എന്റെ ചിന്തകൾ

Monday, June 14, 2010

യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?

സുശീൽകുമാറിന്റെ ആരെടാ ഈ യുക്തിവാദി എന്ന പോസ്റ്റിൽ ചർച്ചയായി ഉദ്ദേശിച്ചത്‌ പ്രധാനമായും ഇതാണ്‌.


മതവിശ്വാസികളും നല്ലൊരു ശതമാനം കാര്യങ്ങളിലും യുക്തി പ്രയോഗിക്കുന്നവരാണ്‌, പക്ഷെ സ്വന്തം വിശ്വാസത്തിന്റെ കാര്യം വരുമ്പോൾ മാത്രം അവർ യുക്തി പ്രയോഗിക്കാൻ വിമുഖത കാണിക്കുന്നു, പലപ്പോഴും യുക്തി അസാധ്യമാണെന്നുവരെ പ്രസ്താവിക്കുന്നു.

ചർച്ച മുന്നേറവെ കാര്യങ്ങൾ ഒന്ന് ഗതിമാറി. ഒരു ചോദ്യത്തിന്‌ മറുചോദ്യം എന്ന മട്ടിൽ ഒരു പ്രസ്താവന കാണാനിടയായി. തുടർന്നുണ്ടായ ചർച്ചാശൃംഖലയിൽ നിന്നും, മറ്റുബ്ലോഗുകളിലായി പലരും എഴുതിയതിൽ നിന്നും, ചോദ്യങ്ങൾ ഈ വിധം സമാഹരിക്കാം.


യുക്തിവാദികൾ എല്ലായിടത്തും യുക്തി പ്രയോഗിക്കുന്നുണ്ടോ? യുക്തിവാദിയുടെ യുക്തിയ്ക്ക്‌ എന്താണ്‌ ആധാരം? സ്വയം അന്വേഷിച്ച്‌ ബോധ്യപ്പെട്ടതിനുശേഷം മാത്രമേ ഒരു യുക്തിവാദി വിശ്വസിക്കൂ എന്നുണ്ടോ? ശാസ്തൃമാണ്‌ ആധാരമെങ്കിൽ ശാസ്ത്രജ്ഞർ പറഞ്ഞതെല്ലാം യുക്തിവാദികൾ സ്വയം അന്വേഷിച്ച്‌ കണ്ടെത്തിയതിനുശേഷമാണോ വിശ്വസിക്കുന്നത്‌? അങ്ങിനെയല്ലെങ്കിൽ ശാസ്ത്രജ്ഞർ പറഞ്ഞത്‌ വിശ്വസിക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്‌? അപ്പോൾ യുക്തി പ്രയോഗിക്കുന്നുണ്ട്‌ എന്നു പറയുന്നതിൽ എന്തർത്ഥം? യുക്തി എല്ലാത്തിനുമുള്ള ഉത്തരമാണോ?

ഇതിനോടനുബന്ധിച്ച്‌ ചില പ്രസ്താവനകളും കണ്ടിട്ടുണ്ട്‌, ചിലത്‌ പഴയതാണ്‌.

ഒരു ശാസ്ത്രജ്ഞൻ പറഞ്ഞാൽ, അല്ലെങ്കിൽ നേചർ മാസികയിൽ ലേഖനം വന്നാൽ, യുക്തിവാദി വിശ്വസിക്കും, പക്ഷെ നബി പറഞ്ഞത്‌ വിശ്വസിക്കുന്നില്ല. ശാസ്ത്രജ്ഞർ കളവ്‌ പറയില്ല എന്ന വിശ്വാസം പോലെത്തന്നെയല്ലേ നബി കളവ്‌ പറയില്ല എന്ന് വിശ്വസിക്കുന്നതും?

റേഡിയോ, ടിവി, കമ്പ്യൂട്ടർ എന്നീ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്‌ എങ്ങിനെയെന്ന് ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷത്തിനും അറിയില്ല. അത്‌ അവരെ സംബന്ധിച്ചിടത്തോളം നിഗൂഢമായ കാര്യങ്ങളാണ്‌, പക്ഷെ കണ്മുന്നിൽ പ്രവർത്തനക്ഷമമായി കാണുന്നവയുമാണ്‌. അതുപോലെത്തന്നെയാണ്‌ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും.

ഈ ചർച്ച സുശീൽ, ചിന്തകൻ, കൽക്കി, ലതീഫ്‌ എന്നിവരുടെ ബ്ലോഗുകളിൽ സംഭവിച്ച കാര്യങ്ങളാണ്‌. അവയിൽ നിന്ന് ചർച്ച ഇങ്ങോട്ട്‌ പറിച്ചുനടുക എന്നതല്ല എന്റെ ലക്ഷ്യം. ഞാൻ എന്തുകൊണ്ട്‌ ഈ വിഷയം എന്റെ ബ്ലോഗിൽ എഴുതുന്നു എന്നത്‌ അവസാനം പറയാം.


---------------------------------------------------------------------------

അനാലജി ഉപയോഗിച്ച്‌ കാര്യങ്ങൾ പറയുക എന്നത്‌, എന്തുകൊണ്ടോ, മനുഷ്യന്റെ ഒരു ദൗർബല്യമാണ്‌. ഞാനും ആ വഴിക്ക്‌ തന്നെ ശ്രമിക്കട്ടെ.

എന്തുവിശ്വസിക്കണം, എന്ത്‌ വിശ്വസിക്കരുത്‌?

ഗാന്ധിജിയുടെ മരണത്തെക്കുറിച്ച്‌ വിദ്യാഭ്യാസമുള്ള എല്ലാ ഇൻഡ്യാക്കാരും (കുറഞ്ഞത്‌ അവരെങ്കിലും) അറിഞ്ഞിട്ടുണ്ടാവും. നാഥുറാം വിനായക്‌ ഗോഡ്സെ എന്ന വ്യക്തിയാണ്‌ അദ്ദേഹത്തെ വധിച്ചത്‌. ഇതിൽ ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. എല്ലാവർക്കും ബോധ്യമുണ്ട്‌, അതിനാൽ ഈ വസ്തുതയിൽ വിശ്വാസവുമുണ്ട്‌.

ഏലിയൻ അബ്‌ഡക്ഷൻ (Alien abduction) എന്നത്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ഒരു അനുഭവമാണ്‌. മനുഷ്യരല്ലാത്ത ഏതോ ജീവിവർഗ്ഗം ഏതോ അന്യഗ്രഹങ്ങളിലേക്ക്‌ തട്ടിക്കൊണ്ടുപോയി അവിടെവെച്ച്‌ പലതരം പരീക്ഷണങ്ങൾക്കോ പ്രബോധനങ്ങൾക്കോ വിധേയരാക്കി എന്നാണ്‌ ഇതിന്‌ വിധേയരായ പലരുടേയും അനുഭവസാക്ഷ്യം.


ഈ ബ്ലോഗ്‌ വായിക്കുന്ന ആരും തന്നെ ഗാന്ധിജിയെ വധിക്കുന്നത്‌ കണ്ടിട്ടുണ്ടാവില്ല. അത്രയും പ്രായം ഉള്ളവർ ഉണ്ടെന്നാൽപ്പോലും നേരിട്ട്‌, ഗോഡ്‌സെ നിറയൊഴിച്ച സമയത്ത്‌ അവിടെ സന്നിഹിതരായിരുന്നവർ ഉണ്ടാവില്ല എന്ന് ഏറെക്കുറെ ഉറപ്പായിത്തന്നെ എനിക്ക്‌ പറയാൻ കഴിയും. എന്നിട്ടും നമ്മെ സംബന്ധിച്ചിടത്തോളം അത്‌ വസ്തുതയാണ്‌, അസത്യമല്ലാത്തത്‌, വിശ്വസനീയം.

ഏലിയൻ അബ്‌ഡക്ഷന്‌ വിധേയരായി എന്ന് പറയപ്പെടുന്നവർ നിരവധിയാണ്‌, ഇന്നും അത്തരം "അനുഭവസ്ഥർ" ഉണ്ടെന്നാണ്‌ ഞാൻ അറിഞ്ഞിട്ടുള്ളത്‌. നാം അനുഭവിച്ചതല്ല അതൊന്നും, എങ്കിലും അനുഭവസ്ഥർ ഉണ്ട്‌. പക്ഷെ ഇന്നും അത്‌ വിശ്വസനീയമല്ല.


എന്തുകൊണ്ട്‌ ഈ വ്യത്യാസം?


ഗാന്ധിജിയുടെ മരണം പലരും നേരിട്ട്‌ കണ്ടിട്ടുണ്ട്‌. വാർത്തയായി വരുമ്പോൾ അത്‌ സ്ഥിരീകരിക്കാനായി eye-witness account ധാരാളം ശേഖരിച്ചിട്ടുണ്ട്‌. ആ സ്ഥിരീകരണത്തോടെതന്നെ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇന്ന്, ആവശ്യമില്ലെങ്കിൽപ്പോലും ആ വാർത്തകളുടെ പ്രിന്റുകൾ ലഭ്യമായേക്കും.


ഇവിടെ പ്രധാനം സ്ഥിരീകരണത്തിനാണ്‌. വെറുതെ ഒരാൾ പറഞ്ഞുകേട്ട കഥയല്ലിത്‌, ഒന്നിലധികം പേരുടെ അനുഭവസാക്ഷ്യം കൃത്യമായും document ചെയ്യപ്പെട്ടതാണ്‌. വിശദാംശങ്ങളിൽ ചെറിയ അഭിപ്രായവ്യത്യാസം വന്നേയ്ക്കാം, പക്ഷെ പ്രസക്തഭാഗം (ഗോഡ്‌സെ ആണ്‌ നിറയൊഴിച്ചത്‌ എന്നതിൽ) അഭിപ്രായവ്യത്യാസമൊന്നുമില്ല. സംശയത്തിനിടവരാത്ത രീതിയിൽ അറിവുള്ള കാര്യം, അതുകൊണ്ടുതന്നെ, നേരിട്ട്‌ കണ്ടില്ലെങ്കിലും, നാമത്‌ വിശ്വസിക്കുന്നു, അല്ല, നമുക്കത്‌ ബോധ്യമാണ്‌.


ഏലിയൻ അബ്‌ഡക്ഷൻ എന്നത്‌ ഒരു വ്യക്ത്യാനുഭവമാണ്‌. അവിടെ സ്ഥിരീകരണങ്ങളില്ല. അനുഭവസ്ഥൻ എന്ന് അവകാശപ്പെടുന്നയാൾ പറയുന്ന കാര്യം മാത്രമാണത്‌. വിശകലനം ചെയ്യാൻ രണ്ടാമതൊരാൾ ഇല്ല. സ്വാഭാവികമായും നടന്ന കാര്യം തന്നെയാണോ ഇത്‌ എന്ന് ചോദ്യം വരാം, അതുകൊണ്ടുതന്നെ വിശ്വസനീയമല്ല ഒട്ടും. (ഇത്‌ പൊളിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല എന്നത്‌ വേറെ കാര്യം, തൽക്കാലം അതിലേയ്ക്ക്‌ കടക്കുന്നില്ല)


അപ്പോൾ എന്താണ്‌ ഒരു കാര്യം ബോധ്യപ്പെടാനുള്ള ആധാരം? തീർച്ചയായും വിശകലനസാധ്യതയും വിശകലനത്തെ അതിജീവിക്കാനുള്ള ശേഷിയും ആണ്‌ ആവശ്യം, കുറഞ്ഞപക്ഷം ഈ ഉദാഹരണങ്ങളിൽ നിന്നെങ്കിലും അതാണ്‌ ലഭ്യമായ കൺക്ലൂഷൻ.

------------------------------
ഇനി ശാസ്ത്രത്തിലേയ്ക്ക്‌ വരാം. (ഒരു കുറിപ്പ്‌ :- മലയാളത്തിൽ സമാനമായ പ്രയോഗങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ എന്റെ പദസഞ്ചയം അത്ര ഗംഭീരമല്ലാത്തതിനാൽ ഇംഗ്ലീഷ്‌ പദങ്ങൾ തന്നെ ഉപയോഗിക്കേണ്ടിവരുന്നു, സദയം ക്ഷമിക്കുക)



ശാസ്ത്രം ഒരു പ്രൊപ്പോസൽ, അത്‌ തിയറിയോ കണ്ടുപിടുത്തമോ പരീക്ഷണഫലമോ എന്തോ ആകട്ടെ, അംഗീകരിക്കുന്നതിന്‌ ഒരുപാട്‌ കടമ്പകൾ ഉണ്ട്‌.

  • ആദ്യമേ തന്നെ ഈ പ്രൊപ്പോസലിന്റെ ഫലം consistent ആയിരിക്കണം, അഥവാ എന്തെങ്കിലും വ്യതിയാനങ്ങൾ ഉണ്ടെങ്കിൽ അതിന്‌ ഹേതുവായ പരാമീറ്ററുകൾ തൃപ്തികരമാംവിധം നിർവ്വചിക്കപ്പെട്ടിരിക്കണം.
  • പ്രൊപ്പോസൽ verifiable ആയിരിക്കണം. നിഷ്പക്ഷരായ വിദഗ്ദ്ധർക്ക്‌ വിശകലനം ചെയ്യാനും സ്വതന്ത്രമായി നിർവ്വഹിക്കാനും സാധിക്കുന്നവയായിരിക്കണം.
  • അധാരമായി മുന്നറിവുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അംഗീകൃതമായ ശാസ്ത്രവസ്തുതകൾ ഉപയോഗിക്കണം. ഭൂമി പരന്നാതാണെങ്കിൽ എന്ന രീതിയിലുള്ള നിഗമനങ്ങൾ അംഗീകരിക്കാനാവില്ലല്ലൊ.
  • കൃത്യമായ ഫലമല്ല ഉള്ളതെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്‌ അംഗീകരിച്ചിട്ടുള്ള analytical tools മാത്രമെ ഉപയോഗിക്കാനാവൂ.
  • നിലവിലുള്ള ഏതെങ്കിലും അംഗീകൃത തിയറിയ്ക്ക്‌/വസ്തുതയ്ക്ക്‌ ബദലായാണ്‌ പുതിയത്‌ വരുന്നതെങ്കിൽ പഴയതിനേക്കാൾ വിശദമായതോ കൃത്യതയുള്ളതോ cost effective ആയതോ ആയിരിക്കണം പുതിയത്‌.

ഇത്‌ ഒരു എക്സ്ക്ലൂസീവ്‌ ലിസ്റ്റ്‌ ആണെന്ന് അവകാശപ്പെടുന്നില്ല, ശാസ്ത്രത്തിൽ കൂടുതൽ അറിവുള്ളവർക്ക്‌ തിരുത്താം.


ഇത്രയും പറഞ്ഞത്‌ ജനറൽ പ്രിൻസിപ്പിൾ ആണ്‌. ശാസ്ത്രത്തിൽ വിശ്വാസം വരുന്നതും ഈയൊരു പ്രോസസിലൂടെയാണ്‌. "പിശകുകളില്ലേ എന്ന് സംശയം" എന്നത്‌ ശാസ്ത്രം അതേപടി അംഗീകരിച്ചിരുന്നുവെങ്കിൽ നമുക്ക്‌ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. രാമർ പെട്രോൾ സത്യമാണെന്നും നാം പറഞ്ഞുകൊണ്ടേയിരുന്നേനെ.

ഒരു യുക്തിവാദി (ദൈവവിശ്വാസമില്ലാത്തയാൾക്കാരെ മാത്രമല്ല ഉദ്ദേശിക്കുന്നത്‌, സ്വന്തം നിരീക്ഷണം സ്വതന്ത്രമായി നിർവ്വഹിക്കാൻ സന്നദ്ധരായ ആരും -ആ സമയത്തേക്കെങ്കിലും- യുക്തിവാദിയാണ്‌) എല്ലാ കാര്യവും സ്വതന്ത്രമായി അന്വേഷിച്ചാണോ കണ്ടെത്തുന്നത്‌, അതോ ശാസ്ത്രം പറയുന്നത്‌ അതേപടി വിഴുങ്ങുകയാണോ?

വീണ്ടും ഒരു അനാലജി...


ഭൂമി ഉരുണ്ടതാണെന്ന് ഇന്ന് അനിഷേധ്യമായൊരു വസ്തുതയാണ്‌.

ആരെങ്കിലും കണ്ടിട്ടുണ്ടോ ഭൂമി ഉരുണ്ടതാണെന്ന്? ഒരുപക്ഷെ, മനുഷ്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച്‌ അവയിൽ നിന്നും ഫോട്ടോ എടുക്കുന്നതുവരെ ആർക്കും കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല ഭൂമി ഉരുണ്ടതാണെന്ന്. ഇനി അഥവാ നാം ഒരു ചിത്രം കണ്ടാൽ തന്നെ ആർക്കറിയാം അത്‌ ഭൂമിയുടെ പടം തന്നെയാണോ എന്ന് (അങ്ങിനേയും ചോദിക്കാമല്ലൊ). (ഒരു ഉപഗ്രഹം ഞാൻ നേരിട്ട്‌ കണ്ടിട്ടില്ല) ഉപഗ്രഹങ്ങൾ ഉള്ള സാധനം തന്നെയാണോ, ഇതൊക്കെ ആകാശത്തേയ്ക്ക്‌ തന്നെയാണോ പോകുന്നത്‌, അവിടെ ചെന്ന് ഭൂമിയുടെ പടം തന്നെയാണോ എടുക്കുന്നത്‌, അതു തന്നെയാണോ നമുക്ക്‌ ലഭ്യമാകുന്നത്‌? അവിശ്വസിക്കുകയാണെങ്കിൽ ചോദ്യങ്ങൾ നീളാം.

പക്ഷെ അവസാനം ചോദിച്ച ചോദ്യങ്ങൾക്ക്‌ യെസ്‌ ആണ്‌ ഉത്തരമെങ്കിൽ നമുക്ക്‌ irrefutable ഉത്തരമായി, നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും അനുഭവിച്ചിട്ടില്ലെങ്കിലും.

വസ്തുത ഇതാണ്‌. എവിടെയെങ്കിലും ചെന്ന് നമ്മുടെ മുന്നറിവുകളുടെ വ്യക്തിപരമായ അന്വേഷണം മുട്ടും. ആ സമയത്ത്‌ നിഷേധിക്കാനാവാത്ത കാര്യം എന്ന നിലയിൽ ആ സോഴ്സ്‌ അംഗീകരിച്ചേ മതിയാവൂ.

In a very broad sense, is this blind belief? And what if you are adamant about verifying everything, yes everything, that science has given you
ഇതെല്ലാം സ്വയം വിശകലനം ചെയ്യാൻ സാധിക്കുമോ?

ആയിരക്കണക്കിന്‌ വർഷങ്ങളിലെ നിരന്തരമായ അന്വേഷണവും ആ അന്വേഷണങ്ങളിലൂടെ പരിണമിച്ച അറിവുമാണ്‌ നാം ഇന്ന് നേടിയിരിക്കുന്നത്‌. ഓരോ അറിവും ഫൈനൽ അല്ല, അടുത്ത അറിവിന്റെ ആധാരമാണ്‌. ഇത്രയും അറിവ്‌ സ്വയം വിലയിരുത്താൻ ഒരുപക്ഷെ ചക്രം മുതൽ തുടങ്ങേണ്ടിവരും (Reinventing the wheel എന്നു പറയാറില്ലെ, അതുതന്നെ). ഒരു മനുഷ്യായുസ്സ്‌ പോരാ ഇതൊക്കെ സ്വതന്ത്രമായി വെരിഫൈ ചെയ്യാൻ.

നിരവധി ശാസ്ത്രശാഖകളുമുണ്ട്‌ നമുക്ക്‌. എല്ലാത്തിലും ഒരേപോലെ വിശാരദനാവാൻ സാധിക്കില്ലല്ലൊ. ജിയോളജി പഠിച്ച ഒരാൾ ഡോക്ടർ കുറിച്ചുകൊടുക്കുന്ന മരുന്ന് ഉപയോഗിക്കുകയല്ലാതെ അതേക്കുറിച്ച്‌ സ്വയം പരീക്ഷിച്ച്‌ ബോധ്യപ്പെടാൻ നിന്നാൽ കാര്യം കുഴയും.


അതിനാണ്‌ ശാസ്ത്രം തന്നെ ഒരു കാര്യം അംഗീകരിക്കുന്നതിനു മുൻപ്‌ കടമ്പകൾ വെയ്ക്കുന്നത്‌. ഒരിക്കൽ ഈ കടമ്പകൾ കടക്കുന്ന പ്രൊപ്പോസൽ ശാസ്ത്രാംഗീകാരമുള്ള വസ്തുതയാകുന്നത്‌ അങ്ങിനെയാണ്‌. അങ്ങിനെ, അന്നന്നത്തെ അറിവിൽ, അനിഷേധ്യമായ വസ്തുതയായിക്കഴിഞ്ഞാൽ അത്‌ അംഗീകരിക്കുന്നതിനും വിശ്വസിക്കുന്നതിനും പ്രശ്നമില്ല. ആവശ്യത്തിന്‌ പഠനം നടത്തി അതാത്‌ മേഖലയിലെ വിദഗ്ദ്ധർ അംഗീകരിച്ച്‌ കൃത്യമായി പരീക്ഷണവഴികൾ ഡോക്യുമന്റ്‌ ചെയ്തുവെയ്ക്കുന്നതിലൂടെ ഇത്‌ repeatable ആകുന്നു, താൽപര്യമുള്ളവർക്ക്‌ അത്‌ പുനർവിശകലനം ചെയ്യാം, പുതുക്കാം (കടമ്പകൾ തൃപ്തികരമായി കടന്നാൽ).

ഇനി, കൽക്കി പറഞ്ഞ റേഡിയോ കമ്പ്യൂട്ടർ ഉപമയിലേയ്ക്ക്‌.


ശരിയാണ്‌, റേഡിയോ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് ഉപയോഗിക്കുന്ന പലർക്കും അറിയില്ല. അതിൽ ട്രാൻസിസ്റ്റർ ആണോ അതോ വാൽവ്‌ ആണോ ഉപയോഗിച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ പലരും വായ പൊളിച്ചുപോകും.

പക്ഷെ, അവർക്ക്‌ അതറിയേണ്ട ആവശ്യമില്ല, ഇക്കാര്യങ്ങളൊന്നും നിഗൂഢങ്ങളുമല്ല. വേണമെങ്കിൽ അറിയാൻ സാധിക്കുകയും ചെയ്യും. ഇത്രയൊന്നും അറിയാതെ സ്വയം റേഡിയോ ഉണ്ടാക്കിയവർ ധാരാളമുണ്ട്‌. ഒരു സാദാ റേഡിയോ മെക്കാനിക്കിന്‌ ട്രാൻസിസ്റ്റർ എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയേണ്ട ആവശ്യമില്ല, പക്ഷെ അറിയണമെന്നുണ്ടെങ്കിൽ സാധ്യമാണുതാനും, കാരണം അത്‌ well documented ആണ്‌.


----------------------------


വിശ്വാസങ്ങളുടെ കാര്യത്തിൽ ഈ സമീപനം സാധ്യമാണോ? സ്വർഗ്ഗവും നരകവും ഉള്ളതാണെന്ന് മുഹമ്മദ്‌ (അദ്ദേഹം പോലും കണ്ടിട്ടില്ല) പറഞ്ഞതല്ലാതെ വേറെയെന്തെങ്കിലും തെളിവുണ്ടോ? പ്രാർത്ഥിച്ചാൽ രോഗം മാറുമെന്ന്, അല്ലെങ്കിൽ പരീക്ഷയിൽ ജയിക്കുമെന്ന് തെളിയിക്കാൻ സ്റ്റാറ്റിസ്റ്റിക്സ്‌ എന്തെങ്കിലുമുണ്ടോ? കൃസ്തു വെള്ളത്തിനുമുകളിലൂടെ നടന്നതും ഹനുമാൻ ലങ്കയിലേയ്ക്ക്‌ ചാടിയതും അതാത്‌ വിശ്വാസപരമായ ഗ്രന്ഥങ്ങളിലല്ലാതെ വേറെയെവിടെയെങ്കിലും പറയുന്നുണ്ടോ, (അനുയായികളല്ലാതെ നിഷ്പക്ഷരായ) ആരെങ്കിലും ടെസ്റ്റിഫൈ ചെയ്തിട്ടുണ്ടോ?

ഇനി ഒരു കാര്യം കൂടി പറഞ്ഞിട്ട്‌ നിർത്തട്ടെ.


ഏതെങ്കിലും അറിവ്‌ ആധാരമാക്കേണ്ടിവരും നമുക്ക്‌ ഏതെങ്കിലും കാര്യം വെരിഫൈ ചെയ്യാൻ.

അപ്പോഴും ഇതേ ചോദ്യം ചോദിക്കാം, വിശ്വാസമല്ലേ അത്‌? ഏവർക്കും തുടക്കം മുതൽക്ക്‌ വിശകലനം ചെയ്യാൻ സാധിക്കില്ലെങ്കിൽ പിന്നെന്താണ്‌ യുക്തിയെന്നു പറയുന്നതിന്റെ ആധാരം?

ചിന്തകനും ലതീഫും അവരുടെ ബ്ലോഗുകളിൽ കമന്റിട്ട സുഹൃത്തുക്കളും ഈയൊരു ചോദ്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു.

ഈ വിഷയത്തിൽ ഒരു കമന്റിന്റെ പരിധിയിൽ നിന്നുകൊണ്ട്‌ പറയാവുന്ന രീതിയിൽ ഞാൻ അവതരിപ്പിച്ചു എന്നാണ്‌ ഞാൻ വിലയിരുത്തുന്നത്‌. പക്ഷെ ചോദ്യം മാറിയില്ല, സ്വയം പരീക്ഷിക്കാൻ സാധിക്കില്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുകയല്ലേ ചെയ്യുന്നത്‌ എന്ന ചോദ്യം തന്നെ വീണ്ടും വരുന്നു. ആ ഒരു സ്റ്റേജിൽ ചർച്ചയിൽ നിന്നും പിൻവാങ്ങുന്നതാണ്‌ നല്ലതെന്ന് എനിക്ക്‌ ബോധ്യമായി. ഒന്നുകിൽ ഞാൻ പറയാനുദ്ദേശിച്ച കാര്യം അവർക്ക്‌ ബോധ്യപ്പെട്ടിട്ടില്ല, അല്ലെങ്കിൽ അവർക്കത്‌ അംഗീകരിക്കാനായിട്ടില്ല. രണ്ടായാലും കൂടുതൽ സമയം കളയുന്നതിൽ കാര്യമില്ലല്ലൊ.

