ്പു ഒരു പത്രവാർത്തയെ ചൊല്ലി ഉണ്ടായ പ്രകോപനങ്ങളും പ്രതിഷേധങ്ങളും അദ്ദേഹം വായിച്ചിട്ടുണ്ടെന്നും ഒരു അദ്ധ്യാപകനെന്ന നിലയിൽ പ്രകോപനപരമായ കാര്യങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കുന്നതാണു നല്ലതെന്നും (അദ്ദേഹത്തിന്റെ വ്യക്തിപരമായ ആശയങ്ങൾ എന്തുമായിക്കൊള്ളട്ടെ) അതു കൊണ്ടു സമൂഹത്തിൽ നല്ലതേ വരൂ എന്നും മനസ്സിലാക്കാൻ ബുദ്ധിയോടൊപ്പം വിവേകവും വേണം. ഇതു ഏതൊരാൾക്കും ഇന്നത്തെ കാലത്തു ഉണ്ടാകണം.എങ്കിലേ ദുഷ്ട ബുദ്ധികളുടെ പ്രവർത്തികളിൽ നിന്നും സമൂഹത്തിനു സംരക്ഷണം ലഭിക്കൂ.
വിലാസിനിയുടെ "അവകാശികൾ" എന്ന നോവലിലെ ഒരു ആശയം കടമെടുത്തു ഈ കുറിപ്പുകൾ അവസാനിക്കുന്നു." നാലുചുറ്റും വെളിച്ചത്തിൽ കുളിച്ചു നിൽക്കുമ്പോൾ ഇത്തിരിപോന്ന നമ്മുടെ മനസ്സിൽ എന്തിനാണു ഇരുളുമായി ജീവിക്കുന്നതു"

ഒരു നുറുങ്ങ് said...

ഒരു ചോദ്യ പേപ്പറില്‍ വല്ല കിറുക്കന്മാരും
എന്തെങ്കിലുമൊക്കെ മൂച്ച് എഴുതിയാല്‍ എന്തിനാ
മറ്റുള്ളോന്മാര്‍ക്ക് പിരാന്തെടുക്കുന്നതു..?
അതു പോലെ മറ്റേതെങ്കിലും നൊസ്സന്മാര്‍
ഇത്തിരി നഗ്നചിത്രങ്ങള്‍ വരക്കുമ്പോഴേക്കും
തെറിച്ചു പോകുന്ന മൂക്കും മതവുമാണോ
നമ്മുടേത്..?
ഇതൊക്കെക്കൂടി കാണുമ്പോഴേക്കും കയറെടുത്ത്
പിന്നാലെ പായുന്നവരേയോ നാം യുക്തിയും
വാദവുമൊക്കെ ഉള്ളവരെന്ന് കരുതേണ്ടതു..?
പേരിനു മുന്നെ മതേതരം രേഖപ്പെടുത്തിയവരുടെ
കാര്യം പറയാനുമില്ല ! ഒക്കെ വെള്ളം
കലങ്ങാനും,കലക്കാനും കാത്തിരിക്കുന്നതോ..?
ഓരോരുത്തന്മാരുടെ ന്യായവാദം കേട്ടാല്‍
ഓക്കാനം വന്നേക്കും..അന്യന്‍റെ അമ്മക്ക്
പ്രാന്ത് കാണാന്‍ നല്ല ഹരമുണ്ട്...ദയവായി
അവനവന്‍റെ അമ്മയെക്കുറിച്ച് ഒരു നിമിഷം
ആലോചിക്കു കൂട്ടരേ...

ആചോദ്യപേപ്പ്റിലെ മുഹമ്മദ് എന്ന പേരിന്‍
പകരം മറ്റു പേരുകള്‍ ( മഹാപുരുഷന്മാരുടെ )
ഒന്ന് ചേര്‍ത്തു നോക്കൂ.. അപ്പം ബോദ്ധ്യമാവും
ഓരോരുത്തന്മാരുടേയും യുക്തിയും ഭക്തിയും..!

എന്തായാലും അപ്പൂട്ടന്‍റെ പോസ്റ്റ് സ്ഥാനത്ത
തന്നെ..! ആശംസകള്‍

അപ്പൂട്ടൻ said...

അനിൽ,
മതനിന്ദ എന്നത്‌ എനിക്ക്‌, ഒരു ഹാർഡ്‌ ഫീലിംഗ്‌ ആയി, തോന്നാത്തതാണ്‌. പ്രത്യേകിച്ച്‌ ഒരു മതവിശ്വാസത്തിനും പ്രാധാന്യം കൊടുക്കാത്തതിനാലും ഈ കേട്ടതൊന്നും ദൈവീകമല്ലെന്നത്‌ മനസിലാകുന്നതിനാലും ആയിരിക്കാം അത്‌. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബാംഗങ്ങളേക്കാൾ വലുതായി ഒരു വ്യക്തിയുമില്ല ദൈവവുമില്ല.

പക്ഷെ അതേപോലെ മറ്റുള്ളവർക്കും തോന്നണമെന്നില്ല. ആ വിശ്വാസം വകവെച്ചുകൊടുക്കാം എന്നുതന്നെയാണ്‌ എന്റെ അഭിപ്രായം. അതിനാൽ ചോദ്യപ്പേപ്പർ വായിച്ചാൽ മതനിന്ദ തോന്നുമോ ഇല്ലയോ എന്നത്‌ എനിക്ക്‌ പറയാനാവില്ല.ആ ചോദ്യപ്പേപ്പർ അത്ര നിഷ്കളങ്കമായിരുന്നു എന്ന് എനിക്കഭിപ്രായമില്ല, തീർച്ചയായും ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു അത്‌.

ഇവിടെ യുക്തിവാദികൾ എന്നറിയപ്പെടുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നം കുറച്ചു വലുതാണ്‌. എന്റെ പോസ്റ്റിൽ ഞാൻ വ്യംഗ്യമായി സൂചിപ്പിക്കാൻ ശ്രമിച്ചതും അതാണ്‌, പ്രതികരിച്ചാലും ഇല്ലെങ്കിലും പ്രശ്നമാണെന്നത്‌.

ഇവിടെ തൊടുപുഴ സംഭവത്തിൽ തന്നെ ഒന്നും മിണ്ടാതിരുന്നാൽ കേൾക്കാം "ഇതുപോലൊന്ന് ഉണ്ടായിട്ട്‌ ഒന്നും മിണ്ടാത്തവരാണ്‌ XXXX പ്രശ്നത്തിൽ മനുഷ്യാവകാശം പ്രസംഗിച്ചത്‌" എന്ന്. മിണ്ടിയാൽ മറുപക്ഷം പറയുന്നത്‌ കേൾക്കാം "കണ്ടോ, മുസ്ലിങ്ങളെ പറഞ്ഞപ്പൊ അവന്‌ പൊള്ളി, ....... ഉണ്ടായപ്പോൾ അവനൊന്നും മിണ്ടിയില്ല". ഇനി അതിനോടനുബന്ധിച്ച്‌ നടന്ന തെരുവുയുദ്ധത്തെ തെറ്റെന്നു പറഞ്ഞാൽ അവൻ ഒരു പക്കാ ഇസ്ലാം വിരോധിയും ആ അദ്ധ്യാപകനെ ന്യായീകരിക്കുന്നവനുമാകും. കാര്യം എന്തായാലും, പ്രതികരണം എത്തരത്തിലുള്ളതായാലും, മെക്കിട്ടുകേറൽ സഹിക്കാൻ തയ്യാറായിരിക്കണം, അദ്ദന്നെ.

ഇതിനു പുറകിലെ ചിന്താഗതി വളരെ ലളിതമാണ്‌. മതവികാരം സംബന്ധിച്ച ഓരോ വിഷയത്തിനും മറുവിഭാഗം ഏതുതരത്തിൽ പ്രതികരിക്കും എന്നതിനെക്കുറിച്ച്‌ എല്ലാവർക്കും ധാരണയുണ്ട്‌. അതിനാൽ തന്നെ ഒരു മുസ്ലിം പ്രശ്നത്തിൽ ഹിന്ദു ഇടപെടണമെന്നോ ഹിന്ദു പ്രശ്നത്തിൽ കൃസ്ത്യൻ ഇടപെടണമെന്നോ ഉള്ള നിർബന്ധം ആർക്കുമുണ്ടാവില്ല. ഇടപെട്ടാൽ തന്നെ എന്ത്‌ രീതിയിലായിരിക്കും എന്ന മുൻധാരണ(ശരിയായിക്കൊള്ളണമെന്നില്ല, അപ്പോഴാണല്ലൊ പ്രശംസനീയമായ ഇടപെടൽ അവർ നടത്തി എന്നു പറയുന്നത്‌) എല്ലാവർക്കുമുണ്ട്‌. ഇതിലൊന്നും പെടാത്തവർക്കാണ്‌ ഓരോ വിഭാഗവും പ്രതീക്ഷിക്കുന്ന തരത്തിൽ തന്നെ പ്രതികരിക്കേണ്ട "ബാധ്യത". മറിച്ചൊരു പ്രതികരണം വന്നാൽ അവന്റെ കാര്യം പോക്കാണ്‌.

അനില്‍@ബ്ലോഗ് // anil said...

അപ്പൂട്ടാ,
ചോദ്യപ്പേപ്പര്‍ നിഷ്കളങ്കമാണെന്ന് ആരും പറഞ്ഞില്ലല്ലോ. എന്തോ ലക്ഷ്യങ്ങളോടെ തന്നെ ഡ്രാഫ്റ്റ് ചെയ്തതാവാം, അല്ലെങ്കില്‍ “മുമ്പ്കേട്ട” ഒരു സംഗതി തന്റെ ഇഷ്ടപ്രകാരം ആ അദ്ധ്യാപകന്‍ പുനരാവിഷ്കരിക്കില്ലല്ലോ.

ഇതില്‍ നിന്നും പഠിക്കേണ്ട പാഠം ഇത്രയേ ഉള്ളൂ, നാളെ തിരുവനന്തപുരത്ത് ഒരു ബന്ദോ ഹര്‍ത്താലോ വേണമെന്ന് അപ്പൂട്ടന് തോന്നിയാല്‍ ഒരു ചോദ്യപ്പേപ്പറില്‍ രണ്ട് വരി അങ്ങ് ചേര്‍ത്താല്‍ മതി. ആ നിലയിലേക്ക് ഒരു സമൂഹം അധപതിക്കുന്നത് അത്ര നല്ല കാര്യമായി കാണാന്‍ കഴിയില്ല. മറ്റ് മതങ്ങളളിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ നിരത്തുന്ന നേരം, നമ്മുടെ ഇസ്ലാമിസ്റ്റുകള്‍ തങ്ങളുടെ സമൂഹത്തിലെ ഇത്തരം “ഹൈപ്പര്‍ ആക്റ്റിവിറ്റി” നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നാടിനെത്ര ഗുണം ചെയ്തേനെ.

ഷെരീഫ് ചേട്ടന്‍ പ്രതികരിച്ചത് നോക്കുക, ചില പ്രത്യേക സംഗതികള്‍ ലോകത്തു നടന്നതിനു ശേഷം കിട്ടുന്ന അവസരങ്ങളിലെല്ലാം മുസ്ലീങ്ങളെ പ്രകോപിപ്പിക്കാന്‍ “ചില തല്‍പ്പര കക്ഷികള്‍” ശ്രമിക്കുന്നുണ്ടെന്നും ഒരു പരിധി വരെ അവര്‍ അതില്‍ വിജയിക്കുന്നുണ്ടെന്നും വാസ്തവമാണ്. ഏതോ ഒരു സിനിമയില്‍ ജഗതി പറയുന്ന ഒരു വാചകം ഓര്‍മ വരുന്നു, “അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്” എന്ന ഡയലോഗ്.
:)
ആ ചിന്ത മാറണം.

വിചാരം said...

മുഹമദ് എന്ന വ്യക്തി ദൈവത്തോട് ചോദിചപ്പോള്‍ ദൈവം , നായിന്റെ മോനെ എന്നു വിളിച്ചതാണ് മത നിന്ദയെങ്കില്‍ എനിക്കൊരു നിര്‍ദ്ദേശമുണ്ട് .. ദയവ് ചെയ്ത് ഒരു മുസ്ലിമും മുഹമദ് എന്ന പേര് കുട്ടികള്‍ക്കിടരുതെന്നു മാത്രമല്ല മുഹമദ്ദ് എന്ന നാമമുള്ളവരുടെയൊക്കെ പേര് മാറ്റുകയും വേണം, മുഹമദ് എന്ന നാമധാരിയായ ഒരു വ്യക്തി എന്റെ വീട്ടില്‍ കയറി എന്റെ വീട്ടുക്കാരെ അനാവശ്യം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ .. നായിന്റെ മോനെ എന്നല്ല അതിലുമപ്പുറം പറയേണ്ടി വരും, മുഹമദ് എന്ന പേരായത് കൊണ്ട് എന്തെങ്കിലും പറഞ്ഞാല്‍ മതനിന്ദയ്ക്ക് ശിക്ഷിക്കപ്പെടുമെന്ന് വെച്ചാല്‍ നമ്മുടെ നാട്ടിലെ എല്ലാ മുഹമദ്മാരും തെമ്മാടികളായി തീരും .

വിചാരം said...

അനോണി സാറെ...
“സ്വന്തത്തേക്കാൾ അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പുണ്യപുരുഷനെ സംസ്കാരമില്ലാത്ത ഭാഷയിൽ അധിക്ഷേപിക്കുമ്പോഴും അതൊക്കെ ചുമ്മാതെ കേട്ടു നിന്നോണം മുസ്ലിങ്ങൾ, പ്രതിഷേധത്തിന്റെ ഒരു സ്വരവും ഉയരാൻ പാടില്ലെന്നാണോ.“
ആ പുണ്യ പുരുഷനെ നിന്ദിക്കുന്നവര്‍ യുക്തിവാദികളോ ഇസ്ലാമിസ്റ്റുകളോ എന്ന് ആദ്യം ചിന്തിക്കുക, അങ്ങനെയൊരു നാമം മറ്റൊരു വ്യക്തിയ്ക്കുള്ളതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നത് മുഹമദിന്റെ ഫോട്ടോ വരയ്ക്കാന്‍ പാടില്ലാ എങ്കിലും അയാളുടെ പേരും ഉപയോഗിക്കരുതെന്ന് ശഠിച്ചൂടെ ? ചുമ്മാ പുകിലുണ്ടാക്കുന്നത് ആരാണന്ന് ഒന്ന് ഉറക്കെ ചിന്തിയ്ക്ക് മനുഷ്യാ.

വിചാരം said...

എല്ലാത്തിനും യുക്തിവാദികളെ മേലെ കയറുന്നതിന്റെ ഗുട്ടന്‍സ് അപ്പുട്ടന് മനസ്സിലായില്ലേ ഇതുവരെ... അപ്പുട്ടാ യുക്തിവാദികളുടെ വാദമുഖങ്ങളെ പ്രതിരോധിക്കാനുള്ള മണ്ടയും, മണ്ടയുടെ പ്രവര്‍ത്തനവും ഈ മതവിശ്വാസികളായ എരണം കെട്ടവര്‍ക്കില്ലാത്തത്കൊണ്ട് തന്നെ. (എല്ലാ മതവിശ്വാസികളും എരണം കെട്ടവര്‍ അല്ല എന്ന് പ്രത്യേകം, മതത്തെ താല്‍കാലികമായി നിര്‍ബ്ബന്ധാവസ്ഥയില്‍ തലയിലേറ്റുന്നവര്‍ എരണം കെട്ടവര്‍ അല്ല,അവര്‍ക്ക് ചിന്താശേഷിയുണ്ട്)

CKLatheef said...

Anil@blog said..

'എന്തായാലും ഒരു ചോദ്യപ്പേപ്പറില്‍ “നായിന്റെ മോനെ” എന്നൊരു പ്രയോഗം വരുമ്പോഴേക്കും തകരുന്നതാണൊ പ്രസ്തുത ടീമുകളുടെ വിശ്വാസവും മറ്റും?'

വിയോജിക്കുന്നവയോട് ഒരു പ്രതികരണം സ്വാഭാവികമാണ്. അതില്‍ നിന്ന് തടയുന്നത് പലതാകാം. ഭയം, അറിവില്ലായ്മ, പ്രതികരിക്കാനുള്ള ശക്തിയില്ലായ്മ. ഏതായാലും ആ ഗുണം നല്ലതാകാന്‍ വഴിയില്ല. ഇവിടെയുമിതാ അപ്പൂട്ടന്റെ ഒരു പ്രതികരണം. മാന്യമായി തന്നെ. ഈ കാര്യത്തില്‍ മറ്റൊരാളുടെ പേര് പറയുന്നില്ല. മാന്യമായിരുന്നില്ല. പുറത്ത് നടക്കുന്ന പ്രതികരണങ്ങളിലും ഇവകാണാം.

തൊടുപുഴ സംഭവത്തെ അനുകൂലിച്ചതായി എന്റെ ശ്രദ്ധയില്‍ പെട്ടത് യുക്തിവാദികളുടെതായി മാത്രമാണ്. ഇവിടെ സംസാരിച്ച അനോണിയുടെ നിരീക്ഷണങ്ങളില്‍ ശരിയുണ്ടാവാം. യുക്തിവാദികള്‍ ചട്ടുകങ്ങള്‍ മാതമാവാം. എന്റെ ബ്ലോഗില്‍ ചെയ്തത് പോലെ പ്രശ്‌നത്തെ നിര്‍ദ്ദോശമായി ചോദ്യങ്ങളാക്കിമാറ്റി രക്ഷപ്പെടാന്‍ / രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ് അനില്‍.

അദ്ദേഹത്തിന്റെ ചോദ്യം നോക്കൂ അതില്‍ മുഖ്യഭാഗം നഷ്ടപ്പെട്ടിട്ടില്ലേ?.

ഇനി ഇതേ ചോദ്യം ഞാന്‍ അപ്പൂട്ടനോട് ചോദിക്കുന്നു. ആരെങ്കിലും യുക്തിവാദി എന്നത് ഒരു വട്ടപ്പേരാക്കിയത് കൊണ്ട് തകരുന്നതാണോ യുക്തിവാദികളുടെ അസ്തിത്വം.

അപ്പൂട്ടൻ said...

ആദ്യത്തെ അനോണിക്ക്‌,
അനിലിനോട്‌ പറഞ്ഞതിന്‌ അദ്ദേഹം മറുപടി പറയും എന്ന് പ്രതീക്ഷിക്കാം. എന്റെ ഭാഗം ഞാൻ പറഞ്ഞു.

പ്രതികരണങ്ങൾ പരസ്പരം സ്പർദ്ധ വളർത്താനേ സഹായിക്കൂ എങ്കിൽ കാരണത്തോളം തന്നെ മ്ലേച്ഛമാണ്‌ പ്രതികരണവും. പ്രതികരിക്കുന്നവർ കാരണക്കാരന്റെ ജീവനു തന്നെ ഭീഷണിയുയർത്തിയാൽ കാര്യം അതിലും വഷളാണ്‌. അത്തരം പ്രതികരണങ്ങളോട്‌ എനിക്ക്‌ എതിർപ്പുണ്ട്‌. അതും വായമൂടിക്കെട്ടലാണെന്ന് പറയുമോ?

മറ്റു കാര്യങ്ങളിലേയ്ക്ക്‌...
ലേഖനം ഒരു കൃസ്തീയവിശ്വാസി എഴുതിയതായി തോന്നിയില്ല. ടോൺ ഒരു passification ആയി ഒട്ടും തോന്നിയില്ല. ലേഖനം മുഴുവൻ വായിച്ചാൽ മനസിലാക്കാവുന്നതേയുള്ളു അത്‌.
ഇനി, അങ്ങിനെയാണ്‌ കാര്യങ്ങളുടെ കിടപ്പെങ്കിൽ തന്നെ, "യുക്തിവാദികളുടെ പങ്കെന്ത്‌?" എന്ന് ഞാൻ ചോദിച്ച ചോദ്യം അതേപടി കിടക്കുന്നു. എനിക്ക്‌ കിട്ടേണ്ട തല്ല് ഒഴിവാക്കാൻ ഞാൻ മറ്റൊരാളെ മുന്നിലേക്കിട്ടുകൊടുത്താൽ മതിയാവുമോ? അതുതന്നെയല്ലേ ഞാൻ ഉന്നയിച്ച പ്രശ്നവും?
എന്നോടു പറഞ്ഞതിനുകൂടി.....

യുക്തിവാദികൾ മാത്രമാണ്‌ മോശമായ പദപ്രയോഗങ്ങൾ മതങ്ങൾക്ക്‌ നേരെ നടത്താറുള്ളത്‌ എന്ന് താങ്കൾ എവിടെയാണ്‌ കണ്ടിട്ടുള്ളത്‌? തന്റെ ബുദ്ധിയ്ക്ക്‌ നിരക്കാത്ത കാര്യം എവിടെ കണ്ടാലും ഒരു പരിഹാസം ആർക്കും വരാവുന്നതാണ്‌. അതിൽ മതവിശ്വാസികൾ ചെയ്യുന്നത്‌ പരസ്പരം ദൈവവചനങ്ങൾ തന്നെ ക്വോട്ട്‌ ചെയ്ത്‌ കളിക്കുകയാണ്‌. എന്റെ തെറ്റ്‌ പ്രശ്നമല്ല, മറ്റവൻ തെറ്റു ചെയ്യുന്നുണ്ടല്ലോ എന്നതാണ്‌ ഈ തർക്കങ്ങളുടെ പ്രധാന അജണ്ട തന്നെ. യുക്തിവാദികൾ അത്രയ്ക്കൊന്നും കലുഷിതമാക്കുന്നില്ല കാര്യങ്ങൾ. (അയാളെന്താ അങ്ങിനെ പറഞ്ഞേ എന്ന് ചോദിച്ച്‌ വരല്ലേ, പ്ലീസ്‌. അത്തരത്തിലുള്ള വിശ്വാസികൾ, വേണമെങ്കിൽ ഒരേ മതത്തിലുള്ളവർ തന്നെ, നടത്തിയ പോരുകൾ/തെറിവിളികൾ ബ്ലോഗിൽ ധാരാളം കണ്ടിട്ടുണ്ട്‌)

അനോണി രണ്ടാമനോട്‌....

ഈ പോസ്റ്റിൽ മുസ്ലിം വിശ്വാസത്തെക്കുറിച്ച്‌ എവിടെയാണ്‌ എഴുതിയിട്ടുള്ളത്‌? ആധാരലേഖനത്തിൽ പറഞ്ഞ കാര്യങ്ങളെ മാത്രമേ ഞാനിവിടെ ചോദ്യം ചെയ്തിട്ടുള്ളു. അതിലെവിടെയാണാവോ ഇസ്ലാം വിരോധം? മുസ്ലിം ചായ്‌വുള്ള ആര്‌ പറയുന്നതും താങ്കൾ എന്തിനാണ്‌ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കുന്നത്‌? അവർ പറയുന്ന അബദ്ധം ചൂണ്ടിക്കാണിക്കുന്നവരെ താങ്കൾ എന്തിനാണ്‌ താങ്കളുടെ വിരോധിയാക്കുന്നത്‌? ഇക്കണക്കിന്‌ ലാദൻ ചെയ്തകാര്യം തെറ്റെന്നു പറഞ്ഞാലും ഇതേ ഇസ്ലാം വിരോധവുമായി വരുമല്ലൊ താങ്കൾ.

ഈ കാര്യങ്ങളൊക്കെ ന്യായീകരിക്കുന്നത്‌ ഒരു വശം, അതിലെ തെറ്റ്‌ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുവായി കാണുന്നത്‌ നിർഭാഗ്യകരം എന്നേ പറയാനാവൂ. ഇതൊരു മതവിമർശനം പോലുമല്ല, എന്നിട്ടും ഇതാണ്‌ മനോഭാവമെങ്കിൽ വിമർശനങ്ങളെ എങ്ങിനെ കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

ഇന്നുവരെയുള്ള എന്റെ സംവാദങ്ങളിൽ ഇസ്ലാം വിരോധം ഞാനെവിടെയാണ്‌ പ്രകടിപ്പിച്ചിട്ടുള്ളതെന്ന് പറയാമോ? ഒരു മുൻവിധിയും എവിടെയും ഞാൻ പ്രഖ്യാപിച്ചിട്ടില്ല. ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്‌, അതുകൊണ്ട്‌ വിരോധമാണെന്ന് വിധിയെഴുതാനാണെങ്കിൽ അസഹിഷ്ണുത എന്തെന്ന് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ല.

പേരില്ലാതെ വന്നാൽ പ്രതികരിക്കാൻ ബുദ്ധിമുട്ടാണ്‌, ഇതെന്റെ ബ്ലോഗ്‌ ആയതിനാൽ മാത്രം ഇപ്പോൾ ഉത്തരം പറയുന്നു. ഇനിയുള്ള അനോണി കമന്റുകൾക്ക്‌ മറുപടി തരാൻ ഞാൻ ബാദ്ധ്യസ്ഥനല്ല.
ഇരുവരുടേയും ശൈലികൾ പരിചിതമാണെന്നുകൂടി അറിയിക്കട്ടെ.

അപ്പൂട്ടൻ said...

ഷെരീഫ്‌ മാഷെ,
നന്ദി.
കലാപങ്ങൾ ഉണ്ടാക്കാൻ സംഘടിതമായ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നറിയില്ല. താന്താങ്ങളുടെ വിരോധമോ വെറുപ്പോ തീർക്കാൻ പലരും ഇത്തരം ശ്രമങ്ങൾ നടത്തുന്നുണ്ടെന്നത്‌ ശരിയാണ്‌, പക്ഷെ അതിനൊക്കെ ഒരു നേതൃത്വനിര ഉണ്ടെന്ന് എനിക്ക്‌ തോന്നുന്നില്ല. ഒരു വിഭാഗം മറ്റൊരു പ്രത്യേകവിഭാഗത്തെ തകർക്കാനുള്ള അജണ്ടയുമായി കരുക്കൾ നീക്കുകയാണെന്ന് വിശ്വസിക്കാൻ എനിക്ക്‌ താൽപര്യമില്ല, അങ്ങിനെ ആരോപിക്കുന്നതിലൂടെ സത്യത്തിൽ സംഭവിക്കുന്നത്‌ ആദ്യതെറ്റിനേക്കാൾ വലിയൊരു കുഴപ്പത്തിലേക്കുള്ള നീക്കമാണ്‌, കാരണം അവിടെ പ്രസ്തുതവ്യക്തി തെറ്റ്‌ അംഗീകരിച്ചാലും കുറ്റം ഏറ്റുപറഞ്ഞാലും പ്രശ്നം തീരുന്നില്ല. അതാണ്‌ സത്യത്തിൽ ആഭ്യന്തരപോരിലേയ്ക്ക്‌ നീങ്ങുന്നത്‌. ആശയസംവാദങ്ങളിൽ പോലും അജണ്ട കാണാൻ ഈയൊരു അവസ്ഥയിൽ ബുദ്ധിമുട്ടില്ല. ഫലം.... പലപല ദ്വീപുകളായി സമുദായങ്ങൾ തുടരും.

താങ്കൾ പറഞ്ഞ സിനിമയിലെ വില്ലന്റെ മതം എന്റെ ഒരു ആർഎസ്‌എസ്‌ അനുഭാവിയായ സുഹൃത്തും പറഞ്ഞിട്ടുണ്ട്‌, നായകർ കൃസ്ത്യാനികളും വില്ലന്മാർ ഹിന്ദുക്കളുമായിരുന്നെന്നുമാത്രം.

അനിൽ,
താങ്കളുടെ കമന്റിനോടുള്ള എന്റെ ചിന്തകൾ സംക്ഷിപ്തമായി എന്റെ കഴിഞ്ഞ കമന്റിലെ ആദ്യഖണ്ഡികയിലുണ്ട്‌. ആവശ്യമെങ്കിൽ വിശദീകരിക്കാം.

