എന്റെ ചിന്തകൾ

Tuesday, December 14, 2010

ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം

റിച്ചാർഡ്‌ ഡോക്കിൻസ്‌ എഴുതിയ The God Delusion എന്ന കൃതിയെ ഖണ്ഡിച്ചുകൊണ്ട്‌ എൻ എം ഹുസൈന്റെ ബ്ലോഗ്‌ പരമ്പര പുരോഗമിയ്ക്കവെ എന്റെ ചില ഇടപെടലുകളിൽ നിന്നുള്ള ഒരു പ്രധാനചോദ്യമാണ്‌ ഈ പോസ്റ്റിന്‌ ആധാരം.
സമയക്കുറവ്‌ മൂലം ഇംഗ്ലീഷിൽ തന്നെ ചർച്ച നടക്കുകയാണുണ്ടായത്‌. സാന്ദർഭികമായിട്ടാണെങ്കിലും, ഈ ചർച്ച നടന്നത്‌ എന്റെ തന്നെ പേരിൽ അദ്ദേഹം എഴുതിയ ഒരു പോസ്റ്റിലാണ്‌.

PS: ഇവിടെ എന്റെ അഭിപ്രായങ്ങൾ (ഹുസൈൻ ഉദ്ധരിച്ചതാണെങ്കിലും) ചുവപ്പ്‌ നിറത്തിലും ഹുസൈന്റെ അഭിപ്രായങ്ങൾ നീലനിറത്തിലും കൊടുത്തിരിയ്കുന്നു.
-------------------------------------------------

കാളിദാസൻ എന്ന ബ്ലോഗർക്കുള്ള ഒരു മറുപടിയിൽ ഹുസൈൻ താഴെപ്പറയുംവിധം പരാമർശിക്കുകയുണ്ടായി.

Every scietific theories are testable.There is no need to add a word 'testable' to get a correct meaning of Popper's view.

ഇത്‌ കണ്ടപ്പോൾ എന്റെ ചോദ്യം ഇതായിരുന്നു.

That's a good point. But then, how is creationism testable? What are the major findings? Do we have a testable process, that is repeatable, in any of the findings? What are the predictions? How much has it advanced from the beginning of the ism?

സൃഷ്ടിവാദം testable ആണോ? എന്തെല്ലാമാണ്‌ സൃഷ്ടിവാദത്തിന്റെ കണ്ടെത്തലുകൾ. എന്തെല്ലാം പ്രവചനങ്ങൾ ഉണ്ട്‌ സൃഷ്ടിവാദത്തിൽ. സൃഷ്ടിവാദത്തിന്റെ ആരംഭം മുതൽക്കുള്ള ചരിത്രം നോക്കിയാൽ എന്തുമാത്രം പുരോഗമിച്ചിട്ടുണ്ട്‌.


To make it clear, എന്റെ ചോദ്യം സൃഷ്ടിവാദത്തിന്റെ ആധാരം തന്നെ ലക്ഷ്യമാക്കിയായിരുന്നു.

ശാസ്ത്രം ദിനംപ്രതി പുരോഗമിയ്ക്കുകയാണ്‌. ഇന്നലെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇന്ന് ശാസ്ത്രം മനസിലാക്കുന്നുണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞൻ ഇന്ന് പുനർജ്ജനിച്ച്‌ വന്നാൽ ഒന്നും തന്നെ പകച്ചുനിന്ന് പോകുകയേയുള്ളു. ബ്രൈറ്റ്‌ എന്ന ബ്ലോഗർ പറഞ്ഞതുപോലെ ഡാർവ്വിൻ ഇന്ന് വന്ന് പരിണാമസിദ്ധാന്തത്തിൽ പരീക്ഷയെഴുതിയാൽ തോറ്റുപോകും.

ശാസ്ത്രം മുന്നോട്ടുവെയ്ക്കുന്ന ഏതൊരു തിയറിയും testable ആണ്‌, ആയിരിയ്ക്കണം, ഇല്ലെങ്കിൽ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ അതിന്‌ നിലനിൽപ്പില്ല. പരീക്ഷണങ്ങളുടെ പരാമീറ്ററുകൾ, പരീക്ഷണരീതി, അതിൽ നിന്നും ലഭ്യമായേയ്ക്കാവുന്ന ഫലങ്ങളുടെ പ്രവചനങ്ങൾ, ഇവയെല്ലാം ചേർന്നാലേ ശാസ്ത്രീയരീതിയാവൂ.
....
സൃഷ്ടിവാദം ആത്യന്തികമായി ഒരു സ്രഷ്ടാവിനെ സങ്കൽപിച്ചുകൊണ്ടുള്ളതാണ്‌. സ്രഷ്ടാവ്‌ എന്ന (അമൂർത്തമായ) ശക്തി (വ്യക്തി) വ്യക്തിഗതമായി സൃഷ്ടിച്ചതാണ്‌ ഈ കാണുന്നതും കണ്ടേയ്ക്കാവുന്നതുമായ എല്ലാം. ജീവിവർഗ്ഗങ്ങളും, ആറ്റം മുതൽ നക്ഷത്രങ്ങൾ അടക്കമുള്ള അചേതനവസ്തുക്കളും എല്ലാം ആ സ്രഷ്ടാവിന്റെ ഇച്ഛ മൂലം സൃഷ്ടിക്കപ്പെട്ടവയാണ്‌. (ചിലരുടെ വിശ്വാസപ്രകാരം ഓരോ ജീവിയും വസ്തുവും വരെ ഇപ്രകാരം സ്രഷ്ടാവിന്റെ ഇടപെടൽ മൂലം നടക്കുന്നതാണ്‌, ഉദാഹരണത്തിന്‌ ഒരു ഉറുമ്പിന്‌ ജീവൻ വെയ്ക്കുന്നതുപോലും സ്രഷ്ടാവ്‌ പ്രത്യേകം സൃഷ്ടി നടത്തുന്നതുമൂലമാണ്‌. ശ്രീ ഹുസൈൻ ആ ലെവൽ വരെ എത്തിയിട്ടുണ്ടോ എന്നറിയില്ല)
 
സൃഷ്ടിവാദം ഇത്തരത്തിലായിരിക്കേ ചില കാര്യങ്ങൾ സ്വാഭാവികമായും നമുക്ക്‌ മനസിലാക്കാവുന്നതാണ്‌.

1. സൃഷ്ടി നടക്കണമെങ്കിൽ സ്രഷ്ടാവ്‌ മനസ്‌ വെയ്ക്കണം. ഉദാഹരണത്തിന്‌ പുതിയൊരു ജീവിവർഗ്ഗം ഉണ്ടാകണമെങ്കിൽ സ്രഷ്ടാവ്‌ നേരത്തെ അതിന്‌ തീരുമാനമെടുത്തിരിയ്ക്കണം.

2. സൃഷ്ടികൾ എപ്പോഴാണ്‌ സൃഷ്ടിയ്ക്കപ്പെടേണ്ടത്‌ എന്നത്‌ സ്രഷ്ടാവാണ്‌ തീരുമാനിക്കുന്നത്‌. (ഒരു പ്രത്യേകസാധനം സൃഷ്ടിയ്ക്കപ്പെടേണ്ടതില്ല എന്ന തീരുമാനം എന്തായാലും ഇല്ല, കാരണം ഇല്ലാത്ത ഒരു വസ്തു ഉണ്ടാകേണ്ടതില്ല എന്ന് തീരുമാനിയ്ക്കേണ്ടതില്ലല്ലൊ) പ്രപഞ്ചം ആകെമൊത്തം എടുത്താലും ഇഴജന്തുക്കൾ പോലൊരു broad category എടുത്താലും കഥ ഇതുതന്നെ.

3. സൃഷ്ടികൾ എങ്ങിനെയാണ്‌ ഉണ്ടായിവരേണ്ടത്‌ എന്നത്‌ സ്രഷ്ടാവാണ്‌ തീരുമാനിയ്ക്കുന്നത്‌. ചില വിശ്വാസങ്ങൾ പ്രകാരം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോൾ ഉണ്ടായതാണ്‌ മിക്ക വസ്തുക്കളും. മനുഷ്യന്റെ കാര്യത്തിൽ മാത്രം അൽപം ഭേദഗതി ഉണ്ട്‌, മണ്ണ്‌ കുഴച്ചാണ്‌ മനുഷ്യനെ ഉണ്ടാക്കിയത്‌.

4. ഓരോ വസ്തുവും എത്രകാലം നിലനിൽക്കും എന്നത്‌ സ്രഷ്ടാവിന്റെ തീരുമാനമാണ്‌. ഒരു പ്രത്യേകജീവിവർഗ്ഗം എത്രകാലം ഭൂമിയിൽ (തലമുറകളായി) ജീവിയ്ക്കും എന്നത്‌ സ്രഷ്ടാവ്‌ തീരുമാനിച്ചിരിയ്ക്കുന്നു. എന്തുകൊണ്ട്‌ ജീവിവർഗ്ഗങ്ങൾ നാമാവശേഷമാകണം, എപ്പോൾ വംശം ഇല്ലാതാകണം എന്നതൊക്കെ സ്രഷ്ടാവിന്‌ മാത്രം അറിയാവുന്ന രഹസ്യമാണ്‌. ഏത്‌ ഗ്രഹം, ഏത്‌ നക്ഷത്രം എന്നുവരെ നിലനിൽക്കണം എന്നതും സ്രഷ്ടാവ്‌ തീരുമാനിയ്ക്കുന്നതാണ്‌,

കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഇതൊക്കെ മനുഷ്യന്‌ എങ്ങിനെ അറിയാനാവും? സ്രഷ്ടാവ്‌ പറഞ്ഞുതന്നല്ലാതെ വേറൊരു സ്വന്തന്ത്രാന്വേഷണവും ഇവിടെ സാധ്യമല്ല. ഇനി, സൃഷ്ടിവാദത്തിന്‌ മാത്രമായി, ശാസ്ത്രത്തിന്റെ സഹായമില്ലാതെ, എന്തെങ്കിലും ഒരു മെഥഡോളജി സാധ്യമാണോ? എന്റെ അറിവിൽ ഒന്നുമില്ല, അറിവുള്ളവർ പറഞ്ഞുതരൂ.

ഏതായാലും ഈ ചോദ്യത്തിന്‌ ശ്രീ ഹുസൈന്റെ മറുപടി ഇപ്രകാരമായിരുന്നു...

Actually you DIDN’T STUDY CREATIONISM and at the same time you are negating creationism that is what a superstitious man does.And this is because your negation is a part of your ism-atheism.
Come to your question: According to creation model, the first prediction is there will be no transitional forms . Palaeontology testifies that there are no transitional forms.

ഇടയ്ക്കുള്ള emphasis എന്തിനെന്ന് എനിക്ക്‌ മനസിലാക്കാവുന്നതാണ്‌. അതിനെ ഞാനത്ര കാര്യമാക്കുന്നില്ല. ചോദ്യങ്ങൾക്കെല്ലാം മറുപടി ആയിട്ടില്ല. ഞാൻ ചോദ്യങ്ങൾ കൂടുതൽ വ്യക്തമാക്കാനായി ഒരു കമന്റിട്ടു.

Coming to your answer on Creationism, there are quite a few things which you missed (or messed).


One, the base question (from you argument itself) was on testability, which you didn't answer.

Two, the only straight answer that you gave was the prediction. That too is very subjective. It's just negation and that's all. And, to add up to all those, it's just pure negation of what "others" have found and is nothing original in creationism at all.

Three, you state that others (me in particular) haven't studied creationism (with an emphasis, I don't know why). There is nothing in detail about creationism which I've seen, except the statement that the superpower created everything (there could be some variations depending on which ism you believe in). No clear timelines (whatever is there in the scriptures have been found false), no clear methodology defined/observed (except that he did it from nothing or clay), no clear explanation as to why things are there (so many superflous things like billions of galaxies and millions of species), no identified method to directly observe/test and so on and on.

ഇതിന്‌ ഹുസൈൻ അൽപം കൂടി വലിയ മറുപടി എഴുതാൻ തയ്യാറായി. പക്ഷെ നിരാശയ്ക്കുള്ള വകുപ്പുണ്ട്‌, ഇപ്പോഴും.

(2)You imply that there is nothing in creationism to be testable.The design in the universe is a testable case for creationism and a case against the origin explanation by chance.Can you suggest any thing testable from either Atheism or Darwinism?


(3)Your words : Two, the only straight answer that you gave was the prediction. That too is very subjective. It's just negation and that's all. And, to add up to all those, it's just pure negation of what "others" have found and is nothing original in creationism at all

This comment is fallacious. See what I have writen:
According to creation model, the first prediction is there will be no transitional forms . Palaeontology testifies that there are no transitional forms.
This is a Palaeontological fact, not negation.Can you present any evidence for the innumerable transitional forms in between two most related species as predicted by Darwinism?

(4)Your words : There is nothing in detail about creationism which I've seen, except the statement that the superpower created everything (there could be some variations depending on which ism you believe in). No clear timelines (whatever is there in the scriptures have been found false), no clear methodology defined/observed (except that he did it from nothing or clay), no clear explanation as to why things are there (so many superflous things like billions of galaxies and millions of species), no identified method to directly observe/test and so on an on

All these are ignorance, pure and simple.That is why I had stated that you blindly negate creationism without studying it.
Firstly, there are a lot things in detail about creationism.
Secondly, There are clear timelines.
Thirdly, there is clear methodology.
Fourthly, there are clear explanations.
Fifthly, there are a number of observations that are testable.


ഹുസൈന്റെ വാദപ്രകാരം പ്രപഞ്ചത്തിന്റെ ഡിസൈൻ എന്നത്‌ സൃഷ്ടിവാദത്തിന്റെ ഒരു testable case ആണ്‌, അതും ആകസ്മികതയ്ക്കെതിരെ പ്രയോഗിക്കാവുന്നത്‌. പിന്നെ, മുൻപ്‌ പറഞ്ഞതുപ്രകാരം ഇടജീവിവർഗ്ഗങ്ങൾ ഉണ്ടാകില്ല എന്ന പ്രവചനവും paleantology പ്രകാരം ശരിയാണ്‌.

ഇവിടെ വീണ്ടും ചോദ്യം ആവർത്തിക്കേണ്ടിവരുന്നതിൽ വിഷമമുണ്ട്‌.

പ്രപഞ്ചത്തിന്റെ ഡിസൈൻ, (ഇല്ലാത്ത) ഇടജീവിവർഗ്ഗങ്ങൾ എന്നീ കാര്യങ്ങളെല്ലാം സൃഷ്ടിവാദത്തിൽ എങ്ങിനെ കടന്നുകൂടി, ശാസ്ത്രം പറയാതെ?

ഒരു കാര്യം ഇല്ല എന്ന് പറയുന്ന സമയത്ത്‌ ആ കാര്യം ഉണ്ട്‌ എന്നൊരു വാദം നിലനിൽക്കണം. നേരത്തെ പറഞ്ഞതുപോലെ, പരിണാമം ഇടജീവിവർഗ്ഗങ്ങളെക്കുറിച്ച്‌ പറഞ്ഞു, സൃഷ്ടിവാദം നിരാകരിച്ചു. അതിനപ്പുറം സൃഷ്ടിവാദത്തിൽ തനതായി എന്താണുണ്ടായിരുന്നത്‌? When did this prediction come in?

സൃഷ്ടിവാദത്തിന്റെ പോരായ്മകൾ എന്ന നിലയിൽ ഞാൻ എഴുതിയ പോയിന്റുകൾ ഹുസൈൻ നേരിട്ടത്‌ ചില സാമാന്യപരാമർശങ്ങളിലൂടെയാണ്‌. സൃഷ്ടിവാദത്തിൽ നിരവധി വിശദാംശങ്ങളുണ്ട്‌, കൃത്യമായ സമയക്രമം അറിവായിട്ടുണ്ട്‌, കൃത്യമായ ഗവേഷണരീതികൾ (മെഥഡോളജി) ഉണ്ട്‌, നിരവധി കാര്യങ്ങൾക്ക്‌ വിശദീകരണങ്ങളുണ്ട്‌, പരീക്ഷിക്കാവുന്ന ധാരാളം നിരീക്ഷണങ്ങൾ ഉണ്ട്‌.

ഇതിൽ നിന്ന് സാമാന്യമായി ഒരാൾക്ക്‌ എന്താണ്‌ ഗ്രഹിക്കാനാവുക? ചില blanket statments നിരത്തിയാൽ കാര്യം ശാസ്ത്രീയമാകുന്നില്ലല്ലൊ. വിശദീകരണങ്ങൾ ആവശ്യമാണ്‌.

ഈ വക കാര്യങ്ങൾ എങ്ങിനെ പരീക്ഷിക്കും? സൃഷ്ടി എങ്ങിനെയാണ്‌ മനുഷ്യന്‌ പരീക്ഷിക്കാനാവുക? പ്രപഞ്ചത്തിന്റെ ഡിസൈൻ എങ്ങിനെയാണ്‌ പരീക്ഷിക്കാനാവുക?

പ്രപഞ്ചം ആസൂത്രിതമാണെന്ന് പറയുന്നതിൽ തന്നെ ഒരു പ്രശ്നമുണ്ട്‌. ബില്യൺ കണക്കിന്‌ ഗ്യാലക്സികളും അതിലുമെത്രയോ അധികം നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൽക്കകളും പൊട്ടും പൊടിയും ഒക്കെ ചേർന്നതാണ്‌ ഈ പ്രപഞ്ചം. അതിൽ 99 ശതമാനത്തിലധികം സാധനങ്ങളിലും ജീവൻ എന്നൊരു സംഭവമേയില്ല. പിന്നെയെന്ത്‌ ആസൂത്രണമാണിത്‌? അതും ജീവൻ നിലനിർത്താനായാണ്‌ ഇക്കണ്ട പ്രപഞ്ചം മുഴുവൻ ആസൂത്രണം ചെയ്തിരിക്കുന്നത്‌ എന്ന് പറയുമ്പോൾ.

എന്റെ തുടർക്കമന്റ്‌ താഴെക്കൊടുക്കുന്നു.

Where did all these come from? Creationism, from its origin, had passed on without any evidence (never needed it) till science came up with different ideas. Even the prediction that you stated, came in only after theory of evolution was proposed and people started digging out fossils. Else creationism wouldn't even have thought about transitional forms.



You don't (can't) set up a lab to test creationism even at the basic level (and biologists have that). It just has been looking on things which science couldn't show-in-real-time, and put it across as "things of creation". Where is the "testability" factor coming in, then?


How is "design" tested? Again, you are not doing it in a lab or even on a drawing board. You say that it is designed, because you are surviving and things look good for you to survive. There could be other reasons, even some unknown (if observations of science are not correct, that is). None of these have been analyzed. What creationism has done so far is to pull the current observations and find ways to say that they are wrong. It's a conclusion without any specific independent process. (And don't tell me that Universe is well designed. You have billions of dead pieces, especially asteroids, floating around with no reason at all. Talking about earth makes it slightly better, but you already have scientific explanations, which you reject)


Firstly, there are a lot things in detail about creationism.
Secondly, There are clear timelines.
Where? In religious texts? As per believers, those are the only sources as that's spelt by god himself. I haven't seen any details there, and the timelines are too shaky. For anything other than that, you don't have any backing, as they are not confirmed even by god.


What is the timeline you are talking about? If this is not in accordance with the religious scriptures, you'd be negating the holy texts itself.


Thirdly, there is clear methodology.
What is the methodology? Do you look at each aspect in detail and analyze how they came about? Or do you say that it is complex, that you need a designer/creator, from simple virus to stars? I'm talking about a clear, independent methodology, that doesn't lean on to explanations of science. Science didn't look towards religious texts for any data.


Fourthly, there are clear explanations.
What explanations are you talking about? Why do we have these many galaxies and these many species, many of which are of no significance to man?


Fifthly, there are a number of observations that are testable.
What are those? Please cite a few with the test? (Please note that the test should confirm creation, just a phrase "chance-can-not-do-this" won't suffice, in which case you would just be negating something that is explained by your opponent)


As such, things are still there as in the beginning stages of creationism. There is nothing new that has come up, except for newer refutes on what science finds out.


Please, blanket statements wouldn't be helpful.


പിന്നീടുള്ള ഹുസൈന്റെ കമന്റ്‌ ഇതായിരുന്നു.

(2)And and (3) Creationism was always a more rational explanation for the nature than a chance explanation of atheism.There was enough evidence for the stbility of species long before the arrival of evolution theory and it is still relevant .Any scientist can set up a lab and can prove species are not evolving. Creationism was dominant among biologists till 20th century and all natural observations well suited to it.Universe is well designed according to Anthropic Cosmological Principle , a widely accepted conclusion among scientists.



(3)1-5 Please study a standard text on creationism( Eg: SCIENTIFIC CREATIONISM by Dr.Morris). It is practically impossible to teach you elementary aspects of creationism through comment box.You can make further comments or criticism after the study of the basics of creationism.I shall provide you explanations.


I am sorry , there is time constraint to go in to every details as I single handedly deal the explanations for this blog.
 
ചുരുക്കിപ്പറഞ്ഞാൽ, ഇത്രയേ പറയാനാവൂ, ബാക്കി നോക്കിപഠിച്ചോളൂ.

എന്ത്‌ വായിച്ചിട്ടുണ്ട്‌, എന്ത്‌ വായിച്ചിട്ടില്ല എന്നതല്ല കാര്യം. വിഷയം സൃഷ്ടിവാദത്തിന്റെ പരിമിതി തന്നെയാണ്‌. സ്രഷ്ടാവ്‌ നേരിട്ട്‌ പറയാതെ ഇക്കാര്യങ്ങളൊന്നും അറിയാനാവില്ലെങ്കിൽ പിന്നെ എന്ത്‌ ഗവേഷണം നടത്തിയിട്ടും കാര്യമില്ല, scientific എന്ന് ഒരു ഭംഗിയ്ക്ക്‌ പറയാം എന്നതിനപ്പുറം പ്രതേകിച്ച്‌ ഫലങ്ങളൊന്നും തന്നെ ലഭ്യമാകില്ല.

ഇതിലെ ആദ്യഖണ്ഡിക മാത്രമേയുള്ളു എന്തെങ്കിലും കാര്യമായുള്ളത്‌. അതിലെ പോയിന്റുകൾ നോക്കിയാൽ മനസിലാക്കാം സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത.

Creationism was always a more rational explanation for the nature than a chance explanation of atheism.

ആകസ്മികതയിലൂന്നിയാണ്‌ പരിണാമവും കോസ്മോളജിയുമെല്ലാം കാര്യങ്ങൾ വിശദീകരിക്കുന്നത്‌ എന്ന് ധരിച്ചാൽ പിന്നെ കാര്യമൊന്നുമില്ല. അതിനാൽ അതവിടെ നിൽക്കട്ടെ.

There was enough evidence for the stbility of species long before the arrival of evolution theory and it is still relevant.

എന്താണീ stability? മനുഷ്യൻ തന്റെ ജീവിതകാലത്ത്‌ നിലനിന്നുകാണുന്നത്‌ എല്ലാം stable ആണോ? പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം കൊളോണിയലിസം എക്കാലത്തേയ്ക്കുമുള്ളതായിരുന്നിരിയ്ക്കും, അതാണോ സത്യം? മനുഷ്യന്റെ ചരിത്രത്തിന്റെ കാലഘട്ടം എടുത്താലും പലതും നിലനിൽക്കുന്നവ തന്നെയായിരിക്കും. പക്ഷെ നാം പരിണാമത്തിൽ സംസാരിയ്ക്കുന്നത്‌ ലക്ഷക്കണക്കിന്‌, മില്യൺ കണക്കിന്‌ വർഷങ്ങളാണ്‌. അതും കോസ്മോളജിയുടെ കാലയളവിൽ വലിയൊരു സംഖ്യയല്ല.

Any scientist can set up a lab and can prove species are not evolving.

This was the best!!

ഒരു ശാസ്ത്രജ്ഞൻ ഒരു ലാബ്‌ സെറ്റപ്‌ ചെയ്യുന്നു. അവിടെ പരിണാമം സംഭവിയ്ക്കുന്നില്ല എന്ന് തെളിയിയ്ക്കാൻ പരീക്ഷണം നടത്തുന്നു.

എന്ത്‌ പരീക്ഷണമായിരിക്കും അത്‌? എനിക്ക്‌ ഇനിയും ഉത്തരം കിട്ടിയിട്ടില്ല. കുറേ ആടുകളെ കെട്ടിയിട്ട്‌ ഭക്ഷണവും വെള്ളവും കൊടുത്താൽ പരിണാമം സംഭവിയ്ക്കില്ല എന്ന് പറയാനാവുമോ? അതോ എന്തെങ്കിലും പ്രത്യേകമായി ഈ ആടുകളിൽ ചെയ്യുന്നുണ്ടോ? പരിണാമം എങ്ങിനെയൊക്കെ സംഭവിയ്ക്കാം എന്ന് അറിഞ്ഞാണോ ആ ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തുക?

അതൊക്കെ വിട്ടുകളയാം. ഇങ്ങിനെ ലാബ്‌ സെറ്റപ്‌ ചെയ്ത്‌ പരീക്ഷണം (എന്തുതന്നെയായാലും) നടത്തിയാൽ സൃഷ്ടി നടക്കുന്നുണ്ടെന്ന് തെളിയിയ്ക്കാനാകുമോ?

Creationism was dominant among biologists till 20th century and all natural observations well suited to it.Universe is well designed according to Anthropic Cosmological Principle , a widely accepted conclusion among scientists.

ഇരുപതാം നൂറ്റാണ്ടുവരെ ബയോളജിസ്റ്റുകൾക്കിടയിൽ സൃഷ്ടിവാദമായിരുന്നു പ്രധാനം. ആയിക്കോട്ടെ, അതുകൊണ്ടെന്താ? പതിനാറാം നൂറ്റാണ്ട്‌ വരെ ഭൂമികേന്ദ്രീകൃതമായിരുന്നു പ്രപഞ്ചസങ്കൽപം മുഴുവൻ. എന്നിട്ടോ?