കമന്റിൽ ഒതുക്കേണ്ട എന്നു കരുതിത്തന്നെയാണ്‌ ഞാൻ എന്റെ ചിന്തകൾ എന്റെ ബ്ലോഗിൽ പോസ്റ്റായി ഇട്ടത്‌. ഇതൊരു ചർച്ചയാക്കിക്കളയാം എന്ന ചിന്തയാലല്ല, മറിച്ച്‌ എനിക്ക്‌ പറയനുള്ള കാര്യങ്ങൾ എന്റെ ബ്ലോഗിൽ ഇടാം എന്നു കരുതി മാത്രമാണ്‌ ഞാനിവിടെ പോസ്റ്റാക്കിയത്‌.

ചിന്തകനും ലതീഫും മറ്റു സുഹൃത്തുക്കളും ക്ഷമിക്കൂ. നിങ്ങളുടെ ബ്ലോഗിൽ ഒരേ കാര്യം പലരീതിയിൽ അവതരിപ്പിക്കാനായി കമന്റിട്ട്‌ (എന്റെയും നിങ്ങളുടേയും)സമയം കളയാൻ താൽപര്യമില്ല.

102 comments:

അപ്പൂട്ടൻ said...

കമന്റിൽ ഒതുക്കേണ്ട എന്നു കരുതിത്തന്നെയാണ്‌ ഞാൻ എന്റെ ചിന്തകൾ എന്റെ ബ്ലോഗിൽ പോസ്റ്റായി ഇട്ടത്‌. ഇതൊരു ചർച്ചയാക്കിക്കളയാം എന്ന ചിന്തയാലല്ല, മറിച്ച്‌ എനിക്ക്‌ പറയനുള്ള കാര്യങ്ങൾ എന്റെ ബ്ലോഗിൽ ഇടാം എന്നു കരുതി മാത്രമാണ്‌ ഞാനിവിടെ പോസ്റ്റാക്കിയത്‌.
ചിന്തകനും ലതീഫും മറ്റു സുഹൃത്തുക്കളും ക്ഷമിക്കൂ. നിങ്ങളുടെ ബ്ലോഗിൽ ഒരേ കാര്യം പലരീതിയിൽ അവതരിപ്പിക്കാനായി കമന്റിട്ട്‌ (എന്റെയും നിങ്ങളുടേയും)സമയം കളയാൻ താൽപര്യമില്ല.

എന്റെ കമന്റുകൾ നിങ്ങളുടെ പോസ്റ്റുകളിൽ നിന്നും ഡിലീറ്റ്‌ ചെയ്തതും അതേ കാരണത്താൽ തന്നെ.

Muhammed Shan said...

അപ്പുട്ടാ വളരെ അവസരോചിതം..
ആര്‍ക്കും വളരെ എളുപ്പം മനസ്സിലാക്കാവുന്ന കാര്യങ്ങളെ സുശീലിന്റെയും അപ്പുട്ടന്റെയും ബ്ലോഗുകളില്‍ പറയുന്നുള്ളൂ..
പക്ഷെ വിശ്വാസം ചിന്തകളുടെ അന്ധതയായി മാറിയാല്‍ ആര് എന്ത് പറഞ്ഞിട്ട് എന്ത് പ്രയോജനം!!!

സെമിറ്റിക്‌ മതങ്ങള്‍ കൊടിയ ഭയവും
മോഹന സോപ്നങ്ങളും വാരി വിതറിയാണ് മനുഷ്യ മനസ്സില്‍ നിലനില്‍ക്കുന്നത്..ഭാവിയെ കുറിച്ചുള്ള അരക്ഷിതാവസ്ഥ അതിനു വളരെ നല്ല വളമായി മാറുന്നു.
ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തമുണ്ട് ..
ആളുകള്‍ ചിന്തിക്കട്ടെ...
ചിന്തകളുടെ തീപ്പൊരി വിതറാനുള്ള എളിയ ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സന്തോഷ്‌ said...

>> സെമിറ്റിക്‌ മതങ്ങള്‍ കൊടിയ ഭയവും മോഹന സോപ്നങ്ങളും വാരി വിതറിയാണ് മനുഷ്യ മനസ്സില്‍ നിലനില്‍ക്കുന്നത്..<<

ഷാന്‍, സെമിറ്റിക്‌ മതങ്ങള്‍ എല്ലാം അങ്ങനെ തന്നെയാണോ?

Muhammed Shan said...

സന്തോഷ്‌..,
എന്‍റെ അറിവില്‍ അങ്ങിനെ തന്നെ
പിന്നെ ഭയപ്പെടുതുന്നതിന്റെ അളവിലെ വിത്യാസമുള്ളൂ എന്ന് തോനുന്നു.
ബൈബിളും തോറയും ഓടിച്ചു വായിചിട്ടെയുള്ളൂ...
ബൈബിളിലെ ഉത്തമ ഗീതങ്ങള്‍ ന്നെ ഇഷ്ടമായി.

സുശീല്‍ കുമാര്‍ said...

അപ്പൂട്ടന്‍ വളരെയേറെ നന്നായി. Modern Science എന്താണെന്നും delusion എന്താണെന്നും അറിയാത്തവരാണ്‌ ഇവിടെ വിശ്വാസത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചവരെന്ന് ഞാന്‍ കരുതുന്നില്ല. ഒരു പക്ഷേ അവരില്‍ അപ്പൂട്ടനെയും ഷാനെയും എന്നെയും കാള്‍ അധികം ശാസ്ത്രം അറിയുന്നവര്‍ ഉണ്ടാകാം. ക്ലാസ് മുറികളില്‍ കുട്ടികളെ സയന്‍സ് പഠിപ്പിക്കുന്ന ചില അദ്ധ്യാപകരും ഇങ്ങനെയാണ്‌. അവര്‍ പഠിപ്പിക്കുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്നു്‌. അവരെ തിരുത്താന്‍ പറ്റുകയില്ല. കാരണം ഉറങ്ങുന്നവനെ ഉണര്‍ത്താം, പക്ഷേ ഉറക്കം നടിക്കുന്നവനെ സാധ്യമല്ല.

Anonymous said...

യുക്തിവാദി എല്ലാം യുക്തി ഉപയോഗിച്ചാണോ ചെയ്യുന്നത് അഥവാ അയാൾ നിത്യജീവിതത്തിൽ വിശ്വാസം (അന്ധവിശ്വാസം എന്ന് അവറ് തന്നെ വിശേഷിപ്പിയ്ക്കുന്നത്) ഉപയോഗിയ്ക്കുന്നില്ലേ എന്ന ചോദ്യം ബ്ലോഗിൽ പലയിടത്തായി നടക്കുന്ന യുക്തിവാദി-വിശ്വാസി തറ്ക്കത്തിന്റെ ഒരു ഘട്ടത്തിൽ സ്വാഭാവികമായി ഉയറ്ന്നുവരേണ്ടതായ ഒരു നല്ല ചോദ്യമാൺ. തീറ്ച്ചയായും ശാസ്ത്രീയയുക്തിമാത്രം അടിസ്ഥാനപ്പെടുത്തി ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കൈകാര്യം ചെയ്യുക അസാദ്ധ്യമാൺ. ഒരു പാലത്തിലേയ്ക്ക് കയറുന്നതിനുമുൻപ് പാലം പൊളിഞ്ഞുവീഴുമോ എന്ന് ശാസ്ത്രീയമായി അരിശൊധിയ്ക്കുക എന്നതാൺ ശാസ്ത്രീയയുക്തി. തൊട്ടുമുൻപ് ഒരു വാഹനം കടന്നുപോയി എതുകൊണ്ട് ഉറപ്പുള്ളതാൺ എന്നുവിചാരിയ്ക്കുന്നത് സാമാന്യയുക്തി,ഇതിൻ ശാസ്ത്രീയ പരീക്ഷണം ആവശ്യമില്ല. ഓ, പാലമാണെങ്കിൽ ഉറപ്പുള്ളതായിരിയ്ക്കും എന്ന് വിചാരിയ്ക്കുന്നത് വിശ്വാസം. അതിൽ മുൻപൊരു വാഹനം കടന്നുപോയി എന്നുപോലും നോക്കുന്നില്ല.

നിത്യജീവിതത്തിൽ യുക്തിയുടെ പ്രയോഗസാദ്ധ്യതകൾക്കുതന്നെ പരിധികളും പരിമിതികളുമുണ്ട്. അത്തരം അവസരങ്ങളിൽ കോമൺസെൻസോ ഫെയ്ത്തോ തന്നെ ഉപയോഗിച്ച് നിലനിൽക്കാൻ ആരെങ്കിലും തയ്യാറാകുന്നെങ്കിൽ അതുകൊണ്ട് അയാൾ അയാൾ അശാസ്ത്രീയരീതികളെ പിന്താങ്ങുന്നു എന്ന് വാദിയ്ക്കാനാവില്ല.ഒരു തീരുമാനം എത്രത്തോളം ശാസ്ത്രീയമായി എടുക്കാനാവുമോ അത്രയും ശാസ്ത്രീയമായിത്തന്നെ എടുക്കുക എന്നതാൺ സാമാന്യമായ യുക്തിവാദം. പരിപൂറ്ണ്ണമായ ശാസ്ത്രീയത എന്ന എന്ന ഉടോപിയൻ കണ്ടീഷനുനേരെ പ്രവറ്ത്തിച്ചുകൊണ്ടിരിയ്ക്കുക എന്ന പ്രതിജ്ഞാബദ്ധത ഇവിടെ നിലവിലുണ്ട്.

യുക്തിപൂറ്വ്വമായ മനസ്സിലാക്കൽ എന്ന നിരന്തരപ്രവറ്ത്തനത്തിൽ ഏറ്പ്പെട്ടിരിയ്ക്കുന്ന ഒരു സംഘടിതവ്യവസ്ഥയാൺ ശാസ്ത്രസമൂഹം. ഇതിൽ ഒരു വ്യക്തിതന്നെയാണോ എല്ലാം വാലിഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യം അപ്രസക്തമാൺ. കിറുകിറുത്യമായി സെറ്റ് ചെയ്തുവെച്ചിരിയ്ക്കുന്ന നിബന്ധനകൾക്കനുസൃതമായി പറയപ്പെടുന്ന കാര്യങ്ങളെയാൺ ശാസ്ത്രീയപ്രസ്താവന എന്നു വിളിയ്ക്കുന്നത്.ഇതിൽ ക്രെഡിബിലിറ്റി ഉറപ്പുവരുത്തപ്പെടുന്നതെങ്ങിനെയാൺ എന്നതൊക്കെ മറ്റൊരു ലേഖനം എഴുതേണ്ട വിഷയമാൺ.

വിശ്വസനീയത (ക്രെഡിബിലിറ്റി) എന്നതിലും വിശ്വാസം(ഫെയ്ത്) എന്നതിലും വിശ്വാസം എന്ന വാക്ക് ആവറ്ത്തിച്ചുവരുന്നത് മലയാളഭാഷയുടെ ഒരു വളറ്ച്ചാപരമായ പരിമിതി മാത്രമാൺ. യുക്തിവാദിയുടെ വിശ്വാസവും (ഐ ട്രസ്റ്റ്) ദൈവവാദിയുടെ വിശ്വാസവും(ഐ ബിലീവ്) തീറ്ത്തും വ്യസ്ത്യസ്തമായ രണ്ടുപദങ്ങളാൺ ഭാഷാപരമായിത്തന്നെ.

സുശീല്‍ കുമാര്‍ said...

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു.

ബിജു ചന്ദ്രന്‍ said...

tracking

Calvin H said...

കൊള്ളാം :)

നിലാവ്‌ said...

കൊള്ളാം..വളരെ അവസരോചിതമായ പോസ്റ്റ്‌..ഭാവുകങ്ങൾ...

ഷൈജൻ കാക്കര said...

അപ്പുട്ടന്റെ വിശദികരണം വളരെ നന്നായിട്ടുണ്ട്.

100% ശതമാനം കാര്യങ്ങളിലും യുക്തിയാണ്‌ എന്നെ നയിക്കുന്നത്‌.

99% കാര്യങ്ങളിൽ ശാസ്ത്രീയയുക്തിയും ദൈവവിശ്വസമെന്ന 1% കാര്യം എന്റെ ചെറിയ യുക്തിയിൽ സ്വീകരിക്കാനോ നിരാകരിക്കാനോ ഇതുവരെ എനിക്ക്‌ സാധിച്ചിട്ടില്ല അതിനാൽ തന്നെ ഞാൻ “വിശ്വാസം” സ്വീകരിക്കുന്നു.

ഇവിടെയും എന്റെ “യുക്തിയാണ്‌” (കുയുക്തി?) വിജയിക്കുന്നത്‌. ദൈവമുണ്ട്‌ എന്ന്‌ വിശ്വസിച്ചിട്ട്‌ ദൈവമില്ലാതായാൽ എനിക്ക്‌ ഒരു നഷ്ടവുമില്ല. ദൈവമില്ലായെന്ന്‌ വിശ്വാസിച്ചിട്ട് ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്‌ക്ക്‌ കാക്കരയില്ല.

“ചില യുക്തിവാദികൾ” 99% കാര്യങ്ങളിലും അന്ധവിശ്വസികളാണോയെന്ന്‌ തോന്നാറുണ്ട്...

ഒരു യാത്രികന്‍ said...

tracking

അനില്‍@ബ്ലൊഗ് said...

കൊള്ളാം അപ്പൂട്ടാ.
നന്നായി പറഞ്ഞിരിക്കുന്നു.
സുശീല്‍കുമാര്‍ പറഞ്ഞപോലെ പലതും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിക്കുകയാണ് പല വിശ്വാസികളും.
ആകാശത്തേക്ക് റൊക്കറ്റ് വിടുന്നവരും ജോത്യനെക്കാണുകയും തുലാഭാരം കഴിക്കുകയും ഒക്കെ ചെയ്യുന്നത് ഇതിന്റെ തെളിവാണ്.

വര്‍ക്കേഴ്സ് ഫോറം said...

നന്നായി വിഷയം അവതരിപ്പിച്ചിരിക്കുന്നു
അപ്പൂട്ടന് അഭിനന്ദനങ്ങൾ

ബയാന്‍ said...

അപ്പൂട്ടന്‍ : ദൈവ വിശ്വാസികളോട് സംവദിക്കുമ്പോള്‍ അവരില്‍ ഒരാളായി സംസാരിച്ചില്ലെങ്കിലും, അവരുടെ പ്ലാറ്റ്ഫോമില്‍ കയറി നിന്നെങ്കിലും സംവദിക്കണം. ‘മറുപടി പറഞ്ഞ്‘ മാളത്തിലേക്കു തിരിച്ചുപോവുക എന്നതിനപ്പുറം ‘വിശ്വാസത്തിന്റെ കടിഞ്ഞാണ് വീണവര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നത് ചക്കില്‍ കറങ്ങുന്ന കാളകളുടെ ഉത്തരവാദിത്തബോധത്തിനപ്പുറത്തല്ല.

ഇത്തരക്കാരോട് സംവദിക്കുന്നത് ഒരു entertainment നപ്പുറം entertain ചെയ്യാതിരിക്കുന്നതാവും വിവേകം. we are living very conservative society. വിശ്വാസസമൂഹത്തോട് ഇടപഴകുമ്പോള്‍ നല്ല ക്ഷമയും കരുതലും വേണം. എരുതിനെ മേയ്കാന്‍ കൊണ്ടുപോവുന്നപോലെ.

സദാചാരവും സംസ്കാരവും ദൈവം മനുഷ്യനെ കളിമണ്ണില്‍ നിന്നു കൊഴച്ചുണ്ടാക്കി കൈകഴുകുന്നതിന് മുന്നെ എഴുതിക്കൊടുത്തിട്ടുണ്ട് എന്ന് പറയുന്നവനോട് മനുഷ്യസംസ്കാരത്തിന്റെ ചരിത്രം ഓതിക്കൊടുക്കുന്നതിന് പകരം, ‘സാദാചാരം കണ്ടുപിടിച്ചത് ആരാ’? എന്ന നിഷ്കളങ്കമായ മറുചോദ്യം ശരാശരിബുദ്ധിവികാസമുള്ളവരെ കൊഴക്കിയേക്കും.

മതവിശ്വാസമൂഹം ഇന്നേവരെ ഒരു സംവാദത്തിലും പരാജയപ്പെട്ടതായി അറിഞ്ഞിട്ടില്ല; ലാഭത്തിന്റെ കണക്കുമാത്രം അവകാശപ്പെടാനുള്ള വിശ്വാസമൂഹത്തിന് നഷ്ടപ്പെടാന്‍ സ്വജീവന്‍ പോലുമില്ല. (കാക്കരെയുടെ കണക്കുകൂട്ടല്‍ കാണുക)


>>>>ദൈവമുണ്ട്‌ എന്ന്‌ വിശ്വസിച്ചിട്ട്‌ ദൈവമില്ലാതായാൽ എനിക്ക്‌ ഒരു നഷ്ടവുമില്ല.>>>>

കാക്കരെ: നല്ല തമാശ. അടിമത്വം സുഖകരമാണ്;
ദൈവഭയം നഷ്ടപ്പെടുത്തുന്നത് താന്കളുടെ സ്വത്വം തന്നെയാണ്. ആശ്രയത്വത്തിലൂടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന താങ്കള്‍ ലാഭം മാത്രം കണക്കുക്കൂട്ടുന്നത് സ്വാര്‍ത്ഥയുടെ ലോകത്തെ വെറും കണ്ണുപൊട്ടനായത് കൊണ്ടാണ്.

>>>>ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്‌ക്ക്‌ കാക്കരയില്ല.>>>>

സൃഷ്ടാവിനെ സൃഷ്ടി എന്തിന് മറികടക്കണം. സൃഷ്ടിപ്പിന്റെ ഉത്തരവാദിത്തം സൃഷ്ടാവിനാണ്; ദൈവത്തിനേക്കാളും ആധിയെന്തിനാ താന്കള്‍ക്ക്. താങ്കളില്‍ താങ്കള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലേ.

Salim PM said...

വിശ്വാസം അന്വേഷണ ബോധത്തെ തൃപ്തിപ്പെടുത്തുന്നതായിരിക്കണം. എന്നാല്‍ മത്രമേ ആ വിശ്വാസം യുക്തിക്കു നിരക്കുന്നതാണ് എന്ന് പറയാന്‍ പറ്റൂ. സകല മതങ്ങളിലുമുള്‍പ്പെട്ട സാമാന്യജനങ്ങളില്‍ ഭൂരിഭാഗവും അവര്‍ വിശ്വസിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാതെയാണ്‌ വിശ്വസിക്കുന്നത് എന്നത് കൊണ്ട് വിശ്വാസത്തെ ആ രീതിയില്‍ സാമാന്യ വല്‍ക്കരിക്കാനാവില്ല.

അദൃശ്യ കാര്യങ്ങള്‍ളില്‍ വിശ്വസിക്കുക എന്നത് മതവിശ്വാസത്തില്‍ ഒഴിച്ചു കൂടാന്‍ ആവാത്ത ഒരു കാര്യമാണ്. ഇവിടത്തെ വിഷയവും അതാണല്ലോ. ഇതിനെ വെറും അന്ധവിശ്വാസത്തിന്‍റെ വകുപ്പില്‍ പെടുത്തി തള്ളാന്‍ ആവില്ല. ചില വസ്തുക്കളെക്കുറിച്ചുള്ള നമ്മുടെ അജ്ഞത കാരണം അങ്ങനെയൊന്നിന്‍റെ അസ്തിത്വം തന്നെയില്ലന്ന്‌ പറയുവാന്‍ തീര്‍ച്ചയായും സാദ്ധ്യമല്ല. അവ നിലവിലുള്ളതായിരിക്കും. ഒരു പക്ഷെ അജ്ഞതയുടെ തിരശ്ശീലക്ക്‌ പിന്നില്‍ ഒളിഞ്ഞുകിടക്കുന്നതാവാം. എന്നാല്‍ ഭാവിയില്‍ മനുഷ്യഗവേഷണങ്ങള്‍ മൂലമോ, ദിവ്യവെളിപാടുകള്‍ മൂലമോ അദൃശ്യ മണ്ഡലത്തില്‍ നിന്ന് അവ ദൃശ്യമണ്ഡലത്തിലേക്ക്‌ കടന്നുവരുന്നതാണ്‌.

അദൃശ്യം എന്ന പദം വിപുലമായ അര്‍ത്ഥത്തില്‍, ദൃശ്യമല്ലാത്തതും കേള്‍ക്കാന്‍ സാദ്ധ്യമല്ലാത്തതുമായ സകലതിനേയും സൂചിപ്പിക്കുന്ന ഒന്നാണ്‌. മനുഷ്യന്‍റെ ഇന്ദ്രിയങ്ങളിലൂടെ ഗ്രഹണ സാദ്ധ്യമല്ലാത്ത സകലതും ഇതിന്‍റെ പരിധിയില്‍പെടുന്നു. ഈ അര്‍ത്ഥത്തില്‍ പഞ്ചേന്ദ്രിയങ്ങളുടെ ഗ്രാഹ്യത ക്കപ്പുറമുള്ള സകല അസ്തിത്വ രൂപങ്ങളും അദൃശ്യം എന്നതില്‍ ഉള്‍പ്പെടുന്നുവെന്ന്‌ പറയാവുന്നതാണ്‌. അദൃശ്യ മണ്ഡലം എന്നെന്നും അപ്രാപ്യമായിത്തന്നെ നിലകൊള്ളണമെന്നില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ അവ അപ്രാപ്യമാണെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളൂ. ഇത് അയുക്തികമായ ഒരു വിശ്വാസം അല്ല.

ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട ഗോചരീയ വസ്തുക്കളെക്കുറിച്ചുള്ള എല്ലാ ജ്ഞാനങ്ങളും ഈ ഗണത്തില്പെട്ടവയാണ്‌. മറ്റൊരു പ്രകാരത്തില്‍, അസ്തിത്വത്തിലുള്ള ഒരു വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഒരു നിശ്ചിത കാലഘട്ടത്തില്‍ അഗോചരമായിരിക്കാമെങ്കിലും സമയത്തിന്‍റെ മറ്റൊരു ബിന്ദുവില്‍ അത്‌ ഇന്ദ്രിയഗോചരമായിത്തീര്‍ന്നേക്കാവുന്നതാണെന്നതുകൊണ്ടു അവയിലും നാം വിശ്വസിക്കേണ്ടിയിരിക്കുന്നു. ഈ വിശ്വാസത്തെ അന്ധമെന്നാക്ഷേപിച്ചു തള്ളിക്കളയാവുന്നതല്ല.

പാദാര്‍ഥിക രൂപങ്ങളില്‍ നിലനില്ക്കുന്ന വസ്തുക്കളില്‍ നല്ലൊരുഭാഗം നേരിട്ടു പരിശോധിക്കുവാന്‍ സാദ്ധ്യമല്ലാത്തവയാണ്‌. അവയുടെ അസ്തിത്വത്തെക്കുറിച്ചും ഭൌതിക ഗുണങ്ങളെക്കുറിച്ചുമുള്ള ജ്ഞാനം യുക്ത്യാനുസൃത നിഗമനങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അവയെ സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളുടെ സഹായത്താല്‍ ഇന്ദ്രിയഗോചരമാ ക്കിയോ മാത്രമേ ആര്‍ജ്ജിക്കാനാവുകയുള്ളൂ. ന്യൂട്രിനോകളും ആന്‍റി ന്യൂട്രിനോകളും എന്താണ്‌? ദ്രവ്യവും (Matter) പ്രതിദ്രവ്യവും (Antimatter) എന്താണ്‌? ബോസോണുകളും ആന്‍റി ബോസോണുകളും എന്താണ്‌? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ടുള്ള പരിശോധനകളിലൂടെ ലഭ്യമല്ല. എങ്കിലും അവയുടെ അസ്തിത്വത്തിന്‍റെ അദൃശ്യലോകം സാര്‍‌വ്വലൌകികമായി അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്‌.

Salim PM said...

ബോധത്തിന്‍റെ, പ്രജ്ഞയുടെ, ആത്യന്തിക സ്ഥാനമാണ്‌ മനസ്സ്‌. യുക്ത്യാധിഷ്ഠിതമായ നിഗമനം മനസ്സിന്‍റെ അത്ഭുതകരമായ കഴിവാണ്‌. മനസ്സിലേക്ക്‌ വസ്തുതകള്‍ നല്കപ്പെട്ടിട്ടില്ലാത്ത അവസരങ്ങളില്പോലും അത്‌ സാങ്കല്പിക വിവരങ്ങള്‍ ഉപയോഗിച്ച്‌ അതിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കും. മുമ്പുശേഖരിക്കപ്പെട്ട വിവരങ്ങള്‍ അയവിറക്കിക്കൊണ്ടു പ്രവര്‍ത്തിക്കുവാനുള്ള കഴിവും മനസ്സിനുണ്ട്‌. തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്‌ മാനസിക തലത്തിലാണ്‌. മസ്തിഷ്ക്കം ഒരുഹാര്‍ഡ്‌വെയര്‍ മാത്രമാണ്‌; ഓര്‍മ്മകളുടെ വെറുമൊരു സംഭരണശാല. കൂടാതെ മനസ്സിന്‌ അനന്തത, അനശ്വരത തുടങ്ങിയ സാങ്കല്പ്പികവും അതിഭൌതികവുമായ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുവാനുള്ള കഴിവുണ്ട്‌. കാര്യകാരണ ബന്ധങ്ങളുടെ പ്രത്യക്ഷത്തില്‍ അനന്തമായ സംഭവപരമ്പരകളിലെ ദുര്‍ജ്ഞേയത നിര്‍ദ്ധരിക്കുവാന്‍ മനസ്സ്‌ ശ്രമിക്കുന്നു.

ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെ പ്രയാണം ത്വരിതപ്പെടുന്തോറും പഞ്ചേന്ത്രിയങ്ങളുടെ പരിമിതികള്‍ കൂടുതല്‍ പ്രകടമായിത്തീരുന്നു. നമ്മുടെ സം‌വേദന പരിധിക്കപ്പുറത്ത് അതി വിപുലമായ ജീവരാശികളും ശബ്ദ വീചികളുമുണ്ട്. അത് ഗ്രഹിക്കാനുള്ള നമ്മുടെ കഴിവുകള്‍ വ്പ്പര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് പല പുതിയ നിറങ്ങള്‍ കാണാനും പല പുതിയ ശബ്ദങ്ങള്‍ കേള്‍ക്കാനും കഴിയും.

