ഒരു വലിയ തെറ്റുതന്നെയായേയ്ക്കും.
രാവിലെ നടക്കാനിറങ്ങിയപ്പോൾ (ഹൊ, ഈ 'ബാഡി'യിലും കൊളസ്ട്രോളുണ്ടേ... സന്തോഷിച്ചാട്ടെ) കണ്ട ഒരു പോസ്റ്ററാണ് വിഷയം. എന്റെ മൊബൈലിലെ ക്യാമറ വല്യ ഗുണമുള്ളതല്ലാത്തതിനാൽ ഫോട്ടോ പിടിക്കാൻ പറ്റിയില്ല.
DYFI സംസ്ഥാന സമ്മേളനം.
ജനുവരി 8-11.
നല്ല വെള്ള പോസ്റ്ററിൽ ചുവന്ന വലിയ അക്ഷരങ്ങളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ചെ ഗ്വേരയുടെ പടം (ക്യാരിക്കേച്ചർ) താഴെ ചെറിയ അക്ഷരങ്ങളിൽ കാര്യപരിപാടികൾ
കലാപരിപാടികൾ, കായികമൽസരങ്ങൾ, ചർച്ചകൾ, പൊതുസമ്മേളനം, പൊതുയാഗം, മാർച്ച്.
ഉള്ളൂർ ഏരിയാകമ്മിറ്റിയുടെ വക പോസ്റ്റർ. (പരിപാടികളുടെ മുഴുവൻ ലിസ്റ്റ് ഓർമ്മയില്ല, ഫോട്ടോ എടുത്തുമില്ല, ക്ഷമിക്കണം)
അലക്ഷ്യമായി വായിച്ച് നടന്നുനീങ്ങവെ പെട്ടെന്നൊരു പുനർചിന്ത.
വീണ്ടും പോസ്റ്റർ ചെന്നുവായിച്ചു. ഞാൻ വായിച്ചതിന്റെ കുഴപ്പമായിരിക്കുമോ?
അല്ല, നല്ല തെളിവുള്ള അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്.
പൊതുയാഗം തന്നെ.
ഡിഫി യാഗം നടത്താൻ പോകുന്നെന്നോ? ആരായിരിക്കുമാവോ യാഗത്തിന്റെ യജമാനൻ?
അധികം ആലോചിക്കാനൊന്നുമില്ലെന്നറിയാം. സംഗതി മറ്റേ പിശാശ് തന്നെ, അച്ചടിപിശാശ്.
പൊതുയോഗം എന്നത് പൊതുയാഗം ആയിപ്പോയി.
ചില്ലറ തെറ്റുകൾ ആർക്കും പറ്റാം. എഴുതുമ്പോൾ കൃത്യമായി സ്പെല്ലിങ്ങും മറ്റും നോക്കി എഴുതുന്നത് അത്ര എളുപ്പമല്ല. മൈക്രോസോഫ്റ്റിന്റെ ഓട്ടോകറക്റ്റ് ഉള്ളതിൽ പിന്നെ ഇംഗ്ലീഷിലെ ഒരു വാക്കിന്റെ കൃത്യമായ സ്പെല്ലിങ്ങ് ആർക്കും അറിയാതായിരിക്കുന്നു, കുറഞ്ഞപക്ഷം സോഫ്റ്റ്വെയർ വയറന്മാർക്ക്.
പക്ഷെ നല്ലരീതിയിൽ പ്രൂഫ്‌റീഡിങ്ങ് കഴിഞ്ഞല്ലെ ഇത്തരം ഫ്ലെക്സുകൾ പബ്ലിഷ് ചെയ്യേണ്ടത്, പ്രത്യേകിച്ചും പൊതുജനം കാണുന്നുണ്ട് എന്ന അവസ്ഥയിലെങ്കിലും. അതും പത്രങ്ങളിലേതുപോലെ നെടുനെടുങ്കൻ ലേഖനമൊന്നുമല്ലല്ലൊ ഇത്, വിട്ടുപോകാൻ. അപ്പോൾ തെറ്റുകൾ വെറും തെറ്റുകളല്ല, മാപ്പില്ലാത്ത അശ്രദ്ധയാണ്, വിവരക്കേടാണ്.
അശ്രദ്ധ എന്നുപറഞ്ഞ് തള്ളാം, പക്ഷെ വാക്കിന്റെ അർത്ഥം തന്നെ മാറിയാലോ? ഒരു അക്ഷരം മാറിയോ വിട്ടുപോയോ അർത്ഥമില്ലാത്ത വേറൊരു വാക്കാവാം, പക്ഷെ അർത്ഥം തന്നെ മാറിപ്പോകുന്ന, വിപരീതാർത്ഥം വരുന്ന മറ്റൊരു വാക്കായി പരിണമിച്ചാലോ?
