tag:blogger.com,1999:blog-2518958898240979755.post8698522404860093205..comments2023-09-25T16:40:19.045+05:30Comments on ചിന്താശകലങ്ങൾ: യുക്തിവാദികൾ അന്ധമായി വിശ്വസിക്കുന്നുവോ?അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.comBlogger102125tag:blogger.com,1999:blog-2518958898240979755.post-62828343762329124382017-07-24T15:09:33.143+05:302017-07-24T15:09:33.143+05:30ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്...ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില് അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യംhttps://www.blogger.com/profile/01426652857624697196noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-25010286685099248162010-08-18T11:20:05.497+05:302010-08-18T11:20:05.497+05:30ദൈവത്തെ(ദേവിയെ)പൊലയാടി മോളേ എന്നുവിളിക്കുന്ന മനുഷ്...ദൈവത്തെ(ദേവിയെ)പൊലയാടി മോളേ എന്നുവിളിക്കുന്ന മനുഷ്യരും,ദൈവത്തിനു ചാരയം വെക്കുന്ന മനുഷ്യരും അന്ത്യവിധിയിൽ അനുഭവിക്കാൻ പോകുന്ന കൊടിയ ദുരന്തം ഓർത്തിട്ട് നടുങ്ങുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-48383840892660402982010-07-02T11:37:32.804+05:302010-07-02T11:37:32.804+05:30തൊട്ടുമുകളിലെ ഹേമാംബികയുടെ കമന്റും അതിന് ശേഷം നല്...തൊട്ടുമുകളിലെ ഹേമാംബികയുടെ കമന്റും അതിന് ശേഷം നല്കിയ സുശീല്‍ കുമാറിന്റെ കമന്റിന്റെ ഒരു ഭാഗവും വിഷയത്തിലെ സമാനത പരിഗണിച്ച്  ഞാനിവിടെ ചേര്‍ത്തിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ ക്ഷമിക്കുമെന്ന പ്രതീക്ഷയോടെ.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-37926198987405082122010-07-02T07:40:24.976+05:302010-07-02T07:40:24.976+05:30ശാസ്ത്ര ലോകത്ത് ജോലി ചെയ്യുന്ന ഒരാളിന്റെ അഭിപ്രായത...ശാസ്ത്ര ലോകത്ത് ജോലി ചെയ്യുന്ന ഒരാളിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. എന്നാല്‍ മനസ്സിലുദിച്ച ചില സംശയങ്ങള്‍ ചോദിക്കട്ടെ.

വെറുമൊരു വിശ്വാസത്തില്‍ നിന്നാണോ അതോ നിലവിലുള്ള വിശ്വാസത്തിന്മേലുള്ള സംശയത്തില്‍ നിന്നാണോ ശാസ്ത്രം തുടങ്ങുന്നത്? സംശയങ്ങളും അതിന്മേലുള്ള അന്വേഷണവും അതില്‍ നിന്നും എത്തിച്ചേരുന്ന നിഗമനവും പരീക്ഷണനിരീക്ഷണങ്ങളിലൂടെ എത്തിച്ചേരുന്ന സിദ്ധാന്തവുമല്ലേ ശാസ്ത്രം?

"ശാസ്ത്രത്തിനു അതീതമായി കുറെ കാര്യങ്ങള്‍ ഉണ്ട് , ഈ അതീതത്തെ ദൈവത്തിന്റെ ഭാഗമായി ആളുകള്‍ കാണുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. (ഞാന്‍ ഒരു പൂര്‍ണ വിശ്വാസി അല്ല, പക്ഷെ അവിശ്വാസിയും അല്ല)"

>>> ശാസ്ത്രത്തിന് അതീതമായി കുറെ കാര്യങ്ങളുണ്ട് എന്നത് ശരിയാണ്. പക്ഷേ ഇന്നലെ ശാസ്ത്രത്തിന് അതീതമായിരുന്ന പലതും ഇന്ന് ശാസ്ത്രത്തിന് അധീനമാണ്. മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാതിരുന്ന കാലത്ത് പാമ്പും, ഇടിമിന്നലും, (പ്രകൃതി പ്രതിഭാസങ്ങലെല്ലാം തന്നെ) ആളുകള്‍ ദൈവമായി കണ്ടു. ശാസ്ത്രത്തിന്റെ വെളിച്ചം അവിടെയെത്തിലപ്പോള് അവ ദൈവമല്ലാതായി. അതുപോലെ ഇന്ന് ശാസ്ത്രത്തിന് അതീതമായ പലതും നാളെ അധീനമാകാം. അപ്പോള്‍ ഈ അതീതത്തെ ദൈവമായി കാണുന്നതാണോ അതോ അവയെക്കുറിച്ച് ഇന്ന് എനിക്കറിയില്ല എന്നു പറയുന്നതാണോ കൂടുതല്‍ വിനീതമായ വഴി?

>>>> പിന്നത്തെ പ്രശ്നം ആ അതീതമായ ഭാഗത്തെ മുന്‍ വിധിയോടെ 'തങ്ങള്‍ ആരോപിക്കുന്ന സ്വഭാവങ്ങളുള്ള തങ്ങളുടെ ദൈവമായി' തന്നെ കാണണമെന്ന ശാഠ്യമാണ്. ഇതില്‍ തെറ്റില്ലേ? ആ അതീത ഭാഗത്തെ പ്രീണിപ്പിച്ചും കൈക്കൂലി(വഴിപാടുകള്‍, ബലി തുടങ്ങിയവ) കൊടുത്ത് പ്രീതിപ്പെടുത്തിയും തന് കാര്യം നേടാന്‍ മനുഷ്യന് കാട്ടുന്ന സ്വാര്‍ത്ഥതയുടെ കാര്യമോ? അതില്‍ തെറ്റില്ലേ? അതിന് ന്യായമെന്താണ്?

ഇതൊന്നും ശാസ്ത്രത്തിന്റെ പരിധയില്‍ വരുന്ന വിഷയമല്ലെന്നറിയാം. എന്നാല്‍
അതുകൊണ്ട് ഞാന്‍ വിശ്വാസിയോ അവിശ്വാസിയൊ അല്ല എന്ന് പറഞ്ഞു മാറിനില്‍ക്കുന്നത് -'ഞാന്‍ ഈ നാട്ടുകാരനല്ല, അങ്ങ് മാവിലായിക്കാരനാണ്' എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നത്ര നിസ്സംഗമല്ലേ?

മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കാത്തിടത്തോളം ഒരു വിശ്വാസത്തെയും എതിര്‍ക്കേണ്ടതില്ല. പക്ഷേ സമൂഹത്തെ പിറകോട്ട് വലിക്കുകയും, മനുഷ്യരെ അന്ധതയില്‍ തളച്ചിടുകയും ചെയ്യുന്ന വിശ്വാസങ്ങള്‍ മനുഷ്യ സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നു. മതങ്ങള്‍ തടയിട്ടിരുന്നില്ലെങ്കില്‍ ശാസ്ത്രം ഇന്ന് ഇവിടം വരെ എത്തിയാല്‍ പോര. വിശ്വാസത്തിനുമേലുള്ള ഏത് സംശയത്തിനും മനുഷ്യന് ( ശാസ്ത്രജ്ഞന്) കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവന് തന്നെയായിരുന്ന കാലഘത്തിന് മാറ്റം വന്നിട്ട് അധിക കാലമായിട്ടില്ല. ഞാന്‍ ഉറപ്പിച്ചു പറായുന്നു, ശാസ്ത്രത്തിന് വിശ്വാസം(മതം) തടയിട്ടിരുന്നില്ലെങ്കില്‍ ഇന്ന് നാം ഉപയോഗിക്കുന്ന ഇന്റെര്‍നെറ്റ് ഒരു രണ്ടായിരം വര്‍ഷം മുമ്പെങ്കിലും ഉപയോഗിക്കാന്‍ മനുഷ്യന് കഴിയുമായിരുന്നുവെന്ന്. ഇന്ന് നാം ഉപയോഗിക്കേണ്ടത് ഇതൊന്നുമാകുമായിരുന്നില്ല. ഇതിനെക്കാളുമെത്രയൊ ഉയര്‍ന്ന തലത്തിലുള്ള ഒരു സംവിധാനമായേനെ. അതിനാന് മനുഷ്യസമൂഹത്തെ പിടകോട്ട് വലിച്ചുകൊണ്ടിരിക്കുന്ന വിശ്വാസങ്ങള്‍ക്കു നേരെ മാവിലായിക്കാരന്റെ നിസ്സംഗത കാണിക്കുന്നത് മനുഷ്യസമൂഹത്തിനു നേരെയുള്ള ഒരു വലിയ പാതമാണെന്ന് ഞാന്‍ കരുതുന്നു.

ഹേമാബികയുടെ അഭിപ്രായത്തിന് എല്ലാ മാന്യതയും കൊടുത്തുകൊണ്ട് സ്വന്തം അഭിപ്രായം പറഞ്ഞതിനെ തെറ്റായി കാണില്ലല്ലോ?സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-81345589611990033132010-07-02T04:33:26.786+05:302010-07-02T04:33:26.786+05:30അപ്പുട്ടന് നന്നായി എഴുതി.ആശംസകള്‍. ഇവിടെയുള്ള 100...അപ്പുട്ടന് നന്നായി എഴുതി.ആശംസകള്‍. ഇവിടെയുള്ള 100 കമന്റും ഞാന വായിച്ചില്ല. ശാസ്ത്ര ലോകത്തില്‍ ഇത്രയും നാളും ജോലി ചെയ്തതില്‍ നിന്ന് എനിക്ക് മനസ്സിലായത് : ഒരു ശാസ്ത്രം തുടങ്ങുന്നത് വിശ്വാസത്തില്‍ നിന്നാണ്, വെറുമൊരു വിശ്വാസത്തില്‍ നിന്ന്. ആ വിശ്വാസമാണ് പിന്നീടു പല കണ്ടു പിടുത്തങ്ങളായി മാറുന്നത്. അപ്പോള്‍ ഒരിക്കലും വിശ്വാസം ഇല്ലാത്ത ഒരു ശാസ്ത്രം ജനിക്കുന്നില്ല. അതിനെ ഒരിക്കലും തള്ളി പറയാനും സാധിക്കില്ല.
ശാസ്ത്രത്തിനു അതീതമായി കുറെ കാര്യങ്ങള്‍ ഉണ്ട് , ഈ അതീതത്തെ ദൈവത്തിന്റെ ഭാഗമായി ആളുകള്‍ കാണുന്നു. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. (ഞാന്‍ ഒരു പൂര്‍ണ വിശ്വാസി അല്ല, പക്ഷെ അവിശ്വാസിയും അല്ല)ഹേമാംബിക | Hemambikahttps://www.blogger.com/profile/11426710250519680673noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-7069824947627057962010-06-29T23:41:21.905+05:302010-06-29T23:41:21.905+05:30അപ്പുട്ടന് കലക്കിയല്ലോ !!!
അഭിവാദ്യങ്ങള്‍ സുഹൃത്ത...അപ്പുട്ടന് കലക്കിയല്ലോ !!!
അഭിവാദ്യങ്ങള്‍ സുഹൃത്തെ...chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-60659624686886736152010-06-29T02:44:05.147+05:302010-06-29T02:44:05.147+05:30http://shanpadiyoor.blogspot.com/2010/06/blog-post...http://shanpadiyoor.blogspot.com/2010/06/blog-post_437.html

അപ്പുട്ടന് ഇത് ശരിയാണോ എന്ന് നോക്കുകMuhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-87938773469350485762010-06-26T16:27:11.380+05:302010-06-26T16:27:11.380+05:30കുറച്ച് സമയം എടുത്താല്‍പോലും ദൈവത്തെപ്പറ്റിയുള്ള ര...കുറച്ച് സമയം എടുത്താല്‍പോലും ദൈവത്തെപ്പറ്റിയുള്ള രഹസ്യം പുറത്തുകൊണ്ടുവരാന്‍ ശാസ്ത്രത്തിനു കഴിയും...കഴിയണം.... കഴിഞ്ഞേപറ്റൂ... പക്ഷേ ഈ പ്രോബ്ലം സോള്‍വ് ചെയ്യുന്ന കാലത്ത് നമ്മള് ഫോസിലുകളായി മാറാതിരുന്നാല്‍ മതിയായിരുന്നു.ruSeLhttps://www.blogger.com/profile/18193099912609912423noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-45637236783151350432010-06-21T11:23:36.890+05:302010-06-21T11:23:36.890+05:30>>സെമിറ്റിക് മതങ്ങള്‍ കൊടിയ ഭയവും
മോഹന സോപ്...>>സെമിറ്റിക് മതങ്ങള്‍ കൊടിയ ഭയവും
മോഹന സോപ്നങ്ങളും വാരി വിതറിയാണ് മനുഷ്യ മനസ്സില്‍ നിലനില്‍ക്കുന്നത്”
തികച്ചും തെറ്റായ ധാരണയാണത്!. അല്പം ഒന്ന് ചിന്തിക്കുന്നവര്‍ക്ക് ദൈവ സ്നേഹം എന്ന ഒരു വികാരം ഉണ്ടാവാതിരിക്കില്ല.
എന്റെ അച്ഛന് എന്നെ ശിക്ഷിക്കുമെന്ന ഭയം കൊണ്ട് എന്തെങ്കിലും തിന്മകളില് നിന്ന് ഞാന്‍ വിട്ടു നില്ക്കുന്നുണ്ടെങ്കില് എന്റെ അച്ഛനുമായുള്ള എന്റെ ബന്ധം എന്റെ മനസ്സില്‍ നില നില്‍ക്കുന്നത് ഭയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് നിങ്ങള്‍ പറയുമോ?!
എങ്കില്‍ അങ്ങനെയല്ല. എന്റെ അച്ഛനോടുള്ള എന്റെ സ്നേഹമാണ് ഭയത്തിന്റെ അടിസ്ഥാനം എന്നതാണ് സത്യം<<
ഇത് രിനീസിന്റെ വാക്കുകള്‍..