പരിമിതമായ ജ്ഞാനേന്ദ്രിയങ്ങളോടുകൂടിയ മനുഷ്യന്‍ അവന്‍ എത്ര തന്നെ വിജ്ഞാനിയും വിവേകിയുമാണെങ്കിലും തന്‍റെ ജ്ഞാനേന്ദ്രിയങ്ങളുടെ പരിധികള്‍ ലംഘിക്കുവാന്‍ അവനു സാധ്യമല്ല. അതേസമയം മനുഷ്യനു കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ ഉണ്ടാകനുള്ള സാധ്യത തള്ളിക്കളയാനും ആവില്ല. മനുഷ്യ പരിധിക്കപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അറിവു നല്‍കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. മതം ചിത്രീ കരിക്കുന്ന പരലോക ജീവിത സ്വഭാവങ്ങള്‍ ഇത്തരത്തിലുള്ള ആജ്ഞേയ മണ്ഡലത്തില്‍ പെടുന്നവയാണ്. ഭൗതികശാസ്ത്രം അളക്കുന്ന അളവുകോല്‍ വെച്ച് അതിനെയും അളക്കണം അന്നു പറയുന്നത് അയുക്തികമല്ലേ?

ബയാന്‍ said...

കല്‍ക്കിയുടെ മുകളിലെ രണ്ടുകമെന്റും സത്യാന്വേഷി എന്ന ബ്ലോഗറുടെ ഈ പോസ്റ്റില്‍ നിന്നും കോപ്പി&പേസ്റ്റ് ആണ്. കല്‍ക്കിയും ഈ ബ്ലോഗ്ഗറും ഒരാളാണെന്ന് എനിക്കറിയില്ല.

നന്ദന said...

നന്നായിരിക്കുന്നു.

സജി said...

ഞാന്‍ വിശ്വാസിയാണ്. എന്നു വച്ചാല്‍ അന്ധവിശ്വാസി. അന്ധവിശ്വാസിയല്ലാത്ത ഒരു വിശ്വാസിയും ഇല്ല. തെളിയിക്കപ്പെട്ട ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല. അതു പിന്നെ വിശ്വാസമല്ല വിജ്ഞാനമാണ്.

ഞാന്‍ വിശ്വസിക്കുന്ന ഒന്നും എനിക്കു തെളിയിക്കാന്‍ കഴിയില്ല, ആരും തെളിയിച്ചു കണ്ടിട്ടും ഇല്ല. യുക്തി ഭദ്രവും അല്ല.

ഞാന്‍ യുക്തി ഭദ്രമായിട്ട് ആണ് ദൈവത്തില്‍ വിശ്വസിക്കുന്നത് എന്നു പറഞ്ഞാന്‍ അങ്ങിനെ പറയുന്ന അള്‍ “യുക്തി“ എന്ന് ഉദ്ദേശിക്കുന്നതു മറ്റെന്തിനെയോ ആണ്.

മത ഗ്രന്ഥങ്ങളില്‍ (ഞാന്‍ വിശ്വസിക്കുന്ന ബൈബിള്‍‍)‘സത്യ‘ത്തെ കണ്ടെത്തുന്നത് ശാസ്ത്രീയമോ യുക്തിപരമോ ആയിട്ടല്ല.

ഉദാഹരണത്തിന്,(ഉദാഹരണങ്ങള്‍ പറയാന്‍ ഞാന്‍ അത്ര പോര) എന്റെ വീട്ടിലേക്കു വരുന്ന വഴിയ്ക്ക് ഒരു തോട് ഇറങ്ങിക്കടക്കണമെന്നു വിചാരിക്കുക. വെള്ളം കലങ്ങി മറിഞ്ഞുഒഴുകുന്നു, അടിവശം കാണാന്‍ കഴിയുന്നില്ല.അക്കരെ നിന്നും ഞാന്‍ പറയുന്നു ധൈര്യമായി ഇറങ്ങൂ എന്നു. നിങ്ങള്‍ നിശ്ചയമായും ഇറങ്ങും.
കാരണം, അറിയാവുന്ന ഒരാളാണ് പറഞ്ഞത്.

കണ്ടിലെങ്കിലും അനുസരിക്കാന്‍ ഇതു മതിയാകും. ഈ തീരുമാനം യൌക്തിപരമാണോ ? അല്ലെന്നാണ് എന്റെ അറിവ്.

ഇതാണ് വിശ്വാസം. സത്യം ഗ്രഹിക്കാന്‍ എപ്പോഴും കാണണമെന്നില്ല. അറിയാവുന്ന ഒരാള്‍ പറഞ്ഞാലും മതി.


വിശ്വാസത്തിനു പിന്നിലെ യുക്തിക്ക് കാക്കര പറഞ്ഞ കാരണം മോശമല്ല“. ദൈവമുണ്ട്‌ എന്ന്‌ വിശ്വസിച്ചിട്ട്‌ ദൈവമില്ലാതായാൽ എനിക്ക്‌ ഒരു നഷ്ടവുമില്ല. ദൈവമില്ലായെന്ന്‌ വിശ്വാസിച്ചിട്ട് ഒരു പക്ഷെ ദൈവമുണ്ടായാൽ... തീക്കളിയ്‌ക്ക്‌ കാക്കരയില്ല“

എന്റെ വിശ്വാസം തെറ്റായാല്‍ പണ്ട് ഞാനും ഇങ്ങനൊന്ന് എഴുതിയിരുന്നു

ഷൈജൻ കാക്കര said...

യരലവ... “99% കാര്യങ്ങളിൽ ശാസ്ത്രീയയുക്തിയും ദൈവവിശ്വസമെന്ന 1% കാര്യം എന്റെ ചെറിയ യുക്തിയിൽ സ്വീകരിക്കാനോ നിരാകരിക്കാനോ ഇതുവരെ എനിക്ക്‌ സാധിച്ചിട്ടില്ല അതിനാൽ തന്നെ ഞാൻ “വിശ്വാസം” സ്വീകരിക്കുന്നു.”

ഇതൊന്നും കാണാതെ “കുയുക്തിയിൽ” എഴുതിയ പാരഗ്രാഫിലെ വാചകവും വാക്കുകളും വേർതിരിച്ച് ഞാൻ എഴുതാത്തത്‌ വായിക്കുന്നതിൽ വല്ല യുക്തിയുണ്ടോ?

ആരോ ഉപേക്ഷിച്ച ഒരു പൊതി ബോംബാണെന്ന്‌ കുറച്ച്പേർക്ക്‌ സംശയംതോന്നുകയും അല്ലായെന്ന്‌ കാക്കരയ്ക്ക്‌ ഉറപ്പുമില്ലെങ്ങിൽ... ആ പൊതിയെടുത്ത്‌ വെള്ളത്തിലേക്കിടുക, അതാണ്‌ കാക്കരയുടെ യുക്തി.

ബയാന്‍ said...

@കാക്കരെ :.... എങ്കില്‍ ആ വിശ്വാസത്തിന്റെ പൊതി വെള്ളത്തിലിട്ടേക്ക്. കാക്കരെ താങ്കളെ പോലെയുള്ള പൊതികിട്ടാന്‍ വേണ്ടി ദൈവത്തെ വിളിക്കുന്നവരാണ് ദൈവത്തെ പേട്ട് തേങ്ങയാക്കുന്നത്. ( കാക്കരെ, വ്യക്തി വിരോധം തോന്നരുത്, ഇത് വെറും ദൈവ ചര്‍ച്ചയാണ്, ദൈവം എന്നെ എന്ത് വേണമെങ്കിലും ചെയ്തോട്ടെ)

മുകളിലെ സജിയുടെ കമെന്റില്‍ ലിങ്കിയ ആദ്ദേഹത്തിന്റെ പോസ്റ്റില്‍ ബെന്യാമിന്റെ ഒരു കമെന്റ് താഴെ :

“അന്തിമലാഭത്തിന്റെ കണക്കു നോക്കിയാണോ നിങ്ങളെപ്പോലെ ഒരാള്‍ ദൈവവിശ്വാസത്തെ സാധൂകരിക്കേണ്ടത്..? എനിക്ക് നരകമാണ് ലഭിക്കാന്‍ പോകുന്നതെങ്കില്‍പ്പോലും ഞാനെന്റെ ദൈവത്തെ വിശ്വസിക്കാന്‍ തയ്യാര്‍ എന്നുപറയുന്നതരം വിശ്വാസമാണ് ഞാന്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചത്. ഇവിടെയാണ് പ്രൊട്ടസ്റ്റന്റ് മതങ്ങള്‍ പരക്കെ വിമര്‍ശിക്കപ്പെടുന്നത്. നീ പ്രാര്‍ത്ഥിക്ക് നിനക്ക് ദൈവം നന്മ തരും, സുഖം തരും, സൌകര്യം തരും ചോദിക്കുന്നതെന്തും തരും സ്വര്‍ഗ്ഗവും തരും. അങ്ങനെ കിട്ടാന്‍ വേണ്ടിയുള്ള ദൈവത്തിനോടുള്ള കൂട്ടുകൂടല്‍ പഠിപ്പിക്കുന്ന കൂടാരാത്തിലാണ് താങ്കളുടെ വാസം.അവിടെ ലാഭക്കണക്ക് പറയാതെ ദൈവത്തിന് അസ്ഥിത്വമില്ല. അന്തിമലാഭത്തിനുവേണ്ടി ദൈവത്തിനോടു ചേരുന്നതിനേക്കാള്‍ നല്ലത് ചെകുത്താനോട് ചേരുന്നത്. എന്നെ പാടിപ്പുകഴ്ത്താന്‍ അവന്‍ പറയുന്നില്ലല്ലൊ.
August 12, 2009 1:16 PM

സുശീല്‍ കുമാര്‍ said...

കല്‍ക്കി പറഞ്ഞു:
"പരിമിതമായ ജ്ഞാനേന്ദ്രിയങ്ങളോടുകൂടിയ മനുഷ്യന്‍ അവന്‍ എത്ര തന്നെ വിജ്ഞാനിയും വിവേകിയുമാണെങ്കിലും തന്‍റെ ജ്ഞാനേന്ദ്രിയങ്ങളുടെ പരിധികള്‍ ലംഘിക്കുവാന്‍ അവനു സാധ്യമല്ല. അതേസമയം മനുഷ്യനു കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ ഉണ്ടാകനുള്ള സാധ്യത തള്ളിക്കളയാനും ആവില്ല."

>>>>> കല്‍ക്കി താങ്കള്‍ പറഞ്ഞതില്‍ കൂറ്റുതലും സത്യമാണ്‌. മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഒരുപാട് പരിമിതിയുണ്ട്.

"നമ്മുടെ സം‌വേദന പരിധിക്കപ്പുറത്ത് അതി വിപുലമായ ജീവരാശികളും ശബ്ദ വീചികളുമുണ്ട്. അത് ഗ്രഹിക്കാനുള്ള നമ്മുടെ കഴിവുകള്‍ വ്പ്പര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് പല പുതിയ നിറങ്ങള്‍ കാണാനും പല പുതിയ ശബ്ദങ്ങള്‍ കേള്‍ക്കാനും കഴിയും. "

>>>> ഇപ്പറഞ്ഞതും ശാസ്ത്രീയം തന്നെ; സം‍ശയമില്ല.

"മനുഷ്യ പരിധിക്കപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അറിവു നല്‍കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ"

>>>> ഇനിയാണ്‌ വലിയ പ്രശ്നം. മനുഷ്യപരിധിക്കപ്പുറമുള്ള കാര്യങ്ങളെക്കച്ച് അറിവുതരാന്‍ ദൈവത്തിനേ കഴിയൂ എന്നുള്ള അറിവ് ഒരു സാധാരണ മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ മാത്രമുള്ള താങ്കള്‍ക്ക് എങ്ങനെ ലഭിച്ചു? അതോ താങ്കള്‍ക്ക് കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ മുളച്ചുകഴിഞ്ഞോ?

ബയാന്‍ said...

സജിയുടെ പോസ്റ്റിലെ തന്നെ ബ്രൈറ്റിന്റെ ന്റെ ഒരു കമെന്റ് ഇവിടെ പ്രസക്തമാവുന്നു.

Pascal's Wager എന്നറിയപ്പെടുന്ന വാദത്തിന്റെ ഒരു വെര്‍ഷന്‍ .പാസ്ക്കലിന്റെ കാലത്തുതന്നെ ഈ വാദത്തിന്റെ യുക്തിരാഹിത്യം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്.ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ അസംബന്ധത്തിനു മറുപടി വേണ്ടിവരിക എന്നത് കഷ്ടമാണ്.ഇതിനു ബദലായി ഇതാ Atheist's Wager...

You should live your life and try to make the world a better place for your being in it, whether or not you believe in god. If there is no god, you have lost nothing and will be remembered fondly by those you left behind. If there is a benevolent god, he will judge you on your merits and not just on whether or not you believed in him

* You may live a good life without believing in a god, and a benevolent god exists, in which case you go to heaven: your gain is infinite.

ദൈവം ഇല്ല എന്നതിനു തെളിവ് വേണോ?(Schellenberg's argument)
1. If there is a God, he is perfectly loving.
2. If a perfectly loving God exists, reasonable non belief does not occur.
3. Reasonable non belief occurs.
4. No perfectly loving God exists (from 2 and 3).
5. Hence, there is no God (from 1 and 4).

ഈ മാതിരി കസര്‍ത്തുകള്‍ ദൈവാസ്തിത്വം തെളിയിക്കാന്‍ മാത്രമല്ല മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുക എന്നു മനസ്സിലായല്ലോ..

Pascal's Wager ന്റെ അടിസ്ഥാനം തന്നെ നിരീശ്വരവാദികളില്‍ ദൈവം ഇഷ്ടപ്പെടുന്ന ഗുണങ്ങളൊന്നും ഉണ്ടാവില്ല,അഥവാ എല്ലാറ്റിലും മീതെ ദൈവം ഉണ്ട് എന്ന് വിശ്വസിക്കലാണ് ദൈവത്തിന് വേണ്ടത് എന്ന ധാരണയാണ്.നീതിമാനായ ഒരു ദൈവം ഉണ്ടെങ്കില്‍ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്.നിരീശ്വരവാദികളെല്ലാം ആഭാസന്‍മാരും പാപികളുമാണെന്ന ധാരണ പരിഹാസ്യമാണ്,തെറ്റാണ്.

ലോകത്ത് ഏറ്റവുംകൂടുതല്‍ അക്രമങ്ങള്‍ നടത്തുന്നത് നിരീശ്വരവാദികളൊന്നുമല്ല.സത്യത്തില്‍ അക്രമങ്ങള്‍ കുറയുന്നത്‌ ഭൂരിഭാഗം വിശ്വാസികളും ദൈവവചനങ്ങള്‍ പൂര്‍ണമായും അനുസരിക്കാത്തതുകൊണ്ടാണ്.ദൈവവചനങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്നവരുടെ പ്രവര്‍ത്തികള്‍ നാം കാണുന്നതാണല്ലോ.

Leviticus 11:10 And all that have not fins and scales in the seas, and in the rivers, of all that move in the waters, and of any living thing which is in the waters, they shall be an abomination unto you:ഇതുപ്രകാരം ചെമ്മീന്‍ ഞണ്ട് ഇവ കഴിക്കാത്തവര്‍ എത്രപേരുണ്ട്? ഇത് വാചികാര്‍ത്ഥത്തിലല്ല എടുക്കേണ്ടത് എന്നാണെങ്കില്‍ ഇതോ ...Leviticus 19:18 Thou shalt not avenge, nor bear any grudge against the children of thy people, but thou shalt love thy neighbour as thyself: I am the LORD.ഇവിടെ യഥാര്‍ത്ഥ അര്‍ഥം വേറെയാണ് എന്ന് ആരെങ്കിലും വാദിക്കുമോ?അപ്പോള്‍ സ്വന്തം യുക്തിബോധം അനുസരിച്ച്,ദൈവത്തിന്റെ തിരുവിഷ്ടം (അത് എല്ലായ്പ്പോഴും സ്വന്തം ഇഷ്ടവുമായി ചേര്‍ന്നു പോകുന്നതായിരിക്കും.എന്തത്ഭുതം!!!അല്ലെ ?) നടപ്പിലാക്കുകയാണ് സാധാരണ വിശ്വാസികള്‍ ചെയ്യുന്നത്.യഥാര്‍ഥത്തില്‍ മതതീവ്രവാദികള്‍ എന്ന പ്രയോഗം തെറ്റാണ്.തീവ്രവാദികളാണ് യഥാര്‍ത്ഥ വിശ്വാസികള്‍.അവര്‍ ദൈവവചനം തങ്ങളുടെ ധാര്‍മ്മികബോധത്തിനു എതിരാണെങ്കില്‍ പോലും ദൈവം തന്നേക്കാള്‍ അറിവുള്ളവനാണ് എന്ന ബോധ്യത്തില്‍ ദൈവം പറഞ്ഞത് അതേപടി അനുസരിക്കുന്നു. സാധാരണ വിശ്വാസികള്‍ ദൈവവചനം വ്യഖ്യാനിച്ച് അര്‍ഥം മാറ്റുന്നതിലൂടെ ദൈവത്തിന് തെറ്റുപറ്റി എന്നു പറയാതെ പറയുകയാണ്.താങ്കളുടെ യുക്തി പ്രകാരം സ്വര്‍ഗ്ഗം തീവ്രവാദികള്‍ക്കുള്ളതാണ്.


ലോകത്ത് സമാധാനം ഇത്രയെങ്കിലും നിലനില്‍കുന്നത്‌ ഭൂരിഭാഗം വിശ്വാസികളും ദൈവവചനം പൂര്‍ണമായും അനുസരിക്കാന്‍ കൂട്ടക്കാത്തതു കൊണ്ടാണ്. ദൈവവചനം വ്യാഖ്യാനിച്ച് അര്‍ഥം മാറ്റേണ്ടിവരുന്നത് യഥാര്‍ഥത്തില്‍ ദൈവത്തിന്റെ കഴിവുകേടാണ്. നീറ്റ്ഷേ പറഞ്ഞതു പോലെ "a god who is all-knowing and all-powerful and who does not even make sure his creatures understand his intentions — could that be a god of goodness?"

ഇനി ദൈവമുണ്ടെങ്കില്‍,എന്നെ നരകത്തിലേക്ക് വിടുന്ന ദൈവത്തോട് ഞന്‍ പറയുക ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞതു തന്നെയാണ്..."Not enough evidence, God! Not enough evidence!"
August 12, 2009 10:48 AM


അപ്പൂട്ടാ : (bright നോടുള്ള ആരാധന തുളുമ്പിയത് കൊണ്ടാ, ഈ കമെന്റ് ഇവിടെ പേസ്റ്റാന്‍ പ്രേരിപ്പിച്ചത്)

സുശീല്‍ കുമാര്‍ said...

കാക്കരയുടെ അസുഖത്തിന്‌ ഒരു ചെറിയ ഗുളിക ഇവിടെയുണ്ട്. ഒന്നു കഴിച്ച് നോക്കൂ. ചിലപ്പോള്‍ ശമനം കിട്ടിയേക്കും.
ഗുളിക

ചിത്രഭാനു Chithrabhanu said...

ബോസോണുകളും ആന്റി ബോസോണുകളും!!!! ഹഹഹഹ. സുഹ്രുത്തേ ആന്റി പാർട്ടിക്കിൾ എന്നു പറഞ്ഞാൽ സാത്താനൊന്നുമല്ല. ഇലക്ട്രോണിന്റെ ആന്റി പാർട്ടിക്കിളായ പോസിട്രോൺ എന്നത് അതേ മാസും പോസിറ്റിവ് ചാർജ്ജുമുള്ള കണമാണ്. ആന്റി ബോസോൺ എന്നത് ആദ്യമായി കേൾക്കുകയാണ്. ഇന്റിജെർ സ്റ്പിൻ ഉള്ള പാർട്ടിക്കിളുകളാണിവ. പ്രകാശ കണങ്ങൾ (ഫോട്ടോൺസ്) ഉദാഹരണം. ഫോട്ടോണീനു ആന്റി പാർട്ടിക്കിൾ ഇല്ല. ആന്റി പാർട്ടിക്കിൾ എന്നാൽ സ്പിൻ കൊണ്ടോ ചാർജ്ജ് കൊണ്ടോ ആങ്കുലാർ ആക്കത്തിന്റെ (momentum) ദിശകൊണ്ടോ വ്യത്യസ്തമാവുകയും അതേസമയം മറ്റെല്ലാം കൊണ്ടൂം സമമാവുകയും ചെയ്യുന്ന കണങ്ങളാണ്.

shaji.k said...

അപ്പൂട്ടന്‍ വായിച്ചു,ചര്‍ച്ച വീക്ഷിക്കുന്നു.

CKLatheef said...

അപ്പൂട്ടന്‍ ഒരു ചര്‍ചയാക്കുന്നതിന് വേണ്ടിയല്ല ഈ പോസ്റ്റിട്ടതെങ്കിലും ഒരു ചര്‍ചയായിട്ടുണ്ട്. അദ്ദേഹം കമന്റില്‍ പറയാന്‍ വിചാരിച്ച കാര്യങ്ങള്‍ പറഞ്ഞു ആ നിലക്ക് മാറിനില്‍ക്കുകയും ചെയ്തു. എങ്കിലും ഇതിലെ തുടര്‍ കമന്റുകള്‍ അദ്ദേഹം കണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു തുടര്‍ ചര്‍ചക്ക് ഞാനും മുതിരുന്നില്ല.

ഇതില്‍ എല്ലാതരം വിശ്വാസവും വന്നിട്ടുണ്ട്. യുക്തിവാദികളുടെ വിശ്വാസവും. ക്രിസ്തീയ-മുസ്‌ലിം വിശ്വാസവുമെല്ലാം. കണ്ടതിലും അനുഭവിച്ചതിലും വിശ്വാസം ശേഷിക്കുന്നില്ല എന്ന കാര്യത്തില്‍ മാത്രം സജിയോട് യോജിക്കുന്നു. ദൈവത്തില്‍ വിശ്വസിച്ച് പിന്നീട് ദൈവമില്ലാ എന്ന് വരികില്‍ എനിക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ല എന്ന് കാക്കരയുടെ യുക്തിയോടും യോജിക്കുന്നു. അനില്‍ സൂചിപ്പിച്ച, പലര്‍ക്കും തങ്ങളുടെ വിശ്വാസത്തിലെ യുക്തിയില്ലായ്മ ബോധ്യപ്പെട്ടാലും ദൈവവിശ്വാസം പുലര്‍ത്തുന്നതിലെ മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ച പരാമര്‍ശം എന്നെയും അത്ഭുതപ്പെടുത്തുന്നു. കാല്‍കിയേക്കാള്‍ സത്യാന്വേഷി യെക്കാള്‍ ശാസ്ത്രീയ കാര്യത്തില്‍ അറിവ് ചിത്രഭാനുവിനുണ്ടെന്ന് അദ്ദേഹത്തിന്റെ കമന്റില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍.

'ഫോട്ടോണീനു ആന്റി പാർട്ടിക്കിൾ ഇല്ല. ആന്റി പാർട്ടിക്കിൾ എന്നാൽ സ്പിൻ കൊണ്ടോ ചാർജ്ജ് കൊണ്ടോ ആങ്കുലാർ ആക്കത്തിന്റെ (momentum) ദിശകൊണ്ടോ വ്യത്യസ്തമാവുകയും അതേസമയം മറ്റെല്ലാം കൊണ്ടൂം സമമാവുകയും ചെയ്യുന്ന കണങ്ങളാണ്.'

ഈ പ്രസ്താവനയാണ് ആ വിഷയത്തില്‍ കൂടുതല്‍ ശരി എന്ന് നിങ്ങളെ പോലെയും ചിത്രഭാനുവിനെ പോലെയും ഞാനും വിശ്വസിക്കുന്നു. (ഈ വസ്തുത കണ്ടെത്തുന്നതില്‍ പങ്കുവഹിച്ച വല്ല ശാസ്ത്രകാരന്‍മാരും ഈ പോസ്റ്റിന്റെ വായനക്കാരായുണ്ടെങ്കില്‍ അവരെ ഒഴിവാക്കിയിരിക്കുന്നു.)

മൊത്തത്തില്‍ പരിഗണിച്ചാല്‍ അപ്പൂട്ടന്‍ പറയുന്നത് ശരിയാണ്. യുക്തിവാദിയും പദാര്‍ഥവാദിയും മതവിശ്വാസിയും ശാസ്ത്രീയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതും അതില്‍ ചിലത് ശാസ്ത്ര സത്യമാണെന്നംഗീരിക്കുന്നതും.

പദാര്‍ഥവാദിക്ക് അല്‍പം മാത്രമേ യുക്തി ഉപയോഗിക്കേണ്ടതായി വരുന്നുള്ളൂ എന്നത് എന്റെ നീരീക്ഷണം ഒറ്റപ്പെട്ടതാകാം. എങ്കിലും എനിക്ക് അങ്ങനെയാണ് ഇതുവരെ മനസ്സിലാക്കാന് സാധിച്ചിട്ടുള്ളത്.

CKLatheef said...