വിചാരം,
മുഹമ്മദ്‌ എന്ന പേര്‌ ഉപയോഗിച്ചതോ ആ പേരുള്ള കഥാപാത്രത്തോട്‌ മോശമായ രീതിയിൽ ചോദ്യം ചോദിക്കപ്പെട്ടു എന്നതോ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് മുസ്ലിം വിശ്വാസികൾ കരുതുന്നു, ആയിക്കോട്ടെ. അതിനെതിരെ പ്രതിഷേധിക്കാനും അവർക്കവകാശമുണ്ട്‌. തെരുവുയുദ്ധത്തിലേക്കെത്തുന്ന, മനുഷ്യജീവന്‌ ഭീഷണിയുണ്ടാകുന്ന അവസ്ഥയിലേക്കെത്തുന്ന, പ്രതിഷേധം ഏതർത്ഥത്തിലും മോശമാണ്‌.

ഇവിടെയെല്ലാം യാതൊരുവിധത്തിലും പങ്കില്ലാത്ത ഒരു ഗ്രൂപ്പിനെയാണ്‌ പ്രതിസ്ഥാനത്ത്‌ നിർത്തുന്നത്‌ എന്നതിലാണ്‌ എന്റെ എതിർപ്പിവിടെ രേഖപ്പെടുത്തുന്നത്‌. കൃത്യമായൊരു പ്രതിരോധം വിശ്വാസികൾക്ക്‌ ഉണ്ടോ എന്നറിയില്ല, അവർക്ക്‌ സ്വയം സമാധാനിപ്പിക്കാനെങ്കിലും വ്യാഖ്യാനങ്ങളുണ്ട്‌. പക്ഷെ ഒന്ന് വ്യാഖ്യാനിക്കുമ്പോൾ കൂടുതൽ ചോദ്യങ്ങൾ വരാറുണ്ട്‌ എന്നതും കാണാം.

അപ്പൂട്ടൻ said...

ലതീഫ്‌,
ഞാനിവിടെ പ്രതികരണത്തിന്റെ ആവശ്യകതയേക്കുറിച്ചല്ല പറഞ്ഞത്‌ എന്നത്‌ ശ്രദ്ധിക്കുമല്ലൊ. പ്രതികരണം എങ്ങോട്ട്‌ എന്നതാണ്‌ ഞാൻ ചോദിച്ചത്‌.

താങ്കളുടെ ബ്ലോഗ്‌പോസ്റ്റ്‌ ഞാൻ വായിച്ചു, കമന്റുകളും. മംഗളം സൈറ്റിൽ വന്ന ലേഖനത്തിന്റെ ചുവടുപിടിച്ചാണ്‌ താങ്കളും അതെഴുതിയതെന്ന്‌ മനസിലാക്കാവുന്നതാണ്‌.

താങ്കളും മംഗളം ലേഖകനും പറയുന്നപ്രകാരം ഇതിന്റെയെല്ലാം പിന്നിൽ യുക്തിവാദി(കൾ) ആണ്‌. അതിന്റെ ആധാരം തന്നെയാണ്‌ ഞാൻ ചോദിച്ചതും.
താങ്കൾ പറയുന്നപ്രകാരം ഈ ചോദ്യം ഇട്ടതിന്റെ പുറകിൽ ദൈവവിശ്വാസമല്ല കളിച്ചത്‌, അതുമാത്രമാണ്‌ അയാൾ യുക്തിവാദിയായിരിക്കാം (യുക്തിവാദി ആണെന്നല്ല, ആയിരിക്കാം എന്നാണ്‌) എന്ന് പറയുന്നതിന്റെ ആധാരം. (തിന്മയ്ക്കും നന്മയ്ക്കും മതം ആവശ്യമില്ല എന്നതാണ്‌ എന്റെ നിലപാട്‌, അതിൽ ഏതിനൊക്കെ താങ്കൾ യോജിക്കും എന്ന്‌ എനിക്കറിയാം). അപ്പോൾ ഈ പറഞ്ഞ വ്യക്തി യുക്തിവാദിയാകുമോ? അദ്ദേഹം ദൈവവിശ്വാസി ആണെങ്കിൽ പോലും ചോദ്യം ഇട്ട സമയത്ത്‌ അയാൾ ദൈവവിശ്വാസി ആയിരുന്നില്ല എന്നാണോ ഉദ്ദേശ്യം? അതായത്‌ അരമിനിറ്റ്‌ നേരത്തേയ്ക്ക്‌ അയാൾ യുക്തിവാദിയായതാണോ? അതെന്ത്‌ പരിപാടിയാ ലതീഫേ? ശരി ചെയ്താൽ അയാൾ വിശ്വാസി, അല്ലെങ്കിൽ യുക്തിവാദി? ഇതുകൊണ്ടുതന്നെയല്ലേ ഞാൻ ചോദിച്ചതും യുക്തിവാദി എന്നത്‌ വട്ടപ്പേരാണോ എന്ന്‌?

താങ്കളുടെ ബ്ലോഗിലെ കമന്റ്‌ കൂടി ഒന്നെടുത്തെഴുതട്ടെ...

ഇതൊരു കേവലം പത്രവാർത്തയിലൊതുങ്ങുമെന്നും അങ്ങനെ അവ പുറത്തെടുത്ത്‌ മതത്തിനെതിരെ ഒരു കടന്നാക്രമണവുമാകും യുക്തിവാദികളെങ്കിൽ ലക്ഷ്യമിട്ടിട്ടുണ്ടാകുക. പക്ഷെ തൊടുപുഴയിലെ പ്രതികരണം അൽപം കൂടിപ്പോയി. അതുകൊണ്ട്‌ ഉദ്ദേശിച്ച കാര്യം അട്ടിമറിഞ്ഞെങ്കിലും വീണത്‌ വിദ്യയാക്കാനുള്ള ശ്രമവും പിന്നീടുണ്ടായല്ലോ. ഈ പ്രശ്‌നം അവരുദ്ദേശിച്ച വിധം രൂക്ഷമാകാതിരുന്നതിനുള്ള നന്ദി പറയേണ്ടത്‌..... contd...

എന്താണിതിന്റെ അർത്ഥം? ഒരേ ഖണ്ഡികയിൽ തന്നെ പല നിലപാടുകളോ?

ഒരു കാര്യം പ്ലാൻ ചെയ്യുന്നു (അങ്ങിനെയൊന്ന് ഉണ്ടോ ആവോ)
അത്‌ കേവലം പത്രവാർത്തയിൽ ഒതുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരണം അൽപം (അൽപം മാത്രം) കൂടിപ്പോയി. അതിനാൽ പ്ലാൻ പൊളിഞ്ഞു.

ഇത്രയും വായിച്ചാൽ മനസിലാകുന്നത്‌ അക്രമാസക്തമായ പ്രതികരണം ഇതിന്റെ സൂത്രധാരർ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്‌. പക്ഷെ അടുത്ത വരിയോ?

ഈ പ്രശ്നം അവരുദ്ദേശിച്ചത്ര രൂക്ഷമാകാതിരുന്നതിന്‌ നന്ദി രേഖപ്പെടുത്തുന്നു....

കേവലം പത്രവാർത്തയിലൊതുങ്ങുന്നതാണ്‌ ഉദ്ദേശ്യമെങ്കിൽ പിന്നെവിടെ രൂക്ഷമാക്കാനാണ്‌? അവരുദ്ദേശിച്ചതിനേക്കാൾ രൂക്ഷമായില്ലെ കാര്യങ്ങൾ, പിന്നെന്തിന്‌ രൂക്ഷമാകാത്തതിൽ ഖേദിക്കണം?

സ്വന്തം നിലപാടെങ്കിലും കൃത്യമായി അവതരിപ്പിക്കേണ്ടേ ലതീഫ്‌.

kaalidaasan said...

അപ്പൂട്ടന്‍ എഴുതിയത് വളരെ പ്രസക്തമായ കാര്യം. യുക്തി ഉപയോഗിച്ച് ആരെന്തു പറഞ്ഞാലും അവരെ വിളിക്കാന്‍ ആദ്യം ഉപയോഗിക്കുന്ന വാക്ക് യുക്തിവാദി എന്നാണ്. അപ്പൂട്ടന്‍ ചൂണ്ടിക്കാണിച്ചപോലെ ഉത്തരം തരാന്‍ ബുദ്ധിമുട്ടുള്ള ചോദ്യം വരുമ്പോഴാണത്.

മംഗളത്തിലെ ലേഖനത്തില്‍ ഹിന്ദുക്കളേക്കുറിച്ചു വിലപിക്കുന്ന ലേഖകന്‍ ലിബറലും ജനാധിപത്യപരവും മതേതരവുമായ ഇസ്ലാമിനേക്കുറിച്ച് വേവലാതിപ്പെടാത്തതു തികച്ചും സ്വാഭാവികം. കാരണം അങ്ങനെ ഒന്നുണ്ടാകാന്‍ ഒരിക്കലും സാധ്യതയില്ല. ലിബറല്‍ എന്ന വാക്ക് ഇസ്ലാമിനെ സൂചിപിക്കാനുപയോഗിക്കുന്നത് തന്നെ ഒരു തമാശയാണ്.

തൊടുപുഴയിലെ പ്രതികരണം അറിവില്ലായ്മയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും ഉണ്ടായതു മാത്രം. അറബിയില്‍ എന്തെഴുതിയാലും ഖുറാനാണെന്നു വിശ്വസിക്കുന്നവര്‍ മൊഹമ്മദ് എന്ന പേരു കേള്‍ക്കുമ്പോള്‍ അത് പ്രവാചകനാണെന്നു കരുതുക സ്വാഭാവികം. അത് വായിച്ചു മനസിലാക്കാനുള്ള വിവേകമില്ലാത്ത ചില താടി വച്ച സത്വങ്ങളാണ്‌ അവിടെ പ്രകടനത്തിനു മുന്നില്‍ നിന്നത്. അപ്പോള്‍ പിന്നെ വിവരമില്ലാത്തവരൊക്കെ ചാടിപ്പുറപ്പെടും. എന്നിട്ട് ബ്ളോഗുകളില്‍ സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ആളുകള്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കും എന്നൊക്കെ പ്രഭാഷണങ്ങള്‍ നടത്തും.

എന്തു കൊണ്ടാണ്‌ മുസ്ലിങ്ങള്‍ ഇതു പോലെ നിസാര വിഷയങ്ങളില്‍ പെട്ടെന്ന് പ്രകോപിതരാക്കുന്നത്? ആ ചോദ്യം വായിക്കുന്ന ആര്‍ക്കും മുസ്ലിം മത നിന്ദയോ ദൈവ നിന്ദയോ പ്രവാചക നിന്ദയോ കണാനാകില്ല. അള്ളായെന്നോ മൊഹമ്മദ് നബി എന്നോ പ്രവാചകന്‍ എന്നോ ഉപയോഗിച്ചിരുന്നെങ്കില്‍ അവിടെ മുസ്ലിം മത വികാരം വൃണപ്പെട്ടു എന്നൊക്കെ വാദിക്കാമായിരുന്നു. മൊഹമ്മദ് എന്നത് മധ്യപൂര്‍വ്വ ദേശത്തെ ഒരു സാധാരണ പേരു മാത്രം. വിചാരം പറഞ്ഞതു പോലെ മൊഹമ്മദ് എന്ന പേര്, മറ്റാര്‍ക്കുമുപയോഗിച്ചു കൂട എന്നൊക്കെ മൊഹമ്മദ് നിഷ്കര്‍ഷിച്ചുരുന്നെങ്കില്‍ ഈ വിവാദത്തില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നു. മൊഹമ്മദിന്റെ പത്നിമാരെ മറ്റാരും വിവാഹം കഴിക്കരുതെന്ന് നിയമമുണ്ടാക്കിയ പോലെ.

നായ എന്ന ജീവി ഒരില അനങ്ങിയാലും കുരക്കും. അതിന്റെ കടമ അതാണ്. ഇല അനക്കുന്നതാരെന്നോ എന്തിനെന്നോ അത് സാധാരണ ചിന്തിക്കാറില്ല. മനുഷ്യരും ആ ജീവിയുടെ തലത്തിലേക്ക് താഴുന്നത് കഷ്ടം.

അനില്‍@ബ്ലോഗ് // anil said...

ആപ്പൂട്ടാ,
തൊടുപുഴ സംഭവം വളരെ ഗൌരവത്തോടെ നാം വീക്ഷിക്കേണ്ട ഒന്നാണ്.
23ആം തിയ്യതിയാണെന്ന് തോന്നുന്നു പരീക്ഷ നടന്നത്, 26നോ മറ്റോ ആണ് ഈ ലഹള നടക്കുന്നത്, അതിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ വകയായി പരിപാടികള്‍ നടന്നിരുന്നു.
തൊടുപുഴക്കാരെ വിളിച്ചാല്‍ വളരെ കൃത്യമായി അറിയാം , ഈ ബഹളം നടന്ന ദിവസം തൊടുപുഴക്ക് പുറത്തുനിന്നാണ് ആളുകള്‍ വന്നത്. അപരിചിതരായ ആളുകളാണ് കടകള്‍ അടപ്പിച്ചത്. ഒരു പള്ളി കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം ആക്രമണം അഴിച്ചു വിട്ടുകൊണ്ടാണ് തുടങ്ങിയത് തന്നെ. ഇടക്ക് ഒരു ക്ഷേത്രത്തിനു സമീപമുള്ള കടകള്‍ അടപ്പിക്കുന്നതിനിടക്ക് ക്ഷേത്ര വിളക്കിന് കേടുപാട് പറ്റിയെന്നും അതേ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ആളുകളെ സംഘടിപ്പിച്ച് ബിജെപി രംഗത്തു വന്നു എന്നുമാണ് അറിഞ്ഞത്. നിരോധനാജ്ഞ നിലവില്‍ വന്നതിനാല്‍ വലിയൊരു കലാപത്തിലേക്ക് വഴിമാറാവുന്ന ഒരു സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലീസിനായി. നിരോധനാജ്ഞ നിലവിലുണ്ടായിട്ടും വൈകിട്ട് മുസ്ലീം സംഘടനകള്‍ പ്രകടനം നടത്തി , പോലീസ് തടഞ്ഞു.

ഇത് തൊടുപുഴയില്‍ നടന്ന് സംഭവങ്ങളുടെ ഒരു സമ്മറിയാണ്. ഇത് ഇവിടെ പറയാന്‍ കാരണം , ബോധപൂര്‍വ്വം പദ്ധതിയിട്ടൊരു കലാപമായി ഇതിനെ കണക്കാക്കാം, പുറത്തുനിന്ന് ആളുകള്‍ വന്നു എന്നുള്ളത് ഇതാണ് കാണിക്കുന്നത്. അല്ലാതെ വിശ്വാസികളുടെ വികാരം വ്രണപ്പെട്ട ഉടന്‍ ഇസ്ലാം മതത്തിലുള്ളവര്‍ പൊടുന്നനെ പ്രതികരിച്ചതല്ല ഇവിടെ.

കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ശ്രമമാണോ ഇതെന്ന് പോലീസ് അന്വേഷിക്കുമായിരിക്കും.

ജിവി/JiVi said...

ചോദ്യപേപ്പര്‍ രചയിതാവ് ഒരു യുക്തിവാദിയല്ലെന്ന് ഉറപ്പ്. ആയിരുന്നെങ്കില്‍ ഈ സംഭവം ഇവിടെകൊണ്ടൊന്നും നില്‍ക്കുമായിരുന്നില്ല. യുക്തിവാദം ‘പ്രോത്സാഹിപ്പിക്കുന്ന’ സര്‍ക്കാരിനെതിരെ ഒന്നാന്തരം വടിയായി ഇതുമാറിയേനെ. ഇവിടെ ശ്രദ്ധിക്കേണ്ടത് രണ്ട് കാര്യങ്ങളാണ്:

1. ഒരു മലയാളം പ്രൊഫസര്‍ക്ക് ഇസ്ലാം മതത്തെക്കുറിച്ചുള്ള വിവരക്കേട്. ചോദ്യപേപ്പര്‍ വെറും വിവരക്കേടാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മുഹമ്മദ് എന്നത് പ്രവാചകന്റെ പേരാണെന്ന് അങ്ങേര്‍ക്ക് അറിയാതെപോയി. ഇത്രയും കാലം മതസൌഹാര്‍ദ്ദപാഠങ്ങള്‍ നമ്മുടെ കരിക്കുലത്തില്‍ ഉണ്ടായിട്ടും മതവിരോധം പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യാപനസഹായികള്‍ ഇല്ലാതിരുന്നിട്ടും ഒരു കോളജ് മലയാളം അധ്യാപകന്‍ (അന്യ)മതനിരക്ഷരനായി തുടരുന്നു. അപ്പോള്‍ സാധാരണക്കാരുടെ കാര്യമോ? ചോദ്യപേപ്പറില്‍ എന്താണിത്ര പ്രകോപിതരാവാന്‍ എന്ന ചോദ്യത്തോട് യോജിപ്പില്ല.

2.ഇവിടെ വിദ്യാഭ്യാസം കണ്ടുപിടിച്ചതുതന്നെ തങ്ങളാണെന്നും തങ്ങളുടെ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പാടില്ലെന്നും പറയുന്ന സ്വകാര്യമാനേജ്മെന്റുകള്‍ക്ക് സ്വയംഭരണം നല്‍കിയാലുള്ള അവസ്ഥ.

അപ്പൂട്ടൻ said...

ലതീഫ്‌
യുക്തിവാദിസംഘത്തിന്റെ പ്രസ്താവനയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായവും കണ്ടു. മതവികാരം വ്രണപ്പെടുന്ന ഏതു കാര്യത്തിലും ഇതുതന്നെയായിരിക്കാം അവരുടെ നിലപാട്‌ (എനിക്കറിയില്ല, ഞാൻ അതിൽ അംഗമല്ല), അതിൽ ഏറ്റവും കൂടുതൽ വരുന്നത്‌ മുസ്ലിം മതവികാരമാണെങ്കിൽ കുറ്റം പറയേണ്ടത്‌ യുക്തിവാദികളേയല്ല, ഇരുവിഭാഗത്തുമുള്ള അതിന്റെ കാരണക്കാരേയാണ്‌. ഇവിടെ അവർ സംഭവത്തെ അനുകൂലിച്ചു എന്ന നിഗമനവും എത്രകണ്ട്‌ ശരിയാണെന്നറിയില്ല. എന്റെ നോട്ടത്തിൽ സംഭവത്തെ അനുകൂലിക്കുകയല്ല, മറിച്ച്‌ അതിനുശേഷമുണ്ടായ നടപടിയെ എതിർക്കുകയാണവർ ചെയ്തത്‌.

സമാനമായ പല പ്രതികരണങ്ങളും കണ്ടിട്ടുണ്ട്‌. മദനിയുടെ കാര്യത്തിൽ സംഭവിച്ച മനുഷ്യാവകാശലംഘനത്തെ എതിർക്കുമ്പോൾ അദ്ദേഹം ചെയ്ത കാര്യങ്ങൾ ന്യായീകരിക്കുന്നു എന്നതരത്തിൽ ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്‌. മദനിയുടെ പ്രവൃത്തിയും അദ്ദേഹം അനുഭവിച്ച മനുഷ്യാവകാശലംഘനവും രണ്ടും രണ്ടാണ്‌. ഒന്നിനെ എതിർത്താൽ മറ്റേതിനെ അംഗീകരിക്കുന്നു എന്നർത്ഥമില്ല. ഒന്നുകിൽ ഫുൾ സപ്പോർട്ട്‌, അല്ലെങ്കിൽ തീരാത്ത എതിർപ്പ്‌... ഇതുരണ്ടും മാത്രം ശീലിച്ചാൽ കാര്യങ്ങൾ ശരിയായ രീതിയിൽ മനസിലാവില്ല.

ഇനി ഇതേ ചോദ്യം ഞാൻ അപ്പൂട്ടനോട്‌ ചോദിക്കുന്നു. ആരെങ്കിലും യുക്തിവാദി എന്നത്‌ ഒരു വട്ടപ്പേരാക്കിയത്‌ കൊണ്ട്‌ തകരുന്നതാണോ യുക്തിവാദികളുടെ അസ്തിത്വം.

തീർച്ചയായും തകരില്ല, തകർന്നാലും എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കാനും പോകുന്നില്ല. ഇതുപോലെയാണോ താങ്കൾക്കും എന്നത്‌ താങ്കൾ ചിന്തിക്കേണ്ട കാര്യമാണ്‌. സ്വന്തം ബുദ്ധി കൂടി സംഘടനകൾക്ക്‌ എഴുതിക്കൊടുക്കാൻ തയ്യാറല്ലാത്ത വ്യക്തികൾ ഉള്ളിടത്തോളം കാലം അതിവിടെ ഉണ്ടാകും.

ഞാൻ പ്രതികരിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല. യാതൊരു ആധാരവുമില്ലാതെ തയ്യാറാക്കി എഴുതിയതിൽ തെറ്റുണ്ടെന്ന് (അബദ്ധമെന്നും പറയാം) തോന്നിയപ്പോൾ ഞാൻ പറഞ്ഞു, അത്രമാത്രം.

Anonymous said...

മംഗളം ലേഖനം വായിച്ചു.. അതില്‍ ഒന്ന് രണ്ടു പോയിന്റുകള്‍ മനസ്സിലായി എന്നല്ലാതെ യുക്തിവാദികളെ കുറ്റപ്പെടുത്തുന്നതായി തോന്നിയില്ല. എന്നാല്‍ മതേതരസഖാക്കള്‍ എന്ന വട്ടപ്പേരുകാരെ ഒന്ന് കൊട്ടിയതായി തോന്നി. ലത്തീഫ് എഴുതിയതിനെ തുടര്‍ന്നാണോ അപ്പൂട്ടന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതു എന്നറിയില്ല. കൂടാതെ, ഈ ലേഖനത്തിന്റെ ലിങ്ക് ആദ്യമേ കൊടുത്തു വിവരിച്ചിരുന്നെങ്കില്‍ ആദ്യമായി ഈ വിഷയം വായിക്കുന്നവര്‍ക്ക് ആശയവ്യക്തത വരുമായിരുന്നു.

അപ്പൂട്ടന്‍,
ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ ഉത്തരം ഇല്ലെങ്കില്‍ ഗ്വാ ഗ്വാ കളിക്കുന്നത് സ്വാഭാവികമാണ്.. ബ്ലോഗ്‌ വായന തുടങ്ങിയപ്പോള്‍ മുതല്‍ ഫീല്‍ ചെയ്യുന്നതാണ് ഇത്.. വാദിക്കാന്‍ കഴമ്പുള്ള 'ആയുധങ്ങള്‍' കയ്യില്‍ ഇല്ലെങ്കില്‍ 'ശത്രുക്കളെ' 'കെണിയില്‍' വീഴ്ത്താനായി മാത്രം എഴുതി തെളിയുന്നവരും ഉണ്ട്. അതുകൊണ്ടാണ് എഴുതുന്നത്‌ എന്താണെന്ന് വായിക്കാത്ത വിധത്തില്‍ മറുപടി ലഭിക്കുന്നത്!! മതത്തിന്റെയോ രാഷ്ട്രീയതിന്റെയോ അഴികളില്‍ പൂട്ടിയിട്ടു അനാവശ്യ ചോദ്യ ശരങ്ങള്‍ തൊടുത്തു വിടുന്നത്!! ഒരുമാതിരി നാണവും മാനവും ഉള്ളവന്‍ ഇതോടെ രംഗം വിടും!! പക്ഷെ, അപ്പൂട്ടനെ സമ്മതിക്കുന്നു, യുക്തികള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്. ഈ അപ്പൂട്ടന്‍ എനിക്കും വ്യതിപരമായ മെയില്‍ അയച്ചു സംവദിക്കാന്‍ തയ്യാറായിട്ടുണ്ട് എന്നതും ഓര്‍മ്മിക്കട്ടെ..

അപ്പൂട്ടന്‍ ഉയര്‍ത്തിയ നിലപാട് തന്നെ ആണ് അതിന്റെ ശരി എന്ന് തോന്നുന്നു. ജോസഫ്‌ എന്ന വ്യക്തി മനപ്പൂര്‍വം ആകാം ഇത്തരത്തില്‍ എഴുതിയത് എന്നാകാം കൂടുതല്‍ ശരി. അതിത്ര പൊല്ലാപ്പ് ആകുമെന്ന് കരുതിക്കാണില്ല. മുസ്ലീങ്ങള്‍ മനപ്പൂര്‍വം ഇത് പൊക്കിക്കൊണ്ട് വന്നു എന്നും ചിന്തിക്കാം. അനില്‍ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കിയതാണ്.

ഇവിടെ കാണേണ്ട പാഠം, ഒരു വ്യക്തിയുടെ മനപ്പൂര്‍വമുള്ള പ്രാന്തിന് പ്രശ്നം ഉണ്ടാക്കാന്‍ ഒരു വിഭാഗം മുസ്ലീങ്ങള്‍ തയ്യാറായി എന്നതാണ്. അതായത് ഒരു വ്യക്തിയുടെ ഗൂഡ ഉദ്ദേശത്തിനേക്കാള്‍ ഒരു മതവിഭാഗം നടത്തിയ ഗൂഡ ഉദ്ദേശത്തിനു പ്രാധാന്യം കൈവരുന്നു. അതാകാം യുക്തിവാദികള്‍ എന്ന വട്ടപ്പേര്‍ (:)) ഉള്ളവര്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു. അത്തരത്തില്‍ ഒരു പൊതു സ്വഭാവം മുസ്ലീം ജനതയ്ക്ക് നേരെ ഇന്ത്യയില്‍ പലയിടത്തും ഉണ്ട് എന്നത് നിലനില്‍ക്കെ ഇത് ചര്‍ച്ച ചെയ്യേണ്ടതാണ് എന്നാണു വ്യക്തിപരമായ അഭിപ്രായം.

യുക്തിവാദികള്‍ സഹിഷ്ണുത ഉള്ളവരായും നിരീശ്വരവാദികള്‍ അസഹിഷ്ണുത ഉള്ളവരായും ഫീല്‍ ചെയ്യാറുണ്ട്. രണ്ടും വട്ടപ്പേര്‍ ആയതിനാല്‍ വ്യക്തമാക്കാം.

യുക്തിവാദികള്‍-ഓരോ വാദത്തിനും യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍. അവര്‍ക്ക് മതത്തിനെ വിമര്‍ശിക്കുന്നത് മറ്റു പലതിലും പോലെ ഒന്ന് മാത്രം.
നിരീശ്വരവാദികള്‍-മതവിശ്വാസികളെ അധിക്ഷേപിച്ചും കളിയാക്കിയും ഒതുക്കാണോ ഇല്ലായിമ ചെയ്യാനോ ആഗ്രഹിക്കുന്ന കൂട്ടം. മതവിശ്വാസത്തിലെ മാനസിക യുക്തിപോലും അവര്‍ക്ക് ഒരു വിശകലനത്തിലും അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നവര്‍.

എന്താ?? ഈ നിര്‍വചനം ശരിയോ തെറ്റോ??

ഓഫ്‌- ഞാനും കുറച്ചു "പക്വത" വന്നപ്പോള്‍ സഖാക്കളെ വട്ടപ്പേര്‍ വിളിച്ചു കളിയാക്കാന്‍ തുടെങ്ങി.. അതിനു അപ്പൂട്ടന്‍ പറഞ്ഞ നിര്‍വചനം തീര്‍ത്തും ശരിയാണ്. പിന്നെ ഒന്ന് മതമൌലികവാദികള്‍ എന്ന വട്ടപ്പേര്‍!!

പള്ളിക്കുളം.. said...

സത, ഒരു വ്യക്തി വരച്ച ചിത്രത്തിന്റെ പേരിൽ ഒരു പരിവാരം ഒന്നാകെ അങ്ങോരെ ഖത്തറിലേക്ക് ബസ്സ് കയറ്റി വിട്ടത് ഇതിനോട് ചേർത്ത് വായിക്കാമോ?

kaalidaasan said...

ഒരു വ്യക്തി വരച്ച ചിത്രത്തിന്റെ പേരിൽ ഒരു പരിവാരം ഒന്നാകെ അങ്ങോരെ ഖത്തറിലേക്ക് ബസ്സ് കയറ്റി വിട്ടത് ഇതിനോട് ചേർത്ത് വായിക്കാമോ?

