എന്റെ ചിന്തകൾ

Wednesday, August 25, 2010

ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്‌?

നിങ്ങൾ നിഷേധിക്കുന്ന ദൈവം ഏതാണ്‌? (ഒന്നാം ഭാഗം)

ദൈവവിശ്വാസമില്ലാത്തവരോട്‌ വിശ്വാസികൾ സാധാരണയായി നേരിട്ട്‌ ചോദിക്കുന്ന ഒരു ചോദ്യമല്ലിത്‌. ഓരോ വിശ്വാസിക്കും തന്റെ ദൈവം തന്നെയാണ്‌ യഥാർത്ഥ ദൈവം. നിഷേധിക്കുന്നത്‌ താൻ വിശ്വസിക്കുന്ന ദൈവമല്ലെങ്കിൽ പൊതുവെ വലിയ പ്രശ്നമുണ്ടാകാറില്ല, പലപ്പോഴും അവർ തന്നെ ഈ ദൈവത്തെ നിഷേധിച്ചെന്നുവരികയും ചെയ്യും. അയ്യപ്പൻ എന്ന ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞാൽ ഹിന്ദുവിശ്വാസികളിൽ പോലും പൂർണ്ണമായി യോജിക്കുന്നവരുണ്ടാകാം.


ഇതിനോടൊപ്പം ചില ഉപചോദ്യങ്ങൾ, അല്ലെങ്കിൽ ഇതിലേയ്ക്കെത്താവുന്ന ചില അപരചോദ്യങ്ങൾ ഉണ്ടാകാം. അതിൽ തന്നെ പ്രധാനമായ ചോദ്യം "ദൈവമില്ല എന്നതിന്‌ തെളിവെന്ത്‌?" എന്നാണ്‌. അവിടുന്നാകട്ടെ തുടക്കം. ഞാൻ നിഷേധിക്കുന്ന ദൈവമെന്തെന്നും വിശ്വാസികളുടെ തെളിവുകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളും തുടർന്ന് എഴുതാം.


ആദ്യം ദൈവത്തെ നിർവ്വചിക്കേണ്ടത്‌ ആവശ്യമാണല്ലൊ, അംഗീകരിക്കാനാണെങ്കിലും നിഷേധിക്കാനാണെങ്കിലും.

ഇല്ലാത്തതിനെ നിർവ്വചിക്കുമ്പോൾ


തുടക്കത്തിൽത്തന്നെ "ഒരു വസ്തു ഇല്ല" എന്ന് തെളിയിക്കാൻ യുക്തിപരമായി സാധ്യമല്ല. കാരണം ആ വസ്തു എന്തെന്ന് നിർവ്വചിക്കപ്പെട്ടിട്ടില്ല. നിർവ്വചനമുള്ള വസ്തുവിനെ മാത്രമെ വിശകലനം ചെയ്യാനോ തെളിയിക്കാനോ നിഷേധിക്കാനോ കഴിയൂ.

ഇനി നിർവ്വചിക്കേണ്ടത്‌ ആരാണ്‌? സ്വാഭാവികമായും ഉണ്ട്‌ എന്ന് പറയുന്നവരാണ്‌ ഒരു നിർവ്വചനം തരേണ്ടത്‌. അതും നിഷേധിക്കുന്നവർ തന്നെ നിർവ്വചിക്കണം എന്നത്‌ യുക്തിപരമായി നിലനിൽപുള്ളതല്ല, കാരണം ഇല്ലാത്ത ഒന്നിനെ നിർവ്വചിക്കാൻ സാധിക്കില്ല.

യുക്തിപരമായി നിർവ്വചിക്കാനാവില്ലെങ്കിലും സാധാരണ ഒരു വാദമായി നിർവ്വചിച്ച്‌ നിഷേധിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

ഉദാഹരണത്തിന്‌ ഗ്ലിംഗ്ലാംഗ്ലൂം (കടപ്പാട്‌: സുശീൽ പി പി) എന്ന ഒരു വസ്തുവിനെക്കുറിച്ച്‌ സംസാരിക്കുകയാണെന്നിരിക്കട്ടെ. ഗ്ലിംഗ്ലാംഗ്ലൂം എന്നൊരു വസ്തു നിർവ്വചിക്കപ്പെട്ടിട്ടില്ല, അതേസമയം അതില്ലെന്ന് തെളിയിക്കുകയും വേണം.

വളരെയെളുപ്പമാണ്‌ ഈ പരിപാടി. ഞാൻ പറയുന്നു ഗ്ലിംഗ്ലാംഗ്ലൂം എന്ന സാധനം മുപ്പത്തിമൂന്ന് കൊമ്പും ഇരുപത്തിരണ്ടര കാലും പതിനേഴ്‌ കണ്ണുമുള്ള, ആനയുടെ വലിപ്പമുള്ള ചലിക്കുന്ന, തിരുവനന്തപുരത്ത്‌ മാത്രം ജീവിയ്ക്കുന്ന, ഒരു ജീവിയാണെന്ന്. ഇല്ലെന്നതിന്‌ തെളിവായി തിരുവനന്തപുരം മുഴുവൻ സഞ്ചരിച്ചിട്ടും എനിക്ക്‌ അങ്ങിനെയൊരു സാധനത്തെ കാണാനായില്ലെന്നുമാത്രമല്ല, ആരും അതേക്കുറിച്ച്‌ സംസാരിച്ച്‌ കേട്ടിട്ടുമില്ല. (ഇഷ്ടത്തിനനുസരിച്ച്‌ സ്പെസിഫിക്കേഷൻ മാറ്റാം, സൗകര്യം പോലെ)

പക്ഷെ, യുക്തിവാദമെന്നത്‌ ഇതല്ല. ഇത്‌ വെറും കുയുക്തിവാദം മാത്രമാണ്‌, ജയിക്കണമെന്ന് വാശിയുള്ളവർക്ക്‌ ഉപയോഗിക്കാവുന്ന ഒരു അടവ്‌.


അപ്പോൾ ആവശ്യമായ കാര്യം ഒരു നിർവ്വചനം ലഭ്യമാകുക എന്നതാണ്‌. ആ നിർവ്വചനം തരേണ്ടത്‌, naturally, ഉണ്ടെന്ന് പറയുന്ന ആളുകളാണ്‌. അതിനെ യുക്തിപൂർവ്വം വിശകലനം ചെയ്ത്‌ എത്തിച്ചേരേണ്ട നിഗമനമാണ്‌ യുക്തിവാദത്തിൽ പ്രധാനം.

ഇല്ലാത്ത വസ്തുവിന്‌ തെളിവ്‌?

ഇടയ്ക്കിടെ ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ്‌ "ദൈവം ഇല്ല എന്ന് തെളിയിക്കാമോ?" എന്നത്‌. ഉണ്ട്‌ എന്നതിന്‌ തെളിവുകൾ ചോദിക്കപ്പെടുമ്പോൾ വിശ്വാസികളുടെ ഒരു ചോദ്യമാണിത്‌. എല്ലാവരും ചോദിച്ചുകൊള്ളണമെന്നില്ല, പക്ഷെ ഇതത്ര വിരളമല്ല.

Absence of Evidence is Evidence of Absence എന്ന് പൊതുവെ പറയാറുണ്ട്‌. ഒരു വസ്തു ഉണ്ടെന്ന് തെളിവില്ലാത്തിടത്തോളം ഇല്ലെന്നേ പറയാനാവൂ.

ഇതിനെ പലരും ശക്തിയായി എതിർക്കാറുണ്ട്‌.
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഈയടുത്തേ തെളിഞ്ഞിട്ടുള്ളു. അപ്പോൾ കുറച്ചു കാലം മുൻപിലത്തെ കഥ നോക്കിയാൽ വെള്ളമില്ല എന്ന് തെളിഞ്ഞിരിക്കണം. ആ വാദം തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞില്ലേ? ഒറ്റനോട്ടത്തിൽ യുക്തിഭദ്രമായൊരു വാദം.

ഇതേ ചോദ്യം തിരിച്ചു ചോദിച്ചാൽ കാര്യം കുഴയും. ചന്ദ്രനിൽ വെള്ളമുണ്ടെന്നും ആ ജലസാന്നിദ്ധ്യം ഏതു തരത്തിലാണെന്നും ഒരു മനുഷ്യൻ (ശാസ്ത്രജ്ഞൻ തന്നെയാകട്ടെ) പ്രത്യക്ഷത്തിൽ അടിസ്ഥാനമൊന്നുമില്ലാതെ പറഞ്ഞാൽ വിശ്വാസികളായാലും അംഗീകരിക്കുമോ? ആരായാലും എന്തടിസ്ഥാനത്തിലാണ്‌ ഇത്‌ പറയുന്നത്‌ എന്ന് ചോദിച്ചുപോകും.


ചന്ദ്രനിൽ വെള്ളമില്ല എന്ന് ശാസ്ത്രം എന്നെങ്കിലും പ്രസ്താവിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ട്‌ അല്ലെങ്കിൽ ഇല്ല എന്നതിന്‌ തെളിവ്‌ ലഭിക്കുന്നതുവരെ അറിവില്ല എന്നേ പറയാറുള്ളു. ചന്ദ്രനിൽ വെള്ളമില്ല എന്നല്ല, വെള്ളമുള്ളതായി അറിവില്ല എന്നതാണ്‌ യുക്തിഭദ്രമായ വാദം.
 
ചന്ദ്രനിലെ വെള്ളത്തിന്റെ കാര്യവും ദൈവകാര്യവും തമ്മിൽ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്‌. ചന്ദ്രനിലെ വെള്ളം എന്നതൊരു ഭൗതികവസ്തുവാണ്‌. ഉണ്ടെന്ന് തെളിയിക്കാൻ സാധ്യമായത്‌. ഒരു ഗ്രഹത്തേയൊ ഉപഗ്രഹത്തേയോ വിശദമായി നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ ലഭ്യമായാൽ സാധിക്കാവുന്നതേയുള്ളു


ദൈവം എന്ന ശക്തി ഒരു വസ്തുവല്ലെന്ന് പലയിടങ്ങളിൽ വിശ്വാസികൾ തന്നെ പറയാറുണ്ട്‌. ഒരു ഫോട്ടോയെടുക്കാനോ അനുഭവേദ്യമായ തരത്തിൽ സാർവ്വത്രികമായി തെളിവ്‌ തരാനോ ദൈവം നിന്നുതരില്ല. ദൈവത്തെ ആർക്കും കാണാനാവില്ലെന്ന് മതഗ്രന്ഥങ്ങളിൽ കാണാനുമുണ്ട്‌. അപ്പോൾ തെളിവുണ്ടാകും എന്ന പ്രതീക്ഷ തൽക്കാലമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ്‌ ദൈവം ഉണ്ടെന്ന് പറയുക? എത്രകാലം കാത്തിരുന്നാലും തെളിവ്‌ ലഭിക്കാത്ത ഒരു ശക്തി, അതും കുറച്ചുപേരുടെ വിവരണങ്ങളിൽ നിന്നുമാത്രം അറിവ്‌ ലഭ്യമായ ഒരു ശക്തി, ഉണ്ടാവാം എന്നുപോലും എങ്ങിനെ പറയും?

 
ഇല്ലാ എന്ന് തെളിയിക്കാമോ?


ഏതൊരു കാര്യവും (വസ്തുവും, സംഭവവും) ഇല്ലെന്ന് തെളിയിക്കാനാവുമോ, that too, by direct evidence?

ചെറിയൊരു ഉദാഹരണം നോക്കാം.

മ്‌അദനി കുടകിൽ പോയിട്ടില്ല എന്ന് എങ്ങിനെ തെളിയിക്കും?

പോയിട്ടുണ്ട്‌ എന്ന് തെളിയിക്കാം. അതിന്‌ ഒരു വീഡിയോ ഫൂട്ടേജ്‌ ഉണ്ടെങ്കിൽ, അല്ലെങ്കിൽ വിശ്വാസയോഗ്യമായ സാക്ഷിമൊഴികൾ ഉണ്ടെങ്കിൽ. പക്ഷെ പോയിട്ടില്ല എന്ന് എങ്ങിനെ തെളിയിക്കാം?

ഉത്തരം, തത്വത്തിൽ, എളുപ്പമാണ്‌.

  • മ്‌അദനി കുടകിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സമയത്ത്‌ അദ്ദേഹം വേറൊരിടത്ത്‌ ഉണ്ടായിരുന്നു എന്നതിന്‌ തെളിവ്‌ ഹാജരാക്കാം.
  • അല്ലെങ്കിൽ കുടകിലെ സാക്ഷിമൊഴികൾ വിശകലനം ചെയ്യാം (വീഡിയോ ഫൂട്ടേജ്‌ വ്യാജമാണെന്ന് തെളിയിക്കാനും സാധിച്ചേയ്ക്കും).
  • അല്ലെങ്കിൽ കുടകിലെ ജനസംഖ്യയോട്‌ മുഴുവൻ ചോദിക്കാം ഇന്ന സമയത്ത്‌ മ്‌അദനിയെ കണ്ടുവോ എന്ന്.
  • അല്ലെങ്കിൽ കുടകിലെ (പ്രത്യേകസ്ഥലത്തെയെങ്കിലും) ആ ദിവസത്തെ സംഭവങ്ങൾ മുഴുവൻ എന്തായിരുന്നു എന്നതിന്‌ തെളിവ്‌ (സാക്ഷിമൊഴിയോ വീഡിയോ ഫൂട്ടേജോ) ഹാജരാക്കാം, അതിൽ മ്‌അദനി ഇല്ലെങ്കിൽ അദ്ദേഹം കുടകിൽ പോയിട്ടില്ല.
മൂന്നും നാലും കാര്യങ്ങൾ ആരും outright ആയി തള്ളിക്കളയും, കാരണം പ്രായോഗികമല്ല ആ കാര്യങ്ങൾ. ഇതിൽ ഓരോ സെക്കന്റും, ഓരോ വ്യക്തിയും നിഷേധിക്കണം മ്‌അദനി ചിത്രത്തിലില്ല എന്ന്.

ആദ്യത്തെ രണ്ട്‌ തെളിവുകൾ നേരിട്ടുള്ള തെളിവുകൾ ആണോ?

ആദ്യത്തേത്‌ ഒരു indirect evidence ആണ്‌. ലഭ്യമായ തെളിവുകൾ വെച്ച്‌ ഒരു deduction. ഒരു വ്യക്തിയ്ക്ക്‌ ഒരേ സമയം രണ്ടിടത്ത്‌ ഉണ്ടാകാൻ സാധിക്കില്ല എന്നതിനാൽ സ്വാഭാവികമായി വരുന്ന ഒരു നിഗമനം. പക്ഷെ അതൊരിക്കലും ഒരു direct evidence അല്ല, sufficient evidence ആണെങ്കിലും.

രണ്ടാമത്തേതോ? അതും ലഭ്യമായ തെളിവുകളെ വിശകലനം ചെയ്യലാണ്‌. ഇല്ല എന്നതിനുള്ള തെളിവല്ല, മറിച്ച്‌ ഉണ്ട്‌ എന്നതിനുള്ള തെളിവ്‌ നിഷേധിക്കാനാവശ്യമായ യുക്തി പ്രയോഗിക്കലാണ്‌.

ചുരുക്കിപ്പറഞ്ഞാൽ നിഷേധിക്കുക (അല്ലെങ്കിൽ ഇല്ല എന്ന് തെളിയിക്കുക) എന്നത്‌ ഒരു direct evidence-ലൂടെ സാധ്യമായ കാര്യമല്ല. അതിനായി ഒന്നുകിൽ ലഭ്യമായ തെളിവുകളെ വിശകലനം ചെയ്യണം, അല്ലെങ്കിൽ indirect evidence പരിശോധിച്ച്‌ ഒരു നിഗമനത്തിലെത്തണം.

അപ്പോൾ ദൈവം ഇല്ല എന്ന് തെളിയിക്കാൻ ആവശ്യം എന്താണ്‌?


തീർച്ചയായും, ആദ്യം ആവശ്യം, ഉണ്ടെന്നതിനുള്ള തെളിവുകളാണ്‌. അതുതന്നെയാണ്‌ ഏതൊരു യുക്തിവാദിയും ചോദിക്കുക. ഉണ്ട്‌ എന്നതിന്‌ തെളിവ്‌ ഹാജരാക്കിയാലേ അത്‌ വിശകലനം ചെയ്യാനാവൂ.

അല്ലെങ്കിൽ സാധിക്കാവുന്ന കാര്യം പ്രപഞ്ചത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്ത്‌ അതിൽ ഒരു ദൈവശക്തി ഉണ്ടോ ഇല്ലയോ എന്ന നിഗമനം രൂപീകരിക്കുക എന്നതാണ്‌.

ദൈവവിഷയത്തിലുള്ള നിർവ്വചനങ്ങളെ പരിശോധിക്കുക, ഉണ്ടെന്നതിന്‌ തെളിവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുക എന്നതാണ്‌ ദൈവത്തെ നിഷേധിക്കാനോ സ്വീകരിക്കാനോ നാം അനുവർത്തിക്കേണ്ട രീതി. ഞാൻ ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നതും അതിനാണ്‌.

To the point, ഞാൻ നിഷേധിക്കുന്ന ദൈവം എന്നത്‌ നമുക്കിതുവരെ ലഭ്യമായ അറിവിലുള്ള ദൈവമാണ്‌, എന്നുവെച്ചാൽ മതങ്ങൾ നിർവ്വചിച്ച ദൈവം (ദൈവങ്ങൾ). അത്‌ യഹോവയായാലും കൃസ്തുവായാലും അല്ലാഹുവായാലും മുപ്പത്തിമുക്കോടി ദേവകളായാലും വ്യത്യാസമൊന്നുമില്ല.
ഒരു metaphor എന്ന നിലയിൽ ദൈവത്തെ സമീപിക്കുന്ന രീതിയിൽ പ്രത്യേകിച്ച്‌ ഒന്നും പറയാനില്ലെനിക്ക്‌. കാരണം അത്തരത്തിലൊരു ദൈവം ഈ നിർവ്വചനങ്ങളിൽ ഒതുങ്ങുന്നില്ല, ഒരു സംഘടിതമായ രൂപവും ഈ ദൈവവിശ്വാസികൾക്കില്ല. ഓരോരുത്തനും അവനവന്റെ നിർവ്വചനത്തിനനുസരിച്ച്‌ ദൈവസങ്കൽപമുണ്ടാക്കുന്ന രീതി, അത്‌ മാത്രമാണ്‌ ശരിയെന്ന് ശഠിക്കാത്തിടത്തോളം കാലം, സമൂഹികമായ വിഷയമേയല്ല.
__________________________________________________________
 
ദൈവത്തെക്കുറിച്ച്‌ പറയുമ്പോൾ, ഒരു നിർവ്വചനം എന്ന നിലയ്ക്ക്‌, ദൈവത്തിൽ അടിസ്ഥാനപരമായി അർപ്പിതമായിട്ടുള്ള ശക്തികൾ ഇവയാണ്‌.


സൃഷ്ടി, സ്ഥിതി (നിയന്ത്രണം), സംഹാരം, ത്രികാലജ്ഞാനം.

ഇതിനപ്പുറം ഒരുപാട്‌ കാര്യങ്ങൾ ദൈവം (അഥവാ ദൈവങ്ങൾ) ചെയ്യുന്നുണ്ട്‌. പ്രാർത്ഥന ആവശ്യപ്പെടുക, പ്രാർത്ഥനയിൽ പ്രസാദിക്കുക (അതുവഴി രോഗം മാറ്റുകയോ പരീക്ഷ എളുപ്പമാക്കുകയോ ചെയ്യുക), പ്രാർത്ഥിച്ചില്ലെങ്കിൽ കോപിക്കുക, തെറ്റ്‌ ചെയ്താൽ കോപിക്കുക (പ്രാർത്ഥിക്കാതിരിക്കുന്നതും തെറ്റാണെന്ന് പ്രസ്താവിക്കുക), മനുഷ്യനെ (മാത്രം) നേർവഴിക്ക്‌ നടത്താനാവശ്യമായ ചിട്ടകൾ (നിയമങ്ങൾ) ചില തെരഞ്ഞെടുത്ത മനുഷ്യർ വഴി അറിയിക്കുക, സ്വർഗ്ഗത്തിലേയ്ക്കും നരകത്തിലേയ്ക്കും ഉള്ളവരെ തീരുമാനിക്കുക തുടങ്ങി ധാരാളം കാര്യങ്ങൾ ദൈവത്തിന്റെ പോർട്ട്ഫോളിയോയിൽ ഉണ്ട്‌. ഈ കാര്യങ്ങൾ തൽക്കാലം മാറ്റിവെച്ച്‌ പ്രാഥമികമായി ദൈവത്തിന്റെ കർത്തവ്യങ്ങളായ സൃഷ്ടി, നിയന്ത്രണം, സംഹാരം തുടങ്ങിയവയിലേയ്ക്കും ത്രികാലജ്ഞാനം എന്ന കഴിവിലേയ്ക്കും മാത്രമാണ്‌ ഞാൻ ശ്രദ്ധിക്കുന്നത്‌.

സൃഷ്ടി, സ്ഥിതി, സംഹാരം, ത്രികാലജ്ഞാനം എന്നിവയെക്കുറിച്ച്‌ മതവിശ്വാസങ്ങളിൽ പറയുന്നതെന്തെന്ന്, ഞാൻ മനസിലാക്കിയിടത്തോളം, ഇപ്രകാരമാണ്‌.

സൃഷ്ടി - ദൈവവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ പ്രപഞ്ചം മുഴുവൻ ദൈവം സൃഷ്ടിച്ചതാണ്‌. മതങ്ങളുടെ ആവിർഭാവകാലത്ത്‌ ഭൂമി മാത്രമായിരുന്നു ദൈവസൃഷ്ടിയുടെ ശ്രദ്ധാകേന്ദ്രം. പിന്നീട്‌ പ്രപഞ്ചത്തിലെ ഭൂമിയുടെ സ്ഥാനം എന്തെന്ന് ശാസ്ത്രം പറഞ്ഞുതന്നപ്പോൾ earth-centric എന്ന വിഷയം പതുക്കെ പ്രധാനമല്ലാതായി. എങ്കിലും സൃഷ്ടി എന്ന സങ്കൽപം ഇപ്പോഴും പ്രപഞ്ചത്തിൽ നാം അറിയുന്നതെല്ലാം (വിശിഷ്യാ ഭൂമി എന്നത്‌ തൽക്കാലം മാറ്റിവെയ്ക്കാം) ദൈവം പ്രത്യേകം പ്രത്യേകം സൃഷ്ടിച്ചതാണ്‌, അതും ദൈവത്തിന്റെ സ്വന്തം താൽപര്യപ്രകാരം ഓരോന്നോരോന്നായി, ഉണ്ടാകട്ടെ എന്ന് പറഞ്ഞുതന്നെ, ഉണ്ടാക്കിയതാണ്‌.


സ്ഥിതി - പ്രപഞ്ചത്തിലുള്ള സകലകാര്യങ്ങളും നിയന്ത്രിക്കുന്നത്‌ ദൈവമാണ്‌. ആദ്യകാലങ്ങളിൽ അത്‌ ഭൂമിയിലുള്ളവ മാത്രമായിരുന്നു, കാരണം മറ്റുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം വെറും സപ്പോർട്ടിങ്ങ്‌ റോളിൽ ആയിരുന്നു. ഇന്നും അക്കാര്യത്തിൽ വലിയ മാറ്റമില്ല. നിയന്ത്രിക്കുന്ന വസ്തുക്കളുടെ എണ്ണം കൂടിയെന്നല്ലാതെ പ്രധാന ഫോക്കസ്‌ ഇന്നും ഭൂമിയിൽ നിന്നും മാറിയിട്ടില്ല. ഞാൻ ഈ നിമിഷം എന്ത്‌ ചെയ്യും എന്നതുപോലും ദൈവനിയന്ത്രണത്തിലാണ്‌ എന്നുവരെ പറയുന്നവരുണ്ട്‌, ഫ്രീവിൽ എന്നത്‌ ഇടയ്ക്കിടെ വരുമെങ്കിലും.