കല്‍കിയുടെ കമന്റുകള്‍ സത്യാന്വേഷിയുടെ പോസ്റ്റില്‍നിന്നാണ എന്ന് പറഞ്ഞപ്പോള്‍ ഞാനും യരലവയെപ്പോലെ രണ്ടും ഒരാളാകുമോ എന്ന് സംശയിക്കുകയും പഴയ സത്യാന്വേഷി എന്ന ബ്ലോഗറെ മനസ്സില്‍ വന്നതിനാല്‍ കേവലം കോപ്പി പേസ്റ്റാകാനാണ് വഴി എന്ന നിഗമനത്തിലെത്തുകയും ചെയ്തു. എന്നാല്‍ സത്യാനോഷണം എന്ന പുതിയ ബ്ലോഗിലെ ചിന്തകളും വിശ്വാസങ്ങളും കല്‍കിയുടേത് തന്നെയായതിനാല്‍ രണ്ടും ഒരാളാണെന്ന അത്ര ഉറപ്പില്ലാത്ത വിശ്വാസമാണ് എനിക്കുള്ളത്. ഇതിനെയാണ് സംശയമെന്ന് പറയുന്നത്. അത് കല്‍കിയെന്നെ എന്ന് വിശ്വസിച്ചാല്‍ അത് അന്ധമായ വി്ശ്വാസമാണ്. എന്നാല്‍ കല്‍കി അത് ഞാനാണെന്ന് അവകാശപ്പെടുകയും സത്യാന്വേഷി അതില്‍ എതിര്‍വാദമുന്നയിക്കുകയും ചെയ്താല്‍ നമ്മുക്ക് വിശ്വസിച്ചു തുടങ്ങാം രണ്ടും ഒരാളാണെന്ന്. കല്‍കി എന്നയാളെ നമ്മുക്ക് വ്യക്തമായി അറിയുകയും അയാള്‍ സത്യസന്ധനാണ് എന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ നമ്മുടെ വിശ്വാസം ദൃഢമായി. അദ്ദേഹം രണ്ടിലും മാറിമാറി പോസ്റ്റുകളിടുന്നത് അദ്ദേഹത്തിന്റെ ഓഫിസിലെ സഹപ്രവര്‍ത്തകന്‍ കണ്ടാല്‍, അദ്ദേഹത്തെ സംബന്ധിച്ച് കല്‍കിയും സത്യാന്വേഷിയും ഒരാളാണെന്നത് വിശ്വാസമല്ല. കണ്‍കാഴ്ചയാല്‍ രൂപപ്പെടുന്ന ദൃഢബോധ്യമാണ്. (ഖുര്‍ആന്‍ പ്രയോഗം ഐനല്‍ യഖീന്‍). പിന്നീട് കല്‍കിയുടെ സഹപ്രവര്‍ത്തകന്റെ വിസ്വസത്തിന്റെ അംഗീകാരത്തിനോ നിരാകരണത്തിനോ പ്രസക്തിയില്ല. കാരണം കാഴ്ചയോടുകൂടി വിശ്വാസത്തിന്റെ പരിധിയില്‍നിന്ന് അത് പുറത്ത് കടന്നു. യുക്തിവാദികള്‍ മതവിഷയത്തില്‍ ആഗ്രഹിക്കുന്നത്. ഒരോരുത്തര്‍ക്കും ദൈവം നേരിട്ട് വേദഗ്രന്ഥവും നിയമനിര്‍ദ്ദേശങ്ങളും നല്‍കണമെന്നാണ്. അല്ലാത്ത അവസ്ഥയില്‍ ചിലരെങ്കിലും വിശ്വാസത്തെ പിന്‍പറ്റേണ്ടിവരും. എന്നാല്‍ മനുഷ്യനോ വിശ്വാസത്തെ പൂര്‍ണമായി നിരാകരിച്ച് ജീവിക്കുന്നുമില്ല. ചുരുക്കത്തില്‍ ദൈവത്തെ നിഷേധത്തിലുള്ളത് കുയുക്തിയാണ് എന്ന് വിശ്വാസികള്‍ പറയാന്‍ അതാണ് കാരണം. അല്ലാതെ അപ്പൂട്ടന്‍ പറഞ്ഞ വസ്തുതകള്‍ അംഗീകരിക്കാത്തത് കൊണ്ടല്ല.


ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതില്‍ ദൈവത്തിലുള്ള വിശ്വാസം ബോധ്യപ്പെടാനവശ്യമായ തെളിവുകള്‍ ലഭ്യമല്ലാത്തവര്‍ അവിശ്വാസികളായി തുടരുന്നത് ന്യായീകരിക്കാം. പക്ഷെ ദൈവനിഷേധത്തിന് ന്യായീകരണമൊന്നുമില്ല.

ഇനിയും പറഞ്ഞാല്‍ ഈ കമന്റ് പോസ്റ്റായിമാറും അതിനാല്‍ തല്‍കാലം ഇവിടെ നിര്‍ത്തുന്നു.

Salim PM said...

സുശീല്‍ കുമാര്‍ പി പി said

"ഇനിയാണ്‌ വലിയ പ്രശ്നം. മനുഷ്യപരിധിക്കപ്പുറമുള്ള കാര്യങ്ങളെക്കച്ച് അറിവുതരാന്‍ ദൈവത്തിനേ കഴിയൂ എന്നുള്ള അറിവ് ഒരു സാധാരണ മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ മാത്രമുള്ള താങ്കള്‍ക്ക് എങ്ങനെ ലഭിച്ചു? അതോ താങ്കള്‍ക്ക് കൂടുതല്‍ ജ്ഞാനേന്ദ്രിയങ്ങള്‍ മുളച്ചുകഴിഞ്ഞോ?"

സുശീല്‍, ഇവിടെയാണ് വെളിപാടുകളുടെ പ്രസക്തി.

Salim PM said...

സജി said...

"ഉദാഹരണത്തിന്,(ഉദാഹരണങ്ങള്‍ പറയാന്‍ ഞാന്‍ അത്ര പോര) എന്റെ വീട്ടിലേക്കു വരുന്ന വഴിയ്ക്ക് ഒരു തോട് ഇറങ്ങിക്കടക്കണമെന്നു വിചാരിക്കുക. വെള്ളം കലങ്ങി മറിഞ്ഞുഒഴുകുന്നു, അടിവശം കാണാന്‍ കഴിയുന്നില്ല.അക്കരെ നിന്നും ഞാന്‍ പറയുന്നു ധൈര്യമായി ഇറങ്ങൂ എന്നു. നിങ്ങള്‍ നിശ്ചയമായും ഇറങ്ങും.
കാരണം, അറിയാവുന്ന ഒരാളാണ് പറഞ്ഞത്.

കണ്ടിലെങ്കിലും അനുസരിക്കാന്‍ ഇതു മതിയാകും. ഈ തീരുമാനം യൌക്തിപരമാണോ ? അല്ലെന്നാണ് എന്റെ അറിവ്.

ഇതാണ് വിശ്വാസം. സത്യം ഗ്രഹിക്കാന്‍ എപ്പോഴും കാണണമെന്നില്ല. അറിയാവുന്ന ഒരാള്‍ പറഞ്ഞാലും മതി."

ഇവിടെ യുക്തിയുണ്ട് സജി. അക്കരെ നില്‍ക്കുന്ന സജി എന്നോട് തോട് മുറിച്ചു കടക്കാന്‍ പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ശരിയായി വന്നാലേ ഞാന്‍ (ആരായാലും) തോട് മുറിച്ചു കടക്കൂ. 1. സജിക്ക് തോടിന്‍റെ ആഴത്തെ ക്കുറിച്ച് നല്ല അറിവുണ്ട് എന്ന് എനിക്ക് അറിയണം. 2. സജി ഇക്കാര്യത്തില്‍ എന്നോട് ഒരിക്കലും കള്ളം പറയില്ല എന്ന ഉത്തമ വിശ്വാസം എനിക്കുണ്ടാകണം. ഈ രണ്ടു കണ്ടീഷനും ഒത്തു വന്നാല്‍ മാത്രമേ തോട് മുറിച്ചു കറ്റക്കാന്‍ സാമന്യ ബുദ്ധിയുള്ള ഒരാള്‍ തയ്യാറാവൂ. ഇതു തന്നെയാണ് അതിലെ യുക്തി.

Salim PM said...

ചിത്രഭാനു said...

"സുഹ്രുത്തേ ആന്റി പാര്‍ട്ടിക്കിള്‍ എന്നു പറഞ്ഞാല്‍ സാത്താനൊന്നുമല്ല."

അന്‍റി പാര്‍ട്ടിക്കിള്‍ സാത്താനാണെന്നോ മറുതയാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല സ്നേഹിതാ. ഞാന്‍ പറഞ്ഞത് ഇത്രമാത്രം: "ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നേരിട്ടുള്ള പരിശോധനകളിലൂടെ ലഭ്യമല്ല. എങ്കിലും അവയുടെ അസ്തിത്വത്തിന്‍റെ അദൃശ്യലോകം സാര്‍‌വ്വലൌകികമായി അംഗീകരിക്കപ്പെട്ട ഒരു യാഥാര്‍ഥ്യമാണ്‌."

ഇക്കാര്യത്തില്‍ താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടോ? ഭൗതിക ശാസ്ത്രത്തിലുള്ള എന്‍റെ അറിവ് തെളിയിക്കലല്ല കമന്‍റിന്‍റെ ഉദ്ദേശ്യം. അക്കാര്യത്തില്‍ താങ്കളോട് കിടപിടിക്കാനൊന്നും എനിക്ക് വിവരമില്ല. വിഷയത്തിന്‍റെ മര്‍മ്മം അതല്ല.

Salim PM said...

കല്‍ക്കിയെയും സത്യാന്വേഷിയെയും ഉദാഹരിച്ചു ലത്തീഫ് പറഞ്ഞ കാര്യങ്ങള്‍ രസകരംവും ചിന്തനീയവും തന്നെ. ഇക്കാര്യത്തില്‍ ഒരു അനുഭവ ജ്ഞാനം (ഖുര്‍‌ആന്‍റെ ഭാഷയൈല്‍ 'ഹഖുല്‍ യഖീന്‍') ഉണ്ടാകാന്‍ എന്തു ചെയ്യണം?

Muhammed Shan said...

എല്ലാവരും തോടിന്റെ മണ്ടയില്‍ എത്തിയ സ്ഥിതിക്ക് ഞാനും ഒരു തോടിന്‍റെ കഥ പറഞ്ഞേക്കാം...

"ഉദാഹരണത്തിന്,(ഉദാഹരണങ്ങള്‍ പറയാന്‍ ഞാന്‍ അത്ര പോര) എന്റെ വീട്ടിലേക്കു വരുന്ന വഴിയ്ക്ക് ഒരു തോട് ഇറങ്ങിക്കടക്കണമെന്നു വിചാരിക്കുക. വെള്ളം കലങ്ങി മറിഞ്ഞുഒഴുകുന്നു, അടിവശം കാണാന്‍ കഴിയുന്നില്ല.അക്കരെ നിന്നും ഞാന്‍ പറയുന്നു ധൈര്യമായി ഇറങ്ങൂ എന്നു. നിങ്ങള്‍ നിശ്ചയമായും ഇറങ്ങും.
കാരണം, അറിയാവുന്ന ഒരാളാണ് പറഞ്ഞത്.

എന്നാല്‍ ഒരു യുക്തിവാദി കൂടുതലായി ഒന്ന് രണ്ട് ചോദ്യങ്ങള്‍ ചോദിച്ചേക്കും
എത്ര ആഴമുണ്ട് എന്ന് ചോദിക്കാം ..
കൂടുതല്‍ ആഴം കുറഞ്ഞ ഭാഗങ്ങള്‍ ഉണ്ടോ എന്ന് ചോദിക്കാം
എന്ത് കൊണ്ട് ഈ വഴി തന്നെ തിരഞ്ഞെടുത്തു എന്നും ചോദിക്കാം...
അതിന് മറുപടി ഇങ്ങനെ ആയാലോ?
ഇവിടെ അരക്കൊപ്പം വെള്ളമുണ്ട്
കൂടുതല്‍ ആഴം കുറഞ്ഞ ഭാഗങ്ങള്‍ ഉണ്ടോ എന്നറിയില്ല ..
ഇത് ഞങ്ങളുടെ അപ്പൂപ്പന് ദൈവം കാണിച്ചു തന്ന മാര്‍ഗമാണ്...

ഇത്രയേ വിത്യാസമുള്ളൂ
ഒരു യുക്തിവാദി കൂടുതല്‍ ചോദ്യങ്ങള്‍ ചോടിചെന്നിരിക്കും
അടുത്ത് കിടക്കുന്ന ഒരു വടി (ശാസ്ത്രം) ഉപയോഗിച്ച് കൂടുതല്‍ ആഴം കുറഞ്ഞ ഭാഗങ്ങള്‍ ഉണ്ടോ എന്ന് നോക്കിയെന്നിരിക്കും

ഷൈജൻ കാക്കര said...

യരലവ... വ്യക്തിവിരോധം ഒന്നും തോന്നുന്നില്ല...

ദൈവത്തെ വെള്ളത്തിലേക്കിട്ടതുകൊണ്ട് താങ്ങളെ “എന്റെ ദൈവം” ഒന്നും ശിക്ഷിക്കില്ല. അറിവില്ലായ്മകൊണ്ടു ചെയ്യുന്ന ഒരു തെറ്റിനും ദൈവം ശിക്ഷിക്കില്ല. ഇവിടേയും ഞാൻ എന്റെ യുക്തി ഉപയോഗിക്കുന്നു.

സുശീൽ... ആ ഗുളിക നേരത്തെ തന്നെ താങ്ങളുടെ ക്ളീനിക്കിൽ വന്ന്‌ കഴിച്ചിരുന്നു, അസുഖം മാറിയില്ല അതിനാൽ ബില്ല്‌ (കമന്റ്) അടയ്‌ക്കാതെ മുങ്ങി. ഒരു കുയുക്തി!

സമൂഹത്തിൽ നന്മ ചെയ്ത്‌ ജീവിക്കുന്ന ഒരു വ്യക്തി (മതം ഒരു ഘടകമല്ല) എന്റെ ദൈവത്തിന്‌ പ്രിയങ്കരനായിരിക്കും. അതിനാൽ ഹിന്ദുവിനും മുസ്ലമാനും കൃസ്ത്യാനിയും നിരീശ്വരവാദിയും കാക്കരയും എന്റെ ദൈവത്തിന്‌ മുൻപിൽ സമന്മാരാണ്‌. “മതത്തിലൂടെ മാത്രം” ദൈവത്തെ ദർശിക്കേണ്ടതില്ല. മതങ്ങൾ ദൈവത്തിലേക്കുള്ള ഓരൊ വഴികളായി മാത്രം കണ്ടാൽ മതി.

ഇനിയിപ്പോൽ നിങ്ങളൊക്കെ പറയുന്നപോലെ ദൈവമില്ലെങ്ങിലും മതങ്ങൾ പറഞ്ഞ നല്ല കാര്യങ്ങൾ കാക്കര ചെയുന്നതുകൊണ്ട് ഈ സമൂഹത്തിന്‌ നല്ലതെ വരു. ഈ യുക്തിയെങ്ങിലും നിങ്ങൾക്ക്‌ മനസ്സിലാകുമല്ലോ?

ചിത്രഭാനു Chithrabhanu said...

കൽക്കീ... അദ്രുശ്യമാ‍ണെന്നത് ശരി തന്നെ. കാരണം നമ്മുടെ ദ്രുശ്യ പരിധി വളരെ കുറവാണ്. എന്നാൽ ഇവയുടെ സാന്നിദ്ധ്യം അനിഷേദ്ധ്യമായി കണ്ടെത്തിയിട്ടുള്ളതാണ്. പിന്നെയുള്ളത് ഹിഗ്ഗ്സ് ബോസോൻ എന്ന സാങ്കൽ‌പ്പിക കണമാണ്. ഇതിന്റെ അസ്തിത്വം തെളിയിക്കാൻ വൻ ഊർജ്ജം ആവശ്യമാണ്. അതാണ് ഹാഡ്രോൺ കൊളൈഡറിനെപ്പോലുള്ള പരീക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്. അറിവിനപ്പുറമുള്ള ഒരുപാട് കാര്യങ്ങളുണ്ട് എന്നത് ശരിതന്നെ. അതിനെയെല്ലാം അമാനുഷികമെന്നും ദൈവികമെന്നുമൊക്കെ പറയുന്നത് മണ്ടത്തരമല്ലേ...
നൂറ്റണ്ടുകൾക്ക് മുൻപ് ഗ്രഹണം നമ്മുടെ അറിവിനപ്പുറമായിരുന്നു. അപ്പോൾ അത് സൂര്യനെ വിഴുങ്ങുന്ന പാമ്പായി മാറി. ഇന്ന് അത് സത്യമാണ് എന്ന് ആരെങ്കിലും കരുതുമോ....
ഇതുപോലെയാണ് ഇന്നത്തെ സമസ്യകളും.

ബയാന്‍ said...

>>ദൈവത്തെ വെള്ളത്തിലേക്കിട്ടതുകൊണ്ട് താങ്ങളെ “എന്റെ ദൈവം” ഒന്നും ശിക്ഷിക്കില്ല. അറിവില്ലായ്മകൊണ്ടു ചെയ്യുന്ന ഒരു തെറ്റിനും ദൈവം ശിക്ഷിക്കില്ല. ഇവിടേയും ഞാൻ എന്റെ യുക്തി ഉപയോഗിക്കുന്നു.<<

കല്‍കി: എങ്കില്‍ ; simply i would like to say - FUCK GOD. എന്ത് പറഞ്ഞാലും ദൈവം ശിക്ഷിക്കില്ലല്ലോ ; ഇങ്ങനെയുള്ള ഒരു ദൈവം ഉണ്ടായാലെന്ത് ? ഇല്ലെങ്കിലെന്ത് ? ഷണ്ഢന്‍.

കാക്കരെയോടാണ്; വ്യക്തിവിരോധം തോന്നരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നത്. കല്‍ക്കി ഇനി നിങ്ങളോടും പറയണോ.. പ്ലീസ്.

പിന്നെ ‘സത്യാന്വേഷി’ എന്ന ബ്ലോഗനും ‘കല്‍ക്കിയും’ ഒരാളാണോ ?

CKLatheef said...

>> എന്നാല്‍ കല്‍കി അത് ഞാനാണെന്ന് അവകാശപ്പെടുകയും സത്യാന്വേഷി അതില്‍ എതിര്‍വാദമുന്നയിക്കുകയും ചെയ്താല്‍ നമ്മുക്ക് വിശ്വസിച്ചു തുടങ്ങാം രണ്ടും ഒരാളാണെന്ന്. <<

എതിര്‍വാദമുന്നയിക്കാതിരിക്കുകയും എന്നാണ് ശരി തിരുത്തിവായിക്കണമെന്നപേക്ഷിക്കുന്നു.

Salim PM said...

ചിത്രഭാനു said...


"അറിവിനപ്പുറമുള്ള ഒരുപാട് കാര്യങ്ങളുണ്ട് എന്നത് ശരിതന്നെ. അതിനെയെല്ലാം അമാനുഷികമെന്നും ദൈവികമെന്നുമൊക്കെ പറയുന്നത് മണ്ടത്തരമല്ലേ..."

അമാനുഷികം എന്നും ദൈവികം എന്നും പറയണ്ട. അത്തരം കാര്യങ്ങളെക്കുറിച്ച് വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ പ്രവാചന്മാര്‍ പറയുമ്പോള്‍ അവ നമ്മുടെ അറീവിനപ്പുറമുള്ളതാണെന്ന കാരണത്താല്‍ കണ്ണടച്ച് നിഷേധിക്കാതിരിക്കുന്നതാണ് യുക്തി.

ബയാന്‍ said...

കല്‍ക്കി : ഇവിടെ പറയുമ്പോലെ പുതിയ വെളിപാടുകാരന്‍ വരുമ്പോള്‍ പഴയ വെളിപാടുകള്‍ കാലഹരണപ്പെടുമോ ?

(ജബ്ബാറ് മാഷിന്റെ പോസ്റ്റിന്റെ പരസ്യമാണ് ഈ കമെന്റിന്റെ ഉദ്ദേശ്യം)

അപ്പൂട്ടൻ said...

ചങ്ങാതിമാരെ,
ചർച്ചയിൽ പങ്കെടുത്തതിന്‌ നന്ദി ആദ്യമെ രേഖപ്പെടുത്തട്ടെ. ഒന്ന് വിട്ടുനിന്നത്‌ മനപൂർവ്വമാണ്‌.
ഇത്‌ സത്യത്തിൽ യുക്തി-വിശ്വാസം തർക്കമായല്ല ഞാൻ എഴുതിയത്‌. ശാസ്ത്രം പറയുന്നത്‌ അംഗീകരിക്കുന്നത്‌ അന്ധവിശ്വാസമാകുമോ എന്ന ചോദ്യത്തിന്‌ ഒരു മറുപടി എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. സാമാന്യയുക്തിയോ പരിചയമോ ഞാനതിൽ പെടുത്താതിരുന്നത്‌ അതിനാലാണ്‌.

എല്ലാം ശാസ്ത്രീയമായി, from the start, അന്വേഷിച്ചറിഞ്ഞേ (മധുസൂദനൻ പാലത്തിന്റെ കാര്യത്തിൽ പറഞ്ഞ ലെവലിൽ ഉള്ള ശാസ്ത്രീയാന്വേഷണം പോലെ) തൃപ്തി വരുത്താവൂ എന്നത്‌ പ്രായോഗികമല്ല, പക്ഷെ consistent ആയ ഫലങ്ങൾ തരുന്ന കാര്യത്തിൽ അതിന്റെ ആവശ്യമില്ലതാനും. പാലം നിർമ്മിക്കാനാവശ്യമായ Design Considerations അറിയാവുന്ന എഞ്ചിനീയർക്ക്‌ പാലം തകർന്നുവീഴില്ലെന്നറിയാം, അല്ലാത്തവർക്ക്‌ പാലങ്ങളുടെ past performance മതിയാവും. (പാലം തകർന്നുവീഴുന്നതും ഇൻസ്പെക്ഷൻ ആവശ്യമാകുന്നതും അതിന്റെ ശാസ്ത്രം ശരിയല്ലാത്തതിനാലല്ല സെറ്റ്‌ ചെയ്ത സ്റ്റാൻഡേർഡ്‌ ഇല്ലാത്തതിനാലാണ്‌) ശാസ്ത്രം ചെയ്യുന്നതും അതാണ്‌, സാമാന്യജനത്തിന്‌ ദൈനംദിനാവശ്യമുള്ള കാര്യങ്ങൾ അതാതിന്റെ റിസൽറ്റ്‌ നൽകിയാണ്‌ അത്‌ ക്രെഡിബിലിറ്റി തെളിയിക്കുന്നത്‌. അതിനപ്പുറമുള്ള അന്വേഷണങ്ങളാകട്ടെ, ഡോക്യുമെന്റഡ്‌ ആണെന്ന് മാത്രമല്ല, വിശകലനത്തിന്‌ ലഭ്യമാണുതാനും.

കാക്കര,
താങ്കൾ പറഞ്ഞ രീതിയിലാണ്‌ ദൈവമെങ്കിൽ ആ ദൈവത്തിന്‌ എന്റെ ജീവിതത്തിൽ എന്ത്‌ പ്രസക്തി? അംഗീകരിച്ചാലും നിഷേധിച്ചാലും പ്രാർത്ഥിച്ചാലും അവഗണിച്ചാലും സമീപനത്തിൽ വ്യത്യാസമൊന്നുമില്ലാത്ത ദൈവമാണെങ്കിൽ പിന്നെ വിശ്വസിച്ചാലെന്ത്‌, ഇല്ലെങ്കിലെന്ത്‌? നിർഗ്ഗുണനിരാകാരപരബ്രഹ്മമല്ലെ, അപ്പോൾ പിന്നെ തീക്കളിയേ ഇല്ലല്ലൊ? ധൈര്യമായിട്ടിരിക്കാം, മരിച്ചുകഴിഞ്ഞാൽ ചോദ്യം ചോദിക്കലോ വിചാരണയോ ഒന്നുമുണ്ടാവില്ല.

നാമിതുവരെ പരിചയപ്പെട്ട ദൈവങ്ങളൊന്നും ഈ രീതിയിലല്ല എന്നതുകൂടി പറയട്ടെ. അവിശ്വാസമാണ്‌ ഏറ്റവും വലിയ പാപം!!!

അപ്പൂട്ടൻ said...

സജിഅച്ചായന്റെ പോസ്റ്റ്‌ ഞാൻ വായിച്ചിരുന്നു, അന്നൊരു മറുപടി ഇടാൻ സാധിച്ചില്ല.

തോട്‌ കടക്കുന്ന കാര്യത്തെക്കുറിച്ച്‌ ഇവിടെ പലരും സംസാരിക്കുകയുണ്ടായി. Here is my take on that.

രാമൻ ജോസഫിനോട്‌ പറയുന്നു ധൈര്യമായി ചാടിക്കൊള്ളാൻ. ജോസഫ്‌ എന്തുചെയ്യും?

1. രാമൻ പറഞ്ഞതുകേട്ടയുടനെ എടുത്തുചാടുന്നു. ഇവിടെ ജോസഫ്‌ മുൻപിൻ നോക്കുന്നില്ല, രാമൻ (അത്‌ അബ്ദുള്ളയാണെങ്കിലും) പറയുന്നത്‌ അതേപടി വിശ്വസിക്കുന്നു. അതിൽ യുക്തിയുണ്ടോ?

2. ജോസഫ്‌ രാമനെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌, നല്ലവനാണെന്നാണ്‌ അറിവ്‌. സ്വാഭാവികമായും രാമൻ കള്ളം പറയില്ല എന്നാണ്‌ ജോസഫ്‌ വിശ്വസിക്കുന്നത്‌. ഇനി അഥവാ രാമന്‌ തെറ്റിയാലും, ഒഴുക്കിൽ പെട്ടാൽ രാമൻ ചാടി തന്നെ രക്ഷിക്കാനെത്തും എന്ന് ജോസഫ്‌ കരുതുന്നു. ഇതിൽ യുക്തിയുണ്ടോ, അതോ വിശ്വാസം മാത്രമാണോ?

3. രാമനെ ജോസഫിന്‌ നേരിട്ടറിയാം, നല്ലവനാണ്‌. മുൻഅനുഭവങ്ങൾ വെച്ച്‌ ആപത്ത്‌ വന്നാലും രാമൻ രക്ഷിക്കാനെത്തും എന്ന് ജോസഫിന്‌ ബോധ്യമുണ്ട്‌. ജോസഫ്‌ ചാടുന്നു.

4. രാമൻ ആ നാട്ടുകാരനാണ്‌, രാമന്‌ വെള്ളത്തിന്റെ ഒഴുക്കിനെക്കുറിച്ച്‌ നല്ല ബോധ്യമുണ്ട്‌, കൂടാതെ ഏത്‌ ഒഴുക്കിലും നീന്താനും മറ്റൊരാളെ രക്ഷിക്കാനും ഉള്ള കഴിവുണ്ട്‌. ഇത്രയും കാര്യം ജോസഫ്‌ നേരിട്ട്‌ കണ്ടിട്ടുള്ളതാണ്‌. സ്വാഭാവികമായും ജോസഫിന്‌ രാമനെ വിശ്വസിക്കാനുള്ള എല്ലാ കാരണവുണ്ട്‌ എന്നതിനാൽ ജോസഫ്‌ ചാടുന്നു.

5. നാലാമത്തേതിൽ നിന്നൊരു ചെറിയ എക്സ്റ്റെൻഷൻ. കാര്യം ഇതൊക്കെയാണെങ്കിലും താൻ ഒഴുക്കിൽ പെട്ടാൽ രാമൻ സഹായിക്കാനെത്തുമെന്ന് (അല്ലെങ്കിൽ രാമന്‌ ഒറ്റയ്ക്ക്‌ സാധിക്കുമെന്ന്) ജോസഫിന്‌ ഉറപ്പില്ല. അതിനാൽ സ്വന്തം രക്ഷയ്ക്കായി, ഷാൻ പറഞ്ഞതുപോലെ, ചാടാതെ പതുക്കെപ്പതുക്കെ നീങ്ങുന്നു, കയ്യിൽ ഒരു വടിയുമായി. ആഴവും ഒഴുക്കും നോക്കി ശ്രദ്ധിച്ചാണ്‌ നീക്കം.