ചേര്‍ത്തു വായിക്കുമ്പോള്‍ രണ്ടും ഒരേ തരത്തിലാകണമല്ലോ. ചിത്രം വരക്കുമ്പോഴും മൊഹമ്മദ് എന്നു കേള്‍ക്കുമ്പോഴും ഹാലിളകുന്നതിന്റെ പിന്നിലെ ചേതോവികാരം ഒന്നു തന്നെ. അസഹിഷ്ണുതയും അറിവില്ലായ്മയും.

സുശീല്‍ കുമാര്‍ said...

അപ്പൂട്ടന്‍ പോസ്റ്റില്‍ ഉന്നയിച്ച വിഷയം ചര്‍ച്ചകളില്‍ നിന്ന് വഴുതിപ്പോയെന്നു തോന്നുന്നു. അതുകൊണ്ട് അക്കാര്യം മാത്രം പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നു:-

1."തൊടുപുഴയിലെ ഞരമ്പുരോഗിയായ യുക്‌തിവാദിമാഷ്‌ "കോളേജ്‌ കുട്ടികളുടെ പരീക്ഷാ ചോദ്യക്കടലാസില്‍ തന്റെ സെക്യുലര്‍ മൗലികവാദം പ്രകാശിപ്പിച്ചതിനെ ..................................................................."

>ഇവിടെ മംഗളം ലേഖകന്‍ യുക്തിവാദികളെ അവഹേളിക്കാന്‍ ശ്രമിക്കുന്നു. യുക്തിവാദികള്‍ക്ക് ഹാലിളകല്‍ ഇല്ലാത്തതുകൊണ്ടാകാം ആരും പ്രതികരിച്ചു കണ്ടില്ല.
>ചോദ്യക്കടലാസിലെ ചോദ്യം ഒഴിവാക്കാമായിരുന്നു. പക്ഷേ അതിന്റെ പേരില്‍ നടന്ന പേക്കൂത്തുകള്‍ ചിന്താശേഷിയുള്ള ഒരു സമൂഹത്തിന്‌ ചേര്‍ന്നതായില്ല. വിവേകത്തെ വിവേകം ഇവിടെ കീഴ്പെടുത്തു എന്ന് പറയാതെ വയ്യ. അത് വിശ്വാസികളുടേ പൊതു സ്വഭാവമാണ്.

യുക്തിവാദികളെപ്പറ്റി സത നടത്തിയ പ്രതികരണത്തെപ്പറ്റി:

"യുക്തിവാദികള്‍-ഓരോ വാദത്തിനും യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍. അവര്‍ക്ക് മതത്തിനെ വിമര്‍ശിക്കുന്നത് മറ്റു പലതിലും പോലെ ഒന്ന് മാത്രം.
നിരീശ്വരവാദികള്‍-മതവിശ്വാസികളെ അധിക്ഷേപിച്ചും കളിയാക്കിയും ഒതുക്കാണോ ഇല്ലായിമ ചെയ്യാനോ ആഗ്രഹിക്കുന്ന കൂട്ടം. മതവിശ്വാസത്തിലെ മാനസിക യുക്തിപോലും അവര്‍ക്ക് ഒരു വിശകലനത്തിലും അംഗീകരിക്കാന്‍ വിമുഖത കാട്ടുന്നവര്‍."

>ഇതില്‍ ആദ്യം പറഞ്ഞതെ ശരിയാണ്‌. എന്നാല്‍ നിരീശ്വരവാദികളെക്കുറിച്ച് നടത്തിയ പരാമര്‍ശം അപക്വമായിപ്പോയി. നിരീശ്വരവാദി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈശ്വരിനില്‍ വിശ്വാസമില്ലാത്തവര്‍ എന്നാണല്ലോ? ഏത് ഈശ്വരനില്‍? നിലവിലുള്ളതും മണ്മറഞ്ഞതുമായ മതങ്ങള്‍ മുന്നോട്ടുവെച്ച 'വ്യക്തി' ദൈവങ്ങളില്‍. ബുദ്ധമതവും ജൈന മതവും നിരീശ്വര മതങ്ങളാണ്‌; കാരണം അവ സൃഷ്ടി -സ്ഥിതി-സംഹാര മൂര്‍ത്തിയായ ഒരു ദൈവത്തെ അംഗീകരിക്കുന്നുല്ല. അവര്‍ നിരീശ്വരവാദികളാണ്‌. അവര്‍ക്ക് ഈ നിര്‍വ്വചനം ചേരുമോ?
നിരീശ്വരവാദികളും യുക്തിവാദികളും വികലമായ മത സങ്കല്പ്പത്തെയാണ്‌; മറിച്ച് മത വിശ്വാസികളെയല്ല വിമര്‍ശിക്കുന്നത്. അത് പാടില്ലെന്നുണ്ടോ?

> യുക്തിവാദികള്‍ പലരും അത് പുറത്തു പറയാന്‍ കൊള്ളാത്ത ഒരു കാര്യമാണെന്ന്‌ കരുതുന്നവരാണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെയാണ്‌ അത് വട്ടപ്പേരായി മാറുന്നത്. ആ മാനക്കേടു മാറ്റി അവിശ്വാസം തുറന്നുപറഞ്ഞു രംഗത്തുവരാന്‍ അവര്‍ തയ്യാറായാല്‍ അവര്‍ ന്യൂനപക്ഷമല്ലാതാകും. കാരണം വിശ്വാസികളില്‍ വളരെക്കുറച്ചേ മത ദൈവത്തില്‍ വിശ്വസിക്കുന്നുള്ളു. ഭൂരിപക്ഷവും 'വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്ന'വരാണ്‌. വിശ്വാസി ചമഞ്ഞു ജീവിക്കാനാണ്‌ എളുപ്പമെന്നതുകൊണ്ട് ബുദ്ധിപൂര്‍വ്വം ജീവിക്കുന്നു.

പള്ളിക്കുളം.. said...

കലാപം ഇളക്കിവിടുവാൻ മനപൂർവ്വം ശ്രമിച്ചു എന്ന ഈ ക്രിമിനൽ കുറ്റകൃത്യം ജോസഫ് എന്ന വ്യക്തിയിലേക്ക് ചുരുക്കാനുള്ള വ്യഗ്രത എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഇതിന്റെ പിന്നിൽ എന്തെങ്കിലും ഗൂഢാലോചനകൾ ഉണ്ടെങ്കിൽ അത് പുറത്തു വരേണ്ടതുണ്ട്. ഇത് ഒരു വ്യക്തിയിൽ മാത്രം ചുരുക്കിക്കെട്ടേണ്ടത് ആരുടെ ആവശ്യമാണ്?. വ്യക്തമായ മറുപടി ലഭിക്കേണ്ടിയിരിക്കുന്നു. ഇതിൽ ഏതെങ്കിലും ക്രിസ്ത്യൻ സംഘടനകൾക്ക് പങ്കുണ്ടോ? അന്വേഷിക്കേണ്ടതുണ്ട്. ചിലപ്പോൾ ഒരു വലിയ ശൃംഖലയിലെ ഒരു കണ്ണി മാത്രമാവാം ഈ ജോസഫ്. ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾ നിലനിൽക്കെ ജോസഫിനെ മാത്രം വിലങ്ങുവെച്ചാൽ മതി എന്ന് ശഠിക്കുന്നതെന്തിനാണ്?

മനുഷ്യരായി ജനിച്ചവരൊക്കെ ആക്ഷേപങ്ങൾക്കുനേരേ പ്രതികരിക്കും. വകതിരിവെത്താത്ത ഒരു കൊച്ചുകുട്ടിയെയാണെങ്കിലും അവൻ പ്രതികരിക്കും. ആക്ഷേപം ഒരു സമൂഹത്തിനു നേരേ ആകുമ്പോൾ ആ സമൂഹം ഒന്നടങ്കം പ്രതികരിക്കും. ഇത് മനസ്സിലാക്കാൻ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ഒന്നും വേണമെന്നില്ല. ജനാധിപത്യത്തിന്റെ പ്രതിഷേധ രീതികളാണ് മാർച്ചും ധർണയുമൊക്കെ. ഇത് പലപ്പോഴും വഴിതെറ്റിപ്പോകാറുമുണ്ട്. ഇവിടെ പ്രകടനങ്ങൾ നടത്തി പൊതു മുതൽ നശിപ്പിച്ചവരുടെ ജാതിയും മതവും സംഘടനയുമൊക്കെ നോക്കിയാൽ വലിയ പാടാവും. പ്രതിഷേധങ്ങളല്ല, പ്രതിഷേധങ്ങൾക്കെതിരെയുള്ള അസഹിഷ്ണുതയാണ് പ്രതിഷേധത്തെ കലാപത്തിലേക്ക് നയിക്കുന്നത്. തൊടുപുഴയിൽ പ്രതിഷേധം പ്രതിഷേധത്തിൽ ഒതുങ്ങുകയാണുണ്ടായത്. പ്രതിഷേധത്തെ ലഹളയാക്കി ചിത്രീകരിക്കുന്നവർ സുപ്രധാനമായ അക്കാര്യം മറച്ചുവെക്കുന്നു.

>>>> ബോധപൂര്‍വ്വം പദ്ധതിയിട്ടൊരു കലാപമായി ഇതിനെ കണക്കാക്കാം, പുറത്തുനിന്ന് ആളുകള്‍ വന്നു എന്നുള്ളത് ഇതാണ് കാണിക്കുന്നത്. അല്ലാതെ വിശ്വാസികളുടെ വികാരം വ്രണപ്പെട്ട ഉടന്‍ ഇസ്ലാം മതത്തിലുള്ളവര്‍ പൊടുന്നനെ പ്രതികരിച്ചതല്ല ഇവിടെ.<<<<<

വോ വോ.. സമ്മതിച്ചേ.. കലാപം ഉണ്ടാക്കാൻ വേണ്ടി മുസ്ലിങ്ങൾ ആ പ്രൊഫസറെക്കൊണ്ട് ഇങ്ങനെ ഒരു ചോദ്യപ്പേപ്പർ ഉണ്ടാക്കിക്കുകയായിരുന്നോ എന്നു കൂടി സംശയിക്കാവുന്നതാണ്. വേണമെന്നുണ്ടെങ്കിൽ അത് തെളിയിച്ചു തരാനും ഇവിടെ ആളുണ്ടാവും.

(സംശയിക്കുന്നതിനുള്ള അവകാശവും ഇന്ത്യാമഹാരാജ്യത്ത് ഇല്ലാതില്ലല്ലോ. )

ഒരു ബി.കോം പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ ഈ ജാതി വിവരക്കേടുകൾ കടന്നു കൂടിയതറിഞ്ഞാൽ അമേരിക്കയിൽ നിന്നുപോലും ആളുകൾ എത്തിയേക്കും. പിന്നെയാണ്, അയൽഗ്രാമങ്ങളിൽ നിന്ന് ആളുകൾ എത്തിയത്.. അപാര നിരൂപണം തന്നെ..

ഒരാൾ തൂറുന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ് എന്നാൽ വഴിനീളെ തൂറിവെക്കുന്നത് ഒരു സാമൂഹ്യ വ്യവസ്ഥയെ മലീമസമാക്കും. ഇല്ലേ?

ചോദ്യപ്പേപ്പറിന്റെ ടൈപ്പിസ്റ്റ്, പ്രസ്തുത ഭാഗത്തെത്തിയപ്പോൾ തടഞ്ഞു നിന്നു എന്ന് പി.കെ പ്രകാശ് മാധ്യമത്തിൽ എഴുതുന്നു. ഒരു ടൈപ്പിസ്റ്റിനുള്ള അത്രയും സാമൂഹിക അവബോധം ഒരു പ്രൊഫസർക്കില്ലാതെ പോയത് ഓർത്തിട്ട് സഹിക്കുന്നില്ല അപ്പൂട്ടാ, അനിലേ, സതേ....

Unknown said...

ഏതിലെങ്കിലും അന്ധമായി വിശ്വസിക്കുന്നവര്‍ എല്ലാവരും ഒരു വിഗ്രഹത്തെ സ്നേഹിക്കുന്നുണ്ട്. ആരാധിക്കുന്നുണ്ട്. ആ വിഗ്രഹത്തിന്റെ മേല്‍ എന്തെങ്കിലും ക്ഷതം പറ്റിയാല്‍ ചോര വരുക വിശ്വാസിയുടെ ശരീരത്ത് നിന്നാവും. ഇതിന് വിശ്വാസികള്‍ പറയുന്ന ന്യായീകരണം ഞങ്ങള്‍ പെറ്റതള്ളയേക്കാള്‍ കൂടുതല്‍ ആ വിഗ്രഹത്തെ സ്നേഹിക്കുന്നു ആരാധിക്കുന്നു എന്നാണ്. ഇങ്ങനെയുള്ള വിഗ്രഹങ്ങളെ ആരാധിക്കാന്‍ അവിശ്വാസികള്‍ക്ക് ബാധ്യത ഒന്നുമില്ല. അവര്‍ ഇതു വിഗ്രഹമല്ല വെറും ബൊമ്മയാണ് എന്ന് പറയുമ്പോള്‍ അല്ലെങ്കില്‍ പ്രവര്‍തിച്ചു കാണിക്കുമ്പോള്‍ വിശ്വാസിയുടെ വികാരം വ്രണപ്പെടുന്നു.

വിഗ്രഹാരാധന ഇല്ല എന്ന് സ്വയം വിശ്വസിക്കുന്ന മുസ്ലീങ്ങളും ഇതില്‍ നിന്നു മുക്തരൊന്നുമല്ല. മുഹമ്മദ് എന്ന പേരിനെ അവര്‍ ഏതൊരു വിഗ്രഹത്തേക്കാള്‍ വലുതായി ആരാധിക്കുന്നു.

അന്ധമായി വിശ്വസിക്കുന്നവര്‍ എന്ന് ഞാന്‍ പറഞ്ഞത് ശാസ്ത്രം രാഷ്ട്രീയം എന്നിവയെയും ചേര്‍ത്താണ്.

മതം മുന്നോട്ടുവെച്ച പല ആദര്‍ശങ്ങളും അടിക്കടി തകര്‍ത്ത് വിശ്വാസം നിരന്തരം വ്രണപ്പെടുത്തിക്കൊണ്ടാണ് ലോകം ഇന്നത്തെ അവസ്ഥയില്‍ എത്തിയതെന്നുകൂടി ഈ അന്ധ - വിശ്വാസികള്‍ ഓര്‍ക്കണം.

ചിന്തകന്‍ said...

മതനിന്ദ എന്നത്‌ എനിക്ക്‌, ഒരു ഹാർഡ്‌ ഫീലിംഗ്‌ ആയി, തോന്നാത്തതാണ്‌. പ്രത്യേകിച്ച്‌ ഒരു മതവിശ്വാസത്തിനും പ്രാധാന്യം കൊടുക്കാത്തതിനാലും ഈ കേട്ടതൊന്നും ദൈവീകമല്ലെന്നത്‌ മനസിലാകുന്നതിനാലും ആയിരിക്കാം അത്‌.

അപ്പൂട്ടന്‍

ഇവിടെയാണ് പ്രശ്നത്തിന്റെ മര്‍മ്മവും. ഒരോരുത്തരും അവരിരിലൂടെ മാത്രമേ കാര്യങ്ങള്‍ നോക്കികാണുന്നുള്ളൂ. അപരനിലൂടെ കാര്യങ്ങളെ നോക്കികാണാന്‍ നമുക്ക് കഴിയുന്നില്ല. ഇവിടെ വ്യക്തമായ മതനിന്ദ ഉണ്ട് എന്നത് ഒരു വിശ്വാസിക്ക് ബോധ്യമാകുന്ന കാര്യമാണ്. വിശ്വാസി അല്ലാത്ത ഒരാള്‍ക്ക് തന്റെ ആശയാദര്‍ശങ്ങള്‍ക്കെതിരല്ലാത്തതൊന്നും നിന്ദയായി തോന്നിക്കൊള്ളണമെന്നില്ല.

സകറിയ വളരെ സഭ്യമായ ഭാഷയില്‍ വളരെ സത്യമായ ഒരു കാര്യം പറഞ്ഞപ്പോഴേക്കും നമ്മുടെ സെകുലര്‍ സഖാക്കള്‍ എന്താണ് ചെയ്തതെന്ന് നാം കണ്ടതാണ്. ‘അടികിട്ടേണ്ട വര്‍ത്തമാനം‘ എന്നാണ് അതിനെ കുറിച്ച് അനില്‍@ബ്ലോഗ് പറഞ്ഞത്...ശരിയായിരിക്കാം. കാരണം അത് അദ്ദേഹകൂടി ആദരിക്കുന്ന വ്യക്തികളെ നിന്ദിക്കുന്നതായി അനിലിന് തോന്നിയിരിക്കാം.

അപ്പൂട്ടന്‍ ബഹുമാനിക്കുന്ന ഒരാളെ ഞാന്‍ നിന്ദിച്ചാല്‍ തീര്‍ച്ചയായും അപ്പൂട്ടന് എന്നോട് അതിനുള്ള പ്രതിഷേധമുണ്ടാകും.

പ്രതിഷേധം അക്രമാസക്തമാകുന്നതിനെ ഒരിക്കലും ഞാനും ഞാന്‍ വിശ്വസിക്കുന്ന ആദര്‍ശവും അനുകൂലിക്കുന്നില്ല. എന്ന് വെച്ച് ഇത്തരം വൃത്തികേടുകള്‍ക്കെതിരെ മൌനം പാലിച്ചു കൊള്ളണമെന്ന നിലപാട് ജാനാധിപത്യത്തിനെ ചേര്‍ന്നതേയല്ല.

ഒരു പ്രദേശത്തെ ജനങ്ങളുടെ മാനസികാവസ്ഥയും ഇത്തരം കാര്യങ്ങളില്‍ കാര്യമായിപരിഗണിക്കേണ്ടതുണ്ട്. ഒരു വ്യക്തിക്ക് സംഭവിച്ച പിഴവായി ഇതിനെ കാണാന്‍ കാഴിയില്ല. കോളേജ് അതികൃതരും പോലീസും ഇതില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ് കാണാന്‍ കഴിയുന്നത്. അവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് പ്രശനത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രധാനം കാരണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അനിലിന്റെ പുതിയ കഥകള്‍ സഘപരിവാറുകാരരെ പോലും നാണിപ്പിക്കുന്നതായി പോയി.. :(
പള്ളിക്കുളത്തിന്റെ കമന്റിനോട് പൂര്‍ണമായി യോജിക്കുന്നു.

പള്ളിക്കുളം.. said...

>>>> സകറിയ വളരെ സഭ്യമായ ഭാഷയില്‍ വളരെ സത്യമായ ഒരു കാര്യം പറഞ്ഞപ്പോഴേക്കും നമ്മുടെ സെകുലര്‍ സഖാക്കള്‍ എന്താണ് ചെയ്തതെന്ന് നാം കണ്ടതാണ്. ‘അടികിട്ടേണ്ട വര്‍ത്തമാനം‘ എന്നാണ് അതിനെ കുറിച്ച് അനില്‍@ബ്ലോഗ് പറഞ്ഞത് <<<<<<<

ഹതുശരി!! അനില്‍@ബ്ലോഗ് അങ്ങനെ പറഞ്ഞോ? എന്നിട്ടാണോ ഇവിടെ വന്നുകിടന്ന് സംയമനത്തെക്കുറിച്ച് വളവളാന്ന് പ്രസംഗിക്കുന്നത്..

ചിന്തകന്‍ said...

പള്ളിക്കുളം

കൃത്യമായി പറഞ്ഞത് ഇങ്ങനെ


“തല്ലുകിട്ടേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ കിട്ടിയെന്ന് വരും.“

“ഒരു തല്ല് കൊടുക്കാഞ്ഞത് മോശമായിപ്പോയി.“

പള്ളിക്കുളം.. said...

ശക്തമായി പ്രതിഷേധിക്കണം എന്ന് വാദിക്കുന്ന ‘അസഹിഷ്ണുക്കളായ’ മുസ്ലിങ്ങൾ പോലും ‘തല്ലുകൊടുക്കണം’ എന്ന ഹിംസാത്മക-അക്രമ വാദങ്ങളിലേക്ക് എത്തിയതായി കണ്ടിട്ടില്ല.

ഒരേ വിഷയത്തിൽ രണ്ടു നിലപാടെടുക്കുന്നവരെ എന്തുപേര് വിളിക്കണമെന്ന് അന്വേഷിക്കുകയാണ് ഞാൻ. തൽക്കാലം ‘അനിൽ@ബ്ലോഗ്’ എന്നു തന്നെ വിളിച്ചോട്ടേ? അസഭ്യമായിപ്പോകുമെങ്കിൽ മാന്യമായി താങ്കൾക്ക് പ്രതിഷേധിക്കാവുന്നതാണ്. അക്രമം പള്ളിക്കുളം വെച്ചുപൊറുപ്പിക്കില്ല എന്ന് ഓർമപ്പെടുത്തുന്നു.

ബിജു ചന്ദ്രന്‍ said...

tracking

Anonymous said...

പള്ളിക്കുളം,

ജോസഫ്‌ സംഭവവും എം എഫ് ഹുസൈന്‍ സംഭവവും തമ്മില്‍ ചെറിയ താരതമ്യങ്ങള്‍ ഉണ്ട്. പക്ഷെ, ഇവിടെ ജോസഫ്‌ എന്നത് ഒരു സാധാരണ വ്യത്തിയും എം എഫ് ഹുസൈന്‍ എന്നത് കലാപരമായി പ്രസിദ്ധന്‍ ആയ വ്യക്തിയും. ജോസെഫിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ അധികം ആളുകള്‍ വരുന്നില്ല. ചിലര്‍ ചില ലോജിക്കുകള്‍ ചോദിക്കുന്നത് ഒഴിച്ച്. പക്ഷെ എം എഫ് ഹുസൈനെ ആവിഷ്ക്കാരത്തിനെ ന്യായീകരിച്ചു മതേതരവാദികള്‍, മുസ്ലീം സംഘടനകള്‍, കലാകാരന്മാര്‍, രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍ ഒക്കെ ഇപ്പോളും രംഗത്ത് ഉണ്ട്.

എം എഫ് ഹുസൈന്‍ മാപ്പ് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് ആര്‍ എസ് എസ് പോലുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടും ഉണ്ട്.

ചോദ്യം ചോദിച്ച പള്ളിക്കുളം നിലപാടുകള്‍ വ്യക്തമാക്കാമോ ഇങ്ങനെ ഒന്ന്? അതോ ടോപിക്കുമായി ബന്ധമില്ലാത്ത ചോദ്യം ചോദിച്ചു ചര്‍ച്ച വഴി തെറ്റിക്കുക മാത്രമാണോ ഉദ്ദേശം?

സുശീല്‍ കുമാര്‍,

നിരീശ്വരവാദികള്‍, യുക്തിവാദികള്‍ എന്നിങ്ങനെ ഉള്ള വട്ടപ്പേരുകള്‍ക്ക് ഉള്ള വത്യാസം മനസ്സില്‍ ഉള്ളത് വ്യക്തമാക്കി എന്ന് മാത്രം. ഒരുപക്ഷെ മറ്റൊരാള്‍ക്ക് സ്വീകാര്യമാവണം എന്നില്ല.

എന്തായാലും അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന്!!
അഞ്ചാം ക്ലാസ്സില്‍ ചോദിക്കുന്ന ഇത്തരം ചോദ്യം ആണോ ബിക്കോമിന് ചോദിക്കുന്നത്? വിദ്യാഭ്യാസ നിലവാര തകര്‍ച്ച ചൂണ്ടിക്കാണിച്ചു ഒരു കേസ് കൂടെ ടിയാനെതിരെ ചാര്‍ത്താന്‍ വല്ല വകുപ്പും ഉണ്ടോ? ;0

ഷാജി.കെ said...

ഈ ബ്ലോഗും പോസ്റ്റും ഇപ്പോഴാണ് കാണുന്നത്. അപ്പൂട്ടന്റെ കമന്റുകള്‍ പല ബ്ലോഗുകളില്‍ കാണാറുണ്ട്‌, ഞാന്‍ ഈ ബ്ലോഗില്‍ ആദ്യമാണ്.
ചര്‍ച്ച കുറെ നടന്നു, പലരും പലതും പറഞ്ഞും കഴിഞ്ഞു. ശ്രീ ലത്തീഫിന്റെ സമാന സ്വഭാവമുള്ള പോസ്റ്റില്‍ ഇട്ട ഈ കമന്റ്‌ ഇവിടെയും ഇടുന്നു.

ഈ ചോദ്യപേപ്പര്‍ സംഭവത്തില്‍ മത നിന്ദ തോന്നാത്തത്, വ്യക്തിപരമായി ഒരു മതവിശ്വാസവും എന്നില്‍ സ്വാധീനം ചെലുത്താത്തത് കൊണ്ടാവും.
എന്നാല്‍ ഞാന്‍ ഒരു മത വിശ്വാസിക്കും എതിരല്ല, യുക്തിവാദിയും അല്ല. ഏതോ ഒരു ദൈവം ഏതോ മുഹമ്മതിനെ ചീത്തവിളിക്കുമ്പോള്‍ അത് പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് തെറ്റിദ്ദരിക്കുന്ന തെട്ടിദ്ദരിപ്പിക്കുന്ന വളരെ സെന്‍സിറ്റീവായ മത വികാരം
അപകടമാണ്.ഒരു മതത്തിന്റെ മാത്രമല്ല എല്ലാ മതങ്ങളിലെയും ഈ ലോല (അതോ കടുത്തതോ) മത വികാരം കുഴപ്പമാണെന്നാണ് എന്റെ പക്ഷം.അപ്പോള്‍ ഇങ്ങിനെയുള്ള കാലഘട്ടത്തില്‍ മത നിന്ദയുടെ ഒരു നിര്‍വചനം തരാന്‍ എനിക്ക് കഴിയില്ല. എന്തും മത നിന്ദ ആകും, ഒരു മതത്തിന് അല്ലെങ്കില്‍
മറ്റൊരു മതത്തിനു. ഇതൊന്നും അറിയാത്ത ആളായിരിക്കില്ല ആ അദ്ധ്യാപകന്‍ എന്നതുകൊണ്ട് ആ ചോദ്യപേപ്പര്‍ പ്രകോപനപരമാണ്. അയാള്‍ കീഴടങ്ങിയിട്ടുണ്ട്, ഏതു ജാതി വിത്ത്‌ ആണെന്ന്, സെക്യുലര്‍ സഖാവാണോ മത സഖാവാണോ യുക്തി വാദി ആണോ എന്നൊക്കെ അടുത്തു തന്നെ വ്യക്തമാകും.

ഷാജി ഖത്തര്‍.

Suraj said...

“ലിബറലും ജനാധിപത്യപരവും മതേതരവുമായ ഹിന്ദുത്വം”

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ !!
സയന്റിഫിക്കായ മതവിശ്വാസമെന്നും കന്യകയായ വേശ്യയെന്നും പരിശുദ്ധനായ വിടനെന്നുമൊക്കെയുള്ള പ്രയോഗം കണ്ടുപിടിച്ച സ്കൂളല്ലേ ?

CKLatheef said...

ഈ പ്രശ്നം അവരുദ്ദേശിച്ചത്ര രൂക്ഷമാകാതിരുന്നതിന്‌ നന്ദി രേഖപ്പെടുത്തുന്നു....

കേവലം പത്രവാർത്തയിലൊതുങ്ങുന്നതാണ്‌ ഉദ്ദേശ്യമെങ്കിൽ പിന്നെവിടെ രൂക്ഷമാക്കാനാണ്‌? അവരുദ്ദേശിച്ചതിനേക്കാൾ രൂക്ഷമായില്ലെ കാര്യങ്ങൾ, പിന്നെന്തിന്‌ രൂക്ഷമാകാത്തതിൽ ഖേദിക്കണം?

സ്വന്തം നിലപാടെങ്കിലും കൃത്യമായി അവതരിപ്പിക്കേണ്ടേ ലതീഫ്‌.