സംഹാരം - ദൈവത്തിന്‌ ഇഷ്ടമല്ലാത്ത കാര്യങ്ങൾ സംഭവിയ്ക്കുമ്പോൾ ചിലപ്പോഴൊക്കെ ദൈവം ഇടപെടുന്നതിന്റെ ഭാഗമായാണ്‌ സംഹാരം സംഭവിയ്ക്കുന്നത്‌. ഏതാണ്ട്‌ എല്ലാ മതവിശ്വാസങ്ങളിലും ദൈവം സംഹാരരൂപം എടുക്കുന്നുണ്ട്‌. ഭൂമികുലുക്കമായാലും സുനാമിയായാലും പ്ലേഗ്‌ പോലുള്ള രോഗങ്ങളായാലും എല്ലാം ദൈവത്തിന്റെ സംഹാരക്രിയ തന്നെ. അതിന്‌ കാരണങ്ങളും മതനേതാക്കൾ കണ്ടെത്തും.

ത്രികാലജ്ഞാനം - ദൈവം ത്രികാലജ്ഞാനിയാണെന്ന് വിശ്വാസികൾ പറയുന്നു. എപ്പോൾ എവിടെ എന്ത്‌ സംഭവിയ്ക്കും എന്ന് ദൈവം മുൻകൂട്ടി അറിയുന്നു. ഇതുമായി ചേർന്നുപോകുന്നതല്ല ഇതിനു മുൻപെഴുതിയിട്ടുള്ള ചില കാര്യങ്ങൾ എന്നത്‌ ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിച്ചേയ്ക്കും. എന്നാലും, for clarity, അതുകൂടി നമുക്ക്‌ നോക്കാം.

____________________________________________________________
ഈ ലേഖനം തൽക്കാലം നിർത്തട്ടെ. ദൈവത്തിന്റെ സൃഷ്ടി, നിയന്ത്രണം, സംഹാരം, ത്രികാലജ്ഞാനം തുടങ്ങിയവയെക്കുറിച്ചുള്ള എന്റെ ചിന്തകൾ അടുത്ത ഭാഗത്തിൽ എഴുതാം. ഒരുപാട്‌ വലിയ ലേഖനം എഴുതി വായനക്കാരെ വിഷമിപ്പിക്കാൻ താൽപര്യമില്ല, തൽക്കാലം. :)



ഇതിനോടൊപ്പം ഒരു കാര്യം കൂടി പറയട്ടെ. ഇതിനുമുൻപും പലയിടത്തായി പറഞ്ഞിട്ടുള്ള കാര്യമാണിത്‌, എന്റെ ചിന്തകൾ ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെക്കൂടി പറയുന്നു.

ദൈവനിഷേധം മാത്രമാണ്‌ യുക്തിവാദം എന്നൊരു ധാരണ പലരിലും കാണാറുണ്ട്‌. പറഞ്ഞുവരുമ്പോൾ ദൈവവിശ്വാസമില്ലാത്തവർ എല്ലാവരും യുക്തിവാദികളും യുക്തിവാദികൾ എല്ലാവരും നിരീശ്വരവാദികളും (കമ്മ്യൂണിസ്റ്റുകളും) ആയി ഭവിക്കാറുണ്ട്‌. അത്‌ ശരിയല്ലെന്ന പറയേണ്ടിവരുന്നു.


യുക്തി പ്രയോഗിച്ച്‌ എനിക്ക്‌ താൽപര്യമുള്ള കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഞാൻ എത്തിപ്പെട്ട ഒരു കാര്യം മാത്രമാണ്‌ (നിർവ്വചിക്കപ്പെട്ട) ദൈവമില്ലെന്ന വാദം. അത്‌ എന്റെ ചിന്തകളുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. ഒരു വിശ്വാസിയ്ക്ക്‌ ദൈവചിന്ത എത്ര പ്രധാനപ്പെട്ടതാണോ, അതിന്റെ വളരെ ചെറിയൊരു അംശം മാത്രമേയുള്ളു ദൈവനിഷേധത്തിന്‌ എന്നിലുള്ള പ്രാധാന്യം. ഒരു സാധാരണ വിശ്വാസി ദൈവത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്രയും (വിഷമഘട്ടത്തിലാണ്‌ പലരും ദൈവത്തെ അന്വേഷിക്കാറ്‌ എന്ന അർത്ഥത്തിൽ തന്നെയെടുക്കാം) ഞാൻ ദൈവനിഷേധത്തെക്കുറിച്ച്‌ ചിന്തിക്കാറില്ല.

*****ഡിസ്ക്ലൈമർ ഒന്നും എഴുതേണ്ടതില്ലെന്ന് വിശ്വസിക്കുന്നു*****

77 comments:

അനില്‍@ബ്ലോഗ് // anil said...

അപ്പൂട്ടാ...
പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.
ഇതിനായ് സമയം കണ്ടെത്തുന്നതിന് ഒരു അഭിനന്ദനവും തരുന്നു.

Faizal Kondotty said...

Tracking..!

പാരസിറ്റമോള്‍ said...

അപ്പൂട്ടാ ..
വളരെ യുക്തിഭദ്രമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. മറുവാദങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാം ഇനി....
അറ്റ്ലീസ്റ്റ് ഒരു ദൈവ നിര്‍വചനമെങ്കിലും ആരെങ്കിലും ഒന്ന് കൊണ്ടുവന്നാല്‍ ഇതൊന്നു കൊഴുത്തെനെ.....

jayanEvoor said...

അറിയാൻ താല്പര്യമുള്ള വിഷയമാണ്.
താല്പര്യപൂർവം വായിക്കുന്നു.

നന്ദന said...

അപ്പുട്ടൻ,
ഒരു തിരുത്ത്
എന്റെ ദൈവം ഓരോ സമയത്തും ഓരോ സാധനങ്ങൾ ഉരുട്ടി ഒണ്ടാവട്ടെയെന്ന് പറയുന്ന ആളല്ല, മറിച്ച് എല്ലാം അതുണ്ടാവുന്ന പ്രകൃതിക്ക് വിട്ടുകൊടുത്ത് അതിന്റെ എല്ലാത്തിന്റെയും കണ്ട്രോൾ സ്വന്തം വരുതിയിൽ നിർത്തുന്നു. അതുപോലെ തന്നെ സംഹാരവും തൃകാലജ്ഞാനവും.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

@നന്ദന
അതായത് മോഹൻ‌തോമാസ് കമ്മീഷണർ‌ ഭരത്ചന്ദ്രനോട് പറഞ്ഞപോലെ.. അധികാരം ദാ ഈ കൈവെള്ളയിലിരുന്നാൽ‌ പോരേ...എന്ന്.. :)

@ അപ്പൂട്ടൻ‌
ഒരു ഡൌബ്ട് ..
അനന്തം അജ്ഞാതം അവർണനീയം ..(ആറ്റുകാൽ‌ രാധേട്ടൻസ് അല്ല) . ഇങ്ങനെയൊരു സങ്കൽ‌പ്പത്തിനു നിലനിൽ‌പ്പുണ്ടോ? അന്തമില്ലാത്തതും അറിയാത്തതും വർണിക്കാനാവാത്തതുമായ ഒന്നിനെ മനുഷ്യന്റെ മനസ്സിന് ഡിഫൈൻ ചെയ്യാൻ സാധിക്കുമോ? ഒരുവനു സർവ്വ വ്യാപിയായിരിക്കുമ്പോൾ തന്നെ സർവ്വശക്തനുമായിരിക്കാൻ സാധിക്കുമോ?
ശൂന്യത എന്നു പറയുന്ന അവസ്ഥ ഇല്ലേ? എങ്കിൽ ശൂന്യതയിൽ ഈശ്വരൻ ഉണ്ടാവുമോ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായാൽ ശൂന്യത എന്നതു നിരർത്ഥകമാവില്ലേ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായില്ലെങ്കിൽ സർവ്വവ്യാപി എന്നു വിളിക്കുന്നതു പറ്റിക്കൽ‌സല്ലേ? ഇനി ശൂന്യതയിൽ‌ ഈശ്വരൻ ഇല്ലെങ്കിൽ സർവ്വശക്തൻ എന്നു വിളിക്കാമോ? മൊത്തം കൺഫൂശൻസ് ... :(

(ഈ ചോദ്യത്തിനുത്തരം തരേണ്ടതു യുക്തിവാദിയല്ല എന്നറിയാം..എന്നിരുന്നാലും..)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

tracking

Unknown said...

വിശ്വാസിയുടെ നിലപാടുകള്‍ അവന്റെ കാഴ്ചപ്പാടില്‍ യുക്തിഹീനമല്ല. ഉദാഹരണത്തിന്, ഏതൊരു കാര്യത്തിനും ഒരു കാരണം വേണമെന്നും അങ്ങനെ പുറകോട്ട് ചിന്തിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ഒരു ആദ്യകാരണം എന്ന അര്‍ത്ഥത്തില്‍ ദൈവത്തില്‍ എത്തിച്ചേരുമെന്നും ഒരു വിശ്വാസി വാദിക്കുമ്പോള്‍ അത് അതില്‍ത്തന്നെ യുക്തിഹീനമല്ല. യുക്തിഹീനമായത്, ഏതൊരു കാര്യത്തിനും ഒരു കാരണം വേണമെന്ന ധാരണയിലാണ്‍. ഒരു കാരണവും നല്‍കാനില്ലാതെ സംഭവിക്കുന്ന കാര്യങ്ങള്‍ ഉദാഹരണത്തിന് ക്വാണ്ടം ഫിസിക്സില്‍ ഉണ്ട്. അത് ശരിയായി അറിഞ്ഞാല്‍ മാത്രമേ ഒരുവന്‍ ആദ്യകാരണം = ദൈവം എന്ന വാദം ഉപേക്ഷിക്കുകയുള്ളു. അല്ലാത്തവന്‍ അത്തരം ശാസ്ത്രപ്രതിഭാസങ്ങളുടെ പിന്നിലും ദൈവം ചില കണക്കുകൂട്ടലുകള്‍ നടത്തുന്നുണ്ട് എന്ന് വീണ്ടും വീണ്ടും വാദിച്ചുകൊണ്ടിരിക്കും. ഇല്ലെന്ന് തെളിയിക്കാമോ എന്നാവും പരിഹാസത്തോടെയുള്ള അവന്റെ ചോദ്യം.

ദൈവം എന്ന ഒരു സാങ്കല്‍പികനാമത്തില്‍ പ്രപഞ്ചത്തിന്റെ മറുപടി തേടിയിട്ട് ഒരു കാര്യവുമില്ല. ആദ്യത്തെ ബുദ്ധിമാന്‍ ആദ്യത്തെ വിഡ്ഢിയെ ചൂഷണം ചെയ്യാന്‍ കണ്ടുപിടിച്ച ഒരു നാമം എന്നതില്‍ക്കവിഞ്ഞ യാതൊരര്‍ത്ഥവും ദൈവം എന്ന വാക്കിനില്ല. മതങ്ങള്‍ ചുമന്നുകൊണ്ടുനടക്കുന്ന തരത്തിലുള്ള ഒരു ദൈവം ഇല്ല എന്ന് തെളിയിക്കുക എന്നത് ഒട്ടും ശ്രമകരമല്ലാത്ത ഒരു കുട്ടിക്കളി മാത്രമാണ്. പക്ഷേ, ആ ശ്രമത്തില്‍ നമ്മള്‍ വിജയിക്കുമോ എന്നത് ആരുമായാണ് നമ്മള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് എന്നതില്‍ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നുമാത്രം.

തുടരുക, ആശംസകള്‍

Muhammed Shan said...

അപ്പുട്ടാ വളരെ മനോഹരമായി എഴുതിയിരിക്കുന്നു
അഭിനന്ദനങ്ങള്‍ ........

സന്തോഷ്‌ said...

tracking

മുക്കുവന്‍ said...

വളരെ യുക്തിഭദ്രമായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

സുശീല്‍ കുമാര്‍ said...

മതവിശ്വാസി എപ്പൊഴും തന്റെ മതത്തിലെ ദൈവത്തെ മാത്രം വിശ്വസിക്കുന്നു, എന്നാല്‍ അത്തരമൊരു ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് അവര്‍ക്ക്‌ തീരെ താല്പര്യം കാണില്ല; മറിച്ച് 'എന്തോ ഒരു ശക്തി'യെക്കുറിച്ച് അവര്‍ വാചാലരാകും.

'മണ്ണ് കുഴച്ച മനുഷ്യനെ ഉണ്ടാക്കിയ ദൈവത്തെ' യുക്തിവാദികളുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഉന്നയിക്കാറില്ല, എന്നാല്‍ 'ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വ്വശക്തനായ ദൈവത്തെ'ക്കുറിച്ച് അവര്‍ എത്രവേണമെങ്കിലും സംസാരിക്കും. പരിണാമ സിദ്ധാന്തത്തെ അവര്‍ യുക്തിയുക്തം എതിര്‍ക്കുകയും കളിയാക്കുകയും ചെയ്യും. എന്നാല്‍ കളിമണ്ണില്‍ നിന്നു മനുഷ്യനെ ഉണ്ടാക്കി മൂക്കില്‍ ജീവശ്വാസമൂതിയ ദൈവത്തെ ചര്‍ച്ചക്കെടുക്കാന്‍ അവര്‍ക്ക് ഒട്ടുംതാല്പര്യം കാണില്ല.

വളരെ കുറച്ചുപേര്‍ ആത്മാര്‍ത്ഥമായും തങ്ങളുടെ 'ആള്‍ദൈവത്തില്‍' വിശ്വസിക്കുന്നു, ബാക്കി ബഹുഭൂരിപക്ഷം വിശ്വാസികളും വിശ്വസിക്കുന്നതില്‍ വിശ്വസിക്കുന്നു.

സജി said...

ഇത്രയും യുക്തിഭദ്രമായും, പ്രതിപക്ഷ ബഹുമാനത്തോടെയും ഈ വിഷയം ഇതിനു മുന്‍പ് വായിച്ചിട്ടില്ല. ഒരു മറ്റു പലരുടെയും ഭാഷ ഇത്ര ലളിതമല്ലാത്തതുകൊണ്ടാവും. പൊതുവെ പരുഷമാകാറുള്ള സി കെ ബാബുവിന്റെ കമെന്റിനെപോലും നല്ല ഭാഷയിലാക്കുവാന്‍ ഈ പോസ്റ്റിനു കഴിഞ്ഞിരിക്കുന്നു.

ദൈവ വിശ്വാസിയുടെ ദര്‍ശനമാകുന്ന ആരോമല്‍ ചേകവരും അപ്പൂട്ടന്റെ നിരീശ്വര വാദമാകുന്ന അരിങ്ങോടരും ഒരു അങ്കത്തട്ടില്‍ ഏറ്റു മുട്ടി ആരുടെ തല പോയി എന്നു നോക്കി സത്യം നിശ്ചയികേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്.

കാരണം ഇവിടെ പറഞ്ഞു സ്ഥാപിച്ച മേഖലയില്‍ അല്ല (എന്റെ) ദൈവ വിശ്വാസത്തിന്റെ അടിത്തറ.
ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വിധത്തില്‍ , ദൈവം ഉണ്ടെന്നു ബോധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. അപ്പൂട്ടന്‍ ഒരു വര വരച്ചിരിക്കുന്നു- ആ വരയിലൂടെ സഞ്ചരിച്ചു ദൈവമുണ്ടെന്നു പറയണം. നിര്‍ഭാഗ്യവശാല്‍ അതിനു കഴിയില്ല.

അപ്പൂട്ടന്‍ മുന്നോട്ടു വയ്ക്കുന്ന ദൈവ നിഷേധത്തിന്റെ കുഴപ്പം, ബുദ്ധിയിലൂടെയും, യുക്തിയിലൂടെ എന്നെ കണ്ടെത്താന്‍ കഴിയില്ല എന്നും ഇന്ദ്രിയങ്ങള്‍ക്കു ഗോചരമല്ലെന്നും എന്നു ദൈവം പറഞ്ഞിട്ടും, ആ വഴികളിലൂടെ തന്നെ സഞ്ചരിച്ച് ദൈവാസ്തിത്വമില്ല എന്നി തെളിയിക്കാന്‍ ശ്രമിക്കുകയാണ് എന്നതാണ്.

ഇവിടെ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല - ഈ വഴിയിലൂടെ അന്വേഷിച്ചാല്‍ എന്നെ കണ്ടെത്താന്‍ കഴിയില്ല എന്നു ദൈവം മനുഷ്യനോട് എന്നേ പറഞ്ഞിരിക്കുന്നു.!

ഇപ്പോ, അത്തരം ഒരു അന്വേഷണം നടത്തിയിട്ടു അപ്പൂട്ടനും പറയുന്നു, അവിടെയെങ്ങും ദൈവം ഇല്ല എന്ന്.

സജി said...

@ ഒരു കാരണവും നല്‍കാനില്ലാതെ സംഭവിക്കുന്ന കാര്യങ്ങള്‍ ഉദാഹരണത്തിന് ക്വാണ്ടം ഫിസിക്സില്‍ ഉണ്ട്. അത് ശരിയായി അറിഞ്ഞാല്‍ മാത്രമേ ഒരുവന്‍ ആദ്യകാരണം = ദൈവം എന്ന വാദം ഉപേക്ഷിക്കുകയുള്ളു
....................................................

അതെന്താണെന്ന് അകാവുന്നത്ര ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ മനസിലക്കാമായിരുന്നു.

നാട്ടുകാരന്‍ said...

യാദൃച്ചികത എന്നത് പറയാന്‍ എളുപ്പമുള്ളതും വിശദീകരണം കൊടുക്കെണ്ടാത്തതുമായ വാക്കാണല്ലോ അല്ലേ?

Unknown said...

സജി,
ആകാവുന്നത്ര ലളിതമാക്കി ഈ വിഷയത്തില്‍ ഞാന്‍ തന്നെ പല പോസ്റ്റുകളും എഴുതിയിട്ടുണ്ട്. പ്രത്യേകിച്ച് ലളിതമാക്കേണ്ട ആവശ്യമില്ലാത്ത മത'ശാസ്ത്ര'ത്തെപ്പറ്റിയും എഴുതിയിട്ടുണ്ട്. അതൊക്കെ വീണ്ടും ആവര്‍ത്തിച്ചതുകൊണ്ട് വലിയ മാറ്റമൊന്നുമുണ്ടാവാനില്ല.

ശ്രീജിത് കൊണ്ടോട്ടി. said...

ഹെലോ അപ്പൂട്ടന്‍:
സുകുമാരന്‍ സാറിന്റെ പോസ്റ്റിലെ താങ്കളുടെ കമ്മന്റുകള്‍ കണ്ടാണ് ഇവിടെ എത്തിയത്. വായിച്ചപ്പോള്‍ ഞാന്‍ എഴുതാന്‍ മറന്ന പല കാര്യങ്ങളും താങ്കള്‍ എഴുതിയതുപോലെ. ഈ പോസ്റ്റിന്റെ തലക്കെട്ടും കൈകാര്യം ചെയ്ത വിഷയവും വിശദീകരണങ്ങളും ഏതൊരു മത വാദിയും ശ്രധിക്കേണ്ടതും മരുപടിപരയെണ്ടതും ആണ്. ഈ നല്ല ചിന്തകളെ പ്രശംസിക്കുന്നു...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

ചിത്രഭാനു Chithrabhanu said...

‘ഈ ലോകത്ത് മതങ്ങളില്ലായിരുന്നുവുങ്കിൽ ദരിദ്രർ മുതലാളിമാരെ കൊന്നേനെ’ എന്ന കമന്റ് ഓർമ്മ വരുന്നു. ദൈവമില്ല എന്ന് തെളിയിക്കുന്ന കാര്യം പറഞ്ഞല്ലോ... മറ്റൊന്ന് സാദ്ധ്യമാണ്. ഈ മതങ്ങൾ പറയുന്ന ദൈവം ഇല്ല എന്ന് വ്യക്തമായി പറയാം. മതവിശ്വാസങ്ങൾ ഒരുപാട് തെറ്റാണെന്ന് തെളിഞ്ഞുകൊഅണ്ടേ ഇരിക്കുന്നു. ഉദ: ക്രിസ്തീയ വിസ്വാസത്തിൽ ഭൂമി പരന്നതാണ്. ലോകത്തിന്റെ പ്രായം പതിനായിരം വർഷം മാത്രം! ഹൈന്ദവ കാഴ്ച്ചപ്പാടിൽ രാഹു കേതുവിനെ വിഴുങ്ങുന്നതാണ് ഗ്രഹണം.ലോകമെന്നത് 14 എണ്ണമാണിവർക്ക്. 7 എണ്ണം മുകളിലും 7 എണ്ണം താഴെയും. (ഇതും ഭൂമി പരന്നതാണെന്ന ബോധത്തിൽനിന്നു വരുന്ന ഭാവനയാണ്. ഉരുണ്ട ഭൂമിയെപ്പറ്റി ആർഷ ഹൈന്ദവ ഭാരതത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പറയുന്നവർ എന്തേ ഇത് വ്ഴുങ്ങുന്നു?) ഇസ്ലാമിൽ നക്ഷത്രങ്ങൾ എന്നാൽ ജിന്നുകളെ എറിയാൻ ദൈവം കൊണ്ടുവച്ച കല്ലുകളാണ്. ഇത്തരം പല വാദങ്ങളും മണ്ടത്തരം മാത്രമാണ് എന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഈ അബദ്ധ ധാരണ വച്ചുപുലർത്തുന്ന മതങ്ങൾ പറയുന്ന ദൈവങ്ങളും അപക്വമായ ഭാവനയാണ് എന്നത് വ്യക്തമാണ്.

ഒരു യാത്രികന്‍ said...

tracking

നന്ദന said...

സുശീൽ പറഞ്ഞതിൽ കാര്യമുണ്ട്, ഒരാളും അല്പനായ ദൈവത്തെ അംഗീകരിക്കില്ല അത് ഏതൊരു മഹത്ഗ്രന്ഥം മൊഴിഞ്ഞാലും.

വിചാരം said...

നല്ല ലേഖനം .. വളരെ നല്ല ലേഖനം

അപ്പൊകലിപ്തോ said...

അപ്പൂട്ടന്‍ ദൈവത്തെ അന്വേഷിച്ചു / നിഷേധിച്ചു പോകുന്ന വഴികളെ സ്വാഗതം ചെയ്യുന്നു.

ദൈവം ഇല്ല എന്നു പറയാനാണുതകുന്ന തെളിവെങ്കിലും കണ്ടെത്തി വിശ്വസിക്കുകയെന്നത്‌ യുക്തിയുടെ അടയാളം തന്നെയാണ്‌.

ഈ അന്വേഷണത്തില്‍ സ്വയം നഷ്ടപ്പെടുന്ന ഒരു സമയം വരും. അന്നു ഈ അന്വേഷണങ്ങളെല്ലാം നിങ്ങളെ തേടിവരും. അങ്ങനെയാണ്‌ "വിശ്വാസം" ബുദ്ധിയെ ഗ്രസിക്കുന്നത്‌.



ചിത്രഭാനു said... ഇസ്ലാമിൽ നക്ഷത്രങ്ങൾ എന്നാൽ ജിന്നുകളെ എറിയാൻ ദൈവം കൊണ്ടുവച്ച കല്ലുകളാണ്. ഇത്തരം പല വാദങ്ങളും മണ്ടത്തരം മാത്രമാണ് എന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. <<<

മനുഷ്യനു ഒരു പിടിപാടുമില്ലാതിരുന്ന യുഗത്തില്‍, ധാരാളം നക്ഷത്രമണ്ഡലങ്ങള്‍ (galaxy) തന്നെയുണ്ടെന്ന് (quran 85:1) മനുഷ്യരാഷിയെ അറിയിച്ച ഒരു വ്യവസ്തിതിയെ കുറിച്ച്‌ കുറഞ്ഞപക്ഷം അതിണ്റ്റെ യഥാര്‍ഥ സോര്‍സില്‍ നിന്നു അറിഞ്ഞ ശേഷം നിഗമനത്തിലെത്തുന്നതായിരിക്കും അഭികാമ്യം.

അപ്പൂട്ടൻ said...

എന്റെ ചിന്തകൾ ക്രോഡീകരിക്കാൻ സഹായിച്ച സുബൈറിന്റെ പോസ്റ്റിന്‌ നന്ദി.
അനിൽ, പാരസിറ്റമോൾ, ഷാൻ, മുക്കുവൻ, പ്രദീപ്‌, ഒരു യാത്രികൻ, വിചാരം
നന്ദി.
ജയൻ, ഫൈസൽ, സന്തോഷ്‌
നല്ലൊരു ചർച്ച ഞാനും പ്രതീക്ഷിക്കുന്നു.