ആദ്യത്തേത്‌ അന്ധവിശ്വാസമാണെന്ന് ആർക്കും പറയാം. കേട്ടയുടൻ വിശ്വസിക്കുന്ന രീതി ആരും അംഗീകരിച്ചെന്നു വരില്ല, അക്കരെയെത്തിയിട്ട്‌ അത്യാവശ്യകാര്യം നടത്താനുണ്ട്‌ എന്നതു മാത്രം ഒരു ന്യായികരണമായി (അങ്ങിനെ മാത്രം) പറയാം.

രണ്ടാമത്തേതും വിശ്വാസം മാത്രമാണെന്ന് പറയാം. ആരൊക്കെയോ പറഞ്ഞുകേട്ട ഒരു കാര്യം മാത്രമാണ്‌ ജോസഫ്‌ വിശ്വസിക്കുന്നത്‌, അല്ലാതെ പ്രത്യേകിച്ച്‌ അടിത്തറയുണ്ടായിട്ടല്ല.

മൂന്നാമത്തേത്‌ അൽപം കൂടി ഭേദമാണ്‌. പക്ഷെ ഒരു പ്രശ്നം രാമൻ എന്ന വ്യക്തിയേയാണ്‌ ജോസഫ്‌ വിശ്വസിക്കുന്നത്‌ എന്നാണ്‌. രാമന്റെ സ്വഭാവത്തിൽ വിശ്വസിക്കുന്നത്‌ കുഴപ്പമുള്ളതല്ല, പക്ഷെ രാമന്റെ കഴിവുകൾ പരിഗണിച്ചല്ല ഈ നടപടി. രാമന്‌ തോട്ടിലെ കാര്യങ്ങൾ അറിയാമോ, നീന്താനറിയാമോ എന്നൊന്നും ആലോചിച്ചല്ല ജോസഫിന്റെ തീരുമാനം. തീരുമാനം തെറ്റാകാനുള്ള സാധ്യത ഇവിടെയുമുണ്ട്‌.

നാലാമത്തെ കേസിൽ ജോസഫ്‌ മറുകരയെത്തും എന്ന് ഏതാണ്ടുറപ്പാണ്‌, ഒരേയൊരു പ്രശ്നം മാത്രം. രാമൻ ജോസഫിനെ രക്ഷിക്കാൻ സന്നദ്ധനല്ലെങ്കിൽ എന്നത്‌.

അഞ്ചാമത്തേതിൽ ആ കൺഫ്യൂഷനുമില്ല. കാര്യങ്ങൾ സ്വയം ഹാൻഡിൽ ചെയ്യാൻ ജോസഫ്‌ പഠിച്ചിരിക്കുന്നു, ആവശ്യമായ മുൻകരുതലുകളുമുണ്ട്‌.

ഇതിൽ എവിടെ നിൽക്കുന്നു/നിൽക്കണം എന്നത്‌ അവനവൻ തീരുമാനിക്കേണ്ടതാണ്‌. ഞാനായിട്ട്‌ എന്റെ തീരുമാനം പറയുന്നില്ല.

ഷൈജൻ കാക്കര said...

യരലവ... ഒരു കൊച്ചുകുട്ടി “അറിയാതെ” ഒരു തെറ്റ്‌ ചെയ്‌തിട്ട്‌ പിതാവ്‌ ശിക്ഷിച്ചില്ലെങ്ങിൽ ആ പിതാവ്‌ ഷണ്ഡൻ... “അറിവില്ലാതെ ചെയുന്ന തെറ്റിന്‌” ശിക്ഷയില്ല എന്ന്‌ പറയുമ്പോൾ അതിനെ “ഫക്ക് ഗോഡ്‌” എന്നുവരെ അർത്ഥം കൽപ്പിക്കുന്നതിന്റെ യുക്തി വായിക്കുന്നവർ തീരുമാനിക്കട്ടെ...

അപ്പുട്ടൻ... എന്റെ ആദ്യ കമന്റിൽ തന്നെ വ്യക്തമായും എഴുതിയിട്ടുണ്ട് എന്റെ ചെറിയ യുക്തിയിൽ ദൈവവിശ്വസം സ്വീകരിക്കാനോ നിരാകരിക്കാനോ എനിക്ക്‌ സാധിച്ചിട്ടില്ല. അങ്ങനെയുള്ളൊരു അവസ്ഥയിൽ “അന്ധമായി” ദൈവത്തെ നിരാകരിക്കുന്നതും അന്ധവിശ്വസമല്ലേ? അതുകൊണ്ടാണ്‌ “എന്റെ യുക്തിയിൽ” ഞാൻ എന്റേതായ ദൈവത്തെ കാണുന്നത്‌, മതം ഒരു ജീവിത രീതിയും... ആ ദൈവസങ്കൽപ്പവും മതവും സമൂഹത്തിൽ നന്മ ചെയ്യുവാൻ ഒരുവനെ പ്രേരിപ്പിക്കുന്നുണ്ടെങ്ങിൽ അത്‌ തുടരട്ടെ... അതാണ്‌ എന്റെ യുക്തി.

എനിക്ക്‌ പറയാനുള്ളത്‌ പറഞ്ഞുവെന്ന്‌ “വിശ്വസിക്കുന്നു”, നന്ദി...

അപ്പൂട്ടൻ said...

കാക്കര,
താങ്കൾ എന്ത്‌ യുക്തി പ്രയോഗിച്ചാണ്‌ ദൈവത്തിൽ വിശ്വസിക്കുന്നതെന്ന് മനസിലാകാഞ്ഞിട്ടല്ല, താങ്കൾ തന്നെ വിശദീകരിച്ച ദൈവസങ്കൽപത്തിൽ സംഭവിച്ചേയ്ക്കാവുന്ന കാര്യം തന്നെയാണല്ലൊ ഞാൻ പറഞ്ഞതും. ഞാൻ താങ്കളുടെ ദൈവസങ്കൽപത്തെ ചോദ്യം ചെയ്തതല്ല, മറിച്ച്‌ ആ സങ്കൽപത്തിലെ ദൈവത്തിന്‌ ഇന്ന് നാം കാണിക്കുന്ന ഒന്നും ആവശ്യമില്ല എന്നേ പറഞ്ഞതിന്‌ അർത്ഥമുള്ളു. അതല്ല നാം ഇതുവരെ പരിചയപ്പെട്ട ദൈവം എന്നുകൂടി പറയേണ്ടിവരുന്നു എന്നുമാത്രം.

ഇനി, ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു കാര്യം സ്വീകരിക്കണോ നിരാകരിക്കണോ എന്നത്‌ അവനവന്റെ ആവശ്യത്തിനനുസരിച്ചിരിക്കും, യുക്തിയ്ക്ക്‌ അവിടെ രണ്ടാം സ്ഥാനമേയുള്ളു. താങ്കളുടെ "തീക്കളിയ്ക്ക്‌ കാക്കരയില്ല" എന്ന പ്രയോഗവും അതേ ലൈനിലല്ലേ?

യരലവയ്ക്ക്‌ താങ്കൾ നൽകിയ മറുപടിയിലുമുണ്ട്‌ പ്രശ്നം (പരാമർശം എനിക്ക്‌ ബാധകമല്ലെങ്കിലും). ഒരാൾ എന്നെ അധിക്ഷേപിച്ചാൽ എനിക്ക്‌ ദേഷ്യം വരുന്നത്‌ എന്റെ ഈഗൊ മൂലമാണ്‌. ഞാൻ എന്ന ചിന്തയുണ്ടെങ്കിലേ ഇതിന്‌ പ്രസക്തിയുള്ളു. അതില്ലാത്ത ദൈവമാണെന്നിരിക്കെ, ഈ പ്രയോഗത്തിലൂടെ യരലവ മറ്റൊരാളെയും ദ്രോഹിച്ചിട്ടില്ലെന്നിരിക്കെ, ദൈവം എന്തിന്‌ ശിക്ഷിക്കണം?

ബയാന്‍ said...

അപ്പൂട്ടന്‍: ‘ഫക്ക് ഗോഡ്’ വിളിയുടെ മനശ്ശാസ്തം; അവിശ്വാസം പാപമാകുന്നതിന്റെ മന:ശ്ശാസ്ത്രം ഈ കാര്‍ട്ടൂണ്‍ പറഞ്ഞുതരും.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൂട്ടാ നല്ല ഒരു ശ്രമം കണ്ടു.

ഹിന്ദുതത്വശാസ്ത്രം പഠിച്ച എന്റെ അഭിപ്രായം പറയ്ട്ടെ. യഥാര്‍ത്ഥമതവും യഥാര്‍ത്ഥ ശസ്ത്രവും ഒരു തലത്തില്‍ എന്നാല്‍ ഇന്നു കാണുന്ന മതവും ദൈവവും ആര്‍ സി സിയില്‍ ക്യാന്‍സര്‍ രോഗികളെ ചികിത്സിച്ചു കൊന്ന തരം ശാസ്ത്രത്തോടുപമിക്കാം. എന്റെ ബ്ലോഗില്‍ ഹൈന്ദവ ചിന്ത കുറച്ചൊക്കെ പകര്‍ത്തിയിട്ടുണ്ട്. അവിടെ ബാക്കി തുടരാം http://indiaheritage.blogspot.com/2010/06/blog-post_16.html

സുശീല്‍ കുമാര്‍ said...

കാക്കരയുടെ 'ദൈവത്തെ' ഞാന്‍ വളരെയേറേ മാനിക്കുന്നു. എനിക്കുമുണ്ട് അത്തരമൊരു ദൈവം എങ്കില്‍ ആ ദൈവത്തിന്‌ ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്ന മിനിമം ക്വാളിറ്റികള്‍ താഴെ പറയുന്നവയായിരിക്കും.
1. ചുരുങ്ങിയ പക്ഷം അയാള്‍ ഒരു മാന്യനായിരിക്കണം.

2. എല്ലാവരും തന്നെ ആരാധിക്കുവിന്‍ എന്നു വിടുവായത്തം പറഞ്ഞുകൊണ്ടിരിക്കരുത്.

3. തന്നെയല്ലാതെ മറ്റാരെയെങ്കിലും ആരെങ്കിലും ആരാധിച്ചുപോയാല്‍ മൂക്ക് ചെത്തി ഉപ്പിലിട്ടുക്കളയുമെന്ന് ഭീഷണിപ്പെടുത്തുന്ന അല്പ്പനായിക്കൂടാ.

4. ഞാന്‍ വലിയവനാണെന്നും വിപുലമായ കഴിവുള്ളവനാനെന്നും മുട്ടിനുമുട്ടിനു പറയുന്ന 'തന്നെപ്പൊക്കിയാകാന്‍ ഒരിക്കലും പാടില്ല.

5. ചാരായം മുന്നില്‍ കൊണ്ടു വെച്ചുകൊടുത്തിട്ട് അത് നീ കുടിച്ചുപോയാല്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തിക്കളയുമെന്ന് മകനോട് പറയുന്ന ഉത്തരവാദിത്തമില്ലാത്ത രക്ഷിതാവിനെപ്പോലെയാകരുത്.

6. മക്കള്‍ തമ്മില്‍ തല്ലുകൂടുമ്പോള്‍ രണ്ടു പേരെയും അതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ പക്ഷം പിടിച്ച് ഒരാളുടെ കൂടെ കൂടി മറ്റവന്റെ പിരടിക്കു വെട്ടാന്‍ ആജ്ഞാപിക്കുന്ന നാണം കെട്ട തന്തയുടെ സ്വഭാവം കാണിക്കുന്നവനായിക്കൂടാ എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.

ഇനി കാക്കരയ്ക്ക് എന്റെ ഗുളികയ്ക്കുള്ള കുഴപ്പമെന്താണെന്ന് മനസ്സിലായെങ്കില്‍ ദയവായി അറിയിക്കണം, കാര്യമായ കുഴപ്പമുണ്ടെങ്കില്‍ മറ്റാര്‍ക്കും മേലില്‍ കൊടുക്കാതെ സൂക്ഷിക്കാമല്ലോ?

ബയാന്‍ said...

>>>>>യരലവ... ഒരു കൊച്ചുകുട്ടി “അറിയാതെ” ഒരു തെറ്റ്‌ ചെയ്‌തിട്ട്‌ പിതാവ്‌ ശിക്ഷിച്ചില്ലെങ്ങിൽ ആ പിതാവ്‌ ഷണ്ഡൻ... “അറിവില്ലാതെ ചെയുന്ന തെറ്റിന്‌” ശിക്ഷയില്ല എന്ന്‌ പറയുമ്പോൾ അതിനെ “ഫക്ക് ഗോഡ്‌” എന്നുവരെ അർത്ഥം കൽപ്പിക്കുന്നതിന്റെ യുക്തി വായിക്കുന്നവർ തീരുമാനിക്കട്ടെ... >>>>>>

കാക്കരെ ; താന്കള്‍ പറഞ്ഞത് എനിക്കു മനസ്സിലായില്ല. വിവരമില്ലാതെ തെറ്റ് ചെയ്യുന്ന മക്കളെ കുറിച്ചോ , പിതാവിനെ കുറിച്ചോ ഇവിടെ പരാമറ്ശവിധേയമായിരുന്നില്ല.(ചര്‍ച്ച ഇനിയും നീളുന്നതില്‍ താല്പര്യ്മില്ലാത്തതിലാണിങ്ങനെ പറയുന്നത്) ഞാന്‍ ‘ഷണ്ഢന്‍’ എന്ന് വിളിച്ചത് - “അംഗീകരിച്ചാലും നിഷേധിച്ചാലും പ്രാർത്ഥിച്ചാലും അവഗണിച്ചാലും സമീപനത്തിൽ വ്യത്യാസമൊന്നുമില്ലാത്ത ദൈവമാണെങ്കിൽ പിന്നെ വിശ്വസിച്ചാലെന്ത്‌, ഇല്ലെങ്കിലെന്ത്‌? നിർഗ്ഗുണനിരാകാരപരബ്രഹ്മമല്ലെ,(കട:അപ്പൂട്ടന്‍).

നല്ലൊരു ഒരു പാസ് ഗോളായാല്‍ ‘താങ്ക്സ് ഗോഡ്’ പറയുന്ന പോലെ, നല്ലൊരു പാസ് പോസ്റ്റിലിടിച്ച് മിസ്സായാല്‍ ‘ഫക്ക് ഗോഡ്’ പറയുന്നതും താന്കള്‍ പറഞ്ഞ് വരുന്ന ദൈവത്തിന് ഒരുപോലെയല്ലെ.

ബലഹീനമായ മനുഷ്യമനസ്സുകള്‍ക്ക് ഒരു ‘ഊന്നുവടി’ എന്നതിനപ്പുറം ഈ ദൈവത്തിന്റെ റോള്‍ എന്താണ്. ? പിന്നെയെപ്പോഴാണ് അവിശ്വാസം ഏറ്റവും വലിയ പാപമായത്. ???

Kvartha Test said...

ഈ ബ്ലോഗ്‌ ചര്‍ച്ചയിലെങ്കിലും ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് മലയാളത്തിലോ ഹീബ്രൂവിലോ അറിബിയിലോ സംസ്കൃതത്തിലോ 'ഈ വിശ്വാസികളും യുക്തിവാദികളും പറയുന്നതൊന്നുമല്ല ഞാന്‍' എന്നെങ്കിലും ഒരു കമന്റ് എഴുതിയിരുന്നെങ്കില്‍... എന്ന് ഞാന്‍ ആശിച്ചാല്‍ അതും ചിലപ്പോള്‍ തെറ്റാകും, കാരണം പ്രത്യക്ഷപ്പെടുന്നവനായോ എഴുതുന്നവനായോ സൃഷ്ടിക്കുന്നവനായോ നശിപ്പിക്കുന്നവനായോ രണ്ടാമതോരുത്തനായോ ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല. പിന്നെ ആരാ ദൈവം എന്ന് പറഞ്ഞു മനസ്സിലാക്കാനും എനിക്ക് കഴിവില്ല. അതിനാല്‍ ഈ ചര്‍ച്ചയും വായിച്ചു ഗാലറിയില്‍ ഇരിക്കാം, ആരെങ്കിലും ഗോള്‍ അടിക്കുന്നോ ഗപ്പ് കൊണ്ടുപോകുമോ എന്നെങ്കിലും കാണാമല്ലോ.
തത്ത്വമസി.

Unknown said...

ശ്രീയുടെ കമന്റ് വളരെ ചിന്താര്‍ഹമാണ്. പക്ഷെ ഇത്തരം വേദികളില്‍ അതുന്നയിക്കുന്നത് തെറ്റ് തന്നെയാണ്. കാരണം മതവിശ്വാസികള്‍ക്ക് ദൈവം എന്നാല്‍ മനുഷ്യനെ പോലെ മറ്റൊരു മനുഷ്യന്‍ തന്നെയാണ്. സൃഷ്ടിക്കുക , പരിപാലിക്കുക, നശിപ്പിക്കുക എന്നിവയൊക്കെ മനുഷ്യന്റെ കാര്യങ്ങളാണ്. അത്കൊണ്ടാണ് ദൈവവും അത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതായി വിശ്വാസികള്‍ കരുതുന്നത്. മനുഷ്യര്‍ക്ക് മാത്രമാണ് ആശയവിനിമയത്തിന് ഭാഷയുള്ളത്. ശബ്ദവീചികള്‍ക്ക് അര്‍ത്ഥവും വ്യാകരണവും കല്‍പ്പിച്ച് വികസിപ്പിച്ച് ഭാഷയുണ്ടാക്കിയത് മനുഷ്യനാണ്. എന്നാല്‍ ദൈവവും ഭാഷ ഉപയോഗിക്കുന്നു എന്ന് വിശ്വാസികള്‍ കരുതുന്നു. അങ്ങനെയാണ് സംസ്കൃതവും അറബിയും ഹീബ്രുവും ഒക്കെ ദൈവത്തെ സംബോധന ചെയ്യാനുള്ള ഭാഷയാകുന്നത്. ദൈവം എന്ന സങ്കല്‍പ്പത്തെ വിശദമാക്കാന്‍ ശ്രമിച്ചാല്‍ ഏകദേശം അടുത്ത് വരുന്നത് അദ്വൈതസിദ്ധാന്തമാണ്. അതിപ്പോള്‍ പറഞ്ഞാല്‍ വര്‍ഗ്ഗീയമാവും. അത്കൊണ്ട് ഗ്യാലറിയില്‍ ഇരിക്കുന്നതാണ് സേഫ് :)

Kvartha Test said...

:-) ഇതിലൊന്നും ഒരു തെറ്റുമില്ല മാഷേ. ഇനിയും പറയാതിരിക്കാനും വയ്യ. മാത്രവുമല്ല, ഞാന്‍ പുതിതായി ഒന്നും പറഞ്ഞില്ല. പണ്ട് ശങ്കരനും ബുദ്ധനും, ഗീതയും ഭാഗവതവും രാമായണവും യോഗവാസിഷ്ഠവും ഒക്കെ പറയുന്നതും ഇതുതന്നെ; പക്ഷെ ആരും വായിക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല, ഗ്രഹിക്കുന്നില്ല എന്നുമാത്രം. സത്യം മനസ്സിലാക്കാതെ, മറ്റു വൈദേശിക മതങ്ങളെ കണ്ടിട്ട് അതേ രീതിയില്‍ ചിന്തിക്കുന്നതിന്റെ പ്രശ്നമേയുള്ളൂ. [മുകളില്‍ എഴുതിയതിനെ ആരും വര്‍ഗ്ഗീതയായി കാണരുതേ!] Procedural Programming Language (Pascal) പഠിച്ചുള്ള അറിവ് വച്ചിട്ട് Object Oriented Language (C#) ഉപയോഗിക്കുന്നതുപോലെയാണിത്.

ദേവപൂജ എങ്ങനെയാണു് ചെയ്യേണ്ടത്? എന്നു യോഗവാസിഷ്ഠത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കൂ.

ശ്രീപരമേശ്വരന്‍ പറഞ്ഞു: “ലക്ഷ്മീവല്ലഭനായ ശ്രീ നാരായണനോ സരോജാസനനായ ബ്രഹ്മദേവനോ ഞാനോ ദേവനാവാന്‍ വയ്യ. ശരീരാദ്യുപാധികളെക്കൊണ്ടു പരിച്ഛിന്നന്മാരായവരൊന്നും ദേവന്മാരാവാന്‍ വയ്യ. അതുപോലെ മൂര്‍ത്തങ്ങളും ദ്യശ്യങ്ങളുമായ പദാര്‍ത്ഥങ്ങളൊന്നും ദേവനാവാന്‍ വയ്യ. എങ്ങും നിറഞ്ഞും അപരിച്ഛിന്നവും സച്ചിദാനന്ദാകാരവുമായ ചിദാകാശംതന്നെ ദേവന്‍. കേവലം മൂഢന്മാരായ പ്രാകൃതന്മാരാണു് പരിച്ഛിന്നങ്ങളും മൂര്‍ത്തങ്ങളുമായ വിഗ്രഹാദികളെ പൂജിക്കുന്നതും. എന്നാല്‍ അതൊരു തെറ്റല്ല. ഒരു യോജനദൂരം നടക്കാന്‍ കഴിയാത്തവന്‍ ഒരു നാഴിക ദൂരം നടക്കാറില്ലേ? അതുപോലെയെന്ന് കരുതിയാല്‍ മതി. അമൂര്‍ത്തവും അപരിച്ഛിന്നവുമായ ചിത്തിനെ ഭാവിക്കാന്‍പോലും കഴിയാത്തവന്‍മൂര്‍ത്തമായ വിഗ്രഹത്തെ ദേവനാക്കി കല്പിച്ചു മൂര്‍ത്തങ്ങളായ ജലഗന്ധാദ്യുപകരണങ്ങളെക്കൊണ്ടും പൂജിക്കുന്നു. അതും നല്ലതുതന്നെ. അങ്ങനെ ചെയ്തുചെയ്തു കാലംകൊണ്ടു് അവര്‍ക്കും ദേവബോധമുണ്ടാവും.”

ഇത്രയും മാത്രം വായിച്ചിട്ട് യുക്തിവാദിയോ വിശ്വാസവാദിയോ നിരീശ്വരവാദിയോ ആരായാലും കമന്റ് എഴുതിയാലും ഞാന്‍ തര്‍ക്കത്തിനില്ല. കൂടുതല്‍ വായിക്കാന്‍ സാധനങ്ങള്‍ ശ്രേയസ് വെബ്സൈറ്റില്‍ ലഭ്യമാണ്, വായിച്ചിട്ട് യുക്തിയുക്തമായി തര്‍ക്കിക്കുന്നത്‌ അവനവനോടുതന്നെ ആയിക്കോട്ടെ, അതാണ്‌ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എളുപ്പം.

അപ്പൂട്ടന്‍, ഇവിടെ നടന്ന ചര്‍ച്ചയില്‍ നിന്നും വഴിമാറിയതില്‍ ഖേദിക്കുന്നു.

Calvin H said...

ചോദ്യം സജിയോടാണ്. ഒരു ലൈറ്റര്‍ മൂഡില്‍ എടുത്താല്‍ മതി.


സജി പറയുന്നു:

"പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!


ഓര്‍ക്കുക, ഒരു പരീക്ഷണത്തിനു വേണ്ടിയായാലും, വിദൂര സാധ്യതയേ ഉള്ളൂ എങ്കിലും, നരകം കാത്തിരിക്കുന്ന വഴിയില്‍ നിന്നും മാറി നടക്കുന്നതാണ് നല്ലത്!. "


അല്ല സജി ഞാനൊരു സംശയം ചോദിക്കട്ടെ. ഹീബ്രുവോ അറബോ‌ സംസ്കൃതമോ ഒന്നും ദൈവം സംസാരിക്കുന്നില്ല എന്ന് ദൈവശാസ്ത്രം വായിച്ച് മനസിലാക്കിയ ശ്രീ മുകളില്‍ പറഞ്ഞിട്ടുണ്ട്. അതായത് ദൈവം മനുഷ്യന്റെ ഭാഷയില്‍ ആരോടും ഒന്നും സംവദിക്കുന്നില്ല. ദൈവം അങ്ങിനെ ഇന്ദ്രിയങ്ങള്‍ക്ക് പിടി തരുന്നതല്ല എന്ന് സജിയും മനസിലാക്കുന്നു എന്ന് തന്നെ ഞാന്‍ കരുതുന്നു.

അപ്പോ തന്നില്‍ വിശ്വസിക്കാത്തവരെ ദൈവം ശിക്ഷിക്കും എന്ന് ഈ മതഗ്രന്‍ഥങ്ങള്‍ വായിച്ചുള്ള അറിവേ എനിക്കും സജിക്കുമുള്ളൂ. ഈ മതഗ്രന്‌‌ഥങ്ങള്‍ ദൈവം നേരിട്ട് ഭൂമിയിലോട്ടിറങ്ങി സംവദിച്ചതല്ല എന്ന് മുകളിലെ ശ്രീ@ശ്രേയസ്സിന്റെ കമന്റില്‍ നിന്നും നമുക്ക് മനസിലാക്കാം.

ഇനി സപ്പോസ് ദൈവം ഉണ്ടെന്ന് കരുതുക. പുള്ളി നമുടെ ഇന്ദ്രിയങ്ങള്‍ക്ക് പിടി തരാതെ നില നിന്നു കൊണ്ട് മനുഷ്യനെ ഭൂമിയില്‍ ജീവിക്കാന്‍ വിട്ടിരിക്കുന്നു എന്ന് കരുതുക. പുള്ളി ഒരു തനി ജന്റില്‍മാനാണ്. അതായത് മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്റെ യുക്തി ഉപയോഗിച്ച് കാര്യങ്ങളെ വിലയിരുത്തും എന്നാണ് ദൈവം കരുതിയിരിക്കുന്നത് എന്ന് കരുതുക. അതല്ലാതെ യുക്തിയൊന്നുമില്ലാതെ അന്ധമായി വിശ്വസിന്നവരോട് ദൈവത്തിനു കലിപ്പാണ് എന്ന് കരുതുക. അതും പോരാഞ്ഞ് മരണാനന്തരമുള്ള സ്വര്‍ഗത്തിനു വേണ്ടി ഭൂമിയില്‍ യുക്തിയൊന്നും കൂടാതെ ദൈവത്തില്‍ വിശ്വസിക്കുന്നവരെ നരകത്തീയില്‍ ചുടും എന്ന് പുള്ളി തീരുമാനിച്ചിരിക്കുന്നു എന്നും കരുതുക.

അപ്പോ നമ്മള്‍ എന്ത് ചെയ്യും? ഒരു സേഫര്‍ സൈഡെന്ന നിലയില്‍ അന്ധമയി വിശ്വസിക്കുന്നത് പാരയാവില്ലേ?

Calvin H said...

ചോദ്യം സജിയോടാണ്. ഒരു ലൈറ്റര്‍ മൂഡില്‍ എടുത്താല്‍ മതി.