സത്യത്തില്‍ ദൈവത്തോടുള്ള സ്നേഹം വെറും Stockholm syndrome മാത്രമല്ലേ?Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-24601641771819841942010-06-21T11:04:12.514+05:302010-06-21T11:04:12.514+05:30....എല്ലാവര്ക്കും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ .......എല്ലാവര്ക്കും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ പറയാം ....എല്ലാവര്ക്കും ഒരേ പോലെ ആവില്ല ലൈംഗീക ആനന്ദം.....പല രീതികള്‍ പലരും പരീക്ഷിക്കും..... ആ ഉണ്ടായ ആനനന്ദം എന്താണെന്നു പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അത് തന്നെയാണ് വിശ്വാസം കൊണ്ടുണ്ടാകുന്ന ആനന്ദവും.. ..

എന്റെ ശ്രീകുമാറേ, അസംബന്ധം പറയാന്‍ താങ്കള്‍ക്ക് അവകാശമുണ്ടെങ്കിലും,ഇത് തീരെ പരിഹാസ്യമാണ് എന്ന് പറയാതെ വയ്യ. ലൈംഗിക ആനന്ദത്തിനു പൊതുവായി എല്ലാവരും അംഗീകരിക്കുന്ന ചില മാനദണ്ധങ്ങള്‍ ഉള്ളതുകൊണ്ടാണല്ലോ ആ ലക്ഷ്യത്തിലെത്താന്‍ സാധിക്കാത്തവര്‍ വൈദ്യ സഹായം തേടുന്നത്. പിന്നെ താങ്കളുടെ ലൈംഗീക ആനന്ദത്തിനു ചുരുങ്ങിയ പക്ഷം പങ്കാളിയുടെ approval എങ്കിലും വേണ്ടേ?അവനവന്റെ ചിന്തകളിലുമൂന്നി വെളിപ്പെടുന്ന സത്യങ്ങള്‍ മാത്രം മതിയോ?'എല്ലാവര്ക്കും ഒരേ പോലെ ആവില്ല ലൈംഗീക ആനന്ദം' എന്ന് കടുംപിടുത്തം പിടിക്കുന്നവര്‍ക്കാണ് പൊതുവെ വൈദ്യ സഹായം വേണ്ടിവരാറുള്ളത്.അതിനു നിര്‍ബന്ധിക്കുന്നത് പങ്കാളിയും. So the point is that something called reality is out there which absolutely don't care what you personally think. ഇനി സന്താനോല്പ്പാദനം ലൈംഗീക ആനന്ദത്തിന്റെ ഫലമായി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ആനന്ദം തരുന്ന പല രീതികളൊന്നും സഹായിക്കില്ല.ഒരേ ഒരു രീതി മാത്രം;-)

....എന്റെ തന്നെ ചിന്തകളിലുമൂന്നി എനിക്ക് വെളിപ്പെടുന്ന സത്യങ്ങള്‍ ആണ്...അതുപോലെ ആകണമെന്നില്ല മറ്റൊരാള്‍ക്ക്... കുറഞ്ഞത് അവനവന്റെ ചിന്തകള്‍ക്ക് എങ്കിലും വ്യത്യാസം വരും.....

അപ്പോള്‍ താങ്കളുടെ ഡിക്ഷ്ണറിയില് 'അന്ധവിശ്വാസം' എന്ന വാക്കിന്റെ നിര്‍വ്വചനം എന്താണ്?അതോ അങ്ങിനെ ഒരു വാക്കേ ഇല്ലെ?നെപ്പോളിയന്റെ ഡിക്ഷ്ണറിയില് പരാജയം എന്ന വാക്കില്ലാത്തതു പോലെ?:-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-85439567090895259112010-06-20T20:21:28.961+05:302010-06-20T20:21:28.961+05:30ചിത്രഭാനു said...
"അറിവിനപ്പുറമുള്ള ഒരുപാട് ക...ചിത്രഭാനു said...
"അറിവിനപ്പുറമുള്ള ഒരുപാട് കാര്യങ്ങളുണ്ട് എന്നത് ശരിതന്നെ. അതിനെയെല്ലാം അമാനുഷികമെന്നും ദൈവികമെന്നുമൊക്കെ പറയുന്നത് മണ്ടത്തരമല്ലേ..."
കൽക്കി പറഞ്ഞൂ
“അമാനുഷികം എന്നും ദൈവികം എന്നും പറയണ്ട. അത്തരം കാര്യങ്ങളെക്കുറിച്ച് വെളിപാടിന്റെ അടിസ്ഥാനത്തില്‍ പ്രവാചന്മാര് പറയുമ്പോള്‍ അവ നമ്മുടെ അറീവിനപ്പുറമുള്ളതാണെന്ന കാരണത്താല്‍ കണ്ണടച്ച് നിഷേധിക്കാതിരിക്കുന്നതാണ് യുക്തി. “

ശാസ്ത്രം വെളിപാടുകളല്ല. നിരീക്ഷണമാണ് അതിനാധാരം.വെളിപാടുകളെ വിശ്വസിക്കുന്നത് ദൌർബല്യം മാത്രമാണ്. ആരാണ് പ്രവാചകന്മാരെ നിശ്ചയിക്കുന്നത്...!! higgs boson നെ പറ്റി ഏതെങ്കിലും പ്രവാചകനു വെളിപാടുണ്ടായിട്ടുണ്ടോ...ചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-24541544274325062232010-06-20T04:50:13.399+05:302010-06-20T04:50:13.399+05:30ഈ ചര്‍ച്ചകളില്‍ എവിടെയും പോസ്റ്റുമായി ബന്ധപ്പെട്ട ...ഈ ചര്‍ച്ചകളില്‍ എവിടെയും പോസ്റ്റുമായി ബന്ധപ്പെട്ട ഒരു ഗൌരവമായ വിഷയം കണ്ടില്ല...വെറും ഗോഗ്വ വിളികള്‍ മാത്രം....എന്റെ വിശ്വാസം വലുത്..നിന്റെത് തെറ്റ്....അങ്ങനെ പറയാന്‍ ആര്‍ക്കവകാശം..?..എന്റെ വിശ്വാസം എന്റെ പൂര്‍വികര്‍ പറഞ്ഞു തന്ന വഴികളിലൂടെ സഞ്ചരിച്ചും എന്റെ തന്നെ ചിന്തകളിലുമൂന്നി എനിക്ക് വെളിപ്പെടുന്ന സത്യങ്ങള്‍ ആണ്...അതുപോലെ ആകണമെന്നില്ല മറ്റൊരാള്‍ക്ക്... കുറഞ്ഞത് അവനവന്റെ ചിന്തകള്‍ക്ക് എങ്കിലും വ്യത്യാസം വരും..