അതും പോട്ടെ, പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതനിലപാടുകൾക്ക് വിരുദ്ധമായൊരു അർത്ഥം വന്നാലോ?
കഷ്ടം എന്നേ പറയാനാവൂ. വിവരമില്ലായ്മ ക്ഷമിക്കാം, അന്തമില്ലായ്മ?
നോട്ടീസുകളിലും പബ്ലിക് ബോർഡുകളിലും ഉള്ള വങ്കത്തരങ്ങൾ പലതവണ നേരിട്ടും ഫോർവേർഡ് മെയിലുകളായും കണ്ടിട്ടുണ്ട്. പബ്ലിക് ബോർഡുകൾ അധികവും കൈ കൊണ്ട് എഴുതുന്നതാണെന്നതിനാൽ തെറ്റുകൾ സഹജം. എഴുതുന്നയാളുടെ പ്രസ്തുത ഭാഷയിലുള്ള അക്ഷരാഭ്യാസവും തെറ്റുകൾക്ക് കാരണമാവാം.
ഭാഷയിലെ അക്ഷരങ്ങൾ അറിയില്ലെങ്കിൽ സാധാരണയായി ബോർഡെഴുത്തുകാർ ആശ്രയിക്കുന്നത് ലോക്കലി ലഭ്യമായ ഭാഷയറിയാവുന്ന ഒരാളെയായിരിക്കും. അയാൾ 'വരച്ചുകൊടുക്കുന്ന' അക്ഷരങ്ങൾ അതേപടി ബോർഡിൽ കലാപരമായി എഴുതുക എന്നതായിരിക്കും ബോർഡെഴുത്തുകാർ ചെയ്യുക.
കർണാടക ആർടിസിയുടെ ബസിൽ ഏർനകുലം എന്നെഴുതിക്കണ്ടിട്ടുണ്ട്. കന്നഡിഗൻ പറഞ്ഞുകൊടുത്തത് അത്തരത്തിലായിരിക്കാം, പക്ഷെ ഏതു മലയാളിയാണാവോ എറണാകുളം എന്നാണ് ആ സ്ഥലത്തിന് പറയുക എന്നറിയാത്ത മഹാൻ?
പഴനിയിൽ കണ്ടിട്ടുള്ള ഒരു ബോർഡാണ്. സ്ത്രീകളുടെ ടോയ്‌ലെറ്റിലേയ്ക്കുള്ള വഴി കാണിച്ചുകുണ്ടുള്ള ബോർഡിൽ എഴുതിയത് വായിച്ചാൽ ഗ്നൂക്കൾ എന്നെഴുതിയതുപോലിരിക്കും. (ഇപ്പോഴത് ശരിയാക്കിയോ എന്നറിയില്ല, അങ്ങോട്ടൊക്കെ പോയിട്ട് കൊല്ലം പത്തിരുപത് കഴിഞ്ഞു) സ്ത്രീ എന്ന് കൂട്ടക്ഷരത്തിൽ മലയാളി എഴുതിക്കൊടുത്തത് പാവം തമിഴന്റെ തലകറക്കിയത് മനസിലാക്കാം. അത് തിരുത്താനറിയാവുന്നവർ ആ പ്രദേശത്ത് ഇല്ലായിരിക്കാം എന്നതും മനസിലാക്കാം
വന്നുവന്ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ പോലും ഇത്തരം വങ്കത്തരങ്ങൾ കാണാതെ പോകുന്നുണ്ട്, അത് വിദ്യയ്ക്കുതന്നെ അപമാനമാണ്. ബാംഗ്ലൂരിലെ പല സ്കൂളുകളുടെയും ബോർഡുകൾ വായിച്ചാൽ ചിരിച്ചു മണ്ണു മാത്രമല്ല, ഭൂമിയുടെ അടിയിലുള്ള പെട്രോൾ വരെ കപ്പും.
Clasass I-XI എന്നുവരെ എഴുതിക്കണ്ടിട്ടുണ്ട്.
ഒരു ചെറിയ കാര്യം കൂടി പറഞ്ഞ് നിർത്താം.
ബാംഗ്ലൂരിലുണ്ടായിരുന്ന കാലത്ത് കോറമംഗലയിലെ ഒരു സ്കൂളിന്റെ ബോർഡ് (പരസ്യമല്ല, സ്കൂളിന്റെ മുന്നിൽ വെച്ചിരിക്കുന്ന ബോർഡ് തന്നെ) കാണാറുണ്ടായിരുന്നു. ആ സ്കൂൾ ഇപ്പോഴും അതേ ബോർഡ് വെച്ചുതന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.
സ്കൂളിന്റെ പേര് ലിറ്റിൽ ഫീറ്റ് എന്നാണ്. മോണ്ടിസോറി, എൽകെജി, യുകെജി തുടങ്ങിയവ ആയിരിക്കാം അവിടെ. കുഞ്ഞിക്കാലുകൾ എന്നർത്ഥം ആയിരിക്കാം ഉദ്ദേശ്യം.
ഈ ബോർഡ് കാണിച്ച് ഞാനെന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്, ഫീസില്ല എന്നുപറഞ്ഞാൽപ്പോലും എന്റെ മകനെ ഞാനിവിടെ ചേർത്തില്ല.
ഇംഗ്ലീഷിലെ വാക്കുകളുടെ അർത്ഥം പോലും അറിയാത്ത ഈ സ്കൂളിൽ ചേർന്നാൽ എന്റെ മകനെ അവരെന്താണ് പഠിപ്പിക്കുക?
പ്രശ്നം വിശദീകരിക്കാം.
ലിറ്റിൽ ഫീറ്റ് എന്നുപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഫീറ്റ് എന്നതിന്റെ സ്പെല്ലിങ്ങ് ആണ് പ്രശ്നക്കാരൻ.അവരുപയോഗിച്ചിരിക്കുന്ന വാക്ക് FEAT എന്നാണ്.
FEETഉം FEATഉം തമ്മിലുള്ള വ്യത്യാസം അറിയാത്ത ഇവർ എന്താണ് കുട്ടികളെ പഠിപ്പിക്കുക?
തെറ്റുപറ്റാം, പക്ഷെ അശ്രദ്ധമൂലമുള്ള തെറ്റുകൾ, പ്രത്യേകിച്ചും അവ പരിഹരിക്കാതെ കിടക്കുമ്പോൾ, മാപ്പില്ല.
എന്റെ ചിന്തകൾ
Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts
Tuesday, December 15, 2009
Friday, October 30, 2009
നിയമത്തിന്റെ കഷ്ടകാലം.
നിയമത്തിനും കഷ്ടകാലം വരാം എന്ന് ഇപ്പോഴാണ് അറിഞ്ഞത്.
പോലീസ് സ്റ്റേഷൻ തുടങ്ങിയ അന്നുമുതൽ, ശനിയും ഞായറും ആവണമെന്നില്ല, എല്ലാ ദിവസവും കഷ്ടകാലമാണത്രെ.
ഈ കാലയളവിൽ കള്ളന്മാർ പലതും അപഹരിച്ചുവോ എന്നൊന്നും നോക്കേണ്ടതില്ല, നിയമത്തിന്റെ കഷ്ടകാലത്താണല്ലൊ അവർക്ക് ഗുണം. ഈ അപഹാരങ്ങളെക്കുറിച്ച് ഒന്നും കണ്ടുപിടിച്ചില്ലെങ്കിലും വേണ്ടില്ല, ഗ്രഹങ്ങളുടെ അപഹാരം എങ്ങിനെയെന്നറിഞ്ഞേ തീരൂ.
നാട്ടുകാർ പരാതി നിരത്തിയതൊന്നും നോക്കിയില്ലെങ്കിലും കവിടി നിരത്തിയത് നോക്കിയേ തീരൂ.
എന്തായാലും നിരത്തി പരത്തി പരിശോധിച്ചു.
ദോഷങ്ങളുടെ നീണ്ട ലിസ്റ്റ്.സർപ്പദോഷം, വാസ്തുദോഷം, ആരുടെയൊക്കെയോ ശാപം, പ്രേതം, പിശാച്, ഒടിയൻ, മാത, മറുത, നീലി, ഡ്രാക്കുള....... മൊത്തത്തിൽ ഇല്ലാത്തതൊന്നുമില്ല.
ഇവരെയൊക്കെ ഒതുക്കാം, പക്ഷെ കന്നിമാസത്തിലാണ് പ്രസ്തുത സ്റ്റേഷൻ ഉൽഘടിച്ചതെന്ന വസ്തുത പോലീസുകാരെ തുറിച്ചുനോക്കുന്നു. ഹാ.... പോലീസിനെ തുറിച്ചുനോക്കി പേടിപ്പിക്കാൻ എന്തെങ്കിലും ഉണ്ടല്ലൊ.
ഭാഗ്യം, പണ്ട് പോലീസുകാർ സ്റ്റേഷനിലിട്ട് ഉരുട്ടിക്കൊന്ന പ്രതിയുടെ പ്രേതം അവിടിവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട് എന്നൊന്നും ജ്യോത്സ്യൻ പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ അങ്ങേരുടെ പ്രേതത്തിന്റെ ശല്യം കൂടി സ്റ്റേഷനിൽ ഉണ്ടായേനെ
ഏതായാലും പ്രതിവിധികൾ ഉടനെ തുടങ്ങുമായിരിക്കും. പൂജയും വഴിപാടും ബലിയും സർപ്പദോഷമകറ്റാൻ എല്ലാ ലോക്കപ്പിലും ഓരോ മൂർഖനെ വളർത്താനും ഒക്കെ നിർദ്ദേശിച്ചിട്ടുണ്ട് ജ്യോത്സ്യൻ.
നടക്കട്ടെ.......
അതിരാവിലെ ഈറനുടുത്ത് പൂജ നടക്കുന്നിടത്ത് കയ്യും കെട്ടി നിൽക്കുന്ന പോലീസുകാരെ കാണാനും വേണം യോഗം.
ഇനിയങ്ങോട്ട് പോലീസിന്റെ പ്രവർത്തനത്തിലും രീതികളിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് ഗസറ്റിൽ ഉടനെ വരുമായിരിക്കും, അല്ലെങ്കിൽ ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തിൽ അറിയിക്കുമായിരിക്കും.

- ഇനി പരാതിയുമായി ചെല്ലുന്നവർക്ക് പ്രശ്നപരിഹാരത്തിനായി എന്ത് പൂജ നടത്തണം എന്ന ഉപദേശം ഫ്രീ (അതിന് കൈക്കൂലി വേണ്ടെന്നർത്ഥം)
- കൈക്കൂലി ഇനിമുതൽ പൂജച്ചെലവ് എന്ന പേരിൽ അറിയപ്പെടും.
- കള്ളന്മാർക്ക് വിലങ്ങിനുപകരം പൂജിച്ച യന്ത്രങ്ങളും ഉറുക്കുമൊക്കെ ധരിപ്പിക്കും. അങ്ങിനെ കൈവശം ധാരാളം കാശുവന്നാൽ പിന്നെ കക്കേണ്ടതില്ലല്ലൊ.
- ലാത്തിച്ചാർജ്ജിന്റെ സ്റ്റൈൽ മാറ്റും, മന്ത്രവാദിയുടെ ചൂരൽ പ്രയോഗം പോലെ, ചമ്രം പടിഞ്ഞിരുന്ന് ആയിരിക്കും. ഒഴിഞ്ഞുപോ ഒഴിഞ്ഞുപോ എന്ന് ഇടയ്ക്കിടെ ആക്രോശിക്കുകയും ചെയ്യും.
- കുറ്റം തെളിയിക്കാൻ മന്ത്രവാദക്കളത്തിലിരുത്തി ചോദിച്ചാൽ ഏതു കുറ്റവാളിയും സത്യം പറയും. ദുർഘടമായ കേസുകളിൽ മഷിനോട്ടം പോലുള്ള ശാസ്ത്രസങ്കേതങ്ങൾ ഉപയോഗിക്കും.
- പോലീസ് പ്രൊട്ടെക്ഷൻ എന്നതിനുപകരം ചാത്തൻപ്രൊട്ടെക്ഷൻ നടപ്പിൽ വരുത്തും.
- ആറ്റുകാൽ രാധാകൃഷ്ണന് ഓണററി ഐപിഎസ് കൊടുക്കും. അദ്ദേഹത്തെ ഡിജിപി ആയി നിയമിക്കും.
ഇതെല്ലാം ലോങ്ങ് ടേം പ്ലാനുകളാണ്.
തൽക്കാലം ഒരു ബോർഡ് മാത്രം.
പൂജ നടക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ സ്റ്റേഷനിൽ പരാതികൾ എടുക്കുന്നതല്ല. പരാതികളുമായി വന്ന് പൂജ മുടക്കുന്ന എല്ലാ റാസ്കലുകളേയും ലോക്കപ്പിലിടുന്നതായിരിക്കും.
കാര്യം ഇനിയും മനസിലാകാത്തവർ (മുകളിലെ ലിങ്ക് കാണാത്തവർ) ഇതൊന്നു നോക്കൂ
Subscribe to:
Posts (Atom)