പുതിയ അറിവുകൾക്കനുസരിച്ച്‌ മനുഷ്യന്റെ ചിന്താഗതികൾ മാറണം. ഇന്നലെ വരെ ഇതായിരുന്നു എന്റെ അറിവ്‌ എന്നുവെച്ച്‌ പുതിയ അറിവുകൾ വന്നാലും അത്‌ മാറരുത്‌ എന്ന് പറയൂന്നത്‌ അബദ്ധം മാത്രമാണ്‌.

എന്റെ അടുത്ത കമന്റ്‌

The next part, I'm sorry to say, doesn't make sense.


(2)And and (3) Creationism was always a more rational explanation for the nature than a chance explanation of atheism.


The questions that Creationism opens up can not be answered by Creationism. People have strived hard to dig deep into the mysteries of universe. There could still be questions, there may be questions which we would, probably, never be able to answer. That doesn't mean that "let there be light" is true or rational even.


There was enough evidence for the stbility of species long before the arrival of evolution theory and it is still relevant.


Stability depends on what timescale you measure it on. For a man's lifespan, species are indeed very stable. For man's known history too, it is stable. That doesn't mean that you have the same species for millions of years. When it was asked as to why many species became extinct, you said that it is a natural process. So, there are species which are not stable as it looks like. There is extiction happening in the history of earth. If they were stable and if the universe was well designed, why would they perish and why would new ones come in?


Any scientist can set up a lab and can prove species are not evolving.


Really? Come on, Mr. Hussain. I don't expect this type of a comment from you, who have at least taken some effort to understand what science is.


What kind of lab this could be? What is the experiment that could be done in this lab to prove wihtout any hint of doubt that species are not evolving? If at all there is a lab that way, what is the timeframe that they observe?
And, then, does it prove creationism? Does it prove that species are getting created?


On the lighter side, anyone (need not be a scientist) can set up a lab and prove that creation doesn't happen.


Creationism was dominant among biologists till 20th century and all natural observations well suited to it.


So?
Sun was going around the earth for centuries (of course there were some odd "other ideas" too), and it looked very natural to all observations.
It's as simple, Mr. Hussain. The natural observations that you make depend on what knowledge you have. Remember, I had asked the question Whether it is common sense to say that earth revolves around the sun. And you said it's not. It's the same point that I wanted to drive in, that the observation that you make without knowledge would often be misleading.
Now that you've talked about 20th century, does it make sense to continue what people have been thinking for the past thousands of years and fail to see what people understand now? If I go by your statement, people would still be saying that geocentric model was dominant till the 16th century and all natural observations suited to it. After all, it's not even 500 years old (small from history stand-point and very small even by geological timeframe).


Universe is well designed according to Anthropic Cosmological Principle , a widely accepted conclusion among scientists.
When something survives, we feel it is designed to exist, there is nothing surprising with that deduction. But, the fact is, we adapt to the circumstances, else we can not survive. Life also has adapted. Do we know how many perished just because they couldn't survive enough to produce offsprings?
Coming to the universe, what is the design that you are talking about? There are billions of galaxies, with no life in a very very high percentage of them (I'm tempted to say all except one, but I don't want to guess). There are asteroids, what for, no one knows. These asteroids clash with each other, with many planets and other bodies, and even with earth (rarely though).


What is all these? Is this design or something else? After all, why do we need all these? If the design was so very correct, we wouldn't have had all these superflous things floating around.


(3)1-5 Please study a standard text on creationism( Eg: SCIENTIFIC CREATIONISM by Dr.Morris). It is practically impossible to teach you elementary aspects of creationism through comment box.You can make further comments or criticism after the study of the basics of creationism.I shall provide you explanations.


Thank you for the suggestion. I don't mind reading it, but I don't really know whether or when I can get a copy of that.
I respect both your time and willingness to discuss. You might have done enough studies on how scientific-abilities of creationism could be proven, but alas, none of the arguments that you had put down here has anything to even minutely suggest that there is anything scientific in creationism. You are working overtime with some points, but, sorry again, you're losing your ground.


To put things straight.
Creationism presumes a creator. So, whatever details you need on creationism has to be obtained from the creator, no other source could help you (unless ofcourse, he has written it in an accessible form somewhere). Which then means that you have absolutely no control, there is no information you could gather in the area of Creationism, per se. In such a scenario, what is it that you could do indepedently?


അതിനുള്ള ഹുസൈന്റെ മറുപടിയിതാ, എന്റെ ചിന്തകളും (മലയാളത്തിൽ).....

(1)Commenting on this “(2)And and (3) Creationism was always a more rational explanation for the nature than a chance explanation of atheism”, you have written :

“The questions that Creationism opens up can not be answered by Creationism. People have strived hard to dig deep into the mysteries of universe. There could still be questions, there may be questions which we would, probably, never be able to answer. That doesn't mean that "let there be light" is true or rational even”.

There are a lot of questions that cannot be answered by Evolution Theory than Creationism. So which is preferable to a rational man?

സൃഷ്ടിവാദം എന്ത്‌ ഉത്തരങ്ങളാണ്‌ ഇതുവരെ നൽകിയിട്ടുള്ളത്‌? എല്ലാം സ്രഷ്ടാവിന്റെ ശക്തി, സ്രഷ്ടാവിന്റെ യുക്തി, സ്രഷ്ടാവിന്റെ മനോധർമ്മം, ഇതിനപ്പുറം എന്ത്‌ അറിവാണ്‌ മനുഷ്യൻ സൃഷ്ടിവാദത്തിലൂടെ നേടിയിട്ടുള്ളത്‌? കുറഞ്ഞപക്ഷം ഏതെങ്കിലും ഒരു ജീവിവർഗ്ഗം (ഉദാഹരണം ഇഴജന്തുക്കൾ) ഏത്‌ കാലത്ത്‌ ജീവിച്ചുതുടങ്ങിയെന്നോ അക്കാലത്ത്‌ സസ്തനികൾ ഉണ്ടായിരുന്നോ എന്നോ സൃഷ്ടിവാദത്തിന്‌ പറയാൻ സാധിച്ചിട്ടുണ്ടോ? ഇഴജന്തുക്കളുടെ ആവിർഭാവകാലത്ത്‌ എന്തുകൊണ്ട്‌ സസ്തനികൾ ഉണ്ടായിരുന്നില്ല എന്നതിന്‌ എന്തെങ്കിലും വിശദീകരണം ഉണ്ടോ?
So, which is preferrable

(2)This is your words : “Stability depends on what timescale you measure it on. For a man's lifespan, species are indeed very stable. For man's known history too, it is stable. That doesn't mean that you have the same species for millions of years”.


Your first three sentences are scientific.These are acceptable to me which means there is no evidence for evolution.But in contrast, your fourth or last sentence is a speculation having no evidence and thus not scientific but dogmatic.You yourself says “that doesn’t mean”.But that does mean no evidence for evolution .Extinction is not an evidence for evolution.

ചോദ്യം stability-യുമായി ബന്ധപ്പെട്ടാണ്‌. ഹുസൈന്റെ വാദപ്രകാരം ജീവികൾക്ക്‌ നല്ലരീതിയിൽ stability ഉണ്ട്‌. പക്ഷെ അത്‌ ഏത്‌ സ്കെയിലിൽ ആണ്‌ അളക്കേണ്ടത്‌? പതിനായിരം വർഷം ഒരു ജീവിവർഗ്ഗം നിലനിന്നുവെങ്കിൽ, അതിനുശേഷം നശിച്ചുപോയിട്ടുണ്ടെങ്കിൽ, അതിന്‌ stability ഉണ്ടെന്ന് ഏത്‌ അളവിലാണ്‌ പറയാനാവുക? മനുഷ്യന്റെ ശരാശരി ജീവിതത്തിൽ ആ ജീവിവർഗ്ഗം നിലനിൽക്കുന്നുണ്ട്‌, കാരണം ഈ പതിനായിരം വർഷങ്ങൾക്കിടയിലാണ്‌ അവന്റെ ജീവിതമെങ്കിൽ തീർച്ചയായും അവന്റെ ജീവിതകാലം മുഴുവൻ അവൻ ആ ജീവിയെ കാണും. മനുഷ്യന്റെ അറിവുള്ള ചരിത്രകാലം എടുത്താലും വലിയ വ്യത്യാസമുണ്ടാകില്ല, 5000 വർഷങ്ങൾക്ക്‌ മുൻപ്‌ എഴുതിയ പുസ്തകത്തിൽ കാണുന്ന ജീവി ഇപ്പോഴും ഉണ്ടാകും. പക്ഷെ പതിനായിരം വർഷം എന്നത്‌, പ്രപഞ്ചത്തിന്റെ കാര്യം പോകട്ടെ, ഭൂമിയുടെ കാലയളവിൽ എന്ത്‌ അർത്ഥമാണുണ്ടാക്കുന്നത്‌?

(3)Commenting on my words “Any scientist can set up a lab and can prove species are not evolving” You writes:

“Really? Come on, Mr. Hussain. I don't expect this type of a comment from you( but I expected a surprise from you –Hussain), who have at least taken some effort to understand what science is.


What kind of lab this could be? What is the experiment that could be done in this lab to prove wihtout any hint of doubt that species are not evolving? If at all there is a lab that way, what is the timeframe that they observe?


And, then, does it prove creationism? Does it prove that species are getting created?


On the lighter side, anyone (need not be a scientist) can set up a lab and prove that creation doesn't happen”.

എനിക്ക്‌ അൽഭുതം ഒന്നുമുണ്ടായിട്ടില്ല. ഈയൊരു അബദ്ധം താങ്കളിൽ നിന്നും പ്രതീക്ഷിച്ചില്ല എന്നേ ഞാൻ പറഞ്ഞുള്ളൂ.

ഇതിന്‌ ഏതായാലും ഹുസൈൻ മറുപടിയൊന്നും പറഞ്ഞിട്ടില്ല.

See your words : “For a man's lifespan, species are indeed very stable. For man's known history too, it is stable”.

This is an experimentally proved fact and any one can prove this , that is the basis of creationism.On the other hand ,evolution is ony a speculation and nobody has experimentally proved it yet.That is why you write “that does n’t mean” which is a speculation in itself and unscientific.

പറയാനുള്ളത്‌ നേരത്തെ പറഞ്ഞിട്ടുണ്ട്‌.

(4)Commenting on my staement, “Creationism was dominant among biologists till 20th century and all natural observations well suited to it”,you writes: “So?”.
My reply : So nothing. I stated a simple historical fact!

So? എന്നൊരു ചോദ്യത്തിനുമാത്രം ഹുസൈൻ ഉത്തരം നൽകിയിട്ടുണ്ട്‌. ബാക്കിയുള്ള കാര്യങ്ങൾ അദ്ദേഹം സൗകര്യപൂർവ്വം ഒഴിവാക്കി. എന്തുകൊണ്ടെന്നറിയില്ല.

ഏതായാലും ഹുസൈൻ അവസാനമായപ്പോഴേയ്ക്കും സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത വിട്ട്‌ യുക്തിപരതയിലേയ്ക്ക്‌ മാറിയിട്ടുണ്ട്‌. സൃഷ്ടിവാദം എന്ത്‌ ചെയ്യും എന്നതിന്‌ ഉത്തരം കൂടുതൽ നൽകാൻ അദ്ദേഹത്തിന്‌ കഴിയില്ല. അതിന്‌ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല, അദ്ദേഹത്തിന്റെ കഴിവുകളെ ചെറുതാക്കി കാണാനും കഴിയില്ല. ഞാൻ ആദ്യം പറഞ്ഞ സൃഷ്ടിവാദത്തിന്റേതായ പരിമിതികൾ തന്നെയാണ്‌ അദ്ദേഹത്തിന്റെ പരിമിതി. എളുപ്പത്തിനുവേണ്ടി ഒരിയ്ക്കൽക്കൂടി ഞാനത്‌ എടുത്തെഴുതട്ടെ.

1. സൃഷ്ടി നടക്കണമെങ്കിൽ സ്രഷ്ടാവ്‌ മനസ്‌ വെയ്ക്കണം. ഉദാഹരണത്തിന്‌ പുതിയൊരു ജീവിവർഗ്ഗം ഉണ്ടാകണമെങ്കിൽ സ്രഷ്ടാവ്‌ നേരത്തെ അതിന്‌ തീരുമാനമെടുത്തിരിയ്ക്കണം.
2. സൃഷ്ടികൾ എപ്പോഴാണ്‌ സൃഷ്ടിയ്ക്കപ്പെടേണ്ടത്‌ എന്നത്‌ സ്രഷ്ടാവാണ്‌ തീരുമാനിക്കുന്നത്‌. (ഒരു പ്രത്യേകസാധനം സൃഷ്ടിയ്ക്കപ്പെടേണ്ടതില്ല എന്ന തീരുമാനം എന്തായാലും ഇല്ല, കാരണം ഇല്ലാത്ത ഒരു വസ്തു ഉണ്ടാകേണ്ടതില്ല എന്ന് തീരുമാനിയ്ക്കേണ്ടതില്ലല്ലൊ) പ്രപഞ്ചം ആകെമൊത്തം എടുത്താലും ഇഴജന്തുക്കൾ പോലൊരു broad category എടുത്താലും കഥ ഇതുതന്നെ.
3. സൃഷ്ടികൾ എങ്ങിനെയാണ്‌ ഉണ്ടായിവരേണ്ടത്‌ എന്നത്‌ സ്രഷ്ടാവാണ്‌ തീരുമാനിയ്ക്കുന്നത്‌. ചില വിശ്വാസങ്ങൾ പ്രകാരം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോൾ ഉണ്ടായതാണ്‌ മിക്ക വസ്തുക്കളും. മനുഷ്യന്റെ കാര്യത്തിൽ മാത്രം അൽപം ഭേദഗതി ഉണ്ട്‌, മണ്ണ്‌ കുഴച്ചാണ്‌ മനുഷ്യനെ ഉണ്ടാക്കിയത്‌.
4. ഓരോ വസ്തുവും എത്രകാലം നിലനിൽക്കും എന്നത്‌ സ്രഷ്ടാവിന്റെ തീരുമാനമാണ്‌. ഒരു പ്രത്യേകജീവിവർഗ്ഗം എത്രകാലം ഭൂമിയിൽ (തലമുറകളായി) ജീവിയ്ക്കും എന്നത്‌ സ്രഷ്ടാവ്‌ തീരുമാനിച്ചിരിയ്ക്കുന്നു. എന്തുകൊണ്ട്‌ ജീവിവർഗ്ഗങ്ങൾ നാമാവശേഷമാകണം, എപ്പോൾ വംശം ഇല്ലാതാകണം എന്നതൊക്കെ സ്രഷ്ടാവിന്‌ മാത്രം അറിയാവുന്ന രഹസ്യമാണ്‌. ഏത്‌ ഗ്രഹം, ഏത്‌ നക്ഷത്രം എന്നുവരെ നിലനിൽക്കണം എന്നതും സ്രഷ്ടാവ്‌ തീരുമാനിയ്ക്കുന്നതാണ്‌,
====================================


ഇനി, എന്റെ ഒരു ഭൂലോകസംഭവചോദ്യത്തിലേയ്ക്കുകൂടി.

തന്റെ വാദങ്ങൾക്കിടയിൽ ഹുസൈൻ പറഞ്ഞ ഒരു കാര്യമാണ്‌ "സാമാന്യയുക്തിയാണ്‌ ശരി" എന്നത്‌. പിന്നീട്‌ ചർച്ചകൾ വന്നപ്പോൾ ചിലപ്പോഴൊക്കെ സാമാന്യയുക്തി തെറ്റാം, പക്ഷെ അതെല്ലാം ചില്ലറ അപവാദങ്ങൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആ അവസരത്തിലാണ്‌ ഞാൻ ഒരു ചോദ്യം ചോദിച്ചത്‌.

സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്നു എന്നത്‌ സാമാന്യയുക്തിയാണോ? ആണെങ്കിൽ എങ്ങിനെ?

ഹുസൈൻ അവസാനം മറുപടി പറഞ്ഞു, അത്‌ സാമാന്യയുക്തി അല്ലെന്ന്. എന്റെ രണ്ടാം ചോദ്യത്തിന്‌ അങ്ങിനെ പ്രസക്തിയില്ല. കൂടാതെ അത്‌ ഡോക്കിൻസ്‌ സംവാദത്തിൽ പ്രസക്തമല്ലെന്നും അദ്ദേഹം പറയുന്നു.

എന്റെ ചോദ്യം ഡോക്കിൻസിന്‌ പ്രസക്തമാണോ, God Delusion ചർച്ചയിൽ പ്രസക്തമാണോ എന്നതൊക്കെ വ്യത്യസ്തമായ കാര്യമാണ്‌. ഞാൻ ചോദിച്ചത്‌ ഹുസൈന്റെ തന്നെ ഒരു പരാമർശത്തെ ആധാരമാക്കിയാണ്‌. ഇതിൽ എന്റെ നിലപാട്‌ ഞാൻ വ്യക്തമാക്കിയിരുന്നു, ഹുസൈൻ അത്‌ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.

സാമാന്യയുക്തി മാത്രം പ്രയോഗിച്ചാൽ ഭൂമി സൂര്യന്‌ ചുറ്റും കറങ്ങുകയാണെന്ന് പറയാൻ സാധിയ്ക്കില്ല. കോമൺ ഇറ തുടങ്ങി പതിനാറാം നൂറ്റാണ്ട്‌ വരെ ഭൂമിയ്ക്ക്‌ ചുറ്റും സൂര്യൻ കറങ്ങുന്നു എന്നതായിരുന്നു സാമാന്യയുക്തി. മറിച്ച്‌ പറഞ്ഞവർ ഇല്ലെന്നല്ല, ഒന്നുകിൽ അവ നിരാകരിക്കപ്പെട്ടു, അല്ലെങ്കിൽ പൊതുജനം അതൊന്നും അറിഞ്ഞതേയില്ല.

സൂര്യന്‌ ചുറ്റുമാണ്‌ ഭൂമി കറങ്ങുന്നത്‌ എന്ന് കണ്ടെത്തിയത്‌ വെറും സാമാന്യയുക്തിയാലല്ല, ശാസ്ത്രീയചിന്തയിലൂടെയാണ്‌. അനിഷേധ്യമാംവിധം അത്‌ ബോധ്യപ്പെടുത്താൻ ശാസ്ത്രം തന്നെ വേണ്ടിവന്നു. അപ്പോൾ സാമാന്യയുക്തിയാണ്‌ ശരി എന്ന പരാമർശം തെറ്റാണ്‌, എന്നുമാത്രമല്ല അബദ്ധവുമാണ്‌.

ചില കാര്യങ്ങൾ കാലക്രമേണ നമ്മുടെ സാമാന്യയുക്തിയ്ക്ക്‌ നിരക്കുന്നതായി മാറും, പക്ഷെ അതിനും ശാസ്ത്രം തന്നെയാണ്‌ വഴികാണിക്കുന്നത്‌. ഇന്ന് ശാസ്ത്രം അൽപമെങ്കിലും അറിയുന്നവർക്ക്‌ സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്നു എന്നത്‌ സാമാന്യയുക്തിയാണ്‌, കാരണം ശാസ്ത്രം അത്‌ തെളിയിച്ചതാണ്‌. ഓരോ കാലഘട്ടത്തിന്റെയും അറിവ്‌ സാമാന്യയുക്തിയായി പരിണമിയ്ക്കും എന്ന് ചുരുക്കം.

ഹുസൈൻ തന്റെ വാദങ്ങൾ പലതും മുന്നോട്ടുവെയ്ക്കുന്നത്‌ സാമാന്യയുക്തിയ്ക്ക്‌ നിരക്കുന്നത്‌ എന്ന മട്ടിലാണ്‌. ഡോക്കിൻസിന്റെ വാദങ്ങൾ ഖണ്ഡിക്കുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നതും ഇതുപോലൊരു യുക്തിയ്ക്ക്‌ (ശാസ്ത്രം എന്തുതന്നെ പറഞ്ഞോട്ടെ) നിരക്കുന്നതല്ലെന്ന വാദത്തിലാണ്‌.

ഏത്‌ സ്വീകരിക്കണം? ആയിരക്കണക്കിന്‌ വർഷങ്ങളായി സാമാന്യയുക്തിയായി കൊണ്ടാടിയ ചിന്തകളോ അതോ അവ തെറ്റാണെന്ന തിരിച്ചറിവോ?

ഒന്നുകൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.


ശ്രീ ഹുസൈൻ പല കാര്യങ്ങളെക്കുറിച്ചും വായിക്കുന്ന വ്യക്തിയാണെന്ന് മനസിലാക്കാവുന്നതാണ്‌. അദ്ദേഹം ഒരു പ്രത്യേകരീതിയിലാണ്‌ കാര്യങ്ങൾ കാണുന്നത്‌, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതാണ്‌ ശരി. ആ ശരികളെ വിശദീകരിക്കാൻ അദ്ദേഹം പല കാര്യങ്ങളും തന്റേതായ രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട്‌. ഇതിൽ എനിക്ക്‌ പരാതിയേതുമില്ല. സോഴ്സ്‌ എന്തായിരുന്നാലും വായിയ്ക്കാനും തനിയ്ക്ക്‌ ആവശ്യാനുസരണം ഉപയോഗിയ്ക്കാനും ഉള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ ബഹുമാനിയ്ക്കുന്നു.

പക്ഷെ ഏതൊരു ചർച്ചയിലും മറ്റൊരാൾക്ക്‌ എന്തറിയില്ല എന്ന് എഴുതാനാണ്‌ ഹുസൈൻ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചുകാണുന്നത്‌. എന്തുകൊണ്ട്‌ എന്ന് എനിക്കറിയില്ല,

എനിക്ക്‌ എന്റേതായ അഭിപ്രായമുണ്ട്‌. നമുക്കറിയാത്ത എത്രയോ കാര്യങ്ങളുണ്ട്‌ ഈ പ്രപഞ്ചത്തിൽ. കുറേയേറെ കാര്യങ്ങൾ നാം ഭാവിയിൽ അറിഞ്ഞേയ്ക്കാം, ചില കാര്യങ്ങൾ ഒരിയ്ക്കലും അറിയാതെതന്നെ മനുഷ്യവംശം നിലച്ചുപോയേയ്ക്കാം. പക്ഷെ ഇന്ന് അറിയാത്ത കാര്യങ്ങൾ വെച്ച്‌ മുൻപെങ്ങോ സങ്കൽപിച്ചുവെച്ച കാര്യങ്ങൾ ശരിയാണെന്ന് ശഠിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. ഇന്നത്തെ അറിവുകൾ പഴയ സങ്കൽപങ്ങൾക്ക്‌ വിരുദ്ധമാണെന്ന കാരണം കൊണ്ട്‌ എതിർക്കുന്നതിലും കാര്യമില്ല. ആ സങ്കൽപം തന്നെ അന്നത്തെ അറിവിന്റെ നിലവാരത്തിൽ വെച്ച്‌ നിർമ്മിക്കപ്പെട്ടതാണെന്നതിനാൽ പ്രത്യേകിച്ചും.

ഇതെന്റെ അഭിപ്രായം.

Note: വ്യക്തിപരമായ പരാമർശങ്ങൾ കഴിവതും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Sunday, November 28, 2010

ജീവൻ പൊട്ടിത്തെറിയിലൂടെ?

ഒരു പൊട്ടിത്തെറിയിലൂടെ താനേ ജീവൻ ഉണ്ടായിവരുമോ?

നഗരത്തിലുടനീളം ഇത്തരത്തിലുള്ള ഒരു പോസ്റ്റർ കണ്ടപ്പോഴാണ്‌ ഇതെന്താ പരിപാടി എന്നൊരു ആകാംക്ഷ തോന്നിയത്‌. മാതൃഭൂമിയിൽ ഒരു ന്യൂസ്‌ കഷ്ണം കണ്ടപ്പോൾ പോയി നോക്കാൻ തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും മന്ത്രിയൊക്കെ ഉൽഘടിച്ച പരിപാടിയല്ലേ.
ദിശ-2010 മൾട്ടിമീഡിയ ഷോ തുടങ്ങി
തിരുവനന്തപുരം: ശാസ്ത്രം, യുക്തി, വിശ്വാസം എന്നീ വിഷയങ്ങൾ ആസ്പദമാക്കിയുള്ള മൾട്ടിമീഡിയ പ്രദർശനമായ 'ദിശ 2010' പുത്തരിക്കണ്ടം മൈതാനത്ത്‌ മന്ത്രി വി.സുന്ദ്രേൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.വി.എബ്രഹാം അധ്യക്ഷതവഹിച്ചു. മലങ്കര ഓർത്തഡോക്‌സ്‌ സിറിയൻ ചർച്ച്‌ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്‌ മുഖ്യസന്ദേശം നൽകി.
തിരുവട്ടാർ കൃഷ്ണൻകുട്ടി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ്‌ വർഗീസ്‌ എന്നിവർ പ്രസംഗിച്ചു. 11 മുതൽ വൈകീട്ട്‌ 7 വരെ പൊതുജനങ്ങൾക്ക്‌ പ്രവേശനം ഉണ്ടായിരിക്കും.
17, 18, 19, 20 തീയതികളിൽ കരിയർ സെലക്ഷൻ, കുടുംബജീവിതം, കുട്ടികളെ എങ്ങനെ വളർത്താം, സ്‌ട്രെസ്‌ മാനേജ്‌മെന്റ്‌ എന്നീ വിഷയങ്ങളെ ആസ്പദമാക്കി രാവിലെ 11 മുതൽ ഒരുമണിവരെ സെമിനാറുകളും ഉണ്ടായിരിക്കും. പ്രദർശനം 21ന്‌ അവസാനിക്കും.