എല്ലാവര്ക്കും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ പറയാം ....എല്ലാവര്ക്കും ഒരേ പോലെ ആവില്ല ലൈംഗീക ആനന്ദം.....പല രീതികള്‍ പലരും പരീക്ഷിക്കും..... ആ ഉണ്ടായ ആനനന്ദം എന്താണെന്നു പറഞ്ഞു കൊടുക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അത് തന്നെയാണ് വിശ്വാസം കൊണ്ടുണ്ടാകുന്ന ആനന്ദവും.. അതേതായാലും....ഈശ്വരമോ നിരീശ്വരമോ...Sreekumar PKhttps://www.blogger.com/profile/00524025719208734167noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-56440186215532951172010-06-19T16:32:03.235+05:302010-06-19T16:32:03.235+05:30കാക്കരെ : അര്ദ്ധവിരാമമേയുള്ള്വോ ? വിരാമമില്ലേ ? ത...കാക്കരെ : അര്ദ്ധവിരാമമേയുള്ള്വോ ? വിരാമമില്ലേ ? താന്കളുടെ ദൈവചിന്തയെ ഈ വായന കൂടുതല്‍ ശക്തമാക്കിയേക്കും.

"സാമൂഹികജീവിതത്തിലെ ധാർമ്മികതകക്കു് ഒരു ദൈവത്തിന്റെയും ആവശ്യമില്ല. മനുഷ്യർക്കു് ഒരു സമൂഹത്തിൽ സമധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കാൻ നിയമങ്ങളും നിയമപരിപാലനവുമാണു് ആവശ്യം. ദൈവം, ഏറിയാൽ, വ്യക്തിജീവിതത്തിനു് മനഃശാസ്ത്രപരമായ ഒരു അത്താണി ആയേക്കാവുന്ന, തികച്ചും സാങ്കൽപികം മാത്രമായ ഒരാശയം മാത്രം. അതു് വ്യക്തിഗതമായി തുടരുന്നിടത്തോളം സമൂഹത്തിനു് അതുവഴി ദോഷമൊന്നും സംഭവിക്കാനില്ല. വേണ്ടവൻ ചെയ്യട്ടെ. ലോട്ടറി അടിച്ചു് ലക്ഷപ്രഭു ആവണം എന്നു് ആഗ്രഹമില്ലാത്തവൻ എന്തിനു് ലോട്ടറിടിക്കറ്റെടുക്കണം?......”

ബുദ്ധിയോ യുക്തിയോ വേണ്ട, വിശ്വാസമേ വേണ്ടൂ!ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-58637803430370701132010-06-19T12:29:05.821+05:302010-06-19T12:29:05.821+05:30യരലവ...
തുടങ്ങിയാലൊരു അവസാനം വേണമല്ലോ? അതിനാൽ തന്...യരലവ...

തുടങ്ങിയാലൊരു അവസാനം വേണമല്ലോ? അതിനാൽ തന്നെ കാക്കര ഇവിടെ അർദ്ധവിരാമം ഇടുന്നു... നന്ദി...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-43330167110263530812010-06-19T00:34:50.297+05:302010-06-19T00:34:50.297+05:30nice post appoottan.
behind everything there is a...nice post appoottan.

behind everything there is a power. power behind the creation ! nothing coincidental, even someone say so.

ഭോപ്പാല്‍ നീതി ദുരന്തം..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-52601944837055849492010-06-18T17:41:48.089+05:302010-06-18T17:41:48.089+05:30കാക്കരെ: താങ്കളുടെ ‘ഊന്നുവടി’ ദൈവ സങ്കല്പം എനിക്ക്...കാക്കരെ: താങ്കളുടെ ‘ഊന്നുവടി’ ദൈവ സങ്കല്പം എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. താങ്കളെ ഊന്നുവടി ദൈവ സങ്കല്പത്തിലെത്തിച്ച നിസ്സഹാവസ്ഥ എന്ത് കൊണ്ട് എന്നന്വേഷിക്കാനായിരുന്നു എന്റെ ചോദ്യങ്ങള്‍. ഊന്നുവടി ഒരു പരിഹാരമല്ല.

താന്കളെ നന്മമാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ‘ദൈവം’ , താങ്കളുടെ യുക്തിയില്‍ ജീവിതരീതി മാത്രമാകുന്ന മതം , എന്നു മുതലാണ് അവിശ്വാസം പാപമാകുന്നേടത്ത് എത്തിപ്പെട്ടത് ?

ഊന്നുവടിയിലൂടെ ദൈവം എവിടേക്കാണ് കയറിപ്പോകുന്നതെന്ന് ചാണക്യന്റെ മണിച്ചിത്രത്താഴ് എന്ന പോസ്റ്റില്‍ ചിത്രകാരന്റെ ഒരു കമെന്റ് ചില സൂചനകള്‍ തരുന്നു.

“ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള് എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്ത്താക്കന്മാര് എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും. “
>>>>>ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-23684813554468357772010-06-18T15:26:31.964+05:302010-06-18T15:26:31.964+05:30"പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കപ്പെടുന്ന..."പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കപ്പെടുന്നവര്‍ക്ക് ചേരയുടെയോ ചെഗുവേരയുടെയോ ഡാര്‍വിന്റെയോ മറ്റോ പ്രൊഫൈല്‍ പടം ഉപയോഗിക്കാം എന്നതിനാല്‍ പ്രശ്നമില്ല."

അതിനു വിഗ്രഹാരാധന ചെയ്യുന്നവര്‍ മൂഢന്മാരാണെന്ന് പുരോഗമനവാദികളെവിടെയും പറഞ്ഞിട്ടില്ലല്ലോ ശ്രേയസ്സേ :)

മുത്തപ്പനു കൊടുക്കുന്ന കള്ളും കപ്പപ്പുഴുക്കും ആണ് എന്റെ ഫേവറിറ്റ് ഫുഡുകളിലൊന്ന്.

നമ്മളൊരു പാവം പേഗനിസ്റ്റാണേ. വിഗ്രാഹാരാധനയെ അങ്ങേയറ്റം ബഹുമാനിക്കുന്നു.

ചെഗുവേരയായാലും മുത്തപ്പനായാലും :)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-38504988063218312472010-06-18T15:23:08.809+05:302010-06-18T15:23:08.809+05:30കൊള്ളാം ശ്രീഹരി, നല്ല കണ്ടുപിടിത്തം. വല്ലപ്പോഴും ഒ...കൊള്ളാം ശ്രീഹരി, നല്ല കണ്ടുപിടിത്തം. വല്ലപ്പോഴും ഒരു ചന്ദനകുറി ഇടാനും സമ്മതിക്കില്ലേ?! :-) ക്ഷേത്രവും ക്ഷേത്രകുളവും ഉത്സവങ്ങളും എല്ലാം എന്റെയും സംസ്കാരത്തിന്റെ ഭാഗമാണ്.

ചിലപ്പോള്‍ ഭസ്മവും ഇടും. രുദ്രാക്ഷം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. നിലവിളക്ക് കത്തിക്കും. തിരി കത്തിക്കും. ഓഫീസില്‍ രണ്ടു മഹാപുരുഷന്മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടുണ്ട്.

ഇവിടെ പല ക്രിസ്ത്യന്‍ കല്യാണത്തിനും ചന്ദനകുറി ഉണ്ട്. പള്ളികളിലും ന്നിലവിളക്കും കൊടിമരവും ഉണ്ട്. ഇതൊക്കെ സംസ്കാരത്തിന്റെ ഭാഗമാണ്. ഞാന്‍ അടുത്ത മാസം അമര്‍നാഥ് സന്ദര്‍ശിക്കുന്നുണ്ട്. അവിടെ കുറിയാണോ ഭസ്മമാണോ കുങ്കുമം ആണോ എന്നും അറിയില്ല.

