എന്റെ ചിന്തകൾ

Thursday, December 24, 2009

ധ്യാനചിന്തകൾ മാത്രം മതി

മനോരമയിൽ ഒരു കടുകട്ടി ലേഖനം പ്രത്യക്ഷപ്പെട്ടു, സികെ ബാബുവിന്റെ ബ്ലോഗ്‌ പോസ്റ്റിൽ നിന്നാണ്‌ ഞാൻ ഈ ലേഖനത്തിൽ എത്തിയത്‌.

ശാസ്ത്രം വഴി ദൈവവിശ്വാസത്തെ (അതും സ്വന്തം വേദപുസ്തകത്തിലെ ദൈവത്തിലുള്ള വിശ്വാസത്തെ) പ്രചരിപ്പിക്കുക എന്നത്‌ ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം തന്നെ കണ്ടുതുടങ്ങിയ ഒരു പരിപാടിയാണ്‌. ശാസ്ത്രം കണ്ടെത്തുന്ന ഓരോ കാര്യവും എങ്ങിനെ തങ്ങൾക്കനുകൂലമാക്കാമെന്ന് ഇത്തരം 'ഗവേഷണം' നടത്തുന്നവർ കണ്ടുപിടിച്ചുകൊണ്ടേയിരിക്കും. കുറെ പേർ ശാസ്ത്രത്തിന്റെ ഗ്യാപ്പുകളിലാണ്‌ ദൈവത്തെ കയറ്റിയിരുന്നതെങ്കിൽ ചിലർ ശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ്‌ ദൈവത്തിന്റെ ശക്തിയുടെ ഉദാഹരണമായി കാണിക്കുന്നത്‌. പരിണാമസിദ്ധാന്തം പ്രതിപാദിക്കുന്ന കഥകളും ബിഗ്‌ബാങ്ങ്‌ വിശദീകരിക്കുന്ന വചനവും എന്നുവേണ്ട ഗ്രഹങ്ങളുടെ പരസ്പാരാകർഷണവും ജിയോളജിയും ബയോളജിയും വരെ പുസ്തകത്തിൽ അല്ലെങ്കിൽ കഥകളിൽ കാണിച്ചുതരും.

മനോരമയിലെ പ്രസ്തുതലേഖനവും ഇത്തരത്തിലുള്ള ഒന്നാണ്‌. കേട്ടറിവോ വായിച്ചറിവോ, ഏതാണ്‌ ഈ ലേഖകന്‌ കൂടുതൽ ഉള്ളതെന്നറിയില്ല, എന്തായാലും കുറെ ശാസ്ത്രപദങ്ങൾ പ്രയോഗിച്ചിട്ടുണ്ട്‌ അദ്ദേഹം, പക്ഷെ ദൈവം എന്ന് വെച്ചുകെട്ടാവുന്നവ മാത്രം.
ബാബു അതേക്കുറിച്ച്‌ വിശദമായി തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിൽ ഇട്ടിട്ടുണ്ട്‌. അധികം പരിജ്ഞാനം ഇല്ലാത്ത വിഷയങ്ങൾ ആയതിനാൽ ഞാൻ അവയൊന്നും ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല.

എന്നെ ഏറെ ആകർഷിച്ചത്‌ അതിലെ ആദ്യഭാഗമാണ്‌.

പ്രത്യക്ഷത്തിൽ ശാസ്തൃം ഭാവിയിൽ എത്തിപ്പിടിച്ചേക്കാവുന്ന നേട്ടങ്ങൾ പറഞ്ഞാണ്‌ തുടക്കം. ക്ലോണിങ്ങ്‌ ഫലപ്രദമായി ഉപയോഗിക്കാൻ ശാസ്ത്രത്തിനു കഴിയുമെന്നും ആവാസയോഗ്യമായ മറ്റുഗ്രഹങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞേക്കുമെന്നും ഒക്കെ പറയുമ്പോൾ മനുഷ്യന്റെ, ശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചായിരിക്കാം ലേഖകൻ പറയാൻ പോകുന്നത്‌ എന്നൊരു ഫീലിങ്ങ്‌ വന്നേയ്ക്കും.

അപ്പോൾ, പറഞ്ഞുവന്നപ്രകാരം, മനുഷ്യൻ ക്ലോണിങ്ങ്‌ ഫലപ്രദമായി വികസിപ്പിക്കുന്നു, ആവാസയോഗ്യമായ അന്യഗ്രഹങ്ങളിലൊന്നിൽ എത്തുന്നു, ക്ലോണിങ്ങ്‌ ടെക്നിക്‌ ഉപയോഗിച്ച്‌ അവിടെ മനുഷ്യനെ സൃഷ്ടിക്കുന്നു. മനുഷ്യൻ നടത്തുന്ന ഇത്തരം ക്ലോണിങ്ങ്‌ മൂലം ഉണ്ടാകുന്നത്‌ ആ ഗ്രഹത്തിലെ ആദവും ഹവ്വയും ആയിരിക്കും.

പെട്ടെന്നാണ്‌ നടന്നുപോകുന്നയാൾ റോക്കറ്റിലേയ്ക്ക്‌ ചാടിക്കയറുന്നത്‌.
ദൈവം ആദ്യമായി ഭൂമിയിൽ ആദം-ഹവ്വ ദമ്പതിമാരെ സൃഷ്ടിച്ചതുപോലെ.

കലക്കി.

ഒരു ഉപദേശം കൂടി വരുന്നുണ്ട്‌. ശാസ്ത്രത്തിന്റെ വളർച്ച ദൈവസങ്കൽപത്തിന്‌ എതിരല്ല എന്ന തിരിച്ചറിവ്‌ ഉണ്ടാക്കാനാണ്‌ ഇത്രയും പറഞ്ഞത്‌.

നാം ഈ ചെയ്യുന്ന (ചെയ്യാൻ പോകുന്ന) കാര്യം വെറും കെട്ടുകഥയല്ലെന്നും (സാധ്യമാണെന്നർത്ഥം), അതിനാൽ തന്നെ ഉൽപത്തിപുസ്തകത്തിലെ മനുഷ്യോൽപത്തിയുടെ കഥ കെട്ടുകഥയല്ലെന്നുമാണ്‌ പറഞ്ഞുവരുന്നതെന്ന് ലേഖകൻ!!!!

ചുരുക്കിപ്പറഞ്ഞാൽ ലോജിക്‌ ഏതാണ്ട്‌ ഈ വഴിക്ക്‌ പോകും.
മനുഷ്യൻ ക്ലോണിങ്ങ്‌ കണ്ടുപിടിക്കുന്നു.
മനുഷ്യൻ ആവാസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടുപിടിക്കുന്നു.
ക്ലോണിങ്ങ്‌ പ്രയോഗിച്ച്‌ മനുഷ്യൻ അവിടെ ഒരു പെയർ മനുഷ്യജീവികളെ ഉണ്ടാക്കിയെടുക്കുന്നു.
അവരായിരിക്കും ആ ഗ്രഹത്തിലെ ആദവും ഹവ്വയും.
നമ്മുടെ ഉൽപത്തിപുസ്തകത്തിലും ആദവും ഹവ്വയും എന്നുപറയുന്നുണ്ട്‌.
ഉൽപത്തിപുസ്തകം പറയുന്നത്‌ ശരിയാണെന്നതിനു തെളിവായി.

ഞാനവിടെ ഒരു കമന്റ്‌ ഇട്ടു. അവരത്‌ പബ്ലിഷ്‌ ചെയ്യും എന്ന് പ്രതീക്ഷിച്ചല്ല, എന്നാലും ഇത്തരം ലേഖനങ്ങൾ കണ്ടാൽ മിണ്ടാതിരിക്കാൻ കഴിയില്ലല്ലൊ.

ഞാനിട്ട കമന്റ്‌ ഇപ്രകാരം.
Amazing logic!!!!Man invents cloning, man invents a planet suitable for life to sustain, man tries out cloning in that planet, those become the Adam & Eve of that planet, and, surprisingly, lo!!, we have God!!!!
I'm surprised by the sheer ignorance of the writer here. How did God come in the full sequence explained in the first part of the article? Just because he could find an alternate for Adam & Eve?
BTW, does this mean that the Adam & Eve that we've heard of is also an act of cloning by a set of scientists from some other planet? Then what has God to do in this? Isn't it better to worship those scientists? Or are we doing it now?

ഇതിൽ വൃത്തികേടായി എന്തെങ്കിലുമുണ്ടോ? ഞാൻ നോക്കിയിട്ട്‌ ഒന്നും കണ്ടില്ല.
As expected മനോരമയിൽ എന്റെ കമന്റ്‌ വെളിച്ചം കണ്ടില്ല.

ഏതാണ്ട്‌ പത്ത്മുക്കാലിനാണ്‌ ഞാനെന്റെ കമന്റ്‌ ഇട്ടത്‌, 10.41-ലെ മെസേജിനുശേഷം പിന്നെ കാണുന്നത്‌ 11.41-ലെ മെസേജ്‌ ആണ്‌.

സന്തോഷം.
എഴുതിയതിലെ അബദ്ധം ചൂണ്ടിക്കാണിക്കുന്ന കമന്റുകൾ ഒഴിവാക്കണമെന്ന് അവർക്ക്‌ നിർബന്ധമുണ്ടാവാം. ഞാൻ പഴയ കമന്റുകൾ ഒന്നോടിച്ചുവായിച്ചുനോക്കി. ഗുഡ്‌, എക്സലന്റ്‌, ഗ്രേറ്റ്‌ തുടങ്ങിയ കാര്യങ്ങൾ മാത്രമേ അവിടെ കണ്ടുള്ളു. എത്ര എതിർപ്പുകൾ മുങ്ങിപ്പോയിട്ടുണ്ടെന്നറിയില്ല.

ധ്യാനചിന്തകൾ പങ്കുവെയ്ക്കാം എന്നാണ്‌ കമന്റ്ബോക്സിനു മുകളിലെ വാചകം തന്നെ, എന്നുവെച്ചാൽ ഇതുമായി യോജിക്കുന്നവർ മാത്രം മിണ്ടിയാൽ മതിയെന്നർത്ഥം. ധ്യാനചിന്തകൾ മാത്രം മതി, അല്ലാതുള്ളവർ മിണ്ടണ്ട എന്നെഴുതിവെച്ചിരുന്നെങ്കിൽ സമയമെങ്കിലും ലാഭിക്കാമായിരുന്നു.

കൂടെ പറയട്ടെ.... ശാസ്ത്രവും ദൈവവിശ്വാസവും പരസ്പരം പോരടിക്കണമെന്നൊന്നും എനിക്കഭിപ്രായമില്ല. നാം നേടുന്ന അറിവുകൾക്കനുസരിച്ച്‌ നമ്മുടെ സങ്കൽപങ്ങളും രീതികളും മാറണം, മാറിയേ തീരൂ. മനുഷ്യന്റെ നിസാരതയെ ഏറ്റവും നന്നായി നമ്മെ പഠിപ്പിച്ചത്‌ ശാസ്ത്രമാണ്‌, വിശാലമായൊരു ദൈവസങ്കൽപത്തിന്‌ സഹായകമാകാൻ ശാസ്ത്രത്തിനേക്കാൾ കഴിവ്‌ മറ്റൊന്നിനുമില്ലതാനും.
അറിവിനെ എതിർക്കുന്നവർ പിന്തള്ളപ്പെട്ടുപോയേയ്ക്കും.
പക്ഷെ അതിലും അപകടമാണ്‌ പുറകോട്ടുവലിയ്ക്കാൻ തന്നെ അറിവിനെ പ്രയോഗിക്കുന്നത്‌. അറിവില്ലായ്മയേക്കാൾ അപകടം ചെയ്യും അത്‌.

11 comments:

അപ്പൂട്ടൻ said...

മനോരമയിലെ ലേഖനമാണോ അതോ അവിടെ എന്റെ കമന്റ്‌ പ്രസിദ്ധീകരിക്കാതിരുന്നതാണോ, ഏതാണ്‌ എന്നെ കൂടുതൽ ചൊടിപ്പിച്ചതെന്നറിയില്ല.
ഏതായാലും എന്റെ ചിന്തകൾ പോസ്റ്റാക്കാം എന്നുകരുതി.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
ബാബുമാഷിന്റെ പോസ്റ്റും വായിച്ചു.
എല്ലാം ഒരു നിശ്ചിത അളവില്‍ മിക്സ് ചെയ്ത് അവിയലായി അങ്ങുകിടക്കട്ടെ എന്ന് കരുതിക്കാണും, ശാസ്ത്രീയ ദൈവശാസ്ത്രം.

ഷെരീഫ് കൊട്ടാരക്കര said...

എന്റെ ആശയം മറ്റൊരുവന്റെ തലയിൽ അടിച്ചു കേറ്റണമെന്ന നിർബന്ധ ബുദ്ധി!( അതു കൊണ്ടാണല്ലോ വിമർശിക്കുന്ന കമന്റു ഒഴിവാക്കിയതു) അവർ പ്രകടിപ്പിച്ച ആ നിർബന്ധ ബുദ്ധിയാണു അപ്പൂട്ടനെ ചൊടിപ്പിച്ചതു.സഹിഷ്ണതയോടെ തുറന്ന മനസ്സോടെ വിമർശനം ഉൾക്കൊള്ളാൻ അവർക്കു കഴിയുകയില്ല.കാരണം പണ്ടു ഏതോ സ യന്റിസ്റ്റുകൾ ഭൂമിയിൽ വന്നു ക്ലോണിങ്ങിലൂടെ ജനിപ്പിച്ച ആദി മാതാപിതാക്കളിൽ നിന്നുള്ള വംശ പരമ്പരയിലാണു അവർ.

നിസ്സഹായന്‍ said...

ദൈവം മനുഷ്യനെ സൃഷ്ടിച്ചു വിട്ടപ്പോള്‍ തന്നെ തലയില്‍ എഴുതിയിട്ടുണ്ടായിരുന്നു, നീ ശാസ്ത്രം കണ്ടുപിടിക്കും അവസാനം അതിലൂടെ തന്റെ (ദൈവത്തിന്റെ) അസ്തിത്വം തെളിയിക്കപ്പെടുമെന്നും! എന്താ അവിശ്വാസികളുടെ വായടഞ്ഞു പോകില്ലേ ?!

ഭൂതത്താന്‍ said...

:)))

jayanEvoor said...

"ധ്യാനചിന്തകൾ മാത്രം മതി!"
കൊള്ളാം നല്ല തലക്കെട്ട്‌!
മനോരമയോടാ കളി!?
പാവം പാവം അപ്പൂട്ടന്‍!

..naj said...

Hi Appoottan,

Good to read your logical observation. we must take everything with logic and reasoning whether it is belief or science. Science sometime keeps ambiguity until when it is proved.

ok now, about creation of HUman based on Bible, Yes some people get influenced with their religious background and keep this to support their scientific knowledge. But there will be some contradiction which they
don't see.

when I ask, who created Human,
answered, God
who is God, answered, Jesus.
but I heard Jesus is son of God.
answered, ye he also a son.
to get crucified.
why he need to be crucified.
for human sin.
why, to save human from sin.
was it not known to him in the first place.....

I think i got to explain more.
naj

www.viwekam.blogspot.com

ഷൈജൻ കാക്കര said...

വന്നിരുന്നു

Unknown said...

നന്നായിട്ടുണ്ട്...

ഒരു നുറുങ്ങ് said...

“കൂടെ പറയട്ടെ.... ശാസ്ത്രവും ദൈവവിശ്വാസവും പരസ്പരം പോരടിക്കണമെന്നൊന്നും എനിക്കഭിപ്രായമില്ല.“

രണ്ടും നമ്മെ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കേണ്ട
സുപ്രധാന കണ്ണികളത്രെ ! പ്രസിദ്ധരായ
ശാസ്ത്രജ്ഞരിലാരും ദൈവത്തെ പരിഹസിച്ചതായികാണാന്‍ കഴിയില്ല.
പത്രങ്ങള്‍ക്ക് അവരുടേതായലക്ഷ്യങ്ങളും,മറ്റുചില
താല്പര്യങ്ങളും അജണ്ഠകളുമുണ്ടാവുമല്ലൊ.

Jishad Cronic said...

നന്നായിട്ടുണ്ട്...