പുത്തരിക്കണ്ടം മൈതാനിയിൽ വലിയൊരു സ്റ്റാൾസമുച്ചയം കെട്ടിയിട്ടാണ്‌ പരിപാടി, കണ്ടാലറിയാം പണം ചെലവഴിക്കാൻ കപ്പാസിറ്റിയുള്ള സംഘടനകളാണ്‌ പിന്നിലെന്ന്. ഏതാണ്‌ ദിശ എന്നേ അറിയേണ്ടതുള്ളു.

പേരും നാളുമൊക്കെ എഴുതിക്കൊടുത്ത്‌ അകത്തുകടന്നപ്പോൾ ഒരു കുട്ടിസെറ്റ്‌ ആകാംക്ഷയോടെ പോസ്റ്ററുകളിൽ നോക്കി അന്തംവിട്ട്‌ നിൽക്കുന്നതുകണ്ടു. ഞാനും അവരുടെ കൂടെ കൂടി.

കൃത്യമായ വഴികൾ, എല്ലായിടത്തും പോസ്റ്ററുകൾ, അവയിലെഴുതിയവ 'വിശദീകരിക്കാൻ' ഒരു കമന്റേറ്ററും, ഇടയ്ക്കിടെ ഇക്കാര്യങ്ങൾക്കെല്ലാം കൂടുതൽ ദൃശ്യാനുഭവം നൽകാൻ മൾടിമീഡിയ പ്രെസന്റേഷൻ, അതാണ്‌ പ്രദർശനത്തിന്റെ ഘടന.


ആദ്യസെക്ഷൻ നമ്മുടെ പ്രപഞ്ചത്തെക്കുറിച്ചാണ്‌.
നമ്മുടെ പ്രപഞ്ചം എന്നാൽ "ഇത്ര" വലുതാണെന്നും നമ്മുടെ പ്രപഞ്ചത്തിൽ കോടിക്കണക്കിന്‌ ഗ്രഹങ്ങളുണ്ടെന്നും പ്രകാശവേഗത്തിൽ സഞ്ചരിച്ചാൽപ്പോലും അടുത്ത നക്ഷത്രത്തിലെത്താൻ മനുഷ്യായസ്സ്‌ മതിയാവില്ലെന്നും പറഞ്ഞപ്പോൾ കുട്ടികൾ അദ്ഭുതത്തോടെ നോക്കിനിന്നു. പിന്നെ ഗ്യാലക്സികളുടെ വിവരണമായിരുന്നു. വിവിധതരം ഗ്യാലക്സികൾ, പടങ്ങൾ ഒക്കെയായി ഒരു പോസ്റ്റർ. അതുകഴിഞ്ഞ്‌ സൂര്യൻ, ഭൂമി എന്നിവയുടെ പ്രത്യേകതകൾ.

അടുത്ത ഊഴം ബിഗ്‌ബാംഗിന്റേതായിരുന്നു. കാര്യങ്ങൾ വിഷയത്തോട്‌ അടുക്കുന്നത്‌ ഇവിടെയാണ്‌

ബിഗ്‌ബാംഗ്‌ എന്ന പൊട്ടിത്തെറിയോടെയാണ്‌ പ്രപഞ്ചത്തിന്റെ ആരംഭം എന്ന്‌ ശാസ്ത്രം പറയുന്നു എന്ന ആമുഖമാണ്‌ ആദ്യം കേട്ടത്‌.
ബിഗ്‌ബാംഗിന്റെ ടൈംലൈൻ വിശദമാക്കുന്ന പോസ്റ്റർ. ഇന്ന സമയത്ത്‌ താപനില ഇത്രയായിരുന്നു, പിന്നീട്‌ ഇത്രയായി, പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രോൺ ഒക്കെ ഉണ്ടായി ഗ്രഹങ്ങൾ ഉണ്ടായി....... വിശദീകരണം ഇത്രമാത്രം.

അവസാനം ഒരു ചോദ്യവും. നേരത്തെ പ്രപഞ്ചത്തിന്റെ വലിപ്പവും മറ്റും നിങ്ങൾ കണ്ടതല്ലെ, ഇങ്ങിനെ ഒരു പൊട്ടിത്തെറിയിലൂടെയാണ്‌ ഇതൊക്കെ ഉണ്ടായതെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? ഉത്തരവും കമന്റേറ്ററുടേത്‌ തന്നെ ഇല്ല.
കമന്റേറ്റർ തുടർന്നു. നമുക്കറിയാം, ഒരു പൊട്ടിത്തെറിയിൽ സംഭവിയ്ക്കുന്നത്‌ സാധനങ്ങൾ ചിതറിത്തെറിക്കുകയാണെന്ന്‌. അങ്ങിനെ ചിതറിത്തെറിച്ച്‌ ഇക്കാണുന്ന സങ്കീർണ്ണമായ പ്രപഞ്ചം ഉണ്ടാകുമോ? ചിന്തിക്കൂ.
ഞാനൊരു കുഞ്ഞുസംശയം ചോദിച്ചു. ബിഗ്‌ബാംഗ്‌ എന്നാൽ പൊട്ടിത്തെറിയാണെന്ന്‌ നിങ്ങളോടാരാണ്‌ പറഞ്ഞത്‌?
ഉത്തരം സഹായിയായി നിന്ന ഒരാളുടേതായിരുന്നു.
നമുക്കറിയാം ഇവിടെ എന്തുമാത്രം എനർജി ഉണ്ടെന്ന്‌. സൂര്യനിൽ നിന്നുതന്നെ എത്രയോ ഊർജം നമുക്ക്‌ ലഭിയ്ക്കുന്നുണ്ട്‌. ഇക്കാണുന്ന വലിയ ഗ്രഹങ്ങളും പദാർത്ഥങ്ങളും ഊർജവുമൊക്കെ എങ്ങിനെയാണ്‌ ഒരു മൈന്യൂട്ട്‌ പോയിന്റിൽ എത്തിയത്‌? ഇതൊന്നും ശാസ്ത്രം പറയുന്നേയില്ല.

ചോദ്യവും ഉത്തരവും തമ്മിൽ ബന്ധമൊന്നും കണ്ടില്ല. ബിഗ്‌ബാംഗിനെക്കുറിച്ച്‌ അൽപമെങ്കിലും വായിച്ചുനോക്കൂ എന്നൊരു വാചകത്തോടെ ഞാൻ ചർച്ച നിർത്തി നടന്നുനീങ്ങി.
Meanwhile, കമന്റേറ്റർ അടുത്ത ബാച്ചിനുള്ള പ്രസംഗത്തിലാണ്‌. ഈ പൊട്ടിത്തെറിയിൽ നിന്നും ഉണ്ടായ ഒരു ചെറിയ കഷ്ണമാണ്‌ ഭൂമി എന്ന്‌ നിങ്ങൾക്ക്‌ കരുതാനാവുമോ എന്നൊരു ചോദ്യം കൂടി കേട്ടു.
ഓഹോ, അപ്പോൾ കാര്യം ഇതാണ്‌. ഇക്കണ്ട പദാർത്ഥങ്ങളെല്ലാം കൂടി ഞെക്കിപ്പിഴിഞ്ഞ്‌ സത്ത മാത്രമാക്കി ഒരു ആറ്റത്തിന്റെ വലിപ്പത്തിലേയ്ക്കെത്തിച്ച്‌ പൊട്ടിച്ചതാണ്‌ ബിഗ്‌ബാംഗ്‌. ഹാവൂ, സമാധാനമായി.

പിന്നീട്‌ കണ്ട പോസ്റ്റർ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെക്കുറിച്ചായിരുന്നു. ആന്ത്രോപ്പിക്‌ കോൺസ്റ്റന്റുകൾ വെച്ചൊരു കളി.

ഭൂമിയുടെ അന്തരീക്ഷത്തിൽ 21% ഓക്സിജൻ ആണ്‌. അതെങ്ങാൻ 15% ആയാൽ നമ്മളൊക്കെ ശ്വാസം കിട്ടാതെ മരിക്കും. 25% ആയാലോ, ഒരു സ്പാർക്ക്‌ മതി, ഭൂമി മുഴുവൻ കത്തിച്ചാമ്പലാകും.അയ്യൊ, അതൊരു സംഭവം തന്നെ. അപ്പോൾ ഓക്സിജൻ ഇങ്ങിനെ നിലനിൽക്കുന്നതിനാലാണ്‌ ഭൂമി തന്നെ നിലനിൽക്കുന്നത്‌. മനുഷ്യനുവേണ്ടിയാണ്‌ ഭൂമിയിൽ ഓക്സിജൻ എന്നതും പുതിയ അറിവാണ്‌.ഗുരുത്വാകർഷണം ഇന്ന ശതമാനം (Decimal point കഴിഞ്ഞുള്ള പൂജ്യങ്ങൾ എണ്ണാൻ സമയം കിട്ടിയില്ല) കൂടുകയോ കുറയുകയോ ചെയ്താൽ സൂര്യൻ നിലനിൽക്കില്ല.ഓഹോ, അങ്ങിനെയാണോ കാര്യം. ഈ ഗുരുത്വാകർഷണം എന്ന് പറയുന്നത്‌ വസ്തുവിന്റെ mass അനുസരിച്ചാണെന്നാണ്‌ ഞാൻ പഠിച്ചിട്ടുള്ളത്‌. ഇതിലിപ്പൊ ഏത്‌ ഗുരുത്വാകർഷണശക്തിയെക്കുറിച്ചാണ്‌ പറയുന്നത്‌? സൂര്യന്റെയോ ഭൂമിയുടേയോ മറ്റുവല്ലതിന്റേതുമോ?

വീണ്ടും കമന്റേറ്റർ വക ചോദ്യം
ഇതെല്ലാം ഇങ്ങിനെ സന്തുലിതമായി ഇരിയ്ക്കുന്നത്‌ വെറുതെയങ്ങ്‌ ഉണ്ടായിവന്നതാണോ? അതോ ഒരു ബുദ്ധിമാനായ സ്രഷ്ടാവിന്റെ രൂപകൽപനയാണോ?
സംശയമെന്ത്‌
(വീണ്ടും ഉത്തരം പറയുന്നത്‌ ചോദ്യകർത്താവ്‌ തന്നെ), ഇതെല്ലാം ഒരു സ്രഷ്ടാവിന്റെ രൂപകൽപനയാണ്‌. ഇതെല്ലാം മനുഷ്യനുവേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നതാണ്‌.

മനുഷ്യാ, നീ മണ്ണല്ല, പാപിയല്ല. ഈ ലോകം മുഴുവൻ നിനക്ക്‌, നിനക്കുവേണ്ടി മാത്രം, ഉള്ളതാകുന്നു.

ഞാനധികം നിന്നില്ല, ഒരു മൾടിമീഡിയ ഷോ കാത്തിരിക്കുന്നു.
ഞാൻ അകത്ത്‌ കയറി. ആദ്യഷോ പ്രപഞ്ചത്തിന്റെ സങ്കീർണ്ണതയെക്കുറിച്ച്‌. കുറേ ആനിമേഷൻ സംഭവങ്ങളും ചിത്രങ്ങളുമൊക്കെയായി ഒരു ജഗപൊക.

ഷോ കഴിഞ്ഞ്‌ പുറത്തെത്തിയപ്പോൾ പിന്നെ കാണാവുന്നത്‌ ഭൂമിയിലെ ജീവനെക്കുറിച്ചാണ്‌. ഭൂമിയിൽ എന്തല്ലാം ഉണ്ടെന്നും ജീവിവർഗ്ഗത്തിന്റെ വൈവിധ്യവും ഒക്കെയായി ചില പോസ്റ്ററുകൾ.

അതിനുശേഷം അടുത്ത മൾടിമീഡിയ ഷോ. കുറേ വീഡിയോ ദൃശ്യങ്ങൾ, (നാഷണൽ ജ്യോഗ്രാഫിക്കും അനിമൽ പ്ലാനറ്റുമൊക്കെ ഉള്ളപ്പോൾ വീഡിയോ ദൃശ്യങ്ങൾക്കാണോ പഞ്ഞം) ഡിഎൻഏ ഘടന, അതിന്റെ സങ്കീർണ്ണത....
കണ്ണ്‌ ബൾബാക്കി ഇരുന്നുകണ്ടു. ശ്ശെടാ, ഇവന്മാർക്ക്‌ പരിണാമം എന്നത്‌ ഒരു കഥയല്ലായിരിക്കുമോ? അതേക്കുറിച്ചൊന്നും കണ്ടില്ല?
ഏറെ വിഷമിക്കേണ്ടിവന്നില്ല.

അടുത്ത സെക്ഷൻ പരിണാമത്തിനുള്ളതാണ്‌. പരിണാമം എന്നാൽ ചുമ്മാ അങ്ങ്‌ ഉണ്ടായി വരുന്നതാണ്‌. ഡിഎൻഎ പോലൊരു സാധനം ചുമ്മാ ഉണ്ടായി വരുമോ?

ചില ഇക്വേഷനുകളും കണ്ടു.

പദാർത്ഥം+സമയം+പ്രപഞ്ചനിയമങ്ങൾ+പ്രകൃതിശക്തികൾ+യാദൃശ്ചികസംഭവങ്ങൾ=ജീവൻ എന്നതാണോ ശരി പദാർത്ഥം+ബുദ്ധിമാനായ ഡിസൈനർ+സമയം=ജീവൻ ഇതാണൊ ശരി.
കോളേജിൽ പഠിക്കുന്ന പ്രായം തോന്നിയ്ക്കുന്ന ഒരു കുട്ടിയാണ്‌ എക്സ്പർട്ട്‌.

ഇവിടെയും എന്റെ ക്ഷമ ചെറുതായൊന്ന്‌ വഴിവിട്ടു. ഞാൻ ചോദിച്ചു.
ഈ ബുദ്ധിമാനായ ഡിസൈനർ ഉണ്ടെങ്കിൽ സമയം എന്തിനാണ്‌? ചുമ്മാ അങ്ങ്‌ ഉണ്ടാക്കിയാൽ പോരേ?
പാവം കൊച്ച്‌, ഒന്ന്‌ വിരണ്ടോ എന്നൊരു സംശയം. അവർ പറഞ്ഞു അതുതന്നെയാണ്‌ കാര്യം. ഇതിൽ സമയം ഒരു ഫാക്റ്റർ അല്ല

അതെനിക്കത്ര സുഖകരമായി തോന്നിയില്ല. ഞാൻ വീണ്ടും ചോദിച്ചു. "ഭൂമിയിൽ ജീവൻ ഉണ്ടായിട്ട്‌ മൂന്നര ബില്യൺ വർഷങ്ങളിലധികമായെന്നാണല്ലൊ ശാസ്ത്രം പറയുന്നത്‌"
കൊച്ച്‌ വീണ്ടും പറഞ്ഞു. "അതത്ര വിശ്വസിക്കാമോ, കാർബൺ ഡേറ്റിങ്ങ്‌ ഒക്കെ വിശ്വസനീയമാണോ"
ഹൗ, ഇതൊരു വഴിക്ക്‌ പോകില്ല. "പഴയ ഫോസിലുകളുടെ കാലഗണന കാർബൺ ഡേറ്റിങ്ങ്‌ ഉപയോഗിച്ചാണ്‌ നിർണ്ണയിക്കുന്നതെന്ന്‌ ആരാ പറഞ്ഞത്‌?"
ഇത്തവണ കമന്റേറ്റർ കുട്ടി ആശയക്കുഴപ്പത്തിലായി. "എനിക്ക്‌ അത്‌ വലിയ പിടിയില്ല, സംശയങ്ങൾ അപ്പുറത്ത്‌ ചോദിച്ചോളൂ"
അൽപം കൂടി പ്രിപറേഷൻ ആവാം എന്നൊരു കമന്റോടെ എന്റെ കമന്ററി അവസാനിപ്പിച്ചു. പുറത്തേയ്ക്കിറങ്ങാനുള്ള വഴികൾ അന്വേഷിക്കലായി അടുത്ത പടി.


പിന്നീടുള്ള വഴി നിറയെ പോസ്റ്ററുകളുടെ സ്വഭാവം അൽപം വ്യത്യസ്തമാണ്‌. മനുഷ്യൻ പാപിയായാണ്‌ ജനിക്കുന്നത്‌, അരുതാത്തത്‌ ചെയ്തു, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.....

അത്ര പെട്ടെന്ന്‌ ഇറങ്ങാൻ എനിക്ക്‌ സാധിച്ചില്ല.

ഒരു ഭാഗത്ത്‌ കുറച്ചുപേരെ ഇരുത്തി വലിയൊരു പ്രസംഗം നടത്തുന്നുണ്ട്‌. അത്‌ കേൾക്കാതെ കടന്നുപോകാൻ അനുവാദമില്ല. മുഴുവൻ കേട്ട്‌ നിന്നു. വിഷയം അതുതന്നെ. ഏറ്റവും കഷ്ടമായി തോന്നിയത്‌ Accept that you are a sinner എന്ന ആശയമാണ്‌.

ഒരു ഫൈനൽ മൾടിമീഡിയ പ്രസന്റേഷൻ കൂടിയുണ്ടായിരുന്നു. യേശുവിന്റെ കുരിശുമരണവും മറ്റും വിശദമായി കാണിയ്ക്കുന്ന സെക്ഷൻ. അവിടെ പുറത്തേയ്ക്കുള്ള വഴിയിൽ ഒരു ബോർഡ്‌ വെച്ച്‌ അടച്ചിട്ടുണ്ട്‌, ആ സിനിമ മുഴുവൻ കാണാതെ പുറത്തേയ്ക്കിറങ്ങാൻ സാധിയ്ക്കില്ലപോലും. (മറ്റൊരിടത്തും ഇടയ്ക്ക്‌ ഇറങ്ങുന്നതിൽ കുഴപ്പമില്ല).

ഞാൻ കണ്ട രംഗം യേശുവിനെ കുരിശിൽ തറയ്ക്കുന്നതുതന്നെയായിരുന്നു. കുട്ടികൾക്ക്‌ കാണാൻ പാകത്തിൽ ശരീരം മുഴുവൻ രക്തമൊലിപ്പിച്ച രൂപത്തെ (നടനെ) കുരിശിലേറ്റുന്ന രംഗം. ഒരു വിധത്തിൽ ഞാൻ പുറത്തെത്തി, ബോർഡ്‌ ഒന്ന്‌ ചെരിച്ചുവെച്ച്‌ തന്നെ.


പുറത്തേയ്ക്കിറങ്ങാനുള്ളയിടത്ത്‌ ഒരു കടമ്പ കൂടിയുണ്ട്‌, ഫീഡ്‌ബാക്ക്‌. എനിക്ക്‌ ഒന്നേ എഴുതാനുണ്ടായിരുന്നുള്ളു.

ഇങ്ങിനെ ശാസ്ത്രം തെറ്റായി പറഞ്ഞുകൊടുത്ത്‌ കുട്ടികളെക്കൂടി വഴിതെറ്റിയ്ക്കരുതേ ദയവായി.

+++++++++++++++++++++++++++++++++++++++++

ദൈവവിശ്വാസം എന്തോ ആകട്ടെ, ശാസ്ത്രം പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിയ്ക്കുംവിധം അവതരിപ്പിച്ച്‌ (പലപ്പോഴും തെറ്റായ വിവരം നൽകി) ഇതെല്ലാം തെറ്റാണെന്ന്‌ തെളിയിച്ച്‌ ആളെക്കൂട്ടുന്നതെന്തിന്‌?
ശാസ്ത്രം പറയുന്ന ഒരുപാട്‌ കാര്യങ്ങൾ (പ്രപഞ്ചം എത്ര വിശാലം, സൂര്യനിൽ എന്ത്‌ സംഭവിയ്ക്കുന്നു, ആറ്റത്തിന്റെ ഘടനയെന്ത്‌, ഡിഎൻഎയുടെ ഘടനയെന്ത്‌ തുടങ്ങിയവ) അവർക്ക്‌ നൂറുശതമാനം ശരിയാണ്‌. പക്ഷെ മറ്റുപലതും, വേദപുസ്തകങ്ങളിലുള്ളവയെ അപ്രസക്തമാക്കുന്നവ, സ്വീകാര്യമല്ലതാനും. അതിനായി അവർ കണ്ടെത്തുന്ന വഴിയോ?


ഒരു ഫൈനൽ ചോദ്യം കൂടി.
ഒരു മതവിശ്വാസസംബന്ധമായ കാര്യത്തിന്‌ മന്ത്രി സംബന്ധിക്കുന്നതും ഉൽഘാടനം ചെയ്യുന്നതും മനസിലാക്കാം. പക്ഷെ ശാസ്ത്രത്തെ തെറ്റിദ്ധരിപ്പിച്ച്‌ നടത്തുന്ന ഒരു മതപ്രചരണസംരംഭത്തിന്‌ മന്ത്രി എന്തിന്‌ കൂട്ടുനിൽക്കണം?

Wednesday, November 10, 2010

ഇതിലെന്താ കേസ്‌?

മാതൃഭൂമിയിലെ ന്യൂസ്‌....


ശബരിമല ദേവപ്രശ്‌ന കേസ്‌: ജയമാല മൂന്നാം പ്രതി



കോട്ടയം: ശബരിമലയിൽ 2006ൽ നടന്ന വിവാദ ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട കേസിൽ കന്നട സിനിമാനടി ജയമാലയെ ക്രൈംബ്രാഞ്ച്‌ മൂന്നാം പ്രതിയായി ചേർത്തു. കേസിൽ 15-ാ‍ം തീയതിക്കുള്ളിൽ റാന്നി ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.


ജ്യോ‍ത്സ്യൻ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന ദേവപ്രശ്‌നത്തിൽ, ശബരിമലയിൽ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന പരാമർശം വൻ വിവാദത്തിനിടയാക്കിയിരുന്നു. ഈ പരാമർശം സാധൂകരിക്കാനായി പണിക്കരും ജയമാലയും ചേർന്ന്‌ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്‌. ശബരിമലയിൽ ദർശനം നടത്തിയപ്പോൾ താൻ ശ്രീകോവിലിനുള്ളിൽ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന്‌ അവകാശപ്പെട്ട്‌ ജയമാല ഫാക്‌സ്‌ സന്ദേശം അയയ്ക്കുകയും ചെയ്തു. ഇത്‌ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ജ്യോ‍ത്സ്യന്റെ വെളിപ്പെടുത്തലിന്‌ വിശ്വാസ്യത നൽകാനാണ്‌ ഇത്തരത്തിൽ ഗൂഢാലോചന നടത്തിയത്‌. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ്‌ ജയമാലയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്‌.


കേസിൽ ഉണ്ണിക്കൃഷ്ണപ്പണിക്കർ ഒന്നാം പ്രതിയും സഹായി രഘുപതി രണ്ടാം പ്രതിയുമാണ്‌

**********************************************


ഉണ്ണികൃഷ്ണപ്പണിക്കർ ഒന്നാം പ്രതി, ജയമാല മൂന്നാം പ്രതി. എന്താണ്‌ കേസ്‌?


ഒന്നാം പ്രതി ദേവപ്രശ്നം വെച്ചു, സ്ത്രീസാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി, അത്‌ ഞമ്മളാണ്‌ എന്നുപറഞ്ഞ്‌ മൂന്നാം പ്രതി വന്നു, അത്‌ ഒരു ഒത്തുകളി ആണെന്ന് ആരോപിക്കപ്പെട്ടു, മൂന്നാം പ്രതി നുണ പറഞ്ഞതാണത്രെ.

ഒരു ക്രൈം നടന്നാൽ അതിൽ ആർക്കെങ്കിലും ലാഭം ഉണ്ടാകണം.

ഇതിൽ ഉണ്ണികൃഷ്ണപ്പണിക്കർക്ക്‌ എന്താണ്‌ നേരിട്ടുള്ള ലാഭം? ഒന്നുമില്ല.

ജയമാലയ്ക്ക്‌? അൽപം പ്രശസ്തി.... അതിനപ്പുറം? ഒന്നുമില്ല.
അത്‌ കേസാക്കണോ? അതിനും മാത്രം എന്തെങ്കിലും അതിലുണ്ടെന്ന് തോന്നുന്നില്ല.

Indirect benefit ഉണ്ടായിരിക്കാം, ഉണ്ണികൃഷ്ണപ്പണിക്കർക്ക്‌. കൂടുതൽ അമ്പലങ്ങൾ ഇത്തരത്തിൽ പ്രശ്നവുമായി വന്നേയ്ക്കാം. അതിലിത്ര കേസാക്കാൻ എന്തെങ്കിലുമുണ്ടോ?
പരസ്യങ്ങളും അവയിലൂടെ വരുന്ന ടെസ്റ്റിമോണിയലുകളും അതുതന്നെയല്ലേ ചെയ്യുന്നത്‌? അമ്പലങ്ങൾ വരെ പരസ്യം ചെയ്യുന്നു, ടെസ്റ്റിമോണിയൽ ഒപ്പിച്ചെടുക്കുന്നു. ചില അമച്വർ നടീനടന്മാരെ വെച്ച്‌ കുബേർകുഞ്ചിക്കും മറ്റും ടെസ്റ്റിമോണിയലുകൾ (വക്കീലായും ബിസിനസുകാരനായും ഒക്കെ അമച്വർ നടന്മാർ അഭിനയിയ്ക്കുന്നതാണെന്ന് ആർക്കുമറിയാം) ഇഷ്ടം പോലെ ഇറങ്ങുമ്പോഴാണ്‌ ഇത്‌.

പൊതുഖജനാവിന്‌ നഷ്ടം വല്ലതും?


ഉണ്ട്‌, പക്ഷെ അങ്ങിനെയെങ്കിൽ ആദ്യപ്രതി ദേവപ്രശ്നം വെയ്ക്കാൻ തീരുമാനിച്ച ഗ്രൂപ്പ്‌ തന്നെയാണ്‌.

പൊലീസ്‌ കേസന്വേഷിച്ചു എന്നതിന്റെ ചെലവുണ്ട്‌. ഈയൊരു കേസിൽ പൊലീസ്‌ ഇടപെടേണ്ട കാര്യമുണ്ടായിരുന്നോ എന്നതുതന്നെ ഒരു ചോദ്യമാണ്‌. ജയമാല വിഗ്രഹത്തിൽ തൊട്ടു എന്നത്‌ ക്രിമിനൽ കുറ്റമല്ല. തൊട്ടിട്ടുണ്ടെങ്കിൽ അതന്വേഷിക്കേണ്ടത്‌ ശബരിമല അധികൃതരല്ലേ? അപ്പോൾ പൊലീസിനെ ഇടപെടീച്ചതിലും കുറ്റക്കാർ ഈ മൂന്നുപേരുമല്ല.

പിന്നെയുള്ളത്‌ ഗൂഢാലോചനയുടെ കാര്യമാണ്‌.

എത്രയോ കൂടിയാലോചനകൾ നടക്കുന്നു. പലതിന്റെയും ഫലങ്ങൾ പുറത്തുവരാറുമുണ്ട്‌. രാഷ്ട്രീയപാർട്ടികൾ തന്നെ ക്ലോസ്‌ഡ്‌ റൂം മീറ്റിങ്ങുകൾ നടത്താറുണ്ട്‌, പ്രത്യേകിച്ചും രാഷ്ട്രീയപ്രശ്നങ്ങളിൽ അവരുടെ തന്ത്രപരമായ നീക്കം എങ്ങിനെയായിരിക്കണം എന്ന് തീരുമാനിക്കാൻ. അതിന്റെ ഫലങ്ങൾ പുറത്ത്‌ കൊണ്ടുവരാറുമുണ്ട്‌, പ്രഖ്യാപനങ്ങളായോ ആക്ഷൻ പ്ലാൻ ആയോ. പൊതുജനത്തിന്‌ വലിയ പ്രശ്നം ഉണ്ടാക്കാത്തിടത്തോളം അവയൊന്നും ക്രിമിനൽ കുറ്റമാകാറില്ല.
 
ഈയൊരു ഗൂഢാലോചന കൊണ്ട്‌ ആർക്കെങ്കിലും നഷ്ടമുണ്ടായോ?


ഉണ്ടായി എന്ന് പറയുന്ന ഒരേയൊരു ഐറ്റം വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു എന്നതാണ്‌. ആകെമൊത്തം ഒരേയൊരു നഷ്ടം.

നമുക്ക്‌ ഒരിക്കൽക്കൂടി ആ സംഭവശൃംഖല ഒന്ന് നോക്കാം.

ദേവപ്രശ്നം നടക്കുന്നു, സ്ത്രീസാന്നിദ്ധ്യം ഉണ്ടെന്ന് വിധിക്കപ്പെടുന്നു, അതാരെന്ന് ആ വ്യക്തി തന്നെ പുറത്ത്‌ പറയുന്നു, പിന്നീടത്‌ നുണയാണെന്ന് തെളിയിയ്ക്കപ്പെടുന്നു (എന്നുതന്നെ കരുതാം).

വിശ്വാസികളുടെ വികാരം എങ്ങിനെയാണ്‌ വ്രണപ്പെട്ടത്‌?

സംഭവം ഒന്ന് തിരിച്ച്‌ ആലോചിക്കാം.

ദേവപ്രശ്നം നടക്കുന്നു, സ്ത്രീസാന്നിദ്ധ്യം ഉണ്ടെന്ന് വിധിക്കപ്പെടുന്നു, അതാരെന്ന് ആ വ്യക്തി തന്നെ പുറത്ത്‌ പറയുന്നു, പിന്നീടത്‌ സത്യമാണെന്ന് തെളിയിയ്ക്കപ്പെടുന്നു.

അപ്പോൾ വിശ്വാസികളുടെ വികാരം വ്രണപ്പെടില്ലേ? അപ്പോഴും ഇതേ പോലീസ്‌ കേസെടുക്കുമോ? അന്വേഷണത്തിൽ അവിടെയും ഒരു ഗൂഢാലോചന (ജയമാലയും ശബരിമല ദേവസ്വം അധികൃതരും തമ്മിൽ ഒരു അണ്ടർസ്റ്റാന്റിങ്ങ്‌) ഉണ്ടായെന്ന് തെളിഞ്ഞാൽ പൊലീസ്‌ കേസെടുക്കുമോ?



ജയമാല വിഗ്രഹത്തിൽ തൊട്ടിട്ടുണ്ടെങ്കിലല്ലേ വിശ്വാസികളുടെ വികാരം വ്രണപ്പെടേണ്ടത്‌. ഇതിപ്പൊ തൊട്ടില്ലെങ്കിലും അങ്ങിനെ പറഞ്ഞു എന്നതായി വ്രണപ്പെടൽ. ഒരു കണക്കിന്‌ വിശ്വാസികൾക്ക്‌ ആശ്വാസമാകുകയല്ലേ വേണ്ടത്‌, സ്ത്രീസാന്നിദ്ധ്യം ഉണ്ടായില്ല എന്നതിൽ. ഇതെന്ത്‌ വികാരമാണാവോ...



*****************************************************
Finally, ഒരു ചോദ്യം കൂടി. ഇത്‌ പലരും ചോദിച്ചിട്ടുള്ളതാണ്‌, എന്റെ വക കൂടി ഒന്ന് കിടക്കട്ടെ.

ഒരു സ്ത്രീസാന്നിദ്ധ്യം ഉണ്ടായി എന്നതുകൊണ്ട്‌ കോപിക്കാൻമാത്രം നിലവാരമേയുള്ളു ദൈവത്തിന്‌ എന്നുണ്ടോ?

Wednesday, August 25, 2010

ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?

നിങ്ങൾ നിഷേധിക്കുന്ന ദൈവം ഏതാണ്‌? (ഒന്നാം ഭാഗം)

ദൈവവിശ്വാസമില്ലാത്തവരോട്‌ വിശ്വാസികൾ സാധാരണയായി നേരിട്ട്‌ ചോദിക്കുന്ന ഒരു ചോദ്യമല്ലിത്‌. ഓരോ വിശ്വാസിക്കും തന്റെ ദൈവം തന്നെയാണ്‌ യഥാർത്ഥ ദൈവം. നിഷേധിക്കുന്നത്‌ താൻ വിശ്വസിക്കുന്ന ദൈവമല്ലെങ്കിൽ പൊതുവെ വലിയ പ്രശ്നമുണ്ടാകാറില്ല, പലപ്പോഴും അവർ തന്നെ ഈ ദൈവത്തെ നിഷേധിച്ചെന്നുവരികയും ചെയ്യും. അയ്യപ്പൻ എന്ന ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞാൽ ഹിന്ദുവിശ്വാസികളിൽ പോലും പൂർണ്ണമായി യോജിക്കുന്നവരുണ്ടാകാം.


ഇതിനോടൊപ്പം ചില ഉപചോദ്യങ്ങൾ, അല്ലെങ്കിൽ ഇതിലേയ്ക്കെത്താവുന്ന ചില അപരചോദ്യങ്ങൾ ഉണ്ടാകാം. അതിൽ തന്നെ പ്രധാനമായ ചോദ്യം "ദൈവമില്ല എന്നതിന്‌ തെളിവെന്ത്‌?" എന്നാണ്‌. അവിടുന്നാകട്ടെ തുടക്കം. ഞാൻ നിഷേധിക്കുന്ന ദൈവമെന്തെന്നും വിശ്വാസികളുടെ തെളിവുകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളും തുടർന്ന് എഴുതാം.


ആദ്യം ദൈവത്തെ നിർവ്വചിക്കേണ്ടത്‌ ആവശ്യമാണല്ലൊ, അംഗീകരിക്കാനാണെങ്കിലും നിഷേധിക്കാനാണെങ്കിലും.

ഇല്ലാത്തതിനെ നിർവ്വചിക്കുമ്പോൾ


തുടക്കത്തിൽത്തന്നെ "ഒരു വസ്തു ഇല്ല" എന്ന് തെളിയിക്കാൻ യുക്തിപരമായി സാധ്യമല്ല. കാരണം ആ വസ്തു എന്തെന്ന് നിർവ്വചിക്കപ്പെട്ടിട്ടില്ല. നിർവ്വചനമുള്ള വസ്തുവിനെ മാത്രമെ വിശകലനം ചെയ്യാനോ തെളിയിക്കാനോ നിഷേധിക്കാനോ കഴിയൂ.

ഇനി നിർവ്വചിക്കേണ്ടത്‌ ആരാണ്‌? സ്വാഭാവികമായും ഉണ്ട്‌ എന്ന് പറയുന്നവരാണ്‌ ഒരു നിർവ്വചനം തരേണ്ടത്‌. അതും നിഷേധിക്കുന്നവർ തന്നെ നിർവ്വചിക്കണം എന്നത്‌ യുക്തിപരമായി നിലനിൽപുള്ളതല്ല, കാരണം ഇല്ലാത്ത ഒന്നിനെ നിർവ്വചിക്കാൻ സാധിക്കില്ല.

യുക്തിപരമായി നിർവ്വചിക്കാനാവില്ലെങ്കിലും സാധാരണ ഒരു വാദമായി നിർവ്വചിച്ച്‌ നിഷേധിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

ഉദാഹരണത്തിന്‌ ഗ്ലിംഗ്ലാംഗ്ലൂം (കടപ്പാട്‌: സുശീൽ പി പി) എന്ന ഒരു വസ്തുവിനെക്കുറിച്ച്‌ സംസാരിക്കുകയാണെന്നിരിക്കട്ടെ. ഗ്ലിംഗ്ലാംഗ്ലൂം എന്നൊരു വസ്തു നിർവ്വചിക്കപ്പെട്ടിട്ടില്ല, അതേസമയം അതില്ലെന്ന് തെളിയിക്കുകയും വേണം.

വളരെയെളുപ്പമാണ്‌ ഈ പരിപാടി. ഞാൻ പറയുന്നു ഗ്ലിംഗ്ലാംഗ്ലൂം എന്ന സാധനം മുപ്പത്തിമൂന്ന് കൊമ്പും ഇരുപത്തിരണ്ടര കാലും പതിനേഴ്‌ കണ്ണുമുള്ള, ആനയുടെ വലിപ്പമുള്ള ചലിക്കുന്ന, തിരുവനന്തപുരത്ത്‌ മാത്രം ജീവിയ്ക്കുന്ന, ഒരു ജീവിയാണെന്ന്. ഇല്ലെന്നതിന്‌ തെളിവായി തിരുവനന്തപുരം മുഴുവൻ സഞ്ചരിച്ചിട്ടും എനിക്ക്‌ അങ്ങിനെയൊരു സാധനത്തെ കാണാനായില്ലെന്നുമാത്രമല്ല, ആരും അതേക്കുറിച്ച്‌ സംസാരിച്ച്‌ കേട്ടിട്ടുമില്ല. (ഇഷ്ടത്തിനനുസരിച്ച്‌ സ്പെസിഫിക്കേഷൻ മാറ്റാം, സൗകര്യം പോലെ)

പക്ഷെ, യുക്തിവാദമെന്നത്‌ ഇതല്ല. ഇത്‌ വെറും കുയുക്തിവാദം മാത്രമാണ്‌, ജയിക്കണമെന്ന് വാശിയുള്ളവർക്ക്‌ ഉപയോഗിക്കാവുന്ന ഒരു അടവ്‌.


അപ്പോൾ ആവശ്യമായ കാര്യം ഒരു നിർവ്വചനം ലഭ്യമാകുക എന്നതാണ്‌. ആ നിർവ്വചനം തരേണ്ടത്‌, naturally, ഉണ്ടെന്ന് പറയുന്ന ആളുകളാണ്‌. അതിനെ യുക്തിപൂർവ്വം വിശകലനം ചെയ്ത്‌ എത്തിച്ചേരേണ്ട നിഗമനമാണ്‌ യുക്തിവാദത്തിൽ പ്രധാനം.

ഇല്ലാത്ത വസ്തുവിന്‌ തെളിവ്‌?

ഇടയ്ക്കിടെ ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ്‌ "ദൈവം ഇല്ല എന്ന് തെളിയിക്കാമോ?" എന്നത്‌. ഉണ്ട്‌ എന്നതിന്‌ തെളിവുകൾ ചോദിക്കപ്പെടുമ്പോൾ വിശ്വാസികളുടെ ഒരു ചോദ്യമാണിത്‌. എല്ലാവരും ചോദിച്ചുകൊള്ളണമെന്നില്ല, പക്ഷെ ഇതത്ര വിരളമല്ല.

Absence of Evidence is Evidence of Absence എന്ന് പൊതുവെ പറയാറുണ്ട്‌. ഒരു വസ്തു ഉണ്ടെന്ന് തെളിവില്ലാത്തിടത്തോളം ഇല്ലെന്നേ പറയാനാവൂ.

ഇതിനെ പലരും ശക്തിയായി എതിർക്കാറുണ്ട്‌.
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഈയടുത്തേ തെളിഞ്ഞിട്ടുള്ളു. അപ്പോൾ കുറച്ചു കാലം മുൻപിലത്തെ കഥ നോക്കിയാൽ വെള്ളമില്ല എന്ന് തെളിഞ്ഞിരിക്കണം. ആ വാദം തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ? ഒറ്റനോട്ടത്തിൽ യുക്തിഭദ്രമായൊരു വാദം.

ഇതേ ചോദ്യം തിരിച്ചു ചോദിച്ചാൽ കാര്യം കുഴയും. ചന്ദ്രനിൽ വെള്ളമുണ്ടെന്നും ആ ജലസാന്നിദ്ധ്യം ഏതു തരത്തിലാണെന്നും ഒരു മനുഷ്യൻ (ശാസ്ത്രജ്ഞൻ തന്നെയാകട്ടെ) പ്രത്യക്ഷത്തിൽ അടിസ്ഥാനമൊന്നുമില്ലാതെ പറഞ്ഞാൽ വിശ്വാസികളായാലും അംഗീകരിക്കുമോ? ആരായാലും എന്തടിസ്ഥാനത്തിലാണ്‌ ഇത്‌ പറയുന്നത്‌ എന്ന് ചോദിച്ചുപോകും.


ചന്ദ്രനിൽ വെള്ളമില്ല എന്ന് ശാസ്ത്രം എന്നെങ്കിലും പ്രസ്താവിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ട്‌ അല്ലെങ്കിൽ ഇല്ല എന്നതിന്‌ തെളിവ്‌ ലഭിക്കുന്നതുവരെ അറിവില്ല എന്നേ പറയാറുള്ളു. ചന്ദ്രനിൽ വെള്ളമില്ല എന്നല്ല, വെള്ളമുള്ളതായി അറിവില്ല എന്നതാണ്‌ യുക്തിഭദ്രമായ വാദം.
 
ചന്ദ്രനിലെ വെള്ളത്തിന്റെ കാര്യവും ദൈവകാര്യവും തമ്മിൽ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്‌. ചന്ദ്രനിലെ വെള്ളം എന്നതൊരു ഭൗതികവസ്തുവാണ്‌. ഉണ്ടെന്ന് തെളിയിക്കാൻ സാധ്യമായത്‌. ഒരു ഗ്രഹത്തേയൊ ഉപഗ്രഹത്തേയോ വിശദമായി നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമായാൽ സാധിക്കാവുന്നതേയുള്ളു


ദൈവം എന്ന ശക്തി ഒരു വസ്തുവല്ലെന്ന് പലയിടങ്ങളിൽ വിശ്വാസികൾ തന്നെ പറയാറുണ്ട്‌. ഒരു ഫോട്ടോയെടുക്കാനോ അനുഭവേദ്യമായ തരത്തിൽ സാർവ്വത്രികമായി തെളിവ്‌ തരാനോ ദൈവം നിന്നുതരില്ല. ദൈവത്തെ ആർക്കും കാണാനാവില്ലെന്ന് മതഗ്രന്ഥങ്ങളിൽ കാണാനുമുണ്ട്‌. അപ്പോൾ തെളിവുണ്ടാകും എന്ന പ്രതീക്ഷ തൽക്കാലമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ്‌ ദൈവം ഉണ്ടെന്ന് പറയുക? എത്രകാലം കാത്തിരുന്നാലും തെളിവ്‌ ലഭിക്കാത്ത ഒരു ശക്തി, അതും കുറച്ചുപേരുടെ വിവരണങ്ങളിൽ നിന്നുമാത്രം അറിവ്‌ ലഭ്യമായ ഒരു ശക്തി, ഉണ്ടാവാം എന്നുപോലും എങ്ങിനെ പറയും?

 
ഇല്ലാ എന്ന് തെളിയിക്കാമോ?


ഏതൊരു കാര്യവും (വസ്തുവും, സംഭവവും) ഇല്ലെന്ന് തെളിയിക്കാനാവുമോ, that too, by direct evidence?

ചെറിയൊരു ഉദാഹരണം നോക്കാം.

മ്‌അദനി കുടകിൽ പോയിട്ടില്ല എന്ന് എങ്ങിനെ തെളിയിക്കും?

പോയിട്ടുണ്ട്‌ എന്ന് തെളിയിക്കാം. അതിന്‌ ഒരു വീഡിയോ ഫൂട്ടേജ്‌ ഉണ്ടെങ്കിൽ, അല്ലെങ്കിൽ വിശ്വാസയോഗ്യമായ സാക്ഷിമൊഴികൾ ഉണ്ടെങ്കിൽ. പക്ഷെ പോയിട്ടില്ല എന്ന് എങ്ങിനെ തെളിയിക്കാം?

ഉത്തരം, തത്വത്തിൽ, എളുപ്പമാണ്‌.

  • മ്‌അദനി കുടകിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സമയത്ത്‌ അദ്ദേഹം വേറൊരിടത്ത്‌ ഉണ്ടായിരുന്നു എന്നതിന്‌ തെളിവ്‌ ഹാജരാക്കാം.
  • അല്ലെങ്കിൽ കുടകിലെ സാക്ഷിമൊഴികൾ വിശകലനം ചെയ്യാം (വീഡിയോ ഫൂട്ടേജ്‌ വ്യാജമാണെന്ന് തെളിയിക്കാനും സാധിച്ചേയ്ക്കും).
  • അല്ലെങ്കിൽ കുടകിലെ ജനസംഖ്യയോട്‌ മുഴുവൻ ചോദിക്കാം ഇന്ന സമയത്ത്‌ മ്‌അദനിയെ കണ്ടുവോ എന്ന്.
  • അല്ലെങ്കിൽ കുടകിലെ (പ്രത്യേകസ്ഥലത്തെയെങ്കിലും) ആ ദിവസത്തെ സംഭവങ്ങൾ മുഴുവൻ എന്തായിരുന്നു എന്നതിന്‌ തെളിവ്‌ (സാക്ഷിമൊഴിയോ വീഡിയോ ഫൂട്ടേജോ) ഹാജരാക്കാം, അതിൽ മ്‌അദനി ഇല്ലെങ്കിൽ അദ്ദേഹം കുടകിൽ പോയിട്ടില്ല.
മൂന്നും നാലും കാര്യങ്ങൾ ആരും outright ആയി തള്ളിക്കളയും, കാരണം പ്രായോഗികമല്ല ആ കാര്യങ്ങൾ. ഇതിൽ ഓരോ സെക്കന്റും, ഓരോ വ്യക്തിയും നിഷേധിക്കണം മ്‌അദനി ചിത്രത്തിലില്ല എന്ന്.

ആദ്യത്തെ രണ്ട്‌ തെളിവുകൾ നേരിട്ടുള്ള തെളിവുകൾ ആണോ?

ആദ്യത്തേത്‌ ഒരു indirect evidence ആണ്‌. ലഭ്യമായ തെളിവുകൾ വെച്ച്‌ ഒരു deduction. ഒരു വ്യക്തിയ്ക്ക്‌ ഒരേ സമയം രണ്ടിടത്ത്‌ ഉണ്ടാകാൻ സാധിക്കില്ല എന്നതിനാൽ സ്വാഭാവികമായി വരുന്ന ഒരു നിഗമനം. പക്ഷെ അതൊരിക്കലും ഒരു direct evidence അല്ല, sufficient evidence ആണെങ്കിലും.

രണ്ടാമത്തേതോ? അതും ലഭ്യമായ തെളിവുകളെ വിശകലനം ചെയ്യലാണ്‌. ഇല്ല എന്നതിനുള്ള തെളിവല്ല, മറിച്ച്‌ ഉണ്ട്‌ എന്നതിനുള്ള തെളിവ്‌ നിഷേധിക്കാനാവശ്യമായ യുക്തി പ്രയോഗിക്കലാണ്‌.

ചുരുക്കിപ്പറഞ്ഞാൽ നിഷേധിക്കുക (അല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കുക) എന്നത്‌ ഒരു direct evidence-ലൂടെ സാധ്യമായ കാര്യമല്ല. അതിനായി ഒന്നുകിൽ ലഭ്യമായ തെളിവുകളെ വിശകലനം ചെയ്യണം, അല്ലെങ്കിൽ indirect evidence പരിശോധിച്ച്‌ ഒരു നിഗമനത്തിലെത്തണം.

അപ്പോൾ ദൈവം ഇല്ല എന്ന് തെളിയിക്കാൻ ആവശ്യം എന്താണ്‌?


തീർച്ചയായും, ആദ്യം ആവശ്യം, ഉണ്ടെന്നതിനുള്ള തെളിവുകളാണ്‌. അതുതന്നെയാണ്‌ ഏതൊരു യുക്തിവാദിയും ചോദിക്കുക. ഉണ്ട്‌ എന്നതിന്‌ തെളിവ്‌ ഹാജരാക്കിയാലേ അത്‌ വിശകലനം ചെയ്യാനാവൂ.

അല്ലെങ്കിൽ സാധിക്കാവുന്ന കാര്യം പ്രപഞ്ചത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്ത്‌ അതിൽ ഒരു ദൈവശക്തി ഉണ്ടോ ഇല്ലയോ എന്ന നിഗമനം രൂപീകരിക്കുക എന്നതാണ്‌.

ദൈവവിഷയത്തിലുള്ള നിർവ്വചനങ്ങളെ പരിശോധിക്കുക, ഉണ്ടെന്നതിന്‌ തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുക എന്നതാണ്‌ ദൈവത്തെ നിഷേധിക്കാനോ സ്വീകരിക്കാനോ നാം അനുവർത്തിക്കേണ്ട രീതി. ഞാൻ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നതും അതിനാണ്‌.

To the point, ഞാൻ നിഷേധിക്കുന്ന ദൈവം എന്നത്‌ നമുക്കിതുവരെ ലഭ്യമായ അറിവിലുള്ള ദൈവമാണ്‌, എന്നുവെച്ചാൽ മതങ്ങൾ നിർവ്വചിച്ച ദൈവം (ദൈവങ്ങൾ). അത്‌ യഹോവയായാലും കൃസ്തുവായാലും അല്ലാഹുവായാലും മുപ്പത്തിമുക്കോടി ദേവകളായാലും വ്യത്യാസമൊന്നുമില്ല.
ഒരു metaphor എന്ന നിലയിൽ ദൈവത്തെ സമീപിക്കുന്ന രീതിയിൽ പ്രത്യേകിച്ച്‌ ഒന്നും പറയാനില്ലെനിക്ക്‌. കാരണം അത്തരത്തിലൊരു ദൈവം ഈ നിർവ്വചനങ്ങളിൽ ഒതുങ്ങുന്നില്ല, ഒരു സംഘടിതമായ രൂപവും ഈ ദൈവവിശ്വാസികൾക്കില്ല. ഓരോരുത്തനും അവനവന്റെ നിർവ്വചനത്തിനനുസരിച്ച്‌ ദൈവസങ്കൽപമുണ്ടാക്കുന്ന രീതി, അത്‌ മാത്രമാണ്‌ ശരിയെന്ന് ശഠിക്കാത്തിടത്തോളം കാലം, സമൂഹികമായ വിഷയമേയല്ല.
__________________________________________________________
 
ദൈവത്തെക്കുറിച്ച്‌ പറയുമ്പോൾ, ഒരു നിർവ്വചനം എന്ന നിലയ്ക്ക്‌, ദൈവത്തിൽ അടിസ്ഥാനപരമായി അർപ്പിതമായിട്ടുള്ള ശക്തികൾ ഇവയാണ്‌.


സൃഷ്ടി, സ്ഥിതി (നിയന്ത്രണം), സംഹാരം, ത്രികാലജ്ഞാനം.

ഇതിനപ്പുറം ഒരുപാട്‌ കാര്യങ്ങൾ ദൈവം (അഥവാ ദൈവങ്ങൾ) ചെയ്യുന്നുണ്ട്‌. പ്രാർത്ഥന ആവശ്യപ്പെടുക, പ്രാർത്ഥനയിൽ പ്രസാദിക്കുക (അതുവഴി രോഗം മാറ്റുകയോ പരീക്ഷ എളുപ്പമാക്കുകയോ ചെയ്യുക), പ്രാർത്ഥിച്ചില്ലെങ്കിൽ കോപിക്കുക, തെറ്റ്‌ ചെയ്താൽ കോപിക്കുക (പ്രാർത്ഥിക്കാതിരിക്കുന്നതും തെറ്റാണെന്ന് പ്രസ്താവിക്കുക), മനുഷ്യനെ (മാത്രം) നേർവഴിക്ക്‌ നടത്താനാവശ്യമായ ചിട്ടകൾ (നിയമങ്ങൾ) ചില തെരഞ്ഞെടുത്ത മനുഷ്യർ വഴി അറിയിക്കുക, സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ഉള്ളവരെ തീരുമാനിക്കുക തുടങ്ങി ധാരാളം കാര്യങ്ങൾ ദൈവത്തിന്റെ പോർട്ട്ഫോളിയോയിൽ ഉണ്ട്‌. ഈ കാര്യങ്ങൾ തൽക്കാലം മാറ്റിവെച്ച്‌ പ്രാഥമികമായി ദൈവത്തിന്റെ കർത്തവ്യങ്ങളായ സൃഷ്ടി, നിയന്ത്രണം, സംഹാരം തുടങ്ങിയവയിലേയ്ക്കും ത്രികാലജ്ഞാനം എന്ന കഴിവിലേയ്ക്കും മാത്രമാണ്‌ ഞാൻ ശ്രദ്ധിക്കുന്നത്‌.

സൃഷ്ടി, സ്ഥിതി, സംഹാരം, ത്രികാലജ്ഞാനം എന്നിവയെക്കുറിച്ച്‌ മതവിശ്വാസങ്ങളിൽ പറയുന്നതെന്തെന്ന്, ഞാൻ മനസിലാക്കിയിടത്തോളം, ഇപ്രകാരമാണ്‌.

സൃഷ്ടി - ദൈവവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം മുഴുവൻ ദൈവം സൃഷ്ടിച്ചതാണ്‌. മതങ്ങളുടെ ആവിർഭാവകാലത്ത്‌ ഭൂമി മാത്രമായിരുന്നു ദൈവസൃഷ്ടിയുടെ ശ്രദ്ധാകേന്ദ്രം. പിന്നീട്‌ പ്രപഞ്ചത്തിലെ ഭൂമിയുടെ സ്ഥാനം എന്തെന്ന് ശാസ്ത്രം പറഞ്ഞുതന്നപ്പോൾ earth-centric എന്ന വിഷയം പതുക്കെ പ്രധാനമല്ലാതായി. എങ്കിലും സൃഷ്ടി എന്ന സങ്കൽപം ഇപ്പോഴും പ്രപഞ്ചത്തിൽ നാം അറിയുന്നതെല്ലാം (വിശിഷ്യാ ഭൂമി എന്നത്‌ തൽക്കാലം മാറ്റിവെയ്ക്കാം) ദൈവം പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണ്‌, അതും ദൈവത്തിന്റെ സ്വന്തം താൽപര്യപ്രകാരം ഓരോന്നോരോന്നായി, ഉണ്ടാകട്ടെ എന്ന് പറഞ്ഞുതന്നെ, ഉണ്ടാക്കിയതാണ്‌.


സ്ഥിതി - പ്രപഞ്ചത്തിലുള്ള സകലകാര്യങ്ങളും നിയന്ത്രിക്കുന്നത്‌ ദൈവമാണ്‌. ആദ്യകാലങ്ങളിൽ അത്‌ ഭൂമിയിലുള്ളവ മാത്രമായിരുന്നു, കാരണം മറ്റുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം വെറും സപ്പോർട്ടിങ്ങ്‌ റോളിൽ ആയിരുന്നു. ഇന്നും അക്കാര്യത്തിൽ വലിയ മാറ്റമില്ല. നിയന്ത്രിക്കുന്ന വസ്തുക്കളുടെ എണ്ണം കൂടിയെന്നല്ലാതെ പ്രധാന ഫോക്കസ്‌ ഇന്നും ഭൂമിയിൽ നിന്നും മാറിയിട്ടില്ല. ഞാൻ ഈ നിമിഷം എന്ത്‌ ചെയ്യും എന്നതുപോലും ദൈവനിയന്ത്രണത്തിലാണ്‌ എന്നുവരെ പറയുന്നവരുണ്ട്‌, ഫ്രീവിൽ എന്നത്‌ ഇടയ്ക്കിടെ വരുമെങ്കിലും.

സംഹാരം - ദൈവത്തിന്‌ ഇഷ്ടമല്ലാത്ത കാര്യങ്ങൾ സംഭവിയ്ക്കുമ്പോൾ ചിലപ്പോഴൊക്കെ ദൈവം ഇടപെടുന്നതിന്റെ ഭാഗമായാണ്‌ സംഹാരം സംഭവിയ്ക്കുന്നത്‌. ഏതാണ്ട്‌ എല്ലാ മതവിശ്വാസങ്ങളിലും ദൈവം സംഹാരരൂപം എടുക്കുന്നുണ്ട്‌. ഭൂമികുലുക്കമായാലും സുനാമിയായാലും പ്ലേഗ്‌ പോലുള്ള രോഗങ്ങളായാലും എല്ലാം ദൈവത്തിന്റെ സംഹാരക്രിയ തന്നെ. അതിന്‌ കാരണങ്ങളും മതനേതാക്കൾ കണ്ടെത്തും.

ത്രികാലജ്ഞാനം - ദൈവം ത്രികാലജ്ഞാനിയാണെന്ന് വിശ്വാസികൾ പറയുന്നു. എപ്പോൾ എവിടെ എന്ത്‌ സംഭവിയ്ക്കും എന്ന് ദൈവം മുൻകൂട്ടി അറിയുന്നു. ഇതുമായി ചേർന്നുപോകുന്നതല്ല ഇതിനു മുൻപെഴുതിയിട്ടുള്ള ചില കാര്യങ്ങൾ എന്നത്‌ ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിച്ചേയ്ക്കും. എന്നാലും, for clarity, അതുകൂടി നമുക്ക്‌ നോക്കാം.

____________________________________________________________
ഈ ലേഖനം തൽക്കാലം നിർത്തട്ടെ. ദൈവത്തിന്റെ സൃഷ്ടി, നിയന്ത്രണം, സംഹാരം, ത്രികാലജ്ഞാനം തുടങ്ങിയവയെക്കുറിച്ചുള്ള എന്റെ ചിന്തകൾ അടുത്ത ഭാഗത്തിൽ എഴുതാം. ഒരുപാട്‌ വലിയ ലേഖനം എഴുതി വായനക്കാരെ വിഷമിപ്പിക്കാൻ താൽപര്യമില്ല, തൽക്കാലം. :)



ഇതിനോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ. ഇതിനുമുൻപും പലയിടത്തായി പറഞ്ഞിട്ടുള്ള കാര്യമാണിത്‌, എന്റെ ചിന്തകൾ ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെക്കൂടി പറയുന്നു.

ദൈവനിഷേധം മാത്രമാണ്‌ യുക്തിവാദം എന്നൊരു ധാരണ പലരിലും കാണാറുണ്ട്‌. പറഞ്ഞുവരുമ്പോൾ ദൈവവിശ്വാസമില്ലാത്തവർ എല്ലാവരും യുക്തിവാദികളും യുക്തിവാദികൾ എല്ലാവരും നിരീശ്വരവാദികളും (കമ്മ്യൂണിസ്റ്റുകളും) ആയി ഭവിക്കാറുണ്ട്‌. അത്‌ ശരിയല്ലെന്ന പറയേണ്ടിവരുന്നു.


യുക്തി പ്രയോഗിച്ച്‌ എനിക്ക്‌ താൽപര്യമുള്ള കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഞാൻ എത്തിപ്പെട്ട ഒരു കാര്യം മാത്രമാണ്‌ (നിർവ്വചിക്കപ്പെട്ട) ദൈവമില്ലെന്ന വാദം. അത്‌ എന്റെ ചിന്തകളുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. ഒരു വിശ്വാസിയ്ക്ക്‌ ദൈവചിന്ത എത്ര പ്രധാനപ്പെട്ടതാണോ, അതിന്റെ വളരെ ചെറിയൊരു അംശം മാത്രമേയുള്ളു ദൈവനിഷേധത്തിന്‌ എന്നിലുള്ള പ്രാധാന്യം. ഒരു സാധാരണ വിശ്വാസി ദൈവത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്രയും (വിഷമഘട്ടത്തിലാണ്‌ പലരും ദൈവത്തെ അന്വേഷിക്കാറ്‌ എന്ന അർത്ഥത്തിൽ തന്നെയെടുക്കാം) ഞാൻ ദൈവനിഷേധത്തെക്കുറിച്ച്‌ ചിന്തിക്കാറില്ല.

*****ഡിസ്ക്ലൈമർ ഒന്നും എഴുതേണ്ടതില്ലെന്ന് വിശ്വസിക്കുന്നു*****

Sunday, July 4, 2010

മതവും ശാസ്ത്രവും തമ്മിലടിക്കുന്നുണ്ടോ?

മതവും ശാസ്ത്രവും പരസ്പരം എതിർക്കുന്നുവെന്നും ഇല്ലെന്നും ഉള്ള ചർച്ചകൾ ധാരാളം കാണാറുണ്ട്‌.


മതവും ശാസ്ത്രവും പരസ്പരം എതിർക്കുന്നില്ല എന്ന അഭിപ്രായക്കാർ സാധാരണയായി പറയാറുള്ളത്‌ എന്താണ്‌?
മതവും ശാസ്ത്രവും വ്യത്യസ്തമായ രംഗങ്ങളിലാണ്‌ പ്രവർത്തിക്കുന്നത്‌ എന്നാണ്‌ പൊതുവായി കാണാറുള്ള ഒരു അഭിപ്രായം. ഭൗതികമായി അന്വേഷിച്ച്‌ കണ്ടെത്താവുന്ന രംഗങ്ങളിലാണ്‌ ശാസ്ത്രം പ്രവർത്തിക്കുന്നതെന്നും മതം ഭൗതികാതീതമായ കാര്യങ്ങളിലാണ്‌ പ്രവർത്തിക്കുന്നതെന്നും അതിനാൽ തന്നെ അന്യോന്യം ഇടയേണ്ടിവരുന്നില്ലെന്നും പറഞ്ഞുകണ്ടിട്ടുണ്ട്‌. ദൈവാസ്തിക്യം ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്നും അതിനാൽ അത്‌ ശാസ്ത്രത്തിന്റെ ഭൂമികയല്ലെന്നും ആണ്‌ ഒരു നിലപാട്‌ (അതിൽ ശാസ്ത്രവാദികളും മതവാദികളും ഉണ്ട്‌). മതവിശ്വാസികൾ പറഞ്ഞുകാണാറുള്ള ഒരു കാര്യം മതഗ്രന്ഥങ്ങളിലെ കാര്യങ്ങൾ ശാസ്ത്രം, ശരിവെയ്ക്കുന്നില്ലെങ്കിൽപ്പോലും, ഖണ്ഡിക്കുന്നില്ലെന്നും അതിനാൽ തന്നെ പരസ്പരശത്രുതയുടെ ആവശ്യമില്ലെന്നും മറിച്ചുള്ളവയൊക്കെ മനുഷ്യന്റെ മാത്രം ദൗർബല്യമാണെന്നുമാണ്‌. അന്വേഷണം എന്നത്‌ ശാസ്ത്രത്തിന്റെ മാത്രം മേഖലയല്ലെന്നും മതങ്ങൾ അന്വേഷണത്തെ നിരുത്സാഹപ്പെടുത്തിന്നില്ലെന്നും അതിനാൽ തന്നെ ,in a larger sense, ശാസ്ത്രീയാന്വേഷണങ്ങൾ പോലെത്തന്നെ മതവിശ്വാസികളും മനുഷ്യനെക്കുറിച്ചും മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായ ഘടകങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്നുമുണ്ടെന്ന് മതവിശ്വാസികൾ പറഞ്ഞുകാണാറുണ്ട്‌, ഒപ്പം സ്വന്തം യുക്തി പ്രയോഗിക്കേണ്ടതിന്റെ ആവശ്യം മതങ്ങളും എടുത്തുപറയുന്നുണ്ടത്രെ. മറുസങ്കേതത്തെ അവഗണിക്കുകയാണ്‌ നല്ലത്‌ എന്ന് കരുതുന്നവരും, ന്യൂനപക്ഷമാണെങ്കിലും, ഇരുപക്ഷത്തും, ഉണ്ട്‌.



രണ്ടും പരസ്പരവിരുദ്ധമാണെന്ന് കരുതുന്ന വിഭാഗം പൊതുവായി പറയുന്ന കാര്യങ്ങളിൽ ചിലത്‌ ഇത്തരത്തിലാണ്‌.
ശാസ്ത്രം കണ്ടെത്തുന്ന കാര്യങ്ങൾ മതവിശ്വാസത്തിനെ ദുർബലമാക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതം പുറകോട്ടടിക്കുന്നുവെന്നും പലതും അംഗീകരിക്കുന്നില്ലെന്നും അഭിപ്രായങ്ങൾ കാണാം. കോപ്പർനിക്കസിന്റെയും ഗലീലിയോയുടേയും ഒക്കെ അനുഭവങ്ങളും പ്രതിപാദിക്കപ്പെടാറുണ്ട്‌. ശാസ്ത്രം (അല്ലെങ്കിൽ ശാസ്ത്രവാദികൾ) മതത്തിന്റെ സംഭാവനയെ കുറച്ചുകാണുന്നുവെന്നും മതത്തിന്റെ ആധാരവിശ്വാസങ്ങളെ ശാസ്ത്രം ഉപയോഗിച്ച്‌ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വിശ്വാസികളായ ചിലരുടെ കാഴ്ചപ്പാടിൽ കാണാവുന്നതാണ്‌.

ഇതിലേയ്ക്ക്‌ വ്യക്തമായൊരു ഉത്തരം കണ്ടെത്താനല്ല ഞാനിവിടെ ശ്രമിക്കുന്നത്‌. മതവും ശാസ്ത്രവും ഒരുപോലെ, ഭൂമികയും രീതിയും വ്യത്യസ്തമാണെങ്കിലും, അന്വേഷണത്തിലൂടെ തന്നെ മനുഷ്യാസ്തിത്വവും പ്രപഞ്ചത്തിൽ മനുഷ്യന്റെ സ്ഥാനവും തേടിയുള്ള അന്വേഷണത്തിലാണെന്നും അന്വേഷണത്തെ മതം നിരുത്സാഹപ്പെടുത്തുന്നില്ലെന്നും ഉള്ള പരാമർശങ്ങളാണ്‌ എന്റെ ഈ ചിന്തയ്ക്ക്‌ ആധാരം.



ലതീഫിന്റെ ശാസ്ത്രപഠനത്തിലൂടെ ദൈവത്തെ കണ്ടെത്താമോ എന്ന പോസ്റ്റിൽ ഞാനിട്ട കമന്റ്‌ ഒന്ന് മിനുക്കി പോസ്റ്റ്‌ ചെയ്യുകയാണിവിടെ. കമന്റിന്റെ പരിമിതികൾ പോസ്റ്റിനില്ലല്ലൊ.

ഒരു ചെറിയ അനാലജിയാണ്‌ ഞാനിട്ട കമന്റ്‌. ഒരു ഹൈപോത്തെറ്റിക്കൽ സിറ്റുവേഷൻ ആണ്‌ ഞാൻ ഉപയോഗിച്ചത്‌.
 
എന്നൊരാൾ മരിച്ചുകിടക്കുന്നു. ഒറ്റനോട്ടത്തിൽ കൊലപാതകമാണെന്ന് കരുതാവുന്ന രീതിയിലാണ്‌ മൃതദേഹത്തിന്റെ അവസ്ഥ. അതിനടുത്തൊരു കുറിപ്പ്‌ പോലീസ്‌ കണ്ടെടുക്കുന്നു. അതിലെഴുതിയത്‌ ഇപ്രകാരം


ഞാനാണ്‌ ഏ-യെ കൊന്നത്‌.
എന്ന് ബി

ഇവിടെ പോലീസിന്റെ പക്കൽ പല വഴികളുണ്ട്‌.

ഒരു വിഭാഗം പറയുന്നു ബി ആണ്‌ കൊന്നത്‌ എന്ന് വ്യക്തമാണ്‌, ഫയൽ ക്ലോസ്‌ ചെയ്യാം എന്ന്. എവിടെയോ ഉള്ള ബി, നേരിട്ട്‌ കണ്ടെത്താൻ വഴികളൊന്നുമില്ല, എന്തിന്‌ ബുദ്ധിമുട്ടണം. " മരിച്ചു, ബി കൊന്നു, കാര്യം സിമ്പിൾ"

മറ്റൊരു വിഭാഗം ബി ആണ്‌ കൊന്നത്‌ എന്നുതന്നെ തീരുമാനിക്കുന്നു. പക്ഷെ ബി ആര്‌ എന്നതു കണ്ടെത്തിയാലേ ഫയൽ ക്ലോസ്‌ ചെയ്യാനാവൂ. ബി-യ്ക്ക്‌ -യെ കൊല്ലാനുള്ള കാരണം എന്തോ ആകട്ടെ, പക്ഷെ കൃത്യം നടത്തിയത്‌ ബി തന്നെ. അന്വേഷണം നടത്തിയാലേ കൂടുതലറിയാൻ കഴിയൂ. അന്വേഷണത്തിനൊടുവിൽ ബി-യെ കിട്ടിയാൽ അറസ്റ്റ്‌ ചെയ്യാം, ആയുധം, പ്രേരണ എന്നിവയടക്കം കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയാം.

മൂന്നാമതൊരു വിഭാഗം ഏതോ ഒരു ബി ആണ്‌ കൊന്നത്‌ എന്ന് അംഗീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. കൊല്ലപ്പെട്ടതാണോ, ആണെങ്കിൽ ബി ആയാലും വേറെ ആരെങ്കിലും ആയാലും കൊലപാതകി ആര്‌, കൊന്നതിന്‌ ഉപയോഗിച്ച ആയുധങ്ങളെന്ത്‌, കൊല്ലാനുള്ള പ്രേരണ എന്ത്‌ എന്നതൊക്കെ സ്വയം അന്വേഷിച്ച്‌ കണ്ടെത്താൻ ശ്രമിക്കാം എന്ന അഭിപ്രായക്കാരാണ്‌.

എളുപ്പത്തിൽ തീർക്കാവുന്ന ഒരു കാര്യമാണ്‌ കൂടുതൽ അന്വേഷിക്കാതെ ഫയൽ ക്ലോസ്‌ ചെയ്യുക എന്നത്‌. കൂടുതൽ അന്വേഷണം ഒന്നും ആവശ്യമില്ല, കാര്യം പകൽ പോലെ വ്യക്തം. ദുരൂഹമരണം എന്ന് വിധിയെഴുതി കാര്യം ഒതുക്കാം.
ഇത്‌ സാധാരണഗതിയിൽ ഉണ്ടാകാനിടയില്ലാത്തതാണ്‌, പക്ഷെ ലോകത്ത്‌ ഏതൊരു ആശയത്തിനും ഒരു counter instance ഉണ്ടാവുകുമല്ലൊ. ഇങ്ങിനെ ചിന്തിക്കുന്നവർ ഉണ്ടാകാം, പക്ഷെ ന്യൂനപക്ഷമായിരിക്കും. ഈ വിഷയത്തിൽ ഇവരുടെ കാര്യം പരിഗണിക്കുന്നില്ല.

രണ്ടാമത്തെ കേസിൽ അന്വേഷണം നടക്കുന്നുണ്ട്‌, പക്ഷെ എല്ലാം ബി എന്നൊരാളെ ചുറ്റിപ്പറ്റിയാണെന്നേയുള്ളു.


ബി ആരെന്നറിയില്ല, പക്ഷെ ബി എന്നൊരാൾ ഉണ്ടെന്നും എന്നെങ്കിലുമൊരിക്കൽ ബി എന്നൊരാളെ കണ്ടെത്തുമെന്നും പോലീസിന്‌ ആത്മാർത്ഥമായി തന്നെ പ്രതീക്ഷിക്കാം. അല്ലെങ്കിൽ ബി എന്നൊരാളെ അന്വേഷണത്തിലൂടെ കണ്ടെത്താൻ പരമാവധി ശ്രമിക്കാം.

ഇവിടെ തെളിവുകളായി കാണുന്നതെല്ലാം ബി എന്നൊരാളുമായി ബന്ധപ്പെട്ടതാണെന്ന് ഈ വിഭാഗത്തിന്‌ തീർച്ചയാണ്‌. ഒരു ഷർട്ട്‌-ബട്ടൺ കണ്ടെത്തിയാൽ അത്‌ ബി-യുടേതാണ്‌. വേറൊരു ഷർട്ട്‌-ബട്ടൺ കണ്ടെത്തിയാൽ അതും ബി-യുടേത്‌. രണ്ടും വ്യത്യസ്തനിറങ്ങളിലുള്ളതാണെങ്കിൽ ഒന്ന് പിന്നീടെപ്പോഴോ തുന്നിച്ചേർത്തതായിരിക്കും..... ഇങ്ങിനെ പോകും ലോജിക്‌. അന്വേഷണവും ഈ രീതിയിൽത്തന്നെ മുന്നേറും.

ഇനി ബി എന്നൊരാൾ ഒരുനാൾ പ്രത്യക്ഷപ്പെട്ടു എന്നിരിക്കട്ടെ, ഇതേ ബി തന്നെയാണോ കൊലപാതകം നടത്തിയത്‌ എന്ന് ഉറപ്പുവരുത്താൻ കുറച്ച്‌ ബുദ്ധിമുട്ടേണ്ടിവരും. കൊല നടത്തിയത്‌ മറ്റൊരു ബി ആകാനും സാധ്യതയുണ്ടല്ലൊ.


മൂന്നാമത്തെ വിഭാഗം നടത്തുന്നത്‌ കുറച്ചുകൂടി വസ്തുതാപരമായ അന്വേഷണമായിരിക്കും.

മരിച്ചത്‌ കൊലപാതകം മൂലമാണെന്ന് ഇവർ ആദ്യമേ തീരുമാനിക്കുന്നില്ല. മരണകാരണം സംശയലേശമന്യേ തെളിയിക്കപ്പെടേണ്ടതാണ്‌ എന്നതാണ്‌ ഇവരുടെ നിലപാട്‌. ഇനി അഥവാ കൊലപാതകമാണെങ്കിൽത്തന്നെ അത്‌ ബി നടത്തിയതാണെന്ന് ഉറപ്പിക്കുന്നുമില്ല. ലഭ്യമായ തെളിവുകൾ സ്വതന്ത്രമായി വിശകലനം ചെയ്ത്‌ കൊലപാതകിയെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ നേടുന്നതിനാണ്‌ ഇവർ ശ്രമിക്കുന്നത്‌. അവസാനം തെളിയുന്നപ്രകാരം കൊല നടത്തിയത്‌ ബി ആയാലും സി ആയാലും ഇവരുടെ അന്വേഷണത്തിന്‌ ഒന്നും സംഭവിക്കുന്നുമില്ല. നേരത്തെ പറഞ്ഞ രണ്ട്‌ ഷർട്ട്‌-ബട്ടൺ ഇവരെ കുഴക്കുന്ന പ്രശ്നമല്ല. രണ്ടും ഒരാളുടേതാണോ അതോ രണ്ടുപേരുടേതാണോ, രണ്ടും ഒരേ സമയത്താണോ സംഭവസ്ഥലത്ത്‌ വന്നുപെട്ടത്‌, ഇവയ്ക്ക്‌ കൊലപാതകവുമായി എന്തെങ്കിലും രീതിയിൽ ബന്ധമുണ്ടോ ഇത്യാദി കാര്യങ്ങളും ഇവർ അന്വേഷിച്ചേയ്ക്കാം.

ഇവിടെയും റിസൽറ്റ്‌ ഉറപ്പൊന്നുമില്ല. കൊലപാതകം നടത്തിയത്‌ ആരെന്ന് അറിയാൻ സാധിക്കണമെന്നില്ല, കൊലപാതകി ഒരുപക്ഷെ ഒരിക്കലും (അയാളുടെ ജീവിതത്തിൽ) പിടിക്കപ്പെടാതെ പോയേയ്ക്കാം. പക്ഷെ യാഥാർത്ഥ്യത്തിന്റെ വഴിയിലുള്ള പല സാധ്യതകളും ഇത്‌ തുറന്നേയ്ക്കാം. ഈ കൊലപാതകവുമായി ബന്ധമുള്ള പല ദുരൂഹതകളും ഒരുപക്ഷെ വെളിച്ചത്ത്‌ വന്നേയ്ക്കാം. അതൊരുപക്ഷെ ഏ എന്നൊരാളുടെ ജീവിതത്തിലെ തന്നെ കാര്യങ്ങളുമായേയ്ക്കാം.


തത്വത്തിൽ ബി എന്നൊരാൾ പറയുന്നില്ല അന്വേഷണം നിർത്തിക്കൊള്ളാൻ. ബി എന്ന പേരുള്ള ഒരാൾ (probably right, but not sure) ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നേയുള്ളു. ബി എന്ന വ്യക്തിയെക്കുറിച്ച്‌ ആർക്കും വലിയ അറിവൊന്നുമില്ലതാനും.

ഒരു രീതിയിൽ നോക്കിയാൽ ഒന്നാമത്തെ വിഭാഗം ഒഴിച്ചുള്ളവർ അന്വേഷണം നടത്തുന്നുണ്ട്‌. ആരും ബുദ്ധിയില്ലാത്തവരുമല്ല. കുറിപ്പ്‌ തടസപ്പെടുത്തുന്നില്ല അവരുടെ അന്വേഷണത്തെ. വ്യത്യാസമുള്ളത്‌ അന്വേഷണത്തിന്റെ point of interest ആണ്‌.

കുറിപ്പിലുള്ളത്‌ ശരിയാണെന്ന് ഉറച്ച്‌ എല്ലാ അന്വേഷണവും അതിന്റെ ആധാരത്തിൽ നടത്തുന്നവരും കണ്ടെത്താവുന്ന കാര്യങ്ങൾക്ക്‌ പരിധിയുണ്ടാവാം. അവരുടെ കണ്ടെത്തലുകൾ തന്നെ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും ധാരാളം.