എന്നെപ്പോലെത്തന്നെ പത്രവാര്‍ത്തകള്‍ നിങ്ങളെല്ലാവരും വായിച്ചിരിക്കും എന്ന അടിസ്ഥാനത്തിലാണ് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞതില്‍ വൈരുദ്ധ്യമില്ല. ആദ്യത്തേത് ഞാന്‍ പറഞ്ഞത് ഒരു നിഗമനം, പിന്നീട് സംഭവത്തില്‍ വന്ന ബോധപൂര്‍മായ ഒരു വഴിതിരിച്ചുവിടല്‍. അതില്‍ ചില തല്‍പരകക്ഷികള്‍ ചില ലാഭം പ്രതീക്ഷിച്ചു എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ പ്രശ്‌നത്തെ ലഘൂകരിക്കാനും ഇല്ലായ്മ ചെയ്യാനും കടമപ്പെട്ടവര്‍ ചെയ്യേണ്ട പണിയായിരുന്നില്ല അത്. ഈ പ്രശ്‌നങ്ങളുടെയെല്ലാം പിന്നില്‍ യുക്തിവാദികളാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല്‍ പ്രസ്തുത അധ്യാപകനെ അപ്രകാരം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം യുക്തിവാദത്തിന്റെ നടപ്പുദീനമാകാം എന്ന നിഗമനത്തോട് കൂടുതല്‍ അടുപ്പമുണ്ട്.
മതങ്ങളെകൂട്ടിമുട്ടിച്ച് മതങ്ങളെ തകര്‍ക്കുക എന്ന പുതിയ തന്ത്രമാണ് അവര്‍ ഇയ്യിടെയായി ബ്ലോഗില്‍ പരീക്ഷിക്കുന്നത് അത് പുറത്തുമാകാമല്ലോ. ഇനി ഇറങ്ങാന്‍ പോകുന്ന ജബ്ബാര്‍മാഷിന്റെ ബ്ലോഗുകള്‍ വായിക്കുക അപ്പോള്‍ അറിയാന്‍ സാധിക്കും ഞാന്‍ നടത്തിയ നിഗമനത്തിന് പിന്നിലെ പ്രേരകങ്ങള്‍

Anonymous said...

എം എഫ് ഹുസൈന്‍ മാപ്പ് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന് ആര്‍ എസ് എസ് പോലുള്ള സംഘടനകള്‍ വ്യക്തമാക്കിയിട്ടും ഉണ്ട്.

ആരോട് മാപ്പ് പറയണം? ദൈവത്തോടോ സംഘപരിവാറിനോടോ? മാപ്പ് മതി എന്ന് തീരുമാനിക്കാന്‍ സംഘപരിവാറിനെ ഹിന്ദുക്കള്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ? ദൈവത്തെ കളിയാക്കിയതല്ലേ ദൈവം തന്നെ ഇറങ്ങി വന്ന് പറയണം മാപ്പാക്കി എന്ന്..ഇല്ലേല്‍ വിടൂല്ല.

അപ്പൂട്ടൻ said...

കാളിദാസൻ,
മതനിന്ദ കാണുന്നത്‌ അവരുടെ വീക്ഷണകോണിലാകാം, പ്രതിഷേധിക്കാൻ അവർക്ക്‌ അവകാശവുമുണ്ട്‌. പ്രതിഷേധം സാധാരണക്കാരനെതിരെയാകുമ്പോൾ, പൊതുമുതലിനെതിരെയാകുമ്പോൾ, മറ്റു വിശ്വാസസ്ഥാപനങ്ങൾക്കെതിരെയാകുമ്പോൾ, ഒക്കെയാണ്‌ പ്രശ്നമാകുന്നത്‌. ഒരുകണക്കിന്‌ എല്ലാ സംഘടിതശക്തികളും ഈ ട്രെന്റ്‌ നന്നായി അവതരിപ്പിക്കുന്നുണ്ട്‌, കാരണം പ്രതിഷേധം മുതലെടുക്കാൻ അവരുടെ തന്നെ ഉള്ളിലുള്ളവരോ പുറത്തുനിന്നുള്ളവരോ ആയ സാമൂഹ്യദ്രോഹികൾ കൃത്യമായി സ്ഥലത്തെത്തുകയും ചെയ്യും. ഈ ലേഖകന്റെ കാഴ്ചപ്പാടിൽ (ഒന്ന്‌ വരികൾക്കിടയിൽ വായിച്ചാൽ) ഈ സാമൂഹ്യദ്രോഹികൾ ദൈവവിശ്വാസമില്ലാത്തവരാണ്‌, കുറച്ചു നേരത്തേക്കെങ്കിലും. അപ്പോൾ അവർ ആരായീ എന്ന അദ്ദേഹത്തിന്റെ അനുമാനമാണ്‌ അബദ്ധം.

അനിൽ,
കൂട്ടിച്ചേർക്കലുകൾക്ക്‌ നന്ദി. ആർഎസ്‌എസിന്‌ ഇതിൽ എന്തുകാര്യം എന്ന എന്റെ സംശയം മാറിക്കിട്ടി :)

ജിവി,
നന്ദി. പ്രസ്തുത അദ്ധ്യാപകൻ അറിയാതെയാണോ എഴുതിയത്‌ എന്നെനിക്കറിയില്ല, ഏതായാലും വിവരക്കേടാണെന്നത്‌ ഉറപ്പാണ്‌. കുറഞ്ഞപക്ഷം ഇത്‌ തന്റെ ഭാവിയ്ക്ക്‌ തന്നെ കുഴപ്പമാണെന്ന്‌ ഒരു കോളേജ്‌ അദ്ധ്യാപകൻ അറിയാതിരിക്കണമെങ്കിൽ അസാമാന്യവിവരക്കേട്‌ എന്നേ പറയാനാവൂ.

സത,
നിരീശ്വരവാദികൾ എന്നതിന്റെ നിർവ്വചനത്തോട്‌ എനിക്ക്‌ യോജിപ്പില്ല. ദൈവവിശ്വാസം ഇല്ലാത്തതിനാൽ ഒരാൾ കുഴപ്പക്കാരനാകുന്നതെങ്ങിനെ? അത്‌ പ്രകടിപ്പിക്കുന്നതും വലിയൊരു തെറ്റായി തോന്നിയിട്ടില്ല. ദൈവമുണ്ട്‌ എന്ന്‌ പറയുന്നത്‌ തെറ്റല്ലെങ്കിൽ ദൈവമില്ല എന്നു പറയുന്നതും തെറ്റാവില്ലല്ലൊ.

ഇനി മതവിശ്വാസികളെ അധിക്ഷേപിച്ചും കളിയാക്കിയും ഇല്ലാതാക്കാൻ ശ്രമിക്കുക എന്ന്‌ പറയുന്നത്‌ നിരീശ്വരവാദികൾ മാത്രം ചെയ്യുന്നതല്ല, എല്ലാ സംഘടിതമതങ്ങളും അത്‌ ചെയ്തിട്ടുണ്ട്‌. നിലവിലുള്ള വിശ്വാസങ്ങളിൽ തെറ്റെന്ന്‌ തോന്നിയവയെ പരിഹസിച്ചും ഒതുക്കിയും തന്നെയാണ്‌ എല്ലാ മതങ്ങളും നിലവിൽ വന്നിട്ടുള്ളത്‌. ഇന്നും ഈ പരിഹാസങ്ങളും അധിക്ഷേപങ്ങളും ഉന്നയിക്കുന്നത്‌ അവനവന്‌ തെറ്റെന്നു തോന്നുന്ന വിശ്വാസങ്ങളുടെ നേർക്കാണ്‌, അത്‌ മതങ്ങളായാലും നിരീശ്വരവാദികളായാലും.

കുഴപ്പക്കാർക്കൊരു നിർവ്വചനം കൂടിയേ തീരൂ എന്നുണ്ടെങ്കിൽ, എന്റെ അഭിപ്രായത്തിൽ, അത്‌ ജനദ്രോഹി എന്നോ സാമൂഹ്യവിരുദ്ധൻ എന്നോ ആയിരിക്കും. ആ ഗ്രൂപ്പിന്‌ മതമോ വിശ്വാസമോ പ്രസക്തമല്ലതാനും.

താങ്കളും മതേതരസഖാക്കളെ പറഞ്ഞുകാണാറുണ്ട്‌, പക്ഷെ ഇടതുപക്ഷത്തെ പരാമർശിക്കുമ്പോൾ തന്നെയാണ്‌ താങ്കളത്‌ ചെയ്യാറ്‌. അത്‌ താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാടാണ്‌. ഇവിടെ ഇടതുപക്ഷം നയിക്കുന്ന സർക്കാരിനെ ഒഴിവാക്കി മതേതരമൗലികവാദികൾ എന്നു പറഞ്ഞാൽ എവിടേയ്ക്കാണ്‌ പോക്കെന്നത്‌ മനസിലാക്കാൻ പ്രത്യേകിച്ച്‌ ബുദ്ധിമുട്ടൊന്നുമില്ല.

ബീകോം പരീക്ഷയ്ക്ക്‌ ചോദിക്കാവുന്ന ചോദ്യമാണോ ഇത്‌ എന്നതും ഒരു അദ്ഭുദമാണ്‌. വ്യാകരണം പഠിച്ചുതുടങ്ങുന്ന ക്ലാസുകളിൽ ചോദിക്കേണ്ട ചോദ്യമാണ്‌ ഡിഗ്രിയ്ക്ക്‌. :(

അപ്പൂട്ടൻ said...

സുശീൽ,
പണ്ടൊരു പോസ്റ്റ്‌ കണ്ടിരുന്നു, ആരാണ്‌ എഴുതിയതെന്ന്‌ ഓർമ്മയില്ലാത്തതിനാൽ പേര്‌ ഊഹിച്ചു പറയുന്നില്ല. പുനർജ്ജന്മവിശ്വാസികൾ, ഏകജന്മ(സ്വർഗ്ഗ-നരക) വിശ്വാസികൾ, നിരീശ്വരവാദികൾ എന്നിങ്ങിനെ മൂന്നു ഗ്രൂപുകളിൽ ദൈവമുണ്ടെന്നു വരികിൽ ഏറ്റവും വലിയ നഷ്ടം നിരീശ്വരവാദികൾക്കായിരിക്കുമെന്ന്‌, കാരണം മതവിശ്വാസങ്ങളിൽ പറയുന്ന ശിക്ഷകൾ ഏറ്റുവാങ്ങേണ്ടത്‌ അവരായിരിക്കുമല്ലൊ. ഇതേ വിശ്വാസം, അല്ലെങ്കിൽ മറിച്ച്‌, എത്രപേർക്കുണ്ടെന്നറിയില്ല, പക്ഷെ ചിലരെങ്കിലും "ഈ പറയുന്നതൊക്കെ തെറ്റാണെന്നറിയാം, എന്നാലും എങ്ങാനും ശരിയായാലോ" എന്ന ചിന്തയുള്ളവരാണ്‌.

പള്ളിക്കുളം,
അദ്ധ്യാപകന്റെ സാമൂഹികാവബോധമില്ലായ്മയിലുള്ള ആശങ്ക ഞാനും പങ്കുവെയ്ക്കുന്നു. പക്ഷെ ഇത്‌ ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സ്പെക്കുലേഷൻ ഇത്തിരി അപകടം പിടിച്ചതാണ്‌ (കാരണം ഞാൻ നേരത്തെ ഒരു കമന്റിൽ പറയുകയുണ്ടായി) അന്വേഷണം നടക്കട്ടെ, അതിനു മുൻപേ വിധിയെഴുതുന്നത്‌ ഒഴിവാക്കേണ്ടതാണെന്നാണ്‌ എന്റെ അഭിപ്രായം, പ്രത്യേകിച്ചും ഈ സ്പെക്കുലേഷൻ എത്തിക്കുന്നത്‌ തുല്യശക്തിയുള്ള മറ്റൊരു സംഘടനയിലേക്കാകുമ്പോൾ.

അരുൺ - നന്ദി.

ചിന്തകൻ,
താങ്കളുടെ കമന്റ്‌ ഏറെക്കുറെ ഇതേ രീതിയിൽ ഷാജിയോടായി ലതീഫിന്റെ ബ്ലോഗിലും കണ്ടു. എന്റെ ഭാഗം ഞാൻ പറയാം.

താങ്കൾ ഉദ്ധരിച്ച എന്റെ വാചകങ്ങളുടെ താഴെ തന്നെ എന്റെ നിലപാട്‌ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്‌. ഞാൻ അനുഭവിക്കാത്ത കാര്യം ആണ്‌ മതനിന്ദ എന്നേ ഞാൻ പറഞ്ഞുള്ളു, പക്ഷെ താങ്കളുടെ ചിന്ത ഞാൻ മനസിലാക്കുന്നില്ല എന്നില്ലല്ലൊ.

ഞാൻ ബഹുമാനിക്കുന്ന ഒരാളെ ആരെങ്കിലും കുറ്റം പറഞ്ഞാൽ ഞാൻ പ്രതിഷേധിക്കും, എന്തടിസ്ഥാനത്തിലാണ്‌ പരാമർശം എന്നത്‌ എനിക്ക്‌ വ്യക്തമാകുന്നതുവരെ ഞാൻ പ്രതിഷേധിക്കും. പക്ഷെ അയാളെ അടിച്ചുതെറിപ്പിക്കാനൊന്നും ഞാൻ പോകാറില്ല (എന്റെ ആരോഗ്യവും അതിനു പറ്റിയതല്ല :)), ആ വിഷയത്തിന്റെ പ്രസക്തി കഴിഞ്ഞാൽ അതിന്റെ ആധാരത്തിൽ മാത്രം അയാളെ വിലയിരുത്താറുമില്ല, അസ്ഥാനത്ത്‌ അയാളെ പരാമർശിക്കാറുമില്ല.

താങ്കളുടെ ആദർശം അക്രമാസക്തമായ പ്രതിഷേധം അനുവദിക്കുന്നില്ലായിരിക്കാം, കുറഞ്ഞപക്ഷം താങ്കൾക്കെങ്കിലും. പക്ഷെ മോബ്‌ ഒരിക്കലും അങ്ങിനെയല്ല. ആവേശമുണർത്തുന്ന രണ്ട്‌ പ്രസംഗം മതി, അതിനെ അക്രമാസക്തമാക്കാൻ. ആവേശം കയറ്റാനുള്ള പ്രസംഗങ്ങൾ മാത്രം ശീലിച്ച സംഘടനാ നേതാക്കൾക്ക്‌ ഒരിക്കലും ഈ മോബിനെ നിയന്ത്രിക്കാനാവില്ല.

അപ്പൂട്ടൻ said...

ഷാജി - നന്ദി. ഏതായാലും അദ്ധ്യാപകൻ ഏത്‌ ഗ്രൂപ്പുകാരനാണെന്നറിയട്ടെ.
സൂരജ്‌ - :) ഒരു വൻ സ്മെയിലി
സുനിൽ - നന്ദി.
ലതീഫ്‌

താങ്കളുടെ ബ്ലോഗിലെ കമന്റിൽ വ്യക്തമായും പ്രതിസ്ഥാനത്ത്‌ നിർത്തുന്നത്‌ യുക്തിവാദികളെയാണ്‌ എന്നതിനാലാണ്‌ ആ ഭാഗം ഞാനിവിടെ എടുത്തെഴുതിയത്‌.

ഏതായാലും അതിനുശേഷമുള്ള താങ്കളുടെ കമന്റിൽ കാണുന്നത്‌ ഇങ്ങിനെയും.

ഈ പ്രശ്‌നങ്ങളുടെയെല്ലാം പിന്നിൽ യുക്തിവാദികളാണെന്ന്‌ എനിക്ക്‌ അഭിപ്രായമില്ല.

എന്താണ്‌ താങ്കളുടെ നിലപാടെന്നത്‌ എനിക്കിനിയും വ്യക്തമല്ല.

മതങ്ങളെ കൂട്ടിയിടിപ്പിച്ച്‌ യുക്തിവാദികൾ എന്തുനേടിയെന്നാണ്‌ താങ്കൾ പറഞ്ഞുവരുന്നത്‌? കുറച്ചുകാലം മുൻപ്‌ കേട്ടത്‌ മറ്റു മതങ്ങളെക്കുറിച്ച്‌ എന്തെങ്കിലും ഇസ്ലാം വിശ്വാസികൾ പറഞ്ഞാൽ ആ മതങ്ങളെ സംരക്ഷിക്കാൻ യുക്തിവാദികൾ ഇറങ്ങുന്നുവെന്നായിരുന്നു. അതിനു മുൻപാകട്ടെ ഇസ്ലാമിനെ ആക്രമിക്കുന്നുവെന്നും മറ്റു മതങ്ങളോട്‌ സോഫ്റ്റ്‌ കോർണർ പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു. ഏതു മതത്തെ പരാമർശിച്ച്‌ (വിമർശിച്ച്‌) എഴുതിയാലും കേൾക്കാം "ധൈര്യമുണ്ടെങ്കിൽ മറ്റവന്മാരെ ഒന്ന് പറഞ്ഞുനോക്ക്‌, അപ്പൊ കാണാം കളി" എന്ന്. ഇപ്പോൾ എന്താ ഇങ്ങിനെ?

ഇങ്ങിനെ എന്തുചെയ്താലും കുറ്റം എന്ന നിലയിലേക്കാണ്‌ കാര്യങ്ങൾ പോകുന്നത്‌ എന്നു തോന്നിയപ്പോൾ തന്നെയാണ്‌ എന്റെ ഈ പ്രതികരണം വന്നതും.

CKLatheef said...

പ്രിയ അപ്പൂട്ടന്‍ ,

ഒരു സംഭവമുണ്ടാകുമ്പോള്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് ചില നിഗമനങ്ങളിലെത്താറുണ്ട്. അതില്‍ അത്ഭുതമുണ്ടെന്ന് തോന്നുന്നില്ല. അതില്‍ പ്രതിഷേധിക്കേണ്ട ആവശ്യവുമില്ല. ആദ്ദേഹം ആരായിരിക്കാം എന്ന നിഗമനം ഞാനും നിങ്ങളും നടത്തി. അദ്ദേഹം യുക്തിവാദി ആയിരിക്കാം എന്നതാണ് എന്റെ നിഗമനമെങ്കില്‍ അദ്ദേഹം യുക്തിവാദിയല്ലാത്ത മറ്റാരോ ആണ് എന്നതാണ് താങ്കളുടെ നിഗമനം. എന്നാല്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ സ്ഥാപനവും മറ്റു കാണിച്ച തിടുക്കം അദ്ദേഹം ക്രൈസ്തവതയുടെ പ്രതിനിധിയാണ് എന്ന നിഗമനത്തിലാണ് ചിലരെ എത്തിക്കുന്നത്. ബ്ലോഗ് നമ്മുടെ ഇത്തരം ചിന്തകള്‍ കൂടി പങ്ക് വെക്കാനുള്ളതാണ്. അതറിയാന്‍ തന്നെയാണ് ദിവസവും നൂറുകണക്കിന് ആളുകള്‍ എന്റെയും നിങ്ങളുടെയും ബ്ലോഗ് സന്ദര്‍ശിക്കുന്നത്. എന്റെ അഭിപ്രായ പ്രകടനത്തിലെ താങ്കള്‍കണ്ട വൈരുദ്ധ്യവും നിലപാടിലെ വ്യക്തതയില്ലായ്മയും അവിടെത്തന്നെ പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ എന്ന അഭിപ്രായം എനിക്കുണ്ട്. യുക്തിവാദികള്‍ പലമനോഭാവവും വെച്ചു പുലര്‍ത്തുന്ന ഒരാള്‍ക്കൂട്ടത്തെ പോലെയാണ് പലപ്പോഴും അനുഭവപ്പെടുന്നത്. ദൈവനിഷേധം മാത്രമാണ് അവരെ കൂട്ടിയിണക്കുന്ന ഘടകം. യുക്തിവാദികള്‍ എന്നറിയപ്പെടുന്നവരില്‍ നിന്ന് പൊതുവായി കാണപ്പെടുന്ന നിലപാടിലെ ഏകതാനതയാണ് അവര്‍ക്ക് വട്ടപേരുകള്‍ നല്‍കാനിടയാക്കുന്നത്. അതുകൊണ്ട് അവരെപറ്റി മുമ്പ് താങ്കള്‍ പറഞ്ഞ കാര്യങ്ങളും ആരെങ്കിലും പറഞ്ഞിട്ടുണ്ടാകാം. ഒരു വശം മാത്രം ദൃഷ്ടിപതിയുന്ന, മൂല്യങ്ങളും നന്മകളും തങ്ങളില്‍നിന്നേ പുറപ്പെടൂ എന്ന് ശഠിക്കന്ന തീര്‍ത്തും സംഹാരാത്മകത മാത്രം കൊണ്ടുനടക്കുന്ന ഒരു ദുര്‍ബലവിഭാഗമാണ് യുക്തിവാദികള്‍ എന്നതാണ് പൊതുവെ കാണപ്പെടുന്നത്. മതങ്ങളെ കൂട്ടിയടിപ്പിച്ചാല്‍ അവര്‍ക്ക് കിട്ടാവുന്ന നേട്ടം ഞാന്‍ മനസ്സിലാക്കുന്നത്. എല്ലാമതങ്ങളും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന അവരുടെ വാദത്തിന് പലപ്പോഴും വേണ്ടത്ര തെളിവ് സമര്‍പ്പിക്കാന്‍ കഴിയാറില്ല. അത്തരം ചില തെളിവുകള്‍ അവര്‍ക്കിതിലൂടെ ലഭിക്കുമെന്ന് കരുതിയിരിക്കാം. മതത്തിന്റെ പേരില്‍ ആരോപിക്കുന്ന സംഘടനങ്ങളില്‍ മഹാഭൂരിഭാഗവും രാഷ്ട്രീയത്തിന്‍െ ഉപകരണങ്ങളായി മതം താല്‍കാലികമെങ്കിലും മാറിയതിന്റെ ഫലമാണ്.

kaalidaasan said...

ഇവിടെ വിദ്യാഭ്യാസം കണ്ടുപിടിച്ചതുതന്നെ തങ്ങളാണെന്നും തങ്ങളുടെ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പാടില്ലെന്നും പറയുന്ന സ്വകാര്യമാനേജ്മെന്റുകള്‍ക്ക് സ്വയംഭരണം നല്‍കിയാലുള്ള അവസ്ഥ.

സ്വയം ഭരണമായാലും പൊതു ഭരണമായാലും സഹിഷ്ണുതയില്ലെങ്കില്‍ ഇതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും. മതമില്ലാത്ത ജീവനെ ജിവിയൊക്കെ മറന്നോ? ഇന്ന് പ്രതിഷേധിക്കുന്നവരാണന്നൊരധ്യപകനെ തന്നെ വകവരുത്തിയത്. എല്ലാം ഒരേ വകുപ്പു തന്നെയല്ലേ ജിവി?

ഇക്കാര്യത്തില്‍ കലാപം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും, ഇതിന്റെ പേരില്‍ യുക്തിവാദികളെ മൊത്തമായി ചീത്ത പറയുകയും ചെയ്യുന്ന മുസ്ലിം തീവ്രവാദികള്‍ക്കെതിരെ ഒന്നും പറയാതെ ചോദ്യപേപ്പര്‍ തയാറാക്കിയ സ്ഥാപനത്തില്‍ മാത്രം ഫോക്കസ് ചെയ്യാന്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?

മാനേജ്മെന്റുകള്‍ക്ക് സ്വയം ഭരണം നല്‍കിയാല്‍ മത വിദേഷം പ്രചരിക്കുമെന്നാണോ ജീവി പറഞ്ഞു വരുന്നത്? ഈ മനേജ്മെന്റ് എന്ന വര്‍ഗ്ഗത്തില്‍ മുസ്ലിം മാനേജ്മെന്റുകളും ഉള്‍പ്പെടില്ലേ?

ഈ ചോദ്യം തയ്യാറാക്കിയത് അധ്യാപകന്റെ വിവരക്കേടായിരിക്കാം. പക്ഷെ അതിനെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച തീവ്രവാദികളുടേത് അതിബുദ്ധിയാണെന്നു മനസിലാക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

CKLatheef said...

അനില്‍ തന്റെ പോസ്റ്റില്‍ ചിത്രകാരനെ വിളിച്ച് പറയുന്ന ഭാഗവും അദ്ദേഹം ഈ പോസ്റ്റില്‍ ജനങ്ങളുടെ പ്രതികരണത്തെ കണ്ടരീതിയും താരതമ്യം ചെയ്തു നോക്കൂ. അപ്പൂട്ടനില്‍ ഞാന്‍ കാണുന്ന ഒരു കുഴപ്പവും ഈ ഇരട്ടത്താപ്പുതന്നെ. എന്റെ കമന്റുകളില്‍ വൈരുദ്ധ്യം കണ്ട് അപ്പൂട്ടന്‍ ഒരിക്കലും വ്യക്തമായ ഈ വൈരുദ്ധ്യം കാണില്ല.

ചിത്രകാരാ,
ഇതില്‍ ഫാസിസ്റ്റ് നിലപാടൊന്നും ഇല്ല. ചില സന്ദര്‍ഭങ്ങളില്‍ ജനം പെട്ടന്ന് വയലന്റായെന്ന് വരും. അപ്പനെ തെറി പറഞ്ഞാല്‍ ഞാനായാലും ഒന്ന് പൊട്ടിക്കും, അത്രയും ഇവിടെ നടന്നില്ല, ഒന്നു വിരട്ടി എന്ന് മാ‍ത്രം. പ്രത്യേകിച്ച് പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന ആള്‍ക്കാര്‍ പാര്‍ക്കുന്ന സ്ഥലത്ത് വന്ന അവരുടെ നേതാക്കന്മാരെയും ത്യാഗം ചെയ്ത ഒരുപാട് പാര്‍ട്ടി സഖാക്കളെയും അപമാനിക്കുന്ന പ്രസംഗം നടത്തിയാല്‍ കിട്ടാവുന്ന ഒരു പ്രതികരണം. സഖറിയ കേസ് കൊടുക്കാത്തതു തന്നെ ഇതോണ്ടാവില്ലെ? മാനനഷ്ടക്കേസിനുള്ള വകുപ്പ് ഇതിലുണ്ടെന്ന് തോന്നുന്നു.
പിന്നെ പാര്‍ട്ടി ഭക്തി, താങ്കള്‍ക്ക് പല പദങ്ങളുടേയും ശരിയായ അര്‍ത്ഥം അറിയാത്തതിന്റെ പ്രശ്നമാണ്.


ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍, 'പറഞ്ഞാലും കുഴപ്പം.. പറഞ്ഞില്ലെങ്കിലും കുഴപ്പം.. എന്തുചെയ്യാം.. കഷ്ടം!!' എന്നൊക്കെ വിലപിക്കുന്നതിന് പകരം നിലപാടുകളില്‍ വ്യക്തയുണ്ടാകുകയും പറയേണ്ടത് പറയേണ്ട രീതിയില്‍ ആവുകയും ചെയ്താല്‍ ഒരു പ്രശ്‌നവുമില്ല.

CKLatheef said...

Kaleedasan said.

'മാനേജ്മെന്റുകള്‍ക്ക് സ്വയം ഭരണം നല്‍കിയാല്‍ മത വിദേഷം പ്രചരിക്കുമെന്നാണോ ജീവി പറഞ്ഞു വരുന്നത്? ഈ മനേജ്മെന്റ് എന്ന വര്‍ഗ്ഗത്തില്‍ മുസ്ലിം മാനേജ്മെന്റുകളും ഉള്‍പ്പെടില്ലേ?'

ആരും മാനേജ്‌മെന്റിനെ പറഞ്ഞ് കാളിദാസന്റെ വികാരത്തെ വൃണപ്പെടുത്തരുത്. അദ്ദേഹം പ്രകോപിതനാകും. താടിവെച്ച സത്വങ്ങളെ കടിച്ചു തിന്നും. കാരണം ഇപ്പോള്‍ അദ്ദേഹത്തിന്റെ വികാരം മാനേജ്‌മെന്റാകുന്നു.:):)

CKLatheef said...

Apputen said..