പുരോഗമനവാദികള്‍ എന്ന് സ്വയം വിളിക്കപ്പെടുന്നവര്‍ക്ക് ചേരയുടെയോ ചെഗുവേരയുടെയോ ഡാര്‍വിന്റെയോ മറ്റോ പ്രൊഫൈല്‍ പടം ഉപയോഗിക്കാം എന്നതിനാല്‍ പ്രശ്നമില്ല. എനിക്ക് എന്റെ പടമല്ലേ ഉള്ളൂ. എന്തായാലും ഗ്ലാമര്‍ ഉള്ള പടമല്ലേ.. ക്ഷമിക്കൂ... :-)

എന്തായാലും ആ പേജ് കുറച്ചുകൂടി വായിച്ചാല്‍ മിടുക്കന്മാര് ആരാണെനും മനസിലാവും. :-)Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-3843237001894945972010-06-18T14:01:58.865+05:302010-06-18T14:01:58.865+05:30യരലവ...
“എപ്പോഴാണ് ദൈവത്തില്‍ അവിശ്വസിക്കുന്നത് ...യരലവ...

“എപ്പോഴാണ് ദൈവത്തില്‍ അവിശ്വസിക്കുന്നത് പാപമായത് ? ”

എന്റെ കമന്റുകൾ ശരിയ്ക്കും വായിച്ചിരുന്നുവോ?

ഇതിന്റെ ഉത്തരം എന്റെ മുൻകമന്റുകളിൽ നിന്ന്....

"സമൂഹത്തിൽ നന്മ ചെയ്ത് ജീവിക്കുന്ന ഒരു വ്യക്തി (മതം ഒരു ഘടകമല്ല) എന്റെ ദൈവത്തിന് പ്രിയങ്കരനായിരിക്കും. അതിനാൽ ഹിന്ദുവിനും മുസ്ലമാനും കൃസ്ത്യാനിയും നിരീശ്വരവാദിയും കാക്കരയും എന്റെ ദൈവത്തിന് മുൻപിൽ സമന്മാരാണ്."

"എന്റെ യുക്തിയിൽ മനസ്സിലാകുന്ന “ദൈവം” വളരെ ജന്റിൽമാനാണ്, അല്ലെങ്ങിൽ ജന്റിൽമാനായിരിക്കണം. ആ ദൈവം അവിശ്വാസിയെ തീയിലിടുകയോ ഒന്നും ചെയ്യില്ല."

"അവിശ്വാസം പാപമാണെന്ന് കരുതുന്നത് വിശ്വാസം മോശമാണെന്ന് കരുതുന്നത്പോലെ തന്നെ യുക്തിരഹിതമാണ്."ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-65480840171952359892010-06-18T13:30:56.697+05:302010-06-18T13:30:56.697+05:30ചിലരുടെ നിലപാടുകളുടെ ഇരട്ടത്താപ്പ് അറിയാന്‍ അധികം ...ചിലരുടെ നിലപാടുകളുടെ ഇരട്ടത്താപ്പ് അറിയാന്‍ അധികം ദൂരമൊന്നും പോവേണ്ട

ബ്ലോഗില്‍ ഇങ്ങനെ കമന്റിടും
"കേവലം മൂഢന്മാരായ പ്രാകൃതന്മാരാണു് പരിച്ഛിന്നങ്ങളും മൂര്‍ത്തങ്ങളുമായ വിഗ്രഹാദികളെ പൂജിക്കുന്നതും."

അതേകമന്റിലെ പ്രൊഫൈല്‍ ഫോട്ടോ നോക്കിയാല്‍ വലിയൊരു ചന്ദനക്കുറി കാണാം.

അപ്പോ കമന്റിട്ട ആ മനുഷ്യന് ആരായി? :)

[ഇതാരാന്ന് ഞാന്‍ ഒരിക്കലും പേരു പറയൂല്ലാ ട്ടോ ]Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-16393924321935476292010-06-18T11:56:16.519+05:302010-06-18T11:56:16.519+05:30" നിര്‍ഗുണമെന്ന് നിര്വചിക്കുന്നതിനെ സഗുണാ..." നിര്‍ഗുണമെന്ന്  നിര്വചിക്കുന്നതിനെ  സഗുണാരാധന ചെയ്യുന്ന ഇരട്ടത്താപ്പിനെ "

സുശീല്‍ : റിലീജിയസ് ഇന്‍ഡസ്ട്രിയുടെ വലിയൊരു മാര്‍കറ്റിങ്ങ് തന്ത്രമാണിത്, നിര്‍ഗുണമെന്ന് നിര്‍വചിക്കുന്ന ദൈവം, പിന്നെ ഒരു ബ്രാന്റ്നെയിമിലേക്ക് എത്തിക്കപ്പെടുകയും പിന്നെ സഗുണാരാധനയുടെ പേരില്‍ ആരാധനാലയവും റിലീജിയസ് ടൂറിസവും വളര്‍ത്തിക്കൊണ്ടുവരുന്ന വ്യവസായം.

ദൈവത്തെ കൂടാതെ ജീവിക്കാനാവാത്തവര്‍ കാക്കരെ പറയുന്നപോലെ ഒരു സ്വകാര്യ ഇടപാടായി നടത്തിക്കൊണ്ടുപോയെങ്കില് ഇതൊരു സാമൂഹ്യബാധ്യതയാവില്ലായിരുന്നു.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-55762311387451640092010-06-18T11:08:21.310+05:302010-06-18T11:08:21.310+05:30"ശ്രീ മുന്നോട്ടു വെയ്ക്കുന്ന ദൈവസങ്കല്പം"..."ശ്രീ മുന്നോട്ടു വെയ്ക്കുന്ന ദൈവസങ്കല്പം": അങ്ങനെയൊരു സങ്കല്‍പ്പവും ശ്രീ എന്ന ഞാന്‍ മുന്നോട്ടു വയ്ക്കുന്നില്ലല്ലോ. ഇനി ഞാനായിട്ട് ഒന്നും മുന്നോട്ട് വയ്ക്കാനും ഇല്ല, അതാണ് ഞാന്‍ മുകളിലത്തെ കമന്റില്‍ പറഞ്ഞത് എന്നു ഓര്‍ക്കുമല്ലോ. മാത്രവുമല്ല, ശ്രേയസ്സില്‍ പോസ്റ്റ് ചെയ്യുന്ന അദ്വൈതവേദാന്തപരമായ പോസ്റ്റുകള്‍ യുക്തിവാദി വിരോധിക്കുമെന്നോ ഇല്ലെന്നതോ വിശ്വാസി വിശ്വസിക്കുമെന്നോ ഇല്ലെന്നതോ എനിക്ക് വിഷയമല്ല. മാത്രമല്ല, യുക്തിവാദികളോട് തര്‍ക്കിച്ചു അവരെ പഠിപ്പിക്കണമേന്നതോ എന്റെ ഉദ്ദേശ്യമല്ല. ആവശ്യം ഉള്ളവര്‍ക്ക് , ആരെങ്കിലും ഉണ്ടെങ്കില്‍, ഉപയോഗപ്പെടട്ടെ, അത്രമാത്രം.

