മാതൃഭൂമിയിലെ ന്യൂസ്....
ശബരിമല ദേവപ്രശ്ന കേസ്: ജയമാല മൂന്നാം പ്രതി
കോട്ടയം: ശബരിമലയിൽ 2006ൽ നടന്ന വിവാദ ദേവപ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ കന്നട സിനിമാനടി ജയമാലയെ ക്രൈംബ്രാഞ്ച് മൂന്നാം പ്രതിയായി ചേർത്തു. കേസിൽ 15-ാം തീയതിക്കുള്ളിൽ റാന്നി ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന ദേവപ്രശ്നത്തിൽ, ശബരിമലയിൽ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന പരാമർശം വൻ വിവാദത്തിനിടയാക്കിയിരുന്നു. ഈ പരാമർശം സാധൂകരിക്കാനായി പണിക്കരും ജയമാലയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. ശബരിമലയിൽ ദർശനം നടത്തിയപ്പോൾ താൻ ശ്രീകോവിലിനുള്ളിൽ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന് അവകാശപ്പെട്ട് ജയമാല ഫാക്സ് സന്ദേശം അയയ്ക്കുകയും ചെയ്തു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജ്യോത്സ്യന്റെ വെളിപ്പെടുത്തലിന് വിശ്വാസ്യത നൽകാനാണ് ഇത്തരത്തിൽ ഗൂഢാലോചന നടത്തിയത്. മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ് ജയമാലയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.
കേസിൽ ഉണ്ണിക്കൃഷ്ണപ്പണിക്കർ ഒന്നാം പ്രതിയും സഹായി രഘുപതി രണ്ടാം പ്രതിയുമാണ്
**********************************************
ഉണ്ണികൃഷ്ണപ്പണിക്കർ ഒന്നാം പ്രതി, ജയമാല മൂന്നാം പ്രതി. എന്താണ് കേസ്?
ഒന്നാം പ്രതി ദേവപ്രശ്നം വെച്ചു, സ്ത്രീസാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി, അത് ഞമ്മളാണ് എന്നുപറഞ്ഞ് മൂന്നാം പ്രതി വന്നു, അത് ഒരു ഒത്തുകളി ആണെന്ന് ആരോപിക്കപ്പെട്ടു, മൂന്നാം പ്രതി നുണ പറഞ്ഞതാണത്രെ.
ഒരു ക്രൈം നടന്നാൽ അതിൽ ആർക്കെങ്കിലും ലാഭം ഉണ്ടാകണം.
ഇതിൽ ഉണ്ണികൃഷ്ണപ്പണിക്കർക്ക് എന്താണ് നേരിട്ടുള്ള ലാഭം? ഒന്നുമില്ല.
ജയമാലയ്ക്ക്? അൽപം പ്രശസ്തി.... അതിനപ്പുറം? ഒന്നുമില്ല.
അത് കേസാക്കണോ? അതിനും മാത്രം എന്തെങ്കിലും അതിലുണ്ടെന്ന് തോന്നുന്നില്ല.
Indirect benefit ഉണ്ടായിരിക്കാം, ഉണ്ണികൃഷ്ണപ്പണിക്കർക്ക്. കൂടുതൽ അമ്പലങ്ങൾ ഇത്തരത്തിൽ പ്രശ്നവുമായി വന്നേയ്ക്കാം. അതിലിത്ര കേസാക്കാൻ എന്തെങ്കിലുമുണ്ടോ?
പരസ്യങ്ങളും അവയിലൂടെ വരുന്ന ടെസ്റ്റിമോണിയലുകളും അതുതന്നെയല്ലേ ചെയ്യുന്നത്? അമ്പലങ്ങൾ വരെ പരസ്യം ചെയ്യുന്നു, ടെസ്റ്റിമോണിയൽ ഒപ്പിച്ചെടുക്കുന്നു. ചില അമച്വർ നടീനടന്മാരെ വെച്ച് കുബേർകുഞ്ചിക്കും മറ്റും ടെസ്റ്റിമോണിയലുകൾ (വക്കീലായും ബിസിനസുകാരനായും ഒക്കെ അമച്വർ നടന്മാർ അഭിനയിയ്ക്കുന്നതാണെന്ന് ആർക്കുമറിയാം) ഇഷ്ടം പോലെ ഇറങ്ങുമ്പോഴാണ് ഇത്.