അപ്പൂട്ടൻ said...

@പ്രവീൺ,
എനിക്കും താങ്കളുടെ ചോദ്യങ്ങളുടെ കൂടെ കൂടുവാനേ കഴിയൂ. സർവ്വവ്യാപി എന്ന് പറയുന്നതുതന്നെ ഒരു metaphorical level-നപ്പുറം നീങ്ങിയാൽ പ്രശ്നമാകും. തൂണിലും തുരുമ്പിലും ഉണ്ടെന്നാണല്ലൊ വെപ്പ്‌. അപ്പോൾ തൂണു മുറിച്ചാലും രണ്ട്‌ കഷ്ണത്തിലും ദൈവമുണ്ടാകണം. വീണ്ടും മുറിച്ചാൽ... അങ്ങിനെ പോയി പോയി ഒരു ആറ്റം വരെ എത്തും. അവസാനം ആറ്റമാണ്‌ ദൈവം എന്ന നിലയും വരും. (പ്രോട്ടോണും ന്യൂട്രോണും ഇലക്ട്രോണും ക്വാർക്കും ഒന്നും ഒറ്റയ്ക്ക്‌ നിൽക്കില്ലല്ലൊ).
ഇനി ഇതിൽ നിന്ന് തിരിച്ചുപോയാൽ അതിലും പ്രശ്നമാകും. മനുഷ്യശരീരത്തിൽ എത്ര ദൈവമുണ്ടാകും?
ചെകുത്താൻ ഉള്ളിടത്ത്‌ ദൈവമുണ്ടാകുമോ, ചെകുത്താന്റെ അകത്ത്‌ ദൈവമുണ്ടാകുമോ?
It can go on....
So, the omnipresence would be more of a metaphor than anything realistic

@നന്ദന,
അതുണ്ടാകുന്നത്‌ പ്രകൃതിയ്ക്ക്‌ വിട്ടുകൊടുത്താൽ പിന്നെന്താണ്‌ കണ്ട്രോൾ? പ്രകൃതിയെ ദൈവം നിയന്ത്രിക്കുന്നുണ്ടോ? പ്രാപഞ്ചികനിയമങ്ങളെ എന്തെങ്കിലും വിധത്തിൽ സ്വാധീനിക്കുന്നുണ്ടോ? അതെനിക്ക്‌ അത്ര ക്ലിയർ ആയില്ല.

@സുശീൽ,
വിശ്വാസത്തിൽ വിശ്വസിക്കുന്നു എന്നത്‌ ഒരു പരമമായ സത്യമാണ്‌. ഉദാഹരണങ്ങൾ ധാരാളം. പൊങ്കാലയും മണ്ണാറശാലയുമൊക്കെ അങ്ങിനെ പ്രശസ്തമായതല്ലേ....

@നാട്ടുകാരൻ,
യാദൃച്ഛികത എന്തെന്ന്‌ നിർവ്വചിക്കുന്നതുകൂടി പ്രധാനമാണ്‌. ഒറ്റനോട്ടത്തിൽ unusual എന്ന്‌ തോന്നിക്കുന്ന പലതിലും യാദൃച്ഛികമായി വളരെ കുറച്ച്‌ സംഭവങ്ങളേ ഉണ്ടാകൂ, ഭൂരിഭാഗവും അതേത്തുടർന്നുണ്ടാകുന്ന സാധാരണ പ്രാപഞ്ചകനിയമങ്ങൾ അനുസരിക്കുന്ന കാര്യങ്ങൾ തന്നെയാണ്‌. ആവശ്യമെങ്കിൽ വിശദീകരിക്കാം.

അപ്പൂട്ടൻ said...

സജി,
ഈ ചോദ്യം ആദ്യമായല്ല, ഉത്തരവും ആദ്യമായിട്ടായിരിക്കില്ല. ഇടയ്ക്കിടെ ഇതേ ചോദ്യം കാണാറുണ്ട്‌, കേൾക്കാറുണ്ട്‌. എന്റെ ചിന്തകൾ എഴുതിയിട്ടുവെന്നുമാത്രം. അരിങ്ങോടരായാലും കള്ളക്കോല്‌ വെയ്ക്കാനുള്ള കഴിവില്ല. എന്നെ തോൽപ്പിക്കാൻ അരച്ചുരിക മതിയെങ്കിൽ അതും ആയിക്കോട്ടെ.

താങ്കൾ പറഞ്ഞതുപോലെ ഈ വഴിയിലൂടെ സഞ്ചരിച്ച്‌ ദൈവത്തെ കണ്ടെത്താനാവില്ലെങ്കിൽ പിന്നെ വിശ്വാസം മാത്രമേയുള്ളു രക്ഷ. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഞാൻ നിഷേധിക്കുന്ന ദൈവം ഏതെന്ന്‌ പറയേണ്ടതും ആ അവിശ്വാസത്തിലേയ്ക്ക്‌ എന്നെ എത്തിക്കുന്ന എന്റെ ചിന്തകൾ എന്തെന്നും എഴുതാനൊരു ശ്രമമാണിവിടെ.
ഇതെന്റെ കാഴ്ചപ്പാട്‌ മാത്രമാണ്‌. ദൈവവിശ്വാസം ഒരാളെ തെറ്റിൽ നിന്നൊഴിഞ്ഞുനിൽക്കാനും നന്മ ചെയ്യുവാനും സഹായിക്കുമെന്ന്‌ അയാൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും കൈവിടരുത്‌ എന്നുതന്നെയാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷെ അത്‌ വ്യക്തിതലത്തിൽ ഒതുങ്ങാതെ പോകുമ്പോഴാണ്‌ ഒരു സാമൂഹികവിഷയമാകുന്നത്‌.

ആദ്യമേ വര വരച്ച്‌ അതിലൂടെ നടന്നേതീരൂ എന്ന് പറയുന്നത്‌ സംഘടിതമായ മതങ്ങൾ തന്നെയാണ്‌ (വ്യക്തികളെയോ അവരുടെ വിശ്വാസത്തെയോ അല്ല ഞാനിവിടെ ഉദ്ദേശിക്കുന്നത്‌). ഓരോ മതവും ഓരോ വര വരയ്ക്കുന്നു, മറ്റുവരകളൊന്നും അവർക്ക്‌ സ്വീകാര്യവുമല്ല. അപ്പോൾ ഈ വരയ്ക്ക്‌ മാത്രമായി പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല.

അപ്പോകലിപ്തൊ,
അന്വേഷണങ്ങളുടെ നിരർത്ഥകതയെക്കുറിച്ചാണ്‌ താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ, ക്ഷമിക്കു, അൽപം വഴിതെറ്റിയാൽ പോലും സ്വന്തം അന്വേഷണങ്ങൾക്കായിരിക്കും അന്വേഷണങ്ങളില്ലാത്തതിനേക്കാൾ ആത്മവിശ്വാസം നൽകാനാവുക. ആത്യന്തികമായ ഉത്തരം നൽകാൻ തൽക്കാലം ആർക്കുമാവില്ലല്ലൊ.

അപ്പൊകലിപ്തോ said...

അപ്പൂട്ടൻ said .. അൽപം വഴിതെറ്റിയാൽ പോലും സ്വന്തം അന്വേഷണങ്ങൾക്കായിരിക്കും അന്വേഷണങ്ങളില്ലാത്തതിനേക്കാൾ ആത്മവിശ്വാസം നൽകാനാവുക


ഞാന്‍ എണ്റ്റെ കമണ്റ്റ്‌ കൊണ്ട്‌ ഉദ്ധേശിച്ചത്‌ താങ്കളുടെ ഈ നിലപാടിനു അടിവരയിടാനാണ്‌.

എണ്റ്റെ കമറ്റില്‍ "സ്വയം നഷ്ടപ്പെടുന്ന" നിങ്ങളെ കുറിച്ചെഴുതിയിരുന്നു. മനുഷ്യസൃഷ്ടിപ്പിണ്റ്റെ ആദ്യദിവസം മാലാഖമാര്‍ പോലും ദൈവത്തോട്‌ ചോദിച്ചിരുന്നു സ്വയം ധിക്കാരിയും ജിജ്ഞാസുമായ മനുഷ്യനെ എന്തിനു സൃഷ്ടിക്കുന്നു എന്ന്‌.

അന്വേഷണങ്ങള്‍ക്കും യുക്തിക്കതീതമായതിനെ ധിക്കരിക്കുന്നതിനും കൂടിയാണ്‌ മനുഷ്യണ്റ്റെ സ്വത്വം സമന്വയിപ്പിച്ചിരിക്കുന്നത്‌. ഇനി "ആത്മാര്‍ഥമായ" സത്യാന്വേഷണവഴിയില്‍ അവന്‍ സത്യം എന്തെന്നു അറിഞ്ഞില്ലെങ്കില്‍ പോലും മനുഷ്യന്‍ ശരിയായ മാര്‍ഗ്ഗത്തിലാണെന്നാണ്‌ കുറഞ്ഞപക്ഷം ഇസ്ളാമെങ്കിലും പറയുന്നതു. കാരണം മനുഷ്യ സൃഷ്ടിപ്പ്‌ അങ്ങനെയാണ്‌.

നിങ്ങളുടെ "സ്വയം നഷ്ടപ്പെടല്‍" എന്നുപറഞ്ഞത്‌, നിഷേദാത്മക അഭിവാഞ്ജ്ചാന്വേഷണങ്ങല്‍ നിങ്ങള്‍ കയ്യൊഴിയുകയും ഉണ്‍മയുടെ ഉന്‍മാദം നിങ്ങളില്‍ നിറയ്ക്കുകയും ചെയ്യുന്ന ഇന്നത്തെ അന്വേഷണങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതിനെ കുറിച്ചാണ്‌. ഇത്‌ ചില ദാര്‍ശനികരുടെ അനുഭവങ്ങളില്‍ നിന്നും പറയുന്നതാണു..

ഇത്‌ എനിക്കുതന്ന മറുപടിയല്ലെങ്കിലും ..
അപ്പൂട്ടൻ said .. ആദ്യമേ വര വരച്ച്‌ അതിലൂടെ നടന്നേതീരൂ എന്ന് പറയുന്നത്‌ സംഘടിതമായ മതങ്ങൾ തന്നെയാണ്‌ .


എന്തോ വരയുണ്ടെന്നു പുറത്തു നിന്നു നോക്കുന്നവര്‍ക്ക്‌ തോന്നുന്നതാണു. വരയെന്നു തോന്നുന്നതു മതത്തിണ്റ്റെ ധാര്‍മ്മികാചരണമാണെങ്കില്‍ അതു സത്യമാണ്‌. നിങ്ങള്‍ 10 സെണ്റ്റ്‌ ഭൂമിവാങ്ങുന്നത്‌ അതിനകത്ത്‌ താമസിക്കാനാണ്‌. അല്ലാതെ അതിനു പുറത്ത്‌ വീടുവച്ചു താമസിക്കാനല്ല..

അനാവശ്യ വരകള്‍, വേലികെട്ടലുകള്‍ ചിലപ്പോല്‍ പുരോഹിതന്‍മാര്‍ കെട്ടുന്നുണ്ടാവാം. അതിനു മതം ഉത്തരവാദിയാവുന്നുമില്ല.

നന്‍മകള്‍ നേരുന്നു ..

അപ്പൊകലിപ്തോ said...

അപ്പൂട്ടൻ said .. അൽപം വഴിതെറ്റിയാൽ പോലും സ്വന്തം അന്വേഷണങ്ങൾക്കായിരിക്കും അന്വേഷണങ്ങളില്ലാത്തതിനേക്കാൾ ആത്മവിശ്വാസം നൽകാനാവുക


ഞാന്‍ എണ്റ്റെ കമണ്റ്റ്‌ കൊണ്ട്‌ ഉദ്ധേശിച്ചത്‌ താങ്കളുടെ ഈ നിലപാടിനു അടിവരയിടാനാണ്‌.

എണ്റ്റെ കമറ്റില്‍ "സ്വയം നഷ്ടപ്പെടുന്ന" നിങ്ങളെ കുറിച്ചെഴുതിയിരുന്നു. മനുഷ്യസൃഷ്ടിപ്പിണ്റ്റെ ആദ്യദിവസം മാലാഖമാര്‍ പോലും ദൈവത്തോട്‌ ചോദിച്ചിരുന്നു സ്വയം ധിക്കാരിയും ജിജ്ഞാസുമായ മനുഷ്യനെ എന്തിനു സൃഷ്ടിക്കുന്നു എന്ന്‌.

അന്വേഷണങ്ങള്‍ക്കും യുക്തിക്കതീതമായതിനെ ധിക്കരിക്കുന്നതിനും കൂടിയാണ്‌ മനുഷ്യണ്റ്റെ സ്വത്വം സമന്വയിപ്പിച്ചിരിക്കുന്നത്‌. ഇനി "ആത്മാര്‍ഥമായ" സത്യാന്വേഷണവഴിയില്‍ അവന്‍ സത്യം എന്തെന്നു അറിഞ്ഞില്ലെങ്കില്‍ പോലും മനുഷ്യന്‍ ശരിയായ മാര്‍ഗ്ഗത്തിലാണെന്നാണ്‌ കുറഞ്ഞപക്ഷം ഇസ്ളാമെങ്കിലും പറയുന്നതു. കാരണം മനുഷ്യ സൃഷ്ടിപ്പ്‌ അങ്ങനെയാണ്‌.

നിങ്ങളുടെ "സ്വയം നഷ്ടപ്പെടല്‍" എന്നുപറഞ്ഞത്‌, നിഷേദാത്മക അഭിവാഞ്ജ്ചാന്വേഷണങ്ങല്‍ നിങ്ങള്‍ കയ്യൊഴിയുകയും ഉണ്‍മയുടെ ഉന്‍മാദം നിങ്ങളില്‍ നിറയ്ക്കുകയും ചെയ്യുന്ന ഇന്നത്തെ അന്വേഷണങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതിനെ കുറിച്ചാണ്‌. ഇത്‌ ചില ദാര്‍ശനികരുടെ അനുഭവങ്ങളില്‍ നിന്നും പറയുന്നതാണു..

ഇത്‌ എനിക്കുതന്ന മറുപടിയല്ലെങ്കിലും ..
അപ്പൂട്ടൻ said .. ആദ്യമേ വര വരച്ച്‌ അതിലൂടെ നടന്നേതീരൂ എന്ന് പറയുന്നത്‌ സംഘടിതമായ മതങ്ങൾ തന്നെയാണ്‌ .


എന്തോ വരയുണ്ടെന്നു പുറത്തു നിന്നു നോക്കുന്നവര്‍ക്ക്‌ തോന്നുന്നതാണു. വരയെന്നു തോന്നുന്നതു മതത്തിണ്റ്റെ ധാര്‍മ്മികാചരണമാണെങ്കില്‍ അതു സത്യമാണ്‌. നിങ്ങള്‍ 10 സെണ്റ്റ്‌ ഭൂമിവാങ്ങുന്നത്‌ അതിനകത്ത്‌ താമസിക്കാനാണ്‌. അല്ലാതെ അതിനു പുറത്ത്‌ വീടുവച്ചു താമസിക്കാനല്ല..

അനാവശ്യ വരകള്‍, വേലികെട്ടലുകള്‍ ചിലപ്പോല്‍ പുരോഹിതന്‍മാര്‍ കെട്ടുന്നുണ്ടാവാം. അതിനു മതം ഉത്തരവാദിയാവുന്നുമില്ല.

നന്‍മകള്‍ നേരുന്നു ..

krishpkkk said...

Appu, You are treating "srishti" or creation in biblical or western sense(creating out of nothing). In Vedanth philosophy it is "projection" or "manifestation"(something already existed).So srishti is not as a factory produces goods.

All matter throughout the universe is the outcome of one primal matter called Akasha; and all force, whether gravitation, attraction or repulsion, or life, is the outcome of one primal matter force called Prana. Prana acting on Akasha is creating or rather, projecting the universe. At the beginning of the cycle, Akasha is motionless, unmanifested. Then Prana begins to act, more and more, crating grosser and grosser forms out of Akasha-Plants, animals, man, stars and so on. After an incalculable time this evolution ceases and involution begins, everything being resolved back through finer and finer forms into the original Akasha and Prana, when a new cycle follows. Now there is something beyond Akasha and Prana. Both can be resolved into a third thing called Mahat-Cosmic mind. The cosmic mind does not create Akasha and Prana, but changes itself into them.(kadappadu:Vivekananda)

God in this form exists in "Nishkala bhava". Once you visualise or understand you get Moksha. But it is humanly impossible to understand and follow, so "Sakala bhava" is created by using symbols like "Siva", Vishnu" and other Gods which you are rejecting.

Unfortunately, huge part of Vedanta philosophy is lost for us. And what we see is the result of attempts to revive by Sankaracharya, Madhava etc. And we spend lot of time arguing about the symbols used thinking that as ultimate God. Even the "Vishwasis" refuse to go beyond these symbols.

<-----> said...

എന്‍റെ പുതിയ ബ്ലോഗ്‌. വായിക്കുക, അഭിപ്രായം അറിയിക്കുക, Follow ചെയ്യുക. ഏവരെയും സ്വാഗതം ചെയ്യുന്നു. ഇവിടെ ക്ലിക്കുക>>
or www.dhaivam.blogspot.com

ന്യായവാദി said...

അപ്പൊ...ദൈവത്തിനു ഒരു നിര്‍വചനം വേണം,തീര്‍ച്ചയായും അല്ലാഹുവിനു ഒരു നിര്‍വചനം
കിട്ടുമെന്ന് പ്രതീക്ഷിക്കാം. നെറ്റെല്ലേ..ബ്ലോഗല്ലേ..ആരെങ്കിലും വരുമായിരിക്കും.
അല്ലാഹു നിര്‍വച്ചനങ്ങള്‍ക്ക് അതീതമാണ്.
പോസ്റ്റ്‌ഓണര്‍ പറഞ്ഞപോലെ,'കാരണമില്ലാത്തവനും'..എന്നാല്‍ ,എല്ലാത്തിനും കാരണക്കാരനും
അല്ലാഹുവാണ്,
.എന്നാലും ...ചര്‍ച്ചക്ക്‌ വേണ്ടി ഒരു നിര്‍വചനം ഉണ്ടാക്കാവുന്നതാണ്.കാത്തിരിക്കാം.
അപ്പൂട്ടൻ സര്‍ ...
ഗ്ലിംഗ്ലാംഗ്ലൂം...എന്ന,താങ്കള്‍ നിഷേധികുന്ന ദൈവത്തിന്റെ.. സ്പെസിഫിക്കേഷനില്‍ മാറ്റം
വരുത്താന്‍ അനുവാദമുള്ളത് കൊണ്ട്,ചെറിയ ഒരു മാറ്റം വരുത്തുന്നു...
ഗ്ലിംഗ്ലാംഗ്ലൂം എന്ന സാധനം മുപ്പത്തിമൂന്ന് കൊമ്പും ഇരുപത്തിരണ്ടര കാലും പതിനേഴ്‌ കണ്ണുമുള്ള,
ആനയുടെ വലിപ്പമുള്ള ചലിക്കുന്നതും, "പഞ്ചേന്ദ്രിയങ്ങള്‍ക്ക്" അറിയാന്‍ കഴിയാത്തതും
,തിരുവനന്തപുരത്ത്‌ മാത്രം ജീവിയ്ക്കുന്നതുമായ ജീവിയെ എങ്ങനെയാണ് നിഷേധിക്കാന്‍
കഴിയുക.
അതായത്‌,തിരുവനന്തപുരത്ത്‌ മാത്രമല്ല,പ്രപഞ്ചത്തില്‍ എല്ലായിടത്തും സഞ്ചരിക്കാനുള്ള
ഭൌതികസാഹചര്യം ലഭ്യമാകുകയാണെങ്കിലും,പഞ്ചേന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള അല്ലാഹുവിനെ
കണ്ടെത്താന്‍ കഴിയില്ല.സിംഹാസനത്തില്‍ ഉപവിഷ്ടനായ,നമ്മളെ പോലെ കയ്യും കാലുമുള്ള
അല്ലാഹുവിനെ കണ്ടെത്തികൂടെ എന്ന ചോദ്യം ന്യായമാണ്.എന്നാല്‍,അള്ളാഹു
അങ്ങനെയോക്കെയാണെന്ന് പറയുന്ന,പ്രചരിപികുന്ന..അക്ഷരഭൂജികളായ നിച്ച് ഓഫ് ട്രൂത്ത്‌ന്റെ
അനുയായികളോട് തന്നെ ചോദിച്ചാല്‍ മതി.ഏതായാലും മുസ്ലിങ്ങളുടെ അല്ലാഹു
അങ്ങനെയൊന്നും അല്ല.
ദൈവത്തെ അറിയാനുള്ള സെന്‍സ്‌(SuperSense)നമ്മള്‍ക്ക് ഇല്ല.പിന്നെ..വിസര്‍ജ്ജ്യങ്ങള്‍
(വിയര്‍പ്പ്,തുപ്പല്‍,കണ്ണ്നീര്‍ ,....)ഉണ്ടാകുന്ന
പഞ്ചേന്ദ്രിയങ്ങളിലൂടെ(CommonSense)..വിശുദ്ധനായ ദൈവത്തെ അറിയണം എന്ന് പറയുന്നത്
ധിക്കാരമാണ്.

ന്യായവാദി said...