സജി പറയുന്നു:

"പക്ഷേ, ഏറ്റവും പരിതാപകരമായ അവസ്ഥ ആരുടെതെന്ന് അറിയാമോ? നിരീശ്വര വാദിയായി ജീവിക്കുകയും, ഏക ജന്മ വിശ്വാസം സത്യമാവുകയും ചെയ്താല്‍...ഒരിക്കലും തിരുത്താനാവാ‍ത്ത ഒരു വന്‍ വിപത്ത്- നരകത്തോളം ഭയാനകമായ ഒരു വിപത്താണ് കാത്തിരിക്കുന്നത്!


ഓര്‍ക്കുക, ഒരു പരീക്ഷണത്തിനു വേണ്ടിയായാലും, വിദൂര സാധ്യതയേ ഉള്ളൂ എങ്കിലും, നരകം കാത്തിരിക്കുന്ന വഴിയില്‍ നിന്നും മാറി നടക്കുന്നതാണ് നല്ലത്!. "


അല്ല സജി ഞാനൊരു സംശയം ചോദിക്കട്ടെ. ഹീബ്രുവോ അറബോ‌ സംസ്കൃതമോ ഒന്നും ദൈവം സംസാരിക്കുന്നില്ല എന്ന് ദൈവശാസ്ത്രം വായിച്ച് മനസിലാക്കിയ ശ്രീ മുകളില്‍ പറഞ്ഞിട്ടുണ്ട്. അതായത് ദൈവം മനുഷ്യന്റെ ഭാഷയില്‍ ആരോടും ഒന്നും സംവദിക്കുന്നില്ല. ദൈവം അങ്ങിനെ ഇന്ദ്രിയങ്ങള്‍ക്ക് പിടി തരുന്നതല്ല എന്ന് സജിയും മനസിലാക്കുന്നു എന്ന് തന്നെ ഞാന്‍ കരുതുന്നു.

contd

Calvin H said...

അപ്പോ തന്നില്‍ വിശ്വസിക്കാത്തവരെ ദൈവം ശിക്ഷിക്കും എന്ന് ഈ മതഗ്രന്‍ഥങ്ങള്‍ വായിച്ചുള്ള അറിവേ എനിക്കും സജിക്കുമുള്ളൂ. ഈ മതഗ്രന്‌‌ഥങ്ങള്‍ ദൈവം നേരിട്ട് ഭൂമിയിലോട്ടിറങ്ങി സംവദിച്ചതല്ല എന്ന് മുകളിലെ ശ്രീ@ശ്രേയസ്സിന്റെ കമന്റില്‍ നിന്നും നമുക്ക് മനസിലാക്കാം.

ഇനി സപ്പോസ് ദൈവം ഉണ്ടെന്ന് കരുതുക. പുള്ളി നമുടെ ഇന്ദ്രിയങ്ങള്‍ക്ക് പിടി തരാതെ നില നിന്നു കൊണ്ട് മനുഷ്യനെ ഭൂമിയില്‍ ജീവിക്കാന്‍ വിട്ടിരിക്കുന്നു എന്ന് കരുതുക. പുള്ളി ഒരു തനി ജന്റില്‍മാനാണ്. അതായത് മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്റെ യുക്തി ഉപയോഗിച്ച് കാര്യങ്ങളെ വിലയിരുത്തും എന്നാണ് ദൈവം കരുതിയിരിക്കുന്നത് എന്ന് കരുതുക. അതല്ലാതെ യുക്തിയൊന്നുമില്ലാതെ അന്ധമായി വിശ്വസിന്നവരോട് ദൈവത്തിനു കലിപ്പാണ് എന്ന് കരുതുക. അതും പോരാഞ്ഞ് മരണാനന്തരമുള്ള സ്വര്‍ഗത്തിനു വേണ്ടി ഭൂമിയില്‍ യുക്തിയൊന്നും കൂടാതെ ദൈവത്തില്‍ വിശ്വസിക്കുന്നവരെ നരകത്തീയില്‍ ചുടും എന്ന് പുള്ളി തീരുമാനിച്ചിരിക്കുന്നു എന്നും കരുതുക.

അപ്പോ നമ്മള്‍ എന്ത് ചെയ്യും? ഒരു സേഫര്‍ സൈഡെന്ന നിലയില്‍ അന്ധമയി വിശ്വസിക്കുന്നത് പാരയാവില്ലേ?

Calvin H said...

സജി ആലോചിച്ച് സാവകാശം മറുപടി പറഞ്ഞാല്‍ മതി :)

ഈ ചോദ്യം പ്രവാചകരുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കുള്ളതല്ല എന്ന് ആദ്യമേ പറയുന്നു.

അല്പം യുക്തിബോധമുള്ളവര്‍ക്ക് വേണ്ടിയുള്ള ഒരു ഫിലോസഫിക്കല്‍ ചോദ്യമാണ് :)

സജി said...

@ മരണാനന്തരമുള്ള സ്വര്‍ഗത്തിനു വേണ്ടി ഭൂമിയില്‍ യുക്തിയൊന്നും കൂടാതെ ദൈവത്തില്‍ വിശ്വസിക്കുന്നവരെ നരകത്തീയില്‍ ചുടും എന്ന് പുള്ളി തീരുമാനിച്ചിരിക്കുന്നു എന്നും കരുതുക.


ആദ്യത്തെ മറുപടി - ഞാന്‍ നരകത്തില്‍ കാണും...നോ ഡൌട്ട്!

ബാക്കി പിന്നെ!

Calvin H said...

ഹ ഹ ഹ

ഒരു തമാശയായി എടുത്താല്‍ മതി. അതില്‍ സീരിയസ് ആയി ഒന്നുമില്ല.

ബ്രൈറ്റ് ക്വോട് ചെയ്ത റസ്സലിന്റെ ആര്‍ഗ്യുമെന്റിന്റെ അര്‍ത്ഥം ഇവിടെ കമന്റ് ചെയ്ത മിക്കവാറും വിശ്വാസികള്‍ക്ക് ഒട്ടും മനസിലായില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഒരു ഉദാഹരണം പറഞ്ഞത്.

അത് ഞാന്‍ മനസിലാക്കിയിരിക്കുന്നത് ഏതാണ്ടിപ്രകാരമാണ്. ദൈവം എന്നൊന്ന് ഉണ്ടെങ്കില്‍ അത് പക്കാ ജെന്റില്‍മാനായിരിക്കണം. ഭൂമിയില്‍ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കുന്ന ഒരു അവിശ്വാസിയോട് ലത്തീഫിന്റെ പോസ്റ്റില്‍ ലത്തീഫ് പറഞ്ഞിരിക്കുന്ന പോലെ അവിശ്വാസി ആയി എന്ന ഒറ്റക്കാരണത്താല്‍ ദൈവം കോപിക്കാന്‍ യാതൊരു സാധ്യതയുമില്ല. കാരണം 'യുക്തി' എന്നൊരു സംഗതി പ്രയോഗിക്കുന്നവര്‍‌‌ക്ക് ദൈവം എന്നൊരു സംഗതി ഇല്ല എന്ന് തോന്നിക്കുന്ന രീതിയിലാണ് ദൈവം പ്രപഞ്ചനിര്‍മാണം നടത്തിയിരിക്കുന്നത് ( ദൈവം ഉണ്ടെന്ന ഒരു അസംപ്ഷനില്‍ പറയുകയാണ്.- ഫോറ് ആര്ഗ്യുമെന്റെ സേക് ).

ദൈവത്തിന് അല്പമെങ്കിലും യുക്തിയുണ്ടെങ്കില്‍ ഒരു യുക്തിവാദി എന്ത് കൊണ്ട് അവിശ്വാസി ആയി എന്നും മനസിലാക്കാന്‍ കഴിയും. ആ അര്‍ഥത്തിലാണ് അന്ത്യവിചാരണാ നേരത്ത് ദൈവം "നീയെന്ത് കൊണ്ട് വിശ്വസിച്ചില്ല" എന്ന് ചോദിച്ചാല്‍ Not enough proof God എന്ന് പറയും എന്ന് റസ്സല്‍ പറഞ്ഞത്.
അത് തന്നെ ദൈവത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി റസല്‍ പറയുന്നു എന്നല്ല അദ്ദേഹം അര്‍ഥമാക്കിയിട്ടുണ്ടാവുക. തന്റെ കാര്യം പറഞ്ഞു. എനി ദൈവത്തിന്റെ ഇഷ്ടം എന്ന രീതിയില്‍

അത് കൊണ്ട് തന്നെ ജന്റില്‍മാനായ ഒരു ദൈവമുണ്ടെങ്കില്‍ വിശ്വാസിയായ സജിയെയോ അവിശ്വാസിയായ എന്നെയോ നമ്മള്‍ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കുന്നിടത്തോളം നരകത്തിലേക്കയക്കാന്‍ സാധ്യതയില്ല. :)

ദാറ്റ്സ് ഓള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

http://indiaheritage.blogspot.com/2010/06/blog-post_17.html

Muhammed Shan said...

ദൈവം ജന്‍റില്‍മാന്‍ അല്ലെന്നാണല്ലോ വിശ്വാസികള്‍ പറയുന്നത്..!!!
കാല്‍വിന്റെയും അപ്പുട്ടന്റെയും എന്റെയും കാര്യമെല്ലാം കഷ്ടം തന്നെ.
എണ്ണയിലും തീയിലും ഇട്ടു പോരിക്കും...
തൊലി കത്തി ത്തീരുമ്പോള്‍ പുതിയ തൊലി പിടിപ്പിച്ചു തരും....
ദൈവത്തിന്‍റെ മനശ്ശാസ്ത്രം അറിയാന്‍ ബെന്യാമിന്റെ ആടുജീവിതം വായിച്ചാല്‍ മതി എന്ന് തോനുന്നു.

Calvin H said...

അവസാനമായി രണ്ട് വാക്കു കൂടെ.

സജിയുടേത് പോലെയുള്ളവരുടെ വിശ്വാസത്തോട് ഒരു അവിശ്വാസിയാണെങ്കിലും എനിക്ക് പൂര്‍ണമായ ബഹുമാനമേയുള്ളൂ. കാരണം വിശ്വാസം എന്നാല്‍ എന്ത് എന്ന് സജിക്കറിയാമെന്നത് തന്നെ. അനാവശ്യമായി ശാസ്ത്രത്തെ കൂട്ടിക്കുഴച്ചല്ല സജി വിശ്വാസത്തെ കൂടെ കൊണ്ട് നടക്കുന്നത്. If I am correct, its a highly romantic relationship with God :)


ഇവിടെ പലരും ശാസ്ത്രത്തെ പിടിച്ച് നടത്തുന്ന കസര്‍ത്തും , കര്‍ക്കശക്കാരനായി ശിക്ഷനടത്തുന്ന ക്രൂരനായ ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങളുമൊക്കെ അടിച്ചു വിടുന്നത് കാണുമ്പോള്‍ , ദൈവത്തിനിവിടെ വന്ന് കമന്റിടാന്‍ കഴിയുമായിരുന്നെങ്കില്‍ ശ്രീ@ശ്രേയസ് പറഞ്ഞത് പോലെ "ഞാനിങ്ങനൊന്നുമല്ലെഡേയ് " എന്ന് തിരോനന്തരം ഭാഷയില്‍ കമന്റിയിട്ട് പോയേനെ :)

Calvin H said...

ഷാന്‍ നീ പേടിക്കണ്ടടേയ്

ഇനി അഥവാ ദൈവം ജന്റില്മാനല്ലെങ്കില്‍ നമ്മക്ക് നരകത്തീ വെച്ച് കാണാം. അവിടെ നമ്മള്ക്ക് കമ്പനി കൂടാന്‍ ഹോക്കിങ്ങും റസ്സലും ഐന്സ്റ്റീനും ഡോക്കിന്സും ബ്രൈറ്റും ഒക്കെ കാണുമെടേയ്... അവിടെ വെച്ച് അവരോട്‌ ചോയ്ച്ചെങ്കിലും എന്തേലും നാലക്ഷരം പഠിക്കാലോ :)

Muhammed Shan said...

:)

CKLatheef said...

ദൈവത്തിന്റെ ശക്തമായ ഈ മൂന്ന് ന്യായത്തിന്റെയും തെളിവിന്റെയും മുന്നില്‍ 'God! Not enough evidence' എന്ന റസ്സലിന്റെയും ബ്രൈറ്റിന്റെയും വാദം ദൈവിക കോടതിയില്‍ പെട്ടെന്ന് തള്ളിപ്പോകുകയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും.

Muhammed Shan said...

കാല്‍വിന്‍..,
ഞാനുമുണ്ടാകും നരകത്തില്‍..!!
ഗാന്ധിജിയും,മദര്‍ തെരേസയും,ഐന്‍സ്ടീനും,ബ്രൈറ്റഉം സുശീലും,ജബ്ബര്‍മാഷും,ലോകത്തിലെ നല്ലവരായ ആളുകള്‍ എല്ലാം പോകുന്ന ആ നരകത്തില്‍ പോകാനാണ് എനിക്കിഷ്ടം.
ലത്തീഫിന്റെ മുസ്ലിം സോര്‍ഗവും,ഗോഡ്സേയുടെ ഹിന്ദു സോര്‍ഗവും,മത്തായിയുടെ ക്രിസ്ത്യന്‍ സോര്‍ഗത്തെക്കാലും എത്രയോ സുന്ദരമാണ് നമ്മുടെ നരകം.
ഒരു നല്ല നരകം പണിതുയര്‍ത്താന്‍ നമുക്കൊന്നിച്ചു നില്‍ക്കാം......

സജി said...

ഹോ സുഹൃത്തുക്കളേ,
ഇതെങ്ങും എത്തുകയില്ല.

നമുക്ക് ഇച്ചിരെ കട്ടികുറഞ്ഞ കാര്യം പറയാം

ഇന്നും മനസിലാകാത്തകാര്യം ഉണ്ട്.
എങ്ങിനെയാണ് ഈ ദൈവ വിശ്വാസം ഉണ്ടാകുന്നത്?

ഞാന്‍ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. വിശ്വസിച്ചേപറ്റൂ എന്നു വാശിയും ഇല്ല. പക്ഷേ എനിക്കു ദൈവത്തില്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയുന്നില്ല.

Rineez said...

@“സെമിറ്റിക്‌ മതങ്ങള്‍ കൊടിയ ഭയവും
മോഹന സോപ്നങ്ങളും വാരി വിതറിയാണ് മനുഷ്യ മനസ്സില്‍ നിലനില്‍ക്കുന്നത്”
തികച്ചും തെറ്റായ ധാരണയാണത്!. അല്പം ഒന്ന് ചിന്തിക്കുന്നവര്‍ക്ക് ദൈവ സ്നേഹം എന്ന ഒരു വികാരം ഉണ്ടാവാതിരിക്കില്ല.
എന്റെ അച്ഛന്‍ എന്നെ ശിക്ഷിക്കുമെന്ന ഭയം കൊണ്ട് എന്തെങ്കിലും തിന്മകളില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ എന്റെ അച്ഛനുമായുള്ള എന്റെ ബന്ധം എന്റെ മനസ്സില്‍ നില നില്‍ക്കുന്നത് ഭയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നിങ്ങള്‍ പറയുമോ?!
എങ്കില്‍ അങ്ങനെയല്ല. എന്റെ അച്ഛനോടുള്ള എന്റെ സ്നേഹമാണ് ഭയത്തിന്റെ അടിസ്ഥാനം എന്നതാണ് സത്യം

Calvin H said...

@ Saji

First and foremost thing:

വിശ്വാസമുണ്ടെങ്കില്‍ അതൊരിക്കലും ഉപേക്ഷിക്കരുത്. ഉപേക്ഷിക്കേണ്ട ആവശ്യവുമില്ല. വിശ്വാസം മോശമായ കാര്യമാണെന്ന് ഏതെങ്കിലും യുക്തിവാദി/ ശാസ്ത്രവാദി പറയുമെന്ന് ഞാന്‍ കരുതുന്നില്ല. പൊതുവേ ബ്ലോഗില്‍ വിശ്വാസത്തെ യുക്തിയുമായി കൂട്ടിക്കെട്ടി യുക്തിവാദി അന്ധമായി വിശ്വസിക്കുന്നു (അന്ധമായി) അതേസമയം വിശ്വാസിയുടേതാണ് യഥാര്‍ത്ഥയുക്തി എന്നൊക്ക് പറഞ്ഞ് വിശ്വാസത്തെ രണ്ടാം തരമാക്കുന്നത് ചില വിശ്വാസികള്‍ തന്നെയാണ് :)

സജി തന്നെ പറഞ്ഞ പോലെ വിശ്വാസം എന്ന് പറഞ്ഞാല്‍ അത് അന്ധമായ വിശ്വാസം തന്നെയാണ്. അതില്‍ യുക്തിയൊന്നുമില്ല. പക്ഷേ അത് പൂര്‍ണമായും മോശമായ കാര്യമല്ല :)

സജി ചോദിച്ച ചോദ്യം അഥവാ എന്ത് കൊണ്ട് ഒരാള്‍ വിശ്വാസിയാവുന്നു എന്നതിന്റെ ഉത്തരം എന്റെ പരിമിതമായ അറിവ് പ്രകാരം ഇങ്ങനെയാണ്.

1. ഇന്നീ ആധുനികലോകത്ത്, ശാസ്ത്രവും യുക്തിചിന്തയും ഇത്രയ്ക്കും വളര്‍ന്നിട്ടും വിശ്വാസം നിലനില്‍ക്കുന്നത് ചെറുപ്പത്തിലേയുള്ള കണ്ടീഷനിംഗ് കൊണ്ടാണ്.

അതായത് അച്ഛനുമമ്മയും മറ്റു മുതിര്‍ന്നവരും ചൊല്ലിക്കൊടുക്കുന്നത് വിശ്വസിച്ചിട്ട് തന്നെ. ഇതില്‍ ചിന്തിക്കാന്‍ കഴിയും മുന്പേ‌ ഇഞ്ചക്ട് ചെയ്യുന്നു എന്ന ഗുണമുണ്ട്.

അത് മാത്രമല്ല കാര്യം. ഒരു കൊച്ചുകുഞ്ഞിന്റെ മനസ് ബ്ലാങ്ക് ആയിരിക്കും എന്നറിയാമല്ലോ. വളര്‍ന്നുവരുന്തോറും അവന്റെ തലച്ചോറ് വികസിക്കുകയാണ്. അവിടെ അവന്‍ പഠിക്കുന്ന പാഠങ്ങള്‍ ജീവിതാവസാനം വരെ കൂടെയുണ്ടാവും.

cntd...

Calvin H said...

അതായത് തീയില്‍ തൊട്ടാല്‍ പൊള്ളും എന്ന് കുഞ്ഞിനറിയില്ല. തീയെടുത്ത് കളിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിനെ അമ്മ തടയുന്നു. പൊള്ളും വേദനിക്കും എന്നൊക്കെ പറയുന്നു. അപ്പോള്‍ അനുസരിച്ചേക്കുമ്പെങ്കിലും പിന്നീടെപ്പൊഴെങ്കിലും തീയെടുത്ത് കളിക്കുന്ന കുഞ്ഞിന് പൊള്ളുന്നു. അമ്മ പറഞ്ഞത് ശരി. അപ്പോ അമ്മ ശരിയായ കാര്യങ്ങളാണ് പറയുന്നത്.

ഇതേ അമ്മ തന്നെ ദൈവവിശ്വാസവും കുഞ്ഞിനെ പഠിപ്പിക്കുന്നു. ന്യായമായും കുഞ്ഞ് അതും ശരിയെന്ന് കരുതുന്നു. (അമ്മ പൊള്ളുമെന്ന് പറഞ്ഞിട്ട് അനുസരിക്കാതിരിന്നപ്പോ പൊള്ളീ. അപ്പോ അമ്മ ദൈവത്തില്‍ വിശ്വസിച്ചില്ലെങ്കില്‍ നരകത്തില്‍ പോവും എന്ന് പറഞ്ഞത് അനുസരിക്കാതിരുന്നാല്‍ കുഞ്ഞ് ശശിയാവില്ലേ? )

ഇങ്ങനെ ചെറുപ്പം മുതല്‍ക്കേ കുഞ്ഞിനെ മതപരമായ ചിന്തകളില്‍ വളര്‍ത്തിക്ക്കൊണ്ട് വന്നാല്‍ അവരു വിശ്വാസിയായിക്കോളും എന്ന് എല്ലാ മതങ്ങള്‍ക്കും അറിയാം. പിള്ളേരെ ട്രെയിന്‍ ചെയ്യുന്നത് ഒരു അമ്പത് കൊല്ലത്തേക്ക് നിര്‍ത്തി നോക്കൂ അപ്പോഴറിയാം വ്യത്യാസം :)

Calvin H said...

റിനീസ് പേടിച്ചോ റിനീസേ, വേണ്ടാന്നിവിടെ ആരെങ്കിലും പറഞ്ഞോ? :)

കാലം said...

ഹോക്കിങ്ങും റസ്സലും ഐന്സ്റ്റീനും ഡോക്കിന്സും ബ്രൈറ്റും ഒക്കെ കാണുമെടേയ്

കാല്വിനെ
ഡാര്‍വിനെയും മാര്‍ക്സിനെയും സ്റ്റാലിനെയും ഒക്കെ ഒഴിവാക്കിയത് ശരിയായില്ല കെട്ടോ.

പിന്നെ ഈ ശിക്ഷിക്കുന്നവരൊക്കെ ക്രൂരന്മാരാണെന്ന് തീരുമാനിക്കുന്ന ‘യുക്തി‘ ബാധ ഒന്നറിഞ്ഞാല്‍ കൊള്ളാം.

രക്ഷയുടെ ഭാഗമാണ് ശിക്ഷയും എന്ന ലളിതയുക്തിപോലും മനസ്സിലാവാത്ത പാവങ്ങളാണൊ യുക്തിബാധികള്‍?

പല ആളുകളെയും കണ്ടിട്ടുണ്ട് ... എന്നാല്‍ ഞാനൊരു അന്ധവിശ്വാസിയാണെന്ന് സ്വന്തം വിളിച്ചുപറയാന്‍ മാത്രം ഗഡ്സുള്ള ഒരന്ധവിശ്വാസിയെ ഞാനാദ്യായിട്ടാ കാണുന്നത്. :)

സജി said...

ഒരു നല്ല അറ്റ്മോസ്ഫിയറില്‍ നടക്കുന്ന ഈ ചര്‍ച്ചയില്‍ കൂടണെന്നുണ്ടായിരുനു. പക്ഷേ, ഒരു ദീര്‍ഘയാത്രയ്ക്കിറങ്ങേണ്ട സമയവുമായി.

അതുകൊണ്ട് ചില (പൊട്ട)ചോദ്യം വലിച്ചെറിഞ്ഞിട്ടു മിണ്ടാതിരിക്കുന്നതല്ല .

ഷൈജൻ കാക്കര said...

എന്റെ യുക്തിയിൽ പ്രതിഷ്ഠിക്കാത്ത “മതദൈവങ്ങളുടെ ” മനോനിലയെപറ്റി കാക്കര വാചാലനാകുന്നില്ല. മതങ്ങൾ വർണ്ണിച്ച ദൈവസങ്കൽപ്പത്തേക്കാൽ എന്റെ യുക്തിയിൽ മനസ്സിലാകുന്ന “ദൈവം” വളരെ ജന്റിൽമാനാണ്‌, അല്ലെങ്ങിൽ ജന്റിൽമാനായിരിക്കണം. ആ ദൈവം അവിശ്വാസിയെ തീയിലിടുകയോ ഒന്നും ചെയ്യില്ല.

യരലവ ഉപമിച്ച ഒരു “ഉന്നുവടിയായെങ്ങിലും” ദൈവം എന്റെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. ആ ദൈവം എന്നെ നൻമ മാത്രം ചെയ്യുവാൻ പ്രേരിപ്പിക്കുന്നുള്ളു. അതോടൊപ്പം എന്റെ യുക്തിയിൽ മതം ഒരു ജീവിതരിതി മാത്രമായി അവശേഷിക്കുന്നു. അവിശ്വാസം പാപമാണെന്ന്‌ കരുതുന്നത്‌ വിശ്വാസം മോശമാണെന്ന്‌ കരുതുന്നത്‌പോലെ തന്നെ യുക്തിരഹിതമാണ്‌.

സുശിലിന്റെ ഗുളികക്ക്‌ കുഴപ്പമുണ്ടെന്ന്‌ ആരാണ്‌ പറഞ്ഞത്‌? കാക്കരയുടെ അസുഖം മാറിയില്ലായെന്ന്‌ മാത്രമല്ലേ എഴുതിയത്?

എന്റെ യുക്തിയിൽ സ്വീകരിക്കാൻ കഴിയാത്ത അവിശ്വാസം (എന്റെ അറിവില്ലായ്മയായിരിക്കാം) “അന്ധമായി” സ്വീകരിക്കുന്നതിനേക്കാൽ നല്ലത്‌ നൻമയെ മാത്രം കരുതി വിശ്വാസം സ്വീകരിക്കുന്നതല്ലേ? ആ യുക്തിയാണ്‌ കാക്കര ഉപയോഗിച്ചത്‌.

ഗാന്ധിജി, ഐസ്റ്റീൻ മുതൽ സജി, കാൽവിൻ വരെ എല്ലാവരും നരകത്തിലേക്കാണ്‌ വണ്ടി കയറുന്നതെങ്ങിൽ ഞാൻ മാത്രം സ്വർഗ്ഗത്തിൽ പോയി ബോറടിച്ചിരിക്കാനില്ല!

Kvartha Test said...

സുഹൃത്തുക്കളേ, സ്വര്‍ഗ്ഗത്തിലോ നരകത്തിലോ പോകാന്‍ നിങ്ങളാരും യോഗ്യരല്ല, ആകെ കണ്‍ഫ്യൂഷന്‍ ആയതിനാല്‍ എല്ലാവരും ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ പോകും, ഉറപ്പ്! അതിന്റെ പേരില്‍ ഇനിയൊരു തര്‍ക്കത്തിനും പ്രസക്തിയില്ലതന്നെ. :-)

@കാല്‍‌വിന്‍:
"ഹീബ്രുവോ അറബോ‌ സംസ്കൃതമോ ഒന്നും ദൈവം സംസാരിക്കുന്നില്ല എന്ന് ദൈവശാസ്ത്രം വായിച്ച് മനസിലാക്കിയ ശ്രീ മുകളില്‍ പറഞ്ഞിട്ടുണ്ട്."

അതങ്ങു ഇഷ്ട്ടപ്പെട്ടു! എനിക്ക് വലിയൊരു സര്‍ട്ടിഫിക്കറ്റ് ആയി, പിന്നെ ഈ ദൈവ വിഷയം ശാസ്ത്രം ആണെന്ന് കാല്‍‌വിന്‍ തന്നെ സമ്മതിക്കുകയും ചെയ്തു. ഇനി എനിക്ക് ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ പോയാലും നരകത്തില്‍ പോയാലും സന്തോഷമേയുള്ളൂ. ആനന്ദലബ്ധിക്കിനിയെന്തുവേണം... :-)

ബയാന്‍ said...

ഹാ, ദൈവമേ,
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
(കട:വീണപൂവ്- കുമാരനാശാന്‍)

ബയാന്‍ said...
This comment has been removed by the author.
ഹഹഹ said...

"പണ്ട് ശങ്കരനും ബുദ്ധനും, ഗീതയും ഭാഗവതവും രാമായണവും യോഗവാസിഷ്ഠവും ഒക്കെ പറയുന്നതും ഇതുതന്നെ; പക്ഷെ ആരും വായിക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല, ഗ്രഹിക്കുന്നില്ല എന്നുമാത്രം."

ഹഹഹ...... ശ്രീ,ഇവയൊന്നും ഒരു കാലത്ത് മനുഷ്യര്‍ക്ക് എന്നു വച്ചാല്‍ യഥാര്‍ത്തത്തില്‍ ആ പദം അര്‍ഹിക്കുന്നവര്‍ക്ക് അപ്രാപ്യമായിരുന്നു.ഇപ്പോള്‍ അവര്‍ ചിന്തിക്കുന്നതൊരുപക്ഷേ ഇതൊക്കെ പഠിച്ചിട്ട് ഇന്നത്തേക്ക് അല്ലെങ്കില്‍ അടുത്ത ആവശ്യത്തിന് എന്തെങ്കിലുമുപകാരമുണ്ടോ എന്നു തന്നെയായിരിക്കില്ലേ പരിഹസിച്ചതല്ല,
പറഞ്ഞെന്നേയുള്ളൂ.

ബയാന്‍ said...

>>>യരലവ ഉപമിച്ച ഒരു “ഉന്നുവടിയായെങ്ങിലും” ദൈവം എന്റെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. <<<<

പ്രിയ കാക്കരെ:

സാമൂഹ്യജീവിയായ നാം ‘ഊന്നുവടി’ യായി ‘നിർഗ്ഗുണനിരാകാരപരബ്രഹ്മമായ’ ദൈവത്തില്‍ അഭയം കണ്ടെത്തുന്നത് കീഴടങ്ങലാണ്. നമ്മുടെ മനസ്സ് ബലഹീനമാകുന്നതിന്റെ കാരണമന്വേഷിക്കേണ്ടിയിരിക്കുന്നു.

ദൈവവിചാരവും മതചിന്തയും നമ്മെ നമ്മളാകുന്നതില്‍ നിന്ന് തടയുന്നുണ്ടോ ?

എപ്പോഴാണ് ദൈവത്തില്‍ അവിശ്വസിക്കുന്നത് പാപമായത് ?

താങ്കളില്‍ “ജീവിതരിതി മാത്രമായി അവശേഷിക്കുന്ന“ മതം എപ്പോഴാണ് നിര്‍ബന്ധിത അനുഷ്ഠാനങ്ങളിലേക്കും സാമൂഹത്തിലിടപെടാനും തുടങ്ങിയത് ?

Kvartha Test said...

@ഹഹഹ:

അപ്പറഞ്ഞു ശരി, ഞാനും സമ്മതിച്ചു. അക്കാലത്ത് ചട്ടമ്പിസ്വാമി വേദാധികാരനിരൂപണം എന്നൊരു ഗ്രന്ഥം എഴുതി എല്ലാവര്ക്കും വേദം പഠിക്കാം എന്ന് പ്രൂവ് ചെയ്തു. അതുപോലെ തന്നെ നാരായണസ്വാമിയും മറ്റുള്ളവരും. ഇനിയും ഇതൊക്കെ പഠിക്കുക എന്നത് എന്തോ വലിയ ബുദ്ധിമുട്ടുള്ളൊരു കാര്യവുമല്ല. അതിനുള്ള ഉപാധികള്‍ ഹിന്ദുമതത്തില്‍ ഇല്ല എന്നതാണ് പ്രധാന കാരണം. അതാണ്‌ വിവേകാനന്ദന്‍ പറഞ്ഞത്, അദ്വൈതസിദ്ധാന്തത്തിന്‍റെ ആത്മാവും ഇസ്ലാമിന്‍റെ ശരീരവും കൂടി ആയാല്‍ മതം നല്ലതായിരിക്കും എന്ന്. ഇസ്ലാമിന്റെ ചട്ടകൂടില്‍ പഠിക്കാനും പടിപ്പിക്കാനുമുള്ള വ്യവസ്ഥകള്‍ ഉണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യം ഇതായിരുന്നെന്കിലും ഇപ്പോള്‍ അങ്ങനെ അല്ല എന്നത് ദുഃഖകരമാണ്. അതിനാലാണ് അനാവശ്യമായി പല ജ്യോത്സ്യന്‍മാരും കല്ല്‌ വ്യാപാരികളും മറ്റും ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്നത് എന്നാണു എന്‍റെ അഭിപ്രായം.

ഹിന്ദുവിശ്വാസി സുഹൃത്തുക്കള്‍ ക്ഷമിക്കുക. എന്‍റെ സ്വന്തം അഭിപ്രായത്തില്‍, ഇപ്പോള്‍ ഹിന്ദുമതത്തിന്‍റെയും ഒരു ച്യുതി കൊച്ചു കൊച്ചു ക്ഷേത്രങ്ങള്‍കൊണ്ട് കേരളം നിറയുന്നു എന്നതാണ്. ചില ജ്യോത്സ്യന്മാരും തന്ത്രിമാരും ചേര്‍ന്നുള്ള തന്ത്രമാണ് പലതും. കുടുംബക്ഷേത്രം എന്ന പേരും പറഞ്ഞു പലതും കെട്ടിയുണ്ടാക്കുന്നു, എന്നിട്ട് വെള്ളാനയെ വാങ്ങിയപോലെ ആകും - ആ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ബുദ്ധിമുട്ടും. അയല്പക്കത്ത് ആഹാരത്തിനു വകയില്ലാത്തവരെ സഹായിച്ചില്ലെങ്കിലും, നമ്മുടെ അഭിമാനപ്രശ്നമായ കുടുംബ ക്ഷേത്രോത്സവം അടിച്ചുപൊളിച്ചു മിമിക്രി, സിനിമാറ്റിക് ഡാന്‍സ് ഉള്‍പ്പെടെ, കൂടെ അല്‍പ്പം സുരപാനവും ചേര്‍ത്തു, ആടിത്തിമര്‍ത്തു ദൈവത്തിനു പ്രീതി ഉണ്ടാക്കും...

സുശീല്‍ കുമാര്‍ said...

ശ്രീ (sreyas.in) said...
"ഈ ബ്ലോഗ്‌ ചര്‍ച്ചയിലെങ്കിലും ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് മലയാളത്തിലോ ഹീബ്രൂവിലോ അറിബിയിലോ സംസ്കൃതത്തിലോ 'ഈ വിശ്വാസികളും യുക്തിവാദികളും പറയുന്നതൊന്നുമല്ല ഞാന്‍' എന്നെങ്കിലും ഒരു കമന്റ് എഴുതിയിരുന്നെങ്കില്‍... എന്ന് ഞാന്‍ ആശിച്ചാല്‍ അതും ചിലപ്പോള്‍ തെറ്റാകും, കാരണം പ്രത്യക്ഷപ്പെടുന്നവനായോ എഴുതുന്നവനായോ സൃഷ്ടിക്കുന്നവനായോ നശിപ്പിക്കുന്നവനായോ രണ്ടാമതോരുത്തനായോ ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല"

>>>>> ശ്രീ മുന്നോട്ടു വെയ്ക്കുന്ന ദൈവ സങ്കല്പത്തെക്കുറിച്ച് അദ്ദേഹവുമായി പലപ്പോഴും സംവാദത്തില്‍ ഏര്‍പ്പെട്ട ഒരാളാണ്‌ ഞാന്‍. അദ്ദേഹം അവതരിപ്പിക്കുന്ന "പ്രത്യക്ഷപ്പെടുന്നവനായോ എഴുതുന്നവനായോ സൃഷ്ടിക്കുന്നവനായോ നശിപ്പിക്കുന്നവനായോ രണ്ടാമതോരുത്തനായോ ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല"എന്ന ദൈവ സങ്കല്പ്പം ഒരു യുക്തിവാദിയും വിരോധിക്കുമെന്നും തോന്നുന്നില്ല; എന്നാല്‍ ഇത്തരമൊരു ദൈവത്തെ ചര്‍ച്ചയ്ക്കെടുക്കുകയും ഒപ്പം തന്നെ 'ഹൈന്ദവര്‍' ക്ഷേത്രങ്ങല്‍ കെട്ടി പൂജിച്ചുവരുന്ന 'ക്ഷിപ്രപ്രസാദിയും, ക്ഷിപ്രകോപിയും, പൂജാദ്രവ്യങ്ങള്‍ സ്വീകരിച്ചും വഴിപാടിന്റെ അളവു നോക്കിയും പ്രസാദിക്കുന്ന' മറ്റൊരു ദൈവ സങ്കല്പ്പത്തെ ന്യായീകരികുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്‌ അദ്ദേഹം നടത്തിവരുന്നത്. (ശ്രീ ഇത് ആക്ഷേപിക്കാന്‍ പറഞ്ഞതല്ല; ഞാന്‍ മനസ്സിലാക്കിയ കാര്യം തുറന്നു പറഞ്ഞതാണ്‌. ) നിര്‍ഗുണമെന്ന് നിര്വചിക്കുന്നതിനെ സഗുണാരാധന ചെയ്യുന്ന ഇരട്ടത്താപ്പിനെ 'അച്ഛന്‍റ്റെ കൂടെ പോകുകയും വേണം, അമ്മയുടെ കൂടെ കിടക്കുകയും വേണം' എന്ന പഴമൊഴിയില്‍ ഞാന്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ഭാര്യയുടെ കൂടെ കിടക്കുന്നതുമായി കൂട്ടിക്കുഴച്ച്‌ അദ്ദേഹം ആക്ഷേപിച്ചുകളഞ്ഞു ഒരിക്കല്‍.

ഇനിയൊരിക്കലും അദ്ദേഹവുമായി സംവദിക്കാതിരിക്കണം എന്ന് കരുതിയതാണെങ്കിലും ഈ ചര്‍ച്ചയിലും അദ്ദേഹം അതേ പ്രശ്നം ഉദ്ധരിച്ചു കണ്ടപ്പോല്‍ ഇടപെട്ടുവെന്നേ ഉള്ളു. മറ്റു പൊസ്റ്റുകളില്‍ ചര്‍ച്ചചെയ്യുന്നതിനിടെ തന്റെ പോസ്റ്റിലേക്ക് ക്ഷണിക്കുകയും അവിടെ തനിക്കിഷ്ടമില്ലാത്തതെന്തെങ്കിലും പറഞ്ഞാല്‍ ആക്ഷേപിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ രീതിയാണ്‌( എന്റെ അനുഭവമാണ്‌) യുക്തിവാദത്തെ 'യുക്തിവാത'മാക്കി പരിഹസിച്ച അദ്ദേഹവുമായി തുടര്‍ ചര്‍ച്ചയ്ക് എനിക്ക് താല്പര്യമില്ല, എങ്കിലും മറ്റു സുഹൃത്തുക്കളുടെ അറിവിലേക്കായി ഇവ്വിഷയസംബന്ധമായ എന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേ ഉള്ളു.

അപ്പൂട്ടൻ said...

പണിക്കർ സാറിന്റെ ബ്ലോഗിലിട്ട കമന്റ്‌ ഇവിടെക്കൂടി പോസ്റ്റ്‌ ചെയ്യുന്നു.

ചില കാര്യങ്ങൾ പറയട്ടെ, അന്ധമായി എതിർക്കാനല്ല എന്ന മുൻകൂർ ജാമ്യം അനുവദിക്കുമല്ലൊ.

എന്തെങ്കിലുമൊരു സാധനം ഇല്ല എന്നു പറയാൻ തെളിവിന്റെ ആവശ്യമില്ല. ആ വാദം പൊളിയ്ക്കാൻ ഉണ്ട്‌ എന്ന് തെളിയിക്കുകയാണ്‌ വേണ്ടത്‌. ഉണ്ട്‌ എന്നത്‌ തെളിയിച്ചാൽ ഇല്ല എന്ന വാദം താനേ ഇല്ലാതാകും. ഇല്ലാത്തതിനല്ല തെളിവു വേണ്ടത്‌, ഉള്ളതിനാണ്‌.

എന്തെങ്കിലും ഒരു സാധനം ഉണ്ട്‌ എന്നു പറയാനും ഇല്ലെന്ന് തെളിയിക്കാൻ ആവശ്യപ്പെടാനും വലിയ ബുദ്ധിമുട്ടില്ല. പക്ഷെ അത്‌ ഉണ്ട്‌ എന്ന് തെളിയിക്കാൻ അതു പോരാ. ഉണ്ട്‌ എന്ന വാദമാണ്‌ എന്നും ആദ്യം വരാറ്‌. ദൈവത്തിന്റെ കാര്യത്തിലായാലും ദൈവമുണ്ട്‌ എന്ന വാദമാണ്‌ ആദ്യം വന്നത്‌, ഇല്ല എന്നതല്ല.

ഇനി, ഒരു വാദത്തിനായെങ്കിലും, ഇല്ല എന്ന വാദം ആദ്യം വന്നുവെന്നിരിക്കട്ടെ. അത്‌ തെളിയിക്കാൻ ആവശ്യപ്പെടുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാകുമോ?

വെള്ളത്തിനു മുകളിലൂടെ നടക്കാൻ കഴിവുള്ള മനുഷ്യൻ ഇല്ല എന്നത്‌ ഒരു സ്റ്റേറ്റ്‌മന്റ്‌ ആണ്‌. അതിന്‌ തെളിവുണ്ടോ എന്നത്‌ ആരും ചോദിക്കില്ല. ആർക്കെങ്കിലും അത്തരമൊരു മനുഷ്യൻ ഉണ്ട്‌ എന്ന അഭിപ്രായമുണ്ടെങ്കിൽ തെളിയിക്കേണ്ടത്‌ ആ വ്യക്തിയാണ്‌. (വേണമെങ്കിൽ ഇല്ലെന്ന് തെളിയിക്കാം, പക്ഷെ ഏഴു ബില്യണിനോട്‌ അടുത്തു നിൽക്കുന്ന എല്ലാവരേയും വെള്ളത്തിനു മുകളിലൂടെ നടത്തിനോക്കേണ്ടിവരും)

ഇനി, ഇല്ല എന്ന് തെളിയിക്കണമെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്‌ എന്നതിനുള്ള തെളിവുകളെ വിശകലനം ചെയ്യുക എന്ന രീതിയാണ്‌. വെള്ളത്തിനു മീതെ നടക്കാൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്നയാളെ ആ പരീക്ഷണത്തിന്‌ വിധേയനാക്കുക. അപ്പോൾ എന്തെങ്കിലുമൊന്ന് തെളിയും.

മേൽപ്പറഞ്ഞ സ്റ്റേറ്റ്‌മന്റ്‌ പോലൊന്ന് ദൈവത്തിന്റെ കാര്യത്തിലും പറയാവുന്നതേയുള്ളു. ദൈവത്തിന്റെ പ്രസൻസ്‌ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല എന്ന ഒരു പരാമർശം മതിയാവും. അപ്പോഴോ? വിശ്വാസികളുടെ counter arguments വന്നേയ്ക്കാം. പക്ഷെ, purely going by this particular logic, പഴയ കഥ തന്നെയായിരിക്കും അവസ്ഥ, തെളിവില്ലാതെയാണ്‌ അനുഭവപ്പെട്ടിട്ടില്ല എന്ന് പറയുന്നത്‌ എന്ന്. Then how does it proceed.

ഇനി, ഒരു ചെറു കുനിഷ്ഠ്‌ ചോദ്യം ചോദിക്കട്ടെ, ഒരു ലൈറ്റർ സെൻസിൽ എടുക്കുമെന്ന് വിശ്വസിക്കുന്നു.

ഇല്ല എന്നതിന്‌ തെളിവില്ല എന്നാണല്ലൊ പറയുന്നത്‌. "ഇല്ല എന്നതിന്‌ തെളിവില്ല" എന്നതിന്‌ തെളിവുണ്ടോ (all negatives) എന്ന് ചോദിച്ചാൽ ഒരു സ്റ്റാൻഡേർഡ്‌ പ്രതികരണം എന്തായിരിക്കും? സ്വാഭാവികമായും പറയുന്ന ഉത്തരം "ഇല്ലാ എന്നതിന്‌ തെളിവുണ്ടെങ്കിൽ" ഇതിനകം വരേണ്ടതാണല്ലോ എന്നല്ലേ? എന്നാലും "ഇല്ല എന്നതിന്‌ തെളിവില്ല" എന്നതിന്‌ തെളിവായില്ല. That's all

കൃഷ്ണൻ അർജ്ജുനനോട്‌ പറഞ്ഞ ഗീതാവചനം പ്രായോഗികമാകേണ്ട കാര്യമാണ്‌, പക്ഷെ അതും പ്രയോഗത്തിൽ വരണമെങ്കിൽ, അഥവാ പറഞ്ഞത്‌ ശരിയെന്ന് ബോധ്യപ്പെടണമെങ്കിൽ എളുപ്പമുള്ള കാര്യങ്ങളാണോ ഗീതയിൽ (പൊതുവേ തത്വചിന്തകളിൽ) പറയുന്നത്‌. ഉദാഹരണത്തിന്‌, ഒരു വസ്ത്രം മാറി മറ്റൊന്ന് ധരിക്കുന്നതുപോലെ ആത്മാവും ഒരു ശരീരത്തിൽ നിന്നും മാറി മറ്റൊന്നിലേയ്ക്ക്‌ പ്രവേശിക്കുന്നു എന്നു പറയുന്നത്‌ എങ്ങിനെയാണ്‌ ബോധ്യപ്പെടേണ്ടത്‌? അപ്പോൾ കുറേയൊക്കെ ഗഹനമായി പഠിക്കാതെതന്നെ അംഗീകരിച്ചേ മതിയാവൂ. അപ്പോൾ ഈ പ്രീകണ്ടീഷന്‌ എന്ത്‌ പ്രസക്തി?

Kvartha Test said...

"ശ്രീ മുന്നോട്ടു വെയ്ക്കുന്ന ദൈവസങ്കല്പം": അങ്ങനെയൊരു സങ്കല്‍പ്പവും ശ്രീ എന്ന ഞാന്‍ മുന്നോട്ടു വയ്ക്കുന്നില്ലല്ലോ. ഇനി ഞാനായിട്ട് ഒന്നും മുന്നോട്ട് വയ്ക്കാനും ഇല്ല, അതാണ്‌ ഞാന്‍ മുകളിലത്തെ കമന്റില്‍ പറഞ്ഞത് എന്നു ഓര്‍ക്കുമല്ലോ. മാത്രവുമല്ല, ശ്രേയസ്സില്‍ പോസ്റ്റ്‌ ചെയ്യുന്ന അദ്വൈതവേദാന്തപരമായ പോസ്റ്റുകള്‍ യുക്തിവാദി വിരോധിക്കുമെന്നോ ഇല്ലെന്നതോ വിശ്വാസി വിശ്വസിക്കുമെന്നോ ഇല്ലെന്നതോ എനിക്ക് വിഷയമല്ല. മാത്രമല്ല, യുക്തിവാദികളോട് തര്‍ക്കിച്ചു അവരെ പഠിപ്പിക്കണമേന്നതോ എന്റെ ഉദ്ദേശ്യമല്ല. ആവശ്യം ഉള്ളവര്‍ക്ക് , ആരെങ്കിലും ഉണ്ടെങ്കില്‍, ഉപയോഗപ്പെടട്ടെ, അത്രമാത്രം.

നിര്‍ഗുണവും സഗുണവും എന്താണെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് എന്നതുതന്നെ വ്യക്തമല്ല. സഗുണാരാധന പാടില്ല, യാതൊരു ക്ഷേത്രങ്ങളും പാടില്ല എന്നൊന്നും ഞാന്‍ എഴുതിയിട്ടില്ല. എന്തിനാണ് വിഗ്രഹത്തെ ആരാധിക്കുന്നത് എന്നു മനസ്സിലാക്കി ആരാധിക്കുന്നതാണ് നല്ലത് എന്നു മാത്രം. സഗുണാരാധനയെ കുറിച്ചും മുകളിലുള്ള കമന്റില്‍ പറഞ്ഞിട്ടുണ്ട്. അത് മനസ്സിലാവുന്നില്ലെങ്കില്‍, സുശീലിനു വായിക്കാന്‍ ശ്രേയസ്സില്‍ ഈ വിഷയത്തില്‍ ധാരാളം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. താങ്കള്‍ക്കു കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ടെങ്കില്‍, അല്ലെങ്കില്‍ മുന്‍ധാരണ ഇല്ലാതെ ഗ്രഹിക്കാന്‍ ശ്രമിച്ചതിനുശേഷം താങ്കളുടെ ബ്ലോഗ്ഗില്‍ പോസ്റ്റ്‌ എഴുതി വിമര്‍ശിക്കാനും കഴിയും.

"മറ്റു പൊസ്റ്റുകളില്‍ ചര്‍ച്ചചെയ്യുന്നതിനിടെ തന്റെ പോസ്റ്റിലേക്ക് ക്ഷണിക്കുകയും അവിടെ തനിക്കിഷ്ടമില്ലാത്തതെന്തെങ്കിലും പറഞ്ഞാല്‍ ആക്ഷേപിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ രീതിയാണ്‌( എന്റെ അനുഭവമാണ്‌). യുക്തിവാദത്തെ 'യുക്തിവാത'മാക്കി പരിഹസിച്ച അദ്ദേഹവുമായി തുടര്‍ ചര്‍ച്ചയ്ക് എനിക്ക് താല്പര്യമില്ല"

നല്ല അനുഭവം! ശ്രേയസ്സിലേക്ക് താങ്കളെ ക്ഷണിച്ചുകൊണ്ടുപോയി വായിപ്പിക്കണം എന്നു യാതൊരു ആഗ്രവുമില്ല. പക്ഷെ, ഗുണം, സഗുണം, നിര്‍ഗ്ഗുണം, വിഗ്രഹാരാധന, എന്നൊക്കെ പറഞ്ഞു താങ്കള്‍ തള്ളുമ്പോള്‍, അതെന്താണെന്ന് താങ്കള്‍ അറിഞ്ഞിരിക്കണം. അതിനാണ് പറയുന്നത് ദയവായി വായിച്ചു നോക്കാന്‍. അല്ലാതെ വീണ്ടും വീണ്ടും കമന്റ് എഴുതി താങ്കളെ ബോധ്യപ്പെടുത്താന്‍ കഴിയില്ല.

പിന്നെ, സുശീല്‍, താങ്കള്‍ മതങ്ങളെയും വിശ്വാസികളെയും ആക്ഷേപിക്കാതെയും പരിഹസിക്കാതെയും ആണല്ലോ എഴുതുന്നത്‌ എന്നാലോചിച്ചപ്പോള്‍ കുളിരുകോരുന്നുണ്ട്! ഞാന്‍ യുക്തിവാതം എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ താങ്കള്‍ക്കു അത്രയ്ക്കും വേദനിച്ചെങ്കില്‍, താങ്കളുടെയും മറ്റു യുക്തിവാദപ്രസ്ഥാന നേതാക്കളുടെയും പോസ്റ്റുകള്‍ വായിച്ചാല്‍ മതവിശ്വാസികള്‍ക്ക് വേദനിക്കില്ലേ സുശീല്‍? യുക്തിയുള്ളവര്‍ക്ക് വേദനയുണ്ടെന്നും വിശ്വാസികളുടെ വേദന സഹിക്കാന്‍ ദൈവം സഹായിച്ചുകൊള്ളും എന്നോ മറ്റോ ആണോ ആവോ താങ്കളുടെ യുക്തി?

സുശീല്‍, ഈ പോസ്റ്റിന്റെ മുകളിലേക്ക് മറ്റു കമന്റില്‍ ഒന്ന് കണ്ണോടിക്കൂ... താങ്കള്‍ എഴുതിയ പോസ്റ്റുകള്‍ ഗുളിക എന്നും മറ്റും പറഞ്ഞു താങ്കള്‍ വായനക്കാരെ ക്ഷണിച്ചില്ലേ? താങ്കള്‍ ആ ചെയ്തതൊക്കെ ശരിയും, എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ ഒന്നോ രണ്ടോ ലിങ്ക് കൊടുത്തത് തെറ്റും ആവുന്നതിന്റെ യുക്തിയും പിടികിട്ടുന്നില്ല. ഇതിനെ ഇരട്ടത്താപ്പ് എന്ന് വിളിച്ചുകൂടെ? ഇതല്ലേ യുക്തിവാതം?

ചര്‍ച്ചാവിഷയം മാറിയതില്‍ ക്ഷമിക്കുക.

ബയാന്‍ said...

" നിര്‍ഗുണമെന്ന് നിര്‍വചിക്കുന്നതിനെ സഗുണാരാധന ചെയ്യുന്ന ഇരട്ടത്താപ്പിനെ "

സുശീല്‍ : റിലീജിയസ് ഇന്‍ഡസ്ട്രിയുടെ വലിയൊരു മാര്‍കറ്റിങ്ങ് തന്ത്രമാണിത്, നിര്‍ഗുണമെന്ന് നിര്‍വചിക്കുന്ന ദൈവം, പിന്നെ ഒരു ബ്രാന്റ്‌നെയിമിലേക്ക് എത്തിക്കപ്പെടുകയും പിന്നെ സഗുണാരാധനയുടെ പേരില്‍ ആരാധനാലയവും റിലീജിയസ് ടൂറിസവും വളര്‍ത്തിക്കൊണ്ടുവരുന്ന വ്യവസായം.

ദൈവത്തെ കൂടാതെ ജീവിക്കാനാവാത്തവര്‍ കാക്കരെ പറയുന്നപോലെ ഒരു സ്വകാര്യ ഇടപാടായി നടത്തിക്കൊണ്ടുപോയെങ്കില്‍ ഇതൊരു സാമൂഹ്യബാധ്യതയാവില്ലായിരുന്നു.

Calvin H said...

ചിലരുടെ നിലപാടുകളുടെ ഇരട്ടത്താപ്പ് അറിയാന്‍ അധികം ദൂരമൊന്നും പോവേണ്ട

ബ്ലോഗില്‍ ഇങ്ങനെ കമന്റിടും
"കേവലം മൂഢന്മാരായ പ്രാകൃതന്മാരാണു് പരിച്ഛിന്നങ്ങളും മൂര്‍ത്തങ്ങളുമായ വിഗ്രഹാദികളെ പൂജിക്കുന്നതും."

അതേ‌കമന്റിലെ പ്രൊഫൈല്‍ ഫോട്ടോ നോക്കിയാല്‍ വലിയൊരു ചന്ദനക്കുറി കാണാം.

അപ്പോ കമന്റിട്ട ആ മനുഷ്യന്‍ ആരായി? :)

[ഇതാരാന്ന് ഞാന്‍ ഒരിക്കലും പേരു പറയൂല്ലാ ട്ടോ ]

ഷൈജൻ കാക്കര said...

യരലവ...

“എപ്പോഴാണ് ദൈവത്തില്‍ അവിശ്വസിക്കുന്നത് പാപമായത് ? ”

എന്റെ കമന്റുകൾ ശരിയ്‌ക്കും വായിച്ചിരുന്നുവോ?

ഇതിന്റെ ഉത്തരം എന്റെ മുൻകമന്റുകളിൽ നിന്ന്‌....

"സമൂഹത്തിൽ നന്മ ചെയ്ത്‌ ജീവിക്കുന്ന ഒരു വ്യക്തി (മതം ഒരു ഘടകമല്ല) എന്റെ ദൈവത്തിന്‌ പ്രിയങ്കരനായിരിക്കും. അതിനാൽ ഹിന്ദുവിനും മുസ്ലമാനും കൃസ്ത്യാനിയും നിരീശ്വരവാദിയും കാക്കരയും എന്റെ ദൈവത്തിന്‌ മുൻപിൽ സമന്മാരാണ്‌."

"എന്റെ യുക്തിയിൽ മനസ്സിലാകുന്ന “ദൈവം” വളരെ ജന്റിൽമാനാണ്‌, അല്ലെങ്ങിൽ ജന്റിൽമാനായിരിക്കണം. ആ ദൈവം അവിശ്വാസിയെ തീയിലിടുകയോ ഒന്നും ചെയ്യില്ല."

"അവിശ്വാസം പാപമാണെന്ന്‌ കരുതുന്നത്‌ വിശ്വാസം മോശമാണെന്ന്‌ കരുതുന്നത്‌പോലെ തന്നെ യുക്തിരഹിതമാണ്‌."

Kvartha Test said...

കൊള്ളാം ശ്രീഹരി, നല്ല കണ്ടുപിടിത്തം. വല്ലപ്പോഴും ഒരു ചന്ദനകുറി ഇടാനും സമ്മതിക്കില്ലേ?! :-) ക്ഷേത്രവും ക്ഷേത്രകുളവും ഉത്സവങ്ങളും എല്ലാം എന്റെയും സംസ്കാരത്തിന്‍റെ ഭാഗമാണ്.

ചിലപ്പോള്‍ ഭസ്മവും ഇടും. രുദ്രാക്ഷം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. നിലവിളക്ക് കത്തിക്കും. തിരി കത്തിക്കും. ഓഫീസില്‍ രണ്ടു മഹാപുരുഷന്മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടുണ്ട്.

ഇവിടെ പല ക്രിസ്ത്യന്‍ കല്യാണത്തിനും ചന്ദനകുറി ഉണ്ട്. പള്ളികളിലും ന്നിലവിളക്കും കൊടിമരവും ഉണ്ട്. ഇതൊക്കെ സംസ്കാരത്തിന്റെ ഭാഗമാണ്. ഞാന്‍ അടുത്ത മാസം അമര്‍നാഥ് സന്ദര്‍ശിക്കുന്നുണ്ട്. അവിടെ കുറിയാണോ ഭസ്മമാണോ കുങ്കുമം ആണോ എന്നും അറിയില്ല.

പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കപ്പെടുന്നവര്‍ക്ക് ചേരയുടെയോ ചെഗുവേരയുടെയോ ഡാര്‍വിന്റെയോ മറ്റോ പ്രൊഫൈല്‍ പടം ഉപയോഗിക്കാം എന്നതിനാല്‍ പ്രശ്നമില്ല. എനിക്ക് എന്റെ പടമല്ലേ ഉള്ളൂ. എന്തായാലും ഗ്ലാമര്‍ ഉള്ള പടമല്ലേ.. ക്ഷമിക്കൂ... :-)

എന്തായാലും ആ പേജ് കുറച്ചുകൂടി വായിച്ചാല്‍ മിടുക്കന്മാര്‍ ആരാണെനും മനസിലാവും. :-)

Calvin H said...

"പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കപ്പെടുന്നവര്‍ക്ക് ചേരയുടെയോ ചെഗുവേരയുടെയോ ഡാര്‍വിന്റെയോ മറ്റോ പ്രൊഫൈല്‍ പടം ഉപയോഗിക്കാം എന്നതിനാല്‍ പ്രശ്നമില്ല."

അതിനു വിഗ്രഹാരാധന ചെയ്യുന്നവര്‍ മൂഢന്മാരാണെന്ന് പുരോഗമനവാദികളെവിടെയും പറഞ്ഞിട്ടില്ലല്ലോ ശ്രേയസ്സേ :)

മുത്തപ്പനു കൊടുക്കുന്ന കള്ളും കപ്പപ്പുഴുക്കും ആണ് എന്റെ ഫേവറിറ്റ് ഫുഡുകളിലൊന്ന്.

നമ്മളൊരു പാവം പേഗനിസ്റ്റാണേ. വിഗ്രാഹാരാധനയെ അങ്ങേയറ്റം ബഹുമാനിക്കുന്നു.

ചെഗുവേരയായാലും മുത്തപ്പനായാലും :)

ബയാന്‍ said...

കാക്കരെ: താങ്കളുടെ ‘ഊന്നുവടി’ ദൈവ സങ്കല്പം എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. താങ്കളെ ഊന്നുവടി ദൈവ സങ്കല്പത്തിലെത്തിച്ച നിസ്സഹാവസ്ഥ എന്ത് കൊണ്ട് എന്നന്വേഷിക്കാനായിരുന്നു എന്റെ ചോദ്യങ്ങള്‍. ഊന്നുവടി ഒരു പരിഹാരമല്ല.

താന്കളെ നന്മമാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘ദൈവം’ , താങ്കളുടെ യുക്തിയില്‍ ജീവിതരീതി മാത്രമാകുന്ന മതം , എന്നു മുതലാണ് അവിശ്വാസം പാപമാകുന്നേടത്ത് എത്തിപ്പെട്ടത് ?

ഊന്നുവടിയിലൂടെ ദൈവം എവിടേക്കാണ് കയറിപ്പോകുന്നതെന്ന് ചാണക്യന്റെ മണിച്ചിത്രത്താഴ് എന്ന പോസ്റ്റില്‍ ചിത്രകാരന്റെ ഒരു കമെന്റ് ചില സൂചനകള്‍ തരുന്നു.

>>>>
“ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും. “
>>>>>

..naj said...

nice post appoottan.

behind everything there is a power. power behind the creation ! nothing coincidental, even someone say so.

ഭോപ്പാല് നീതി ദുരന്തം

ഷൈജൻ കാക്കര said...

യരലവ...

തുടങ്ങിയാലൊരു അവസാനം വേണമല്ലോ? അതിനാൽ തന്നെ കാക്കര ഇവിടെ അർദ്ധവിരാമം ഇടുന്നു... നന്ദി...

ബയാന്‍ said...

കാക്കരെ : അര്‍ദ്ധവിരാമമേയുള്ള്വോ ? വിരാമമില്ലേ ? താന്കളുടെ ദൈവചിന്തയെ ഈ വായന കൂടുതല്‍ ശക്തമാക്കിയേക്കും.

"സാമൂഹികജീവിതത്തിലെ ധാർമ്മികതകക്കു് ഒരു ദൈവത്തിന്റെയും ആവശ്യമില്ല. മനുഷ്യർക്കു് ഒരു സമൂഹത്തിൽ സമധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കാൻ നിയമങ്ങളും നിയമപരിപാലനവുമാണു് ആവശ്യം. ദൈവം, ഏറിയാൽ, വ്യക്തിജീവിതത്തിനു് മനഃശാസ്ത്രപരമായ ഒരു അത്താണി ആയേക്കാവുന്ന, തികച്ചും സാങ്കൽപികം മാത്രമായ ഒരാശയം മാത്രം. അതു് വ്യക്തിഗതമായി തുടരുന്നിടത്തോളം സമൂഹത്തിനു് അതുവഴി ദോഷമൊന്നും സംഭവിക്കാനില്ല. വേണ്ടവൻ ചെയ്യട്ടെ. ലോട്ടറി അടിച്ചു് ലക്ഷപ്രഭു ആവണം എന്നു് ആഗ്രഹമില്ലാത്തവൻ എന്തിനു് ലോട്ടറിടിക്കറ്റെടുക്കണം?......”

ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!

Sreekumar PK said...

ഈ ചര്‍ച്ചകളില്‍ എവിടെയും പോസ്റ്റുമായി ബന്ധപ്പെട്ട ഒരു ഗൌരവമായ വിഷയം കണ്ടില്ല...വെറും ഗോഗ്വ വിളികള്‍ മാത്രം....എന്റെ വിശ്വാസം വലുത്..നിന്റെത് തെറ്റ്....അങ്ങനെ പറയാന്‍ ആര്‍ക്കവകാശം..?..എന്റെ വിശ്വാസം എന്റെ പൂര്‍വികര്‍ പറഞ്ഞു തന്ന വഴികളിലൂടെ സഞ്ചരിച്ചും എന്റെ തന്നെ ചിന്തകളിലുമൂന്നി എനിക്ക് വെളിപ്പെടുന്ന സത്യങ്ങള്‍ ആണ്...അതുപോലെ ആകണമെന്നില്ല മറ്റൊരാള്‍ക്ക്... കുറഞ്ഞത് അവനവന്റെ ചിന്തകള്‍ക്ക് എങ്കിലും വ്യത്യാസം വരും..

എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ പറയാം ....എല്ലാവര്‍ക്കും ഒരേ പോലെ ആവില്ല ലൈംഗീക ആനന്ദം.....പല രീതികള്‍ പലരും പരീക്ഷിക്കും..... ആ ഉണ്ടായ ആനനന്ദം എന്താണെന്നു പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അത് തന്നെയാണ് വിശ്വാസം കൊണ്ടുണ്ടാകുന്ന ആനന്ദവും.. അതേതായാലും....ഈശ്വരമോ നിരീശ്വരമോ...

ചിത്രഭാനു Chithrabhanu said...

ചിത്രഭാനു said...
"അറിവിനപ്പുറമുള്ള ഒരുപാട് കാര്യങ്ങളുണ്ട് എന്നത് ശരിതന്നെ. അതിനെയെല്ലാം അമാനുഷികമെന്നും ദൈവികമെന്നുമൊക്കെ പറയുന്നത് മണ്ടത്തരമല്ലേ..."
കൽക്കി പറഞ്ഞൂ
“അമാനുഷികം എന്നും ദൈവികം എന്നും പറയണ്ട. അത്തരം കാര്യങ്ങളെക്കുറിച്ച് വെളിപാടിന്‍റെ അടിസ്ഥാനത്തില്‍ പ്രവാചന്മാര്‍ പറയുമ്പോള്‍ അവ നമ്മുടെ അറീവിനപ്പുറമുള്ളതാണെന്ന കാരണത്താല്‍ കണ്ണടച്ച് നിഷേധിക്കാതിരിക്കുന്നതാണ് യുക്തി. “

ശാസ്ത്രം വെളിപാടുകളല്ല. നിരീക്ഷണമാണ് അതിനാധാരം.വെളിപാടുകളെ വിശ്വസിക്കുന്നത് ദൌർബല്യം മാത്രമാണ്. ആരാണ് പ്രവാചകന്മാരെ നിശ്ചയിക്കുന്നത്...!! higgs boson നെ പറ്റി ഏതെങ്കിലും പ്രവാചകനു വെളിപാടുണ്ടായിട്ടുണ്ടോ...

bright said...

....എല്ലാവര്‍ക്കും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ പറയാം ....എല്ലാവര്‍ക്കും ഒരേ പോലെ ആവില്ല ലൈംഗീക ആനന്ദം.....പല രീതികള്‍ പലരും പരീക്ഷിക്കും..... ആ ഉണ്ടായ ആനനന്ദം എന്താണെന്നു പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അത് തന്നെയാണ് വിശ്വാസം കൊണ്ടുണ്ടാകുന്ന ആനന്ദവും.. ..


എന്റെ ശ്രീകുമാറേ, അസംബന്ധം പറയാന്‍ താങ്കള്‍ക്ക് അവകാശമുണ്ടെങ്കിലും,ഇത് തീരെ പരിഹാസ്യമാണ് എന്ന് പറയാതെ വയ്യ. ലൈംഗിക ആനന്ദത്തിനു പൊതുവായി എല്ലാവരും അംഗീകരിക്കുന്ന ചില മാനദണ്ധങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ ആ ലക്ഷ്യത്തിലെത്താന്‍ സാധിക്കാത്തവര്‍ വൈദ്യ സഹായം തേടുന്നത്. പിന്നെ താങ്കളുടെ ലൈംഗീക ആനന്ദത്തിനു ചുരുങ്ങിയ പക്ഷം പങ്കാളിയുടെ approval എങ്കിലും വേണ്ടേ?അവനവന്റെ ചിന്തകളിലുമൂന്നി വെളിപ്പെടുന്ന സത്യങ്ങള്‍ മാത്രം മതിയോ?'എല്ലാവര്‍ക്കും ഒരേ പോലെ ആവില്ല ലൈംഗീക ആനന്ദം' എന്ന് കടുംപിടുത്തം പിടിക്കുന്നവര്‍ക്കാണ് പൊതുവെ വൈദ്യ സഹായം വേണ്ടിവരാറുള്ളത്.അതിനു നിര്‍ബന്ധിക്കുന്നത് പങ്കാളിയും. So the point is that something called reality is out there which absolutely don't care what you personally think. ഇനി സന്താനോല്‍പ്പാദനം ലൈംഗീക ആനന്ദത്തിന്റെ ഫലമായി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ആനന്ദം തരുന്ന പല രീതികളൊന്നും സഹായിക്കില്ല.ഒരേ ഒരു രീതി മാത്രം;-)


....എന്റെ തന്നെ ചിന്തകളിലുമൂന്നി എനിക്ക് വെളിപ്പെടുന്ന സത്യങ്ങള്‍ ആണ്...അതുപോലെ ആകണമെന്നില്ല മറ്റൊരാള്‍ക്ക്... കുറഞ്ഞത് അവനവന്റെ ചിന്തകള്‍ക്ക് എങ്കിലും വ്യത്യാസം വരും.....


അപ്പോള്‍ താങ്കളുടെ ഡിക്ഷ്ണറിയില്‍ 'അന്ധവിശ്വാസം' എന്ന വാക്കിന്റെ നിര്‍വ്വചനം എന്താണ്?അതോ അങ്ങിനെ ഒരു വാക്കേ ഇല്ലെ?നെപ്പോളിയന്റെ ഡിക്ഷ്ണറിയില്‍ പരാജയം എന്ന വാക്കില്ലാത്തതു പോലെ?:-)

Muhammed Shan said...

>>സെമിറ്റിക്‌ മതങ്ങള്‍ കൊടിയ ഭയവും
മോഹന സോപ്നങ്ങളും വാരി വിതറിയാണ് മനുഷ്യ മനസ്സില്‍ നിലനില്‍ക്കുന്നത്”
തികച്ചും തെറ്റായ ധാരണയാണത്!. അല്പം ഒന്ന് ചിന്തിക്കുന്നവര്‍ക്ക് ദൈവ സ്നേഹം എന്ന ഒരു വികാരം ഉണ്ടാവാതിരിക്കില്ല.
എന്റെ അച്ഛന്‍ എന്നെ ശിക്ഷിക്കുമെന്ന ഭയം കൊണ്ട് എന്തെങ്കിലും തിന്മകളില്‍ നിന്ന് ഞാന്‍ വിട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ എന്റെ അച്ഛനുമായുള്ള എന്റെ ബന്ധം എന്റെ മനസ്സില്‍ നില നില്‍ക്കുന്നത് ഭയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നിങ്ങള്‍ പറയുമോ?!
എങ്കില്‍ അങ്ങനെയല്ല. എന്റെ അച്ഛനോടുള്ള എന്റെ സ്നേഹമാണ് ഭയത്തിന്റെ അടിസ്ഥാനം എന്നതാണ് സത്യം<<
ഇത് രിനീസിന്റെ വാക്കുകള്‍..

സത്യത്തില്‍ ദൈവത്തോടുള്ള സ്നേഹം വെറും Stockholm syndrome മാത്രമല്ലേ?

ruSeL said...

കുറച്ച് സമയം എടുത്താല്‍പോലും ദൈവത്തെപ്പറ്റിയുള്ള രഹസ്യം പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രത്തിനു കഴിയും...കഴിയണം.... കഴിഞ്ഞേപറ്റൂ... പക്ഷേ ഈ പ്രോബ്ലം സോള്‍വ് ചെയ്യുന്ന കാലത്ത് നമ്മള് ഫോസിലുകളായി മാറാതിരുന്നാല്‍ മതിയായിരുന്നു.

Muhammed Shan said...

http://shanpadiyoor.blogspot.com/2010/06/blog-post_437.html

അപ്പുട്ടന്‍ ഇത് ശരിയാണോ എന്ന് നോക്കുക

chithrakaran:ചിത്രകാരന്‍ said...

അപ്പുട്ടന്‍ കലക്കിയല്ലോ !!!
അഭിവാദ്യങ്ങള്‍ സുഹൃത്തെ...

ഹേമാംബിക | Hemambika said...

അപ്പുട്ടന്‍ നന്നായി എഴുതി.ആശംസകള്‍. ഇവിടെയുള്ള 100 കമന്റും ഞാന വായിച്ചില്ല. ശാസ്ത്ര ലോകത്തില്‍ ഇത്രയും നാളും ജോലി ചെയ്തതില്‍ നിന്ന് എനിക്ക് മനസ്സിലായത്‌ : ഒരു ശാസ്ത്രം തുടങ്ങുന്നത് വിശ്വാസത്തില്‍ നിന്നാണ്, വെറുമൊരു വിശ്വാസത്തില്‍ നിന്ന്. ആ വിശ്വാസമാണ് പിന്നീടു പല കണ്ടു പിടുത്തങ്ങളായി മാറുന്നത്. അപ്പോള്‍ ഒരിക്കലും വിശ്വാസം ഇല്ലാത്ത ഒരു ശാസ്ത്രം ജനിക്കുന്നില്ല. അതിനെ ഒരിക്കലും തള്ളി പറയാനും സാധിക്കില്ല.
ശാസ്ത്രത്തിനു അതീതമായി കുറെ കാര്യങ്ങള്‍ ഉണ്ട് , ഈ അതീതത്തെ ദൈവത്തിന്റെ ഭാഗമായി ആളുകള്‍ കാണുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. (ഞാന്‍ ഒരു പൂര്‍ണ വിശ്വാസി അല്ല, പക്ഷെ അവിശ്വാസിയും അല്ല)

സുശീല്‍ കുമാര്‍ said...

ശാസ്ത്ര ലോകത്ത് ജോലി ചെയ്യുന്ന ഒരാളിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. എന്നാല്‍ മനസ്സിലുദിച്ച ചില സംശയങ്ങള്‍ ചോദിക്കട്ടെ.

വെറുമൊരു വിശ്വാസത്തില്‍ നിന്നാണോ അതോ നിലവിലുള്ള വിശ്വാസത്തിന്മേലുള്ള സംശയത്തില്‍ നിന്നാണോ ശാസ്ത്രം തുടങ്ങുന്നത്? സംശയങ്ങളും അതിന്മേലുള്ള അന്വേഷണവും അതില്‍ നിന്നും എത്തിച്ചേരുന്ന നിഗമനവും പരീക്ഷണനിരീക്ഷണങ്ങളിലൂടെ എത്തിച്ചേരുന്ന സിദ്ധാന്തവുമല്ലേ ശാസ്ത്രം?

"ശാസ്ത്രത്തിനു അതീതമായി കുറെ കാര്യങ്ങള്‍ ഉണ്ട് , ഈ അതീതത്തെ ദൈവത്തിന്റെ ഭാഗമായി ആളുകള്‍ കാണുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. (ഞാന്‍ ഒരു പൂര്‍ണ വിശ്വാസി അല്ല, പക്ഷെ അവിശ്വാസിയും അല്ല)"

>>> ശാസ്ത്രത്തിന്‌ അതീതമായി കുറെ കാര്യങ്ങളുണ്ട് എന്നത് ശരിയാണ്‌. പക്ഷേ ഇന്നലെ ശാസ്ത്രത്തിന്‌ അതീതമായിരുന്ന പലതും ഇന്ന് ശാസ്ത്രത്തിന്‌ അധീനമാണ്‌. മനുഷ്യന്‌ മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാലത്ത് പാമ്പും, ഇടിമിന്നലും, (പ്രകൃതി പ്രതിഭാസങ്ങലെല്ലാം തന്നെ) ആളുകള്‍ ദൈവമായി കണ്ടു. ശാസ്ത്രത്തിന്റെ വെളിച്ചം അവിടെയെത്തിലപ്പോള്‍ അവ ദൈവമല്ലാതായി. അതുപോലെ ഇന്ന് ശാസ്ത്രത്തിന്‌ അതീതമായ പലതും നാളെ അധീനമാകാം. അപ്പോള്‍ ഈ അതീതത്തെ ദൈവമായി കാണുന്നതാണോ അതോ അവയെക്കുറിച്ച് ഇന്ന് എനിക്കറിയില്ല എന്നു പറയുന്നതാണോ കൂടുതല്‍ വിനീതമായ വഴി?

>>>> പിന്നത്തെ പ്രശ്നം ആ അതീതമായ ഭാഗത്തെ മുന്‍ വിധിയോടെ 'തങ്ങള്‍ ആരോപിക്കുന്ന സ്വഭാവങ്ങളുള്ള തങ്ങളുടെ ദൈവമായി' തന്നെ കാണണമെന്ന ശാഠ്യമാണ്‌. ഇതില്‍ തെറ്റില്ലേ? ആ അതീത ഭാഗത്തെ പ്രീണിപ്പിച്ചും കൈക്കൂലി(വഴിപാടുകള്‍, ബലി തുടങ്ങിയവ) കൊടുത്ത് പ്രീതിപ്പെടുത്തിയും തന്‍ കാര്യം നേടാന്‍ മനുഷ്യന്‍ കാട്ടുന്ന സ്വാര്‍ത്ഥതയുടെ കാര്യമോ? അതില്‍ തെറ്റില്ലേ? അതിന്‌ ന്യായമെന്താണ്‌?

ഇതൊന്നും ശാസ്ത്രത്തിന്റെ പരിധയില്‍ വരുന്ന വിഷയമല്ലെന്നറിയാം. എന്നാല്‍
അതുകൊണ്ട് ഞാന്‍ വിശ്വാസിയോ അവിശ്വാസിയൊ അല്ല എന്ന് പറഞ്ഞു മാറിനില്‍ക്കുന്നത് -'ഞാന്‍ ഈ നാട്ടുകാരനല്ല, അങ്ങ് മാവിലായിക്കാരനാണ്‌' എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നത്ര നിസ്സംഗമല്ലേ?

മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കാത്തിടത്തോളം ഒരു വിശ്വാസത്തെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ സമൂഹത്തെ പിറകോട്ട് വലിക്കുകയും, മനുഷ്യരെ അന്ധതയില്‍ തളച്ചിടുകയും ചെയ്യുന്ന വിശ്വാസങ്ങള്‍ മനുഷ്യ സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നു. മതങ്ങള്‍ തടയിട്ടിരുന്നില്ലെങ്കില്‍ ശാസ്ത്രം ഇന്ന് ഇവിടം വരെ എത്തിയാല്‍ പോര. വിശ്വാസത്തിനുമേലുള്ള ഏത് സംശയത്തിനും മനുഷ്യന്‌ ( ശാസ്ത്രജ്ഞന്‌) കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവന്‍ തന്നെയായിരുന്ന കാലഘത്തിന്‌ മാറ്റം വന്നിട്ട് അധിക കാലമായിട്ടില്ല. ഞാന്‍ ഉറപ്പിച്ചു പറായുന്നു, ശാസ്ത്രത്തിന്‌ വിശ്വാസം(മതം) തടയിട്ടിരുന്നില്ലെങ്കില്‍ ഇന്ന് നാം ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റ് ഒരു രണ്ടായിരം വര്‍ഷം മുമ്പെങ്കിലും ഉപയോഗിക്കാന്‍ മനുഷ്യന്‌ കഴിയുമായിരുന്നുവെന്ന്. ഇന്ന് നാം ഉപയോഗിക്കേണ്ടത് ഇതൊന്നുമാകുമായിരുന്നില്ല. ഇതിനെക്കാളുമെത്രയൊ ഉയര്‍ന്ന തലത്തിലുള്ള ഒരു സംവിധാനമായേനെ. അതിനാന്‍ മനുഷ്യസമൂഹത്തെ പിടകോട്ട് വലിച്ചുകൊണ്ടിരിക്കുന്ന വിശ്വാസങ്ങള്‍ക്കു നേരെ മാവിലായിക്കാരന്റെ നിസ്സംഗത കാണിക്കുന്നത് മനുഷ്യസമൂഹത്തിനു നേരെയുള്ള ഒരു വലിയ പാതമാണെന്ന് ഞാന്‍ കരുതുന്നു.

ഹേമാബികയുടെ അഭിപ്രായത്തിന്‌ എല്ലാ മാന്യതയും കൊടുത്തുകൊണ്ട് സ്വന്തം അഭിപ്രായം പറഞ്ഞതിനെ തെറ്റായി കാണില്ലല്ലോ?

CKLatheef said...

തൊട്ടുമുകളിലെ ഹേമാംബികയുടെ കമന്റും അതിന് ശേഷം നല്‍കിയ സുശീല്‍ കുമാറിന്റെ കമന്റിന്റെ ഒരു ഭാഗവും വിഷയത്തിലെ സമാനത പരിഗണിച്ച് ഞാനിവിടെ ചേര്‍ത്തിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ.

ചാർ‌വാകൻ‌ said...

ദൈവത്തെ(ദേവിയെ)പൊലയാടി മോളേ എന്നുവിളിക്കുന്ന മനുഷ്യരും,ദൈവത്തിനു ചാരയം വെക്കുന്ന മനുഷ്യരും അന്ത്യവിധിയിൽ അനുഭവിക്കാൻ പോകുന്ന കൊടിയ ദുരന്തം ഓർത്തിട്ട് നടുങ്ങുന്നു.

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യം said...

ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).