നിര്‍ഗുണവും സഗുണവും എന്താണെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് എന്നതുതന്നെ വ്യക്തമല്ല. സഗുണാരാധന പാടില്ല, യാതൊരു ക്ഷേത്രങ്ങളും പാടില്ല എന്നൊന്നും ഞാന്‍ എഴുതിയിട്ടില്ല. എന്തിനാണ് വിഗ്രഹത്തെ ആരാധിക്കുന്നത് എന്നു മനസ്സിലാക്കി ആരാധിക്കുന്നതാണ് നല്ലത് എന്നു മാത്രം. സഗുണാരാധനയെ കുറിച്ചും മുകളിലുള്ള കമന്റില്‍ പറഞ്ഞിട്ടുണ്ട്. അത് മനസ്സിലാവുന്നില്ലെങ്കില്‍, സുശീലിനു വായിക്കാന്‍ ശ്രേയസ്സില്‍ ഈ വിഷയത്തില്‍ ധാരാളം പോസ്റ്റ് ചെയ്തിട്ടുണ്ട്. താങ്കള്‍ക്കു കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ടെങ്കില്, അല്ലെങ്കില്‍ മുന്‍ധാരണ ഇല്ലാതെ ഗ്രഹിക്കാന്‍ ശ്രമിച്ചതിനുശേഷം താങ്കളുടെ ബ്ലോഗ്ഗില്‍ പോസ്റ്റ് എഴുതി വിമര്‍ശിക്കാനും കഴിയും.

"മറ്റു പൊസ്റ്റുകളില്‍ ചര്‍ച്ചചെയ്യുന്നതിനിടെ തന്റെ പോസ്റ്റിലേക്ക് ക്ഷണിക്കുകയും അവിടെ തനിക്കിഷ്ടമില്ലാത്തതെന്തെങ്കിലും പറഞ്ഞാല്‍ ആക്ഷേപിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ രീതിയാണ്( എന്റെ അനുഭവമാണ്). യുക്തിവാദത്തെ 'യുക്തിവാത'മാക്കി പരിഹസിച്ച അദ്ദേഹവുമായി തുടര്‍ ചര്‍ച്ചയ്ക് എനിക്ക് താല്പര്യമില്ല"

നല്ല അനുഭവം! ശ്രേയസ്സിലേക്ക് താങ്കളെ ക്ഷണിച്ചുകൊണ്ടുപോയി വായിപ്പിക്കണം എന്നു യാതൊരു ആഗ്രവുമില്ല. പക്ഷെ, ഗുണം, സഗുണം, നിര്‍ഗ്ഗുണം, വിഗ്രഹാരാധന, എന്നൊക്കെ പറഞ്ഞു താങ്കള്‍ തള്ളുമ്പോള്‍, അതെന്താണെന്ന് താങ്കള്‍ അറിഞ്ഞിരിക്കണം. അതിനാണ് പറയുന്നത് ദയവായി വായിച്ചു നോക്കാന്‍. അല്ലാതെ വീണ്ടും വീണ്ടും കമന്റ് എഴുതി താങ്കളെ ബോധ്യപ്പെടുത്താന്‍ കഴിയില്ല.

പിന്നെ, സുശീല്‍, താങ്കള്‍ മതങ്ങളെയും വിശ്വാസികളെയും ആക്ഷേപിക്കാതെയും പരിഹസിക്കാതെയും ആണല്ലോ എഴുതുന്നത് എന്നാലോചിച്ചപ്പോള്‍ കുളിരുകോരുന്നുണ്ട്! ഞാന്‍ യുക്തിവാതം എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ താങ്കള്‍ക്കു അത്രയ്ക്കും വേദനിച്ചെങ്കില്‍, താങ്കളുടെയും മറ്റു യുക്തിവാദപ്രസ്ഥാന നേതാക്കളുടെയും പോസ്റ്റുകള്‍ വായിച്ചാല്‍ മതവിശ്വാസികള്‍ക്ക് വേദനിക്കില്ലേ സുശീല്‍? യുക്തിയുള്ളവര്‍ക്ക് വേദനയുണ്ടെന്നും വിശ്വാസികളുടെ വേദന സഹിക്കാന്‍ ദൈവം സഹായിച്ചുകൊള്ളും എന്നോ മറ്റോ ആണോ ആവോ താങ്കളുടെ യുക്തി?

സുശീല്‍, ഈ പോസ്റ്റിന്റെ മുകളിലേക്ക് മറ്റു കമന്റില്‍ ഒന്ന് കണ്ണോടിക്കൂ... താങ്കള്‍ എഴുതിയ പോസ്റ്റുകള്‍ ഗുളിക എന്നും മറ്റും പറഞ്ഞു താങ്കള്‍ വായനക്കാരെ ക്ഷണിച്ചില്ലേ? താങ്കള്‍ ആ ചെയ്തതൊക്കെ ശരിയും, എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ ഒന്നോ രണ്ടോ ലിങ്ക് കൊടുത്തത് തെറ്റും ആവുന്നതിന്റെ യുക്തിയും പിടികിട്ടുന്നില്ല. ഇതിനെ ഇരട്ടത്താപ്പ് എന്ന് വിളിച്ചുകൂടെ? ഇതല്ലേ യുക്തിവാതം?

ചര്‍ച്ചാവിഷയം മാറിയതില്‍ ക്ഷമിക്കുക.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-12162961243251214722010-06-18T10:37:57.915+05:302010-06-18T10:37:57.915+05:30പണിക്കർ സാറിന്റെ ബ്ലോഗിലിട്ട കമന്റ് ഇവിടെക്കൂടി പ...പണിക്കർ സാറിന്റെ ബ്ലോഗിലിട്ട കമന്റ് ഇവിടെക്കൂടി പോസ്റ്റ് ചെയ്യുന്നു.

ചില കാര്യങ്ങൾ പറയട്ടെ, അന്ധമായി എതിർക്കാനല്ല എന്ന മുൻകൂർ ജാമ്യം അനുവദിക്കുമല്ലൊ.

എന്തെങ്കിലുമൊരു സാധനം ഇല്ല എന്നു പറയാൻ തെളിവിന്റെ ആവശ്യമില്ല. ആ വാദം പൊളിയ്ക്കാൻ ഉണ്ട് എന്ന് തെളിയിക്കുകയാണ് വേണ്ടത്. ഉണ്ട് എന്നത് തെളിയിച്ചാൽ ഇല്ല എന്ന വാദം താനേ ഇല്ലാതാകും. ഇല്ലാത്തതിനല്ല തെളിവു വേണ്ടത്, ഉള്ളതിനാണ്.

എന്തെങ്കിലും ഒരു സാധനം ഉണ്ട് എന്നു പറയാനും ഇല്ലെന്ന് തെളിയിക്കാൻ ആവശ്യപ്പെടാനും വലിയ ബുദ്ധിമുട്ടില്ല. പക്ഷെ അത് ഉണ്ട് എന്ന് തെളിയിക്കാൻ അതു പോരാ. ഉണ്ട് എന്ന വാദമാണ് എന്നും ആദ്യം വരാറ്. ദൈവത്തിന്റെ കാര്യത്തിലായാലും ദൈവമുണ്ട് എന്ന വാദമാണ് ആദ്യം വന്നത്, ഇല്ല എന്നതല്ല.

ഇനി, ഒരു വാദത്തിനായെങ്കിലും, ഇല്ല എന്ന വാദം ആദ്യം വന്നുവെന്നിരിക്കട്ടെ. അത് തെളിയിക്കാൻ ആവശ്യപ്പെടുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാകുമോ?

വെള്ളത്തിനു മുകളിലൂടെ നടക്കാൻ കഴിവുള്ള മനുഷ്യൻ ഇല്ല എന്നത് ഒരു സ്റ്റേറ്റ്മന്റ് ആണ്. അതിന് തെളിവുണ്ടോ എന്നത് ആരും ചോദിക്കില്ല. ആർക്കെങ്കിലും അത്തരമൊരു മനുഷ്യൻ ഉണ്ട് എന്ന അഭിപ്രായമുണ്ടെങ്കിൽ തെളിയിക്കേണ്ടത് ആ വ്യക്തിയാണ്. (വേണമെങ്കിൽ ഇല്ലെന്ന് തെളിയിക്കാം, പക്ഷെ ഏഴു ബില്യണിനോട് അടുത്തു നിൽക്കുന്ന എല്ലാവരേയും വെള്ളത്തിനു മുകളിലൂടെ നടത്തിനോക്കേണ്ടിവരും)

ഇനി, ഇല്ല എന്ന് തെളിയിക്കണമെങ്കിൽ ചെയ്യാവുന്ന ഒരു കാര്യം ഉണ്ട് എന്നതിനുള്ള തെളിവുകളെ വിശകലനം ചെയ്യുക എന്ന രീതിയാണ്. വെള്ളത്തിനു മീതെ നടക്കാൻ കഴിവുണ്ടെന്ന് അവകാശപ്പെടുന്നയാളെ ആ പരീക്ഷണത്തിന് വിധേയനാക്കുക. അപ്പോൾ എന്തെങ്കിലുമൊന്ന് തെളിയും.

മേൽപ്പറഞ്ഞ സ്റ്റേറ്റ്മന്റ് പോലൊന്ന് ദൈവത്തിന്റെ കാര്യത്തിലും പറയാവുന്നതേയുള്ളു. ദൈവത്തിന്റെ പ്രസൻസ് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല എന്ന ഒരു പരാമർശം മതിയാവും. അപ്പോഴോ? വിശ്വാസികളുടെ counter arguments വന്നേയ്ക്കാം. പക്ഷെ, purely going by this particular logic, പഴയ കഥ തന്നെയായിരിക്കും അവസ്ഥ, തെളിവില്ലാതെയാണ് അനുഭവപ്പെട്ടിട്ടില്ല എന്ന് പറയുന്നത് എന്ന്. Then how does it proceed.

ഇനി, ഒരു ചെറു കുനിഷ്ഠ് ചോദ്യം ചോദിക്കട്ടെ, ഒരു ലൈറ്റർ സെൻസിൽ എടുക്കുമെന്ന് വിശ്വസിക്കുന്നു.

ഇല്ല എന്നതിന് തെളിവില്ല എന്നാണല്ലൊ പറയുന്നത്. "ഇല്ല എന്നതിന് തെളിവില്ല" എന്നതിന് തെളിവുണ്ടോ  (all negatives) എന്ന് ചോദിച്ചാൽ ഒരു സ്റ്റാൻഡേർഡ് പ്രതികരണം എന്തായിരിക്കും? സ്വാഭാവികമായും പറയുന്ന ഉത്തരം "ഇല്ലാ എന്നതിന് തെളിവുണ്ടെങ്കിൽ" ഇതിനകം വരേണ്ടതാണല്ലോ എന്നല്ലേ? എന്നാലും "ഇല്ല എന്നതിന് തെളിവില്ല" എന്നതിന് തെളിവായില്ല. That's all

കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞ ഗീതാവചനം പ്രായോഗികമാകേണ്ട കാര്യമാണ്, പക്ഷെ അതും പ്രയോഗത്തിൽ വരണമെങ്കിൽ, അഥവാ പറഞ്ഞത് ശരിയെന്ന് ബോധ്യപ്പെടണമെങ്കിൽ എളുപ്പമുള്ള കാര്യങ്ങളാണോ ഗീതയിൽ (പൊതുവേ തത്വചിന്തകളിൽ) പറയുന്നത്. ഉദാഹരണത്തിന്, ഒരു വസ്ത്രം മാറി മറ്റൊന്ന് ധരിക്കുന്നതുപോലെ ആത്മാവും ഒരു ശരീരത്തിൽ നിന്നും മാറി മറ്റൊന്നിലേയ്ക്ക് പ്രവേശിക്കുന്നു എന്നു പറയുന്നത് എങ്ങിനെയാണ് ബോധ്യപ്പെടേണ്ടത്? അപ്പോൾ കുറേയൊക്കെ ഗഹനമായി പഠിക്കാതെതന്നെ അംഗീകരിച്ചേ മതിയാവൂ. അപ്പോൾ ഈ പ്രീകണ്ടീഷന് എന്ത് പ്രസക്തി?അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-18527685867811211552010-06-18T08:10:36.631+05:302010-06-18T08:10:36.631+05:30ശ്രീ (sreyas.in) said...
"ഈ ബ്ലോഗ് ചര്ച്ചയ...ശ്രീ (sreyas.in) said...
"ഈ ബ്ലോഗ് ചര്‍ച്ചയിലെങ്കിലും ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് മലയാളത്തിലോ ഹീബ്രൂവിലോ അറിബിയിലോ സംസ്കൃതത്തിലോ 'ഈ വിശ്വാസികളും യുക്തിവാദികളും പറയുന്നതൊന്നുമല്ല ഞാന്‍' എന്നെങ്കിലും ഒരു കമന്റ് എഴുതിയിരുന്നെങ്കില്‍... എന്ന് ഞാന്‍ ആശിച്ചാല്‍ അതും ചിലപ്പോള്‍ തെറ്റാകും, കാരണം പ്രത്യക്ഷപ്പെടുന്നവനായോ എഴുതുന്നവനായോ സൃഷ്ടിക്കുന്നവനായോ നശിപ്പിക്കുന്നവനായോ രണ്ടാമതോരുത്തനായോ ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല"