@സുശീല്‍ കുമാര്‍ പി പി.....
YY മണ്ണ് കുഴച്ച മനുഷ്യനെ ഉണ്ടാക്കിയ ദൈവത്തെ'
യുക്തിവാദികളുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഉന്നയിക്കാറില്ലYY.
സത്യാന്വഷണമാണ് യുക്തിവാദികളുടെ ലക്‌ഷ്യമെങ്കില്‍ അക്ഷരഭൂജികളായ മുജാഹിദില്‍
നിന്ന്(നിച്ച് ഓഫ് ട്രൂത്ത്‌)ഇസ്ലാമിനെ മനസ്സിലാക്കരുത് എന്ന് അപേക്ഷിക്കുന്നു.അവര്‍ പാരമ്പര്യ
മുസ്ലിങ്ങളെക്കാള്‍ വിദ്ദ്യാസമ്പന്നര്‍ ആണ് എന്നത് സത്യമാണ്.
പക്ഷെ,അത്.അക്ഷരഭൂജികളായ പെണ്‍കുട്ടികള്‍ പരീക്ഷകളില്‍ ആണ്കുട്ടികളെ തോല്‍പ്പിച്ച്
റാങ്ക് വാങ്ങികൂട്ടുന്നത് പോലെയാണ്.ആ കാരണം കൊണ്ട് പെണ്‍കുട്ടികള്‍ക്കാണ് ബുദ്ധികൂടുതല്‍
എന്ന് പറയാന്‍ പറ്റുമോ?...അല്ലെങ്കിലും,....ഇസ്ലാമിന്റെ ഫെമിനിസ്റ്റ്‌ വീക്ഷണമാണോ
വഹാബിസം(മുജാഹിദ്‌)എന്ന് സംശയികുന്നവരും ഉണ്ട്.എന്നാല്‍ പ്രക്രതി മതമായ ഇസ്ലാമില്‍
വര്‍ഗവ്യത്യാസം ഇല്ല,പക്ഷെ...പ്രക്രതിപരമായി പുരുഷന് കൂടുതല്‍ ആനുകൂല്യം ഉള്ളത്
കൊണ്ട്,ആ ആനുകൂല്യം മതത്തിലും ഉണ്ട്.പലരും തെറ്റിദ്ധരിച്ചത് പോലെ,അത് പുരുഷാധിപത്യം
അല്ല.
സുശീല്‍ സര്‍..താങ്കള്‍ ശാസ്ത്രം പഠിക്കുന്നതു പോലെ മതത്തെ മനസ്സിലാകരുതെന്നു
അപേക്ഷിക്കുന്നു.അങ്ങനെ മനസ്സിലാകുന്നത് ,പണ്ടൊരു കമ്പൂട്ടര്‍..സാഹിത്യം തര്‍ജ്ജമ ചെയ്തത്
പോലെയാകും ..മാനസികമായി തയ്യാറാണെങ്കിലും,ശാരീരികമായി ക്ഷീണിതനാണ് .എന്നത്
..മദ്യം നല്ലതാണെങ്കിലും ഇറച്ചി മോശമാണ് .....എന്നായിരുന്നു.കമ്പൂട്ടര്‍ തര്‍ജ്ജമ.
കോമണായ സെന്‍സുകള്‍ക്ക് ദൈവത്തെ ദര്‍ശിക്കാന്‍ കഴിയാത്തത്‌ പോലെ,ദൈവിക
ദര്‍ശനങ്ങളായ വേദഗ്രന്ഥങ്ങളും മനസ്സിലാക്കാന്‍ കഴിയില്ല.
സര്‍വ്വശാസ്ത്രങ്ങളുടെയും മാതാവായ തത്വശാസ്ത്രമാണ് മതം.CommonSense-ന്
മനസ്സിലാകുന്ന "വസ്തുക്കളാണ്"ശാസ്ത്രം കൈകാര്യം ചെയ്യുന്നത്.എന്നാല്‍ അതെ..വസ്തുക്കള്‍
വേദഗ്രന്ധങ്ങളിലാകുമ്പോള്‍ ആ വസ്തു ഒരു പ്രതീകവും ,അതിനു പിറകില്‍,സന്ദര്‍ഭത്തിനു
അനുസരിച്ച ഒരു ആശയവും ഉണ്ടായിരിക്കും.അത് കൊണ്ടാണ് വേദങ്ങള്‍ക്ക് വ്യാഖ്യാനം
നിര്‍ബന്ധമാകുന്നത്.
ഇവിടെ മണ്ണ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മണ്ണിന്റെ ശുദ്ധപ്രക്രതിയാണ്.അതായത്‌ മനുഷ്യന്‍
സ്രഷ്ടിക്കപെട്ടത്‌ ശുദ്ധപ്രക്രതിയോട് കൂടിയാണ്.
ശുദ്ധരായ,നിഷ്കളങ്കരായ,ആത്മാര്‍ഥതയുള്ള,സത്യസന്ധരായ..ആളുകളെ മണ്ണില്‍ നിന്നുണ്ടായ
മണ്ണുണ്ണി എന്ന അര്‍ത്ഥത്തില്‍ വിളിക്കാരുണ്ടല്ലോ.
മുസ്ലിങ്ങള്‍ നിസ്കാരത്തിനു വേണ്ടി ശുദ്ധിയാകാനും(തയമം)മറ്റ് ശുദ്ദീകരണ ആവശ്യങ്ങള്‍ക്കും
മണ്ണ് ഉപോയോഗിക്കാറുണ്ട്.പ്രക്രതിചികിത്സകര്‍ ഉപരിദേഹത്തിലെ പ്രതികൂല ഊര്‍ജ്ജം നീക്കം
ചെയ്തു രോഗങ്ങള്‍ മാറ്റാനും മണ്ണ് ഉപയോഗിക്കാറുണ്ട്.
അതൊക്കെ,..പോട്ടെ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മണ്ണ് പ്രസാദമായി കൊടുക്കുന്നത്
അറിയുമോ മിസ്റ്റര്‍ സുശീല്‍കുമാറിന്.
ബഹുദൈവ ആരാധന, തെറ്റോ ശരിയോ എന്ന് ആശയകുഴപ്പമുള്ള ചില ഹിന്ദുക്കള്‍ ,അതിനെ
ന്യായീകരിക്കാന്‍ വേണ്ടി,തങ്ങള്‍ ഏക ഈശ്വരനായ പരബ്രഹ്മത്തെ,പല രൂപഭാവങ്ങളില്‍
സങ്കല്പിച്ചു ആരാധിക്കുകയാണെന്നും,അത് കൊണ്ട് അവരുടെ ആരാധന പരബ്രഹ്മത്തിലേക്കാണ്
എത്തുന്നത് എന്നും വാദിക്കാറുണ്ട്.എന്നാല്‍ അത് തെറ്റാണെന്ന് കേരളത്തിലെ ഏക പരബ്രഹ്മ
ക്ഷേത്രത്തെ കുറിച്ച് അറിയുന്നവര്‍ക്ക്‌ മനസ്സിലാകും.വിക്കിയില്‍ പറയുന്നു ....
"..കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്ത്‌
സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ
പ്രത്യേകത ഇവിടെ "ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല"എന്നുള്ളതാണ്‌. കിഴക്കേ
ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില
കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം.."
ഇവിടെ "ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല"
ഇവിടെയാണ്‌ പ്രസാദമായി മണ്ണ് കൊടുകുന്നത്.
പ്രവാചകന്മാര്‍ നിയോഗിക്കപെടാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ല,എന്നാണു ഖുര്‍ആന്‍
പറയുന്നത്,അപ്പോള്‍ തീര്‍ച്ചയായും ഭാരതത്തിലും വന്നിട്ടുണ്ടാകും,അതിന്റെ ബാക്കിയായിരിക്കാം
ഓച്ചിറ പരബ്രഹ്മക്ഷേത്രം.പക്ഷെ..ഓച്ചിറ ഇപ്പോഴും പഴയ വേര്‍ഷനില്‍ തന്നെയാണ്,ഫൈനല്‍
വേര്‍ഷന്‍ വന്ന വിവരം ഓച്ചിറ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
മണ്ണില്‍ നിന്ന് സ്രഷ്ടികപെടുകയും,ജീവിതകാലം മുഴുവന്‍,ദിവസവും 34 തവണ വീതം മണ്ണില്‍
മുഖം വെച്ച്...ആത്മാവിനെ ശുദ്ധീകരിച്ച് കൊണ്ടിരിക്കയും (സുജൂദ്‌) അവസാനം മണ്ണ് തന്നെ
ദഹിപ്പിക്കുകയും.അങ്ങനെ ആത്മാവിലെ മാലിന്യങ്ങള്‍ ശുദ്ധീകരികപെട്ടു മോക്ഷം
ലഭിക്കുക.എന്നത് ഇസ്ലാമിക ദര്‍ശനത്തിലെ പ്രധാനപെട്ട ഒരു മൂല്യമാണ്.
ഭൌതികമായ തലത്തില്‍,മണ്ണിന്റെ വ്യാഖ്യാനം വേറെയുമുണ്ട്,അത് പോലെ,മൂക്കില്‍ ജീവശ്വാസമൂതിയത് ..അതും വ്യാഖ്യാനിക്കാന്‍ കഴിയും.പക്ഷെ..കമെന്റിന്റെ പരിധി വിടുന്നത് കൊണ്ട് എഴുതുന്നില്ല.

നന്ദന said...

@അപ്പുട്ടൻ
അതുണ്ടാകുന്നത്‌ പ്രകൃതിയ്ക്ക്‌ വിട്ടുകൊടുത്താൽ പിന്നെന്താണ്‌ കണ്ട്രോൾ? പ്രകൃതിയെ ദൈവം നിയന്ത്രിക്കുന്നുണ്ടോ? പ്രാപഞ്ചികനിയമങ്ങളെ എന്തെങ്കിലും വിധത്തിൽ സ്വാധീനിക്കുന്നുണ്ടോ? അതെനിക്ക്‌ അത്ര ക്ലിയർ ആയില്ല.

കണ്ട്രോൾ എന്നു ഞാനുദ്ദേശിച്ചത് ഒരു ഒരു എന്താ പറയുക അപ്പുട്ടാ ഇങ്ങനെ കുഴക്കുന്ന ചോദ്യമൊന്നും ചോദിക്കല്ലെ!!!


പ്രകൃതിയെപോയിട്ട് അപ്പുട്ടനെ പോലും സാക്ഷാൽ ദൈവം ഒരു വിധത്തിലും നിയന്ത്രിക്കുന്നുമില്ല, സാധീനിക്കുന്നില്ലട്ടോ.

എന്തോ comments follow-up കിട്ടുന്നില്ലട്ടോ?

Anonymous said...

@നന്ദന
YYപ്രകൃതിയെപോയിട്ട് അപ്പുട്ടനെ പോലും സാക്ഷാൽ ദൈവം ഒരു വിധത്തിലും നിയന്ത്രിക്കുന്നുമില്ല, സാധീനിക്കുന്നില്ലട്ടോ.YY
പോസ്റ്റ്‌ ഓണര്‍ ദൈവത്തെ കുറിച്ച് പൊതുവായി പറഞ്ഞപ്പോള്‍..."എന്റെ ദൈവം ഓരോ സമയത്തും ഓരോ സാധനങ്ങൾ ഉരുട്ടി ഒണ്ടാവട്ടെയെന്ന് പറയുന്ന ആളല്ല"..എന്ന് തിരുത്തിയതില്‍ നിന്ന്...പ്രകൃതിയെ നിയന്ത്രിക്കാത്ത ആര്‍ക്ക് വേണമെങ്കിലും ഉരുട്ടി ഒണ്ടാക്കാവുന്ന,താങ്കളുടെ ദൈവത്തെ കുറിച്ച് മാത്രമാണ് താങ്കള്‍ ഈ പറയുന്നത് എന്ന് മനസ്സിലാവുന്നു.അങ്ങനെയാണെങ്കില്‍,കുഴപ്പമില്ല.അതിനോട് ഞാനും യോജിക്കുന്നു.
എന്നാല്‍...സാക്ഷാല്‍ ദൈവം(അല്ലാഹുOR പരബ്രഹ്മം) കാര്യകാരണ ബന്ധങ്ങളുടെ ശൃംഖലയിലൂടെ(ഹിക്മത്തിലൂടെ)സര്‍വ്വതിനെയും നിയന്ത്രിക്കുന്നു.അല്ലാഹുവിന്റെ ഈ ഗുണത്തെ(നാമം)അല്‍ ഹക്കീം(പരമ യുക്തിമാന്‍)എന്നാണ് ഖുര്‍ആന്‍ പറയുന്നത്.

അപ്പൂട്ടൻ said...

കൃഷ്ണേട്ടന്‌,
വേദാന്തപ്രകാരം സൃഷ്ടി എന്ന ഒരു പരിപാടി തന്നെയുള്ളതായി എനിക്കറിവില്ല. അപ്പോൾ സെമറ്റിക്‌ മതങ്ങളുടെ രീതിയായാലും ഇതിന്‌ ബന്ധവുമുണ്ടാവില്ല. ഏകദൈവവിശ്വാസത്തിലേയ്ക്ക്‌ എത്തിപ്പെടുംമുൻപ്‌ മനുഷ്യർ പൊതുവെ സൃഷ്ടിയെക്കുറിച്ച്‌ കാര്യമായൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണ്‌ വസ്തുത.

ദേഹം-ദേഹി സങ്കൽപവും പുനർജ്ജന്മസങ്കൽപവും ചേർത്തുവെച്ച്‌ പലതും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌ ഇന്ന്. എന്നാൽ അന്ന് കണ്ടെത്തിയത്‌ (അല്ലെങ്കിൽ ഭാവനയിൽ കണ്ടത്‌) എല്ലാം ശരിയായി വരണമെന്നില്ല. എല്ലാത്തിനും ഉത്തരം ലഭ്യമായിരുന്നുവെങ്കിൽ ഇത്രയുമധികം വൈരുദ്ധ്യം ഹിന്ദുവുശ്വാസങ്ങളിൽ കാണേണ്ടതില്ലായിരുന്നല്ലൊ. (മനസിലാക്കിയവർക്ക്‌ മാത്രമേ സാധ്യമാകൂ എന്ന ന്യായം മറക്കുന്നില്ല, എന്നാലും...). എന്റെ പരിമിതമായ അറിവ്‌ പ്രകാരം ദൈവം എന്ന സങ്കൽപത്തിന്റെ ആവശ്യം പോലും ഈ ഫിലോസഫിയിൽ ഇല്ല. എന്നിട്ടും അത്‌ വരുന്നു എന്നതുതന്നെ വേദാന്തത്തിന്റെ കുറവായല്ലേ കാണാനാവൂ.

സായ്‌കിരൺ,
താങ്കളുടെ പോസ്റ്റുകൾ വായിക്കുന്നുണ്ട്‌. സമയലഭ്യതയ്ക്കനുസരിച്ച്‌, എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ, കമന്റിടാം.

സഞ്ചാരി,
ഗ്ലിംഗ്ലാംഗ്ലൂം എന്നതൊരു imaginery വസ്തു മാത്രമാണ്‌. നിർവ്വചനം നൽകി നിരാകരിക്കുക എന്നതിന്റെ യുക്തിഹീനത കാണിക്കുകയായിരുന്നു എന്റെ ലക്ഷ്യം, അതിനൊരു ഉദാഹരണം പറഞ്ഞുവെന്നുമാത്രം. ഉണ്ടെന്ന് പറയുന്നവരുടെ നിർവ്വചനം വിശകലനം ചെയ്യാനേ സാധിക്കൂ എന്ന ആശയം വ്യക്തമാക്കുക മാത്രമാണ്‌ ഞാൻ ചെയ്തത്‌. ഞാൻ നൽകിയ നിർവ്വചനം നേരിട്ട്‌ അല്ലാഹുവിലേയ്ക്ക്‌ എത്തിക്കേണ്ടതില്ല.

കോമൺസെൻസിലൂടെ അറിയാൻ സാധിക്കാത്ത, അതിനിട നൽകാത്ത ദൈവത്തെ യുക്തി പ്രയോഗിക്കുന്നവരും അംഗീകരിച്ചേ തീരൂ എന്നു പറയുന്നതിൽ എന്താണർത്ഥം?

താങ്കൾ പറഞ്ഞതുപോലെ വേദഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങൾ പലതും പ്രതീകാത്മകവും വ്യാഖ്യാനം ആവശ്യപ്പെടുന്നതും ആണെങ്കിൽ, ഒരു ചെറിയ ചോദ്യം.
വ്യാഖ്യാനം നൽകുന്നത്‌ ആരാണ്‌? എന്നെയും താങ്കളെയും പോലൊരു മനുഷ്യൻ. അയാൾ നൽകുന്ന വ്യാഖ്യാനം ശരിയോ തെറ്റോ എന്ന് എങ്ങിനെ ഉറപ്പിക്കും?

നന്ദന,
സ്വന്തം സങ്കൽപത്തെ ക്രിട്ടിക്കൽ ആയി വിശകലനം ചെയ്യാൻ കുഴക്കുന്ന ചോദ്യങ്ങൾ സഹായിച്ചേയ്ക്കും. കൂടുതൽ വ്യക്തത ഉണ്ടാകുന്നത്‌ സഹായകരമാകുമല്ലൊ, എന്നും. It may not be pleasant, but could be helpful
Comments follow-up-നെക്കുറിച്ച്‌ എനിക്ക്‌ വലിയ പിടിയില്ല, ക്ഷമിക്കൂ. ഗൂഗിൾ ഇടയ്ക്ക്‌ അൽപം മടിയനായതായിരിക്കാം.

നിയന്ത്രണം ഒന്ന് നോക്കാം, അടുത്ത പോസ്റ്റിൽ... വിധിവിശ്വാസത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റിൽ കുറച്ചൊക്കെ ഞാൻ എഴുതിയിട്ടുണ്ട്‌.

അനോണി...
ഒരു ദൈവസങ്കൽപത്തെ താങ്കൾ തന്നെ നിഷേധിച്ചല്ലൊ, സ്വന്തം ദൈവസങ്കൽപം താങ്കളും ഒന്ന് വിശകലനം ചെയ്തുനോക്കൂ.. ഉത്തരം എന്തായാലും എനിക്ക്‌ വിരോധമില്ല.

നന്ദന said...

അതെ അപ്പുട്ടൻ, സന്തം സങ്കൽ‌പ്പത്തെ നിരൂപിച്ച് നിരൂപിച്ച് ഞാനിപ്പോൾ എത്തിയിരിക്കുന്നത്:- ഈ മഹാപ്രപഞ്ചത്തിൽ ഇത്തിരിപോന്ന മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും ഒരു ദൈവത്തിന്റെ തണൽ, കാരുണ്യം ഇവയൊന്നും ആവശ്യം വരുന്നതായി കാണുന്നില്ല. അപ്പോൾ മനുഷ്യന് മാത്രം എന്തിനൊരു ദൈവം അല്ലെങ്കിൽ മറിച്ച് ചിന്തിച്ചാൽ ഈ മഹാപ്രപഞ്ചത്തിന്റെ മഹാനായദൈവം ഇത്തിരിപോന്ന മനുഷ്യന്റെ കാര്യത്തിൽ മാത്രം ഇടപെടുന്നു. അപ്പോൾ മഹാനായ ദൈവത്തിനും അതൊരു കുറച്ചിലല്ലേ? അത്കൊണ്ട് തീർച്ചയായും മഹാനായ ദൈവം പ്രത്യേകിച്ച് മനുഷ്യന്റെ കാര്യത്തിൽ ഒരിക്കലും ഇടപെടുകയില്ല.

ഇപ്പോൾ ദൈവം നിത്യജീവിതത്തിൽ ഇടപെടുകയില്ലയെന്ന് മനസ്സിലായല്ലോ?

now Comments follow-up ok

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൂട്ടാ-
ഏകദേശം ഈ പോസ്റ്റിന്റെ വിഷയത്തോടടുത്തു നില്‍ക്കുന്ന, ഞാന്‍ പണ്ട്‌ എഴുതിയ ഒരു പോസ്റ്റ്‌ ദാ ഇവിടെ ഉണ്ട്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സമസ്തലോകങളേയും ഒരു ഹുംകാരത്താല്‍ തന്നെ ഹനിക്കുവാനുള്ളശക്തിയും, മറ്റൊരു സ്വര്‍ഗ്ഗം പോലും സ്ര്‌ഷ്ടിക്കുവാനഉള്ളശക്തിയും ഉണ്ടായിട്ടു കൂടി , തന്റെ യാഗരക്ഷക്ക്‌ - അതും കേവലന്മാരായ രണ്ടു രാക്ഷസന്മാരില്‍ നിന്ന്‌- വേണ്ടി ശ്രീരാമനെ അയക്കുകുവാന്‍ അപേക്ഷിക്കുന്ന വിശ്വാമിത്രന്‍

ഏകലവ്യന്റെ തള്ളവിരല്‍ മുറിച്ച്‌ ഗുരുദക്ഷിണയായി എടുക്കാന്‍ ആഗ്രഹിച്ച ദ്രോണരെ എതിര്‍പക്ഷത്തു നിര്‍ത്തി കപടവാക്യം ഉപയോഗിച്ചാണെങ്കില്‍ പോലും ഇല്ലായ്മ ചെയത കൃഷ്ണന്‍ - അക്കഥയെ പോലും അടൂത്തയിടെ പല ബ്ലോഗുകളിലും പരാമര്‍ശിച്ചു കണ്ടു.

സുഹൃത്തേ പുരാണങ്ങളും ഇതിഹാസങ്ങളും വേണ്ട രീതിയില്‍ പഠിക്കണം - തന്നത്താന്‍ വിശദീകരിച്ചാല്‍ ശരി ആവുകയില്ല.

ഏതു പുസ്തകം എടുത്താലും ഏതു രീതിയില്‍ വേണമെങ്കിലും പഠിക്കാം , മനസ്സിലാക്കാം - " ഉമേഷ്‌ ഗുരു പഠിച്ചതുപോലെ റോഡരികിലെ ബോര്‍ഡ്‌ വായിച്ചിട്ടു താന്‍ തമിഴു പഠിച്ചു എന്നു വിചാരിച്ചാല്‍" - അതിനെ കുറിച്ചു പറയാതിരിക്കുകയാണു ഭേദം കാരണം അതിന്റെ ഫലമാണ്‌ ഇരുമ്പു കൊണ്ട്‌ വാളും ഉണ്ടാക്കാം , പിച്ചാത്തിയും ഉണ്ടാക്കാം.

ഉണ്ടാക്കുന്നവന്‍ ആണ്‌ അല്ലാതെ ഇരിമ്പല്ല പ്രധാനം

Gopakumar V S (ഗോപന്‍ ) said...

അപ്പൂട്ടാ, വളരെ intersting ആയി പറഞ്ഞിരിക്കുന്നു...ആശംസകള്‍ ...

Anonymous said...

@അപ്പൂട്ടൻ
YYഅനോണി...
ഒരു ദൈവസങ്കൽപത്തെ താങ്കൾ തന്നെ നിഷേധിച്ചല്ലൊ, സ്വന്തം ദൈവസങ്കൽപം താങ്കളും ഒന്ന് വിശകലനം ചെയ്തുനോക്കൂ.. ഉത്തരം എന്തായാലും എനിക്ക്‌ വിരോധമില്ല.YY

9/9-ന് കമെന്റ് ചെയ്ത അനോണിയും സഞ്ചാരിയും ഒരാള്‍ തന്നെയാണെന്ന് അറിയിക്കുന്നു.ആ കമെന്റ് പോസ്റ്റ്‌ ചെയ്യുമ്പോള്‍ സഞ്ചാരി എന്ന IDയില്‍ സൈന്‍ ഇന്‍ ചെയ്തിട്ടില്ലായിരുന്നു,അത് വളരെ പ്രധാനമാണെന്ന് തോന്നിയില്ല..അല്ലാതെ മറ്റു കാരണമൊന്നും ഇല്ല.തെറ്റിദ്ധാരണ ഉണ്ടാവില്ലെന്ന് കരുതുന്നു.
പക്ഷെ..ആ കമെന്റിലെ ചില കാര്യങ്ങളില്‍ താങ്കള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ട് ഉണ്ടെന്നു തോന്നുന്നു.അതായത്,ഞാനായിട്ട് ആരുടേയും ദൈവസങ്കല്പത്തെ നിഷേധിചിട്ടില്ല,എന്നാല്‍ ആരെങ്കിലും സ്വന്തം ദൈവസങ്കല്പത്തെ നിഷേധിക്കുകയാണെങ്കില്‍ അത് മറ്റുള്ളവരുടെ ദൈവ വിശ്വാസത്തിനു ബാധകമല്ലെന്ന് മുന്‍കൂട്ടി സൂചിപിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.
മനുഷ്യന്‍ മണ്ണില്‍ നിന്ന്,മണ്ണിന്റെ ശുദ്ധപ്രക്രതിയോടു കൂടി സ്രഷ്ടിക്കപെട്ടു എന്നത് മുസ്ലിങ്ങളുടെ വിശ്വാസമാണ്.അതിനെ യുക്തിവാദികള്‍ പരിഹസികുന്നത് മനസ്സിലാകാം.എന്നാല്‍ സെമറ്റിക്‌ മതങ്ങളുടെ ഈ വിശ്വാസം,അതില്‍ പെടാത്തവര്‍ "ഉരുട്ടി ഒണ്ടാക്കുക"എന്നൊക്കെ പറഞ്ഞു പരിഹസികുമ്പോള്‍..എനിക്ക് മനസ്സിലായത്‌,അഥാവാ എന്റെ മനസ്സില്‍ തോന്നിയത് "ഉരുട്ടി ഒണ്ടാക്കുക"എന്ന വിഷയത്തില്‍ മതങ്ങള്‍ തമ്മിലുള്ള ചില സാമ്യമാണ്.അതായത് ഇസ്ലാമില്‍ ഉരുട്ടി ഒണ്ടാക്കുന്നത് മനുഷ്യനെയാണെങ്കില്‍ മറ്റ് ചില മതങ്ങളില്‍ ഉരുട്ടി ഒണ്ടാക്കുന്നത് ദൈവത്തെയാണ്,അത് എത്ര വേണമെങ്കിലും ആവുകയും ചെയ്യാം.ഈ കാര്യം ആ കമെന്റില്‍ സൂചിപിക്കേണ്ടി വന്നിടുണ്ട്.
ഇസ്ലാം മതവും ഹിന്ദു മതവും വെത്യസ്ഥ ധ്രുവങ്ങളിലാണെന്ന"സത്യം" പറയുന്നത് കൊണ്ട് കുഴപ്പമുണ്ടെന്നു തോന്നുന്നില്ല .എന്നാല്‍ പോസ്റ്റിലെ വിഷയം അതെല്ലാത്തത് കൊണ്ട് അതിലേക്ക് കടകെണ്ടാതില്ല.