പൊതുഖജനാവിന് നഷ്ടം വല്ലതും?
ഉണ്ട്, പക്ഷെ അങ്ങിനെയെങ്കിൽ ആദ്യപ്രതി ദേവപ്രശ്നം വെയ്ക്കാൻ തീരുമാനിച്ച ഗ്രൂപ്പ് തന്നെയാണ്.
പൊലീസ് കേസന്വേഷിച്ചു എന്നതിന്റെ ചെലവുണ്ട്. ഈയൊരു കേസിൽ പൊലീസ് ഇടപെടേണ്ട കാര്യമുണ്ടായിരുന്നോ എന്നതുതന്നെ ഒരു ചോദ്യമാണ്. ജയമാല വിഗ്രഹത്തിൽ തൊട്ടു എന്നത് ക്രിമിനൽ കുറ്റമല്ല. തൊട്ടിട്ടുണ്ടെങ്കിൽ അതന്വേഷിക്കേണ്ടത് ശബരിമല അധികൃതരല്ലേ? അപ്പോൾ പൊലീസിനെ ഇടപെടീച്ചതിലും കുറ്റക്കാർ ഈ മൂന്നുപേരുമല്ല.
പിന്നെയുള്ളത് ഗൂഢാലോചനയുടെ കാര്യമാണ്.
എത്രയോ കൂടിയാലോചനകൾ നടക്കുന്നു. പലതിന്റെയും ഫലങ്ങൾ പുറത്തുവരാറുമുണ്ട്. രാഷ്ട്രീയപാർട്ടികൾ തന്നെ ക്ലോസ്ഡ് റൂം മീറ്റിങ്ങുകൾ നടത്താറുണ്ട്, പ്രത്യേകിച്ചും രാഷ്ട്രീയപ്രശ്നങ്ങളിൽ അവരുടെ തന്ത്രപരമായ നീക്കം എങ്ങിനെയായിരിക്കണം എന്ന് തീരുമാനിക്കാൻ. അതിന്റെ ഫലങ്ങൾ പുറത്ത് കൊണ്ടുവരാറുമുണ്ട്, പ്രഖ്യാപനങ്ങളായോ ആക്ഷൻ പ്ലാൻ ആയോ. പൊതുജനത്തിന് വലിയ പ്രശ്നം ഉണ്ടാക്കാത്തിടത്തോളം അവയൊന്നും ക്രിമിനൽ കുറ്റമാകാറില്ല.
ഈയൊരു ഗൂഢാലോചന കൊണ്ട് ആർക്കെങ്കിലും നഷ്ടമുണ്ടായോ?
ഉണ്ടായി എന്ന് പറയുന്ന ഒരേയൊരു ഐറ്റം വിശ്വാസികളുടെ വികാരം വ്രണപ്പെട്ടു എന്നതാണ്. ആകെമൊത്തം ഒരേയൊരു നഷ്ടം.
നമുക്ക് ഒരിക്കൽക്കൂടി ആ സംഭവശൃംഖല ഒന്ന് നോക്കാം.
ദേവപ്രശ്നം നടക്കുന്നു, സ്ത്രീസാന്നിദ്ധ്യം ഉണ്ടെന്ന് വിധിക്കപ്പെടുന്നു, അതാരെന്ന് ആ വ്യക്തി തന്നെ പുറത്ത് പറയുന്നു, പിന്നീടത് നുണയാണെന്ന് തെളിയിയ്ക്കപ്പെടുന്നു (എന്നുതന്നെ കരുതാം).
വിശ്വാസികളുടെ വികാരം എങ്ങിനെയാണ് വ്രണപ്പെട്ടത്?
സംഭവം ഒന്ന് തിരിച്ച് ആലോചിക്കാം.
ദേവപ്രശ്നം നടക്കുന്നു, സ്ത്രീസാന്നിദ്ധ്യം ഉണ്ടെന്ന് വിധിക്കപ്പെടുന്നു, അതാരെന്ന് ആ വ്യക്തി തന്നെ പുറത്ത് പറയുന്നു, പിന്നീടത് സത്യമാണെന്ന് തെളിയിയ്ക്കപ്പെടുന്നു.