>>>>> ശ്രീ മുന്നോട്ടു വെയ്ക്കുന്ന ദൈവ സങ്കല്പത്തെക്കുറിച്ച് അദ്ദേഹവുമായി പലപ്പോഴും സംവാദത്തില്‍ ഏര്‍പ്പെട്ട ഒരാളാണ് ഞാന്‍. അദ്ദേഹം അവതരിപ്പിക്കുന്ന "പ്രത്യക്ഷപ്പെടുന്നവനായോ എഴുതുന്നവനായോ സൃഷ്ടിക്കുന്നവനായോ നശിപ്പിക്കുന്നവനായോ രണ്ടാമതോരുത്തനായോ ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല"എന്ന ദൈവ സങ്കല്‍പ്പം ഒരു യുക്തിവാദിയും വിരോധിക്കുമെന്നും തോന്നുന്നില്ല; എന്നാല്‍ ഇത്തരമൊരു ദൈവത്തെ ചര്‍ച്ചയ്ക്കെടുക്കുകയും ഒപ്പം തന്നെ 'ഹൈന്ദവര്‍' ക്ഷേത്രങ്ങല് കെട്ടി പൂജിച്ചുവരുന്ന 'ക്ഷിപ്രപ്രസാദിയും, ക്ഷിപ്രകോപിയും, പൂജാദ്രവ്യങ്ങള്‍ സ്വീകരിച്ചും വഴിപാടിന്റെ അളവു നോക്കിയും പ്രസാദിക്കുന്ന' മറ്റൊരു ദൈവ സങ്കല്‍പ്പത്തെ ന്യായീകരികുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അദ്ദേഹം നടത്തിവരുന്നത്. (ശ്രീ ഇത് ആക്ഷേപിക്കാന്‍ പറഞ്ഞതല്ല; ഞാന്‍ മനസ്സിലാക്കിയ കാര്യം തുറന്നു പറഞ്ഞതാണ്. ) നിര്‍ഗുണമെന്ന് നിര്വചിക്കുന്നതിനെ സഗുണാരാധന ചെയ്യുന്ന ഇരട്ടത്താപ്പിനെ 'അച്ഛന്റ്റെ കൂടെ പോകുകയും വേണം, അമ്മയുടെ കൂടെ കിടക്കുകയും വേണം' എന്ന പഴമൊഴിയില്‍ ഞാന്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ ഭാര്യയുടെ കൂടെ കിടക്കുന്നതുമായി കൂട്ടിക്കുഴച്ച് അദ്ദേഹം ആക്ഷേപിച്ചുകളഞ്ഞു ഒരിക്കല്‍.

ഇനിയൊരിക്കലും അദ്ദേഹവുമായി സംവദിക്കാതിരിക്കണം എന്ന് കരുതിയതാണെങ്കിലും ഈ ചര്‍ച്ചയിലും അദ്ദേഹം അതേ പ്രശ്നം ഉദ്ധരിച്ചു കണ്ടപ്പോല്‍ ഇടപെട്ടുവെന്നേ ഉള്ളു. മറ്റു പൊസ്റ്റുകളില്‍ ചര്‍ച്ചചെയ്യുന്നതിനിടെ തന്റെ പോസ്റ്റിലേക്ക് ക്ഷണിക്കുകയും അവിടെ തനിക്കിഷ്ടമില്ലാത്തതെന്തെങ്കിലും പറഞ്ഞാല്‍ ആക്ഷേപിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ രീതിയാണ്( എന്റെ അനുഭവമാണ്) യുക്തിവാദത്തെ 'യുക്തിവാത'മാക്കി പരിഹസിച്ച അദ്ദേഹവുമായി തുടര്‍ ചര്‍ച്ചയ്ക് എനിക്ക് താല്പര്യമില്ല, എങ്കിലും മറ്റു സുഹൃത്തുക്കളുടെ അറിവിലേക്കായി ഇവ്വിഷയസംബന്ധമായ എന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേ ഉള്ളു.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-53402673166003298142010-06-17T22:38:47.327+05:302010-06-17T22:38:47.327+05:30@ഹഹഹ:
അപ്പറഞ്ഞു ശരി, ഞാനും സമ്മതിച്ചു. അക്കാലത്ത്...@ഹഹഹ:

അപ്പറഞ്ഞു ശരി, ഞാനും സമ്മതിച്ചു. അക്കാലത്ത് ചട്ടമ്പിസ്വാമി വേദാധികാരനിരൂപണം എന്നൊരു ഗ്രന്ഥം എഴുതി എല്ലാവര്ക്കും വേദം പഠിക്കാം എന്ന് പ്രൂവ് ചെയ്തു. അതുപോലെ തന്നെ നാരായണസ്വാമിയും മറ്റുള്ളവരും. ഇനിയും ഇതൊക്കെ പഠിക്കുക എന്നത് എന്തോ വലിയ ബുദ്ധിമുട്ടുള്ളൊരു കാര്യവുമല്ല. അതിനുള്ള ഉപാധികള്‍ ഹിന്ദുമതത്തില്‍ ഇല്ല എന്നതാണ് പ്രധാന കാരണം. അതാണ് വിവേകാനന്ദന് പറഞ്ഞത്, അദ്വൈതസിദ്ധാന്തത്തിന്റെ ആത്മാവും ഇസ്ലാമിന്റെ ശരീരവും കൂടി ആയാല്‍ മതം നല്ലതായിരിക്കും എന്ന്. ഇസ്ലാമിന്റെ ചട്ടകൂടില്‍ പഠിക്കാനും പടിപ്പിക്കാനുമുള്ള വ്യവസ്ഥകള്‍ ഉണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യം ഇതായിരുന്നെന്കിലും ഇപ്പോള്‍ അങ്ങനെ അല്ല എന്നത് ദുഃഖകരമാണ്. അതിനാലാണ് അനാവശ്യമായി പല ജ്യോത്സ്യന്മാരും കല്ല് വ്യാപാരികളും മറ്റും ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്നത് എന്നാണു എന്റെ അഭിപ്രായം.

ഹിന്ദുവിശ്വാസി സുഹൃത്തുക്കള്‍ ക്ഷമിക്കുക. എന്റെ സ്വന്തം അഭിപ്രായത്തില്‍, ഇപ്പോള്‍ ഹിന്ദുമതത്തിന്റെയും ഒരു ച്യുതി കൊച്ചു കൊച്ചു ക്ഷേത്രങ്ങള്‍കൊണ്ട് കേരളം നിറയുന്നു എന്നതാണ്. ചില ജ്യോത്സ്യന്മാരും തന്ത്രിമാരും ചേര്‍ന്നുള്ള തന്ത്രമാണ് പലതും. കുടുംബക്ഷേത്രം എന്ന പേരും പറഞ്ഞു പലതും കെട്ടിയുണ്ടാക്കുന്നു, എന്നിട്ട് വെള്ളാനയെ വാങ്ങിയപോലെ ആകും - ആ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ബുദ്ധിമുട്ടും. അയല്പക്കത്ത് ആഹാരത്തിനു വകയില്ലാത്തവരെ സഹായിച്ചില്ലെങ്കിലും, നമ്മുടെ അഭിമാനപ്രശ്നമായ കുടുംബ ക്ഷേത്രോത്സവം അടിച്ചുപൊളിച്ചു മിമിക്രി, സിനിമാറ്റിക് ഡാന്‍സ് ഉള്‍പ്പെടെ, കൂടെ അല്‍പ്പം സുരപാനവും ചേര്‍ത്തു, ആടിത്തിമര്‍ത്തു ദൈവത്തിനു പ്രീതി ഉണ്ടാക്കും...Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.com