നന്ദന said... YYഇപ്പോൾ ദൈവം നിത്യജീവിതത്തിൽ ഇടപെടുകയില്ലയെന്ന് മനസ്സിലായല്ലോ?
YY
@-----ഇപ്പറയുന്നത് സ്വന്തം സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയാണെങ്കില്‍ കുഴപ്പമില്ല.
...എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പുള്ളവര്‍ നന്ദന എന്ന IDയുടെ അവസാനത്തെ കമെന്റ് പോസ്റ്റ്‌ ചെയ്യുമ്പോഴും ദൈവം ഇടപെട്ടിട്ടില്ലെന്ന് പറയേണ്ടി വരും,അങ്ങനെയാണെങ്കില്‍..എന്റെ സംശയങ്ങള്‍ക്ക്‌ മറുപടി തരൂ...
September 13, 2010 10:11 AM ലെ അപ്പൂട്ടന്റെ കമെന്റിനുള്ള മറുപടിയായാണ്..നന്ദന
September 13, 2010 11:01 AMല്‍ കമെന്റ് ചെയ്യുന്നത്,രണ്ടു പേരും 13ന് ആണ് കമെന്റ് ചെയ്യുന്നത്.13 എന്ന നമ്പറിന്റെ രഹസ്യത്തെ കുറിച്ച് യുക്തിവാദികളുടെ കമെന്റ് അറിയാന്‍ താല്പര്യമുണ്ടെങ്കിലും,ഇപ്പോള്‍ എനിക്കറിയേണ്ടത് സമയത്തെ കുറിച്ചാണ്.
....അതായത്,അപ്പൂട്ടന്റെ കമെന്റിന്റെ സമയം
--10:11--ഈ സമയം തിരിച്ചു വായിക്കുമ്പോള്‍
‍--11:01--അത് നന്ദനയുടെ കമെന്റിന്റെ സമയമാണ് .ഇവിടെ കൌതുകരമായ ഒരു കാര്യം(സംഭവം) ഉണ്ടായിരിക്കയാണ്,സ്വാഭാവികമായും ഇതിനൊരു കാരണം വേണമല്ലോ.എതിരാളി പരാജയപെട്ടത് കൊണ്ടാണ് ഞാന്‍ ജയിച്ചത്‌ എന്ന് പറയുമ്പോലെ,അപ്പൂട്ടന്റെ കമെന്റ് ചെയ്തു അമ്പതാം മിനിട്ടില്‍ നന്ദന കമെന്റ് ചെയ്തത് കൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്ന കൊമഡി വേണ്ട.
പിന്നെ.."യാദൃശ്ചികം"എന്ന് പറഞ്ഞു രക്ഷപെടാനും കഴിയില്ല,യാദൃശ്ചികമായ കാര്യങ്ങള്‍ക്ക് കാരണം ഉണ്ടാവില്ല എന്ന് പറയുന്നത്,യുക്തിബോധത്തിന്റെ നിര്‍വചനങ്ങള്‍ക്ക് എതിരാണ്.നിത്യജീവിതത്തില്‍ ദൈവം ഇടപെടുകയില്ലെന്നു കരുതുന്ന,സാഹചര്യങ്ങളും,കാര്യകാരണങ്ങളും അതിന്റെ ശൃംഖലകളും സ്വന്തം നിയന്ത്രണത്തിലാണെന്ന് കരുതുന്ന യുക്തിവാദികള്‍ക്ക് നിസ്സാരമായ ഈ കൌതുകത്തിനു വിശദീകരണം നല്‍കാന്‍ കഴിയുമോ???

krishpkkk said...

Appu, I think you are reaching conclusion first and then putting arguments to justify the conclusion. Lets take your arguments one by one. The use of “Daivam enna sankalpam”- it is not the limitation of Vedanta. It used because of the limitation of human mind. For example, if I ask you the direction to your house, you may have to start from Trivandram railway station as that is the only place I know in TVM. But I can’t put that as your limitation. Similarly for us to understand something unknown, we need to start from reference point of what is known. Hence the sankalpam or assumptions. This approach you would find everywhere in Indian philosophy.
Take the “Vighneswara” sankalpam. His vehicle is “mouse”. Now you can take, Vighneswara and the mouse as God and feed every mouse you find. Or you can call the ancient rishis as great comedians for creating the concept of huge elephant God sitting on a small rat to move around. But if you care to see further, you would realize the mouse represents us and the God reside inside us-however, small we are. Here you are trying to prove that Vighneswara doesn’t exist and Vedanta is useless because it had to resort to these kind of assumptions.
Secondly, you are saying that ancient civilization never thought about srishti. But if you care to read and broaden your thinking, you would realize that early search began in external, trying to get answers from outside nature. In Karma kanda portion you would find an over-ruling creater, preserver and destroyer concept. But in the second portion, Jnana Kanda, you would find a different approach. From the external to internal, from matter to mind. In Upanishads you would find that religion has got rid of all external formalities.
You also referred to the contradictions in Hindu religion. Now I am replying to your blog writing philosophy and even say that everything is maya. At the same time a friend of mine walks in with a bottle of Vodka and roasted chicken. I would say, hell with philosophy and put all my energies on relishing the drink and the food. But that’s not because Vedanta is limited, It is because the limitation of my mind. Problems and contradictions would remain so long as human race exists.
Contradictions in Hinduism was the result of freedom of expression and thinking. And many leaders and rulers have used these thoughts and expressions to their own advantage to consolidate and maintain their authority and power. So don’t put this as limitation of Vedanta.

ന്യായവാദി said...

@അപ്പൂട്ടൻ..
കോമണായ അഞ്ചു സെന്‍സുകളിലൂടെ നേരിട്ടറിയുന്ന,അതല്ലെങ്കില്‍ ഈ സെന്സുകളിലൂടെ ലഭിക്കുന്ന ഡാറ്റകളെ പ്രോസസ്സ് ചെയ്യുമ്പോള്‍ കിട്ടുന്ന വിവരങ്ങളെയോ(ഇന്‍ഫര്‍മേഷന്‍)ആണ്
കോമണ്‍സെന്‍സ്‌ എന്ന് പറയുമ്പോള്‍,ഞാന്‍ അര്‍ത്ഥമാക്കാറുള്ളത്.
-കണ്ടറിയുക,കേട്ടറിയുക,തൊട്ടറിയുക,രുചിച്ചറിയുക,മണത്തറിയുക-എന്നിങ്ങനെയാണല്ലോ
നേരിട്ടറിയുന്നത്.
മനുഷ്യനും,മറ്റെല്ലാ മൃഗങ്ങള്‍ക്കുമുള്ള,ഈ സെന്‍സുകള്‍ അഥവാ ഇന്ദ്രിയങ്ങള്‍വളരെ മഹത്തരമാണെന്ന്,പഞ്ചേന്ദ്രിയവാദികള്‍ കരുതുന്നുണ്ടാവാം.ഭൌതികമായി
അത് ശരിയാണെന്നും തോന്നാം.
...എന്നാല്‍ ഭൌതികലോകം തന്നെ വെറുമൊരു മായയാണെന്നും അഥവാ പരീക്ഷണലോകം മാത്രമാണെന്നും കരുതുന്ന,മതങ്ങള്‍ പ്രധാനമായും ഇസ്ലാം മതം..ഈ പഞ്ചേന്ദ്രിയങ്ങള്‍ മനുഷ്യനെ പരീക്ഷിക്കാനുള്ള വളരെ ശക്തമായ ഉപകരണങ്ങളായി മാത്രമേ കാണുന്നുള്ളൂ.ഈ
ഇന്ദ്രിയങ്ങള്‍ കൊണ്ട് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്നത് പോലെ ദൈവത്തെ തിരിച്ചങ്ങോട്ടും
പരീക്ഷിക്കാം എന്ന് കരുതുന്നത് യുക്തിവാദികള്‍ മാത്രമാണ്.
കണ്പീള,കണ്ണുനീര്‍,മൂക്കിള,തുപ്പല്‍,ഉമിനീര്‍,വിയര്‍പ്പ്,ചെപ്പി പോലെയുള്ള വിസര്‍ജ്ജ്യങ്ങള്‍
ഉണ്ടാകുന്ന പഞ്ചേന്ദ്രിയങ്ങളിലൂടെ തന്നെ,പരിശുദ്ധനായ ദൈവത്തെ അറിയണം എന്ന് പറയുന്നത് കടുത്ത ധിക്കാരമല്ലേ?.
മൂസനബിക്ക്(മോസസ്) പരിശുദ്ധ താഴ്വരയിലേക്ക് പ്രവേശിക്കാന്‍ അനുവാദം
ലഭിച്ചപ്പോള്‍,"ചെരുപ്പ്‌" അഴിച്ചു മാറ്റാന്‍ അല്ലാഹു കല്പിച്ചിരുന്നു.ഈ ആശയം ഖുര്‍ആന്‍
വചനത്തില്‍ നിന്നാണ്,എന്നാല്‍ ഇതേ ആശയം ഒരു നബി വചനത്തിലും ഉണ്ട്..അതായത്‌ പരലോകത്ത് മനുഷ്യന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപെടുക "നഗ്നപാദരായി" ആണ്. എന്ന്...ദൈവത്തിന്റെ ദര്‍ശനം(അറിയാന്‍) ലഭിക്കാന്‍ ചില നിയമങ്ങളും കല്പനകളും
നിര്‍ബദ്ധമായും പാലിച്ചിരിക്കണം എന്ന് ഇതില്‍ നിന്ന് മനസ്സിലാവുന്നില്ലേ.
(ചെരുപ്പ്‌ എന്നത് അക്ഷരാര്‍ത്ഥത്തില്‍ എടുക്കുകയില്ലെന്നു പ്രതീക്ഷിക്കുന്നു)
...പിന്നെ യുക്തിപ്രയോഗികുന്നത്,അഥവാ "ഏതൊരു കാര്യത്തിനും ഒന്നോ അതിലധികമോ കാരണം ഉണ്ട്" എന്നതിന്റെ അടിസ്ഥാനത്തില്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വസ്തുതകളെ പ്രോസസ്സ് ചെയ്ത് സത്യം കണ്ടെത്തുന്നത്.
പഞ്ചേന്ദ്രിയങ്ങളുടെ കുഴപ്പം,അവയിലൂടെ ലഭിക്കുന്ന ഡാറ്റകള്‍ക്കും ബാധകമാവാം. ഭൂമി ഭ്രമണം ചെയ്യുന്നില്ലെന്നായിരുന്നു,കുറച്ചു മുമ്പ് വരെ പഞ്ചേന്ദ്രിയങ്ങള്‍ നമ്മളെ വിശ്വസിപ്പിചിരുന്നത്.അത്തരം കുഴപ്പങ്ങള്‍ നിലനില്‍ക്കെ കാര്യകാരണ(യുക്തി)ബന്ധങ്ങള്‍ വിശകലനം ചെയ്യുകയാണെങ്കില്‍,..
പല കാര്യങ്ങളുടെയും കാരണങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ക്ക് മനസ്സിലാവാത്ത അല്ലാഹുവിന്റെ ഹിക്മത്ത്(യുക്തി)ആണെന്ന് മുസ്ലിങ്ങളും.
..പഞ്ചേന്ദ്രിയങ്ങള്‍ക്ക് മനസ്സിലാവുന്ന കാരണം ഇല്ലാത്തത്‌ കൊണ്ട് അങ്ങനെ ഒരു
"കാര്യം(സംഭവം)"തന്നെ ഇല്ലായെന്ന തെറ്റായ നിഗമനത്തില്‍ പഞ്ചേന്ദ്രിയവാദികളായ യുക്തിവാദികള്‍ എത്തുകയോ.അതല്ലെങ്കില്‍,"യാദൃശ്ചികം"എന്ന് പറഞ്ഞു രക്ഷപെടുകയോ ചെയ്യും.
"യാദൃശ്ചികം"എന്നതിന് സമാനമായി "വിധി"(ഹുക്മുകള്‍)എന്ന പദം മുസ്ലിങ്ങള്‍
ഉപയോഗിക്കുന്നതായി തോന്നാം,..എന്നാല്‍ വിധിക്ക്‌ യുക്തി(ഹിക്മത്ത്)ഉണ്ട്,കുറഞ്ഞ പക്ഷം അല്ലാഹുവിനോ,ഹിക്മത്തിനെ കുറിച്ച് അറിവ് നല്‍കപെട്ടവര്‍ക്കോ വിധിയുടെ കാരണങ്ങള്‍ അറിയാം.(ഹുക്മ് > ഹിക്മത്ത് ...പദങ്ങളുടെ സാമ്യം നോക്കൂ!!!)
എന്നാല്‍..യാദൃശ്ചികത്തിന്റെ കാരണങ്ങള്‍(യുക്തി)സാത്താന് പോലും അറിയുമെന്ന് യുക്തിവാദികള്‍ പറയുന്നില്ല.
ഒന്ന് കൂടി പറയുന്നു..പഞ്ചേന്ദ്രിയങ്ങളെ അടിസ്ഥാനമാക്കിയുള്ള യുക്തിബോധമുണ്ടല്ലോ,.അതൊരു
മായയാണ്,മറയാണ് കൃത്യമായി പറഞ്ഞാല്‍ അല്ലാഹുവിന്റെ ഗെയിം ആണ്.മാതൃത്വത്തിന്റെ
ഉത്തമ ഉദാഹരണമായ പിടകൊഴിക്കറിയില്ല,കുഞ്ഞുങ്ങളെ വിരിയിക്കാനാണ് അടയിരികുന്നത്
എന്ന്.തന്റെ ശരീരത്തിലെ ചൂട്‌ കുറയ്ക്കാനാണെന്നു അത് കരുതുന്നു അഥവാ അതിന്റെ സെന്‍സുകള്‍ അതിനെ ബോധ്യപെടുത്തിയിരികുന്നു.അത് പോലെ,...
കാര്യങ്ങള്‍ക്ക് നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ ബോധ്യപെടുത്തുന്ന കാരണങ്ങള്‍ യഥാര്‍ത്ഥമാണെന്ന്
നമ്മള്‍ വിശ്വസിക്കുന്നു എന്നാല്‍ അവയ്ക്ക് പിറകില്‍ അദൃശ്യമായ മറ്റൊരു കാരണമുണ്ടെന്ന് മനസ്സിലാകാനുള്ള SuperSense നമുക്കില്ല....ഇങ്ങനെയുള്ള കാര്യകാരണ ബന്ധങ്ങളുട
ചെയിനിലൂടെയാണ് അല്ലാഹു നമ്മളെ നിയന്ത്രികുന്നത് ..വിശദീകരികുന്നില്ല.
ഏറ്റവും നന്നായി യുക്തി(ഹിക്മത്ത്)പ്രയോഗികുന്നത് പരമയുക്തിമാന്‍(അല്‍ ഹക്കീം)ആയ
അല്ലാഹു ആകുന്നു.അത് മാത്രമാണ് പരമസത്യം(അല്‍ ഹഖ്)

നന്ദന said...

സഞ്ചാരി, ആളുകൊള്ളാമല്ലോ!! ഒരു കൈനോട്ടക്കാരന്റെ എല്ലാ ഗുണങ്ങളും താങ്കൾക്കുണ്ട്. പക്ഷെ!! വല്ലാതെ ചിരിപ്പിച്ചു.

താങ്കളെ ഞാൻ കുറ്റം പറയില്ല എല്ലാമതമേലാളന്മാരും അറിവില്ലാത്ത ജനങ്ങളെ പറ്റിക്കുന്നതും, പേട്പ്പിക്കുന്നതും, ഊറ്റിക്കുടിക്കുന്നതും ഈ വിധത്തിലുള്ള സംഭവങ്ങൾ പറഞ്ഞുകൊണ്ടാണ്/ കാണിച്ചാണ്. പണ്ട്, ഓർമ്മയുണ്ടോ ഗ്രഹണസമയത്ത് ചന്ദ്രനെ പാമ്പ് വിഴുങ്ങുന്നതാണെന്ന് പറഞ്ഞ് ചിലർ പാമ്പുകളെ ആരാധിക്കാൻ പറഞ്ഞത്.

എന്ത് കൊണ്ട് താങ്കൾ എന്റെ ആദ്യത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും കമന്റിന്റെ സമയം (August 26, 2010 12:36 PM , August 28, 2010 1:26 PM ,September 8, 2010 11:34 AM ) കുറിച്ചെടുത്തില്ല, താങ്കൾക്ക് ഗെയിം കളിക്കാവുന്നത് മാത്രം താങ്കളെടുത്തു അല്ലെ? ഈ സമയങ്ങളുടെ ഉത്തരങ്ങൾ/ കണ്ടെത്തലുകൾ താങ്കൾ പറഞ്ഞാൽ താങ്കൾ പറഞ്ഞ “വിധി”യുടെ ഉത്തരം ഞാൻ പറയാം.

ഇത്തരം സമാനതകളെ കാണിച്ച് ദൈവ വിശ്വാസം ജനങ്ങളിൽ ഇനിയുള്ളകലവും അടിച്ചേൽ‌പ്പിക്കാമെന്ന് താങ്കൾ കരുതുന്നെങ്കിൽ, താങ്കളിപ്പോഴും വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണെന്ന് ഞാൻ പറയേണ്ടിവരും.

അപ്പൂട്ടൻ said...

കൃഷ്ണേട്ടന്‌,
ഒരു തീരുമാനത്തിലെത്തി അതിനുചുറ്റും കറങ്ങുകയല്ല ഞാൻ. പ്രാഥമികമായും ഹിന്ദുതത്വചിന്തകളിൽ എഴുതിയിട്ടുള്ള കാര്യങ്ങൾ ഇന്നത്തെ അറിവിനനുസരിച്ച്‌ വ്യാഖ്യാനിക്കപ്പെടുകയാണ്‌ സംഭവിയ്ക്കുന്നത്‌ എന്ന് പറയുക മാത്രമാണ്‌ ഞാൻ ചെയ്തത്‌.

എന്റെ ലോജിക്‌ (എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും) ലളിതമാണ്‌.

മനുഷ്യനാണ്‌ ഈ തത്വചിന്തകൾ രൂപപ്പെടുത്തുന്നത്‌. ഇവയെല്ലാം എഴുതുന്ന കാലത്ത്‌ വ്യക്തമായ ടൂൾസ്‌ ഒന്നും ഉള്ളതായി അറിവില്ല, സ്വാഭാവികമായും മനുഷ്യൻ ഉപയോഗിച്ചത്‌ സ്വന്തം സങ്കൽപങ്ങളാണ്‌ (അഥവാ ഭാവനയാണ്‌). താങ്കൾ തന്നെ പറഞ്ഞതുപോലെ ഒരാൾ എഴുതിയതല്ല ഇവയൊക്കെ, പലരാൽ ഉരുവിടപ്പെട്ട്‌ തലമുറകൾ കൈമാറി വന്നവയാണ്‌. വൈരുദ്ധ്യങ്ങളും സ്വാഭാവികം.
ഇത്രയുമുണ്ടായിരിക്കെ, ഇന്ന് അവ നമുക്ക്‌ സൗകര്യപ്രദമായ രീതിയിൽ വ്യാഖ്യാനിക്കുന്നു, വൈരുദ്ധ്യങ്ങൾ (മനപൂർവ്വമോ അല്ലാതെയൊ) ഒഴിവാക്കുന്നു, that's all.

പൊതുസമൂഹത്തിന്‌ അവരുടെ മാനുഷികപ്രശ്നങ്ങൾ തീർക്കാൻ വെറും സങ്കൽപങ്ങൾ പോരല്ലൊ. മനുഷ്യന്റെ പരിമിതികൾ കാരണമാണ്‌ അതിനാൽ തന്നെ നിർഗ്ഗുണനിരാകാരനായ ദൈവം സകാരനായി തന്നെ നിലവിൽ വരുന്നു, inspiration എന്ന നിലയിലെങ്കിലും അത്‌ വന്നേ തീരൂ. പഴയ പാഗൻ ദൈവങ്ങളേക്കാൾ സെമറ്റിക്‌ ദൈവത്തിന്‌ നിലനിൽക്കാനായതും ഇതേ inspiration-factor-ലാണ്‌. അതിനാൽ മനുഷ്യന്റെ പരിമിതി ആശയത്തിന്റെ പരിമിതിയല്ല എന്നു പറയുന്നതിൽ വലിയൊരു കാര്യമുള്ളതായി തോന്നിയില്ല. മനുഷ്യനാൽ രചിക്കപ്പെട്ട്‌ മനുഷ്യനാൽ വ്യാഖ്യാനിക്കപ്പെടുന്ന കാര്യങ്ങൾ മനുഷ്യനുതന്നെ ഉപകാരമുള്ളതാകേണ്ടെ?

നേരിട്ട്‌ കാണുമ്പോൾ (അതെന്നെന്നറിയില്ല, നാട്ടിൽ വരുമ്പോൾ ആവാം) സംസാരിക്കാം. പറയാൻ തുടങ്ങിയാൽ ഒരു കമന്റിൽ ഒതുക്കാനാവില്ല.

പണിക്കർ സാറെ,
ഇതിഹാസങ്ങളും പുരാണങ്ങളും വേണ്ട രീതിയിൽ പഠിക്കണം എന്നുപറയുമ്പോൾ എന്താണീ വേണ്ട രീതി എന്നത്‌ വ്യക്തിപരമായ ഒരു പ്രശ്നമാണ്‌. മഹാഭാരതം വായിക്കുമ്പോൾ അന്നത്തെ കാലഘട്ടത്തെക്കുറിച്ചുകൂടി ചിന്തിച്ച്‌ പഠനം നടത്തിയാൽ ചിത്രങ്ങൾ മാറിയേയ്ക്കാം. (രണ്ടാമൂഴം തന്നെ നല്ലൊരു ഉദാഹരണമാണ്‌)

വ്യാഖാനങ്ങൾ എന്തുമാകട്ടെ, എനിക്ക്‌ ബോധ്യപ്പെടുകയെന്നതാണ്‌ എനിക്ക്‌ പ്രധാനമാകേണ്ടത്‌. അതില്ലാതെ ഗുരു പറഞ്ഞതുകൊണ്ട്‌ അതേപടി അംഗീകരിക്കുക എന്നതിൽ പ്രത്യേകതയുള്ളതായി തോന്നിയില്ല. അവിടെ ഞാൻ പഠിക്കുന്നത്‌ ഗുരുവിന്റെ വ്യാഖ്യാനമാണ്‌, എന്റേതല്ല.

ഉമേഷ്‌ തമിഴ്‌ പഠിച്ചത്‌ ബോർഡ്‌ വായിച്ചാണ്‌, ഞാൻ കന്നഡ പഠിച്ചതും ബോർഡ്‌ വായിച്ചാണ്‌. എനിക്കും എനിക്ക്‌ ചുറ്റുമുള്ളവർക്കും പ്രായോഗികമാകുംവിധം ആ അറിവ്‌ ഉപയോഗിക്കാം, probably, that's what matters the most. കന്നട ട്യൂഷൻ ടീച്ചറെ വെച്ച്‌ പഠിച്ചാലേ പൂർണ്ണമാകൂ എന്ന് പറയുന്നതിൽ കാര്യമില്ലല്ലൊ.

പൂർണ്ണമായി നിരാകരിക്കുകയല്ല ഞാൻ, പക്ഷെ ഇതിനപ്പുറം ഒന്നുമില്ല എന്ന രീതിയെ അംഗീകരിക്കുന്നില്ല. എന്റെ കാഴ്ചപ്പാടും ഇതേ ലൈനിൽ ആണ്‌ ഞാൻ കാണുന്നത്‌, ഇതാണ്‌ ശരി എന്ന് ഞാൻ അവകാശപ്പെടുന്നില്ല. What works for me need not work for all.

ഇവിടെ ഞാൻ പറഞ്ഞത്‌ ഞാൻ നിഷേധിക്കുന്ന ദൈവങ്ങളെ കുറിച്ചാണ്‌. ഇനി ഇതല്ലാതെ ഒരു ദൈവമുണ്ടെങ്കിൽ ആയിക്കോട്ടെ, എനിക്ക്‌ വിരോധമില്ല.

അപ്പൂട്ടൻ said...

സഞ്ചാരി,
പറഞ്ഞുവരുമ്പോൾ ഏതും ദൈവത്തിന്റെ യുക്തിയിലേയ്ക്ക്‌ എത്തിയ്ക്കാം, വളരെ എളുപ്പമാണത്‌. പ്രത്യേകിച്ച്‌ വിശകലനം ചെയ്യാൻ താൽപര്യമില്ലാത്തവരിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വരില്ല.

എല്ലാം യാദൃശ്ചികമല്ല, പക്ഷെ 10.11-ഉം 11.01-ഉം തമ്മിൽ കൂട്ടിയോജിപ്പിച്ച്‌ അതിൽ ദൈവഹിതമുണ്ടെന്ന് കണ്ടെത്തുന്ന ലോജിക്‌ അത്ര പോരാ. എന്തുകൊണ്ട്‌ 11.10 ആയില്ല എന്ന് തിരിച്ചും ചോദിക്കാം, അതായിരുന്നല്ലോ കൂടുതൽ രസകരമാകുക.