സ്വതന്ത്രാന്വേഷണം നടത്തുന്ന വിഭാഗം, ഒരുപക്ഷെ, പരാജയപ്പെട്ടേയ്ക്കാം, പക്ഷെ അവരുടെ അന്വേഷണത്തിനും കണ്ടെത്തലുകൾക്കും വ്യക്തതയുണ്ട്‌, വസ്തുനിഷ്ഠമായ ആധാരമുണ്ട്‌. പുതിയ അറിവുകൾക്കനുസരിച്ച്‌ പഴയവ ചിലപ്പോൾ അപ്രസക്തമായേയ്ക്കാം. എങ്കിലും അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അവർ എത്തിച്ചേരുന്ന നിഗമനങ്ങൾ ലഭ്യമായ അറിവനുസരിച്ച്‌ ഏറ്റവും യുക്തമായതായിരിക്കും. അവരുടെ കഴിവുകൾ ചോദ്യം ചെയ്യപ്പെട്ടേയ്ക്കാം, പുരോഗതിയിൽ പലർക്കും അതൃപ്തി ഉണ്ടായേയ്ക്കാം, പക്ഷെ കണ്ടെത്തലുകളുടെ ആധാരം ശക്തമാകയാൽ അവയുടെ refutation താരതമ്യേന കുറവായിരിക്കും.
 
ഇവിടെയൊന്നും ആരുടേയും സത്യസന്ധത സംശയിക്കേണ്ടതില്ല. എല്ലാവർക്കും അവരവരുടേതായ ശരികളുണ്ട്‌. അന്വേഷണത്തിന്റെ ലക്ഷ്യം ഒന്നുതന്നെയാണെങ്കിൽപ്പോലും മറ്റൊരാളുടേത്‌ ശരിയല്ലെന്ന് ഇരുവിഭാഗവും നിലപാടെടുക്കും, കാരണം അവരെ സംബന്ധിച്ചിടത്തോളം ശരി തങ്ങളുടെ ഭാഗത്താണ്‌. ബി-യെ ചുറ്റിപറ്റി മാത്രം അന്വേഷിക്കുന്നവർ ബുദ്ധികുറഞ്ഞവരല്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്‌, പക്ഷെ അവിടെ assumptions കൂടുതലാണെന്ന കാതലായൊരു വ്യത്യാസമുണ്ട്‌.


പ്രശ്നം വരുന്നതും രണ്ടുവിഭാഗത്തിന്റേയും രീതികളിൽ ഉള്ള വ്യത്യാസം മൂലമാണ്‌. കുറിപ്പിന്റെ ആധാരത്തിൽ ബി ആണ്‌ കൊല നടത്തിയത്‌ എന്ന് ഉറപ്പുള്ള വിഭാഗം "ബി ആണ്‌ കൊന്നതെന്ന് അറിയാവുന്നതല്ലെ, പിന്നെന്തിനാണ്‌ സി-യെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌" എന്നും പറഞ്ഞേയ്ക്കാം, ഗതിമുട്ടിയ അന്വേഷണങ്ങളെക്കുറിച്ച്‌ പരിഹാസപൂർവ്വം സംസാരിച്ചേയ്ക്കാം. മുൻപ്‌ ലഭിച്ച തെളിവുകൾക്ക്‌ വിരുദ്ധമായി പുതിയ തെളിവ്‌ എന്തെങ്കിലും ലഭിച്ചതായി അറിഞ്ഞാൽ അന്വേഷണം തെറ്റി എന്ന് പ്രഖ്യാപിച്ചേയ്ക്കാം. ഇടയ്ക്കെപ്പോഴെങ്കിലും സി എന്നൊരാളുടെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ അറിവ്‌ ലഭിച്ചാൽപ്പോലും "സി അവിടെ വന്നിരുന്നുവെന്ന് തന്നെ കരുതുക, പക്ഷെ ബി അല്ല കൊന്നത്‌ എന്ന് ഉറപ്പിച്ചുപറയാൻ എങ്ങിനെ സാധിക്കും" എന്നൊരു ചോദ്യം പ്രതീക്ഷിക്കാവുന്നതാണ്‌. ഇങ്ങിനെ പറയുന്ന വിഭാഗത്തിനാണ്‌ മേൽക്കൈയ്യെങ്കിൽ സ്വതന്ത്രമായ അന്വേഷണങ്ങൾക്ക്‌ ഒരു തിരിച്ചടിയാകും സംഭവിക്കുക, കാരണം അവരുടെ അന്വേഷണപരിധി മറ്റേതിനെ അപേക്ഷിച്ച്‌ ചെറുതാണ്‌.

സ്വതന്ത്രമായി അന്വേഷണം നടത്തുന്ന വിഭാഗം, ഒരു പ്രതിക്രിയ ആയെങ്കിലും, തിരിച്ചും മറുവിഭാഗത്തിന്റെ പരിമിതമായ അന്വേഷണത്തെക്കുറിച്ചും പരിഹസിച്ചേയ്ക്കാം. തങ്ങൾ കണ്ടെത്തിയ പുതിയ തെളിവുകൾക്ക്‌ മറുവിഭാഗത്തിന്‌ വ്യക്തമായ മറുപടി ഇല്ലാത്ത അവസ്ഥ ചൂണ്ടിക്കാണിച്ച്‌ തിരിച്ചടിയ്ക്കാം. മറുവിഭാഗത്തിന്റെ വ്യാഖ്യാനങ്ങൾ മലക്കം മറിച്ചിലായി എഴുതിത്തള്ളാം.


ഇരുവിഭാഗവും ശത്രുതാപരമായാണ്‌ വർത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകാൻ ഇത്‌ ധാരാളം.

ഇതുതന്നെ മതത്തിലേയ്ക്കും ശാസ്ത്രത്തിലേയ്ക്കും ആയി ചിന്തിച്ചാൽ ചേരിതിരിവിനെക്കുറിച്ച്‌ ഒരു ചിത്രം ലഭിച്ചേയ്ക്കും.

Thursday, June 24, 2010

പുരോഗമിക്കാനും "നോ ഒബ്‌ജെക്ഷൻ" സർട്ടിഫിക്കറ്റ്‌ വേണം.

മിസിസ്‌ കേരള സൗന്ദര്യമൽസരം നടക്കുന്നുവത്രെ. എവിടെവെച്ച്‌, എന്നാണ്‌ ഈ മൽസരം എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരമൊന്നും സൈറ്റിലില്ല (ഞാൻ കണ്ടില്ല, വേണ്ടവണ്ണം അരിച്ചുപെറുക്കാതിരുന്നതിനാലാവാം).
പക്ഷെ ഇതുകൊണ്ട്‌ എന്താണ്‌ സംഘാടകർ ഉദ്ദേശിക്കുന്നത്‌ എന്ന് അവർ "വളരേ വ്യക്തമായിത്തന്നെ" പറയുന്നുണ്ട്‌.

കൺസെപ്റ്റ്‌ എന്താണെന്ന് വ്യക്തമാക്കുന്ന വാചകം ഇങ്ങിനെ.


The Mrs Kerala Beauty Pageant is a celebration of women, symbolizing transformation of the Malayalee housewife from a meek individual with a conservative mindset to one with an achievement-oriented attitude
 
എത്ര നല്ല, സോറി, ഉദാത്തമായ സങ്കൽപം


സൗന്ദര്യമൽസരം നടത്തിയതുകൊണ്ട്‌ ഒരു സ്ത്രീ ഒതുങ്ങിക്കൂടുന്ന യാഥാസ്ഥിതിക മനസ്ഥിതിയിൽ നിന്നും പുരോഗമനചിന്തയും വിജയതൃഷ്ണയും ഒക്കെ നേടിയെടുക്കുമോ എന്നത്‌ വേറെ വിഷയം. ഒരുപക്ഷെ, അങ്ങിനെ ഒരു പബ്ലിക്‌ ഫോറത്തിൽ പങ്കെടുത്താൽ കുറച്ച്‌ ആത്മവിശ്വാസം ലഭിച്ചേയ്ക്കും എന്ന് കരുതാം.

സൈറ്റിൽ ഒന്ന് പരതിയാൽ കിട്ടുന്ന വേറൊരു ഐറ്റം ഉണ്ട്‌.

നിയമങ്ങൾ "ദേ ദിങ്ങിനെ" (നിയമാവലിയിലെ നാലാമത്തെ ഐറ്റം)
 
4. Each Contestant shall enclose a “No Objection Certificate” from her husband along with the application
 
ഇവിടെ നിയമപ്രശ്നം വല്ലതും ഉള്ളതായി അറിവില്ല. ഭാര്യ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഭർത്താവിന്റെ അനുവാദം കൂടിയേ തീരൂ എന്ന് നിയമം എവിടെയും പറയുന്നതായി കണ്ടിട്ടില്ല. സൗന്ദര്യമൽസരത്തിൽ പങ്കെടുത്തു എന്നുപറഞ്ഞ്‌ ഭർത്താവ്‌ സംഘാടകർക്കെതിരെ കേസ്‌ കൊടുക്കും എന്നതല്ല സംഘാടകരുടെ പ്രശ്നം.


പിന്നെ, കുടുംബപ്രശ്നങ്ങൾ ഒഴിവാക്കാനാണോ? പാവം സ്ത്രീ, സൗന്ദര്യമൽസരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഭർത്താവ്‌ മർദ്ദിച്ചാലോ? അപ്പോഴും "പരാതിയില്ല" സർട്ടിഫിക്കറ്റ്‌ എന്ത്‌ ഗുണം ചെയ്യാനാണ്‌? അത്‌ കൊടുത്തുകഴിഞ്ഞും ഭർത്താവിന്‌ അലമ്പുണ്ടാക്കാം.

Very simple....
പുരോഗമനചിന്തയ്ക്കും വിജയതൃഷ്ണയ്ക്കും ഒക്കെ ഭർത്താവിന്റെ സമ്മതം വേണം. എന്നുവെച്ചാൽ അങ്ങിനെ പരാതിയുള്ള ഭർത്താവുണ്ടെങ്കിൽ പഴയ മീക്ക്‌ ഇൻഡിവിഡ്വൽ വിത്ത്‌ കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ അതേപടി ഇരുന്നോട്ടെ എന്ന്. (മൂരാച്ചികളുടെ ഭാര്യമാർ വരണ്ടാ!!).
ഇനി അഥവാ അൽപസ്വൽപം അച്ചീവ്‌മന്റ്‌ ഓറിയന്റേഷൻ നേരത്തേ ഉള്ള ഭാര്യയാണെങ്കിലും ഭർത്താവ്‌ സമ്മതിച്ചാലേ ഭാര്യയ്ക്ക്‌ അത്‌ പ്രകടിപ്പിക്കാനാവൂ.


പുരോഗമിക്കാനും വേണമേ ഒരു കാലുപിടുത്തം. കൺസർവേറ്റീവ്‌ മൈൻഡ്‌സെറ്റ്‌ ഉള്ളവർ പുരോഗമനപരിപാടി നടത്തിയാൽ ഇതുപോലിരിക്കും.

Outrageous, to say the least


OT: ഇത്‌ പ്രതികരണമായി ലേബൽ ചെയ്യുന്നില്ല. നർമ്മമെന്നോ മറ്റോ വിളിക്കാം. തനി മണ്ടന്മാരുടെ (അല്ലെങ്കിൽ മണ്ടികളുടെ) ചെയ്തികൾ അങ്ങിനെയല്ലേ വിലയിരുത്താവൂ.

കടപ്പാട്‌: കുളത്തിൽ കല്ലിട്ട കുരുത്തം കെട്ടവന്റെ പോസ്റ്റിന്‌. സൈറ്റിലേയ്ക്കുള്ള ലിങ്ക്‌ അവിടെനിന്നാണ്‌ ലഭിച്ചത്‌.
 

Monday, June 14, 2010

യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?

സുശീൽകുമാറിന്റെ ആരെടാ ഈ യുക്തിവാദി എന്ന പോസ്റ്റിൽ ചർച്ചയായി ഉദ്ദേശിച്ചത്‌ പ്രധാനമായും ഇതാണ്‌.


മതവിശ്വാസികളും നല്ലൊരു ശതമാനം കാര്യങ്ങളിലും യുക്തി പ്രയോഗിക്കുന്നവരാണ്‌, പക്ഷെ സ്വന്തം വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ മാത്രം അവർ യുക്തി പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നു, പലപ്പോഴും യുക്തി അസാധ്യമാണെന്നുവരെ പ്രസ്താവിക്കുന്നു.

ചർച്ച മുന്നേറവെ കാര്യങ്ങൾ ഒന്ന് ഗതിമാറി. ഒരു ചോദ്യത്തിന്‌ മറുചോദ്യം എന്ന മട്ടിൽ ഒരു പ്രസ്താവന കാണാനിടയായി. തുടർന്നുണ്ടായ ചർച്ചാശൃംഖലയിൽ നിന്നും, മറ്റുബ്ലോഗുകളിലായി പലരും എഴുതിയതിൽ നിന്നും, ചോദ്യങ്ങൾ ഈ വിധം സമാഹരിക്കാം.


യുക്തിവാദികൾ എല്ലായിടത്തും യുക്തി പ്രയോഗിക്കുന്നുണ്ടോ? യുക്തിവാദിയുടെ യുക്തിയ്ക്ക്‌ എന്താണ്‌ ആധാരം? സ്വയം അന്വേഷിച്ച്‌ ബോധ്യപ്പെട്ടതിനുശേഷം മാത്രമേ ഒരു യുക്തിവാദി വിശ്വസിക്കൂ എന്നുണ്ടോ? ശാസ്തൃമാണ്‌ ആധാരമെങ്കിൽ ശാസ്ത്രജ്ഞർ പറഞ്ഞതെല്ലാം യുക്തിവാദികൾ സ്വയം അന്വേഷിച്ച്‌ കണ്ടെത്തിയതിനുശേഷമാണോ വിശ്വസിക്കുന്നത്‌? അങ്ങിനെയല്ലെങ്കിൽ ശാസ്ത്രജ്ഞർ പറഞ്ഞത്‌ വിശ്വസിക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്‌? അപ്പോൾ യുക്തി പ്രയോഗിക്കുന്നുണ്ട്‌ എന്നു പറയുന്നതിൽ എന്തർത്ഥം? യുക്തി എല്ലാത്തിനുമുള്ള ഉത്തരമാണോ?

ഇതിനോടനുബന്ധിച്ച്‌ ചില പ്രസ്താവനകളും കണ്ടിട്ടുണ്ട്‌, ചിലത്‌ പഴയതാണ്‌.

ഒരു ശാസ്ത്രജ്ഞൻ പറഞ്ഞാൽ, അല്ലെങ്കിൽ നേചർ മാസികയിൽ ലേഖനം വന്നാൽ, യുക്തിവാദി വിശ്വസിക്കും, പക്ഷെ നബി പറഞ്ഞത്‌ വിശ്വസിക്കുന്നില്ല. ശാസ്ത്രജ്ഞർ കളവ്‌ പറയില്ല എന്ന വിശ്വാസം പോലെത്തന്നെയല്ലേ നബി കളവ്‌ പറയില്ല എന്ന് വിശ്വസിക്കുന്നതും?

റേഡിയോ, ടിവി, കമ്പ്യൂട്ടർ എന്നീ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്‌ എങ്ങിനെയെന്ന് ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷത്തിനും അറിയില്ല. അത്‌ അവരെ സംബന്ധിച്ചിടത്തോളം നിഗൂഢമായ കാര്യങ്ങളാണ്‌, പക്ഷെ കണ്മുന്നിൽ പ്രവർത്തനക്ഷമമായി കാണുന്നവയുമാണ്‌. അതുപോലെത്തന്നെയാണ്‌ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും.

ഈ ചർച്ച സുശീൽ, ചിന്തകൻ, കൽക്കി, ലതീഫ്‌ എന്നിവരുടെ ബ്ലോഗുകളിൽ സംഭവിച്ച കാര്യങ്ങളാണ്‌. അവയിൽ നിന്ന് ചർച്ച ഇങ്ങോട്ട്‌ പറിച്ചുനടുക എന്നതല്ല എന്റെ ലക്ഷ്യം. ഞാൻ എന്തുകൊണ്ട്‌ ഈ വിഷയം എന്റെ ബ്ലോഗിൽ എഴുതുന്നു എന്നത്‌ അവസാനം പറയാം.


---------------------------------------------------------------------------

അനാലജി ഉപയോഗിച്ച്‌ കാര്യങ്ങൾ പറയുക എന്നത്‌, എന്തുകൊണ്ടോ, മനുഷ്യന്റെ ഒരു ദൗർബല്യമാണ്‌. ഞാനും ആ വഴിക്ക്‌ തന്നെ ശ്രമിക്കട്ടെ.

എന്തുവിശ്വസിക്കണം, എന്ത്‌ വിശ്വസിക്കരുത്‌?

ഗാന്ധിജിയുടെ മരണത്തെക്കുറിച്ച്‌ വിദ്യാഭ്യാസമുള്ള എല്ലാ ഇൻഡ്യാക്കാരും (കുറഞ്ഞത്‌ അവരെങ്കിലും) അറിഞ്ഞിട്ടുണ്ടാവും. നാഥുറാം വിനായക്‌ ഗോഡ്സെ എന്ന വ്യക്തിയാണ്‌ അദ്ദേഹത്തെ വധിച്ചത്‌. ഇതിൽ ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. എല്ലാവർക്കും ബോധ്യമുണ്ട്‌, അതിനാൽ ഈ വസ്തുതയിൽ വിശ്വാസവുമുണ്ട്‌.

ഏലിയൻ അബ്‌ഡക്ഷൻ (Alien abduction) എന്നത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരു അനുഭവമാണ്‌. മനുഷ്യരല്ലാത്ത ഏതോ ജീവിവർഗ്ഗം ഏതോ അന്യഗ്രഹങ്ങളിലേക്ക്‌ തട്ടിക്കൊണ്ടുപോയി അവിടെവെച്ച്‌ പലതരം പരീക്ഷണങ്ങൾക്കോ പ്രബോധനങ്ങൾക്കോ വിധേയരാക്കി എന്നാണ്‌ ഇതിന്‌ വിധേയരായ പലരുടേയും അനുഭവസാക്ഷ്യം.


ഈ ബ്ലോഗ്‌ വായിക്കുന്ന ആരും തന്നെ ഗാന്ധിജിയെ വധിക്കുന്നത്‌ കണ്ടിട്ടുണ്ടാവില്ല. അത്രയും പ്രായം ഉള്ളവർ ഉണ്ടെന്നാൽപ്പോലും നേരിട്ട്‌, ഗോഡ്‌സെ നിറയൊഴിച്ച സമയത്ത്‌ അവിടെ സന്നിഹിതരായിരുന്നവർ ഉണ്ടാവില്ല എന്ന് ഏറെക്കുറെ ഉറപ്പായിത്തന്നെ എനിക്ക്‌ പറയാൻ കഴിയും. എന്നിട്ടും നമ്മെ സംബന്ധിച്ചിടത്തോളം അത്‌ വസ്തുതയാണ്‌, അസത്യമല്ലാത്തത്‌, വിശ്വസനീയം.

ഏലിയൻ അബ്‌ഡക്ഷന്‌ വിധേയരായി എന്ന് പറയപ്പെടുന്നവർ നിരവധിയാണ്‌, ഇന്നും അത്തരം "അനുഭവസ്ഥർ" ഉണ്ടെന്നാണ്‌ ഞാൻ അറിഞ്ഞിട്ടുള്ളത്‌. നാം അനുഭവിച്ചതല്ല അതൊന്നും, എങ്കിലും അനുഭവസ്ഥർ ഉണ്ട്‌. പക്ഷെ ഇന്നും അത്‌ വിശ്വസനീയമല്ല.


എന്തുകൊണ്ട്‌ ഈ വ്യത്യാസം?


ഗാന്ധിജിയുടെ മരണം പലരും നേരിട്ട്‌ കണ്ടിട്ടുണ്ട്‌. വാർത്തയായി വരുമ്പോൾ അത്‌ സ്ഥിരീകരിക്കാനായി eye-witness account ധാരാളം ശേഖരിച്ചിട്ടുണ്ട്‌. ആ സ്ഥിരീകരണത്തോടെതന്നെ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ന്, ആവശ്യമില്ലെങ്കിൽപ്പോലും ആ വാർത്തകളുടെ പ്രിന്റുകൾ ലഭ്യമായേക്കും.


ഇവിടെ പ്രധാനം സ്ഥിരീകരണത്തിനാണ്‌. വെറുതെ ഒരാൾ പറഞ്ഞുകേട്ട കഥയല്ലിത്‌, ഒന്നിലധികം പേരുടെ അനുഭവസാക്ഷ്യം കൃത്യമായും document ചെയ്യപ്പെട്ടതാണ്‌. വിശദാംശങ്ങളിൽ ചെറിയ അഭിപ്രായവ്യത്യാസം വന്നേയ്ക്കാം, പക്ഷെ പ്രസക്തഭാഗം (ഗോഡ്‌സെ ആണ്‌ നിറയൊഴിച്ചത്‌ എന്നതിൽ) അഭിപ്രായവ്യത്യാസമൊന്നുമില്ല. സംശയത്തിനിടവരാത്ത രീതിയിൽ അറിവുള്ള കാര്യം, അതുകൊണ്ടുതന്നെ, നേരിട്ട്‌ കണ്ടില്ലെങ്കിലും, നാമത്‌ വിശ്വസിക്കുന്നു, അല്ല, നമുക്കത്‌ ബോധ്യമാണ്‌.


ഏലിയൻ അബ്‌ഡക്ഷൻ എന്നത്‌ ഒരു വ്യക്ത്യാനുഭവമാണ്‌. അവിടെ സ്ഥിരീകരണങ്ങളില്ല. അനുഭവസ്ഥൻ എന്ന് അവകാശപ്പെടുന്നയാൾ പറയുന്ന കാര്യം മാത്രമാണത്‌. വിശകലനം ചെയ്യാൻ രണ്ടാമതൊരാൾ ഇല്ല. സ്വാഭാവികമായും നടന്ന കാര്യം തന്നെയാണോ ഇത്‌ എന്ന് ചോദ്യം വരാം, അതുകൊണ്ടുതന്നെ വിശ്വസനീയമല്ല ഒട്ടും. (ഇത്‌ പൊളിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല എന്നത്‌ വേറെ കാര്യം, തൽക്കാലം അതിലേയ്ക്ക്‌ കടക്കുന്നില്ല)


അപ്പോൾ എന്താണ്‌ ഒരു കാര്യം ബോധ്യപ്പെടാനുള്ള ആധാരം? തീർച്ചയായും വിശകലനസാധ്യതയും വിശകലനത്തെ അതിജീവിക്കാനുള്ള ശേഷിയും ആണ്‌ ആവശ്യം, കുറഞ്ഞപക്ഷം ഈ ഉദാഹരണങ്ങളിൽ നിന്നെങ്കിലും അതാണ്‌ ലഭ്യമായ കൺക്ലൂഷൻ.

------------------------------
ഇനി ശാസ്ത്രത്തിലേയ്ക്ക്‌ വരാം. (ഒരു കുറിപ്പ്‌ :- മലയാളത്തിൽ സമാനമായ പ്രയോഗങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ എന്റെ പദസഞ്ചയം അത്ര ഗംഭീരമല്ലാത്തതിനാൽ ഇംഗ്ലീഷ്‌ പദങ്ങൾ തന്നെ ഉപയോഗിക്കേണ്ടിവരുന്നു, സദയം ക്ഷമിക്കുക)



ശാസ്ത്രം ഒരു പ്രൊപ്പോസൽ, അത്‌ തിയറിയോ കണ്ടുപിടുത്തമോ പരീക്ഷണഫലമോ എന്തോ ആകട്ടെ, അംഗീകരിക്കുന്നതിന്‌ ഒരുപാട്‌ കടമ്പകൾ ഉണ്ട്‌.

  • ആദ്യമേ തന്നെ ഈ പ്രൊപ്പോസലിന്റെ ഫലം consistent ആയിരിക്കണം, അഥവാ എന്തെങ്കിലും വ്യതിയാനങ്ങൾ ഉണ്ടെങ്കിൽ അതിന്‌ ഹേതുവായ പരാമീറ്ററുകൾ തൃപ്തികരമാംവിധം നിർവ്വചിക്കപ്പെട്ടിരിക്കണം.
  • പ്രൊപ്പോസൽ verifiable ആയിരിക്കണം. നിഷ്പക്ഷരായ വിദഗ്ദ്ധർക്ക്‌ വിശകലനം ചെയ്യാനും സ്വതന്ത്രമായി നിർവ്വഹിക്കാനും സാധിക്കുന്നവയായിരിക്കണം.
  • അധാരമായി മുന്നറിവുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അംഗീകൃതമായ ശാസ്ത്രവസ്തുതകൾ ഉപയോഗിക്കണം. ഭൂമി പരന്നാതാണെങ്കിൽ എന്ന രീതിയിലുള്ള നിഗമനങ്ങൾ അംഗീകരിക്കാനാവില്ലല്ലൊ.
  • കൃത്യമായ ഫലമല്ല ഉള്ളതെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്‌ അംഗീകരിച്ചിട്ടുള്ള analytical tools മാത്രമെ ഉപയോഗിക്കാനാവൂ.
  • നിലവിലുള്ള ഏതെങ്കിലും അംഗീകൃത തിയറിയ്ക്ക്‌/വസ്തുതയ്ക്ക്‌ ബദലായാണ്‌ പുതിയത്‌ വരുന്നതെങ്കിൽ പഴയതിനേക്കാൾ വിശദമായതോ കൃത്യതയുള്ളതോ cost effective ആയതോ ആയിരിക്കണം പുതിയത്‌.

ഇത്‌ ഒരു എക്സ്ക്ലൂസീവ്‌ ലിസ്റ്റ്‌ ആണെന്ന് അവകാശപ്പെടുന്നില്ല, ശാസ്ത്രത്തിൽ കൂടുതൽ അറിവുള്ളവർക്ക്‌ തിരുത്താം.


ഇത്രയും പറഞ്ഞത്‌ ജനറൽ പ്രിൻസിപ്പിൾ ആണ്‌. ശാസ്ത്രത്തിൽ വിശ്വാസം വരുന്നതും ഈയൊരു പ്രോസസിലൂടെയാണ്‌. "പിശകുകളില്ലേ എന്ന് സംശയം" എന്നത്‌ ശാസ്ത്രം അതേപടി അംഗീകരിച്ചിരുന്നുവെങ്കിൽ നമുക്ക്‌ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. രാമർ പെട്രോൾ സത്യമാണെന്നും നാം പറഞ്ഞുകൊണ്ടേയിരുന്നേനെ.