അപ്പോൾ വിശ്വാസികളുടെ വികാരം വ്രണപ്പെടില്ലേ? അപ്പോഴും ഇതേ പോലീസ് കേസെടുക്കുമോ? അന്വേഷണത്തിൽ അവിടെയും ഒരു ഗൂഢാലോചന (ജയമാലയും ശബരിമല ദേവസ്വം അധികൃതരും തമ്മിൽ ഒരു അണ്ടർസ്റ്റാന്റിങ്ങ്) ഉണ്ടായെന്ന് തെളിഞ്ഞാൽ പൊലീസ് കേസെടുക്കുമോ?
ജയമാല വിഗ്രഹത്തിൽ തൊട്ടിട്ടുണ്ടെങ്കിലല്ലേ വിശ്വാസികളുടെ വികാരം വ്രണപ്പെടേണ്ടത്. ഇതിപ്പൊ തൊട്ടില്ലെങ്കിലും അങ്ങിനെ പറഞ്ഞു എന്നതായി വ്രണപ്പെടൽ. ഒരു കണക്കിന് വിശ്വാസികൾക്ക് ആശ്വാസമാകുകയല്ലേ വേണ്ടത്, സ്ത്രീസാന്നിദ്ധ്യം ഉണ്ടായില്ല എന്നതിൽ. ഇതെന്ത് വികാരമാണാവോ...
*****************************************************
Finally, ഒരു ചോദ്യം കൂടി. ഇത് പലരും ചോദിച്ചിട്ടുള്ളതാണ്, എന്റെ വക കൂടി ഒന്ന് കിടക്കട്ടെ.
ഒരു സ്ത്രീസാന്നിദ്ധ്യം ഉണ്ടായി എന്നതുകൊണ്ട് കോപിക്കാൻമാത്രം നിലവാരമേയുള്ളു ദൈവത്തിന് എന്നുണ്ടോ?
എന്റെ ചിന്തകൾ
Subscribe to:
Post Comments (Atom)
19 comments:
സത്യത്തിൽ ഇതിൽ കേസെടുക്കാൻ എന്താണുള്ളത്?
തൊടാഞ്ഞിട്ടും തൊട്ടു എന്ന് പറഞ്ഞതാണോ, അതോ തൊടാതിരുന്നതാണോ, തൊട്ടിട്ട് തൊട്ടു എന്ന് പറഞ്ഞാൽ കേസില്ലേ, തൊട്ടിട്ട് മിണ്ടിയില്ലെങ്കിൽ കേസാക്കാമോ (പിന്നീട് ആരെങ്കിലും പറഞ്ഞാൽ)
ഏതിലൊക്കെ കേസെടുക്കും?
അറിയാവുന്നവർ പറയൂ.
വ്രണപ്പെടാൻ തയ്യാറായി നിൽക്കുകയാണോ ദൈവത്തിന്റെ ‘വികാര’വും ??!!
ശ്ശെടാ.. ഇതാകെ കണ്‍ഫ്യൂഷനാക്കിക്കളഞ്ഞല്ലോ..!!
അത്രേയൊള്ളോ? ഞാന്‍ കുറച്ച് കാട് കയറി ...
കഞ്ഞികുടിയുടെ പ്രശ്നമല്ലെ, പോട്ടെന്ന്.
ശബരിമല അയ്യപ്പന് മനസ്സില്‍ വിചാരിക്കാത്ത കാര്യങ്ങള്‍ പണിക്കര്‍ ദേവപ്രശ്നത്തില്‍ ദേവഹിതങ്ങളെന്ന രീതിയില്‍ പറഞ്ഞ് അയ്യപ്പനെ പറ്റിക്കാന്‍ ശ്രമിച്ചു എന്നതായിരിക്കാം കേസിന് കാരണമായത്. ദേവപ്രശ്നത്തില്‍ പറയുന്ന കാര്യങ്ങള്‍ ദേവന്റെ ഹിതങ്ങള്‍ തന്നെയെന്നു തെളിയിക്കാന്‍ എന്തെങ്കിലും വിദ്യയുണ്ടോ ആവോ. മകരവിളക്ക് തട്ടിപ്പ് പുറത്തുവന്നപ്പോള്‍ വിളക്കും ജ്യോതിയും രണ്ടാണെന്ന് വാദിച്ച തന്ത്രിവിദ്യ ഇവിടെ എന്തെങ്കിലും തട്ടിപ്പുമായി വരുമെന്ന് കരുതാം.