പഞ്ചേന്ദ്രിയങ്ങൾ കൊണ്ടോ അസാധാരണമാംവിധം ശക്തിയുള്ള ഉപകരണങ്ങൾ കൊണ്ടോ അല്ല ഭൂമി ഒരു ഭ്രമണപഥത്തിൽ കറങ്ങുന്നുണ്ട്‌ എന്ന് മനുഷ്യൻ കണ്ടെത്തിയത്‌, ഭൂമിയിലിരുന്നുകൊണ്ടുതന്നെ ഇവിടുത്തെ സാഹചര്യങ്ങളെ (രാത്രി-പകൽ, കാലാവസ്ഥകൾ എന്നിവ) വിശകലനം ചെയ്തതിൽ നിന്നും എത്തിയ നിഗമനങ്ങളാണവ. അതിന്‌ ശാസ്ത്രം കണ്ടെത്തിയ ഉപകരണങ്ങൾ പിന്നീട്‌ സ്ഥിരീകരണം നൽകി എന്നേയുള്ളു.
പറഞ്ഞുവന്നത്‌, പഞ്ചേന്ദ്രിയങ്ങളും ഉപകരണങ്ങളും മാത്രമല്ല, മനുഷ്യൻ സ്വന്തം വിശകലനശേഷിയും ഉപയോഗിക്കുന്നുണ്ട്‌. അതിന്‌ നിലവിലുള്ള അറിവുകളും ആധാരമാക്കിയേയ്ക്കും.

ന്യായവാദി said...

@അപ്പൂട്ടൻ
said... YY ഒരു ചെറിയ ചോദ്യം.
വ്യാഖ്യാനം നൽകുന്നത്‌ ആരാണ്‌? എന്നെയും താങ്കളെയും പോലൊരു മനുഷ്യൻ. അയാൾ നൽകുന്ന
വ്യാഖ്യാനം ശരിയോ തെറ്റോ എന്ന് എങ്ങിനെ ഉറപ്പിക്കും? YY

ഏറ്റവും അധികം ബുദ്ധി ഉപയോഗിക്കുന്ന ഒരാള്‍ പോലും,തനിക്ക്‌ ലഭിച്ച ബുദ്ധിയുടെ 20
ശതമാനത്തില്‍ താഴെ മാത്രമേ ഒരു ജന്മം മുഴുവന്‍ ഉപയോഗികുന്നുള്ളൂ,എന്ന ഏറ്റവും പഴയ ധാരണയെ കുറിച്ച് ബോധവാനായ..താങ്കള്‍,"സൂപ്പര്‍ മാന്‍"ആശയത്തെ കുറിച്ച് കേട്ടിട്ടേ ഇല്ലേ! മനുഷ്യന്‍ ഇത്തിരി പോന്നവനാണെന്നത് ചിലരുടെ സങ്കല്പം മാത്രമാണ്.
...ഞാന്‍ പറഞ്ഞു വരുന്നത്,ഈ ചെറിയ ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലാകുന്നില്ല.ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫയായ(പ്രതിനിധി)മനുഷ്യനെ നിസ്സാരനാക്കി,മനുഷ്യപ്രവാചകന്മാരുടെ
പ്രവാചകത്വം നിഷേധികുകയാവുമോ?.
മുഹമ്മദ്‌ നബിയുടെ പ്രവാചകത്വം തെളിയിക്കാന്‍ ഖുര്‍ആനും ഹദീസും എടുകേണ്ടതില്ല!
നബിയുടെ/മക്കയുടെ ചരിത്രം തന്നെ ധാരാളമാണ്!!

said... YY പഞ്ചേന്ദ്രിയങ്ങൾ കൊണ്ടോ അസാധാരണമാംവിധം ശക്തിയുള്ള ഉപകരണങ്ങൾ കൊണ്ടോ
അല്ല ഭൂമി ഒരു ഭ്രമണപഥത്തിൽ കറങ്ങുന്നുണ്ട്‌ എന്ന് മനുഷ്യൻ കണ്ടെത്തിയത് ‌YY

ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്ന് കൊണ്ട്,നമുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഭൂമിയുടെ ചലനം അറിയാത്തത് പോലെ...അലാഹുവിന്റെ ഗുരുത്വാകര്‍ഷണത്തില്‍/അസ്ഥിത്വത്തില്‍(റൂഹ്)നിന്ന് കൊണ്ട്,അല്ലാഹുവിനെ അറിയാന്‍ കഴിയില്ല എന്ന് കരുതുന്നതില്‍ എന്ത് യുക്തിരാഹിത്യം ആണുള്ളത്.
--ഏഴു പഥങ്ങളുള്ള(റേയ്ക്കിയില്‍ ,എനര്‍ജി ബോഡി)നമ്മുടെ ഉപരിദേഹത്തിനു ഉപരിലോകത്തിലെ(ഉപരിലോകത്തിലാണ് അല്ലാഹു)ഏഴു പഥങ്ങളുമായി ഗുരുത്വാകര്‍ഷണ ബന്ധം ഉണ്ട് .
അപാര ശക്തിയുള്ള മനസ്സ്‌(ആത്മാവ്) നമ്മുടെ ശരീരത്തില്‍,എവിടെയാണെന്ന് അറിയാത്തത്‌
പോലെ...പ്രപഞ്ചത്തിന്റെ ആത്മാവ്(InfitySoul),പ്രപഞ്ചത്തില്‍ എവിടെയാണെന്ന് നമുക്കറിയില്ല..എന്ന് കരുതുന്നത് യുക്തിപരം അല്ലേ.

said... YY എന്തുകൊണ്ട്‌ 11.10 ആയില്ല എന്ന് തിരിച്ചും ചോദിക്കാം, അതായിരുന്നല്ലോ കൂടുതൽ രസകരമാകുക.YY
ഇതെനിക്ക് മനസ്സിലായില്ല.അല്ലെങ്കില്‍ 10.11/11.01 ന്റെ "രസം"താങ്കള്‍ക്ക് മനസ്സിലായില്ല!
ഇതില്‍ ഏതെങ്കിലും ഒരു സമയം ഇടത്ത് നിന്ന് വലത്തോട്ടും,വലത്ത് നിന്ന് ഇടത്തോട്ടും
പോകുമ്പോള്‍/വായികുമ്പോള്‍ മാത്രമല്ല...
ആ സമയം കടലാസില്‍ കുറിച്ചെടുത്ത് കണ്ണാടിയുടെ മുമ്പില്‍ പിടിക്കുകയോ(മിറര്‍
റീഡിംഗ്)അതല്ലെങ്കില്‍,ആ കടലാസ് "തല"തിരിച്ച് പിടിച്ച് വായിക്കുമ്പോഴും സമയം
മാറിമറിയുന്നത് കാണാം(അള്‍ട്ടാ-പുള്‍ട്ട പോലെ-,തീപെട്ടി ഗെയിം) !!!
മറ്റൊരു ചോദ്യം,നന്ദനയുടെ 11.01ന്റെ കമെന്റും അതിനു മുമ്പുള്ള കമെന്റുകളും..കൂട്ടത്തില്‍
കൂടാത്തത് ഒഴിവാകുന്ന യുക്തി പരീക്ഷണത്തിന് നല്‍കുകയാണെങ്കില്‍,...11.01ന്റെ കമെന്റ്,താങ്കളും യുക്തിയുള്ളവരും ഡിലീറ്റ്‌(ഒഴിവാകുക) ചെയ്യുന്നതിന്റെ കാരണമെന്താ....?...11.01ന്റെ കമെന്റ്
ദൈവനിഷേധിയായി ഡിക്ലയര്‍ ചെയ്ത കമെന്റു,മറ്റുള്ളവ സാധാരണ കമെന്റു ആയത് കൊണ്ടെല്ലേ
..!

അപ്പൂട്ടൻ said...

സഞ്ചാരി,
ഏതൊരു വ്യക്തിയേയും ബഹുമാന്യനായി കാണാനുള്ള അവകാശം താങ്കൾക്കുണ്ട്‌. നബി, അന്നത്തെ കാലഘട്ടത്തിൽ, സമൂഹജീവിതത്തിൽ പ്രധാനപ്പെട്ട പല മാറ്റങ്ങളും വരുത്തിയ ഒരു വ്യക്തിയാണ്‌. അദ്ദേഹത്തോട്‌ ആ രീതിയിൽ തന്നെ എനിക്ക്‌ ബഹുമാനവുമുണ്ട്‌. അദ്ദേഹത്തിന്റെ സംഭാവനകളെ ഞാൻ കുറച്ചുകാണുന്നില്ല.

പക്ഷെ സാമൂഹികമാറ്റങ്ങൾക്ക്‌ കാരണക്കാരനായതുകൊണ്ടുമാത്രം ഒരാൾ സൂപ്പർമാൻ ആകുന്നില്ലല്ലൊ. സ്വന്തം ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന ചിന്താശീലമുള്ള ഏതൊരു വ്യക്തിയ്ക്കും ആശയങ്ങളുണ്ടാവാം. ചിലർ ആ ആശയങ്ങൾക്ക്‌ ഒരു ദിശയുണ്ടാക്കുന്നു, അതിലും കുറച്ച്‌ ചിലർ പ്രവർത്തിക്കുന്നു, അവരിൽ തന്നെ ഒരു ന്യൂനപക്ഷം അത്‌ സാർവ്വത്രികമാക്കുന്നതിൽ വിജയിക്കുന്നു. ചരിത്രമെടുത്താൽ അത്‌ വ്യക്തമാകുന്ന ഒരു കാര്യമാണ്‌.

പ്രശ്നമെന്തെന്നുവെച്ചാൽ നാം ഈ വിശകലനം ചെയ്യുന്നതുമുഴുവൻ സംഭവം നടന്ന് ഭാവിയിലെങ്ങോ ആണ്‌. മുൻപ്‌ നടന്ന കാര്യങ്ങൾ പലപ്പോഴും ഡിസൈൻഡ്‌ ആയേ തോന്നൂ, കാരണം സമൂഹങ്ങൾ ആ സംഭവത്തിനനുസരിച്ച്‌ മാറിയ സാഹചര്യങ്ങൾക്കായി സ്വയം രൂപപ്പെടുത്തും. നാം കാണുന്നത്‌ ചരിത്രത്തിലെ ഓരോ സംഭവത്തിന്റേയും after effect ആണ്‌. വിജയിച്ചവർക്കേ ഈ after effect ഉണ്ടാക്കാനാവൂ എന്നതിനാൽ തന്നെ വിജയങ്ങൾ തന്നെ ഒരു designed cause ആയി നാം മനസിലാക്കുന്നു.

രണ്ടാം ചോദ്യത്തിന്‌ എനിക്കൊന്നേ പറയാനുള്ളൂ.
താങ്കൾ എഴുതുന്നത്‌ താങ്കളുടേതായ വ്യാഖ്യാനങ്ങൾ ആണ്‌. എന്തിനെക്കുറിച്ചെങ്കിലും അറിയില്ലെങ്കിൽ അതിനൊരു വ്യാഖ്യാനം നൽകുന്നത്‌ വ്യക്തിപരമായി മാത്രം യുക്തമാണ്‌. അത്‌ എല്ലാവരും അംഗീകരിക്കണമെന്നില്ല. മൂന്നാം ചോദ്യത്തിനുള്ള പ്രതികരണം കൂടി ചേർത്ത്‌ ഇതിനുത്തരം വിശദീകരിക്കാം.

പത്ത്‌പതിനൊന്ന് എന്നു പറയുന്നതുപോലെ രസകരമായ ഒന്നല്ലേ പതിനൊന്ന്പത്ത്‌ എന്ന് പറയുന്നത്‌ എന്നേ ഞാൻ ചോദിച്ചുള്ളു. അങ്ങിനെയാണല്ലൊ ജനം വായിക്കുക്ക. ഒന്ന് ഒന്ന് കുത്ത്‌ പൂജ്യം ഒന്ന് എന്നല്ലല്ലൊ. അതുകൊണ്ട്‌ 11.10 അല്ലേ രസകരം എന്ന് ചോദിച്ചു, അത്രയേയുള്ളു.

To the point, എങ്ങിനെ വായിക്കണം എന്ത്‌ നിഗമനത്തിലെത്തണം എന്നതൊക്കെ സ്വന്തം ഭാവനയാണ്‌. ഖുർആന്റെ കണക്കിലെ കളിയെക്കുറിച്ച്‌ വായിച്ചിട്ടുണ്ട്‌. എന്തിലും ഒരു പാറ്റേൺ കണ്ടെത്തുന്നതിൽ മനുഷ്യന്‌ ഒരു പ്രത്യേക സന്തോഷമുണ്ടാവും, സാധാരണമാണിത്‌. റൂം നമ്പർ 101-ലെ ആൾക്ക്‌ 11 ഷർട്ടുണ്ട്‌, റൂം നമ്പർ 107-ലെ ആൾക്ക്‌ 17 ഷർട്ടുണ്ട്‌ എന്നു വന്നാൽ അതും വേണമെങ്കിൽ ഒരു ഡിവൈൻ ഡിസൈൻ ആയി കണക്കാക്കാം, വേണമെങ്കിൽ. പക്ഷെ 102 മുതൽ 106 വരെയുള്ളതുകൂടി നോക്കിയാലല്ലേ ഇത്‌ പൂർണ്ണമാകൂ?

കമന്റ്‌ ഡിലീറ്റ്‌ ചെയ്യുന്ന കാര്യം എനിക്ക്‌ മനസിലായില്ല. ഞാൻ ആരുടേയും കമന്റ്‌ ഒഴിവാക്കിയിട്ടില്ല. നന്ദന തന്റെ നിലപാട്‌ പറഞ്ഞപ്പോൾ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക്‌ തോന്നിയില്ല, അതിനാൽ മറുപടി പറഞ്ഞുമില്ല. സമയം ഞാൻ ശ്രദ്ധിച്ചിട്ടുപോലുമില്ല.

നന്ദന said...

എന്റെ സഞ്ചാരി, കണക്കിലെ കളികൾ കാണിച്ചാണോ ജനങ്ങളെ ദൈവത്തിലേക്ക് ക്ഷണിക്കുന്നത്. എന്ത് കൊണ്ട് ഇത് സാത്താന്റെ കളികൾ ആയിക്കൂട. ഇതു പോലെ പലതും മനുഷ്യന് കാണിക്കാൻ സാത്താനും കഴിയുമെന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ? ഇത് ചെയ്തത് സത്താനാണോ? ദൈവമാണോയെന്ന് താങ്കൾക്ക് എങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയും? അതിനുള്ള തെളിവുകൾ താങ്കളുടെടുത്ത് ഉണ്ടോ??

പാര്‍ത്ഥന്‍ said...

അപ്പൂട്ടന്റെ പോസ്റ്റും ചില കമന്റുകളും വായിച്ചപ്പോൾ ഇവിടെ എന്തോ ‘ഗ്ലൂ ഗ്ലൂ ഗ്ലൂ’ സംഭവിക്കാൻ പോകുന്നു എന്നും കരുതി കാത്തിരിക്കുകയായിരുന്നു. ദാ അപ്പൂട്ടന്റെ ഈ കമന്റ് വായിച്ചപ്പോഴല്ലെ കാര്യം മനസ്സിലായത്.

[ഇവിടെ ഞാൻ പറഞ്ഞത്‌ ഞാൻ നിഷേധിക്കുന്ന ദൈവങ്ങളെ കുറിച്ചാണ്‌. ഇനി ഇതല്ലാതെ ഒരു ദൈവമുണ്ടെങ്കിൽ ആയിക്കോട്ടെ, എനിക്ക്‌ വിരോധമില്ല.]

ഒരു മന്ദബുദ്ധിയായ മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ തെളിഞ്ഞു വന്ന ദൈവത്തെ മനസ്സിലാവാത്തതുകൊണ്ട് മറ്റുള്ളവർ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും എല്ലാം തന്നെപോലത്തന്നെയാകും എന്ന അബദ്ധധാരണ മാത്രം.

അപ്പൂട്ടൻ said...

പാർത്ഥൻ,
ഞാൻ നിഷേധിക്കുന്ന ദൈവത്തെക്കുറിച്ച്‌ പോസ്റ്റിൽ തന്നെ ഞാൻ പറയുന്നുണ്ടല്ലൊ. അതല്ലാതെ ഒരു metaphorical ആയ ദൈവത്തെ ഞാൻ ഇവിടെ പരിഗണിക്കുന്നുമില്ല. വളരെ തിയററ്റിക്കൽ ആയ ഒരു ദൈവസങ്കൽപം, ഭാരതത്തിൽ സാർവ്വത്രികമായി അധികമൊന്നും നിലനിന്നിട്ടില്ലാത്ത ഒന്ന്, ചർച്ചയിൽ വന്നപ്പോൾ എന്റെ സ്റ്റാന്റ്‌ ഒന്നുകൂടി പറഞ്ഞു, അത്രമാത്രം.

krishpkk-യൊ പണിക്കർ സാറോ പറഞ്ഞ കാര്യങ്ങളെ ഒഴിവാക്കുന്നു എന്ന വ്യംഗ്യം കാണേണ്ടതില്ല. പക്ഷെ ദൈവവിശ്വാസത്തിന്റെ ഒരു authentic ഗ്രന്ഥമായോ ഗ്രന്ഥങ്ങളായോ എടുക്കാൻ കഴിയുന്ന വൈരുദ്ധ്യങ്ങളില്ലാത്ത ഒരു ചിന്താധാര ഇല്ലാത്ത അവസ്ഥയിൽ ചില കാര്യങ്ങൾ മാത്രമെടുത്ത്‌ വ്യാഖ്യാനിച്ചാൽ ഒരുപക്ഷെ ദൈവം എന്ന സങ്കൽപത്തിന്റെ ആവശ്യം തന്നെ ഇല്ലാതെ വരും, അതുകൂടി സൂചിപ്പിച്ചതാണിവിടെ. കൂടാതെ ഇപ്പറയുന്ന കാര്യങ്ങളൊന്നുമല്ലതാനും പിൻപറ്റപ്പെടുന്നത്‌.

ഇതുവരെ കേട്ട്‌ പരിചയിച്ച ദൈവങ്ങളെയാണ്‌ ഞാൻ നിഷേധിക്കുന്നത്‌ എന്ന് പറഞ്ഞുവല്ലൊ. ഇതല്ലാതെ ദൈവമുണ്ടെങ്കിൽ, നമുക്കറിയില്ല അങ്ങിനെയൊന്നിനെ, എനിക്കെന്ത്‌ വിരോധം തോന്നാനാണ്‌.

ഇപ്പറഞ്ഞ ദൈവങ്ങളെല്ലാം മന്ദബുദ്ധികളുടെ മസ്തിഷ്കപ്രക്ഷാളനങ്ങളിൽ ഉടലെടുത്തതാണെന്ന അഭിപ്രായം താങ്കൾക്കുണ്ടെങ്കിൽ, അതിലും എനിക്ക്‌ വിരോധമില്ല, പൂർണ്ണമായും ആ അർത്ഥത്തിൽ എനിക്ക്‌ യോജിക്കാനാവില്ലെങ്കിലും.

എനിക്ക്‌ പ്രത്യേകിച്ച്‌ ധാരണകളൊന്നുമില്ല. ഇതല്ലാതെ ഒരു ദൈവത്തെ താങ്കൾ മനസിലാക്കിയിട്ടുണ്ടെങ്കിൽ, ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, സന്തോഷം.
I'm not unaware of your blog, btw.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"krishpkk-യൊ പണിക്കർ സാറോ പറഞ്ഞ കാര്യങ്ങളെ ഒഴിവാക്കുന്നു എന്ന വ്യംഗ്യം കാണേണ്ടതില്ല."

അങ്ങനെ ഒരു വ്യംഗ്യം ഉണ്ടെന്നോ ഇല്ലെന്നോ ? മനസ്സിലായില്ല

ആകെ പ്രശ്നം ആയല്ലൊ

അങ്ങനെ ഒരു വ്യംഗ്യം താന്‍ ഉദ്ദേശിച്ചില്ല അതുകൊണ്ട്‌ മറ്റാരും അങ്ങനെ വ്യംഗ്യം കാണേണ്ട

അതോ അങ്ങനെ ഒരു വ്യംഗ്യം ഞാന്‍ ഉദ്ദേശിച്ചിട്ടുണ്ട്‌ , പക്ഷെ അതു കണ്ടതായി നടിക്കണ്ടാ എന്നോ

വ്യംഗ്യം എന്ന വാക്ക്‌, ഉള്ളില്‍ ഒളിപ്പിക്കുന്ന അര്‍ത്ഥത്തെ ദ്യോതിപിക്കുന്ന ഒരു ബല്ലാത്ത പഹയനല്ലേ അതുകൊണ്ടു ചോദിച്ചതാ
:)

പാര്‍ത്ഥന്‍ said...

അപ്പൂട്ടൻ said...
കൃഷ്ണേട്ടന്‌,
* [വേദാന്തപ്രകാരം സൃഷ്ടി എന്ന ഒരു പരിപാടി തന്നെയുള്ളതായി എനിക്കറിവില്ല. അപ്പോൾ സെമറ്റിക്‌ മതങ്ങളുടെ രീതിയായാലും ഇതിന്‌ ബന്ധവുമുണ്ടാവില്ല. ഏകദൈവവിശ്വാസത്തിലേയ്ക്ക്‌ എത്തിപ്പെടുംമുൻപ്‌ മനുഷ്യർ പൊതുവെ സൃഷ്ടിയെക്കുറിച്ച്‌ കാര്യമായൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണ്‌ വസ്തുത.

ദേഹം-ദേഹി സങ്കൽപവും പുനർജ്ജന്മസങ്കൽപവും ചേർത്തുവെച്ച്‌ പലതും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌ ഇന്ന്. എന്നാൽ അന്ന് കണ്ടെത്തിയത്‌ (അല്ലെങ്കിൽ ഭാവനയിൽ കണ്ടത്‌) എല്ലാം ശരിയായി വരണമെന്നില്ല. എല്ലാത്തിനും ഉത്തരം ലഭ്യമായിരുന്നുവെങ്കിൽ ഇത്രയുമധികം വൈരുദ്ധ്യം ഹിന്ദുവുശ്വാസങ്ങളിൽ കാണേണ്ടതില്ലായിരുന്നല്ലൊ. (മനസിലാക്കിയവർക്ക്‌ മാത്രമേ സാധ്യമാകൂ എന്ന ന്യായം മറക്കുന്നില്ല, എന്നാലും...). എന്റെ പരിമിതമായ അറിവ്‌ പ്രകാരം ദൈവം എന്ന സങ്കൽപത്തിന്റെ ആവശ്യം പോലും ഈ ഫിലോസഫിയിൽ ഇല്ല. എന്നിട്ടും അത്‌ വരുന്നു എന്നതുതന്നെ വേദാന്തത്തിന്റെ കുറവായല്ലേ കാണാനാവൂ.
]

അപ്പൂട്ടൻ ഇവിടെ ‘വേദാന്തം‘ വരെ എത്തി എന്നു പറയുന്നുണ്ട്. പക്ഷെ അവിടെ എന്താ ഉള്ളത് എന്നു മനസ്സിലായിട്ടില്ല. അറിവിന്റെ കാര്യത്തിൽ മനുഷ്യൻ പരിമിതനാണ് എന്ന ലോക സത്യം മനസ്സിലാക്കിയിട്ടുണ്ടോ ?
---------------------
**[താങ്കൾ പറഞ്ഞതുപോലെ വേദഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങൾ പലതും പ്രതീകാത്മകവും വ്യാഖ്യാനം ആവശ്യപ്പെടുന്നതും ആണെങ്കിൽ, ഒരു ചെറിയ ചോദ്യം.
വ്യാഖ്യാനം നൽകുന്നത്‌ ആരാണ്‌? എന്നെയും താങ്കളെയും പോലൊരു മനുഷ്യൻ. അയാൾ നൽകുന്ന വ്യാഖ്യാനം ശരിയോ തെറ്റോ എന്ന് എങ്ങിനെ ഉറപ്പിക്കും?
]

ഇവിടെ നമ്മുടെ പരിമിതി മനസ്സിലാക്കി ഒന്ന് തല കുനിച്ചേ മതിയാവൂ. വേദങ്ങളും പ്രസ്ഥാനത്രയങ്ങളും ഇതിഹാസങ്ങളും പഠിക്കുമ്പോൾ വ്യാഖ്യാനങ്ങളെ ആശ്രയിക്കാതെ കഴിയില്ല. ഇനി സ്വന്തമായി ഇതെല്ലാം മനസ്സിലാ‍ക്കാനും വഴിയുണ്ട്. സംസ്കൃതവും വ്യാകരണവും നിരുക്തവും പഠിച്ചതിനുശേഷം ആണെങ്കിൽ കുഴപ്പമില്ല എന്നുമാത്രം. സായിപ്പിന്റെ പിന്നാലെ പോയാൽ വേദാന്തത്തിൽ എത്തില്ല. ഇതിൽ അതിമാനുഷികത എന്ന ഒന്നില്ല. എല്ലാം മനുഷ്യന് കഴിയുന്നത് മാത്രമാണ്. ഋഷിമാരും മനുഷ്യന്മാർ തന്നെയായിരുന്നു.
-----------------------------
ഇനി താങ്കൾക്കും ഒരു പുതിയ ദൈവത്തെ സൃഷ്ടിക്കണമെങ്കിൽ ആവാം. ഇനി പഴയതിനെ കൊല്ലണമെങ്കിലും ആവാം. എല്ലാം മനുഷ്യൻ സൃഷ്ടിച്ചതു തന്നെയല്ലെ.