ഒരു യുക്തിവാദി (ദൈവവിശ്വാസമില്ലാത്തയാൾക്കാരെ മാത്രമല്ല ഉദ്ദേശിക്കുന്നത്‌, സ്വന്തം നിരീക്ഷണം സ്വതന്ത്രമായി നിർവ്വഹിക്കാൻ സന്നദ്ധരായ ആരും -ആ സമയത്തേക്കെങ്കിലും- യുക്തിവാദിയാണ്‌) എല്ലാ കാര്യവും സ്വതന്ത്രമായി അന്വേഷിച്ചാണോ കണ്ടെത്തുന്നത്‌, അതോ ശാസ്ത്രം പറയുന്നത്‌ അതേപടി വിഴുങ്ങുകയാണോ?

വീണ്ടും ഒരു അനാലജി...


ഭൂമി ഉരുണ്ടതാണെന്ന് ഇന്ന് അനിഷേധ്യമായൊരു വസ്തുതയാണ്‌.

ആരെങ്കിലും കണ്ടിട്ടുണ്ടോ ഭൂമി ഉരുണ്ടതാണെന്ന്? ഒരുപക്ഷെ, മനുഷ്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച്‌ അവയിൽ നിന്നും ഫോട്ടോ എടുക്കുന്നതുവരെ ആർക്കും കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല ഭൂമി ഉരുണ്ടതാണെന്ന്. ഇനി അഥവാ നാം ഒരു ചിത്രം കണ്ടാൽ തന്നെ ആർക്കറിയാം അത്‌ ഭൂമിയുടെ പടം തന്നെയാണോ എന്ന് (അങ്ങിനേയും ചോദിക്കാമല്ലൊ). (ഒരു ഉപഗ്രഹം ഞാൻ നേരിട്ട്‌ കണ്ടിട്ടില്ല) ഉപഗ്രഹങ്ങൾ ഉള്ള സാധനം തന്നെയാണോ, ഇതൊക്കെ ആകാശത്തേയ്ക്ക്‌ തന്നെയാണോ പോകുന്നത്‌, അവിടെ ചെന്ന് ഭൂമിയുടെ പടം തന്നെയാണോ എടുക്കുന്നത്‌, അതു തന്നെയാണോ നമുക്ക്‌ ലഭ്യമാകുന്നത്‌? അവിശ്വസിക്കുകയാണെങ്കിൽ ചോദ്യങ്ങൾ നീളാം.

പക്ഷെ അവസാനം ചോദിച്ച ചോദ്യങ്ങൾക്ക്‌ യെസ്‌ ആണ്‌ ഉത്തരമെങ്കിൽ നമുക്ക്‌ irrefutable ഉത്തരമായി, നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും അനുഭവിച്ചിട്ടില്ലെങ്കിലും.

വസ്തുത ഇതാണ്‌. എവിടെയെങ്കിലും ചെന്ന് നമ്മുടെ മുന്നറിവുകളുടെ വ്യക്തിപരമായ അന്വേഷണം മുട്ടും. ആ സമയത്ത്‌ നിഷേധിക്കാനാവാത്ത കാര്യം എന്ന നിലയിൽ ആ സോഴ്സ്‌ അംഗീകരിച്ചേ മതിയാവൂ.

In a very broad sense, is this blind belief? And what if you are adamant about verifying everything, yes everything, that science has given you
ഇതെല്ലാം സ്വയം വിശകലനം ചെയ്യാൻ സാധിക്കുമോ?

ആയിരക്കണക്കിന്‌ വർഷങ്ങളിലെ നിരന്തരമായ അന്വേഷണവും ആ അന്വേഷണങ്ങളിലൂടെ പരിണമിച്ച അറിവുമാണ്‌ നാം ഇന്ന് നേടിയിരിക്കുന്നത്‌. ഓരോ അറിവും ഫൈനൽ അല്ല, അടുത്ത അറിവിന്റെ ആധാരമാണ്‌. ഇത്രയും അറിവ്‌ സ്വയം വിലയിരുത്താൻ ഒരുപക്ഷെ ചക്രം മുതൽ തുടങ്ങേണ്ടിവരും (Reinventing the wheel എന്നു പറയാറില്ലെ, അതുതന്നെ). ഒരു മനുഷ്യായുസ്സ്‌ പോരാ ഇതൊക്കെ സ്വതന്ത്രമായി വെരിഫൈ ചെയ്യാൻ.

നിരവധി ശാസ്ത്രശാഖകളുമുണ്ട്‌ നമുക്ക്‌. എല്ലാത്തിലും ഒരേപോലെ വിശാരദനാവാൻ സാധിക്കില്ലല്ലൊ. ജിയോളജി പഠിച്ച ഒരാൾ ഡോക്ടർ കുറിച്ചുകൊടുക്കുന്ന മരുന്ന് ഉപയോഗിക്കുകയല്ലാതെ അതേക്കുറിച്ച്‌ സ്വയം പരീക്ഷിച്ച്‌ ബോധ്യപ്പെടാൻ നിന്നാൽ കാര്യം കുഴയും.


അതിനാണ്‌ ശാസ്ത്രം തന്നെ ഒരു കാര്യം അംഗീകരിക്കുന്നതിനു മുൻപ്‌ കടമ്പകൾ വെയ്ക്കുന്നത്‌. ഒരിക്കൽ ഈ കടമ്പകൾ കടക്കുന്ന പ്രൊപ്പോസൽ ശാസ്ത്രാംഗീകാരമുള്ള വസ്തുതയാകുന്നത്‌ അങ്ങിനെയാണ്‌. അങ്ങിനെ, അന്നന്നത്തെ അറിവിൽ, അനിഷേധ്യമായ വസ്തുതയായിക്കഴിഞ്ഞാൽ അത്‌ അംഗീകരിക്കുന്നതിനും വിശ്വസിക്കുന്നതിനും പ്രശ്നമില്ല. ആവശ്യത്തിന്‌ പഠനം നടത്തി അതാത്‌ മേഖലയിലെ വിദഗ്ദ്ധർ അംഗീകരിച്ച്‌ കൃത്യമായി പരീക്ഷണവഴികൾ ഡോക്യുമന്റ്‌ ചെയ്തുവെയ്ക്കുന്നതിലൂടെ ഇത്‌ repeatable ആകുന്നു, താൽപര്യമുള്ളവർക്ക്‌ അത്‌ പുനർവിശകലനം ചെയ്യാം, പുതുക്കാം (കടമ്പകൾ തൃപ്തികരമായി കടന്നാൽ).

ഇനി, കൽക്കി പറഞ്ഞ റേഡിയോ കമ്പ്യൂട്ടർ ഉപമയിലേയ്ക്ക്‌.


ശരിയാണ്‌, റേഡിയോ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ഉപയോഗിക്കുന്ന പലർക്കും അറിയില്ല. അതിൽ ട്രാൻസിസ്റ്റർ ആണോ അതോ വാൽവ്‌ ആണോ ഉപയോഗിച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ പലരും വായ പൊളിച്ചുപോകും.

പക്ഷെ, അവർക്ക്‌ അതറിയേണ്ട ആവശ്യമില്ല, ഇക്കാര്യങ്ങളൊന്നും നിഗൂഢങ്ങളുമല്ല. വേണമെങ്കിൽ അറിയാൻ സാധിക്കുകയും ചെയ്യും. ഇത്രയൊന്നും അറിയാതെ സ്വയം റേഡിയോ ഉണ്ടാക്കിയവർ ധാരാളമുണ്ട്‌. ഒരു സാദാ റേഡിയോ മെക്കാനിക്കിന്‌ ട്രാൻസിസ്റ്റർ എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയേണ്ട ആവശ്യമില്ല, പക്ഷെ അറിയണമെന്നുണ്ടെങ്കിൽ സാധ്യമാണുതാനും, കാരണം അത്‌ well documented ആണ്‌.


----------------------------


വിശ്വാസങ്ങളുടെ കാര്യത്തിൽ ഈ സമീപനം സാധ്യമാണോ? സ്വർഗ്ഗവും നരകവും ഉള്ളതാണെന്ന് മുഹമ്മദ്‌ (അദ്ദേഹം പോലും കണ്ടിട്ടില്ല) പറഞ്ഞതല്ലാതെ വേറെയെന്തെങ്കിലും തെളിവുണ്ടോ? പ്രാർത്ഥിച്ചാൽ രോഗം മാറുമെന്ന്, അല്ലെങ്കിൽ പരീക്ഷയിൽ ജയിക്കുമെന്ന് തെളിയിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്‌ എന്തെങ്കിലുമുണ്ടോ? കൃസ്തു വെള്ളത്തിനുമുകളിലൂടെ നടന്നതും ഹനുമാൻ ലങ്കയിലേയ്ക്ക്‌ ചാടിയതും അതാത്‌ വിശ്വാസപരമായ ഗ്രന്ഥങ്ങളിലല്ലാതെ വേറെയെവിടെയെങ്കിലും പറയുന്നുണ്ടോ, (അനുയായികളല്ലാതെ നിഷ്പക്ഷരായ) ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?

ഇനി ഒരു കാര്യം കൂടി പറഞ്ഞിട്ട്‌ നിർത്തട്ടെ.


ഏതെങ്കിലും അറിവ്‌ ആധാരമാക്കേണ്ടിവരും നമുക്ക്‌ ഏതെങ്കിലും കാര്യം വെരിഫൈ ചെയ്യാൻ.

അപ്പോഴും ഇതേ ചോദ്യം ചോദിക്കാം, വിശ്വാസമല്ലേ അത്‌? ഏവർക്കും തുടക്കം മുതൽക്ക്‌ വിശകലനം ചെയ്യാൻ സാധിക്കില്ലെങ്കിൽ പിന്നെന്താണ്‌ യുക്തിയെന്നു പറയുന്നതിന്റെ ആധാരം?

ചിന്തകനും ലതീഫും അവരുടെ ബ്ലോഗുകളിൽ കമന്റിട്ട സുഹൃത്തുക്കളും ഈയൊരു ചോദ്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു.

ഈ വിഷയത്തിൽ ഒരു കമന്റിന്റെ പരിധിയിൽ നിന്നുകൊണ്ട്‌ പറയാവുന്ന രീതിയിൽ ഞാൻ അവതരിപ്പിച്ചു എന്നാണ്‌ ഞാൻ വിലയിരുത്തുന്നത്‌. പക്ഷെ ചോദ്യം മാറിയില്ല, സ്വയം പരീക്ഷിക്കാൻ സാധിക്കില്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുകയല്ലേ ചെയ്യുന്നത്‌ എന്ന ചോദ്യം തന്നെ വീണ്ടും വരുന്നു. ആ ഒരു സ്റ്റേജിൽ ചർച്ചയിൽ നിന്നും പിൻവാങ്ങുന്നതാണ്‌ നല്ലതെന്ന് എനിക്ക്‌ ബോധ്യമായി. ഒന്നുകിൽ ഞാൻ പറയാനുദ്ദേശിച്ച കാര്യം അവർക്ക്‌ ബോധ്യപ്പെട്ടിട്ടില്ല, അല്ലെങ്കിൽ അവർക്കത്‌ അംഗീകരിക്കാനായിട്ടില്ല. രണ്ടായാലും കൂടുതൽ സമയം കളയുന്നതിൽ കാര്യമില്ലല്ലൊ.

കമന്റിൽ ഒതുക്കേണ്ട എന്നു കരുതിത്തന്നെയാണ്‌ ഞാൻ എന്റെ ചിന്തകൾ എന്റെ ബ്ലോഗിൽ പോസ്റ്റായി ഇട്ടത്‌. ഇതൊരു ചർച്ചയാക്കിക്കളയാം എന്ന ചിന്തയാലല്ല, മറിച്ച്‌ എനിക്ക്‌ പറയനുള്ള കാര്യങ്ങൾ എന്റെ ബ്ലോഗിൽ ഇടാം എന്നു കരുതി മാത്രമാണ്‌ ഞാനിവിടെ പോസ്റ്റാക്കിയത്‌.

ചിന്തകനും ലതീഫും മറ്റു സുഹൃത്തുക്കളും ക്ഷമിക്കൂ. നിങ്ങളുടെ ബ്ലോഗിൽ ഒരേ കാര്യം പലരീതിയിൽ അവതരിപ്പിക്കാനായി കമന്റിട്ട്‌ (എന്റെയും നിങ്ങളുടേയും)സമയം കളയാൻ താൽപര്യമില്ല.

Monday, May 31, 2010

ജീവൻ രക്ഷിക്കണോ കൈത്തരിപ്പ്‌ തീർക്കണോ?

ഞായറാഴ്ച ഉച്ചയ്ക്ക്‌ ഷോപ്പിങ്ങടക്കം ചില ചില്ലറ ലക്ഷ്യങ്ങളുമായി വീട്ടിൽ നിന്നും കാറുമെടുത്ത്‌ ഇറങ്ങിയതാണ്‌ ഞങ്ങൾ.


പോങ്ങുമ്മൂട്‌ ജങ്ങ്ഷൻ എത്തിയപ്പോൾ പിന്നിൽ നിന്നും സൈറൻ. ആംബുലൻസ്‌ ചീറിപ്പാഞ്ഞ്‌ വരുന്നു. സ്വാഭാവികമായും ഞാൻ കാറ്‌ അൽപം ഇടത്തോട്ട്‌ ചേർത്ത്‌ സ്പീഡ്‌ കുറച്ച്‌ (കുറച്ചു എന്ന് പറയാൻ ഞാൻ വലിയ സ്പീഡിലൊന്നുമല്ല പോയിരുന്നത്‌) ആംബുലൻസിന്‌ പോകാൻ വഴി കൊടുത്തു. മെഡിക്കൽ കോളേജിലേക്കുള്ള വഴിയാണെന്നതിനാൽ ഇത്തരം സംഭവങ്ങൾ ഒരെണ്ണമെങ്കിലും കാണാതെ ഉള്ളൂർ ജങ്ങ്ഷൻ വരെ പോകാൻ സാധിക്കാറില്ല.

ആംബുലൻസ്‌ ഞങ്ങളെ കടന്നുപോയി, എന്റെ വണ്ടിയുടെ സ്പീഡ്‌ കുറഞ്ഞതിനാൽ ഒരു കാർ എന്നെയും ഓവർടേക്ക്‌ ചെയ്യുകയും ചെയ്തു :)




ഒരു നൂറു മീറ്റർ മുന്നോട്ട്‌ പോയിരിക്കും, അപ്പോൾ ഒരു ചെറിയ ബ്ലോക്ക്‌. എന്റെ മുന്നിൽ രണ്ട്‌ വണ്ടികളുണ്ട്‌, സൈഡിലായി മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നു. അൽപം മുന്നിലായി നേരത്തെ പോയ ആംബുലൻസും. ഒരു നിമിഷം ഒന്നു പേടിച്ചു. ആംബുലൻസ്‌ വല്ലവരേയും ഇടിച്ചോ?


സംഭവം മറ്റൊന്നായിരുന്നു.


ആംബുലൻസിൽ നിന്നും രണ്ടുപേർ ചാടിയിറങ്ങി. സൈഡ്‌ ചേർത്ത്‌ നിർത്തിയിട്ടിരുന്ന കാറിനുനേരെ ഓടിയെത്തി. പിന്നീട്‌ കേട്ടത്‌ നല്ല മുട്ടൻ തെറിയായിരുന്നു. ഇറങ്ങിയ രണ്ടുപേരും കാറിന്റെ ഡ്രൈവറുടെ നേരെ കൈചൂണ്ടി എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നുണ്ട്‌, ഇറങ്ങിവരാനടക്കമുള്ള ആക്രോശം. ഒരാൾ കാറിന്റെ മുകളിൽ ഗ്ലാസിൽ ശക്തിയായി രണ്ടിടിയും കൊടുത്തു. ഏകദേശം ഒരു മിനിറ്റോളം ഉണ്ടായി ഈ കലാപരിപാടി. അതിനുശേഷം അവർ തിരിച്ച്‌ ആംബുലൻസിൽ കയറി യാത്ര തുടർന്നു.

പ്രശ്നം? കാറുകാരൻ ആംബുലൻസിന്‌ വഴിമാറിക്കൊടുത്തില്ല.


പ്രസ്തുത ഡ്രൈവർ, പാവം, ഈ ആക്രമണമെല്ലാം നിശബ്ദം സഹിച്ചതിനുശേഷം വണ്ടി പതുക്കെ മുന്നോട്ട്‌ നീക്കിത്തുടങ്ങി. അപ്രതീക്ഷിതമായ ഈ സംഭവത്തിലുള്ള ഞെട്ടൽ കാരണമായിരിക്കാം, വണ്ടി ഏറെ പതുക്കെയാണ്‌ പോയിരുന്നത്‌. കാർ കുറച്ചുകൂടി അടുത്ത്‌ കാണാൻ അപ്പോഴാണ്‌ ഞങ്ങൾക്ക്‌ സാധിച്ചത്‌.

പിന്നിലിരിക്കുന്നവരിൽ ഒരാൾ അൽപം പ്രായമുള്ള വ്യക്തിയാണ്‌. സകുടുംബമാണ്‌ യാത്രയെന്ന് മനസിലാക്കാം. മുന്നിലിരിക്കുന്നത്‌ വണ്ടിയോടിക്കുന്നയാളുടെ ഭാര്യയായിരിക്കാനും സാധ്യതയുണ്ട്‌.

കാറിന്റെ ഗ്ലാസ്‌ സാമാന്യം നന്നായിത്തന്നെ ചിന്നിയിട്ടുണ്ട്‌. ഡ്രൈവൗടെ വശം ഏതാണ്ട്‌ മുഴുവനായിത്തന്നെ വിണ്ട്‌ പൊട്ടിയിരിക്കുന്നു. (കാറിന്റെ ഗ്ലാസ്‌ എങ്ങിനെ പൊട്ടിക്കാമെന്ന് അറിയാവുന്നവനാണ്‌ ആംബുലൻസിൽ ഉണ്ടായിരുന്നവനെന്ന് വ്യക്തം)

--------------------------------------------------------------------------------------


ആംബുലൻസ്‌ പോകുമ്പോൾ വഴിയൊരുക്കിക്കൊടുക്കുക എന്നത്‌ ഏതൊരു പൗരന്റേയും കടമയാണ്‌. നാം വഴി മുടക്കിയാൽ നഷ്ടപ്പെടുന്ന സമയം, ഒരുപക്ഷെ, നിർണ്ണായകമാംവിധം രോഗിയുടെ രക്ഷാസാധ്യതയെ സ്വാധീനിക്കാം.



പ്രസ്തുത കാർ വേറൊരു വണ്ടിയെ ഓവർടേക്ക്‌ ചെയ്തതാവാം, അല്ലെങ്കിൽ സൈഡൊതുക്കാൻ അൽപം വൈകിയിരിക്കാം, അല്ലെങ്കിൽ ഇടവഴികളിൽ നിന്നും കയറിവന്നതാകാം (റോഡിലേക്ക്‌ അൽപം കയറിവരുന്നത്‌ സ്വാഭാവികം), സംസാരത്തിനിടയിലോ കാറിൽ പാട്ട്‌ വെച്ചതിനാലോ മറ്റോ ആംബുലൻസിനെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതുമല്ലെങ്കിൽ ഡ്രൈവർ പരിചയം കുറഞ്ഞയാളായിരിക്കാം..... ചില സാധ്യതകൾ തള്ളിക്കളയാനാവില്ല.

ഇതൊന്നുമല്ലെങ്കിൽ തികഞ്ഞ മര്യാദകേട്‌.


ഇവിടെ ആ കാർ ഡ്രൈവർ ചെയ്തത്‌, അറിഞ്ഞാണെങ്കിലും അല്ലെങ്കിലും, തെറ്റുതന്നെയാണ്‌. അയാൾ വഴിമാറി കൊടുക്കേണ്ടതുതന്നെയായിരുന്നു.



പക്ഷെ ആ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിയവർ ചെയ്തതോ?

ഈ കാറിന്‌ പിന്നിലായതിനാൽ നഷ്ടപ്പെട്ട സമയത്തേക്കാൾ അധികം സമയം അവർ തങ്ങളുടെ ഈ പ്രവൃത്തിയിലൂടെ നഷ്ടപ്പെടുത്തിയിട്ടുണ്ട്‌. ആംബുലൻസിനുള്ളിൽ കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാൻ അവർ കാണിക്കുന്നത്‌ പൗരധർമ്മമോ മനുഷ്യസ്നേഹമോ വേണ്ടപ്പെട്ടയാൾക്കായുള്ള കടമയോ ആകട്ടെ, അത്‌ മറന്നാണ്‌ അവർ വെറും ഗുണ്ടായിസത്തിലേക്ക്‌ ഇറങ്ങിയത്‌. ആ സന്ദർഭത്തിൽ അത്യാസന്നനിലയിലുള്ള ഒരാളുടെ ജീവൻ രക്ഷിക്കുക എന്നതിനേക്കാൾ അവർക്ക്‌ പ്രധാനമായിത്തോന്നിയത്‌ തങ്ങളെ ഉപദ്രവിച്ചു എന്ന് സങ്കൽപ്പിച്ച്‌ ഒരാളുടെ നേരെ കൈത്തരിപ്പ്‌ തീർക്കുകയാണ്‌.


ഇതാണോ മനുഷ്യസ്നേഹം?

ഇതുകൊണ്ട്‌ അവർ എന്താണ്‌ നേടിയത്‌?


രോഗിയെ സഹായിച്ചോ? - ഇല്ല, പകരം അയാളുടെ രക്ഷാസാധ്യത ഈ സമയനഷ്ടത്തിലൂടെ ഒന്നുകൂടി മങ്ങി.

വേറെയാർക്കെങ്കിലും ഗുണമുണ്ടായോ? - ഇല്ലേയില്ല. ഉണ്ടായത്‌ ഒരു കുടുംബത്തിന്‌ സാമ്പത്തികബാധ്യത മാത്രം. അപ്രതീക്ഷിതമായ ഒരു വാഗ്‌ആക്രമണത്തിലൂടെ വിഷമവും, ഒരുപക്ഷെ, കുറ്റബോധവും.


അൽപനേരത്തെ ഈ പരിപാടിയിലൂടെ അവർ കളഞ്ഞത്‌ അത്രയും നേരത്തെ അവരുടെ മനസിലെ നന്മയാണ്‌.


ഇനി, കാർഡ്രൈവർ അൽപം തടിമിടുക്കുള്ളയാളാണെങ്കിലോ, അയാൾ പുറത്തേക്കിറങ്ങി ഒരു തർക്കത്തിന്‌ മുതിർന്നാലോ? തകർന്ന ചില്ലിന്‌ നഷ്ടപരിഹാരം തരാതെ ആംബുലൻസ്‌ വിടില്ലന്നെങ്ങാനും പറഞ്ഞ്‌ അടിയുണ്ടാക്കിയാലോ? രോഗിയുടെ കാര്യം എന്തായീ?

അൽപം കടന്ന് ചിന്തിക്കട്ടെ, ചോദിക്കട്ടെ.

ഈ ചെറുപ്പക്കാർക്ക്‌ എന്തായിരുന്നു ആവശ്യം? ഒരാളുടെ ജീവൻ രക്ഷിക്കലോ അതോ അങ്ങിനെയൊരാൾ രക്ഷപ്പെട്ടാൽ അവർക്ക്‌ ലഭിച്ചേക്കാവുന്ന അനുമോദനങ്ങളോ (അതുപോലുള്ള ഭൗതികലാഭങ്ങളോ)? ഈ സംഭവം കണ്ടിട്ട്‌ ഉറപ്പിച്ച്‌ പറയാൻ എനിക്കാവില്ല.

Monday, May 3, 2010

ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്‌?

പ്രവാചകൻ ബഹുഭാര്യത്വം സ്വീകരിച്ചു. പാടില്ലെന്ന്‌ ഏത്‌ തത്വശാസ്ത്രത്തിൻരെ അടിസ്ഥാനത്തിലാണ്‌ നിങ്ങൾ പറയുന്നത്‌. നിങ്ങൾ പറയുന്ന ധാർമികമൂല്യങ്ങൾ ഏതൊക്കെ. അതിന്റെ അടിസ്ഥാനമെന്ത്‌. നിങ്ങൾ കരുതുന്ന ഏത്‌ ധാർമികമൂല്യത്തിനാണ്‌ അതിലൂടെ ക്ഷതം പറ്റിയത്‌.



ലതീഫിന്റെ യുക്തിവാദികളും ഇസ്ലാമും എന്ന ബ്ലോഗിലെ പ്രവാചകനും ധാർമികതയും എന്ന പോസ്റ്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യമാണിത്‌. അതിനൊരു മറുപടി എഴുതണമെന്ന്‌ കരുതിയിരുന്നെങ്കിലും ജോലിത്തിരക്കുകൾ കാരണം കുറച്ചു നീണ്ടുപോയി. അവസാനം ഏതായാലും ചുരുക്കിയെഴുതി നിർത്താം എന്നുകരുതി.

ബഹുഭാര്യാത്വത്തിൽ ഏതൊക്കെ മാനുഷികമൂല്യങ്ങളാണ്‌ ക്ഷതം പറ്റുന്നത്‌? എന്റെ അഭിപ്രായത്തിൽ താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ നിഷേധിക്കപ്പെടുന്നു, ഏറ്റക്കുറച്ചിലുകളുണ്ടാവാം, എല്ലായിടത്തും പ്രശ്നം രൂക്ഷമാകണമെന്നുമില്ല.

1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.
2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം.
3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.