ഒരു അക്രമം നടത്തുവാൻ ഗൂഢാലോചന നടന്നു... അക്രമം നടന്നാലും ഇല്ലെങ്ങിലും ഗൂഢാലോചന ശിക്ഷാർഹമല്ലേ? അയ്യപ്പന്റെ വിഗ്രഹത്തിൽ തൊടുവാൻ സ്ത്രീക്ക് അനുവാദമില്ല... അത് തൊട്ടാൽ... ശിക്ഷാർഹമാണ്... അപ്പോൾ അന്വേഷണം വേണം...
ജയമാല വിഷയത്തിൽ ഗുഢാലോചന നടത്തിയത് “ഇല്ലാത്തത് ഉണ്ട്” എന്ന് ധരിപ്പിക്കലാണ്... പണിക്കർക്ക് ഇല്ലാത്ത കഴിവ് ഉണ്ട് എന്ന് വരുത്തുക... സോപ്പ് തേച്ച് കുളിച്ചാൽ പനി മാറുമെന്ന് പരസ്യം കൊടുത്താൽ... അങ്ങനെയൊരു ഗുണം സോപ്പിനില്ലെങ്ങിൽ കേസാവുമല്ലോ?
വിശ്വാസ വഞ്ചന... ദേവസ്വം അധികാരികൾ ദേവപ്രശ്നം വെയ്ക്കുവാൻ തീരുമാനിക്കുന്നു... പണിക്കരെ നിയമിക്കുന്നു... അതിന് പകരമായി പണവും നൽകും... അപ്പോൾ ശരിയായി പണിയെടുക്കണം... utmost good faith. ഇവിടെ പണിക്കർ വിശ്വാസ വഞ്ചന നടത്തി... ജയമാലയും കൂട്ടു നിന്നു... വിശ്വാസ വഞ്ചനക്കെതിരെ കേസെടുക്കാമല്ലോ...
കോടതി ചിലവടക്കം ചില കേസുകൾ തള്ളാറുണ്ട്... അതുപോലെ വിധി പ്രസ്താവിക്കുമ്പോൾ പ്രതികളിൽ നിന്ന് കോടതി ചിലവും ഇടാക്കിയെങ്ങിൽ...
ജോമോൾ പിതാവിനെതിരെ കേസ് കൊടുത്തു... കേസ്സിനായി കുറെ പണം പൊതു ഖജനാവിൽ നിന്ന് മുടക്കി... പിന്നെ കുറെ കഴിഞ്ഞപ്പോൾ, കേസ് പിൻവലിക്കുന്നു... ആർക്കും ശിക്ഷയില്ല... കാവ്യയും നിശാലും അടി കൂടി... ഇപ്പോൾ ഒത്തു തീർപ്പാക്കുന്നു... അതിന് എന്റെ പണം എന്തിന് ചിലവാക്കുന്നു...
കോടതിക്ക് പുറത്ത് കേസ് തീർപ്പാക്കി പിൻവലിയുമ്പോൾ കേസ്സിന് വേണ്ടി മുടക്കുന്ന പണം വാദിയിൽ തിരിച്ച് പിടിക്കണം... അതല്ലേ ന്യായം...
"ഒരു സ്ത്രീസാന്നിദ്ധ്യം ഉണ്ടായി എന്നതുകൊണ്ട് കോപിക്കാൻമാത്രം നിലവാരമേയുള്ളു ദൈവത്തിന് എന്നുണ്ടോ?" കാക്കരയും ചോദിക്കുന്നു...
“ജോമോൾ പിതാവിനെതിരെ കേസ് കൊടുത്തു... കേസ്സിനായി കുറെ പണം പൊതു ഖജനാവിൽ നിന്ന് മുടക്കി... പിന്നെ കുറെ കഴിഞ്ഞപ്പോൾ, കേസ് പിൻവലിക്കുന്നു... ആർക്കും ശിക്ഷയില്ല... കാവ്യയും നിശാലും അടി കൂടി... ഇപ്പോൾ ഒത്തു തീർപ്പാക്കുന്നു... അതിന് എന്റെ പണം എന്തിന് ചിലവാക്കുന്നു... “
തികച്ചും ന്യായമായ ചോദ്യം... ഫീസ് ഉണ്ടാകുമായിരിക്കും, പക്ഷേ അത് കേസിന്റെ പബ്ലിസിറ്റിക്കനുസരിച്ച് കൂട്ടുകയോ കുറക്കുകയൊ വേണം.. അല്ലേല്‍ ഒരു പാവപ്പെട്ടവനു കോടതി കാണാന്‍ വരെ പറ്റില്ലാ... അല്ലാ പട്ടിണിക്കാരെന്തിനാ കോടതിയില്‍ പോണേ അല്ലേ?
പ്രതികരണൻ,
ദൈവത്തിന്റെ കാര്യം ദൈവത്തിനുപോലും അറിയില്ല, പകരം "പ്രശ്നം" വെയ്ക്കുന്നവർക്കാണ് അറിയുന്നത്.
ഷാ,
കൺഫ്യൂഷൻ എനിക്കുമുണ്ട്. എന്താണ് കേസ്, കേസ് ഇല്ലാത്ത അവസ്ഥ എങ്ങിനെയാകുമായിരുന്നേനെ എന്നൊക്കെ എനിക്കും കൺഫ്യൂഷൻ ഉള്ള കാര്യങ്ങളാണ്.
മുക്കുവൻ,
അയ്യപ്പൻ ഇരിക്കുന്നത് തന്നെ (ex) കാട് നിറഞ്ഞ മലയ്ക്ക് മുകളിലല്ലെ, ധൈര്യമായി കയറിക്കൊള്ളൂ.
അനിൽ,
കഞ്ഞികുടി പ്രശ്നം ദേവസ്വം അധികൃതർക്കും ഉണ്ണികൃഷ്ണപ്പണിക്കർക്കുമല്ലേ. പൊലീസിന് ഈ വീട്ടിൽ എന്താ കാര്യം എന്നതാണ് എന്റെ പ്രശ്നം. സ്റ്റേറ്റിന് ഇടപെടേണ്ടതായ ക്രമസമാധാനപ്രശ്നമോ നിയമപ്രശ്നമോ ഇവിടെയില്ല എന്നെനിക്ക് തോന്നുന്നു. ഇനി അഥവാ ഉണ്ടെങ്കിൽ ഏത് പരിണതിയും കേസാക്കാവുന്നതുമാണ്.
രാജൻ,
അയ്യപ്പനെ പറ്റിച്ചാൽ ആർക്കാണ് നഷ്ടം? പണ്ടൊരു ബ്ലോഗിൽ എഴുതിക്കണ്ടു, അയ്യപ്പനെ ഗൗനിക്കാതിരുന്ന സുധാകരനെ മാറ്റി ഭക്തനായ മന്ത്രിയെ തൽസ്ഥാനത്ത് നിയമിച്ചു എന്ന്. അതുപോലെ വല്ല ക്വൊട്ടേഷൻ/മാടമ്പി പണിയും അയ്യപ്പൻ തന്നെ കൊടുക്കുമായിരുന്നേനെ, പൊലീസ് സമ്മതിച്ചില്ല.
കാക്കര,
കേസിലെ വകുപ്പ് ഗൂഢാലോചന എന്നതാണ്, വിശ്വാസവഞ്ചന അല്ല. ഗൂഢാലോചന മൂലം ആർക്കെങ്കിലും നഷ്ടമുണ്ടായോ? വിശ്വാസവഞ്ചന നടത്തുന്ന സോപ്പ് കമ്പനി ഉപഭോക്താക്കൾക്ക് നേരിട്ട് നഷ്ടമുണ്ടാക്കുന്നുണ്ട്. ഇവിടെ അത്തരമൊന്ന് ഇല്ലതന്നെ.
ജയമാലയ്ക്ക് എതിരെ ചുമത്തിയ കേസ് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നതും. അത് ഏത് അവസ്ഥയിലും വ്രണപ്പെടുന്നതല്ലേ, തൊട്ടാലും തൊട്ടില്ലെങ്കിലും. അപ്പോൾ ജയമാലയെ ഏത് അവസ്ഥയിലും കുറ്റക്കാരിയാക്കുമോ?
I don't know, seriously, I don't know.
:)
ഗൂഢാലോചന മൂലം നഷ്ടമുണ്ടായോ എന്നത് പ്രസക്തമല്ല... ഗൂഢാലോചന നടന്നുവൊ... അക്രമത്തിന് ഗൂഢലോചന നടത്തിയിട്ട് അക്രമം നടന്നില്ലെങ്ങിലും ശിക്ഷാർഹമാണല്ലോ... ഗൂഢാലോചന നടത്തിയത് വിശ്വാസവഞ്ചനക്കാണ്...