ഞാൻ ബഹുമാനിക്കുന്ന ഒരാളെ ആരെങ്കിലും കുറ്റം പറഞ്ഞാൽ ഞാൻ പ്രതിഷേധിക്കും, എന്തടിസ്ഥാനത്തിലാണ്‌ പരാമർശം എന്നത്‌ എനിക്ക്‌ വ്യക്തമാകുന്നതുവരെ ഞാൻ പ്രതിഷേധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ നാം ഈ ചര്‍ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിലും ഉള്ളത് ഇത് തന്നെയാണ്. തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഒരു കാര്യം. അതിനെതിരെ പ്രതിഷേധിക്കേണ്ടതും നടപടിയെടുക്കേണ്ടതും ആ സ്ഥാപനവും അതിന്റെ പിന്നില്‍ പ്രവര്‍ത്തികുന്ന മതവിഭാഗവുമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുകയാണ്. എന്നാല്‍ പുറത്തൊരു പ്രതിഷേധം തന്നെ രൂപപ്പെടുമായിരുന്നോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

ഇതില്‍ അതിനുപരിയായി കാര്യങ്ങള്‍ സംഭവിച്ചിരിക്കെ അന്വേഷണത്തില്‍ അധ്യാപകനെ മാത്രം കുറ്റക്കാരനായി കാണുന്നതിന് പകരം അന്വേഷണം അതിന്റെ പിന്നിലുള്ള ഗൂഢാലോചനയിലേക്ക് വ്യാപിക്കണം എന്ന് പറഞ്ഞ പള്ളിക്കുളത്തിന്റെ കമന്റിനെ അപ്പൂട്ടന്‍ നിരൂപണം ചെയ്യുന്നത് ഇങ്ങനെ.

അദ്ധ്യാപകന്റെ സാമൂഹികാവബോധമില്ലായ്മയിലുള്ള ആശങ്ക ഞാനും പങ്കുവെയ്ക്കുന്നു. പക്ഷെ ഇത്‌ ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സ്പെക്കുലേഷൻ ഇത്തിരി അപകടം പിടിച്ചതാണ്‌ (കാരണം ഞാൻ നേരത്തെ ഒരു കമന്റിൽ പറയുകയുണ്ടായി) അന്വേഷണം നടക്കട്ടെ, അതിനു മുൻപേ വിധിയെഴുതുന്നത്‌ ഒഴിവാക്കേണ്ടതാണെന്നാണ്‌ എന്റെ അഭിപ്രായം, പ്രത്യേകിച്ചും ഈ സ്പെക്കുലേഷൻ എത്തിക്കുന്നത്‌ തുല്യശക്തിയുള്ള മറ്റൊരു സംഘടനയിലേക്കാകുമ്പോൾ.കൂട്ടിച്ചേർക്കലുകൾക്ക്‌ നന്ദി. ആർഎസ്‌എസിന്‌ ഇതിൽ എന്തുകാര്യം എന്ന എന്റെ സംശയം മാറിക്കിട്ടി :)

എന്നാല്‍ അനിലിന്റെ ഒട്ടും വസ്തുനിഷ്ടമല്ലാത്ത പ്രതിഷേധം നടന്നത് ബോധപൂര്‍വം പദ്ധതിയിട്ടൊരു കലാപമായി കണക്കാക്കികൊണ്ടുള്ള പ്രസ്തുത കമന്റിന് അപ്പൂട്ടന്‍ നല്‍കുന്ന പ്രതികരണം.

'കൂട്ടിച്ചേർക്കലുകൾക്ക്‌ നന്ദി. ആർഎസ്‌എസിന്‌ ഇതിൽ എന്തുകാര്യം എന്ന എന്റെ സംശയം മാറിക്കിട്ടി :)

നിഗമനങ്ങള്‍ നടത്താന്‍ അനിലിന് അവകാശമുണ്ടെങ്കിലും ചില വസ്തുതകളെ അവഗണിച്ചാല്‍ നിഗമനം തെറ്റാകാന്‍ നല്ലസാധ്യതയുണ്ട്. പ്രസ്തുത കമന്റില്‍ അദ്ദേഹം അവഗണിച്ച് വസ്തുത സമാധാന ശ്രമത്തില്‍ അവിടുത്തെ നല്ലവരായ യഥാര്‍ഥ ഇസ്്‌ലാം മതവിശ്വാസികള്‍ വഹിച്ച പങ്കാണ്. അതിനു പകരം പോലീസാണ് സമാധാനം സ്ഥാപിച്ചത് എന്ന് മൊത്തമായി പറയുന്നതില്‍ അനൗചിത്യമുണ്ട്. പ്രകോപിതരായത് മുസ്‌ലിം നാമധാരികളായതിനാല്‍ അത് തടയാന്‍ പോലീസ് നന്നായി ശ്രമിച്ചിരിക്കും എന്നത് നിഷേധിക്കുന്നില്ല. പിന്നെ പോലീസിനെ മൊത്തമായി കേളരത്തിലെങ്കിലും വര്‍ഗീയവല്‍കരിച്ചിട്ടില്ലല്ലോ.

CKLatheef said...

Apputen said..

ഞാൻ ബഹുമാനിക്കുന്ന ഒരാളെ ആരെങ്കിലും കുറ്റം പറഞ്ഞാൽ ഞാൻ പ്രതിഷേധിക്കും, എന്തടിസ്ഥാനത്തിലാണ്‌ പരാമർശം എന്നത്‌ എനിക്ക്‌ വ്യക്തമാകുന്നതുവരെ ഞാൻ പ്രതിഷേധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ നാം ഈ ചര്‍ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിലും ഉള്ളത് ഇത് തന്നെയാണ്. തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമായ ഒരു കാര്യം. അതിനെതിരെ പ്രതിഷേധിക്കേണ്ടതും നടപടിയെടുക്കേണ്ടതും ആ സ്ഥാപനവും അതിന്റെ പിന്നില്‍ പ്രവര്‍ത്തികുന്ന മതവിഭാഗവുമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുകയാണ്. എന്നാല്‍ പുറത്തൊരു പ്രതിഷേധം തന്നെ രൂപപ്പെടുമായിരുന്നോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

ഇതില്‍ അതിനുപരിയായി കാര്യങ്ങള്‍ സംഭവിച്ചിരിക്കെ അന്വേഷണത്തില്‍ അധ്യാപകനെ മാത്രം കുറ്റക്കാരനായി കാണുന്നതിന് പകരം അന്വേഷണം അതിന്റെ പിന്നിലുള്ള ഗൂഢാലോചനയിലേക്ക് വ്യാപിക്കണം എന്ന് പറഞ്ഞ പള്ളിക്കുളത്തിന്റെ കമന്റിനെ അപ്പൂട്ടന്‍ നിരൂപണം ചെയ്യുന്നത് ഇങ്ങനെ.

അദ്ധ്യാപകന്റെ സാമൂഹികാവബോധമില്ലായ്മയിലുള്ള ആശങ്ക ഞാനും പങ്കുവെയ്ക്കുന്നു. പക്ഷെ ഇത്‌ ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സ്പെക്കുലേഷൻ ഇത്തിരി അപകടം പിടിച്ചതാണ്‌ (കാരണം ഞാൻ നേരത്തെ ഒരു കമന്റിൽ പറയുകയുണ്ടായി) അന്വേഷണം നടക്കട്ടെ, അതിനു മുൻപേ വിധിയെഴുതുന്നത്‌ ഒഴിവാക്കേണ്ടതാണെന്നാണ്‌ എന്റെ അഭിപ്രായം, പ്രത്യേകിച്ചും ഈ സ്പെക്കുലേഷൻ എത്തിക്കുന്നത്‌ തുല്യശക്തിയുള്ള മറ്റൊരു സംഘടനയിലേക്കാകുമ്പോൾ.

എന്നാല്‍ അനിലിന്റെ ഒട്ടും വസ്തുനിഷ്ടമല്ലാത്ത, പ്രതിഷേധം നടന്നത് ബോധപൂര്‍വം പദ്ധതിയിട്ടൊരു കലാപത്തിന്റെ ഭാഗമായി കണക്കാക്കികൊണ്ടുള്ള പ്രസ്തുത കമന്റിന് അപ്പൂട്ടന്‍ നല്‍കുന്ന പ്രതികരണം.

'കൂട്ടിച്ചേർക്കലുകൾക്ക്‌ നന്ദി. ആർഎസ്‌എസിന്‌ ഇതിൽ എന്തുകാര്യം എന്ന എന്റെ സംശയം മാറിക്കിട്ടി :)

നിഗമനങ്ങള്‍ നടത്താന്‍ അനിലിന് അവകാശമുണ്ടെങ്കിലും ചില വസ്തുതകളെ അവഗണിച്ചാല്‍ നിഗമനം തെറ്റാകാന്‍ നല്ലസാധ്യതയുണ്ട്. പ്രസ്തുത കമന്റില്‍ അദ്ദേഹം അവഗണിച്ച് വസ്തുത സമാധാന ശ്രമത്തില്‍ അവിടുത്തെ നല്ലവരായ യഥാര്‍ഥ ഇസ്‌ലാം മതവിശ്വാസികള്‍ വഹിച്ച പങ്കാണ്. അതിനു പകരം പോലീസാണ് സമാധാനം സ്ഥാപിച്ചത് എന്ന് മൊത്തമായി പറയുന്നതില്‍ അനൗചിത്യമുണ്ട്. പ്രകോപിതരായത് മുസ്‌ലിം നാമധാരികളായതിനാല്‍ അത് തടയാന്‍ പോലീസ് നന്നായി ശ്രമിച്ചിരിക്കും എന്നത് നിഷേധിക്കുന്നില്ല. പിന്നെ പോലീസിനെ മൊത്തമായി കേളരത്തിലെങ്കിലും വര്‍ഗീയവല്‍കരിച്ചിട്ടില്ലല്ലോ.

CKLatheef said...

ഈ ബ്ലോഗില്‍ എന്റെ പ്രതികരണം അവസാനിപ്പിക്കുന്നു. എനിക്ക് ഇതില്‍ പ്രതികരിക്കണം എന്ന് തോന്നിയ ചില കമന്റുകളോട് പ്രതികരിച്ചു എന്ന് മാത്രം. അതിനപ്പുറത്തേക്ക് ഇതിന് പിന്നില്‍ സംഘടിതമായ ഗൂഢാലോചന കാണേണ്ടതില്ല.(അനിലിനോട് :):)). ചര്‍ച നടക്കട്ടേ. വ്യത്യസ്ഥ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കപ്പെടുന്നു എന്നതാണല്ലോ ബ്ലോഗിനെ അളുകള്‍ സ്‌നേഹിക്കാന്‍ കാരണം. എന്റെ എല്ലാവാദങ്ങളും ഡിബേറ്റബിള്‍ ആണ്. തല്‍കാലം ഞാന്‍ പിന്‍വാങ്ങുന്നു. ചര്‍ച തുടരട്ടേ. എല്ലാവര്‍ക്കും നന്‍മകള്‍ നേരുന്നു.

ഷൈജൻ കാക്കര said...

മംഗളം ലേഖനം എഴുതിയത്‌ സിവിക് ചന്ദ്രൻ - നാനാർത്ഥങ്ങൾ...

മംഗളം ലേഖകന്റെ പേരും എഴുതിയിട്ടുണ്ട്. ലിങ്കിലൂടെ പോയാൽ കാണുന്നില്ല, പക്ഷെ വെബ്സൈറ്റിലൂടെ ചെന്നാൽ കാണാം.

ചിത്രഭാനു Chithrabhanu said...

If it is Civic Chandran there is no wonder in it. Pathabhedam is his magazine. He is a fundamentalist with the outer skin of humanist. He is funded by many NGOs. His famous comment to the youth muslims "If you are a courageous and true islam stand for JIHAD!!!" so no wonder in his approch to this subject

പള്ളിക്കുളം.. said...

അങ്ങനെ അപ്പൂട്ടൻ പറഞ്ഞതുപോലെ ചിത്രഭാനു സിവിക്കിനെയും ഇതാ ബ്രാന്റു ചെയ്യുന്നു. ചിത്രഭാനുവിന് ഏതെങ്കിലും ബ്രാന്റിംഗ് ഏജൻസികളുടെ സഹായം ലഭ്യമാവുന്നുണ്ടോ ആവോ?

ലേഖനം ആരെഴുതിയതായാലും സംഘടിതമായ രണ്ടു മതങ്ങൾ തമ്മിൽ ഉണ്ടായേക്കാവുന്ന സ്പർദ്ധയെ വഴിമാറ്റി വിടാൻ സഹായകമാണ്. ഈ ഉദ്യമത്തെ തെറ്റായും ശരിയായും വ്യാഖ്യാനിക്കാനാവും.

ഷൈജൻ കാക്കര said...

link thaazhe

http://mangalam.com/index.php?page=category&lang=malayalam&cid=93&TmpId=15


നാനാര്‍ത്ഥങ്ങള്‍ സിവിക് ചന്ദ്രന്‍

തൊടുപുഴ പറഞ്ഞത്‌
ഞാന്‍ ഒരു ചിത്രപ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നു. മുഹമ്മദ്‌ നബി, അദ്ദേഹത്തിന്റെ പത്നിമാര്‍, ഖലീഫമാര്‍ തുടങ്ങിയവരുടെ നഗ്നചിത്രങ്ങളാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്‌. ജൂണ്‍ മാസത്തില്‍ തൃശൂര്‍ വച്ചായിരിക്കും പ്രദര്‍ശനം. വേദി നിശ്‌ചയിച്ചു കഴിഞ്ഞാല്‍ അനൗണ്‍സ്‌ ചെയ്യുന്നതാണ്‌. ചിത്രപ്രദര്‍ശനത്തിന്‌ നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു- തൊടുപുഴ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനിടയിലാണ്‌

തുടര്‍ന്നു വായിക്കുക »

Faizal Kondotty said...

:)

വിചാരം said...

മി.ലത്തീഫ് താങ്കളുടെ ഈ വാദം “ഒരു വശം മാത്രം ദൃഷ്ടിപതിയുന്ന, മൂല്യങ്ങളും നന്മകളും തങ്ങളില്‍നിന്നേ പുറപ്പെടൂ എന്ന് ശഠിക്കന്ന തീര്‍ത്തും സംഹാരാത്മകത മാത്രം കൊണ്ടുനടക്കുന്ന ഒരു ദുര്‍ബലവിഭാഗമാണ് യുക്തിവാദികള്‍ എന്നതാണ് പൊതുവെ കാണപ്പെടുന്നത്.“
യുക്തിവാദികള്‍ ആരെയാണ് ഈ നിമിഷം വരെ സംഹാരത്മകത കൊണ്ട് ഇല്ലാതാക്കിയിട്ടുള്ളത് ? എന്നാല്‍ താങ്കളുടെ ഇസ്ലാം കാട്ടിക്കൂട്ടുന്ന സംഹാരത്മകത കൊണ്ട് ഇല്ലാതായി അനേകം ലക്ഷം പാവങ്ങള്‍ ,പാക്കിസ്ഥാനിയിലും ഇറാഖിലേയും ഷിയാ മുസ്ലിംങ്ങള്‍ എന്തു തെറ്റു ചെയ്തിട്ടാണ് അവരെ താങ്കള്‍ വിശ്വസിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ കൊന്നു തള്ളുന്നത് ?

ഷൈജൻ കാക്കര said...

ചോദ്യത്തിൽ ... മത നിന്ദയുണ്ട്‌, പ്രകോപനപരവും, നിലവാരവുമില്ല.

പ്രതിക്ഷേധം പതിവ്‌പോലെ അക്രമത്തിൽ.


അക്രമം നമ്മുടെ ജന്മവകാശം!!!

----

സിവിക്‌ ചന്ദ്രൻ യുക്തിവാദി എന്ന വട്ടപേര്‌ ലേഖനത്തിൽ ഒരിക്കലല്ലേ നല്കിയുള്ളു. പിന്നെയെല്ലാം അദ്ധ്യാപക സഖാവ്‌, സെക്യുലർ സഖാക്കൾ, മതേതര മൗലികവാദികൾ, ഇടതുപക്ഷക്കാർ, ഇടതുപക്ഷ മതേതര സഖാക്കൾ ഇങ്ങനെയൊക്കെയല്ലെ ഉപയോഗിച്ചിരിക്കുന്നത്‌?

അപ്പോൾപിന്നെ സെക്യുലർ സഖാക്കൾ എന്നത്‌ വട്ടപേരോ എന്നല്ലെ ചോദിക്കേണ്ടത്‌?

ഇടതുപക്ഷം, യുക്തിവാദികൾ, നിരീശ്വരവാദികൾ ഇതെല്ലാം കൂട്ടികുഴക്കല്ലെ!

----

സിവിക്‌ ചന്ദ്രന്റെ നിരീക്ഷണങ്ങളോട്‌ യോജിക്കാൻ വയ്യ.

ജിവി/JiVi said...

"ലേഖനം ആരെഴുതിയതായാലും സംഘടിതമായ രണ്ടു മതങ്ങൾ തമ്മിൽ ഉണ്ടായേക്കാവുന്ന സ്പർദ്ധയെ വഴിമാറ്റി വിടാൻ സഹായകമാണ്. ഈ ഉദ്യമത്തെ തെറ്റായും ശരിയായും വ്യാഖ്യാനിക്കാനാവും"

അതായത് പഴിചാരാന്‍ യുക്തിവാദികളും യുക്തിവാദവും ഇല്ലായിരുന്നെങ്കില്‍ സംഘടിതമായ രണ്ട് മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടായേനെ.

പള്ളിക്കുളം.. said...

@ jeevi, എന്നും പറയാം.. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ..

kaalidaasan said...

C K latheif,

മാനേജ് മെന്റുകള്‍ എല്ലാം ഒരുപോലെയാണെന്നേ കാളിദാസന്‍ പറഞ്ഞതിനര്‍ത്ഥമുള്ളു. നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ഈഴവനായാലും മാനേജ്മെന്റുകള്‍ ഒക്കെ ഒരേ നിലപാടേ എടുക്കാറുള്ളു. മതമില്ലാത്ത ജീവന്റെ പ്രശ്നത്തിലതൊക്കെ ജനങ്ങള്‍ കണ്ടതാണ്. ആ പ്രശ്നത്തില്‍ ഒരധ്യാപകനെ തല്ലിക്കൊന്നത് ലത്തീഫുള്‍പ്പെടുന്ന സമുദായക്കാരനായിരുന്നു. അത് മനസിലാകുമ്പോഴുള്ള ലത്തീഫിന്റെ വൈക്ളബ്യം എനിക്കൂഹിക്കാനാകുന്നുണ്ട്.

സ്വാതന്ത്ര്യം കൊടുത്താല്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഇതിലും കൂടുതല്‍ മത നിന്ദ നടത്തുമെന്നാണ്, ജിവിയുടെ കമന്റില്‍ നിന്നും മനസിലാക്കിയത്. മുസ്ലിം മാനേജ്മെന്റുകള്‍ക്കും അതായിക്കൂടെ എന്നു ഞാന്‍ ചോദിച്ചതില്‍ ല തീഫിനെന്താ ഇത്ര വെപ്രാളം?. ക്രിസ്തു ദൈവമല്ലെന്നും ബൈബിള്‍ വ്യാജമാണെന്നും ബ്ളോഗുകളില്‍ മുഴുവന്‍ പറഞ്ഞു നടക്കുന്ന ലത്തീഫും കൂട്ടരും നടത്തുന്നതും ക്രിസ്തു മത നിന്ദയല്ലേ? ഇതു തന്നെ കേരളത്തിലെ പല മദ്രസകളിലും പഠിപ്പിക്കുന്നില്ലേ? അവിടത്തെ ചോദ്യപ്പേപ്പറില്‍ ഇതു സംബന്ധിച്ചൊരു ചോദ്യം വന്നാല്‍ അത് ക്രിസ്തു മത നിന്ദയാകില്ലേ ലത്തീഫേ? ആകില്ലെങ്കില്‍ ചില താടി വച്ച സത്വങ്ങള്‍ തൊടുപുഴയില്‍ കാണിച്ചത് നാറിത്തരമല്ലേ? മറ്റ് മതങ്ങളെ നിന്ദിക്കാന്‍ മടികാണിക്കാത്ത താങ്കളൊക്കെ മറ്റുള്ളവര്‍ നിന്ദിക്കുമ്പോള്‍ നിയന്ത്രണം വിടുന്നതല്ലേ ശരിയായ ഇരട്ടത്താപ്പ്?

അപ്പൂട്ടന്‍ ഉന്നയിച്ച കാര്യമിതല്ല. താങ്കളൊക്കെ എന്തടിസ്ഥാനത്തിലാണാ അധ്യാപകന്‍ യുക്തി വദിയാണെന്നും അദ്ദേഹം തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍ യുക്തിവാദികളുടെ നടപ്പു ദീനമാണെന്നും പറയുന്നത്? താങ്കള്‍ക്കാ അധ്യാപകനെ നേരിട്ടറിയാമോ?

എന്നെ കുറേക്കാലം ​നിങ്ങളൊക്കെ യുക്തിവാദികളുടെ കൂടെ ഉള്‍പ്പെടുത്തിയിരുന്നു. അതിന്റെ കാരണം ഞാന്‍ നിങ്ങളുടെ മതത്തിലെ ചില അസംബന്ധങ്ങളെ വിമര്‍ശിച്ചതും. പിന്നീടെപ്പോഴോ എന്നെ മാമോദീസാ മുക്കി ക്രിസ്ത്യാനിയാക്കി. അപ്പൂട്ടന്‍ ഉയര്‍ത്തിയ വിഷയവുമിതാണ്. യുക്തി വാദി എന്നത് വട്ടപ്പേരാണോ എന്നാണാ ചോദ്യം.

ഞാന്‍ അല്‍പ്പം കൂടി കടന്ന് മറ്റൊരു ചോദ്യം ചോദിക്കുന്നു. ഒരാളെ യുക്തിവാദിയാക്കുന്നതും മതവിശ്വാസിയാക്കുന്നതും എന്തു മാനദണ്ഡം ഉപയോഗിച്ചാണ്? അതിനു ഖുറാനിലെന്തെങ്കിലും വിദ്യ എഴുതിചേര്‍ത്തിട്ടുണ്ടോ?

സുശീല്‍ കുമാര്‍ said...

അപ്പൂട്ടന്‍ said...
"സുശീൽ,
പണ്ടൊരു പോസ്റ്റ്‌ കണ്ടിരുന്നു, ആരാണ്‌ എഴുതിയതെന്ന്‌ ഓർമ്മയില്ലാത്തതിനാൽ പേര്‌ ഊഹിച്ചു പറയുന്നില്ല. പുനർജ്ജന്മവിശ്വാസികൾ, ഏകജന്മ(സ്വർഗ്ഗ-നരക) വിശ്വാസികൾ, നിരീശ്വരവാദികൾ എന്നിങ്ങിനെ മൂന്നു ഗ്രൂപുകളിൽ ദൈവമുണ്ടെന്നു വരികിൽ ഏറ്റവും വലിയ നഷ്ടം നിരീശ്വരവാദികൾക്കായിരിക്കുമെന്ന്‌, കാരണം മതവിശ്വാസങ്ങളിൽ പറയുന്ന ശിക്ഷകൾ ഏറ്റുവാങ്ങേണ്ടത്‌ അവരായിരിക്കുമല്ലൊ. ഇതേ വിശ്വാസം, അല്ലെങ്കിൽ മറിച്ച്‌, എത്രപേർക്കുണ്ടെന്നറിയില്ല, പക്ഷെ ചിലരെങ്കിലും "ഈ പറയുന്നതൊക്കെ തെറ്റാണെന്നറിയാം, എന്നാലും എങ്ങാനും ശരിയായാലോ" എന്ന ചിന്തയുള്ളവരാണ്‌."
--------------------------------

> അപ്പൂട്ടന്‍,

ഇത് വളരെ രസകരമായ ഒരു വിഷയമാണ്‌. അപ്പൂട്ടന്റെ പോസ്റ്റുമായി ബന്ധമില്ലെങ്കിലും പറയട്ടെ.
മതവിശ്വാസികളും നിരീശ്വരവാദികളും മരിച്ച് പരലോകത്ത് ചെല്ലുന്നത്:
1. ഒരു വിഗ്രാരാധകനായ ഹിന്ദുമതവിശ്വസിയാണ്‌ മരിച്ചശേഷം പരലോകത്ത് എത്തുന്നത് എന്നിരിക്കട്ടെ. അവിടെ അദ്ദേഹം കാണുന്നത് മുസ്ലിംകളുടേ അല്ലാഹുവിനെയും. എന്താകും പുകല്?
അല്ലാഹുവല്ലാത്ത ഒരു ദൈവത്തെ ആരാധിക്കുന്നതാണ്‌ ഒരു മനുഷ്യനെ ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തെറ്റെന്ന് ഖുര്‍ അനില്‍ പറയുന്നുണ്ട്. അവര്‍ക്കുള്ള ശിക്ഷ നിത്യനരകമാണ്‌. ജീവിതകാലം മുഴുവന്‍ വിശ്വസിച്ചാരാധിച്ച ആ സാധുവിനെ നരകത്തീയിലിട്ട് റോസ്റ്റ് ചെയ്യില്ലേ?

2. സത്യവും ജവനും ഞാനാകുന്നു രക്ഷ എന്നില്‍കൂടി മാത്രമെന്നും പറഞ്ഞ കൃസ്ത്യന്‍ ദൈവത്തെയാണ്‌ ഒരു മുസ്ലിം ഭക്തന്‍ മരിച്ചുചെല്ലുമ്പോള്‍ പരലോകത്തില്‍ കാണുന്നതെങ്കിലും ഫലം ഇതു തന്നെ.

3. ഇനി ജീവിതകാലം മുഴുവന്‍ അല്ലാഹുവിനെ ആരാധിച്ചു ജീവിച്ച് മരിച്ച ഒരു ദീനി വിശ്വാസി ഹിന്ദു ദൈവങ്ങലുടെ മുന്നിലാണ്‌ എത്തുന്നതെങ്കിലോ? അവനെ വല്ല പട്ടിയോ പൂച്ചയോ പുഴുവോ കൃമിയോ ആയി പുനര്‍ജനിപ്പിച്ചു ഭൂമിയിലേക്കുതന്നെ അയക്കില്ലേ?

4. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മതം ആചരിക്കാത്ത ഒരു നിരീശ്വരവാദി ഇതില്‍ ഏത് ദൈവത്തിന്റെ മുന്നില്‍ എത്തിയാലും അന്തായിരിക്കും സംഭവിക്കുക?

ദൈവം: എന്താണ്‌ ഒരു നിരീശ്വരവാദിയായി ജീവിച്ചത്? അത് തെറ്റാണെന്നറിയില്ലേ?

നിരീശ്വരവാദി: പലരും പല ദൈവത്തിലാണ്‌ വിശ്വസിരുന്നത്. ഏതാണ്‌ നേരന്നറിയാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. നിസ്സാരനായ മനുഷ്യന്‌ ദൈവം ഉണ്ടോ എന്നറിയാന്‍പോലുമുള്ള വ്യതമായ തെളിവില്ലായിരുന്നു. എനിക്ക് ആവശ്യത്തിന്‌ തെളിവില്ലായിരുന്നു ദൈവം; ഒട്ടും തെളിവില്ലായിരുന്നു.

ദൈവം: ഓ, അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നു അല്ലേ? നിനക്കുമുമ്പ് ഇവിടേയെത്തിയ ഒരു മരമണ്ടാന്‍ വിശ്വാസിയും അത് പറഞ്ഞില്ലല്ലോ? ഏതായാലും നീ അവിടെ പര്‍സ്പര സ്പര്‍ദ്ദയൊന്നുമുണ്ടാക്കാതെ ആരെയും കൊല്ലാതെ 'ഹാലിളകി പറയിപ്പിക്കാതെ' വിവേകത്തോടെ ജീവിച്ചുവല്ലോ? നിനക്ക് സ്വര്‍ഗ്ഗത്തിലേക്കു പോകാം.

> അപ്പൂട്ടാ, ദൈവങ്ങള്‍ക്കെല്ലാം വല്ലാത്ത കണ്ണ്ക്കടിയും പരസ്പരം അസൂയയുമാണ്‌. വിശ്വസിക്കാത്തനോട് അവര്‍ ക്ഷമിച്ചുവെന്നിരിക്കും; പക്ഷേ തന്നെയല്ലതെ മറ്റൊരു ദൈവത്ത ആരാധിക്കുന്നത് ഒരു ദൈവവും പൊറുക്കുകയില്ല. അത് കൊണ്ട് നിരീശ്വരവാദികള്‍ ഒട്ടും ഭയപ്പേടേണ്ടതില്ല.
(റിച്ചാര്‍ഡ് ഡാക്കിന്‍സിന്റെ 'The God Delusion' എന്ന പുസ്തകത്തെ ആസ്പദമാക്കി സി. രവിചന്ദ്രന്‍ എഴുതിയ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തില്‍ (D C Books- Rs. 220/-) ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വായിച്ചിട്ടില്ലെങ്കില്‍ സമയമുള്ളപ്പോള്‍ വായിക്കുക.)

അപ്പൂട്ടൻ said...

Susheel,
I've read the original itself, The God Delusion.

I did get a chance to go through a couple of pages of the Malayalam version, when my cousin brought it home. I have plans of buying it, but hasn't materialized yet.

It's interesting to think whether god would like someone who says "No evidence God, just no sufficient evidence" or someone who says "I was told so, so I believed"

I'll get back into the discussion later.

Rajeeve Chelanat said...

അപ്പൂട്ടന്‍, ചോദ്യങ്ങളൊക്കെ പ്രസക്തം. പോസ്റ്റും.

യുക്തിവാദി എന്ന് പ്രയോഗിക്കേണ്ടിവരുന്നിടത്തൊക്കെ ‘നിരീശ്വരവിശ്വാസി’ എന്ന് പ്രയോഗിക്കാന്‍ ശീലിക്കേണ്ടതാണെന്നു തോന്നുന്നു. എങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും ഉത്തരവും കിട്ടുമെന്ന് തോന്നുന്നു.

അഭിവാദ്യങ്ങളോടെ

kaalidaasan said...

അതായത് പഴിചാരാന്‍ യുക്തിവാദികളും യുക്തിവാദവും ഇല്ലായിരുന്നെങ്കില്‍ സംഘടിതമായ രണ്ട് മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടായേനെ.

അത്ര ലഘുവല്ലല്ലോ കാര്യങ്ങള്‍. ഇത് ക്രിസ്ത്യന്‍ മതനേതാക്കളുടെ ഒത്താശയോടെ ചെയ്ത ഒരു മത നിന്ദയാണെന്നാണ്, ചില മുസ്ലിങ്ങള്‍ പറയുന്നത്. പല തീവ്രവാദി മുസ്ലിങ്ങളും പറയുന്നത് ഇത് യുക്തിവാദിയായ ഒരധ്യാപകന്റെ പണിയാണെന്നും. പള്ളിക്കുളത്തേപ്പോലുള്ള വിദഗ്ദ്ധ കുറ്റന്വേഷകരുടെ അഭിപ്രായത്തില്‍ ഇത് വളരെ അസൂത്രിതമായി കരുതിക്കൂട്ടി ചെയ്ത ഒരു നടപടിയാണ്.

ചിന്തകന്‍ പറയുന്നത് കേള്‍ക്കു.

ഒരു വ്യക്തിക്ക് സംഭവിച്ച പിഴവായി ഇതിനെ കാണാന്‍ കാഴിയില്ല. കോളേജ് അതികൃതരും പോലീസും ഇതില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്.

പള്ളിക്കുളം പറയുന്നത് കേള്‍ക്കൂ.

ഇതിൽ ഏതെങ്കിലും ക്രിസ്ത്യൻ സംഘടനകൾക്ക് പങ്കുണ്ടോ? അന്വേഷിക്കേണ്ടതുണ്ട്. ചിലപ്പോൾ ഒരു വലിയ ശൃംഖലയിലെ ഒരു കണ്ണി മാത്രമാവാം ഈ ജോസഫ്. ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങൾ നിലനിൽക്കെ ജോസഫിനെ മാത്രം വിലങ്ങുവെച്ചാൽ മതി എന്ന്
ശഠിക്കുന്നതെന്തിനാണ്?


ആരെയൊക്കെ വിലങ്ങു വയ്ക്കണമെന്നു വരെ പള്ളിക്കുളങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു


പള്ളിക്കുളം ഉദ്ദേശിക്കുന്നത് യു എസ് എ, സി ഐ എ തുടങ്ങിയ വന്‍പാര്‍ട്ടികളെയാണെന്നു തോന്നുന്നു. ജോസഫിനോടൊപ്പം ഒബാമയേക്കൂടി വിലങ്ങു വച്ചാലോ? ബിന്‍ ലാദനെ വിലങ്ങു വയ്ക്കണമെന്നേതായാലും പള്ളിക്കുളം പറയില്ല. പോലീസ് വ്യക്തമായ ഒരു പങ്ക് ഈ ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതില്‍ വഹിച്ചിണ്ടെന്നു ചിന്തകന്‍ പറയുമ്പോള്‍ പോലീസ് മന്ത്രി കോടിയേരിയെ വെറുതെ വിടാമോ?

ചിന്തകന്‍ said...

കാളിദാസാ

ഞാന്‍ കട്ടേം പടോം മടക്കി...... :)

ഞാനെഴുതിയ കമന്റിലെ ഓരോ അക്ഷരത്തിന്റെയും അനന്ത വ്യഖ്യാന സാധ്യതകളെ മുന്‍ നിര്‍ത്തി, ഇതല്ലാതെ എനിക്ക് വേറൊഴുവഴിയില്ലാത്തോണ്ടാ... ക്ഷമി..:)

പള്ളിക്കുളം.. said...

ഞാനെഴുതിയ കമന്റിലെ ഓരോ അക്ഷരത്തിന്റെയും അനന്ത വ്യഖ്യാന സാധ്യതകളെ മുന്‍ നിര്‍ത്തി, ഇതല്ലാതെ എനിക്ക് വേറൊഴുവഴിയില്ലാത്തോണ്ടാ... ക്ഷമി..:)

ഞാന്‍ എഴുതും മുമ്പ് ചിന്തകന്‍ അത് തന്നെ എഴുതി..

ഒരു സംശയം..
ജോസെഫിന്റെ പിന്നില്‍ ആരുമില്ലെന്ന് തീരുമാനിക്കാന്‍ കാളിദാസന്‍ ജോസെഫിന്റെ ആരാ?

നന്ദന said...

അപ്പൂട്ടന്‍ എല്ലാം ഒന്ന് വായിച്ചിട്ട് കമന്റാം എന്ന് കരുതിയതായിരുന്നു, വായിച്ചിട്ട് തീരണ്ടെ.!!

എനിക്ക് പറയാനുള്ളത് ഏത് ആശയങ്ങളും/ആദർശങ്ങളും തീവ്രമായി ആധരിക്കപ്പെടുമ്പോൾ ഇതുമിതിലപ്പുറവും സംമ്പവിക്കും. അത് മതമായാലും സംഘടയായാലും വ്യക്തിയായാലും.

സ്വന്തം ശരീരത്തേക്കാളും മാതാപിതാക്കളേക്കളും ഒരാളേ സ്നേഹിക്കണമെന്ന് പഠിപ്പിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം കാണ്ടാൽ പോലും കുമ്പിടുകയും/ വാളെടുക്കുകയും ചെയ്യുന്നത് സ്വാഭാവികം. ഇതൊക്കെ വിളിച്ച് പറയുന്നത് വിദ്യാഭ്യാസത്തിന്റെ കുറവല്ലാതെ മറ്റെന്താണ്.?

ഞാ‍ൻ മനസ്സിലാക്കിയത് ഒരു യുക്തിവാദിയും/ മനുഷ്യസ്നേഹിയും മതങ്ങൾ പരസ്പരം കൊന്ന് തിന്നുന്നത് കണ്ട് നിൽക്കാൻ അശ്കതനായിരിക്കും എന്നാണ്, നേരെ മറിച്ച് പലമതവിശ്വാസികളും അന്യമതസ്തർ കൊല്ലപ്പെടുവാൻ മനസ്സിലെങ്കിലും ആഗ്രഹിക്കുന്നത്, കാണിക്കുന്നത് അവരുടെ പ്രവൃത്തികളിലൂടെയാണ്.(എല്ലാവരേയും ഉദ്ദേശിച്ചല്ല)

ഇവിടെ എന്തിന് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാൽ, ഇത്തരം വളരെ ചെറിയകാര്യങ്ങൾ പോലും അനുവദിക്കപ്പെട്ടാൾ മതത്തിൽ നിന്നും ആളുകളുടെ ഒഴിഞ്ഞ് പോക്കിന് വേഗം കൂടുമന്നും മതം തരിപ്പണമാകുമെന്നും പാവങ്ങളെ വിശ്വസിപ്പിക്കുന്നു. ഇങ്ങനെ ശക്തികാണിച്ച് ആളുകളെ പിടിച്ചു നിർത്തുന്നു.

അവസാനമായി ഇതെന്തിന് യുക്തിവാദികളുടെ തലയിൽ കെട്ടുന്നു എന്ന് ചോദിച്ചാൽ, യുക്തിവാദികൾ മതത്തെ തകർക്കാൻ ശ്രമിക്കുന്നു എന്ന് വരുത്തി ആളുകളെ സംഘടിപ്പിക്കാനുള്ള കുത്സിത ശ്രമം.

ആരെന്തൊക്കെ പറഞ്ഞാലും ഇതിനൊന്നും ആളുകളെ കിട്ടാത്ത ഒരുകാലം വരികതന്നെ ചെയ്യും.

ഓഫ്: ഈ യുക്തിവാദിയും നിരീശരവാദിയും തമ്മിൽ എന്താണ് വ്യറ്റ്യാസം.

ചിന്തകന്‍ said...

ഇതൊക്കെ വിളിച്ച് പറയുന്നത് വിദ്യാഭ്യാസത്തിന്റെ കുറവല്ലാതെ മറ്റെന്താണ്.?

ഏതായാലും വൃത്തികേടെഴുതിയവനും അവനു വേണ്ടി വാദിക്കുന്നവര്‍ക്കുമൊക്കെ നല്ല വിവരവും വിദ്യാഭ്യാസവുണ്ടല്ലോ..... അതു മതി :‌)

നന്ദന said...

ചിന്തകന്‍
താങ്കളേ അതുകൂടി വിദ്യാഭ്യാസത്തിന്റെ കുറവിന്റെ കണക്കിൽ ചേർക്കാൻ അനുവദിച്ചിരിക്കുന്നു.

ചിന്തകൻ ഒരെഴുത്ത് ഒരാളുടെ വ്യക്തിത്വമാണ് കാണിക്കുന്നത് പക്ഷെ അതിനെതിരിൽ ഒരു ലഹള അതൊരു സമൂഹത്തിന്റെ മൊത്തം വിവരമില്ലായ്മയാണ് കാണിക്കുന്നത്, ആദ്യത്തേത് കാണാതെ പോയാൽ സമൂഹത്തിന് ഒന്നും സംഭവിക്കില്ല, മറിച്ച് രണ്ടാമത്തേത് കാണാതെ പോയാൽ മരിച്ച് വീഴുന്നത് പാവപ്പെട്ട ജനലക്ഷങ്ങളായിരിക്കും. അല്പമെങ്കിലും മതത്തേക്കാളേറെ സമൂഹത്തോട് സ്നേഹം കാണിക്കൂ.

പള്ളിക്കുളം.. said...

പ്രതിഷേധത്തെ കലാപമാക്കാനുള്ള ഉത്സാഹം കൊള്ളാം..

ചിന്തകന്‍ said...

നന്ദന
രോഗത്തെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം പ്രതിരോധമാണ്.

ഒരു സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നം ഒരു വ്യക്തിയില്‍ നിന്നാണ് ഉണ്ടാകുന്നതെങ്കില്‍ വ്യക്തിയെയും അതിന് സപ്പോര്‍ട്ട് ചെയ്യുന്നവരെയുമാണ് ആദ്യം ചികിത്സിക്കേണ്ടത്

ഇത്തരം വൃത്തികേടുകള്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യപരണ്. തൊടുപുഴയിലെ ചോദ്യപേപര്‍ ഉദ്ദേശിച്ച ലക്ഷ്യം നേടാതെ പോയത് അവിടെ ജനങ്ങള്‍ ക്ഷമപാലിച്ചത് കൊണ്ട് തന്നെയാണ്. ഇത്രയും വലിയ ഒരു വൃത്തികേടിനു മുമ്പിലും അവര്‍ ക്ഷമ പാലിച്ചതില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ, അവരുടെ പ്രതേഷിധിക്കാനുള്ള അവകാശങ്ങളെ ചോദ്യം ചെയ്യലല്ല.

ഇവിടത്തെ സെക്യുലറിസ്റ്റുകളും അവരുടെ ശിങ്കിടി രാഷ്ട്രീയക്കാരും തച്ചുതകര്‍ത്ത പൊതുമുതലിന്റെയും മനുഷ്യജീവനുകളുടെയും വില നന്ദന ആരുടെ എക്കൌണ്ടില്‍ വരവ് ചേര്‍ക്കും?

പള്ളിക്കുളം.. said...

നന്ദന,
ആരോപണങ്ങള്‍ ആവര്തിക്കുന്നതുകൊണ്ട് മറുപടികളും ആവര്‍ത്തിക്കുന്നു.

" മനുഷ്യരായി ജനിച്ചവരൊക്കെ ആക്ഷേപങ്ങൾക്കുനേരേ പ്രതികരിക്കും. വകതിരിവെത്താത്ത ഒരു കൊച്ചുകുട്ടിയെയാണെങ്കിലും അവൻ പ്രതികരിക്കും. ആക്ഷേപം ഒരു സമൂഹത്തിനു നേരേ ആകുമ്പോൾ ആ സമൂഹം ഒന്നടങ്കം പ്രതികരിക്കും. ഇത് മനസ്സിലാക്കാൻ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ഒന്നും വേണമെന്നില്ല. ജനാധിപത്യത്തിന്റെ പ്രതിഷേധ രീതികളാണ് മാർച്ചും ധർണയുമൊക്കെ. ഇത് പലപ്പോഴും വഴിതെറ്റിപ്പോകാറുമുണ്ട്. ഇവിടെ പ്രകടനങ്ങൾ നടത്തി പൊതു മുതൽ നശിപ്പിച്ചവരുടെ ജാതിയും മതവും സംഘടനയുമൊക്കെ നോക്കിയാൽ വലിയ പാടാവും. പ്രതിഷേധങ്ങളല്ല, പ്രതിഷേധങ്ങൾക്കെതിരെയുള്ള അസഹിഷ്ണുതയാണ് പ്രതിഷേധത്തെ കലാപത്തിലേക്ക് നയിക്കുന്നത്. തൊടുപുഴയിൽ പ്രതിഷേധം പ്രതിഷേധത്തിൽ ഒതുങ്ങുകയാണുണ്ടായത്. പ്രതിഷേധത്തെ ലഹളയാക്കി ചിത്രീകരിക്കുന്നവർ സുപ്രധാനമായ അക്കാര്യം മറച്ചുവെക്കുന്നു."

നന്ദന said...

ചിന്തകൻ എന്റെ ഈ ഒരു വാചകം കണ്ടൈല്ലായിരുന്നോ?
അത് മതമായാലും സംഘടയായാലും വ്യക്തിയായാലും

എന്തിനാണ് ചിന്തകൻ/പള്ളിക്കുളം ഒരു ചെറിയ ചോദ്യപേപ്പറിനെ പർവ്വതീകരിച്ച് കാണിച്ച് ഒരു ഉണ്ടാവുമായിരുന്ന ലഹളയേ നിസ്സാരവൽക്കരിക്കുന്നത്.

തലപ്പത്തുള്ള വിവേകമതികളുടെ ഇടപെടൽ ഒന്നു കൊണ്ട് മാത്രം നടക്കാതെപോയ ലഹളയെന്നേ ഞാൻ പറയൂ.

ഇത്രയെക്കെ ഉശിരും വീറും വാശിയുമുള്ള ആളുകളാൽ ഏത് സാംഘടന നയിക്കപ്പെട്ടാലും ഇതൊക്കെ സമ്പവിക്കുകയുള്ളൂ.

ഒരു ഉദാഹരണം പറയാം ഗീത കീറിയിട്ട് അതിൽ മൂത്രമൊഴിച്ചാൽ സമ്പവിക്കുന്നത് ഒരു മതത്തെ വൃണപ്പെടുത്തലാകാം പക്ഷെ മറിച്ച് അതിന്റെ പേരിൽ പത്ത് നൂറ് നിരപരാധികളേ കൊന്നൊടുക്കിയാൽ? അപ്പോൾ ഏത് മതം വിശ്വസിച്ചാലും ഇത്തിരിയെങ്കിലും മനുഷ്യത്വം കാണിക്കുന്നതല്ലേ ബുദ്ധി.

പള്ളിക്കുളം.. said...

എന്താണ് നന്ദന ഇങ്ങനെ..
ചെറിയ ചോദ്യ പേപ്പര്‍ എന്ന് നിസാരവത്കരിക്കുന്നത്?
നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത് അത് കലാപ കാരണമാവുമെന്ന്?
അപ്പൊ അത് നിസാരമാവുന്നതെന്തനെ?
വ്യക്തിയെപ്പോലെയല്ല ആള്‍ക്കൂട്ടം.
അത് ഏത് ആള്‍ക്കൂട്ടമായാലും ശരി.. അപ്പോള്‍ ആള്‍ക്കൂട്ടതിനെതിരെ കല്ലെറിയുന്നത്‌ നിസാരമല്ല.

വിചാരം said...

അപ്പുട്ടനോട്
പ്രിയ അപ്പുട്ടന്‍ ഇതിലൊരു കമന്റ് ഞാന്‍ പോസ്റ്റുന്നുനുണ്ട്, ഈ കമന്റ് ലത്തീഫിന്റെ തൊടുപുഴ സംഭവവും യുക്തിവാദികളും എന്ന പോസ്റ്റിലിട്ടതായിരിന്നു എന്തുകൊണ്ടോ ഒരുപക്ഷെ യഥാര്‍ത്ഥ ഇസ്ലാമിന്റെ ചിത്രം കാണിച്ചതിനാലാവാം ലത്തീഫ് അത് ഡിലീറ്റ് ചെയ്തു, സമാന വിഷയം ചര്‍ച്ച ചെയ്യുന്നൊരിടമായതിനാല്‍ ആ കമന്റ് ഇവിടെ ഞാന്‍ പോസ്റ്റുന്നു അപ്പുട്ടനിഷ്ടമല്ലല്ലെങ്കിലിത് ഡിലീറ്റാം ..
യരലവ..
ബൂലോകത്തില്‍ ഒട്ടും നിലവാരമില്ലാത്ത ചിന്തകള്‍ ഉള്ളവരായ ലത്തീഫ്,ബക്കര്‍,പള്ളികുളം,ചിന്തകന്‍ എന്നിവരോടൊന്നും സത്യം മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല, പട്ടി പ്രസവിക്കുന്നത് പോലെ ഇസ്ലാമിനെ നന്നാക്കാന്‍ പോസ്റ്റും കമന്റൂം ഇടുന്ന ലത്തീഫിന്റെ ഒരു പോസ്റ്റെങ്കിലും യുക്തിഭദ്രമായ ന്യായങ്ങള്‍ ഉള്‍കൊള്ളുന്നവയുണ്ടോ ?. യുക്തിവാദികളെ എതിര്‍ക്കാന്‍ എല്ലാ ജാതി മതസ്ഥരേയും കൂട്ട് പിടിക്കാന്‍ ശ്രമിയ്ക്കുന്ന വര്‍ഗ്ഗമായ ലത്തീഫിന്റെ ആളുകള്‍ അവരുടെ റൂമേറ്റായി ഒരു അമുസ്ലിമിനെ ഉള്‍കൊണ്ടിട്ടുണ്ടോ (കമ്പനികളി ജോലി ചെയ്യുന്നവര്‍ നിര്‍ബ്ബന്ധിതമായ അവസ്ഥയില്‍ ഒഴികെ), ഒരിക്കല്‍ എന്റെ ജോലി സ്ഥലത്ത് വെച്ചൊരു തമിഴനെ കണ്ടു, പരിചയപ്പെട്ടു, ഞാന്‍ പേരു ചോദിച്ചപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ടയാള്‍ പറഞ്ഞു..” എന്തിനാ പേരറിയണം ?, മുസ്ലിമോ ഹിന്ദുവോ എന്നറിയാനോ ? എന്നിട്ട് നിങ്ങടെ മുറിയില്‍ എന്നെ കയറ്റാതിരികാനോ ? “
എനിക്കൊന്നും മനസ്സിലായില്ല വിശദമായി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, അദ്ദേഹം വിശദമാക്കി തന്നു, ഞാനൊരു ഹിന്ദുവായ കാരണം കൊണ്ട് താമസ്സിക്കാന്‍ ഒരു മുറി കിട്ടാന്‍ ഒത്തിരി ബുദ്ധിമുട്ടേണ്ടി വന്നു. സത്യത്തില്‍ ഇന്നും എവിടേയും നടയ്ക്കുന്നൊരു സത്യമല്ലേ ഇത് , 1000 ല്‍ ഒരു പക്ഷെ 1 ശതമാനം മുസ്ലിം ചെറുപ്പക്കാരുടെ കൂടെ ഹിന്ദു സഹോദരങ്ങള്‍ താമസ്സിക്കുന്നുണ്ടാവാം അതും ഒരുപക്ഷെ ഒരു ഹിന്ദുവായ വ്യക്തിയുടെ മുറി ആയതിനാലാവാം, ഇത് കേവലം മുസ്ലിംങ്ങള്‍ മാത്ര വെച്ചു പുലര്‍ത്തുന്നതല്ല, ഇതില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും അത്ര മോശമല്ല, ക്രിസ്ത്യാനികളെമാത്രം എടുക്കുന്ന സ്ഥാപനങ്ങള്‍ ഗള്‍ഫില്‍ ഉടനീളമുണ്ട് അതുപോലെ മുസ്ലിംങ്ങള്‍ മാത്രം അപേക്ഷിച്ചാല്‍ എന്നുള്ള അനേകം പരസ്യങ്ങളും, വളരെ അപൂര്‍വ്വമായി ഹിന്ദുക്കളും ഇങ്ങനെ പ്രവര്‍ത്തിക്കാറുണ്ട് . എന്നാല്‍ എന്റെ ലത്തീഫ് സാറെ പള്ളികുളം സാഹിബേ .. ഏതെങ്കിലും മത,ദൈവ ചിന്തയില്ലാത്തവര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതായി കാണിക്കാനാവുമോ ? എനിക്കും യരലവയ്ക്കും ആത്മാര്‍ത്ഥത കിട്ടിയത് ഇസ്ലാമിക കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണന്ന വാദം എനിക്ക് ചിരിയാണ് വന്നത്, എന്റെ മാഷേ അങ്ങനെ ഇസ്ലാമിക കുടുംബത്തില്‍ ജനിച്ചവര്‍ക്കെല്ലാം ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഇത്ര ഉച്ചനീച്ചത്വ നിലപാടുകള്‍ ഒരു മുസ്ലിമും എടുക്കുമായിരുന്നില്ല. മതങ്ങള്‍ മനുഷ്യരെ അന്ധരാക്കുന്നു എന്നത് വലിയൊരു സത്യമാണ്, മുഹമദ് എന്ന പേരുള്ള ഏതെങ്കിലും വ്യക്തി എന്തെങ്കിലും തെമ്മാടിത്തരം ചെയ്താല്‍ അതിനൊന്നും പ്രതികരികരുതെന്ന ചിന്താഗതിയുള്ള ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കുക.

വിചാരം said...

എന്നെ ചിന്തകളെ ഭയന്ന് ലത്തീഫ് അവിടെ കമന്റ് മോഡറേഷന്‍ ഇട്ടുകളഞ്ഞു.. അതുകൊണ്ട് കൂടിയാണ് ഇവിടെ ഇത് കമന്റുന്നത്.

ചിന്തകന്‍ said...

പക്ഷെ മറിച്ച് അതിന്റെ പേരിൽ പത്ത് നൂറ് നിരപരാധികളേ കൊന്നൊടുക്കിയാൽ?

ആരു കൊന്നൊടുക്കുന്ന കാര്യമാ നന്ദന പറയുന്നത്? ഇവിടെ ആരെങ്കിലും വാദിച്ചോ കൊന്നൊടുക്കണമെന്ന്?

രക്തസാക്ഷികളെയുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സംഗതി വിജയിച്ചു കിട്ടാതിലുള്ള ഒരു നീരസം ... ചില ...വാദക്കാരുടെ പ്രസ്താവനകളില്‍ നിഴലിക്കുന്നുണ്ട്!

ea jabbar said...

കുര്‍ ആനിലെ മതനിന്ദയും അസഹിഷ്ണുതയും പുതിയ പോസ്റ്റ് കാണൂ

Anonymous said...

എന്തുതന്നെ ആയാലും ജാതിയും മതവും യുക്തിവാതവുമെല്ലാം മാറ്റി വെച്ച് ഒന്ന് ചിന്തിക്കുക
ഇതെല്ലാം ഒരു സംസ്ക്കാര ശ്യൂന്യമായ ഒരു വിദ്യാഭ്യാസ നയമല്ലേ ?
ഇതെല്ലാമാണോ നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് ? അല്ലെങ്കില്‍ അവര്‍ പഠിക്കേണ്ടത് ?
( ഈ പ്രശ്നത്തിന് ശേഷമുണ്ടായ കാര്യങ്ങളും അവര്‍ മനസ്സിലാക്കുന്നുണ്ടാവുമല്ലോ )
ഇതെല്ലാം എത്രമാത്രം അവരുടെ മനസ്സിനെ സ്വാദീനിച്ചിരിക്കാം ?
പല സംഘടനകളും (മുസ്ലീം സംഘടനകള്‍ മാത്രമല്ല എന്ന് തോന്നുന്നു ) ഇതിനെതിരെ രംഗത്ത് വന്നു
എരിതീയില്‍ എണ്ണ ഒഴിക്കാനെന്ന പോലെ RSS ഉം രംഗത്ത് വന്നു ( അത് എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകാത്തത്
കൊണ്ടാണ് എരിതീയില്‍ എണ്ണ എന്ന് പറഞ്ഞത് [പ്രധിഷേധിക്കാന്‍ പാടില്ല എന്നാല്‍ പ്രധിഷേധത്തിനെതിരെ ആവാം] ) ഇപ്പോള്‍ ഈ വിവാദം ബ്ലോഗേഴ്സും ഏറ്റെടുത്തു ......
പാവം നമ്മുടെ കുട്ടികള്‍ അവെരെന്തു പിഴച്ചു ? അവരെ കുറിച്ചോര്‍ത്തു ആര്‍ക്കും ഒരു വേവലാതിയും ഇല്ല!!!
( ഇത്രയും ഗൌരവമായ ഒരു ചര്‍ച്ചയില്‍ ഒരു ബാലിശമായ കമന്റാകാം എന്റേത് എന്നാലും എനിക്ക് തോന്നിയത് പറഞ്ഞു അത്രമാത്രം )

ബയാന്‍ said...

അനോണീ : ഈ വിവാദ ചോദ്യത്തില്‍ ‘മുഹമ്മദ്, ദൈവം, പടച്ചോന്‍, എന്നീ ചിഹ്നങ്ങളൊന്നുമില്ലെങ്കിലും ഒരു സെകന്റ് സെമെസ്റ്റര്‍ ബീകോം വിദ്യാര്‍ത്ഥിയോട് ചോദിക്കേണ്ട ചോദ്യത്തിന്റെ നിലാവാരമോ ന്യായീകരണമോ ഈ ചോദ്യങ്ങള്‍ക്കില്ല.

ഇവിടെ ഒരു മത വിശ്വാസത്തെ വേദനിപ്പിക്കുന്നതിനാല്‍ അവര്‍ ഇടപെടുന്നു ; ഇത്തരം ചിഹ്നങ്ങള്‍ക്ക് പകരം മറ്റു വല്ലതുമായിരുന്നെങ്കില്‍ ഇവിടെ വിശ്വാസി സമൂഹം അറിയുകപോലുമില്ല; മതവിശ്വാസികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ ‘പ്രയോരിറ്റി’ അവരുടെ മതപരമായ വ്യാകുലതകളാണ്. പരലോകത്തേക്കുവേണ്ടി പണിയെടുക്കുന്നവര്‍ക്ക് ഇഹലോകത്തിലെ വിദ്യാഭ്യാസം വെറും അഭ്യാസം.

Anonymous said...

കാളിദാസാ ജ്ജ് ബലത്തിരി ഞ്ഞി കമ്മ്യാക്കിക്കോളീ, ജബ്ബാറ് മാസ് മീണ്ടും തട്ടേക്കേറീറ്റ്ണ്ട്.
ഒരു പത്ത് മുള്ളിക്കൊളവും,...ന്തകനും,......പ്പരുത്തീം......ത്തീഫുമൊന്നും കുത്തീര്‍ന്ന് തൊലിച്ചിറ്റും ബല്യ കാര്യൊന്നൂല്ലന്നും.ഇള്ള മോന്തായത്ത് കരി പൂശാനല്ലാതെ ഇബ് രൊക്കെ എയ്ത്യേത്കൊണ്ട് എന്തെങ്കിലും ഒപകാരം ഞമ്മളിത് ബരെ കണ്ടിട്ടില്ല.

പള്ളിക്കുളം.. said...

പരലോകമില്ലാത്തവര്‍ വെറുതെ ജീവിക്കുന്നു..
ഉള്ളവര്‍ അതിനുവേണ്ടി ജീവിക്കുന്നു.
ഒരു ലക്‌ഷ്യം ഉണ്ടായതാണോ ഇപ്പൊ കുറ്റം?

ഷൈജൻ കാക്കര said...

നന്ദന,

“യുക്തിവാദിയും നിരീശ്വരവാദിയും തമ്മിൽ എന്താണ്‌ വിത്യാസം.”

ചോദ്യം എന്റെ കമന്റിൽ കയറി പിടിച്ചാണെങ്ങിൽ, വിശദമാക്കാം.

ഈശ്വരനെ നിരാകരിക്കുന്ന എല്ലാവരെയും നിരീശ്വരവാദിയെന്ന്‌ വിളിക്കാം. യുക്തികൊണ്ട്‌ കാര്യങ്ങൾ അപഗ്രഥിക്കുന്നവരെ മാത്രമെ യുക്തിവാദിയെന്ന്‌ വിളിക്കേണ്ടതുള്ളു. എല്ലാ യുക്തിവാദികളും നിരീശ്വരവാദികൾ ആയിരിക്കും പക്ഷെ എല്ലാ നിരീശ്വരവാദികളും യുക്തിവാദികൾ ആയിരിക്കണമെന്നില്ല, ചുരുങ്ങിയ പക്ഷം “പ്രായോഗികതലത്തിലെങ്ങിലും”.

സിവിക് ചന്ദ്രന്റെ ലേഖനത്തിൽ മുഖ്യമായും സഖാക്കളെയാണ്‌ വിമർശിക്കുന്നത്‌, പക്ഷെ അപ്പുട്ടന്റെ പോസ്റ്റിലും മറ്റു കമന്റുകളിലും യുക്തിവാദിയായി പരിണമിച്ചു!

നിരീശ്വരവാദികൾ എന്ന്‌ പറയുമ്പോൾ കമ്യുണിസ്റ്റുകാരുടെയും യുക്തിവാദികളുടെയും മുഖം നമ്മുടെ മനസ്സിലേക്ക്‌ വരുന്നുണ്ട്‌ പക്ഷെ യുക്തിവാദികൾ എന്ന്‌ പറയുമ്പോൾ നമ്മുടെ മനസിലേക്ക്‌ കമ്യുണിസ്റ്റുകാർ വരുന്നില്ല!

ഓഫ്‌: “ചില ഈശ്വരവിശ്വാസികൾ‌” ഈശ്വരനെ തള്ളികളയുന്ന ഒരു പടി ചവിട്ടികയറിയാൽ (ഇറങ്ങുകയോ) യുക്തിവാദിയാകാം പക്ഷെ “ചില നിരീശ്വരവാദികൾ‌ ”99 പടി ചവിട്ടി കയറിയാൽ മാത്രമെ യുക്തിവാദിയാകുകയുള്ളു.

പള്ളിക്കുളം.. said...

കാക്കര..,

ബൂലോകത്ത് താങ്കൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നിരീശ്വരവാദികളേയോ അതോ യുക്തിവാദികളേയോ? :)

പള്ളിക്കുളം.. said...

ഞാൻ കണ്ടിട്ടുള്ളത് യുക്തിവാദികളെ പിരികേറ്റിവിടുന്ന ചില താൽക്കാലിക നിരീശ്വരവാദികളെയാണ് . :)

ബയാന്‍ said...

യുക്തിവാദം ഒരു സമീപനമാണ്;

തിരുത്താന്‍ കഴിയാത്ത മതഗ്രന്ഥങ്ങളെ തങ്ങളുടെ യുക്തികൊണ്ട് സമര്‍ത്ഥിക്കുന്ന മുല്ല ‘യുക്തിവാദികളെ’ ഏതു ഗണത്തില്‍ പെടുത്തും;

മതങ്ങളുടെ കെട്ടുപാടുകള്‍ക്കപ്പുറം ദൈവീകചിന്ത തന്റെ സ്വകാര്യമായി കരുതുന്ന ‘യുക്തിവാദത്തെ’ എന്തു വിളിക്കും.

ദൈവീക ചിന്ത എന്ന ഊന്നുവടി വലിച്ചെറിഞ്ഞ് തന്റെ ചുറ്റുപാടും ആത്മവിശ്വാസത്തോടെ വാരിപ്പുണരുന്ന യുക്തിവാദിയെ എന്തായിക്കാണണം.

മനുഷ്യനെ മരമാക്കുന്നതും കുരങ്ങാക്കുന്നതും യുക്തിചിന്ത തന്നെ. പിന്നെ ആര്‍ക്കാണ് ഈ വട്ടപ്പേരു ചേരുക.

ബയാന്‍ said...

പരലോകമില്ലാത്തവര്‍ വെറുതെ ജീവിക്കുന്നു..
ഉള്ളവര്‍ അതിനുവേണ്ടി ജീവിക്കുന്നു.
ഒരു ലക്‌ഷ്യം ഉണ്ടായതാണോ ഇപ്പൊ കുറ്റം?


@പള്ളിക്കുളം

‘മനുഷ്യനെ സൃഷ്ടിച്ചത് എനിക്ക് ആരാധിക്കാന്‍ വേണ്ടിയല്ലാതെയല്ല’ എന്നു പറയുന്ന ദൈവത്തിന്റെ ആള്ക്കാരുടെ പ്രയോരിറ്റി രാജ്യപുരോഗതിയേക്കാള്‍ പരലോകരക്ഷയാകുന്നത് സ്വാഭാവികം. നല്ല ലക്‍ഷ്യം ഉണ്ടായിപ്പോയതല്ല കുഴപ്പം, ലക്‍ഷ്യം ‘ഉണ്ട’ ആയിപ്പോയതാണ്. മേലോട്ട് കൈയുയര്‍ത്തി പ്രാര്‍ത്ഥിച്ചാല്‍ ലക്‍ഷ്യം വീണുകിട്ടും.

വര്‍ഷാവര്‍ഷം ഒന്നരലക്ഷം ഇന്ത്യാക്കാര്‍ 22,000 കോടി മുടക്കി വര്‍ഷാവര്‍ഷം സൌദിയില്‍ ചെല്ലുന്നത് ഇന്ത്യയില്‍ എങ്ങിനെ വ്യവസായം തുടങ്ങും എന്ന് ആലോചിക്കാനാണല്ലോ.

പുള്ളുവൻ said...

@യരലവ
മേളോട്ട് കൈ ഉയർത്തുന്ന നാടുകളിലൊക്കെ വായു ഭക്ഷിച്ചാണല്ലോ ജീവിക്കുന്നത്. ഒന്നു ചുമ്മാതിരിയെന്റിഷ്ടാ..

അപ്പൂട്ടൻ said...

എല്ലാ കമന്റുകൾക്കും മറുപടി എഴുതാൻ സാധിക്കുമോ എന്നറിയില്ല, വാരാന്ത്യം പൊതുവെ കുറച്ച്‌ തിരക്കിലായിരുന്നു, ഇത്തിരി ട്രാക്ക്‌ വിട്ടു.

കാക്കരയ്ക്കൊരു മറുപടി.

യുക്തിവാദത്തെക്കുറിച്ച്‌ ധാരണയെനിക്കുണ്ട്‌, കേവലം നിരീശ്വരവാദമല്ല, കമ്മ്യൂണിസവുമല്ല യുക്തിവാദം എന്നത്‌ അറിയാവുന്നതുമാണ്‌. എനിക്ക്‌ തെറ്റിദ്ധാരണകളില്ല. എന്റെ പോസ്റ്റിൽ തന്നെ ഞാൻ പറഞ്ഞ ഒരു വാചകം എടുത്തെഴുതട്ടെ.

ബ്ലോഗിൽ ഞാൻ സജീവമായതിനുശേഷം യുക്തിവാദി എന്നത്‌ ഒരു വട്ടപ്പേരായും ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന്‌ തോന്നിക്കുംവിധം ആണ്‌ പല പരാമർശങ്ങളും. തങ്ങൾക്ക്‌ എതിർപ്പുള്ള പലരേയും, പല സംഭവങ്ങളേയും യുക്തിവാദവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങളും കാണാറുണ്ട്‌. മുതലാളിത്തവും ഫാസിസവും കമ്മ്യൂണിസവും എന്നുവേണ്ടാ, ഈ ലോകത്തുള്ള സകല സംഭവങ്ങളും യുക്തിവാദികൾ ഏറ്റെടുക്കേണ്ടിവരുന്നു. ബുഷും സ്റ്റാലിനും ഹിറ്റ്ലറും ഒന്നിച്ച്‌, ഒരേ പോസ്റ്റിൽ, യുക്തിവാദികളായി അവതരിച്ചിട്ടുണ്ട്‌
This is my main point which I wanted to stress upon.

സിവിക്‌ ചന്ദ്രന്റെ (അദ്ദേഹത്തിന്റേതാണെന്ന് അറിഞ്ഞല്ല ഞാൻ ഇതെഴുതിയത്‌) ലേഖനമാണ്‌ ഈ പോസ്റ്റെഴുതാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും കുറച്ചു കാലമായി എന്റെ മനസിൽ ഉണ്ടായിരുന്ന ചിന്തകളാണ്‌ എന്റെ ഈ പോസ്റ്റ്‌. ഉദാഹരണങ്ങൾ വേറെയും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും പലതും ബ്ലോഗിലെ തന്നെ സുഹൃത്തുക്കളുടെ മുൻകാല നിലപാടുകളാണെന്നതിനാൽ സിവിക്‌ ചന്ദ്രന്റെ ലേഖനം പ്രധാന ആധാരമായി എടുത്തു എന്നേയുള്ളു.

ലേഖനത്തിൽ അദ്ദേഹം പ്രത്യക്ഷത്തിൽ സംഘടിതരായ എല്ലാ വിഭാഗങ്ങളേയും ശ്രദ്ധാപൂർവ്വം ഒഴിവാക്കിയിട്ടുണ്ടെന്നാണ്‌ എന്റെ വായന. അത്‌ മതവിഭാഗങ്ങളെ മാത്രമല്ല, പാർട്ടികളേയും. സർക്കാർ ഇടപെട്ടതും കോളേജ്‌ അധികൃതർ മാപ്പ്‌ ചോദിച്ചതും അദ്ദേഹം എടുത്തുപറയുന്നുണ്ട്‌. അദ്ദേഹം പറഞ്ഞുവരുന്നത്‌ ഔദ്യോഗികമാർക്ക്സിസ്റ്റ്‌/കമ്മ്യൂണിസ്റ്റ്‌ സഖാക്കളേയല്ല എന്നാണ്‌ എന്റെ വിലയിരുത്തൽ. യുക്തിവാദിസംഘം എന്നതിനപ്പുറം ഒരു സംഘടനാരൂപത്തിലേക്കെത്താത്ത വിഭാഗമായതിനാൽ അദ്ദേഹം ഉന്നം വെയ്ക്കുന്നത്‌ മതവിശ്വാസമില്ലാത്ത യുക്തിവാദികളെ തന്നെയാണ്‌ എന്നാണ്‌ എനിക്ക്‌ മനസിലാക്കാനായത്‌. ഇതിന്റെ സൂത്രധാരനായ വിവാദപുരുഷൻ ഒരു യുക്തിവാദിമാഷ്‌ (സെക്കുലർ സഖാവ്‌ മാഷോ മാർക്ക്സിസ്റ്റ്‌ മാഷോ അല്ല) ആണെന്ന വിലയിരുത്തൽ കൂടി ഉള്ളപ്പോൾ, എന്റെ വായനയിൽ മനസിലായത്‌ അങ്ങിനെയാണ്‌.

ഈ വായന കുറ്റമറ്റതാണെന്ന്‌ ഞാൻ പറയുന്നില്ല, ഇതെല്ലാം വെറും perception ആണെന്ന് പറയാനുള്ള പഴുതുകൾ ഉണ്ടുതാനും. പക്ഷെ അത്‌ യുക്തിവാദത്തെക്കുറിച്ചുള്ള എന്റെ ധാരണക്കുറവ്‌ കാരണമല്ലെന്ന് പറയട്ടെ. താങ്കളുടെ അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു, നന്ദി.

ബയാന്‍ said...

പുള്ളുവന്‍: "priority’‘ എന്ന വാക്ക് ശ്രദ്ധിക്കുക.

അഡ്ഡ്രസ്സില്ലാത്ത താങ്കളോട് ഇനി സംസാരിക്കാന്‍ താല്പര്യമില്ല

Anonymous said...

"അനോണീ : ഈ വിവാദ ചോദ്യത്തില്‍ ‘മുഹമ്മദ്, ദൈവം, പടച്ചോന്‍, എന്നീ ചിഹ്നങ്ങളൊന്നുമില്ലെങ്കിലും ഒരു സെകന്റ് സെമെസ്റ്റര്‍ ബീകോം വിദ്യാര്‍ത്ഥിയോട് ചോദിക്കേണ്ട ചോദ്യത്തിന്റെ നിലാവാരമോ ന്യായീകരണമോ ഈ ചോദ്യങ്ങള്‍ക്കില്ല.

ഇവിടെ ഒരു മത വിശ്വാസത്തെ വേദനിപ്പിക്കുന്നതിനാല്‍ അവര്‍ ഇടപെടുന്നു ; ഇത്തരം ചിഹ്നങ്ങള്‍ക്ക് പകരം മറ്റു വല്ലതുമായിരുന്നെങ്കില്‍ ഇവിടെ വിശ്വാസി സമൂഹം അറിയുകപോലുമില്ല; മതവിശ്വാസികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയേക്കാള്‍ ‘പ്രയോരിറ്റി’ അവരുടെ മതപരമായ വ്യാകുലതകളാണ്. പരലോകത്തേക്കുവേണ്ടി പണിയെടുക്കുന്നവര്‍ക്ക് ഇഹലോകത്തിലെ വിദ്യാഭ്യാസം വെറും അഭ്യാസം."

യരലവ,

"മുഹമ്മദ്, ദൈവം, പടച്ചോന്‍ ഈ പേരുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇതൊരിക്കലും വിവാദമാവില്ലായിരിന്നു" അത് ഒരു വലിയ സത്യം തന്നെ .

എങ്കിലും ചോദ്യത്തിന്റെ നിലവാരം എന്താണെന്ന് താങ്കള്‍ക്കും അറിയാം .. അതാണ്‌ സുഹൃത്തേ ഞാന്‍ പറഞ്ഞു വന്നത് ഇത് ഒരു പക്ഷെ വിവാദമായില്ലായിരിന്നു എങ്കില്‍ ഈ അധ്യാപകന്റെ നിലവാരമില്ലായ്മ ഇനിയും തുടരില്ലേ ? "മുഹമ്മദ്‌ പടച്ചോന്‍ ദൈവം" എന്നീ പേരുകളില്‍ ഒന്നും കാര്യമില്ല.

പിന്നെ ബീകോം ചോദ്യപേപ്പറില്‍ വന്ന ഇത്തരം നിലവാര്മില്ലായ്മക്ക് ആ അധ്യാപകനെ മാത്രം പഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല കോളേജ് അധികൃധരും തുല്ല്യ പങ്കാളികളാണ് ..

ചിത്രഭാനു Chithrabhanu said...

പള്ളിക്കുളം...
കാറ്റഗറൈസ് ചെയ്യലല്ല ഇത്. സിവിക് എന്തിന്റെ വക്താവാണ് എന്നു രണ്ട് പതീറ്റാണ്ടുകളായി നമുക്കറിയാം. പിണറായി വിജയനെ സി പി എം വക്താവ് എന്നു പറഞ്ഞാൽ അത് കാറ്റഗറൈസേഷൻ ആവുമോ...
മാക്സ് പറഞ്ഞിട്ടുണ്ട് 'മൂലധനമാണ് ആശയത്തെ തീരുമാനിക്കുന്നത്' എന്ന്. വിദേശ മൂലധന ശക്തികളിൽനിന്ന് ഫണ്ട് കൈപ്പറ്റി 'സാംസ്കാരികപ്രവർത്തനം' നടത്തുന്ന എൻ ജി ഒ കളിൽ പ്രവർത്തിക്കുന്ന ഒരാൾ പിന്നെ എന്തിന്റെ വക്താവാകും...?

ചിത്രഭാനു Chithrabhanu said...

ഇനി കാറ്റഗറൈസേഷൻ പ്രശ്നം പറയാം. എല്ലാ കമ്യൂണിസ്റ് അനുഭാവികളും പാർട്ടിക്കാരാവണമെന്നില്ല. അതുപോലെ തന്നെ എല്ലാ യുക്തി ചിന്തകരും കേരള യുക്തിവാദി പ്രസ്ഥാനത്തിൽ അംഗമാവണമെന്നുമില്ല.
ചിലർ നിരീശ്വര വാദികൾ- പ്രധാന അജണ്ട ദൈവ നിഷേധം
ചിലർക്ക് ഈശ്വരനാണ് ശത്രു ( ഇത്തരക്കാർ ദൈവത്തിന്റെ അസ്തിത്വത്തെ പരോക്ഷമായി സമ്മതിക്കുന്നവരാണ്.)
ചിലർ ശാസ്ത്ര വാദികളാണ്- മതം ശാസ്ത്രത്തെ ദ്ധ്വംസിക്കുംപോൾ ഇവർ ഇടപെടുന്നു

യൂറോപ്യൻ പ്രേമികളും( യൂറോപ്പ് സമത്വ സുന്ദരം എന്നു വിശ്വസിക്കുന്നവർ)

കേവല യുക്തിവാദികളും, ഭൗതികവാദികളും എന്നിങനെ അനേകം പേർ.

കമ്യൂണിസ്റുകൾ വൈരുദ്ധ്യാത്മക ഭൗതികവാദ സമീപനം സ്വീകരിച്ചേക്കാം. എല്ലാ അസമത്വങ്ങൾക്കും എതിരെയാണ് ഇവർ. അസമത്വങ്ങളുടെ ഉറവിടം സിസ്റത്തിന്റെ വൈരുദ്ധ്യങ്ങൾ ആണ്. പരിഹാരം സാമൂഹിക വിപ്ലവമാണ്.

ചിലർ അടിസ്ഥാനപരമായി മാനവിക വാദികളാണ്. മാനവികതക്ക് ക്ഷതം സംഭവിക്കുന്ന തരത്തിലുള്ള മത ഇടപെടലിനെ അവർ എതിർക്കുന്നു എന്നു മാത്രം. അവരുടെയും പ്രധാന അജണ്ട ദൈവ നിഷേധമല്ല.

ഇവരെയൊക്കെ ഒരുമിച്ച് ഏത് കാറ്റഗറിയിൽ പെടുത്തും ?

ഞാനൊരിടത്ത് ജാതി വ്യവസ്ഥയെ എതിർത്തപ്പോൾ യൂറോപ്യൻ വാദിയായി മാറി.. എന്തു തമാശ...!!!!

വിചാരം said...

“എല്ലാ യുക്തിവാദികളും നിരീശ്വരവാദികൾ ആയിരിക്കും പക്ഷെ എല്ലാ നിരീശ്വരവാദികളും യുക്തിവാദികൾ ആയിരിക്കണമെന്നില്ല“(ഇത് കാക്കരയുടെ ചിന്ത)

കക്കരയുടെ ചിന്തയില്‍ നിന്ന് വ്യത്യസ്ഥമായി അഭിപ്രായമുള്ള എന്റെ അഭിപ്രായം.. ഏതൊരു വ്യക്തിയും യുക്തിയില്ലൂടെയാണ് ദൈവം മതം എന്നൊക്കെയുള്ളത് കേവലം വിശ്വാസങ്ങള്‍ മാത്രമാണന്നും അതൊന്നും സത്യങ്ങളല്ലാന്ന് തിരിച്ചറിയുന്നത്, ഒരു സുപ്രഭാതത്തിലാരും നിരീശ്വരവാദികളാവുന്നില്ല, കുഞ്ഞുനാളിലോ അല്ലെങ്കില്‍ ഏതെങ്കിലും സന്ദര്‍ഭത്തിലോ ഒരുവ്യക്തിക്ക് ദൈവ/മത വിശ്വാസത്തോട് വിരക്തിതോന്നി ചിന്തിച്ച് തുടങ്ങും ആ ചിന്ത കേവലം ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ആയിരിക്കില്ല സത്യത്തെ കണ്ടെത്തുക, ആദ്യം മതത്തിലെ കൊള്ളരതായ്മകളെ കുറിച്ച് ചിന്തിച്ച് ദൈവമെന്ന സത്വത്തിന്റെ അസ്ഥിത്വത്തെ അടിത്തറ മാന്തുന്നു ദൈവം എന്നത് കേവലം ചിലവ്യക്തികളുടെ ജല്പനങ്ങളാണന്ന് കണ്ടെത്തുന്നു, അതായത് യുക്തിവാദികളില്‍ ഈശ്വര ചിന്ത എന്നത് ഉണ്ടാവാം , മതവിശ്വാസികളുടെ പ്രത്യേകിച്ച് ഇസ്ലാമത വിശ്വാസികളുടെ പേടിസ്വപ്നമായ ജബ്ബാര്‍ മാഷ് ഒരിടത്തും അദ്ദേഹമൊരു നിരീശ്വരവാദിയാണന്ന് പറഞ്ഞിട്ടില്ല എന്നാല്‍ അദ്ദേഹം തീര്‍ത്തുമൊരു യുക്തിവാദിയാണ് താനും, അദ്ദേഹം അള്ളാ എന്നത് കേവലം ഗോത്ര ദൈവമാണന്ന് സമര്‍ത്ഥിക്കുകയാണ് വ്യക്തമായ തെളിവുകളോടെ.
മതവിശ്വാസികളില്‍ 90 ശതമാനം പേരും യുക്തിവാദികളാണ് എന്നാല്‍ ഇവരുടെ യുക്തിയുടെ ചിന്താഫലം ഭയത്താല്‍ പുറത്ത് വരില്ല അതിന് പ്രധാന കാരണം, ജനനം,വിവാഹം, മരണം എന്നിവ മതത്തിന്റെ ശക്തമായാ വേരുകളാല്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുന്നു, മരണാനന്തരം ഒന്നുമില്ലാന്ന് ഉറപ്പും, മരണാനാന്തരം എന്റെ ശവശരീരം എന്തുമാവട്ടെ അതൊന്നും എനിക്ക് യാതൊരുവിധ ശല്യവും ഉണ്ടാവില്ലാന്നും , വിവാഹം എന്നത് മതത്തിന്റെ ഐസ്ക്രീം മന്ത്രത്തില്‍ യാതൊരു മൂല്യവും ഇല്ലാന്നും, ഭരത നിയമവ്യവസ്ഥിതിയ്ക്കനുസരിച്ച് ഭാരതീയന് സ്വാതന്ത്രമുണ്ടന്നും ചിന്ത അതിരൂഢമായാല്‍ മതം കേവലം നോക്ക് കുത്തികളായും, മനുഷ്യര്‍ സ്വയം ചിന്തകളാല്‍ സ്വതന്ത്രരാവും.

അപ്പൂട്ടൻ said...

സുഹൃത്തുക്കളെ,
ചില മറുപടികൾ എഴുതിവെച്ചിരുന്നു, പക്ഷെ ഒന്നുകൂടി വായിച്ചുനോക്കിയിട്ട്‌ പോസ്റ്റ്‌ ചെയ്യാം എന്നു കരുതി.

ചില കാര്യങ്ങൾ വ്യക്തമാക്കാനാണ്‌ ഈ കമന്റ്‌.

തൊടുപുഴ സംഭവവുമായി ഈ പോസ്റ്റിന്‌ കാര്യമായി ബന്ധമൊന്നുമില്ല, എന്റെ ചിന്തകൾക്ക്‌ ഒരു immediate stimulus അയത്‌ ആ സംഭവവുമായി ബന്ധപ്പെട്ട ഒരു ലേഖനമാണ്‌ എന്നതിനപ്പുറം. പക്ഷെ കമന്റുകളിൽ ചിലത്‌ അങ്ങോട്ട്‌ നയിക്കുന്നതാകയാൽ മതനിന്ദയും പ്രതികരണങ്ങളും എന്നതിനെക്കുറിച്ച്‌ എന്റെ നിലപാട്‌ ഞാനിവിടെ എഴുതട്ടെ.

നേരത്തെ പറഞ്ഞതുപോലെ മതവികാരം വ്രണപ്പെടുക എന്നത്‌ എനിക്ക്‌ അനുഭവമില്ലാത്ത കാര്യമാണ്‌. പക്ഷെ അതുകൊണ്ടുമാത്രം ആരെന്തുപറഞ്ഞാലും അങ്ങിനെയൊന്നും ചിന്തിക്കരുത്‌ എന്നൊന്നും എനിക്കഭിപ്രായമില്ല. അത്തരമൊരു പരാമർശം ഒരു വ്യക്തിക്കൊ സമൂഹത്തിനോ വേദനയുളവാക്കുന്നതാണെങ്കിൽ ആ പരാമർശത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും വ്യക്തിക്കോ സമൂഹത്തിനോ അവകാശമുണ്ട്‌. വ്യക്തി-വിശ്വാസ-അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ നിഷേധം വകവെച്ചുകൊടുത്ത്‌ അസംതൃപ്തരായി കഴിയണമെന്ന് എനിക്ക്‌ അഭിപ്രായമില്ല, ആർക്കും തന്നെ അത്തരത്തിൽ അഭിപ്രായമുണ്ടാകാനിടയില്ല.

രണ്ടു വിഭാഗങ്ങൾക്കിടയിലെ ഇത്തരമൊരു തർക്കത്തിൽ മൂന്നാമതൊരു വിഭാഗത്തിന്‌, പ്രത്യക്ഷത്തിൽ നിഷ്പക്ഷരായ വിഭാഗത്തിന്‌ ഇടപെടാൻ ബുദ്ധിമുട്ടാണ്‌. അനാവശ്യമാണ്‌ ഇടപെടൽ എന്ന അഭിപ്രായം ഇരുഭാഗത്തുനിന്നും വരാം. ബ്ലോഗിൽ തന്നെ ഈ അഭിപ്രായം ധാരാളം കേട്ടിട്ടുണ്ട്‌. സ്വാഭാവികമായും മതവിശ്വാസികളല്ലാത്തവർ ഇത്തരം തർക്കങ്ങളിൽ നിന്നും മാറി നിൽക്കുകയാണ്‌ പതിവ്‌. അത്‌ ഏതെങ്കിലും വിഭാഗത്തോട്‌ പ്രത്യേകിച്ച്‌ മമതയോ എതിർപ്പോ ഉള്ളതിനാലല്ല.
പക്ഷെ പ്രതിഷേധം എന്നത്‌ ഒരു വ്യക്തിക്കോ സമൂഹത്തിനോ പൊതുമുതലിനോ ഹാനി സംഭവിക്കാവുന്ന സ്ഥിതിയിലേക്ക്‌ നീങ്ങുമ്പോൾ വിഷയം വിശ്വാസത്തിൽ നിന്നുമാറി ഒരു സാമൂഹികപ്രശ്നമാകും. സമൂഹജീവി എന്ന നിലയ്ക്ക്‌, ചിന്തിക്കുന്ന ഏതൊരാൾക്കും ആ അപകടത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല. അക്രമാസക്തകാകുന്ന ആ പ്രവണതയെ അവർ എതിർക്കുകയും ചെയ്യും.

ഇതിൽ ആര്‌ ശരി ആര്‌ തെറ്റ്‌ എന്നതല്ല വിഷയം, ഏതാണ്‌ അപകടകരം എന്നതാണ്‌. അക്രമത്തെ അപലപിക്കുന്നു എന്നു കരുതി അതിന്‌ കാരണമായ പ്രവൃത്തിയെ അംഗീകരിക്കുന്നു എന്ന് അർത്ഥമില്ല. ഒരു വിഭാഗം തീവ്രമായി പ്രതികരിച്ചാൽ അത്‌ ഏറ്റെടുക്കാൻ സാമൂഹ്യവിരുദ്ധർ ധാരാളം ഉണ്ടാവുമെന്നും മറുവിഭാഗവും തിരിച്ചടികളുമായി വന്നാൽ കൂടുതൽ നാശത്തിലേക്കേ കാര്യങ്ങൾ നീങ്ങൂ എന്നും പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലൊ. അപ്പോൾ പ്രധാനമായും പ്രതികരിക്കേണ്ടത്‌ ഏതിനെതിരെയാണ്‌ എന്നത്‌ വ്യക്തം.

പക്ഷെ നേരത്തെ തന്നെ തീവ്രവികാരങ്ങളിൽ പെട്ടു നിൽക്കുന്ന വിഭാഗത്തിന്‌ ഇത്‌ തങ്ങൾക്കെതിരെയുള്ള അഭിപ്രായമാണെന്നും മറുവിഭാഗത്തിന്റെ ചെയ്തിയെ അംഗീകരിക്കുന്നതാണെന്നും തോന്നുന്നത്‌, നിർഭാഗ്യകരമാണെങ്കിൽ പോലും, അദ്ഭുതമല്ല. രണ്ടു വിഭാഗത്തേയും പുറത്തു നിന്നു കാണുന്നവരുടെ അതേ കാഴ്ചപ്പാട്‌ തന്നെയാകണമെന്നില്ലല്ലൊ ഇതിലേതെങ്കിലും വിഭാഗത്തിന്‌. അങ്ങിനെയുള്ള പരാമർശത്തെ പ്രതിരോധിക്കേണ്ട ബുദ്ധിമുട്ടുകൂടി സഹിക്കേണ്ടിവരും പലപ്പോഴും.

ഇത്രയും എഴുതിയത്‌ എന്റെ പോസ്റ്റുമായി ബന്ധമുള്ളതല്ലെന്ന് വീണ്ടും പറയട്ടെ.

ഞാൻ എഴുതിയത്‌ വ്യക്തമായ ആധാരമില്ലാതെ ഈ വിഷയത്തിൽ ഒന്നും തന്നെ ചെയ്യാനില്ലാത്ത ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുന്ന ചിന്താഗതിയെക്കുറിച്ചാണ്‌. കുറച്ചു കാലമായി ചോരകുടിക്കാനെത്തുന്ന കുറുക്കനായി ചിത്രീകരിക്കുന്ന ചിന്താഗതിയേയാണ്‌ ഞാൻ ചോദ്യം ചെയ്തത്‌. പള്ളിക്കുളം നിരീക്ഷിച്ചതുപോലെ തൊടുപുഴ സംഭവത്തിലെ പ്രതിയുടെ വിശ്വാസവും ഇതിലുൾപ്പെട്ട മറ്റു സംഘടിതരും വഹിച്ച പങ്ക്‌ മുഴുവൻ ഗതിമാറ്റി മറ്റൊരു വിഭാഗത്തിലേക്ക്‌ ചാർത്തി "സ്പർദ്ധ ഒഴിവാക്കി"യതാണെങ്കിൽ അതാണോ നാമെല്ലാം അംഗീകരിക്കുന്ന നീതി. ഗോവർദ്ധന്മാർക്ക്‌ ഇപ്പോഴും ഗതികിട്ടിയിട്ടില്ലേ?

അപ്പൂട്ടൻ said...

ലതീഫ്‌,
താങ്കളുടെ പോസ്റ്റിലെ ഒരു കമന്റിന്‌ താങ്കളുടെ പോസ്റ്റിൽ തന്നെ മറുപടി പറയുന്നതാണ്‌ അതിന്റെ ഭംഗി, ഞാൻ അംഗീകരിക്കുന്നു. ഇവിടെ ഞാൻ ചർച്ച ചെയ്യാൻ ഉദ്ദേശിച്ച വിഷയം താങ്കളുടെ പോസ്റ്റിലെ വിഷയവുമായി സമാനതയുള്ളതിനാലും ഞാൻ എഴുതിയത്‌ താങ്കളുടെ ഇവിടെയുള്ള അഭിപ്രായത്തിന്‌ മറുപടി ആയതിനാലും ആണ്‌ ഞാൻ എന്റെ ചിന്തകൾ ഇവിടെത്തന്നെയെഴുതിയത്‌. ബെസ്റ്റ്‌ ഓപ്‌ഷൻ അല്ല ഞാൻ തെരഞ്ഞെടുത്തത്‌ എന്നൊരു അനൗചിത്യം മാത്രമെ അതിൽ ഞാൻ കണ്ടുള്ളു. ക്ഷമിക്കുക, താങ്കളെ അനാവശ്യവിഷയത്തിലേക്ക്‌ വലിച്ചിഴച്ചിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ പോസ്റ്റിൽ തൊടുപുഴ സംഭവമോ അതിന്റെ പ്രതിഷേധമോ അവയിലെ ശരിതെറ്റുകളോ ഞാൻ പ്രതിപാദിച്ചിരുന്നില്ല, അതുമായി യാതൊരു ബന്ധവുമില്ലാത്ത (അഥവാ ഉണ്ടെങ്കിൽ തന്നെ സപ്പോർട്ടിംഗ്‌ ആയി ഒന്നും പറയാതെ) യുക്തിവാദികളെ കുറ്റപ്പെടുത്തുന്നതിന്റെ പിന്നിൽ എന്തായിരിക്കാം എന്ന് ചോദിക്കുക മാത്രമേ ഞാൻ ചെയ്യുന്നുള്ളു. കമന്റുകൾക്ക്‌ മറുപടികൾക്കിടയിൽ പറയുന്നു എന്നല്ലാതെ ആ സംഭവത്തിൽ എനിക്കധികം പറയാനില്ല. തൊടുപുഴ സംഭവമല്ല ഞാൻ ചർച്ച ചെയ്യാൻ ആഗ്രഹിച്ചതെന്ന് ചുരുക്കം.

സക്കറിയ സംഭവത്തിൽ എന്റെ നിലപാടെന്തെന്ന് ഞാൻ അനിലിന്റെ പോസ്റ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്‌. അത്‌ അദ്ദേഹത്തിന്റെ നിലപാടിനോടുള്ള എതിർപ്പായിട്ടോ എന്റെ ചിന്താഗതിയായിട്ടോ വായിക്കാം, സൗകര്യം പോലെ. അദ്ദേഹത്തെ അവിടെ ന്യായീകരിക്കുകയും മറ്റൊരവസരത്തിൽ സമാനമായ സംഭവത്തെ നിരാകരിക്കുകയും ചെയ്താലല്ലെ ഇരട്ടത്താപ്പ്‌ വരുന്നുള്ളു.

സ്പെക്കുലേഷൻ അപകടമാണെന്ന് ഞാൻ പറഞ്ഞു, ശരിയാണ്‌. ഗൂഢാലോചന എന്ന ആരോപണത്തിന്റെ പ്രശ്നം ഞാൻ നേരത്തെ പറഞ്ഞതുമാണ്‌. സംഭവവുമായും അതിന്റെ അന്വേഷണവുമായും ബന്ധമില്ലാത്ത ഒരാൾ സ്പെക്കുലേറ്റ്‌ ചെയ്യുന്നതും അത്‌ പരസ്യമായി പ്രകടിപ്പിക്കുന്നതും ആ വ്യക്തി അറിയാതെ തന്നെ ഒരു റൂമർ ആയി വളരാൻ സാധ്യതയുണ്ട്‌, അതിനാൽ പറഞ്ഞുവെന്നേയുള്ളു. താങ്കൾ ക്വോട്ട്‌ ചെയ്ത എന്റെ വാക്യത്തിൽ തന്നെയുണ്ടല്ലൊ അന്വേഷണം നടക്കുന്നതിനുമുൻപ്‌ സ്പെക്കുലേഷൻ അപകടം പിടിച്ചതാണെന്ന്.
ഒരു കൃസ്ത്യൻ-മുസ്ലിം പ്രശ്നത്തിൽ ഹിന്ദുക്കൾക്ക്‌ എന്തുകാര്യം എന്നത്‌ എന്റെ പോസ്റ്റിലെ സംശയങ്ങളിൽ ഒന്നായിരുന്നു. അനിലിന്റെ കമന്റിലൂടെ അത്‌ മാറി എന്നല്ലേ ഞാൻ പറഞ്ഞത്‌. അത്‌ വെറും നിഗമനമാണോ വസ്തുതകളാണോ എന്ന് ഞാൻ അഭിപ്രായം പറഞ്ഞില്ല.

പ്രധാനപ്പെട്ട ഒരു കാര്യം പറയട്ടെ. ഇതും എന്റെ ഒരു അഭിപ്രായം മാത്രമാണ്‌, എന്റെ ചിന്താഗതിപ്രകാരം എനിക്ക്‌ പറയാവുന്നത്‌.

ഒരു മതവിശ്വാസിയുടെ ജീവിതത്തിൽ വിശ്വാസത്തിനുള്ള സ്ഥാനത്തിന്റെ വളരെ ചെറിയൊരംശം പ്രാധാന്യമേ ഒരു യുക്തിവാദിയുടെ ജീവിതത്തിൽ ദൈവനിഷേധത്തിനുണ്ടാവൂ. ജീവിതത്തിൽ മറ്റു പല പ്രധാനവും അപ്രധാനവുമായ കാര്യങ്ങളോടുമൊപ്പം വളരെ ചുരുക്കം അവസരങ്ങളിൽ മാത്രം അയാളുടെ മനസിലേക്ക്‌ വരുന്ന ഒരു ചിന്ത മാത്രമാണ്‌ ദൈവനിഷേധം. ഇന്ന് ഒരാൾ ദൈവവിശ്വാസത്തെക്കുറിച്ച്‌ എന്നോട്‌ സംസാരിച്ചിട്ടില്ലെങ്കിൽ ദൈവനിഷേധം എന്നത്‌ എന്റെ ചിന്തയിൽ വരികയേയില്ലെന്നർത്ഥം.

ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. ഞാൻ ഉദ്ദേശിച്ച കാര്യം പരിപൂർണ്ണമായും ഫലവത്തായി എന്നൊന്നും എനിക്ക്‌ തോന്നുന്നില്ല, പല അഭിപ്രായപ്രകടനങ്ങളും ഇപ്പോഴും പഴയ ലൈനിൽ തന്നെയാണ്‌.

ഈ പോസ്റ്റ്‌ ഞാൻ ക്ലോസ്‌ ചെയ്തിട്ടില്ല, അഭിപ്രായങ്ങൾ ഇനിയും പറയാം, അത്യാവശ്യം ഘട്ടങ്ങളിൽ മാത്രമേ ഞാൻ ഇടപെടൂ എന്നുമാത്രം.

ബയാന്‍ said...

അപ്പൂട്ടാ :തൊട്ടുമുകളിലെ ബോള്‍ഡ് ചെയ്ത കമെന്റിനു ഒരടിവര. വെറുതെയെന്തിനാ നമുക്കൊരു ഊന്നുവടി.

ബഷീർ said...

അപ്പൂട്ടൻ ഉദ്ദേശിച്ച ഫലം ആയില്ലെങ്കിലും ചിലരെയൊക്കെ അവരുടെയൊക്കെ മനസ് വായിക്കാൻ കഴിഞ്ഞു . അതും ഒരു ഫലമായി കണക്കാക്കാം :)

ഷൈജൻ കാക്കര said...

പള്ളിക്കുളം... കണക്കെടുപ്പുകൊണ്ട്‌ എന്ത്‌ കാര്യം?

അപ്പൂട്ടൻ... ഈ അദ്ധ്യാപകൻ ഇടതുപക്ഷയൂണിയനിലെ അംഗമാണ്‌ എന്ന്‌ വാർത്ത്യുണ്ടായിരുന്നു, കൂടാതെ തൊടുപുഴയിൽ നിന്ന്‌ രണ്ടുപേർ റണ്ണിംഗ്‌ കമന്ററിയും കൊടുത്തിരുന്നുവെന്ന്‌ സിവിക്ക്‌ സൂചിപ്പിക്കുന്നുണ്ട്‌. എനിക്‌ മനസിലായത്‌ സിവിക് ചന്ദ്രന്റെ ലേഖനം വ്യക്തമായും പറഞ്ഞുവെയ്ക്കുന്നത്‌ സഖാക്കൾക്കെതിരെ തന്നെയാണ്‌. അത്‌ സിവിക്കിന്റെ രാഷ്ട്രീയ നിലപാടുകളുമായിരിക്കാം!!!

അപ്പൂട്ടൻ ഈ പോസ്റ്റ് “ബ്ളോഗ് പരിചയത്തിൽ” എഴുതിയതാണെങ്ങിൽ, പിന്നെ എനിക്ക്‌ മറിച്ചൊന്നും പറയാനില്ല. നന്ദി.

വിചാരം.... “യുക്തിവാദികളിൽ ഇശ്വരചിന്തയുണ്ടാകാം” എന്ന്‌ എഴുതിയാൽ കുറച്ച്‌ കഷ്ടമാണ്‌. ഒരു യുക്തിവാദിയും അംഗീകരിച്ച്‌ തരില്ല. യുക്തിയിൽ തെളിയിക്കാൻ സാധിക്കാത്ത ഈശ്വരനെ എങ്ങനെ യുക്തിവാദികൾ അംഗീകരിക്കും? ഈശ്വര ചിന്തയുള്ളവരെ ഈശ്വരവിശ്വസികൾ എന്ന്‌ വിളിക്കുക, അതല്ലെ ശരി? ഈശ്വരവിശ്വസികളും യുക്തികൊണ്ട്‌ അപഗ്രഥിച്ച്‌ കാര്യങ്ങൾ കാണുന്നത്‌കൊണ്ടാണ്‌ എന്റെ മുൻകമന്റിൽ പറഞ്ഞത്‌ “ചില ഈശ്വരവിശ്വാസികൾ‌” ഈശ്വരനെ തള്ളികളയുന്ന ഒരു പടി ചവിട്ടികയറിയാൽ (ഇറങ്ങുകയോ) യുക്തിവാദിയാകാം“

വിചാരം said...

കാക്കര
യുക്തിവാദികള്‍ എന്ന് ഞാന്‍ പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ ആയി തീരുന്നവരല്ല എന്നാണ്, യുക്തിവാദത്തിലധിഷ്ഠിതമായ ചിന്ത ഒരു വ്യക്തിയില്‍ വരുമ്പോഴാണ് അവന്‍ വേറിട്ട് സഞ്ചരിക്കാന്‍ തുടങ്ങുന്നത്,ഈ സമയമൊക്കെ അവനൊരു ഈശ്വര ചിന്തയുള്ളവന്‍ തന്നെയാണ് അതേ സമയം ഒരു യുക്തിവാദിയും കൂടിയാണ്, ഉദാഹരണത്തിന് ഒരു യാഥാസ്ഥിക ഇസ്ലാമിക കുടുംബത്തിലെ ഒരംഗം സുന്നികളിലെ ഒത്തിരി തെറ്റായ ചിന്തകള്‍ക്കടിമയായാണ് വളരുന്നത് എന്നാല്‍ കാലക്രമേണ അവന്റെ ചിന്ത വികസിക്കുകയും അതിലെ തെറ്റായ പ്രവണതകള്‍ ഇല്ലാത്തൊരിടം തേടി പോകുന്നു (യുക്തിചിന്തയിലധിഷ്ഠിതം) ഇസ്ലാമിലെ തന്നെ പുരോഗമന പ്രസ്ഥാനങ്ങളായ മുജാഹിദ്,ജമാ‍‌അത്ത് ഇസ്ലാമി പ്രസ്ഥാനത്തിലേക്ക് കാലുകുത്തുന്നു അവിടേയും ആവശ്യത്തിലധികം അനാവശ്യം കാണുന്ന വ്യക്തി വീണ്ടും യുക്തിചിന്താതിഷ്ഠിതമായി മറ്റൊരു ഇടം തേടി പോകുന്നു അങ്ങനെ അവന്‍ പക്വത നേടുമ്പോള്‍ യഥാര്‍ത്ഥ വഴിയില്‍ (ഈശ്വരന്‍ കേവലം ചിലരുടെ സാങ്കല്പികമാണന്ന്)എത്തുന്നു അപ്പോള്‍ അവനൊരു പൂര്‍ണ്ണനായൊരു യുക്തിവാദിയും, നിരീശ്വര ചിന്തകനുമായി തീരിന്നു.

വിചാരം said...

എന്റെ ക്രൂരന്‍,സാഡിസ്റ്റ് എന്ന പുതിയ പോസ്റ്റ് വായിക്കാന്‍ താല്പര്യപ്പെടുന്നു.
http://vichaaaram.blogspot.com/

kaalidaasan said...

ഒരു സംശയം..
ജോസെഫിന്റെ പിന്നില്‍ ആരുമില്ലെന്ന് തീരുമാനിക്കാന്‍ കാളിദാസന്‍ ജോസെഫിന്റെ ആരാ?


കട്ടയും പടവും മടക്കി ഉടനെ തന്നെ തുറന്നോ? കഷ്ടമായിപ്പോയല്ലോ പള്ളിക്കൊളം.

ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു കെട്ടു കാഴ്ചയെ എഴുന്നള്ളിച്ചു നിര്‍ത്താറുണ്ട്. ചീയര്‍ ഗേള്‍സ് എന്നറിയപ്പെടുന്ന അവര്‍ക്ക് കളിയുമായി ഒരു ബന്ധവുമില്ല. കുറെ ചേഷ്ടകളൊക്കെ കാണിച്ച് കളിക്കാര്‍ക്കും കാണികള്‍ക്കും അല്‍പ്പം ഹരം പകരും. ചിന്തകനും പള്ളിക്കൊളവും ബ്ളോഗിലെ ആ കുറവു നികത്തുന്നുണ്ട്. തുടരുക.

പള്ളിക്കുളം.. said...

ഇൻഷാഹ് അല്ലാഹ് തുടരും..

Anarchist said...

:)

സന്തോഷ്‌ said...

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വിവാദ ചോദ്യപ്പേപ്പറ് തയ്യാറാക്കിയ ജോസഫ് വിവാദമായ ചോദ്യം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ:

ബീകോം രണ്ടാം സെമസ്റ്റെര്‍ ഇന്റേനല്‍ പരീക്ഷയ്ക്ക് മലയാളത്തിന്റെ ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പനി കാരണം ആ ജോലി ചെയ്യാന്‍ ഒരു ദിവസം മാത്രമേ കിട്ടിയിരുന്നുള്ളു. പെട്ടെന്ന് തയ്യാറാക്കിയപ്പോള്‍ വേണ്ടത്ര റഫറന്സിനൊന്നും സമയം ലഭിച്ചില്ല. ചിഹ്ന്നം എന്ന വ്യാക്രണപ്രശ്നം നല്‍കുന്നതിനായി ഒരു പാസേജ് കണ്ടെത്തേണ്ടതുണ്ടായിരുന്നു. അധികം ആലോചിച്ച് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു സംഭാഷണം തെരഞ്ഞെടുത്തു. ആ സംഭാഷണം ഒരു സറ്റയര്‍ എന്ന നിലയില്‍ മുമ്പ് പലപ്പോഴും ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്നു.

പി എം ബിനുലാല്‍ തയ്യാറാക്കിയ ‘തിരക്കഥകളുടെ രീതിശാസ്ത്രം ’എന്ന പുസ്തകത്തില്‍ നിന്നാണ് ആ സംഭാഷണം ഉദ്ധരിച്ചിട്ടുള്ളത്. ഭാഷാ ഇന്‍സ്റ്റിട്യൂട് പ്രസിദ്ധീകരിച്ച ഈ പുസ്തകം എം എ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാനുണ്ട്. തിരക്കഥാകൃത്തുക്കളായ പ്രമുഖരുടെ ലേഖനങ്ങളും അനുഭവവിവരണങ്ങളുമാണ് ഉള്ളടക്കം. തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍ എന്ന പേരില്‍ പിടി കുഞ്ഞിമുഹമ്മദ് എഴുതിയ ഒരു അനുഭവക്കുറിപ്പ് ഈ കൃതിയിലുണ്ട്. ‘ഗര്‍ഷോം’ എന്ന തന്റെ സിനിമയില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം ദൈവവുമായി സംസാരിക്കുന്ന ഒരു രംഗത്തിന്റെ വിവരണം ആ ലേഖനത്തിലുണ്ട്.

ഈ കഥാപാത്രത്തെ അദ്ദേഹം കണ്ടെത്തിയതെങ്ങനെയെന്നു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്. സ്ഥിരമായി ഒറ്റക്കെവിടെയെങ്കിലും ഇരുന്ന് ദൈവത്തെ വിളിക്കും “പടച്ചോനേ .. പടച്ചോനേ.. ” ദൈവം “എന്താടാ നായിന്റെ മോനേ” എന്നു മറുപടി പറയുന്നു. സംഭാഷണം ഇങ്ങനെ തുടരുന്നു: “ഒരു അയില; അതു മുറിച്ചാല്‍ എത്ര കഷണമാകും ? ” ദൈവത്തിന്റെ മറുപടി : “മൂന്നു കഷണമാകും എന്ന് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ”

ആക്ഷേപ ഹാസ്യരൂപത്തിലുള്ള ഈ സംഭാഷണത്തിന് മതനിന്ദ യെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് പി ടി തന്നെ പറയുന്നു. ജോസഫ് അതില്‍ കഥാപാത്രതനു ഒരു പേരു നല്‍കി എന്നതു മാത്രമാണ് പ്രശ്നം. അദ്ദേഹം പറയുന്നത് ഈ കഥ നടക്കുന്ന നാട്ടില്‍ 10% മുസ്ലിം പുരുഷന്മാര്‍ക്കും പേര് മുഹമ്മദ് എന്നാണ്. സ്വാഭാവികമായും ഒരു മുസ്ലിം പേര്‍ ആലോചിച്ചപ്പോള്‍ അത് മുഹമ്മദ് എന്നായിപ്പോയി. അതല്ലാതെ ഇത് മുഹമ്മദ് നബിയും ദൈവവും തമ്മിലുള്ള സംഭാഷണമല്ല

വിചാരം said...

ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ എന്ന പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് ലത്തീഫ് സാര്‍ വെളിച്ചം കാണിച്ചില്ല , ആയതുകൊണ്ട് ആ കമന്റ് ഞാന്‍ ഇവിടെ ഇടുന്നു ..ഇതിന്റെ ബ്ലോഗര്‍ ക്ഷമിയ്ക്കുമെന്ന് കരുതുന്നു.. @ CKLatheef പറഞ്ഞു... സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന്‍ വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന്‍ അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്‌കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്‌ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.
ലത്തീഫ് ഇങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷം , മുഹമദിന്റെ മുന്‍പും മുഹമദ് പ്രവാചകനായതിന് ശേഷവും യാതൊരു കാതലായ മാറ്റവും ഉണ്ടായിട്ടില്ലാന്നുള്ള വ്യക്തമായ തെളിവ് എന്തന്നാല്‍ 1) മുഹമദിന് പ്രവാചകത്വം കിട്ടുന്നതിന്റെ (അങ്ങനെ അവകാശപ്പെടുന്നതിന് മുന്‍പ്) മുന്‍പും യുദ്ധത്തില്‍ പരാജയപ്പെടുന്ന ഗോത്രവര്‍ഗ്ഗത്തിലെ എല്ലാവരേയും ബന്ദിയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അങ്ങനെ ബന്ദിയാക്കപ്പെട്ടവരെയാണ് അടിമകളായി കണ്ടിരുന്നത്, മുഹമദിന് 40 വയസ്സിന് മുന്‍പ് തന്നെ (ജാഹിലിയാ കാലഘട്ടം എന്ന് മുസ്ലിങ്ങള്‍ പറയുന്ന കാലത്ത് തന്നെ) അടിമകളെ മോചിപ്പിയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അങ്ങനെ മോചിതനാക്കപ്പെട്ട അടിമയാണ് സെയ്ദ് ബിന്‍ മുഹമദ് എന്ന സെയ്ദ് ബിന്‍ ഹാരിഥ് ... മുഹമദിന് 40 വയസ് മുതല്‍ 63 വയസ്സുവരെ ഈ നീചവും തെറ്റുമായ സമ്പ്രദായത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു ഒരു ഓപ്ഷന്‍ എന്ന നിലക്ക് അടിമകളെ മോചിപ്പിയ്ക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ അടികള്‍ ഉണ്ടാവുന്ന വ്യവസ്ഥിതിയെ (യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന അവസ്ഥ) മാറ്റാന്‍ മുഹമദോ അതിന് ശേഷം വന്ന ഖലീഫമാരോ മെനക്കെട്ടിയിരുന്നില്ലാന്ന് കാലം വ്യക്തമാക്കിയിട്ടുണ്ട് .
2) മുഹമദിന് 40 വയസ്സ് പൂര്‍ത്തീയാവുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു സമ്പ്രധായമായിരുന്നു പ്രായമുള്ളവര്‍ കൊച്ചുകുഞ്ഞുങ്ങളെ വിവാഹം കഴിക്കുക, ഒന്നിലധികം ഭാര്യമാരെ വെച്ചിരിക്കുക എന്നലാം, മുഹമദിന് 40 വയസ്സു മുതല്‍ 63 വയസ്സുവരെയുള്ള കാലയളവില്‍ ഈ സമ്പ്രദായത്തിന്റെ തീര്‍ത്തും മോശമായ രീതിയില്‍ മുഹമദ് പോലും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുഹമദിന്റെ മുന്‍പുണ്ടായിരുന്ന എല്ലാ അനാചാരങ്ങളും അതിനേക്കാള്‍ ശക്തമായി തന്നെ മുഹമദും ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും ചെയ്തുവരുന്നു ..... ഒരു ഭാര്യക്ക് ആര്‍ത്തവം വന്നാല്‍ പുരുഷന്റെ വികാരം ശമിപ്പിയ്ക്കാന്‍ മറ്റൊരു ഭാര്യയുടെ ആവശ്യമുണ്ടന്ന് പറഞ്ഞ മുസ്ലിം പന്ധിതന്റെ വാക്കുകള്‍ക്ക് ഓശാന പാടുന്നവരാണ് ഇന്നത്തെ മുസ്ലിംങ്ങള്‍.
@ ചിന്തകന്‍..
ചിന്തകാ പൊന്നാനിയിലെ എല്ലാ മുസ്ലിംങ്ങളും കള്ളു കുടിയന്മാരാണന്ന് ഞാന്‍ എവിടെയാ പറഞ്ഞത്, പൊന്നാനി ബീവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെ എന്താ ചിന്തകന് സംശയമുണ്ടെങ്കില്‍ ഒത്തിരി ജമാ‌അത്ത് പ്രവര്‍ത്തകരുണ്ടല്ലോ പൊന്നാനിയില്‍ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക് അപ്പോള്‍ സത്യം കണ്ടെത്താലോ .
പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് ചിന്തകനറിയാലോ , ഞാന്‍ ഒരു ദിനാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയാന്‍ കാരണം യുക്തിവാദികള്‍ എവിടേയും ഒന്നും ചെയ്യാറില്ലാന്ന് പറഞ്ഞപ്പോള്‍ പറഞ്ഞതാണ് അല്ലാതെ പത്താള്‍ അറിയണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, യുക്തിവാദികള്‍ ഒന്നും ചെയ്യുന്നില്ലാന്ന് കാടടച്ച് വെടി വെയ്ക്കരുത്, അവര്‍ ചെയ്യുന്നത് നിങ്ങളെ പോലെ സ്റ്റേജ് കെട്ടി ഘോഷിക്കാന്‍ തല്‍ക്കാലം താല്പര്യമില്ല.