ലതീഫിന്റെ പ്രതികരണം to-the-point തന്നെയായിരുന്നു. അക്കമിട്ടെഴുതിയ കാര്യങ്ങൾക്ക്‌ അക്കമിട്ടുതന്നെ അദ്ദേഹം മറുപടി പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായിരുന്നില്ല ഉത്തരങ്ങൾ, ചില പോയിന്റുകൾ അദ്ദേഹം പറയുമെന്ന് കരുതിയിരുന്നതല്ലെങ്കിലും. അദ്ദേഹത്തിന്റെ മറുപടിയുടെ പ്രമുഖാംശങ്ങൾ ഈ വിധത്തിലായിരുന്നു


1. ഇസ്ലാമിൽ വൈവാഹികരംഗത്ത്‌ പാലിക്കപ്പെടേണ്ടത്‌ തുല്യതയല്ല, സന്തുലിത്വമാണ്‌. തുല്യത എന്നത്‌ ധാർമ്മികമൂല്യങ്ങളിൽ വരുന്നില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മവും പുരുഷൻ പുരുഷന്റെ ധർമ്മവും നിർവ്വഹിക്കുന്നതിലൂടെ ഉത്തമമായ കുടുംബമാണ്‌ ഇസ്ലാം ലക്ഷ്യമാക്കുന്നത്‌.

2. പരിധി നിശ്ചയിക്കപ്പെട്ട വ്യക്തിസ്വാതന്ത്ര്യം ഇസ്ലാം അനുവദിക്കുന്നുണ്ട്‌. (എന്റെ സ്വാതന്ത്ര്യം അന്യന്റെ മൂക്കുവരെ എന്ന കാര്യവും ലതീഫ്‌ ഇവിടെ പറയുന്നുണ്ട്‌). രണ്ടാമത്തെ ഭാര്യയാകുന്നതിലൂടെ ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ്‌ ഹനിക്കപ്പെടുന്നത്‌, ആദ്യഭാര്യയുടേതോ അതോ പ്രസ്തുത സ്ത്രീയുടേതോ?

3. മുൻപ്‌ വിവാഹിതനായൊരാളുടെ ഭാര്യയാകുന്നതിൽ അഭിമാനക്ഷതം തോന്നുന്ന സ്ത്രീയ്ക്ക്‌ അതിന്‌ സമ്മതിക്കേണ്ട കാര്യമില്ല. ആദ്യസ്ത്രീ അംഗീകരിച്ചില്ലെങ്കിൽ പുരുഷന്‌ മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കുകയുമില്ല. അഭിമാനം എന്നത്‌ സാഹചര്യങ്ങളുടെ സൃഷ്ടി കൂടിയാണ്‌, ബഹുഭാര്യാത്വം അഭിമാനമായി കാണുന്ന പല കുടുംബങ്ങളുമുണ്ട്‌.

______________________________________________________________
സ്വാഭാവികമായും എന്റെ പോയിന്റുകൾ കൂടുതൽ വിശദമാക്കേണ്ടതുണ്ടെന്ന് എനിക്ക്‌ തോന്നി. ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇടാൻ ആദ്യം വിചാരിച്ചുവെങ്കിലും വിഷയം കൈകാര്യം ചെയ്യുന്നിടത്തുതന്നെ ചർച്ച ചെയ്യുന്നതാണ്‌ നല്ലതെന്ന ചിന്തയിൽ അവിടെ തന്നെ കമന്റ്‌ ആയി പോസ്റ്റ്‌ ചെയ്തു. അതിന്‌ ലതീഫ്‌ മറുപടിയായി പറഞ്ഞത്‌ ബഹുഭാര്യാത്വം അവിടെ പ്രധാനവിഷയം അല്ലെന്നാണ്‌. ആ പറഞ്ഞത്‌ ശരിയല്ലെന്ന വാദം എനിക്കില്ല, പക്ഷെ അങ്ങിനെ ഒരു സാഹചര്യത്തിൽ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ലാതിരുന്നതിനാൽ ഇവിടെ ഒരു പോസ്റ്റ്‌ ആക്കാൻ തീരുമാനിച്ചു.


എന്റെ വിശദീകരണങ്ങൾ എഴുതുന്നതിനുമുൻപ്‌ ചില കാര്യങ്ങൾ പറയട്ടെ (ഒരു ഡിസ്ക്ലൈമർ)

  • ഇത്‌ ലതീഫിനെതിരെയോ ഇസ്ലാമിനെതിരെയോ ഉള്ള മറുപടി അല്ല. ബഹുഭാര്യാത്വം എന്ന വ്യവസ്ഥ, ജാതിമതവ്യത്യാസമില്ലാതെ, എന്ത്‌ നൽകുന്നു എന്നതിനെക്കുറിച്ച്‌ എനിക്കുള്ള അഭിപ്രായം മാത്രമാണിത്‌. ചർച്ച വഴിമാറിപ്പോകരുത്‌ എന്നതിനാലാണ്‌ ലതീഫ്‌ വിഷയം ബഹുഭാര്യാത്വമല്ല എന്നത്‌ എടുത്തുപറഞ്ഞത്‌ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ പറഞ്ഞുവന്നതും ബഹുഭാര്യാത്വത്തിലെ നിഷേധാത്മകവശങ്ങളെക്കുറിച്ചാണ്‌. എന്നിരിക്കിലും, ലതീഫ്‌ ചർച്ച നിർത്തിയതിൽ എനിക്ക്‌ വിരോധം ഒട്ടുമില്ല. അദ്ദേഹത്തിനെ തോൽപിക്കുക എന്ന ഉദ്ദേശ്യമൊന്നും എനിക്കില്ല. ഇവിടെ ചർച്ച സാധിക്കുമെങ്കിൽ ആകാം എന്ന ഉദ്ദേശ്യത്താൽ മാത്രമാണ്‌ ഈ പോസ്റ്റ്‌.

  • ബഹുഭാര്യാത്വമില്ലെങ്കിലും, സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിലും ഇതൊക്കെ സംഭവിക്കാം, കാരണം പുരുഷമേധാവിത്വം ഇപ്പോഴും ശക്തമാണ്‌. ബഹുഭാര്യാത്വത്തിൽ തത്വത്തിൽ തന്നെ പുരുഷമേധാവിത്വപരമാണ്‌ എന്ന വ്യത്യാസമേയുള്ളു. ഏകഭാര്യാവ്യവസ്ഥയിൽ സ്ത്രീയുടെ വ്യക്തിത്വമോ പുരുഷന്റെ ചിന്താഗതിയോ ഒക്കെ പുരുഷമേധാവിത്വം ഒഴിവാക്കാൻ സഹായിക്കും, ബഹുഭാര്യാത്വത്തിൽ അതെളുപ്പമല്ല.
  • നാലുഭാര്യമാർ എന്നുപറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത്‌ ഒന്നിൽക്കൂടുതൽ ഭാര്യമാർ എന്നുമാത്രമാണ്‌. രണ്ടായാലും മൂന്നായാലും വലിയ വ്യത്യാസം വരില്ല.

ഇത്രയും പറയേണ്ടിവന്നത്‌ അനാവശ്യവാദങ്ങളൊഴിവാക്കാൻ മാത്രമാണ്‌.
ഇനി എന്റെ വിശദീകരണങ്ങളിലേക്ക്‌. ലതീഫിന്റെ പോസ്റ്റിലും ഈ വിശദീകരണങ്ങൾ ഞാൻ കൊടുത്തിരുന്നു. ഇവിടെ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

നേരത്തെ പറഞ്ഞതുപോലെ, ബഹുഭാര്യാത്വത്തിൽ നിഷേധിക്കപ്പെടുന്ന മാനുഷികമൂല്യങ്ങൾ മൂന്നെണ്ണമാണ്‌ എന്റെ നോട്ടത്തിൽ.

1. തുല്യത, ഏതുപരിഗണനകൾക്കുമപ്പുറം മനുഷ്യജീവികൾക്കിടയിൽ ഉണ്ടാകേണ്ടതെന്ന്‌ ഒരുപാടുപേർ വിശ്വസിക്കുന്ന തുല്യത.


തുല്യത നിലനിൽക്കാത്തിടത്തൊക്കെ സന്തുലിതാവസ്ഥയ്ക്കും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ചില അസന്തുലിതാവസ്ഥകൾ ജനശ്രദ്ധയിലേക്ക്‌ ഉയർന്നുവരാൻ സമയമെടുക്കുമെന്നുമാത്രം. ജാതിവിവേചനവും മറ്റും തുല്യതയ്ക്കെതിരായി നിന്നവയായിരുന്നു. ഫ്യൂഡലിസം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വശം അത്ര പ്രസക്തമായിരുന്നില്ല, പക്ഷെ ഇന്ന്‌ സാമൂഹികവ്യവസ്ഥകൾ മാറി വരികയാണ്‌, അതുകൊണ്ടുതന്നെ ഇന്ന്‌ ജാതിവേർതിരിവുകൾ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടമുണ്ടാക്കുന്നവയാണെന്ന്‌ നാം തിരിച്ചറിയുന്നുണ്ട്‌. ഫെമിനിസം പോലുള്ള ആശയങ്ങളും വന്നത്‌ ഈ തുല്യതയില്ലായ്മയ്ക്കെതിരെ പ്രതിഷേധമായിട്ടു തന്നെയാണ്‌.

ഒരു വിഭാഗത്തിനു മാത്രമായി undue privilege ഉള്ള അവസ്ഥ തുല്യത ഇല്ലാതാക്കും. ഇവിടെ, നിയമപ്രകാരം, പുരുഷന്‌ തന്റെ ഇഷ്ടപ്രകാരം, ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാം. സ്ത്രീയ്ക്കാണെങ്കിൽ പലരിലൊന്നായി ജീവിയ്ക്കാനേ സാധിക്കൂ. ഈ അവസ്ഥ തന്നെയാണ്‌ ചോദ്യം ചെയ്യപ്പെടുന്നത്‌. (ഇതിനർത്ഥം ബഹുഭർത്തൃത്വം ആണ്‌ പരിഹാരം എന്നല്ല)

സ്ത്രീയുടെ ധർമ്മം എന്നതൊക്കെ പഴയ ഫ്യൂഡൽ ചിന്താഗതിയിൽ വീട്ടിനകത്ത്‌ തളച്ചിടാനുള്ള ഒരു പഴുത്‌ മാത്രമാണ്‌ ഇന്ന്‌ പലർക്കും. വെറും സ്വാർത്ഥാവശ്യങ്ങൾക്കുവേണ്ടി എടുത്തുപ്രയോഗിക്കുന്ന ഒരു റിവൈവലിസ്റ്റ്‌ തിയറി, അത്രമാത്രം. സ്ത്രീകളെ ജോലിക്കയക്കാത്തതുപോലും ഇന്ന്‌ ഈ കാരണം പറഞ്ഞാണ്‌. പുരുഷനു മാത്രമായി തന്റെ ലോകവും സ്ത്രീയ്ക്ക്‌ വീടിനകവും.... വെറും രണ്ടാംകിട പൗരന്മാരാകാൻ. സ്ത്രീ ദേവിയാണ്‌, വീടെന്ന വൃക്ഷത്തിന്റെ വേരാണ്‌..... അങ്ങിനെ പോകും പലരുടേയും വാദങ്ങൾ. സ്വന്തമായ ആശയോ അഭിലാഷമോ വെച്ചുപുലർത്താൻ പോലും അനുവദിക്കാതെയുള്ള ഒരു സാമൂഹികക്രമം. ദൈവവും അതിനു കൂട്ടുനിൽക്കുന്നുവോ? കുറഞ്ഞപക്ഷം, വിശാലലോകത്തെക്കുറിച്ച്‌ ചിന്തിക്കാൻ സാധ്യതയുള്ള എത്രയോ സ്ത്രീകൾ ഈ ഭൂമിയിൽ ജീവിയ്ക്കും എന്നറിയാവുന്ന ദൈവം അവരെ ഒതുക്കാനുതകുന്ന രീതിയിൽ എന്തിന്‌ ഒരു നിയമമുണ്ടാക്കി?

ഇതൊക്കെ സമ്മതിച്ചാലും, ബഹുഭാര്യത്വം എന്ത്‌ സന്തുലിതത്വമാണ്‌ നൽകുന്നതെന്ന്‌ എനിക്കറിയില്ല. സ്ത്രീ സ്ത്രീയുടെ ധർമ്മം നിർവ്വഹിക്കേണ്ടവളാണെങ്കിൽത്തന്നെ ബഹുഭാര്യത്വം എന്തിന്‌? അതിനുത്തരം കിട്ടിയിട്ടില്ല.

2. സ്വന്തം ജീവിതവഴി തെരഞ്ഞെടുക്കുന്നതടക്കമുള്ള വ്യക്തിസ്വാതന്ത്ര്യം


വ്യക്തിസ്വാതന്ത്ര്യം എന്നത്‌ മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമല്ല. അതിനാൽ കൈവീശുന്നത്‌ മറ്റൊരാളുടെ മൂക്കുവരെ എന്നത്‌ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല.

പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ജീവിതത്തിലെ കാര്യങ്ങൾ മറ്റൊരാൾ നിർബന്ധപൂർവ്വം തീരുമാനിക്കുന്ന, നടത്തിക്കുന്ന ഒരവസ്ഥ പ്രസ്തുതവ്യക്തിയുടെ സ്വാതന്ത്ര്യലംഘനമാണ്‌. എന്നെ മാത്രം ബാധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ ഞാനല്ലെന്ന്‌ വരുന്ന അവസ്ഥ എനിക്കുതന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്‌.

(നമ്മുടെ സാമൂഹിക സെറ്റപ്‌ മൂലം "എന്നെ മാത്രം ബാധിക്കുന്ന കാര്യം" എന്നത്‌ പൂർണ്ണമായും ശരിയാവില്ല. വർഷങ്ങൾക്കുമുൻപ്‌ ഞാൻ എന്റെ ജോലി രാജിവെച്ചപ്പോൾ എന്റെ അമ്മയോട്‌ അതേപറ്റി പലരും ചോദിച്ചിരുന്നു, അത്‌ അമ്മയ്ക്ക്‌ കുറച്ചധികം വിഷമമുണ്ടാക്കിയിട്ടുണ്ട്‌. പക്ഷെ അത്തരം indirect സംഭവങ്ങൾക്കപ്പുറം അത്‌ എന്റെ ജീവിതത്തെ മാത്രം ബാധിക്കുന്നതാണ്‌, ഞാൻ പറഞ്ഞുവന്നതും അത്തരം കാര്യമാണ്‌)

ഒരു സ്ത്രീ തന്റെ ജീവിതത്തിൽ ഒരു കരിയർ കെട്ടിപ്പെടുക്കണം എന്ന്‌ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അല്ലെങ്കിൽ അക്കാഡമിക്സിലോ റിസർച്ചിലോ താൽപര്യമുണ്ടെന്നിരിക്കട്ടെ. പുരുഷന്‌ അതൊരു ബുദ്ധിമുട്ടല്ല, പക്ഷെ വിവാഹം കഴിയുമ്പോൾ സ്ത്രീയ്ക്ക്‌ അതെത്ര സാധ്യമാകും എന്ന്‌ ആലോചിക്കാവുന്നതേയുള്ളു, പ്രത്യേകിച്ചും പലരും എടുത്തുപറയുന്ന സ്ത്രീധർമ്മം കൂടി പരിഗണനയിൽ വന്നാൽ.

ബഹുഭാര്യാത്വത്തിൽ ഇത്‌ സാധാരണയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. മൂന്നുപേർ അടങ്ങിയൊതുങ്ങി കഴിയുമ്പോൾ ഒരാൾക്ക്‌ ഇത്തരം ആവശ്യങ്ങളുണ്ടെന്ന്‌ വന്നാൽ പ്രശ്നങ്ങൾ എത്രമാത്രം രൂക്ഷമായിരിക്കും എന്നത്‌ ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു.

That's from the practical side. തത്വത്തിൽ തന്നെ, ഒരു പുരുഷന്റെ കീഴിൽ കഴിയുന്ന "പലരിൽ ഒന്ന്‌" എന്നത്‌ സ്ത്രീയ്ക്ക്‌ എന്ത്‌ സന്ദേശമാണ്‌ നൽകുന്നത്‌? തന്റെ മോഹങ്ങൾക്ക്‌ എന്ത്‌ വിലയുണ്ടാകും എന്ന്‌ ഒരു സ്ത്രീയ്ക്ക്‌ മനസിലാക്കാവുന്നതേയുള്ളു. നാലുപേരിലൊരാൾ എന്നതിലൂടെ സ്വന്തം പാരതന്ത്ര്യം അവളുടെ മനസിൽ എത്രമാത്രം പതിയും എന്നത്‌ മനസിലാക്കാവുന്നതാണ്‌.

ഇതൊന്നും സംഭവിക്കില്ല എന്ന്‌ അഭിപ്രായം വരുമോ എന്നെനിക്കറിയില്ല. വർഷങ്ങളായുള്ള അടിച്ചമർത്തലിൽ പല സമൂഹങ്ങളിലും സ്ത്രീഭൂരിപക്ഷം ഇന്നും ഇതൊന്നും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവണമെന്നില്ല. വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതിനോട്‌ സമരസപ്പെടുകയല്ലാതെ വേറെ വഴിയുണ്ടായിക്കൊള്ളണമെന്നുമില്ല.

പക്ഷെ അതാണ്‌ മനുഷ്യകുലത്തിന്‌ ആകമാനമുള്ള നിയമം എന്നുവരുകിൽ അത്‌ തെറ്റാണ്‌, കാരണം ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ഏതൊരാൾക്കും ലഭ്യമാകണമെന്നാണ്‌ എന്റെ അഭിപ്രായം, അതിന്‌ ജാതി/മത/ലിംഗഭേദമുണ്ടെന്ന്‌ പറഞ്ഞാൽ അംഗീകരിക്കാവുന്നതല്ല.

3. വ്യക്ത്യാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം.


അഭിമാനം എന്നത്‌ പല തലത്തിലുണ്ടാവാം. ഇന്ത്യാക്കാരനാണെന്നതിൽ, കേരളീയനാണെന്നതിൽ, ഏതെങ്കിലും സംഘടനയുടെ/പാർട്ടിയിലെ അംഗമാണെന്നതിൽ, ഇന്നയാളുടെ മകനാണെന്നതിൽ, ഇന്നയാളുടെ ഭാര്യയാണെന്നതിൽ അങ്ങിനെ എന്തിലും ഒരു വ്യക്തിയ്ക്ക്‌ അഭിമാനം തോന്നാം. പക്ഷെ അവിടെയെല്ലാം എന്തിലേക്കെങ്കിലും അറ്റാച്ച്‌ഡ്‌ ആയിട്ടാണ്‌ അഭിമാനം.

ഇതിലുമധികം ആരും വിലമതിക്കുന്നത്‌ സ്വാഭിമാനം തന്നെയാണ്‌. ഞാൻ പ്രയോഗിച്ച പദം വ്യക്ത്യാഭിമാനം എന്നാണ്‌, personal pride. അത്‌ സ്വന്തം കഴിവുകളുടെ, വ്യക്തിത്വത്തിന്റെ ഒക്കെ പ്രതിഫലനമാണ്‌. താൻ ആരേക്കാളും താഴെയല്ല എന്ന അറിവ്‌/വിശ്വാസം ആണ്‌ ഈ സ്വാഭിമാനത്തിന്‌ ആധാരമാകുക, സാധാരണയായി. അതുകൊണ്ടുതന്നെയാണ്‌ സ്വാഭിമാനത്തിന്‌ മുറിവേൽക്കുന്നത്‌ ആർക്കും സഹിക്കാനാവാത്തതും.

വ്യക്തിപരമായ അവഹേളനങ്ങളോ സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായ പ്രവർത്തിക്ക്‌ നിർബന്ധിതനാവുന്ന അവസ്ഥയോ ഒക്കെ വ്യക്ത്യാഭിമാനത്തിന്‌ ഏൽക്കുന്ന ക്ഷതമാണ്‌. (ഭർത്താവിനാലാണെങ്കിൽപ്പോലും ലൈംഗികവേഴ്ചയ്ക്ക്‌ നിർബന്ധിതയാകുന്ന ഒരു സ്ത്രീ അനുഭവിക്കുന്നതും ഇതേ വ്യക്ത്യാഭിമാനക്ഷതം തന്നെയാണ്‌) തന്റെ വ്യക്തിത്വം മറ്റൊരാൾ അംഗീകരിക്കാതിരിക്കുന്ന അവസ്ഥയും വലിയൊരു മുറിവ്‌ തന്നെയാണ്‌ വ്യക്ത്യാഭിമാനത്തിനുണ്ടാക്കുക. ഇതിൽ തനിക്കൊന്നും തന്നെ ചെയ്യാനാവില്ലെന്ന അവസ്ഥ വന്നാൽ ആ വ്യക്തിയുടെ സ്വാഭിമാനത്തിനുണ്ടാകുന്ന മുറിവ്‌ എത്ര വലുതായിരിക്കും എന്ന്‌ ചിന്തിക്കാവുന്നതേയുള്ളു.


നാലുപേരിൽ ഒരാൾ എന്ന അവസ്ഥയിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായ അവരുടെ ഭർത്താവ്‌ തന്നെ എങ്ങിനെ നോക്കിക്കാണുന്നു എന്നാണ്‌ അവർ മനസിലാക്കുക?
അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്റെ പ്രാധാന്യം എന്താണെന്നാണ്‌ അവർ മനസിലാക്കുക? നാലുഭാര്യമാരിൽ ഒരാൾ എന്നതിനപ്പുറം തന്റെ വ്യക്തിത്വത്തേയോ സവിശേഷതകളേയോ തന്റെ ഭർത്താവ്‌ അംഗീകരിക്കും എന്ന്‌ അവർക്ക്‌ എത്രമാത്രം പ്രതീക്ഷിക്കാനാവും?
നാലുപേരുള്ള അവസ്ഥയിൽ ഭർത്താവിന്റെ ഗുഡ്ബുക്കിൽ വരേണ്ടതിന്റെ ആവശ്യം സാധാരണയിലും അധികമായിരിക്കും എന്നിരിക്കെ അവഗണനയ്ക്കുള്ള സാധ്യത അവർക്ക്‌ അത്രയെളുപ്പം തള്ളിക്കളയാനാവുമോ, പ്രായമേറുംതോറും പ്രത്യേകിച്ചും?

ഇത്‌ അഭിമാനമായി കാണുന്ന കുടുംബങ്ങളുണ്ടാവാം. ഇവിടങ്ങളിൽ സ്ത്രീകൾക്ക്‌ അതല്ലാതെ എന്ത്‌ ഓപ്‌ഷൻ ഉണ്ട്‌ എന്നുകൂടി ചിന്തിച്ചാൽ ഒരുപക്ഷെ ഉത്തരം ലളിതമായേക്കും.


സ്വന്തം വിധേയത്വം ഭൂഷണമായി കരുതുന്ന എത്രയോ ജനങ്ങളുണ്ട്‌ ലോകത്ത്‌, പക്ഷെ അതൊരു ജനറലൈസേഷന്‌ ഉപയോഗിക്കാൻ കഴിയില്ല. കാര്യം ഇങ്ങിനെയിരിക്കെ, നേരത്തെ പറഞ്ഞതുപോലെ, ചിലർ അഭിമാനിക്കുന്നുണ്ടെന്നതിനാൽ അതൊരു നയമാക്കാൻ സാധിക്കില്ലല്ലൊ. നിയമങ്ങൾ ഉണ്ടാകേണ്ടത്‌ ഏതുതരം ജനത്തിനും ഉപകാരപ്രദമായിട്ടായിരിക്കണം.

ഒരു male dominated സമൂഹത്തിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തുറന്ന്‌ പ്രകടിപ്പിക്കുന്ന സ്ത്രീയുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ആർക്കും അറിയാവുന്നതാണ്‌. വളരെ ചുരുക്കം കേസുകളിൽ മാത്രമാണ്‌ ഇത്‌ അഭിനന്ദിക്കപ്പെടുന്നത്‌, അതും പുറം ലോകം അറിയുന്നവയിലായിരിക്കും അധികവും. അല്ലാത്തവ പെൺകുട്ടിയുടെ ബന്ധുക്കൾ ഒതുക്കുകയാണ്‌ പതിവ്‌. മുൻപ്‌ വിവാഹിതനായ ഒരാളുടെ ഭാര്യയായി കഴിയാൻ താൽപര്യമില്ല എന്ന്‌ ഒരു പെൺകുട്ടി പറഞ്ഞാലുടനെ അവളുടെ ബന്ധുക്കൾ സമ്മതിച്ച എത്ര കേസുകൾ കാണാം?

_____________________________________________________________


ഇത്രയുമാണ്‌ ഞാൻ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ, ആവശ്യമെങ്കിൽ, ചർച്ചയ്ക്കനുസരിച്ചാവാം.

ലതീഫിന്റെ അഭിപ്രായത്തിൽ ഇതൊന്നും ഇസ്ലാം മനസിലാക്കുന്ന ധാർമ്മികതയുമായി ഒത്തുവരുന്നില്ല എന്നാണ്‌. ബഹുഭാര്യാത്വം ഇസ്ലാം മനസിലാക്കുന്ന ധാർമ്മികതയുമായി ഒരിക്കലും ഏറ്റുമുട്ടുന്നില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങിനെ വന്നാൽ ഞാൻ മേൽപ്പറഞ്ഞ തുല്യത, വ്യക്തിസ്വാതന്ത്ര്യം, വ്യക്ത്യാഭിമാനം എന്നിവ അപ്രസക്തമാണോ, കുറഞ്ഞപക്ഷം സ്ത്രീകളുടെ കാര്യത്തിലെങ്കിലും?

Note:
ലതീഫിന്റെ വാദം ഞാൻ തെറ്റിയാണ്‌ മനസിലാക്കിയതെങ്കിൽ തിരുത്താൻ തയ്യാറാണ്‌, പക്ഷെ അങ്ങിനെയെങ്കിൽ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ വ്യക്തമായ മറുപടി കൂടി ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.