സൃഷ്ടിച്ചതാണെങ്കിൽ, അതിന്‌ നാശം നിശ്ചയമായും ഉണ്ട്.

പാര്‍ത്ഥന്‍ said...

പ്രവീൺ വട്ടം പറമ്പത്ത് - പറഞ്ഞു :

[ശൂന്യത എന്നു പറയുന്ന അവസ്ഥ ഇല്ലേ? എങ്കിൽ ശൂന്യതയിൽ ഈശ്വരൻ ഉണ്ടാവുമോ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായാൽ ശൂന്യത എന്നതു നിരർത്ഥകമാവില്ലേ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായില്ലെങ്കിൽ സർവ്വവ്യാപി എന്നു വിളിക്കുന്നതു പറ്റിക്കൽ‌സല്ലേ? ഇനി ശൂന്യതയിൽ‌ ഈശ്വരൻ ഇല്ലെങ്കിൽ സർവ്വശക്തൻ എന്നു വിളിക്കാമോ? മൊത്തം കൺഫൂശൻസ് ... :]
----------------------------
ചോദ്യത്തിലെ സംശയം ഒന്ന് തീർത്തു തരുമോ ?
ഇവിടെ ‘ശൂന്യത’ എന്നു പറഞ്ഞത്
vacuum tube ലെ ശൂന്യതയാണോ,
അതോ ശുന്യതയിലേക്ക് കണ്ണും നട്ട് ഇരിക്കാറുള്ളതുപോലത്തെ ശൂന്യതയാണോ ?

പാര്‍ത്ഥന്‍ said...

അപ്പുകുട്ടൻ പറയുന്നു :

[മനുഷ്യനാണ്‌ ഈ തത്വചിന്തകൾ രൂപപ്പെടുത്തുന്നത്‌. ഇവയെല്ലാം എഴുതുന്ന കാലത്ത്‌ വ്യക്തമായ ടൂൾസ്‌ ഒന്നും ഉള്ളതായി അറിവില്ല, സ്വാഭാവികമായും മനുഷ്യൻ ഉപയോഗിച്ചത്‌ സ്വന്തം സങ്കൽപങ്ങളാണ്‌ .]

ടൂൾസ് കയ്യിലില്ലാത്ത ഭ്രാന്തന്മാരല്ല ഇതൊന്നും എഴുതിയിട്ടുള്ളത് എന്നെങ്കിലും വിശ്വസിക്കൂ. മാത്തമാറ്റിക്സ് എങ്ങിനെ ഒരു തിയറി വിവരിക്കാൻ രൂപപ്പെട്ടൂ, അതുപോലെയാണ് ഭാഷകളിൽ നിന്നും സംസ്കൃതം രൂപപ്പെട്ടിട്ടുള്ളത്. സംസ്കരിക്കപ്പെട്ട ഭാഷയാണ്. അല്ലാതെ ഇന്ന് ആളുകൾ പറയുന്ന പ്രാകൃത ഭാഷയല്ല, സംസ്കൃതം. ആ വാക്കിന്റെ അർത്ഥമെങ്കിലും മനസ്സില്ലാവണ്ടെ. അതിന് അതിന്റെതായ നിയമങ്ങൾ ഉണ്ട്. ആ നിയമത്തിൽ നിന്നുകൊണ്ടു തന്നെ അത് വിവരിക്കാനാകും. ഇന്നത്തെ coding & decoding തന്നെ.

[ഇന്ന് അവ നമുക്ക്‌ സൗകര്യപ്രദമായ രീതിയിൽ വ്യാഖ്യാനിക്കുന്നു.]

അവിടെയാണ് ഈ പ്രശ്നങ്ങൾ എല്ലാം തുടങ്ങുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"Blogger പാര്‍ത്ഥന്‍ said...

പ്രവീൺ വട്ടം പറമ്പത്ത് - പറഞ്ഞു :

[ശൂന്യത എന്നു പറയുന്ന അവസ്ഥ ഇല്ലേ? എങ്കിൽ ശൂന്യതയിൽ ഈശ്വരൻ ഉണ്ടാവുമോ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായാൽ ശൂന്യത എന്നതു നിരർത്ഥകമാവില്ലേ? ഇനി ശൂന്യതയിൽ ഈശ്വരൻ ഉണ്ടായില്ലെങ്കിൽ സർവ്വവ്യാപി എന്നു വിളിക്കുന്നതു പറ്റിക്കൽ‌സല്ലേ? ഇനി ശൂന്യതയിൽ‌ ഈശ്വരൻ ഇല്ലെങ്കിൽ സർവ്വശക്തൻ എന്നു വിളിക്കാമോ? മൊത്തം കൺഫൂശൻസ് ... :]
----------------------------
ചോദ്യത്തിലെ സംശയം ഒന്ന് തീർത്തു തരുമോ ?
ഇവിടെ ‘ശൂന്യത’ എന്നു പറഞ്ഞത്
vacuum tube ലെ ശൂന്യതയാണോ,
അതോ ശുന്യതയിലേക്ക് കണ്ണും നട്ട് ഇരിക്കാറുള്ളതുപോലത്തെ ശൂന്യതയാണോ ?
"

ദാണ്ടെ കിടക്കുന്നു

പാര്‍ത്ഥന്‍ said...

ചിത്രഭാനു വഹ :

[ ഹൈന്ദവ കാഴ്ച്ചപ്പാടിൽ രാഹു കേതുവിനെ വിഴുങ്ങുന്നതാണ് ഗ്രഹണം.ലോകമെന്നത് 14 എണ്ണമാണിവർക്ക്. 7 എണ്ണം മുകളിലും 7 എണ്ണം താഴെയും. ]

ഉണ്ണ്യേ,
LKG യിൽ നിന്നും ഒരു ക്ലാസെങ്കിലും കടന്നിട്ടുപോരെ ഇത്തരം ആക്ഷേപങ്ങൾ.
ഉണ്ണി, രാഹു കേതുക്കൾ എന്താണെന്ന് അതിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചിട്ടുണ്ടോ?
ഈ ലോകം 7 എണ്ണം മുകളിലാവുമ്പോ, നോക്യാ കാണുന്ന ദൂരത്തിലാണോ. ഹബ്ബിൾ ടെലസ്കോപ്പിൽ കാ‍ണാമോ ?
താഴെയുള്ള 7 എണ്ണം എവിടെയായിട്ടു വരും. താഴെ 2+1 ഞാണ്ട് കിടക്കുന്നത് നോക്ക്യ കാണാം. ഭൂമി പരന്നതായതുകൊണ്ട് അടിയിലേക്ക് നോക്കുമ്പോൾ മുഴുവനും താഴേക്ക് താഴേക്ക് കാണണമല്ലോ. എന്നാലല്ലേ വിശ്വസിക്കാനാകൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാര്‍ത്ഥാ --
"ഉണ്ണ്യേ,
LKG യിൽ നിന്നും ഒരു ക്ലാസെങ്കിലും കടന്നിട്ടുപോരെ ഇത്തരം ആക്ഷേപങ്ങൾ.
ഉണ്ണി, രാഹു കേതുക്കൾ എന്താണെന്ന് അതിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചിട്ടുണ്ടോ?
"

അതെങ്ങനാ റോഡിലെ ബോര്‍ഡ്‌ നോക്കി തമിഴു വായിച്ചു കഴിഞ്ഞാല്‍ തമിഴ്‌ പണ്ഡിതനായി

അതു പോലെ സമ്പ്രതി വാര്‍ത്താഹാ ശ്രൂയന്താം എന്നു പറയാന്‍ പഠിച്ചാല്‍ സംസ്കൃത പണ്ഡിതനായി

പാര്‍ത്ഥനു വേറെ പണിയൊന്നും ഇല്ലേ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മേഷ്‌ തമിഴ്‌ പഠിച്ചത്‌ ബോർഡ്‌ വായിച്ചാണ്‌, ഞാൻ കന്നഡ പഠിച്ചതും ബോർഡ്‌ വായിച്ചാണ്‌. എനിക്കും എനിക്ക്‌ ചുറ്റുമുള്ളവർക്കും പ്രായോഗികമാകുംവിധം ആ അറിവ്‌ ഉപയോഗിക്കാം, probably, that's what matters the most. കന്നട ട്യൂഷൻ ടീച്ചറെ വെച്ച്‌ പഠിച്ചാലേ പൂർണ്ണമാകൂ എന്ന് പറയുന്നതിൽ കാര്യമില്ലല്ലൊ."

അപ്പൂട്ടാ സോറി

അപ്പൊ അപ്പൂട്ടന്‍ കന്നഡ പണ്ഡിതനായി അല്ലിയോ അറിഞ്ഞില്ല

റോഡിലെ ഒരു തമിഴ്‌ ബോര്‍ഡ്‌ വായിച്ചു കഴിഞ്ഞാല്‍ പിന്നെ നേരെ ചിലപ്പതികാരം വ്യാഖ്യാനിക്കാമായിരിക്കും അല്ലിയോ?

ഇത്തരം ബസ്സിന്റെ ബോര്‍ഡ്‌ വായിക്കല്‍ നിലവാരത്തിനെ കുറിച്ചായിരുന്നു ചര്‍ച്ച എന്നറിഞ്ഞില്ല സോറി ഒന്നു കൂടി :)

ഞാനും ബസ്സിന്റെ ബോര്‍ഡുകള്‍ വായിച്ചും അല്ലാതെയും തമിഴും തെലുങ്കും കന്നഡയും ഒക്കെ വായിക്കാനും അല്‍പമൊക്കെ ഈ മൂന്നു ഭാഷകളിലും സംസാരിക്കാനും അറിയാവുന്നവനാണ്‌ പക്ഷെ അറിയാവുന്ന ഭാഷകള്‍ ഏതാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇംഗ്ലിഷും ഹിന്ദിയും മലയാളവും മാത്രമെ പറയാറുള്ളു.

ഇനിയിപ്പൊ സൗകര്യമായി അല്ലേ

അപ്പൂട്ടൻ said...

പണിക്കർ സാർ,
ഞാൻ പറയുന്നത്‌ മാത്രമേ ഇവിടെ പ്രസക്തമാകൂ എന്നും താങ്കളുടെ പരാമർശങ്ങൾ അവഗണിക്കുന്നു എന്നൊരു വായന വേണ്ട എന്നേ ഞാൻ പറഞ്ഞതിന്‌ അർത്ഥമുള്ളു. "ഒരു" എന്നൊരു വാക്ക്‌, എഴുതിയിരുന്നു എന്നായിരുന്നു ധാരണ, വിട്ടുപോയത്‌ നോട്ടപ്പിശകാവാം.

താങ്കളുടെ അവസാനകമന്റിലെ പരിഹാസം മനസിലാക്കുന്നു.
ഞാൻ പറഞ്ഞതിന്റെ ചുരുക്കം ഇത്രയേയുള്ളു.
അവനവന്റെ ജീവിതത്തിന്‌ ഉപകരിക്കുന്ന അറിവാണ്‌ പ്രധാനം. ചിലപ്പതികാരം വ്യാഖ്യാനിക്കതെയും തമിഴ്‌നാട്ടിൽ ജീവിക്കാനാവുമോ(!!!)?

എന്റെ കമന്റിൽ ഞാൻ പറഞ്ഞില്ലല്ലൊ ഞാൻ കന്നഡ പണ്ഡിതനായെന്ന്? അവിടുത്തെ ചുറ്റുപാടിൽ ജീവിക്കാനുതകുന്ന പരിജ്ഞാനം നേടിയിട്ടുണ്ട്‌, അതിനപ്പുറം ആവശ്യം വന്നിട്ടില്ല, ഇതുവരെ. എഴുതിയത്‌ വായിച്ച്‌ അതിനനുസരിച്ച്‌ കമന്റിടുന്നതല്ലേ സാർ ഒരു രീതി?

ചിലപ്പതികാരം വ്യാഖ്യാനിക്കാൻ അവനവൻ വായിക്കണം, അല്ലാതെ മറ്റൊരാളുടെ വ്യാഖ്യാനം അതേപടി എടുക്കുകയല്ല ആവശ്യം. തമിഴ്‌ വായിക്കാൻ പഠിച്ചാൽ പിന്നെ അവനവന്റെ താൽപര്യം അനുസരിച്ച്‌ ചിലപ്പധികാരം വായിക്കുകയോ വ്യാഖ്യാനിക്കുകയോ ആവാം, പഠിക്കണം എന്നതാണ്‌ പ്രധാനം. അതിന്‌ ഒരു തമിഴ്‌ പണ്ഡിതൻ പഠിപ്പിക്കാനിരിക്കണമെന്ന് നിർബന്ധമില്ല.

പാർത്ഥൻ,
വ്യാഖ്യാനത്തെക്കുറിച്ചെഴുതിയത്‌ സഞ്ചാരിക്കുള്ള മറുപടിയാണ്‌. ഏത്‌ സാഹചര്യത്തിലാണ്‌ അതെഴുതിയതെന്ന് അദ്ദേഹത്തിന്റെ കമന്റ്‌ വായിച്ചാൽ മനസിലാകും.
ഋഷിമാരും മനുഷ്യർ തന്നെയായിരുന്നു, പിന്നെയവർ എങ്ങിനെ ഈ ബൃഹത്തായ പ്രപഞ്ചത്തിലെ കാര്യങ്ങൾ കണ്ടെത്തി? എനിക്കറിയില്ല, താങ്കൾക്കറിയുമെങ്കിൽ പറയാം.

ഹിന്ദു തത്വചിന്തയിൽ ഇത്രയധികം ഉന്നതമായ കാര്യങ്ങൾ ഉണ്ടെന്നിരിക്കെ ഒരു വ്യക്തിദൈവസങ്കൽപം തന്നെ എന്തിന്‌ എന്നൊരു ചില്ലറ ചോദ്യമേ ഞാൻ ചോദിക്കുന്നുള്ളു. പാർത്ഥന്റെ വഴികാട്ടിയിലും അദ്ദേഹം ധാരാളം കാര്യങ്ങൾ പറയുന്നുണ്ടല്ലൊ. ആരും എന്തേ വ്യക്തിദൈവങ്ങളെ നിരാകരിക്കുന്നില്ല? നിരാകരിക്കുന്നുണ്ടെങ്കിൽ, സ്വാഗതം, ഞാനും അതേ ചെയ്യുന്നുള്ളൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"താങ്കളുടെ അവസാനകമന്റിലെ പരിഹാസം മനസിലാക്കുന്നു.
ഞാൻ പറഞ്ഞതിന്റെ ചുരുക്കം ഇത്രയേയുള്ളു.
അവനവന്റെ ജീവിതത്തിന്‌ ഉപകരിക്കുന്ന അറിവാണ്‌ പ്രധാനം. ചിലപ്പതികാരം വ്യാഖ്യാനിക്കതെയും തമിഴ്‌നാട്ടിൽ ജീവിക്കാനാവുമോ(!!!)?

എന്റെ കമന്റിൽ ഞാൻ പറഞ്ഞില്ലല്ലൊ ഞാൻ കന്നഡ പണ്ഡിതനായെന്ന്? അവിടുത്തെ ചുറ്റുപാടിൽ ജീവിക്കാനുതകുന്ന പരിജ്ഞാനം നേടിയിട്ടുണ്ട്‌, അതിനപ്പുറം ആവശ്യം വന്നിട്ടില്ല, ഇതുവരെ. എഴുതിയത്‌ വായിച്ച്‌ അതിനനുസരിച്ച്‌ കമന്റിടുന്നതല്ലേ സാർ ഒരു രീതി?
"

അപ്പൂട്ടാ വീണ്ടും സോറി

മതം ഈശ്വരന്‍, ദൈവം ഇതൊക്കെ ഏതു രീതിയിലാണ്‌ ഞാന്‍ കാണുന്നത്‌ എന്നു എന്റെ ഈ പോസ്റ്റുംപോസ്റ്റും ഒക്കെ ഏകദേശം പറയുന്നുണ്ട്‌.

മുമ്പു ഞാന്‍ പറഞ്ഞ പോസ്റ്റും കണ്ടിരിക്കുമല്ലൊ.

ഇതില്‍ പരിഹാസത്തിന്റെ പ്രശ്നം എവിടെ നിന്നു വന്നു ?

മനുഷ്യന്‌ ജീവിതത്തില്‍ ആദ്യം വേണ്ടത്‌ ഭക്ഷണം

അതു കിട്ടിയില്ലെങ്കില്‍ അതിനുവേണ്ടി അവന്‍ ചെയ്യുന്ന എന്തും ന്യായം ആണ്‌! കൊലപാതകം പോലും - അതു പാപമല്ല

പക്ഷെ അതു കിട്ടിയ ഒരുത്തന്‍ അടൂത്തതായി നാണം മറയ്ക്കാനുള്ള വസ്ത്രം തേടി എന്നിരിക്കാം

ഈ രീതിയില്‍ മുകളിലേക്കു ചിന്തിക്കുവാനും ഏറ്റവും അവസാനം Self Realisation എന്ന അവസ്ഥയ്ക്കു വേണ്ടി പരിശ്രമിക്കുന്നവനു വേണ്ടിയുള്ള ഉപദേശങ്ങള്‍ ആണ്‍ ഹിന്ദുമത തത്വശാസ്ത്രം

അല്ലാതെ കൊടിച്ചിപ്പട്ടികളെ പോലെ കടിപിടി കൂടുന്ന -- ഇന്നു കാണുന്ന -- #$%@#! അല്ല

ആണെന്നു ഞാന്‍ എന്റെ ബ്ലോഗില്‍ ഒരിടത്തും പറഞ്ഞിട്ടില്ല , അല്ലെന്നു ഒരായിരം പ്രാവശ്യം എങ്കിലും പറഞ്ഞിട്ടും ഉണ്ട്‌.

അപ്പോള്‍ പൊതുവില്‍ നിങ്ങള്‍ തമിഴ്‌ ബോര്‍ഡ്‌ വായിച്ചാല്‍ തമിഴ്‌ പഠിച്ചു എന്ന രീതിയില്‍ എഴുതിയാല്‍

നിലവാരം കൂടി കണക്കിലെടുക്കണെ-

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൂട്ടന്‍ വേദാന്തം വരെ ഉള്‍പ്പെടുത്തി വിമര്‍ശിച്ചു കണ്ടപ്പോള്‍ അങ്ങനെ ഒരു തോന്നല്‍ വന്നു അതു കൊണ്ട്‌ എഴുതിയതാണ്‌ അതല്ല ബസ്സിന്റെ ബോര്‍ഡ്‌ വായിക്കുന്ന നിലവാരത്തില്‍ ചിന്തിച്ചാല്‍ മതി എങ്കില്‍

ദാ പിടിച്ചൊ അപ്പൂട്ടന്‍ സിന്ദാബാദ്‌ പോരെ :)

നീണ്ട കമന്റ്‌ സ്വീകരിക്കുന്നില്ല അതുകൊണ്ട്‌ രണ്ടായിപ്പോയി ( ഹ ഹ ഹ )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ചിലപ്പതികാരം വ്യാഖ്യാനിക്കാൻ അവനവൻ വായിക്കണം, അല്ലാതെ മറ്റൊരാളുടെ വ്യാഖ്യാനം അതേപടി എടുക്കുകയല്ല ആവശ്യം. തമിഴ്‌ വായിക്കാൻ പഠിച്ചാൽ പിന്നെ അവനവന്റെ താൽപര്യം അനുസരിച്ച്‌ ചിലപ്പധികാരം വായിക്കുകയോ വ്യാഖ്യാനിക്കുകയോ ആവാം, പഠിക്കണം എന്നതാണ്‌ പ്രധാനം. അതിന്‌ ഒരു തമിഴ്‌ പണ്ഡിതൻ പഠിപ്പിക്കാനിരിക്കണമെന്ന് നിർബന്ധമില്ല."

അപ്പൂട്ടന്‍ ഞാന്‍ ആദ്യം കാണിച്ച എന്റെ പോസ്റ്റ്‌ വായിച്ചില്ലെന്നു തോന്നുന്നു.

ജപ്പാന്‍ ഭാഷ വക്കാരി കാണുന്നതും പണിക്കര്‍ കാണുന്നതും ഒരുപോലെ ആയിരിക്കില്ല.

സംസ്കൃതം 17 ആമത്തെ വയസ്സു മുതല്‍ (ചെറുപ്പത്തില്‍ അമ്മ പഠിപ്പിച്ചതിനു പുറമെ) ഇതു വരെയും പഠിക്കാന്‍ പലരീതിയിലും ശ്രമിച്ചിട്ടും - നിരുക്തം പോലെ ഉള്ള പലതും മുന്നില്‍ നിന്നു പിടി തരാതെ വഴുതി മാറുന്നതു കണ്ട ഒരു സാധു ആയതു കൊണ്ടാണ്‌ ഇതു പോലെ എഴുതി അപ്പൂട്ടനെ ബുദ്ധിമുട്ടിക്കുന്നത്‌.

അല്ലാതെ ഇന്നു പണി ചെയ്തു - കിട്ടിയ കാശിന്‌ വെള്ളം അടിച്ചു , ബസ്സിന്റെ ബോര്‍ഡീല്‍ കണ്ട വാചകം വായിച്ചു വീട്ടിലെത്തി കിടന്നുറങ്ങുന്ന രീതിയിലാണെനില്‍

ഹായ്‌
"സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ"

അപ്പൊ എല്ലാം പറഞ്ഞതു പോലെ :)

sanchari said...

യുക്തിവാദിയുടെ സംസ്കാരം

ന്യായവാദി said...