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവാൻ കുറ്റകരമായ ഗൂഢാലോചന നടത്തി... അത് പരസ്യപ്പെടുത്തി... ദേശീയ വികാരം വ്രണപ്പെടുത്തുവാൻ ഗൂഢാലോചന നടത്തുന്നു... ശിക്ഷിക്കപ്പെടില്ലെ...
ഇത് എന്റെ നിഗമനങ്ങൾ...
ഇതല്ലേ ശരിക്കും കേസ്!!!!!!!!!!
1)വിശ്വാസ വഞ്ചന... ദേവസ്വം അധികാരികൾ ദേവപ്രശ്നം വെയ്ക്കുവാൻ തീരുമാനിക്കുന്നു... പണിക്കരെ നിയമിക്കുന്നു... അതിന് പകരമായി പണവും നൽകും... അപ്പോൾ ശരിയായി പണിയെടുക്കണം... utmost good faith. ഇവിടെ പണിക്കർ വിശ്വാസ വഞ്ചന നടത്തി... ജയമാലയും കൂട്ടു നിന്നു... വിശ്വാസ വഞ്ചനക്കെതിരെ കേസെടുക്കാമല്ലോ...(കാക്കരയുടെ വരികൾക്ക് ഞാൻ ഒരു കയ്യൊപ്പ് ചാർത്തുന്നു)
2)2) അസത്യം പ്രചരിപ്പിയ്ക്കുന്നതിൽ പൊതു ജനതയ്ക്ക് മാനസ്സികമായ വിഷമം ഉണ്ടാക്കുന്നുവെങ്കിൽ അവർക്കെതിരെ പബ്ലിക്ക് ന്യൂയിസെൻസ് എന്ന പേരിൽ കേസെടുക്കാം.
സാമ്പത്തിക ലാഭം ലക്ഷ്യം വെച്ച് നടത്തി അസത്യ പ്രചരണം നടത്തുന്നതിൽ അപ്പുട്ടന് അസ്വഭാവികമായി ഒന്നും തോന്നുന്നില്ലേ…. ഒരാൾ എന്തെങ്കിലും പറഞ്ഞ് അതിനെ സാധൂകരിക്കാൻ മറ്റൊരാൾ രംഗത്ത് വന്നാൽ സമൂഹത്തിൽ അന്ധവിശ്വാസത്താൽ ലാഭം കൊയ്യുന്നൊരു വ്യക്തി ആയതിനാൽ പ്രത്യേകിച്ചും സാമ്പത്തിക ലാഭത്തിനായ് വിശ്വാസികളെ കബളിപ്പിയ്ക്കുകയല്ലേ ചെയ്യുന്നത് ഇതിലൊരു തെറ്റും അപ്പുട്ടൻ കാണുന്നില്ലേ ?
ദൈവ വിശ്വാസം തന്നെ ഒരന്ധവിശ്വാസമാണ് അതിന് മുകളിൽ സ്വയം ദൈവമാവാൻ ശ്രമിയ്ക്കുന്നതും അതിനേക്കാൾ വലിയ കുപ്രചരണമല്ലേ ?
കേസെടുക്കട്ടെന്ന്!
ഈ മാതിരി ഞഞ്ഞാ മിഞ്ഞാ നടിമാർക്കും, ജ്യോത്സ്യന്മാർക്കും ‘പണി കിട്ടും’ എന്നെങ്കിലും ഒരു തോന്നൽ വരട്ടെ.
അവർ ശിക്ഷയിൽ നിന്നു രക്ഷപ്പെട്ടാലും ഇത്തരം മെനക്കേടിൽ ഇനി ചെന്നു ചാടില്ല!
കാക്കര, വിചാരം,
വിശ്വാസവഞ്ചന ഇവിടെ കേസാക്കിയിട്ടില്ല, കേസ് രണ്ടാണ്.
ഒന്ന്, ഗൂഢാലോചന നടത്തി, രണ്ട്, വിശ്വാസികളുടെ വികാരം വ്രണപ്പെടുമാറ് പ്രസ്താവനയിറക്കി.
ഗൂഢാലോചനയെക്കുറിച്ച് ഞാൻ എഴുതുകയുണ്ടായി, ആർക്കും നഷ്ടമുണ്ടാക്കാത്ത ഗൂഢാലോചനയിൽ ഒരു കേസ് എന്തിന് എന്നായിരുന്നു എന്റെ ഒരു ചോദ്യം. അത് debatable ആയിരിക്കാം. എന്റെ ഭാഗം പൂർണ്ണമായും ശരി എന്ന് ഞാൻ ശഠിക്കുന്നില്ല.
വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന കാര്യം അതിലും വലിയൊരു തമാശയാണ്. ഈ കേസിന്റെ പരിണതി എന്തുതന്നെയായിരുന്നാലും കേസ് ഉണ്ടാവില്ലേ എന്നായിരുന്നു എന്റെ സംശയം.
വിശ്വാസവഞ്ചനയ്ക്ക് കേസെടുക്കാമെങ്കിൽ കേസ് കൊടുക്കേണ്ടത് ദേവസ്വം ബോർഡ് ആയിരുന്നു. അതുണ്ടായിട്ടില്ല എന്നാണ് എന്റെ അറിവ്.
ഇവിടെ പണിയ്ക്കരെയോ ജയമാലയെയോ ഞാൻ ന്യായീകരിക്കുന്നില്ല. വിചത്രമായൊരു കേസ് ആണിത്. എങ്ങോട്ട് തിരിഞ്ഞാലും കേസ്.
വിശ്വാസികളുടെ വികാരം വ്രണപ്പെട്ടാൽ ഉടനെ കേസ് എടുക്കുന്ന രീതി മാറാനുള്ള സമയമായി എന്നാണ് എന്റെ വിലയിരുത്തൽ. വിഗ്രഹത്തിൽ തൊട്ടു എന്നതിനാൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുമെങ്കിൽ, ഒരു പരിഹാരകർമ്മം കഴിച്ചാൽ തീരാവുന്ന കാര്യമേയുള്ളു ഇതിൽ, സമൂഹത്തിൽ ഇതുമൂലം പ്രത്യേകിച്ച് ഒന്നും തന്നെ ഉണ്ടാവില്ല. (ഇവിടെ തൊട്ടിട്ടില്ല എന്നതാണ് അവസാനം കേസ് ആയി വന്നത്!!)
ഒരു unrest ഉണ്ടാക്കാത്ത ഇത്തരം വ്രണപ്പെടലുകളിൽ സ്റ്റേറ്റിന് എന്താണ് ചെയ്യാനുള്ളത്?
സാമ്പത്തികലാഭത്തിനായി വിശ്വാസികളെ (പ്രത്യേകിച്ച് അന്ധവിശ്വാസികളെ) പറ്റിക്കുന്ന കാര്യമെടുത്താൽ കുടുങ്ങുന്നത് ദേവസ്വം ബോർഡ് തന്നെയായിരിക്കും. ഉണ്ണികൃഷ്ണപ്പണിക്കരും ജയമാലയുമൊക്കെ എത്രയോ ചിന്നക്കള്ളന്മാർ.
ഒന്നുകൂടി പറയട്ടെ. ഇതിന് "ഒരു ശരി" ഇല്ല, കാരണം ഇതിന്റെ ബേസ് തന്നെ ഡിബേറ്റബിൾ ആണ്. ദേവപ്രശ്നത്തിന്റെ ഫലം തെറ്റാണെന്ന് ആർക്കാണ് വാദിക്കാനാവുക?, എന്ത് ആധാരത്തിൽ? ജയമാലയല്ലെങ്കിൽ മറ്റേതോ സ്ത്രീ എന്ന് ഉണ്ണികൃഷ്ണപ്പണിക്കർ പറഞ്ഞാൽ കോടതിയ്ക്ക് എങ്ങിനെ എതിർക്കാനാവും?
ജയൻ,
ഉണ്ണികൃഷ്ണപ്പണിക്കർ സാധാരണ ജ്യോൽസ്യന്മാർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്തു എന്ന് തോന്നുന്നില്ല. ഈ ഒരു കേസ് കൊണ്ട് ഉണ്ണികൃഷ്ണപ്പണിക്കർ കവിടി കെട്ടിപ്പൂട്ടി വെയ്ക്കില്ല, മറ്റു ജ്യോൽസ്യന്മാരും അത് ചെയ്യില്ല.
അപ്പൂട്ടൻ...
നിയമത്തിന്റെ വശം... അതിനെ പറ്റി ഞാൻ ഒന്നും ശഠിക്കുന്നില്ല... മാത്രമല്ല... പലപ്പൊഴും കേസ് ചാർജ് ചെയ്യുന്നത് ശിക്ഷ ലഭിക്കുവാൻ സാധ്യമാകുന്ന വകുപ്പുകൾ ഒഴുവാക്കിയിട്ടാകും!
ഈ കേസ്സിനെപ്പറ്റി എന്റെ യുക്തിയിൽ തോന്നിയ കാര്യങ്ങളാണ് ഞാൻ എഴുതിയത്...
1. എന്താണ് ഗൂഢാലോചന... വിശ്വാസ വഞ്ചന നടത്തുവാനായി ഗൂഢാലോചന... അങ്ങനെയല്ലെ കേസ് വരേണ്ടത്... ഗൂഢാലോചനയിൽ ആർക്കെങ്ങിലും നഷ്ടമുണ്ടാകണമെന്നില്ല...
2. വികാരം വ്രണപ്പെടുന്നത്... ദേശീയ വികാരം വ്രണപ്പെടുമ്പോൾ കേസ് എടുക്കാമെങ്ങിൽ ഇവിടെയും കേസ് എടുക്കണം...
പരിഹാരകർമ്മം കഴിച്ചാൽ ചെയ്ത തെറ്റിന് ശിക്ഷയാകുന്നില്ല... കളവ് മുതൽ തിരിച്ചേല്പിച്ചാൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുവാൻ സാധ്യമല്ല.
താങ്ങൾ പറഞ്ഞത് പോലെ ഇത് ഒരു ഡിബേറ്റബൾ ആണ്...
അപ്പൂട്ടന് ഞാന്‍ ഇടപെടട്ടെ.
ഭാഗം ഒന്ന്
എന്റെ സൌന്ദര്യത്തിന്റെ രഹസ്യം - ലക്സ്...
കുട്ടികളുടെ വളര്‍ച്ചക്ക് ഫാരെക്സും മറ്റു പരസ്യങ്ങളും....
രോഗവും, ശസ്ത്രക്രിയ വരെയും, ദാനാഭിവൃദ്ധിയും
ഒക്കെ വാഘ്ദാനം ചെയ്യുന്ന "ദൈവത്തിന്റെ" പടമുള്ള ലോകറ്റ്,രക്നവും
നാരി ആകര്‍ഷണ യന്ത്ര പരസ്യങ്ങളും....ഈ നുണകളൊക്കെ നമ്മുടെ നിയമത്തിനു
സത്യമെന്നാനെങ്കില് നുനയാനെന്ന സത്യം തുറന്നു പറഞ്ഞതിന് ജയമാല ഈ നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരിയാണ് !
__________
ഭാഗം രണ്ടു
പ്രശ്നം വെക്കല്‍
ഗജനാവ്
ദൈവത്തെ തൊട്ടു എന്ന് കണ്ടുപിടിക്കാംഎങ്കില്
ആ ടെക്നോളജി-നമ്മുടെ അന്വേഷണ വിഭാഗങ്ങളില്‍ ഉപയോഗിച്ചാല്‍
ആ വഴിക്കുള്ള കുറെ ഫണ്ട് ചിലവാക്കാതെ ലാഭിക്കാം--
തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്താണോ ജയിച്ചത്--
പണം കൊടുതീട്ടുണ്ടോ --
ഈ പ്രശ്നം വെക്കല്‍ നിയമത്തിനു പ്രശ്നമല്ലെങ്കില്‍ പിന്നെന്തു പ്രശ്നം !
________________________
ഒക്കെ ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഓരോ തന്ത്രങ്ങള്‍
നമ്മളാരും കാണാത്തത് ഇവര്‍ കാനുണ്ടാകും
___________________
കുബെര്‍ കുന്ജി സര്‍ക്കാരും, പോലീസും പരീക്ഷിച്ചു ഉറപ്പു വരുത്തി സേര്‍ടിഫികറ്റ് കൊടുതീട്ടുണ്ടാകും !
ജയമാല, അയ്യപ്പന്റെ എവിട്യാ തൊട്ടത് ആവോ !!! [അയ്യേ...]
അപ്പൂട്ടാ നന്നായിട്ടുണ്ട്. കാഴ്ചപ്പാടില്‍ ധാരാളം ചിന്തക്കു വഴിവക്കുന്ന കാര്യങ്ങള്‍ തെളിഞ്ഞു വരുന്നു .എല്ലാ വിധ ആശംസകളും
Post a Comment