പാര്‍ത്ഥന്‍ said...
YY ഒരു മന്ദബുദ്ധിയായ മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ തെളിഞ്ഞു വന്ന ദൈവത്തെ മനസ്സിലാവാത്തതുകൊണ്ട് മറ്റുള്ളവർ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും എല്ലാം തന്നെപോലത്തന്നെയാകും എന്ന അബദ്ധധാരണ മാത്രം.YY
ഈ ദേഹം പറഞ്ഞത് കൃത്യമായി എനിക്ക് മനസ്സിലായില്ല..
എല്ലാ മതങ്ങളും മന്ദബുദ്ധികളുടെയും ഭ്രാന്തന്മാരുടെയും ബുദ്ധിയില്‍ നിന്ന് ഉണ്ടായതും,അതിന്റെ ഫോളോവറും അങ്ങനെയൊക്കെ തന്നെയാണെന്നും..താന്‍ മാത്രം അങ്ങനെയല്ലെന്നും പറയാന്‍ ശ്രമിക്കുകയാണോ ഇ ദേഹം ചെയ്യുന്നത് .
ഇത് പറയാനാണെങ്കില്‍ എന്തിനാ വളഞ്ഞു തിരിയുന്നത് ..."ഞാന്‍ മന്ദബുദ്ധിയും ഭ്രാന്തനുമെല്ലെന്നു"കമെന്റ് ചെയ്‌താല്‍ പോരെ? വേണമെങ്കില്‍,പോട്ട് തൊടുന്നത് പോലെ നെറ്റിയിലും എഴുതി വെക്കാം!!!
കാര്യകാരണമില്ലാതെ സൂചന പോലുമില്ലാതെ,തനിക്ക്‌ പ്രസ്ഥാവിക്കാമെന്നും..ആ പ്രസ്താവന എല്ലാവര്‍ക്കും സ്വീകാര്യാമാവുമെന്നും ഉള്ള അബദ്ധധാരണയാണോ ഈ ദേഹത്തിന്റെ മന്ദത്തരമില്ലാത്ത ബുദ്ധി!!!
ഈ ദേഹത്തിന്റെ ആ മതം ഏതാണെന്ന് വെക്തമല്ലെങ്കിലും,ബഹുദൈവാരാധനയെ കുറിച് ഖുര്‍ആന്‍ പറഞ്ഞത് ഞാന്‍ ഉദ്ധരിക്കുകയാണ്.
ബഹുദൈവാരാധന എട്ടുകാലി വീട് അഥവാ"മാറാല" പോലെയാണ്.ഇതില്‍ നിന്ന് നാല് കാര്യം വെക്തമാണ്.
.........ബഹുദൈവാരാധന........അഥവാ .....എട്ട്കാലി വീട്......അഥാവാ .... മാറാല ......
അത് വളരെ ദുര്‍ബലമാണ്.
അത് ദേവതകളുടെ ഒരു വെബ്‌ പോലെയാണ്.
എട്ടുകാലി വലയില്‍ ഇര വന്നു വീഴാന്‍ കാത്തിരിക്കുന്നത് പോലെ,അനുഗ്രഹങ്ങള്‍ വന്നു വീഴാന്‍ കാത്തിരികുന്നവരാണ് അവര്‍.
മാറാലയാകുന്ന ബഹുദൈവാരാധന മനുഷ്യസമൂഹങ്ങളില്‍ നിന്ന് അടിച്ചു വൃത്തിയാകേണ്ടതാണ്.
..................................
മാറാല തട്ടല്‍ ആണുങ്ങളുടെ പണിയാണെന്നാണ്...നാട്ടിലെ വിശ്വാസം!?

ന്യായവാദി said...

@ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage
ഈ പോസ്റ്റില്‍ താങ്കള്‍ പേസ്റ്റ്‌ ചെയ്ത ലിങ്കിന്റെ പോസ്റ്റ്‌ ഞാന്‍ വായിച്ചു ,അതില്‍ നിന്ന് എനിക്ക് മനസ്സിലായത്‌...ബിംബവും പൂജ കര്‍മങ്ങളും സങ്കല്പിക്കപെടുന്ന ശക്തിയിലേക്കുള്ള മാര്‍ഗങ്ങളാണെന്നാണ്,..അങ്ങനെ തന്നെയല്ലേ താങ്കള്‍ ഉദ്ദേശിച്ചത്?
....അങ്ങനെയാണെങ്കില്‍,ഈ സങ്കല്പിക്കപെടുന്ന ശക്തി എന്താണ് ?അത് ദൈവിക ശക്തിയാണോ?..അതോ,പൈശാചിക ശക്തിയോ,അതല്ലെങ്കില്‍,...വിശ്വസികുന്നവരുടെ ആത്മാകളുടെ പരസ്പ്പരബന്ധത്തില്‍ നിന്ന് രൂപപെടുന്ന എന്തെങ്കിലും സൈക്കിക്‌ പവറോ..?
ദൈവിക ശക്തിയാണെങ്കില്‍,..അത് പരബ്രഹ്മമാണെന്നു പറയില്ലെന്ന് വിചാരിക്കുന്നു...
...ശ്രീകോവിലോ പ്രതിഷ്ഠയോ പൂജാകര്‍മങ്ങളോ ഇല്ലാതെ ബ്രഹ്മാണ്ഡത്തില്‍ എവിടെ വെച്ചും പരബ്രഹ്മത്തെ ആരാധിക്കാമല്ലോ.
-സൂക്ഷ്മമായ അര്‍ത്ഥത്തില്‍ പരബ്രഹ്മവും അല്ലാഹുവും ഒന്നല്ല, അമുസ്ലിങ്ങള്‍ക്ക് അല്ലാഹുവിനെ കുറിച്ച് ഒരേകദേശധാരണ കിട്ടാന്‍ പരബ്രഹ്മമെന്നും പറയാറുണ്ട്‌,വേണമെങ്കില്‍,..മുസ്ലിങ്ങളുടെ പൂര്‍വ്വികരായിരുന്ന,ബിബാരാധകരായ..മക്കയിലെ ഖുറൈശികളുടെ അല്ലാഹുവും പരബ്രഹ്മവും ഒന്നാണെന്ന് പറയാം.മുസ്ലിങ്ങളുടെ അല്ലാഹുവും പരബ്രഹ്മവും തമ്മിലുള്ള പ്രധാനപെട്ട വെത്യാസം..പരബ്രഹ്മം നിര്‍ഗുണനാണെന്നതാണ്.ഇത് ബഹുദൈവാരാധനക്ക് "ഭയങ്കര"സാധ്യതയാണ് ഉണ്ടാകിയിട്ടുള്ളത്(വിശദീകരിക്കുന്നില്ല) -
അതല്ലെങ്കില്‍,പിന്നെ...പഞ്ചഭൂതങ്ങളില്‍ ഒന്നായ അഗ്നിയാണോ ഹിന്ദു ആരാധനയുടെ"ലക്‌ഷ്യം"
അഗ്നിയുടെ "പോരിശ"മമ്മുക്ക പറയുന്നത്(CBI 4)കേട്ടിട്ടുണ്ട്.അതിലൊന്നും നമുക്ക്‌ വിരോധമില്ല.
പക്ഷെ..ഇസ്ലാമിലെ പ്രധാനപെട്ട രണ്ടു സിംബലുകളായ,പഞ്ചഭൂതങ്ങളില്‍ പെടുന്ന മണ്ണും ജലവും
അഗ്നിയെ "അണക്കുന്നതാണെന്ന" സത്യവും ഞാന്‍ ഓര്‍ക്കാറുണ്ട്.

-"മണ്ണിലും വെള്ളത്തിലും ഞാന്‍ സുജൂദ്‌ ചെയ്യുന്നതായി സ്വപ്നം കണ്ടു"നബി വചനം-വെള്ളം ഒരു പ്രതീകമാകുമ്പോള്‍...ആ വെള്ളമാണ്.......അല്ലാഹുവിന്റെ സിംഹാസനം ഇരുന്നിരുന്നതും,ഈസ നബിയുടെ മുടിയില്‍(മിഹ്റാജില്‍) നിന്ന് ഇറ്റിറ്റ് വീണിരുന്നതും,നമ്മള്‍ ഉറങ്ങി കിടക്കുമ്പോള്‍ അല്ലാഹു ആകാശത്തു നിന്ന് ചൊരിയുന്നതും,മാത്രമല്ല...നബിയുടെ "ഹൌളുല്‍കൌസറിലെ വെള്ളവും".-

ഹിന്ദു ആരാധനയുടെ ലക്‌ഷ്യം അഗ്നിയാണെങ്കില്‍‍,അഗ്നിയെയാണ് ആരാധിക്കുന്നതെങ്കില്‍ ഹിന്ദു ഡെഡ്ബോഡി ദഹിപ്പിക്കുന്നത് അഗ്നിയാണെങ്കില്‍ ഇത് ,...മണ്ണില്‍ നിന്ന് സ്രഷ്ടിക്കപെടുകയും മണ്ണില്‍ സുജൂദ്‌ ചെയ്യുകയും മണ്ണില്‍ കബറടക്കുകയും(ഭൂഗര്‍ഭത്തിലാക്കുക)ചെയ്യുന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിനു സമാനമാണോ എന്ന സംശയം ഉണ്ടാകാവുന്നതാണ്.
..എന്നാല്‍, ഇസ്ലാമില്‍ മണ്ണ് ലക്ഷ്യമല്ല,അല്ലാഹുമായി ബന്ധം സ്ഥാപിക്കുവാനുള്ള മാര്‍ഗം മാത്രമാണ്,മണ്ണ്.നമ്മുടെ പ്രക്രതിയിലൂടെ(ശുദ്ധ),അസ്ഥിത്വത്തിലൂടെ,ഉള്ളിന്റെ ഉള്ളിലൂടെ മാത്രമേ...
അഥവാ ആദ്യമനുഷ്യനായ അല്ലാഹുവിന്റെ "സമീപസ്തനായിരുന്ന" ആദം നബിയുടെ പ്രക്രതിയിലൂടെ മാത്രമേ അല്ലാഹുമായി ബന്ധം സ്ഥാപിക്കാനും,അടുക്കുവാനും,ആത്മാവിനെ വിമലീകരിക്കാനും കഴിയൂ.മറ്റു മാര്‍ഗങ്ങളും ഉണ്ടെങ്കിലും(വിശദീകരിക്കുന്നില്ല),...
ഇപ്പറയുന്നത് ഇസ്ലാമിന്റെ പഴയ വെര്‍ഷനുകളില്‍ ഇല്ലാത്ത ഒരു മാര്‍ഗമാണ് ..അത് നബി അഭിമാനത്തോടെ,സന്തോഷത്തോടെ പറഞ്ഞിട്ടുണ്ട്.
-"മണ്ണിനെ ശുദ്ധീകരിക്കാനും,ആരാധനക്കുമുള്ള സ്ഥലമാക്കി തന്നത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹമാണ് ,മറ്റു പ്രവാചകന്മാര്‍ക്ക് ലഭിക്കാത്തതാണ് "...ഇതാണ് ആ നബി വചനത്തിന്റെ ആശയം -
സംശയങ്ങള്‍ തീര്‍ന്നിട്ടില്ല.ഇനിയുമുണ്ട്‌.

പാര്‍ത്ഥന്‍ said...

സഞ്ചാരി said...
പാര്‍ത്ഥന്‍ said...
YY ഒരു മന്ദബുദ്ധിയായ മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനത്തിൽ
.........

സഞ്ചാരീ,

ചോദ്യം ചെയ്യുന്നത് അത് ഉന്നയിച്ച ആളോടാവുന്നതല്ലെ ഉത്തമം.
സാഹചര്യങ്ങളൂടെ സമ്മർദ്ദമാണെന്നു ഞാൻ മനസ്സിലാക്കുന്നു.

അടുത്ത ചോദ്യം ഹെരിറ്റേജിനോടായാലും ഒരു കാര്യം പറഞ്ഞോട്ടെ. മണ്ണെണ്ണയുടെ ഗുണവും വെളിച്ചെണ്ണയുടെ ഗുണവും തമ്മിൽ താരത‌‌മ്യം ചെയ്താൽ മനസ്സിലായതുകൂടി മനസ്സിലാവാണ്ടാവും.

പാര്‍ത്ഥന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...
This comment has been removed by the author.
ന്യായവാദി said...

അപ്പൂട്ടൻ said...
YY.....പക്ഷെ സാമൂഹികമാറ്റങ്ങൾക്ക്‌ കാരണക്കാരനായതുകൊണ്ടുമാത്രം ഒരാൾ സൂപ്പർമാൻ ആകുന്നില്ലല്ലൊ.YY
Super Natural ശക്തി ലഭിക്കുകയും അങ്ങനെ ഒരു ശക്തി ലഭിക്കുന്നുണ്ടെന്ന് ചുറ്റിനുമുള്ളവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുകയാണെങ്കില്‍,അങ്ങനെയുള്ളവരെയാണ് SuperMan എന്നത് കൊണ്ട്
ഞാനുദ്ദേശിച്ചത്.
...താങ്കള്‍ തന്നെ പറഞ്ഞ പോലെ സാമൂഹിക മാറ്റങ്ങള്‍ക്ക്‌ കാരണക്കാരനായവാന്‍- "കാരണക്കാരന്‍"
എന്ന പ്രയോഗത്തിന് ഇസ്ലാമിക ദര്‍ശനത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്.
സര്‍വ്വകാര്യങ്ങള്‍ക്കും കാരണങ്ങളും കാരണക്കാരെയും നിശ്ചയിച്ചവന്‍ അല്ലാഹു ആണ് ,ഇത് അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമം തന്നെയാണ്.ഈ നിയമത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ളവരാണ്..ഇസ്ലാമിനെ സ്നേഹിക്കുന്നത് പോലെ തന്നെ നബിയെയും സ്നേഹിക്കുന്ന പാരമ്പര്യ മുസ്ലിങ്ങള്‍....നബി കാരണമായി..വി.ഖുര്‍ആനും ഇസ്ലാമും ലഭിച്ചത് പോലെ,നബി കാരണമായി ഞങ്ങള്‍ക്ക്‌ നന്മ വരുത്തണമേ എന്ന രീതിയില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും,അത്തരം പ്രാര്‍ഥനകള്‍ ഫലപ്രദമാകുമെന്നു ഇവര്‍ ഉറച്ചു
വിശ്വസിക്കുകയും..അനുഭവിച്ചറിയുകയും ചെയ്യുന്നു.
XX---നബി മുഖേനയല്ലാത്ത പ്രാര്‍ഥനകള്‍ ഫലപ്രദമാകില്ലെന്നോ,അങ്ങനെ പ്രാര്‍ഥിക്കാത്തവര്‍ നബിയെ സ്നേഹിക്കാത്തവര്‍ ആണെന്നോ ഇതിനര്‍ത്ഥമില്ല.
...എന്നാല്‍,നബി മുഖേന പ്രാര്‍ഥിക്കുന്നത് കൊടിയ പാപമാണെന്ന് പറയുന്നവരുണ്ടെങ്കില്‍(മുസ്ലിങ്ങളില്‍).അവര്‍ ഇസ്ലാമിന്റെ കാരണക്കാരനായ നബിയെ നിഷേധിക്കുന്നവരാണോ..എന്ന്
സംശയിക്കാവുന്നതാണ്---.XX
നബി ഇസ്ലാമിന്റെ കാരണക്കാരന്‍(മാത്രം) എന്ന പ്രയോഗത്തിലൂടെ..മുസ്ലിങ്ങളെ,മുഹമ്മദീയര്‍
എന്ന് വിളിക്കുന്നവരുടെ ആക്ഷേപത്തിനും അര്‍ത്ഥമില്ലാതായിരിക്കയാണ്,അതില്‍ സന്തോഷമുണ്ട്.
ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത് ,ഒന്നുങ്കില്‍ ,നബി സൂപ്പര്‍ മാന്‍ ആണെന്ന് താങ്കളുടെ ബോധാമനസ് അംഗീകരിക്കുന്നില്ലെങ്കിലും,അബോധമനസ്സ്(soul)അംഗീകരികുന്നുണ്ട്...രസകരമായ സങ്കല്പ്പമാണത്!!!
....അല്ലെങ്കില്‍ എല്ലാത്തിന്റെയും മൂലകാരണക്കാരനായ ദൈവത്തെ നിഷേധികുന്നത് കൊണ്ട്/നിഷേധികുന്നതിനു വേണ്ടി,എല്ലാത്തിന്റെയും ഭൌതികലോകത്തിലെ കാരണക്കാരെ
ചെറുതാക്കി കാണാനുള്ള കഴിവ്‌,മറ്റ് യുക്തിവാദികളെ പോലെ താങ്കള്‍ക്കും ലഭിച്ചിട്ടുണ്ട്.

പിന്നെ ഇസ്ലാമിന്റെ,വെറും 23 വര്‍ഷം കൊണ്ടുണ്ടായ,ആ സാമൂഹികമാറ്റത്തിന്റെ യഥാര്‍ത്ഥ വലിപ്പം അറിയണമെങ്കില്‍,നരവംശശാസ്ത്രത്തിന്റെയും മനുഷ്യ മനശാസ്ത്രത്തിന്റെയും
അടിസ്ഥാനത്തില്‍ പഠിക്കണം.ആത്മാവിന്റെ ഭാഗമായി മാറിയിരുന്ന ജാഹിലിയ്യാമൂല്യങ്ങള്‍ക്ക്‌ പകരം നേര്‍വിപരീതമായ മൂല്യങ്ങലായിരുന്നു ഇസ്ലാം കൊണ്ട് വന്നത്.

അപ്പൂട്ടൻ said...
YY പ്രശ്നമെന്തെന്നുവെച്ചാൽ നാം ഈ വിശകലനം ചെയ്യുന്നതുമുഴുവൻ സംഭവം നടന്ന്
ഭാവിയിലെങ്ങോ ആണ്‌. മുൻപ്‌ നടന്ന കാര്യങ്ങൾ പലപ്പോഴും ഡിസൈൻഡ്‌ ആയേ തോന്നൂ, കാരണം സമൂഹങ്ങൾ ആ സംഭവത്തിനനുസരിച്ച്‌ മാറിയ സാഹചര്യങ്ങൾക്കായി സ്വയം
രൂപപ്പെടുത്തും. YY
..എന്ന് വെച്ചാല്‍,നബിയുടെ പ്രവാചകത്വത്തിന് തെളിവ് ചരിത്രം കൃതിമമായി രൂപപ്പെടുത്തിയിട്ടുണ്ടാവുമെന്നോ?.
...യുക്തിവാദികള്‍ക്ക് അങ്ങനെ സങ്കല്പിക്കാവുന്നതാണ് ,കുഴപ്പമില്ല.
എന്നാല്‍,നബിയുടെ പ്രവാചകത്വത്തിന് തെളിവായി ചരിത്രം തന്നെ ധാരാളമാണ്,എന്ന് ഞാന്‍ പറഞ്ഞത്..താങ്കളും മറ്റുള്ളവരും പ്രതീക്ഷിക്കുന്ന അര്‍ത്ഥത്തില്‍ അല്ല!
അതായത്,ഇക്കാരണം കൊണ്ട് നബി പ്രവാചകനാണ് അതല്ലെങ്കില്‍ ഇതില്‍ നിന്ന് നബി ദൈവദൂതനാണെന്നു തെളിയുന്നുണ്ട്.എന്നത്‌ പോലെയുള്ള ഇന്‍ഫെര്‍മേഷന്‍ ചരിത്രത്തില്‍ നിന്നെടുത്തു ഇവിടെ ഉദ്ധരിക്കാമെന്നു ഞാന്‍ കരുതിയിട്ടില്ല.
പ്രവാചകന്മാരുടെ പൊതു സ്വഭാവമാണ് ആട്ടിടയനായിരിക്കുക എന്നത്,നബിക്ക്‌ പ്രവാചകത്വം ലഭികുന്നതിനു വര്‍ഷങ്ങക്ക് മുമ്പ് കുറച്ചു കാലം നബി ആട്ടിടയനായിരുന്നു...ഇതൊരു ചരിത്രവസ്തുതയാണ്.ഈ പൊതുസ്വഭാവത്തെ കുറിച്ച് ഖുര്‍ആനും ഹദീസും നോക്കാതെ ത്തന്നെ,മറ്റു പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
...സത്യന്വാഷികള്‍ക്ക് ഇത് മതിയാകുമെങ്കിലും,ഇത് പോലുള്ള "വിവരവും" ഞാന്‍ ഉദ്ധരികുന്നില്ല.
വസ്തുതകള്‍ മാത്രമേ ഞാന്‍ ചരിത്രത്തില്‍ നിന്ന് എടുക്കുന്നുള്ളൂ,ആ ഡാറ്റകള്‍ ഇവിടെ വെച്ച് പ്രോസ്സസ്‌ ചെയ്ത് നബിയുടെ പ്രവാചകത്വത്തിന് തെളിവാകുന്ന... ഇന്ഫെര്‍മേഷന്‍ ആക്കി മാറ്റാവുന്നതാണ്.
അങ്ങനെ,..ഒരു ശക്തി(അല്ലാഹു)നബിയുടെ ജനനം മുതല്‍ മരണം വരെ,വ്യക്തമായ ഉദ്ദേശത്തോടെ(ബോധപൂര്‍വ്വം)നബിയെ Direct ചെയ്തിരുന്നുവെന്നും,അതെ ശക്തി തന്നെയാണ് ഈസ നബിയെ(യേശു) തിരിച്ചു വിളിച്ചതെന്നും,അങ്ങനെ,ഈസ നബിയുടെ തുടര്‍ച്ചയായിട്ടാണ് മുഹമ്മദ്‌ നബിയുടെ ജനനമെന്നും,മാത്രമല്ല.. മറ്റു പ്രവാചകന്മാരുടെ നാഥനും ഇതേ ശക്തി തന്നെയാണെന്നും ആര്‍ക്കും ബോധ്യമാകുന്നതാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ദൈവിക ശക്തിയാണെങ്കില്‍,..അത് പരബ്രഹ്മമാണെന്നു പറയില്ലെന്ന് വിചാരിക്കുന്നു...
:)

SMASH said...

ച്ചെ....ഇതിപ്പോഴേ കണ്ടുള്ളൂ.... വലിയ നഷ്ടം..........

:)

sanchari said...

യുക്തിവിചാരം

Subair said...

അപ്പുട്ടന്‍, ഇപ്പോഴാണ് കണ്ടത്.
വായിച്ചു എന്നറിയിക്കട്ടെ.

Unni.A.T. Malappuram said...

very good

Hareesh Anamparambu said...

കാഴ്ച്ചപാടിനും എഴുത്തിന്റെ ശൈലിക്കും അഭിനന്ദനങ്ങള്‍..........എന്നാല്‍ ഇതിലൊരു സംവാദത്തിനു വകുപ്പില്ല, അറിവില്ലായ്മ എന്നെഴുതിയാല്‍ അപകര്‍ഷത എന്നും, എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അത് ശുദ്ധ അസംബന്ധവും എന്ന് വിമര്‍ശിക്കുന്ന ജനങ്ങള്‍ ഉള്ള ഈ കാലത്ത്, ഇതില്‍ രണ്ടുതന്നെയും ആയാലും സംവാദത്തിന്റെ നാമ്പ് എന്നില്‍ മുളയ്ക്കട്ടെ.....എന്നിട്ട് നമുക്ക് നാന്ദി കുറിക്കാം.....വീണ്ടും എന്റെ സന്തോഷം, അതോടൊപ്പം തന്നെ എഴുത്തിലെ മതത്തെ ഞാന്‍ അംഗീകരിക്കുന്നു........

Hareesh Anamparambu said...
This comment has been removed by the author.
വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...

ദൈവത്തിന്റെ അവസാനത്തെ സന്ദേശവും മനുഷ്യന്റെ ഇടപെടലുകൾക്ക് വിധേയമാകാത്ത ഏക വേദ ഗ്രന്ഥവും വിശുദ്ധ ഖുർആനാണ്.

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് ( വേറെ ചില അദ്ധ്യായങ്ങളിലും സമാനമായ വെല്ലുവിളികൾ സാന്ദർഭികമായി ഖുർആൻ ഉയർത്തിയിട്ടുണ്ട് ) മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.

എഴുത്തും വായനയും അറിയാത്ത ഒരാൾ ഖുർആൻ ഉണ്ടാക്കുക; എന്നിട്ട് വിദ്യാഭ്യാസവും സമ്പത്തും സ്വാധീനവുമുള്ള അറേബ്യയിലെ ബഹുദൈവാരാധകരെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും മൊത്തം സമൂഹത്തെയും അല്ല, ലോകത്തെ തന്നെയും വെല്ലുവിളിക്കുക!! ഇതെല്ലാം നിരക്ഷരനായ മുഹമ്മദ് നബിക്കു സാധിക്കില്ലെന്നത് സാമാന്യ യുക്തിയുള്ള ആർക്കും അംഗീകരിക്കാവുന്ന കാര്യമല്ലേ? ഇതിലെന്താണ് അന്ധവിശ്വാസം ഉള്ളത് ? യുക്തിപരമായ ബോധ്യമല്ലേ മുഹമ്മദ് നബി(സ) ഖുർആൻ രചിക്കുക സാധ്യമല്ല എന്നതും ഖുർആൻ ദൈവികമാണെന്നും? ഖുർആൻ ഒരു തവണയെങ്കിലും മുൻവിധികൾ മാറ്റിവച്ച് വായിക്കാൻ സന്മനസ്സു കാണിക്കുന്നവർക്ക് ഒരിക്കലും പറയാൻ സാധിക്കില്ല പുരാതന അറേബ്യൻ മരുഭൂമിയിലെ ഒരു അറബിയുടെ സൃഷ്ടിയാണ് ഖുർആൻ എന്ന് !!

വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിക്ഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .